ശ്രീനന്ദനം: ഭാഗം 24

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

ഞാൻ നന്ദേട്ടനെ പ്രണയത്തോടെ നോക്കി.അദ്ദേഹവും എന്നെ തന്നേ നോക്കുന്നുണ്ടായിരുന്നു.ആ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്നത് പ്രണയമോ അതോ വാത്സല്യമൊ..? ഒന്നും മിണ്ടാതെ ഞാൻ ആ നെഞ്ചിലേക്ക് ചാഞ്ഞു.നന്ദേട്ടൻ എന്നെ ചേർത്ത് നിർത്തി. ഞങ്ങളുടെ പ്രണയത്തിന് സാക്ഷി ആയി മറ്റൊരു ആമ്പൽ കൂടി വിടരുന്നുണ്ടായിരുന്നു... **** "നന്ദേട്ടാ... ഓടി വാ.." "ദ വരുന്നു" "നന്ദേട്ടാ.. വേഗം വേഗം.ഓടി വാ.. പെട്ടന്ന്" അവളുടെ ശബ്ദത്തിലെ വെപ്ലാളം കേട്ടവൻ ഓടി ചെന്നു. "എന്താ.. എന്തു പറ്റി" അവൻ വേവലാതിയോടെ ചോദിച്ചു. "നന്ദേട്ടാ.. ദ കുഞ്ഞു അനങ്ങി." അവൾ പൂർവ്വതികം സന്തോഷത്തോടെ പറയുന്നത് കേട്ട് അവന്റെ കണ്ണുകൾ തിളങ്ങി. "എവിടെ എവിടെ" അവൻ അവളുടെ വയറിലേക്ക് നോക്കി ചോദിച്ചു. "അത് പോയി.നേരത്തെ വിളിച്ചപ്പോൾ എന്താ വരാഞ്ഞേ.." അവൾ ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു. "അമ്മ പുറത്തു പോയേക്കുവല്ലേ.. അത് കൊണ്ട് ഞാൻ ഭക്ഷണം എടുത്തു തരാമെന്ന് വിചാരിച്ചു." "ഇനി നമുക്ക് ഒന്നിച്ചു എടുത്തു കഴിക്കാം." "എന്നാലും കുഞ്ഞു എന്താ അനങ്ങാത്തെ.." "അനങ്ങും" "എപ്പോ" "കുറച്ചു കഴിഞ്ഞിട്ട്" "ഞാൻ കൈ വെച്ചു നോക്കട്ടെ" "ഉം" അവൻ പതിയെ അവളുടെ വയറിൽ കൈ വെച്ചു പെട്ടന്ന് കുഞ്ഞു ചവിട്ടി. അവന്റെ നെഞ്ചു ഇടിക്കാൻ തുടങ്ങി.വീണ്ടും കുഞ്ഞു ചവിട്ടിയപ്പോൾ അവൾ പൊട്ടി ചിരിച്ചു.ഉള്ളിൽ നിന്ന് ചവിട്ടു കിട്ടിയിട്ടും അവൾ പൊട്ടി ചിരിക്കുന്നത് അവന് അത്ഭുതം ആയിരുന്നു.

ഒരു അമ്മക്ക് മാത്രം കഴിയുന്ന അത്ഭുതം!! അവന്റെ സന്തോഷത്തിന് അതിര് ഉണ്ടായിരുന്നില്ല.അവൻ അവളെ ഇറുക്കെ പുണർന്നു.അകത്തു നിന്നുള്ള ചവിട്ട് നിലച്ചപ്പോൾ അവൻ അവളെ വിട്ടു വീണ്ടും വയറിന്റെ ഭാഗത്തേക്ക്‌ കുനിഞ്ഞു. "വാവേ..." അവൻ അവളുടെ വയറിനു അരികിലായി വന്നു വിളിച്ചപ്പോൾ കുഞ്ഞു അനങ്ങാൻ തുടങ്ങി.അത് അവളിൽ ചെറിയ രീതിയിൽ ഉള്ള അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കിലും അവന്റെ സന്തോഷം അവളിലും സന്തോഷം നിറച്ചു ഒരു അമ്മയുടെ വികാരങ്ങൾ അവൾ ഇപ്പോഴേ അനുഭവിക്കുകയായിരുന്നു.കുഞ് ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ ഉള്ള കാര്യങ്ങൾ അവൾ ഓർത്തു.ഇതിനിടയിൽ ഒരുപാട് ദുഃഖങ്ങൾ ഉണ്ടായിട്ടും ഒറ്റ പെട്ട് പോവുമ്പോഴും താൻ ഇത് വരെ കാണാത്ത കുഞ് അവൾക്ക് താങ്ങാവുന്നുണ്ടായിരുന്നു. കളിക്കാൻ ഒരു വാവ എന്നതിൽ ഉപരി അവനിലും ഒരു അച്ഛന്റെ വികാരങ്ങൾ ഉടലെടുക്കുന്നുണ്ടായിരുന്നു.അറിഞ്ഞോ അറിയാതെയോ അവൻ ഒരു അച്ഛൻ ആവാൻ തയ്യാറെടുക്കുകയായിരുന്നു.!! അവൻ എന്നും അവളിൽ സന്തോഷത്തെ നിറച്ചു.അവൾക്ക് വേണ്ടതെല്ലാം അവൾ പറയാതെ സാധിച്ചു കൊടുത്തും സമയത്തിന് ആഹാരം കൊടുത്തും അവൻ ഒരു അച്ഛനും ഭർത്താവും ആയി മാറുകയായിരുന്നു നീര് വന്ന് വീർത്ത കാലുകൾ കാണുമ്പോൾ അവന് എന്തെന്നില്ലാത്ത വേദന തോന്നിയിരുന്നു.പതിയെ ആ കാലുകൾ എടുത്തു മടിയിൽ വെച്ചു തടവി കൊടുക്കുമ്പോഴും അവൻ നോക്കിയത് ആ പെണ്ണിന്റെ കണ്ണുകളിലേക്ക് ആണ്.

അവളുടെ മുഖത്തെ സന്തോഷത്തിലേക്ക് ആണ്. അവന് ഒപ്പം ഉള്ള ജീവിതം അവൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.ചെറിയ തെറ്റുകൾക്ക് ഉപദേശിച്ചും വലിയ തെറ്റുകളെ ശാസിച്ചും വഴക്ക് പറഞ്ഞും പിന്നെ ചേർത്ത് നിർത്തിയും അവൾ അവന് എന്നേ ഒരു അമ്മ ആയി മാറി കഴിഞ്ഞു!! അവരുടെ പരസ്പര സ്നേഹം കണ്ടു സംതൃപ്തി അണയുന്ന ഒരാൾ കൂടി ഉണ്ടായിരുന്നു ആ വീട്ടിൽ.ശ്രീദേവി!!ഒരുപാട് കരച്ചിലുകൾക്ക് ശേഷം അവൾക്ക് തിരിച്ചു കിട്ടിയ അവളുടെ പ്രണയത്തെ ഓർത്തു ആ അമ്മ ഒരുപാട് സന്തോഷിക്കുന്നുണ്ടായിരുന്നു. ഇടക്ക് അവർ മൂന്ന് പേരും ഒന്നിച്ചു പുറത്തു പോയിരുന്നു.ചിലർ അവരെ കാണുമ്പോൾ അടക്കി പിടിച്ചു ചിരിക്കുമെങ്കിലും അവർ അതിനെ കാര്യം ആക്കിയില്ല.അവൻ അവളെ ചേർത്ത് പിടിച്ചു തന്നെ നടക്കും. "ഈ വട്ടൻ ചെക്കനെ അല്ലാതെ നിനക്ക് കൂടെ കൊണ്ട് നടക്കാൻ ഇല്ലേ.. ഇനി ഇത് അവന്റെ കുഞ് തന്നെ ആണെങ്കിലും അവൻ ഇതിനെ ഉപദ്രവിക്കില്ല എന്ന് ആര് കണ്ടു." പലരും അവളോട് ചോദിച്ചിരുന്നു.പലരും പലതും പറഞ്ഞു കളിയാക്കുകയും ചെയ്തിരുന്നു.കാശിനു വേണ്ടി വട്ടനെ വളച്ചെടുത്തു എന്ന് എല്ലാവരുടെ മുമ്പിൽ വെച്ചു ആളുകൾ അവളെ പരസ്യമായി ആക്ഷേപിക്കുമ്പോഴും അവൾ ഒന്ന് മന്ദഹസിച്ചതെ ഉള്ളു.. രാധമ്മയെ പറ്റി അവർ ഏറെ അനേഷിക്കാൻ തുനിഞ്ഞില്ല.രാധിക അവരെയും പടി അടച്ചു പിണ്ഡം വെച്ചെന്ന് തോന്നി കാണും. ഒരിക്കൽ അമ്പലത്തിൽ വെച്ചു അവർ കണ്ടിരുന്നു.അവൾ പുഞ്ചിരിച്ചു

എങ്കിലും മുഖം തിരിച്ചു പോവുക മാത്രം ആണ് രാധിക ചെയ്തത്.പിന്നെ അമ്പലം ആണെന്ന് പോലും ഓർക്കാതെ മറ്റുള്ളവരുടെ മുന്നിൽ വെച്ചു അവരെ ആക്ഷേപിക്കലും.എങ്കിലും അവർ തളർന്നില്ല.അതിനെയും പുഞ്ചിരിയ്യോടെ നേരിട്ടു ഇടക്കിടക്ക് വിശേഷങ്ങൾ തിരക്കി ജനനിയിടെയും ജീവന്റെയും ഫോൺ കാളുകൾ അവരെ തേടി എത്തിയിരുന്നു.കോളേജ് ലീവ് ഉള്ളപ്പോൾ ഒരുപാട് ദൂരം സഞ്ചരിച്ചു ജീവൻ നേരിട്ട് കാണാൻ വരുകയും ചെയ്യും അന്നത്തെ സംഭവത്തിന്‌ ശേഷം നമിക്ക് അവളുടെ സ്വാതന്ത്ര്യം ചെറുതായി എങ്കിലും നഷ്ടപ്പെട്ടത് അവരെ തെലൊന്നും അല്ല വിഷമിപ്പിച്ചത്.എങ്കിലും ആരും കാണാതെ നമി അവരുടെ വീട്ടിലേക്ക് വരുകയും ഫോൺ വിളിക്കുകയും ചെയ്തിരുന്നു പഴയ അവസ്ഥയിൽ നിന്ന് നന്തന് ഒത്തിരി മാറ്റം വന്നിരുന്നു.അവൻ എല്ലാവരോടും പക്വതയിൽ സംസാരിച്ചു.അവളോട് മാത്രം ആയിരുന്നു അവന്റെ വാശിയും കുറുമ്പും പിണക്കവും.എങ്കിലും ഇടയ്ക്കവൻ പഴയ പോലെ ആവുമായിരുന്നു.കുട്ടികളെ പോലെ.. ഒന്നോ രണ്ടോ വൈലന്റ് ആയപ്പോൾ അവനെ പിടിച്ചു നിർത്താൻ അവൾക്ക് മാത്രമേ സാധിച്ചുള്ളൂ.. അപ്പോഴൊക്കെയും ശ്രീദേവിക്ക് ഒത്തിരി പേടി ഉണ്ടായിരുന്നു.അവൻ അവളെ എന്തെങ്കിലും ചെയ്യുമോ എന്നോർത്ത്.

പക്ഷെ ആ പേടിക്ക് യഥാർത്ഥത്തിൽ യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല.പൂർണ്ണമായും പഴയത് പോലെ ആയില്ലെങ്കിലും അവന്റെ ഇപ്പോഴത്തെ അവസ്ഥ എല്ലാവർക്കും സന്തോഷം നൽക്കുന്നത് തന്നേ ആയിരുന്നു. 8 മാസം കഴിഞ്ഞിരുന്നു അവൾക്ക് അപ്പോൾ.രാവിലെ എഴുന്നേറ്റു ഉള്ള നടത്തവും യോഗയും വ്യായാമവും എല്ലാം മടി കൂടെ ചെയ്യാൻ അവൾക്ക് കൂട്ടിന് ഉണ്ടായത് നന്തൻ ആയിരുന്നു.വരുമ്പോഴേക്കും നന്ദനും ശ്രീക്കും ഇഷ്ടപെട്ടത് എല്ലാം ഉണ്ടാക്കാൻ ആ അമ്മയ്ക്കും ഉത്സാഹം ആയിരുന്നു. വൈകുന്നേരങ്ങളിൽ അവർ മൂന്ന് പേരും ആ പൂന്തോട്ടത്തിന് ചുവട്ടിൽ വന്നു ഇരിക്കും. ഒരു ദിവസം മുഴുവൻ നടന്ന നാട്ടു വിശേഷങ്ങളെ അവർ അപ്പോൾ ആണ് ചർച്ച ചെയ്യുക രാത്രി ഭക്ഷണം കഴിഞ്ഞു നന്ദനും ശ്രീയും അവർക്ക് മാത്രം ആയിട്ടുള്ള ഒരു ലോകം മിനഞ്ഞെടുക്കും. അവരുടെ പ്രണയത്തിന് കൂട്ടായി ഒരുപാട് ആമ്പൽ പൂക്കളും ഉണ്ടാവും. അവർ അവയോട് കഥകൾ പറയും. അതോ അവ അവരോട് കഥകൾ പറയുന്നതാണോ..? അറിയില്ല. എങ്കിലും അവരുടെ പ്രണയത്തിന് സാക്ഷിയാകാൻ പ്രകൃതി ഒരുങ്ങിയിരുന്നു.

പൂന്തോട്ടത്തിൽ എന്നും ഒരു കൂട്ടം പൂക്കൾ വിരിഞ്ഞിരുന്നു. ചിലപ്പോൾ മുല്ല, അല്ലെങ്കിൽ ചെമ്പകം, അതുമല്ലെങ്കിൽ ചുവന്ന റോസാ പുഷ്പം. അവക്കും ഉണ്ട് നന്ദനോടും ശ്രീയോടും മാത്രം ആയി പറയാൻ ഏറെ പ്രണയകഥകൾ. ചുരുക്കം ചില ദിവസങ്ങളിൽ അവർ പ്രകൃതിയിൽ നിന്ന് വിട്ടു മാറി അവരുടെ കുഞ്ഞിലേക്ക് മാത്രം ഒതുങ്ങിയിരുന്നു. അതിന്റെ ഓരോ വളർച്ചയും അവർ സ്വപ്നം കണ്ടു കൊണ്ടെ ഇരുന്നു. അവളുടെ വയറിൽ ചെവി ചേർക്കുമ്പോൾ അവന് ചുറ്റും പുതിയ ഒരു ലോകം രൂപപ്പെട്ടതായി അവന് തോന്നും. അവൾക്കും... ഒരു വൈകുന്നേരം പൂന്തോട്ടത്തിൽ മൂന്നാളും നാട്ടു വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് പതിവില്ലാതെ ഒരു ഓട്ടോ വീടിന്റെ മുമ്പിലേക്ക് വന്നു നിന്നത്. അവർ സംശയത്തോടെ അതിൽ നിന്ന് ഇറങ്ങുന്ന ആളെ നോക്കി. ""ഉണ്ണിക്കുട്ടൻ """ ഓട്ടോയിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടു ശ്രീദേവി ഞെട്ടലോടെ പറഞ്ഞു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story