ശ്രീനന്ദനം: ഭാഗം 22

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

"നുണ പറഞ് പ്രചരിപ്പിക്കാൻ നിനക്ക് പണ്ടേ കഴിവ് ആണല്ലോ..ഇപ്പോൾ ഇറങ്ങിക്കൊളണം ഇവിടെ നിന്ന് എല്ലാം." പറഞ്ഞു തീരലും ശ്രീലക്ഷ്മിയെ തള്ളി ഇടലും ഒരുമിച്ചു ആയിരുന്നു. പെട്ടന്ന് ആയതു കൊണ്ട് അവൾക്ക് എവിടെയും പിടുത്തം കിട്ടിയില്ല.അപ്പോഴും ഉള്ള കൈ കൊണ്ടവൾ വയറിനെ മറച്ചു പിടിച്ചിരുന്നു. ജനനി ഓടി പോയി അവളെ പിടിച്ചു.അപ്പോഴേക്കും നന്ദനും എത്തിയിരുന്നു.അവനിൽ കലി അലയടിക്കാൻ തുടങ്ങി. അവൻ രാധികയുടെ അടുത്തേക്ക് ചീറി. എല്ലാവരും ഞെട്ടി പോയത് പെട്ടന്നായിരുന്നു "നിങ്ങൾ എന്റെ ശ്രീകുട്ടിയെ.." "ആാാാ..." അവൻ അവരുടെ നേരെ ദേഷ്യത്തിൽ കയ്യൊങ്ങിയപ്പോൾ അവർ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. "നന്ദ വേണ്ട." "വേണ്ട നന്ദേട്ടാ.. വിട്ടേക്ക്." അവൻ അവളുടെ വാക്ക് കേൾക്കാതെ തല്ലാനായി വീണ്ടും കയ്യൊങ്ങി "വേണ്ട നന്ദേട്ടാ.. പ്ലീസ്" ലച്ചു അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.കുറെ കാലങ്ങൾക്ക് ശേഷം അവൻ ഇത്രയും ദേഷ്യപ്പെട്ടിട്ട് അവൾ ആദ്യമായി കാണുകയായിരുന്നു. ശിവാനി അപ്പോഴേക്കും പേടിച്ചു കരയാൻ തുടങ്ങി.ജനനി അവളെയും എടുത്തു കൊണ്ട് പുറത്തേക്ക് പോയി. "എന്റെ ശ്രീകുട്ടിക്ക് എന്തെങ്കിലും പറ്റിയാൽ ഉണ്ടല്ലോ.." അവന്റെ ദേഷ്യത്തിൽ അവർക്ക് നേരെ വിരൽ ചൂണ്ടി.

"നന്ദ മതി.. നീ അപ്പുറത്തേക്ക് പോ.." ജീവൻ അവനോട് പറഞ്ഞപ്പോൾ അവൻ രാതികയെ ഒന്ന് കൂടി രൂക്ഷമായി നോക്കിയിട്ട് പുറത്തേക്ക് പോയി. "നിങ്ങൾ ജയിച്ചു എന്ന് കരുതണ്ട.എന്റെ മകനെ പറഞ്ഞു നിങ്ങളുടെ വശത്താക്കിയിരിക്കുന്നു. അവന് ഇപ്പോൾ നിങ്ങളെ മതിയായിരിക്കും.നിങ്ങൾ കരുതിയിരുന്നോ.. എല്ലാ കാലവും അവനെ നിങ്ങളുടെ കൂടെ നിർത്താം എന്ന് കരുതണ്ട.അവൻ നിങ്ങളെ തള്ളി പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് വരും. അല്ലെങ്കിൽ നിന്റെ ഈ പിഴച്ച കുഞ്ഞു ചാവും.രാതികയാ പറയുന്നേ.." *നിന്റെ ഈ പിഴച്ച കുഞ്ഞു ചാവും * ലച്ചുവിൽ ആ വാക്കുകൾ തന്നെ അലയടിക്കാൻ തുടങ്ങി.അവൾ ചെവി ശക്തിയായി പൊത്തി പിടിച്ചു.അവരെ കൊല്ലാൻ തോന്നി അവൾക്ക്. "എന്തെടി..ആ പിഴച്ച സന്തത്തിയെ പറഞ്ഞപ്പോൾ പൊള്ളിയോ നിനക്ക്." പെട്ടന്ന് ലച്ചു ചെവിയിൽ നിന്ന് കൈ നീക്കി. "ഇനി ഒരിക്കൽ കൂടി എന്റെ കുഞ്ഞിനെ പറഞ്ഞാൽ..." അവൾ രാതികയുടെ നേരെ വിരൽ ചൂണ്ടി.അവളുടെ കണ്ണിൽ നിന്ന് അഗ്നി പാറുന്നുണ്ടായിരുന്നു. ഇത്ര നേരം കരഞ്ഞു കൊണ്ടിരുന്നവളുടെ പെട്ടന്നുള്ള ഭാവ മാറ്റം അവരെ അതിശയിപ്പിച്ചു.അവർ പേടിച്ചു കൊണ്ട് രണ്ടടി പിന്നിലേക്ക് മാറി. അവൾ ഒന്ന് കൂടി നോക്കിയ ശേഷം അവൾ തിരിഞ്ഞു നടന്നു.പിന്നാലെ ജീവനും.അവർ എല്ലാം തകർന്നവളെ പോലെ സോഫയിലേക്ക് ചാഞ്ഞു. "ലച്ചു കയറു.." "ഇനി എങ്ങോട്ടേക്ക"

"പറയാം" അവൾ ഒന്നും പിന്നെ ഒന്നും സംസാരിക്കാൻ പോയില്ല.ദൂരങ്ങൾ പിന്നിടുമ്പോൾ ലച്ചു നന്തന്റെ തോളിൽ തലചായ്ച് കിടന്നു.അവൻ അവളുടെ വയറിനെ പൊതിഞ്ഞു പിടിച്ചു. നന്ദൻ അവൾക്ക് അത്ഭുതം ആയിരുന്നു. ചില നേരത്ത് നോർമൽ ആണെങ്കിൽ ചില നേരത്ത് കുട്ടികളെ പോലെ.അവൾക്ക് അവനെ ഒട്ടും പിടി കിട്ടുന്നുണ്ടായില്ല. വണ്ടി ഒരു വീട്ടുമുറ്റത് ചെന്നു നിന്നു. മറ്റേ വണ്ടിയിൽ ശ്രീദേവിയും നമിയും ഉണ്ടായിരുന്നു എന്ന് അവൾ അപ്പോൾ ആണ് അറിയുന്നത്. അവർ വന്നു അവൾ വീടിനെ മൊത്തത്തിൽ ഒന്ന് നോക്കി.ചെറുത് ആണെങ്കിലും നല്ല ഭംഗി ഉള്ള സ്ഥലം.മുമ്പിൽ തന്നെ ചെറിയ ഒരു പൂന്തോട്ടവും ഒരു കുഞ്ഞു താമര കുളവും ഉണ്ട്.കുറച് മാറി അത്യാവശ്യം വലിപ്പം ഉള്ള ചെമ്പക മരം.അതിന് അടുത്തായി ഒരു മാവും.ഇത്രയും ചെറിയ സ്ഥലത്തു ഇതെല്ലാം ഉണ്ടെന്ന് കണ്ടു അവൾ അത്ഭുതത്തോടെ നിന്നു. വീടിന്റെ ഒരു വശത്തു നിന്ന് സന്തോഷ് വരുന്നത് അവൾ കണ്ടു.അപ്പോഴാണ് താൻ ഇവിടേക്ക് എന്തിനാണ് വന്നത് എന്ന് അവൾ ചിന്തിച്ചത്. "അളിയാ.. കാര്യങ്ങൾ എല്ലാം സെറ്റ് അല്ലെ.." ജീവൻ ചിരിച്ചു കൊണ്ട് ചോദിച്ചു. എല്ലാം സെറ്റ് ആണ്.മേശ കുറച് മുൻപ് "വന്നതേ ഉള്ളു.. അത് പിടിച്ചു ഇടുകയായിരുന്നു.നിലവിളക്ക് മാത്രം എത്ര അനേഷിച്ചിട്ടും കിട്ടിയില്ല."

"എന്തിനാ അളിയാ നിലവിളക്ക്.മോളെ ലച്ചു.. നീ ഐശ്വര്യം ആയിട്ട് കേറിക്കോ.." "ഏഹ്.. എനിക്കൊന്നും മനസ്സിലായില്ല" ലച്ചു അന്തം വിട്ടു നിന്നു അമ്മയും നാമിയും ഒഴിച്ച് എല്ലാവരും ഒന്നിച്ചു ചിരിച്ചു. "ഈ വീട് ഇനി നിങ്ങളുടെ ആണ് ശ്രീലക്ഷ്മി. നീയും നന്ദനും നിങ്ങളുടെ കുഞ്ഞും. കൂട്ടിന് അമ്മയും ഉണ്ടാവും." അവർ പറയുന്നത് അവൾ അതിശയത്തോടെ കേട്ട് നിന്നു. "ഇത് ഞങ്ങൾ തരുന്ന സമ്മാനം ഒന്നും അല്ലാട്ടോ.. ഇതെല്ലാം നന്തന്റെ തന്നെയാ.. നന്തന്റെ പൈസക്ക് അവന്റെ ഇഷ്ട്ടത്തിന് വാങ്ങിയ വീട്.സാധങ്ങൾ എത്തിച്ചു കൊടുക്കണ്ട കാര്യമേ ഞങ്ങൾക്ക് ഉണ്ടായുള്ളൂ..പിന്നെ കുറച് അലങ്കോല പണികളും " അവൻ ഇളിച്ചു കൊണ്ട് പറയുമ്പോൾ അവളിൽ അതിശയം തന്നെ ആയിരുന്നു. "നന്ദേട്ടൻ.. എങ്ങനെ.. ഇതൊക്കെ" "നന്ദൻ ഇത് പണ്ടേ വാങ്ങി വെച്ച വീടാ.. അവനോട് സംസാരിക്കുന്നതിന് ഇടക്ക് അവൻ തന്നെ പറഞ്ഞ വീട്.അവൻ തന്നെയാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നതും.ഞാൻ പറഞ്ഞില്ലേ ശ്രീലക്ഷ്മി.അവന് പലതും ഓർമ വരുന്നുണ്ട്.എല്ലാം ശരിയാവും.ഉടനെ തന്നെ" അവൾ അവർക്ക് നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു "ശ്രീക്കുട്ടി.നമ്മുടെ വീടാ.. കേറാം." നന്ദൻ സന്തോഷത്തോടെ പറഞ്ഞപ്പോൾ അവൾ അവനെ ഏറെ പ്രണയത്തോടെ നോക്കി. "വൈകിക്കണ്ട ലച്ചു.. കേറിക്കോളു..

നല്ല ക്ഷീണം കാണും നിനക്ക്." "നിലവിളക്ക് ഒന്നും വേണ്ട. ചേച്ചി തന്നെ വലതു കാല് വെച്ചു കയറിക്കോ.." നമി ചിരിയോടെ പറഞ്ഞപ്പോൾ അവൾ നോക്കിയത് അമ്മയെ ആണ്. "അമ്മ കേറിയാൽ മതി." അവൾ അമ്മയുടെ അടുത്തേക്ക് പോയി ചിരിച്ചു കൊണ്ട് പറഞ്ഞു.അവളുടെ അഭിപ്രായത്തോട് യോജിക്കുന്ന പോലെ എല്ലാവരും ചിരിച്ചു കൊണ്ട് തലയാട്ടി. "ഞാൻ വേണോ മോളെ.. അമ്മ വയസ്സായതല്ലേ.. പോരാത്തതിന് വിധവയും. വിധവ കാല് എടുത്തു വെച്ചാൽ അവിടം മുടിയും എന്ന. പുതിയ വീടല്ലേ മോളെ.." "ആരാ അമ്മയോട് ഇതൊക്കെ പറഞ്ഞത്. അങ്ങനെ ഒന്നും ഇല്ല അമ്മേ.. അമ്മയാണ് ഞങ്ങളുടെ കാണപ്പെട്ട ദൈവം. തകർന്ന് പോയ അവസ്ഥയിലും എനിക്ക് ജീവിക്കാൻ പ്രചോദനം ആയതു ഈ വിധവ തന്നെ എ..എവിടെയും തല ഉയർത്തി നിൽക്കേണ്ടതാ എന്റെ അമ്മ.എന്നും അങ്ങനെ തന്നെ വേണം" "അമ്മ കയറു.." നന്ദൻ ശ്രീദേവിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു. ജനനിയും ജീവനും സന്തോഷവും നമിയും എല്ലാം അത് ചിരിയോടെ നോക്കി നിന്നു.

അമ്മ അകത്തേക്ക് കയറുമ്പോൾ അവരിൽ തികഞ്ഞ സംതൃപ്തി ആയിരുന്നു.ഒരു നിമിഷം അവൾ അവന്റെ അനിയനെ ആലോചിച്ചു.അവൻ ഇപ്പോൾ എവിടെ ആയിരിക്കും? എല്ലാവരും കയറി കഴിഞ്ഞു അവസാനം ആണ് ലച്ചുവും നന്ദനും കയറിയത്.അവൻ അവളുടെ കൈ പിടിച്ചു സൂക്ഷിച്ചു സാവധാനം ആണ് ഓരോ പടിയും കയറിയത്.കയ്യോട് കൈ ചേർക്കുമ്പോൾ അവൾക്ക് ഒറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു.. 'ഈ ജന്മം മുഴുവൻ എന്നും ഇത് പോലെ നന്ദേട്ടൻ എന്റെ കൂടെ തന്നെ ഉണ്ടാവണെ..' എന്ന് പൂമുഖത്തേക്ക് കയറിയപ്പോൾ അവൾ ഒരു കുറച് നേരം കണ്ണടച്ച് നിന്നു.ഒന്നും മനസ്സിലാവാതെ നന്ദനും. ഇത് പുതിയ ഒരു തുടക്കം ആണ്.എന്റെ എല്ലാ സുഖത്തിലും ദുഖത്തിലും കൂടെ നന്ധേട്ടനും എന്റെ കുഞ്ഞും ഞങ്ങളെ സ്നേഹിക്കുന്നവരും ഉണ്ടാവണം എന്ന് ഉള്ളു കൊണ്ട് ഒന്ന് കൂടി പ്രാർത്ഥിച്ചു ഉറപ്പിച്ചു. അവളുടെ ആ നിൽപ്പ് കണ്ടു അവൻ ചെറുതായി ചിരിച്ചു. "എന്താണ് പെണ്ണെ.." പെണ്ണെ.. പണ്ട് അവൻ ഏറെ പ്രണയത്തോടെ വിളിച്ചിരുന്ന വാക്ക്.പഴയത് എല്ലാം പതിയെ ഓർമ വന്നു തുടങ്ങുകയാണോ അതോ പുതിയ ഒരു ലോകം സൃഷ്ടിക്കുകയാണോ?? ..  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story