ശ്രീനന്ദനം: ഭാഗം 21

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

താലി കെട്ടാൻ നേരം ആ കണ്ണുകളിലേക്ക് ഞാൻ നോക്കി. അവിടെ എന്നോടുള്ള പ്രണയം അലയടിച്ചു ഉയരുന്നത് ഞാൻ കണ്ടു. ആ പ്രണയം ഇനി എന്റെത് സ്വന്തം ആയിരിക്കില്ലേ.. ചുണ്ടിൽ ഒരു കള്ള ചിരി ഒളിപ്പിച്ചു കൊണ്ടായിരുന്നു നന്ദേട്ടന്റെ താലിക്കെട്ട്. ഞാൻ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു. കുരവയിടാനും ബഹളങ്ങൾക്കും ആർഭാടങ്ങൾക്കും ചുറ്റും ആളുകൾ ഇല്ല.ശിവപാർവതിമാരെയും ഞങ്ങളെയും സാക്ഷി നിർത്തി നന്ദേട്ടൻ എന്റെ സിന്ദൂര രേഖ ചുവപ്പിച്ചു. ഞാൻ അപ്പോഴും കണ്ണടച്ച് തന്നെ നിൽക്കുകയായിരുന്നു.അൽപ്പ നേരത്തിനു ശേഷം കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത് നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന താലി ആയിരുന്നു. അതിൽ എഴുതിയ പേര് ഞാൻ പതിയെ മൊഴിഞ്ഞു "*ശ്രീനന്ദനം *" ഞാൻ നന്ദേട്ടന്റെ മുഖത്തേക്ക് ആണ് ആദ്യം നോക്കിയത്. ആള് അപ്പോഴും ചിരി തന്നെ.എന്താ പറയേണ്ടത് എന്ന് അറിയില്ല, എന്തു ഭാവം ആണ് എനിക്ക് ഉണ്ടായത് എന്നും അറിയില്ല. കുറച്ചു നേരം കൂടി താലിയെ മുറുകെ പിടിച്ചു കണ്ണടച്ച് നിന്നു "മോളെ.." അമ്മ വന്നു തോളിൽ തോട്ടപ്പോൾ ഞാൻ ആ നെഞ്ചിലേക്ക് ചാഞ്ഞു. "അയ്യേ.. എന്താ ഇത്. വല്യ കുട്ടി ആയി. മോള് ആ രജിസ്റ്ററിൽ ഒന്ന് ഒപ്പിട്ടെ.." അപ്പോഴാണ് അതിന്റെ കാര്യം ഓർത്തത്. മാഷ് കയ്യിൽ അതും പിടിച്ചു നിൽക്കുന്നു.

ഞാൻ ഒരു പുഞ്ചിരിയോടെ അതിൽ ഒപ്പിട്ടു. പിന്നാലെ നന്ധേട്ടനും. സാക്ഷികളായി ജനനിയും ജീവനും തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. ഞാൻ എല്ലാവരെയും ഒന്ന് നോക്കി. നമിയെ കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് അവൾ എനിക്കായ് കരഞ്ഞു പ്രാർത്ഥിച്ചത് ആയിരുന്നു. എന്റെ കൂടെ എന്തിനും ചെറുപ്പം മുതൽ കൂടെ ഉണ്ടായിരുന്നവൾ. ആത്മഹത്യ യുടെ വക്കിൽ എത്തിയ എന്നെ ജീവതത്തിലേക്ക് തിരികെ കൊണ്ട് വന്നവൾ. ഞാൻ അവളുടെ അടുത്തേക്ക് പോയി. "ലച്ചു.." അവൾ എന്നെ കെട്ടിപിടിച്ചു. ഞാനും ചേർത്ത പിടിച്ചു. അവളോട് എങ്ങനെ നന്ദി പറഞ്ഞാലും തീരില്ല.നന്ദി പറഞ്ഞാൽ പിന്നെ അവൾക്ക് പിണങ്ങാൻ അത് മതിയെന്ന് ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് പറയാൻ പോയില്ല.അല്ലെങ്കിലും ഒരു നന്ദി വാക്ക് മാത്രം പറഞ്ഞാൽ മതിയാകുന്നതാണോ അവളോടുള്ള കടപ്പാട്. "വൈകിക്കണ്ട.വീട്ടിലേക്ക് പോവാം." പെട്ടന്ന് ഞാൻ ഒന്ന് ഞെട്ടി.രാധമ്മ അറിഞ്ഞാലുള്ള അവസ്ഥ ആലോചിച്ചു പേടി ആവാൻ തുടങ്ങി.എന്റെ മുഖത്തെ വെപ്ലാളം കണ്ടു ആവണം അവരൊന്നു കണ്ണടച്ച് കാണിച്ചു.

നന്ദേട്ടൻ എന്റെ കയ്യിൽ ചേർത്ത് പിടിച്ചു മുന്നോട്ട് നടന്നു.ആ കൈകൾക്കുള്ളിൽ ഞാൻ സുരക്ഷിത ആണെന്ന് തോന്നി. 2 കാറിൽ ആയാണ് വീട്ടിലേക്ക് പോയത്.വീടെത്തുന്നത് വരെ ഞാൻ നന്ദേട്ടന്റെ തോളിൽ തലചായ്ച് കിടന്നു.അവിടെ ഇന്നേ വരെ കാണാത്ത ഭാവങ്ങൾ ആയിരുന്നു ഉണ്ടായത്. വീട് എത്തിയതും വീണ്ടും പേടി ആവാൻ തുടങ്ങി.നന്ദേട്ടന്റെ കൈകളിൽ മുറുകെ പിടിച്ചു.പക്ഷെ ആള് നല്ല സന്തോഷത്തിൽ ആയിരുന്നു. "നന്ദേട്ടാ.. എനിക്ക് പേടിയാവുന്നു." "എന്തിന്?" തീർത്തും അറിയാത്ത മട്ടിൽ ആയിരുന്നു നന്ദേട്ടന്റെ ചോദ്യം. "രാധമ്മ.. അല്ല അമ്മ എന്തെങ്കിലും പറയില്ലേ.." "അമ്മയുടെ കാര്യം ജീവൻ നോക്കാമെന്നു പറഞ്ഞിട്ടുണ്ടല്ലോ... ഇനിയും വന്നാൽ നമുക്ക് ടിഷും ടിഷും അടിക്കാം." ഒരു നിമിഷം നന്ദേട്ടന്റെ പറച്ചിൽ കെട്ട് ഞാൻ അന്താലിച്ചു.കുറച്ചു നേരം നന്ദേട്ടൻ പഴയ പോലെ ആയി എന്ന് ഞാൻ വിശ്വസിച്ചത് വെറുതെ ആയിരുന്നോ..? "ഇറങ് നന്ദ..." മുന്നിൽ ഇരുന്നു കൊണ്ട് ജീവേട്ടൻ പറഞ്ഞപ്പോൾ നന്ദേട്ടൻ ചിരിച്ചു കൊണ്ട് ഇറങ്ങി. ഞങ്ങളെ കാത്ത് പൂമുഖത്തു ആരതിയും ആയി ജനനി നിൽക്കുന്നത് കണ്ടു അന്തം വിട്ടു.

"എന്താ ഇതൊക്കെ." "ഗൃഹ പ്രവേശനം. ഈ വീട്ടിലെ ആരെങ്കിലും ആണ് ചെയ്യണ്ടത്.പക്ഷെ വല്യമ്മ അങ്ങനെ ചെയ്യില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ മുൻകൈ എടുത്തു ചെയ്യുന്നു.ചടങ്ങ് തെറ്റിക്കാൻ പാടില്ലല്ലോ.." അവൾ ചിരിയോടെ പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു. "എന്താ ഈ പറയുന്നേ.. അപ്പോൾ അ രാധമ്മ കാണില്ലേ ഇത്.പ്രശ്നം ആവും " "അതോർത്തു നീ വിഷമിക്കണ്ട.വല്യമ്മ ഒരു കൂട്ടുകാരിയെ കാണാൻ പോയതാണ്.ഞങ്ങൾ തന്ത്ര പൂർവ്വം പറഞ്ഞു വിട്ടു എന്നും പറയാം.എന്തായാലും ഗൃഹ പ്രവേശനം നടക്കട്ടെ.അത് മുടക്കേണ്ട." ജനനി ചിരിച്ചു കൊണ്ട് ഞങ്ങളെ ആരതി ഉഴിഞ്ഞു തന്നു.ജീവേട്ടന്റെ കയ്യിൽ ഇരിക്കുന്ന ശിവാനി ഞങ്ങൾക്ക് നേരെ പൂക്കൾ എറിഞ്ഞു.ഞാൻ ഒരു ചിരിയോടെ അവളെ ഉമ്മ വെച്ചു. അവൾ കുഞ്ഞു പല്ലുകൾ കാട്ടി കൈ കൊട്ടി ചിരിച്ചു.അത് വരെ അനുഭവിച്ച ടെൻഷൻ മുഴുവൻ പാടെ ഉടഞ്ഞു വീഴുന്നുണ്ടായിരുന്നു നില വിളക്ക് കയ്യിൽ വെച്ചു തന്നതും ജനനി ആണ്. പുഞ്ചിരിയോടെ നന്ദേട്ടനെ നോക്കി. ആള് നല്ല സന്തോഷത്തിൽ ആണ്.പിന്നെ തിരഞ്ഞത് അമ്മയെ ആണ്.

എന്റെ തിരച്ചിൽ കണ്ടിട്ടാവണം അമ്മ വീട്ടിൽ പോയി എന്ന് പറഞ്ഞു. ഈ വീട്ടിൽ മണിക്കൂറുകളുടെ ആയുസ് കൂടിയേഉണ്ടാവുകയുള്ളു എന്ന് അറിയാമെങ്കിലും ഞാൻ വലതു കാല് വെച്ചു തന്നെ കയറി. പൂജാമുറിയിൽ വിളക്ക് വെക്കാൻ കയറിയപ്പോൾ മനസ് മൊത്തം ശൂന്യം ആയിരുന്നു. അത് കൊണ്ട് ആയിരിക്കാം കുറെ നേരം പ്രാർത്ഥിക്കാതെ വിഗ്രഹത്തിലേക്ക് നോക്കി നിന്നു. കണ്ടതും അനുഭവിച്ചതും എല്ലാം സ്വപ്നം ആണോ എന്ന് എനിക്ക് തോന്നാതിരുന്നില്ല. അല്ലയെങ്കിൽ എങ്ങനെ ആണ് ഈ പൂജ മുറിയുടെ വാതിൽക്കലേക്ക് പോലും പ്രവേശനം ഇല്ലാത്ത ഞാൻ ഇതിനകത്ത് കയറി നിലവിളക്ക് തെളിയിച്ചത്?വേലക്കാരി ആയിരുന്ന ഞാൻ എങ്ങനെയാണ് ഈ വീടിന്റെ മരുമകൾ ആയി മാറിയത്.? "ലച്ചു.. പ്രാർത്ഥിച്ചു കഴിയുമ്പോൾ ഒന്ന് വരണേ.." ജനനി വിളിച്ചു പറഞ്ഞപ്പോൾ എല്ലാം നല്ലതായി കലാശിക്കണേ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് അവിടം വിട്ടു ഇറങ്ങി. ജനനിയും ജീവേട്ടനും സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു.നമി എന്റെ വീട്ടിലേക്ക് പോയി എന്ന് പറഞ്ഞു.നന്ദേട്ടനെ തിരഞ്ഞപ്പോൾ ശിവാനിയുടെ കൂടെ കളിക്കുന്നതാണ് കണ്ടത്. കല്യാണ വേഷത്തിൽ കുട്ടികളെ പോലെ കളിക്കുന്നത് കണ്ടപ്പോൾ എന്തോ.. എന്റെ പ്രതീക്ഷകൾ എല്ലാം അസ്തമിച്ച പോലെ.നിർവികാരമായി ഞാൻ അവിടേക്ക് നോക്കി നിന്നു.

"ലച്ചു.. നീ നന്തന്റെ കാര്യം ആണോ ചിന്തിക്കുന്നത്." "മ്മ്." "നന്തന്റെ കാര്യത്തിൽ നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട് ലച്ചു.. നേരത്തെ പോലെ അല്ല.എങ്ങനെ ആണ് ആളുകളോട് പെരുമാറേണ്ടത് എന്നും പ്രത്യേകിച്ച് ഇന്ന് എങ്ങനെ ആയിരിക്കണം എന്ന് ഞാൻ പഠിപ്പിച്ചു കൊടുത്തിരുന്നു." ജീവേട്ടൻ പറഞ്ഞപ്പോൾ ഞാൻ ചിരിക്കാൻ ശ്രമിച്ചു. "നീ വിഷമിക്കേണ്ട.ഡോക്ടറും പറഞ്ഞു നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ടെന്ന്.പെർഫെക്റ്റ്ലി ഒക്കെ ആയില്ലന്നെ ഉള്ളു.. പഴയതിനേക്കാൾ ഒത്തിരി ഒത്തിരി ബേധപ്പെട്ടിട്ടുണ്ട്.ഇനി മരുന്നും പ്രിയപ്പെട്ടവരുടെ പ്രസന്റ്സും മാത്രം മതി അവന് പഴയ പോലെ ആവാൻ.എനിക്ക് ഉറപ്പുണ്ട് കുറഞ്ഞ കാലയളവിനുള്ളിൽ നിനക്ക് അവനെ മാറ്റി എടുക്കാൻ ആവും." "കൂടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല ജീവേട്ടാ.. നന്ദേട്ടൻ കുറവുകൾ ഒന്നും ഉണ്ടെന്ന് എനിക്ക് തോന്നുന്നും ഇല്ല. ഇപ്പോഴത്തെ നന്ദേട്ടന് എന്നേ ഒരുപാട് ഇഷ്ടം ആണ്. ഒരുപാട്.. ഇത് എന്നും നിലനിന്നാൽ മതി എന്ന പ്രാർത്ഥനയെ ഉള്ളു.." അവർ പുഞ്ചിരിക്കുന്നത് കണ്ടു.ഞാനും ഉണ്ടായിരുന്നു കൂടെ. "ഇപ്പോൾ നന്ദൻ അല്ല വിഷയം.വല്യമ്മ ആണ്.നടന്നത് ഒന്നും വല്യമ്മ അറിഞ്ഞിട്ടില്ല.അറിയുമ്പോൾ ഒരു പൊട്ടിത്തെറി ഉണ്ടാവാൻ സാധ്യത ഉണ്ട്.എന്തൊക്കെ ചെയ്താലും പറഞ്ഞാലും പിന്നെട്ടേക്ക് ഇല്ല.ഇത്ര നാളും നീ അവന് വേണ്ടി കാത്തിരുന്നു.അവന്റെ കുഞ്ഞാ നിന്റെ വയറ്റിൽ. ഇപ്പോൾ അവന്റെ ഭാര്യയാ നീ.വിട്ടു കൊടുക്കരുത് "

ജനനിയുടെ വാക്കുകൾ എനിക്ക് അൽപ്പം ധൈര്യം പകരുന്നുണ്ടായിരുന്നു. "നന്ദ..." രാധമയുടെ ശബ്ദം ഹാളിൽ പ്രതി ദ്വനിച്ചതും ഞാൻ ചാടി എഴുന്നേറ്റു. "ഇങ്ങനെ ഒന്നും എഴുന്നേൽക്കരുത് ലച്ചു.. അത് വയറ്റിൽ ഉള്ള കുട്ടിക്ക് ആണ് ബുദ്ധിമുട്ട്." ജനനി എന്നോട് ശാന്തമായി പറഞ്ഞു.എന്റെ ധൈര്യം മുഴുവൻ ചോർന്നു പോയിരുന്നു.ഞാൻ പേടിയോടെ അവളുടെ കയ്യിൽ പിടിച്ചു.അവൾ എന്റെ പുറത്തു തട്ടി കൊണ്ട് ഒന്നും ഇല്ലെന്ന് പറഞ്ഞു. "എന്താ നന്ദ നീ വേഷത്തിൽ.നിനക്ക് എവിടുന്നാ ഈ മുണ്ട് ഒക്കെ കിട്ടിയത്." രാധമ്മ ഈർഷ്യത്തോടെ ആയിരുന്നു ചോദിച്ചത്. "ഞാൻ ആണ് അവന് കൊടുത്തത്." മാഷ് അത് പറഞ്ഞപ്പോൾ ആണ് രാധമ്മ ഞങ്ങളെ കണ്ടത്. "എന്തിന്.ആരോട് ചോദിച്ചിട്ട ഈ മുണ്ടും ഷർട്ടും അവൻ ഇട്ടത്. മുണ്ടും ഷർട്ടും എനിക്ക് ഇഷ്ടം അല്ലെന്ന് അറിയില്ലേ..." "ഇന്ന് അവന്റെ കല്യാണം ആയിരുന്നു.അത് കൊണ്ടാ മുണ്ടും ഷർട്ടും ഇട്ടത്." "എന്താ.." രാധമ്മ ഞെട്ടി നിൽക്കുന്നത് കണ്ടു. "സത്യം ആണ്." "നീയെന്ത ആളെ കളിയാക്കുവാണോ" "ഞാൻ ആരെയും കളിയാക്കിയതല്ല. ദ നിൽക്കുന്നു. ഇതാണ് നന്തന്റെ പെണ്ണ്" എന്നെ മുന്നിലേക്ക് നിർത്തി കൊണ്ട് പറയുമ്പോൾ രാധമ്മ ഞെട്ടുന്നത് കണ്ടു. പിന്നെ എന്റെ താലിയിലേക്കും സിന്ദൂരത്തിലേക്കും എല്ലാം സൂക്ഷിച്ചു നോക്കുന്നതും.

""കണ്ടില്ലേ നന്തന്റെ പെണ്ണിനെ. ശ്രീലക്ഷ്മി. അതാണ് അവളുടെ പേര്. അവൻ ചെറുപ്പം മുതലേ ഒരുപാട് സ്നേഹിക്കുന്ന പെൺകുട്ടി തന്നെ ആണ്.ഇന്ന് 10.30 ന് ആയിരുന്നു വിവാഹം.അവര് പരസ്പരം സ്നേഹിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ ആണ് നടത്തി കൊടുത്തത്.ഇനിയും വിശ്വാസം വന്നില്ല എന്നുണ്ടോ.." "എടാ..നീ എന്നെ ചതിച്ചു അല്ലെ.." രാധിക ജീവന്റെ നേരെ കയ്യൊങ്ങി. "ചതിച്ചത് ഞാൻ അല്ല. നിങ്ങൾ ആണ്. നിങ്ങൾ അല്ലെ ഇവരുടെ പ്രണയത്തെ തമ്മിൽ പിരിച്ചത്.അവനെ ഈ നിലക്ക് ആക്കിയത്." "എന്തു പറഞ്ഞട അഹങ്കാരി... ഞാൻ ആരാണെന്ന് നിനക്ക് ശരിക്ക് അറിയില്ല. ഞാൻ ആരാണെന്ന് നിന്റെ അമ്മയോട് ചോദിച്ചാൽ പറഞ്ഞു തരും.ഇവളെ പോലെ ഒരു പെണ്ണിനെ എന്റെ മകന്റെ തലയിൽ കെട്ടി വെക്കാൻ ആരാടാ നിനക്ക് അധികാരം തന്നത്. അതിന് എന്തു അർഹത ആണ് നിനക്ക് ഉള്ളത്." "സ്നേഹിച്ചവരെ തമ്മിൽ ചേർക്കാൻ അർഹത വേണ്ട വല്യമ്മേ.. പിന്നെ ശ്രീലക്ഷ്മിക്ക് തന്നെ ആണ് നന്തന്റെ ഭാര്യ ആവാനുള്ള യോഗ്യത. അവൾക്ക് മാത്രം" "സ്വന്തം എന്ന് പറയാൻ നല്ലൊരു വീട് പോലും ഇല്ലാത്ത ഇവളിൽ എന്തു യോഗ്യത ആണെട നീ കണ്ടത്." "അവളുടെ വയറ്റിൽ ഉള്ള കുഞ്ഞിന്റെ അച്ഛൻ അവൻ ആണെന്നുള്ള യോഗ്യത തന്നെ."

ജീവന്റെ വാക്കുകൾ ആ നാല് ചുമരുകളിലും അലയടിച് കേട്ടു.രാധിക എന്തോ അപരാധം കേട്ട പോലെ ഞെട്ടി നിന്നു.പിന്നെ കണ്ണുകൾ നേരെ ശ്രീലക്ഷ്മിയിലേക്ക് പായിച്ചു. അവളുടെ അൽപ്പം വീർത്ത വയറ് കണ്ടപ്പോൾ ഞെട്ടലോടെ സോഫയിലേക്ക് ഇരുന്നു പോയി. രാധികയുടെ അവസ്ഥ കണ്ടു ലച്ചുവിന് പേടിയോടൊപ്പം സഹതാപം കൂടി തോന്നിയിരുന്നു. ഏത് അമ്മക്ക് ഈ അവസ്ഥ സഹിക്കുക "എന്തു പറ്റി ഞെട്ടി പോയോ..." "നീ എന്തു കരുതിയട ഞാൻ എല്ലാം വിശ്വസിക്കും എന്നോ.." പെട്ടന്ന് ആയിരുന്നു രാധികയുടെ ഭാവം മാറിയത്. "വന്നപ്പോൾ തൊട്ട് ഇവളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു അല്ലോ നീ. എന്തിനും ഏതിനും ഇവൾ ആയിരുന്നു അല്ലോ.. അവൾക്ക് വയറ്റിൽ നീ ഉണ്ടാക്കി വെച്ചിട്ട് അത് എന്റെ മകന്റെ തലയിൽ ഇടുന്നോ.." രാധികയുടെ ആർത്തു വിളിച്ചുള്ള പറച്ചിൽ കെട്ട് എല്ലാവരും ഞെട്ടി. അങ്ങനെ ഒരു പ്രസ്താവന അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. "എല്ലാം ചെയ്ത് വെച്ചിട്ട് സുഖം ഇല്ലാത്ത എന്റെ മകന്റെ തലയിൽ ഇട്ടാൽ മതിയല്ലോ.. അതിന് കൂട്ടായി അവന്റെ പുന്നാര പെങ്ങളും." അവർ ശ്രീലക്ഷ്മിയുടെ നേരെ തിരിഞ്ഞു. "നുണ പറഞ് പ്രചരിപ്പിക്കാൻ നിനക്ക് പണ്ടേ കഴിവ് ആണല്ലോ..ഇപ്പോൾ ഇറങ്ങിക്കൊളണം ഇവിടെ നിന്ന് എല്ലാം." പറഞ്ഞു തീരലും ശ്രീലക്ഷ്മിയെ തള്ളി ഇടലും ഒരുമിച്ചു ആയിരുന്നു. പെട്ടന്ന് ആയതു കൊണ്ട് അവൾക്ക് എവിടെയും പിടുത്തം കിട്ടിയില്ല.അപ്പോഴും ഉള്ള കൈ കൊണ്ടവൾ വയറിനെ മറച്ചു പിടിച്ചിരുന്നു...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story