ശ്രീനന്ദനം: ഭാഗം 26

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

"എന്തായാലും ഇന്ന് വരില്ല. നമുക്ക് നാളെ വരോന്നു നല്ല വിശദമായിട്ട് നോക്കാം. ഇപ്പോൾ തത്കാലം ഉറങ്ങാം." ഞാൻ വീണ്ടും തല വഴി പുതപ്പ് കമഴ്ത്തി "അതുണ്ടല്ലോ ശ്രീക്കുട്ടി.. പിന്നെ കുഞ്" ഞാൻ വേഗം നന്ദേട്ടന്റെ നേരെ കൈ കൂപ്പി. എന്നിട്ട് ബെഡിലേക്ക് ചൂണ്ടി. എന്തോ പറയാൻ വേണ്ടി ആള് തയ്യാറെടുക്കുകയാണ് അപ്പോഴും. "പോയി കിടന്ന് ഉറങ് ചെക്കാ.." അതും പറഞ്ഞു ഞാൻ മൂടി പുതച്ചു കിടന്നു. അറിയാതെ വയറിലേക്ക് കൈ പോയിരുന്നു. "നിന്റെ അച്ഛന് നിന്നെ കാണാൻ കൊതിയായിട്ട് ആണുട്ടോ.." മെല്ലെ ഞാൻ വയറിലേക്ക് തലോടി കൊണ്ട് പറഞ്ഞു. ഒരു പുഞ്ചിരി അപ്പോഴേക്കും മൊട്ടിട്ടിരുന്നു പിറ്റേ ദിവസം ഒരു ഞായറാഴ്ച ആയിരുന്നു.കാലത്ത് നന്ദേട്ടൻ തന്നെയാണ് എന്നേ എഴുന്നേൽപ്പിച്ചത്. ഇതിന് ഉറക്കവും ഇല്ലേന്ന് ചിന്തിച്ചു പോയി രാവിലെ ഭക്ഷണം കഴിക്കുമ്പോൾ വീണ്ടും കുഞ്ഞിന് ഇടാനുള്ള പേരിന്റെ കാര്യം എടുത്തിട്ടു. ഇത് ഒരു നടക്ക് പോവില്ലെന്ന് തോന്നിയപ്പോൾ ആണ് നമിയും ജീവേട്ടനും വന്നു കയറിയത്. ഞായറാഴ്ച കോളേജ് ഇല്ലാത്തത് കൊണ്ട് കറങ്ങാൻ ഇറങ്ങൊയതാവും രണ്ടാളും. നിശ്ചയം കഴിഞ്ഞെങ്കിലും അവരുടെ പേരെന്റ്സ് അത്ര ഫ്രീഡം ഒന്നും കൊടുത്തിട്ടില്ല. പിന്നെ എങ്ങനെ ആണാവോ നമിയെയും പൊക്കി ഇങ്ങോട്ട് കൊണ്ട് വന്നത്. "അളിയാ..." വന്നു കയറിയപ്പോൾ തന്നെ നന്ദേട്ടൻ മാഷിനെ പോയി കെട്ടിപിടിക്കുന്നത് കണ്ടു ചെറിയ അത്ഭുതം ഒന്നും തോന്നാതിരുന്നില്ല.

കാരണം ജീവേട്ടൻ ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്നല്ലാതെ നന്ദേട്ടൻ അളിയാന്ന് ഇത്ര സന്തോഷത്തിൽ വിളിക്കുന്നത് പോലും കേട്ടിട്ടില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞങ്ങൾ മാവിന്റെ ചുവട്ടിലേക്ക് പോയി. "എന്താണ് ഇവിടുത്തെ വിശേഷങ്ങൾ" "കുഞ്ഞിന്റെ പേരാണ് ഇപ്പോൾ ഇവിടുത്തെ വിശേഷം" "ആഹാ.. പേര് കിട്ടിയോ" "ഇല്ല കണ്ടു പിടിക്കുന്നെ ഉള്ളു" "എന്തു പേര് ഇടാൻ ആണ് ഉദ്ദേശം" "പെൺകുട്ടി ആണെങ്കിൽ നില എന്ന് ഇട്ടാലോ" "നിലയോ.. അതെന്തു പേര്" "നില.നിലാവ് എന്ന് അർത്ഥം" "ഓഹ്.. ഞാൻ കേട്ടിട്ടുണ്ട് ഈ പേര്" നമി ഇളിച്ചു.കൂടെ ഞാനും "എന്താണ് മക്കളെ ഇപ്പോൾ നിലാവിനോട് ഒരു സ്നേഹം " ജീവേട്ടൻ ഒന്നു ആക്കി ചോദിച്ചു "നിലാവിനെ ആർക്കാണ് ഇഷ്ടം അല്ലാത്തത്" "ഉം... അതും ശരിയാണ്" "എന്ന ഞങ്ങൾ ഗൂഗിൾ ചെയ്യാം.നിങ്ങൾ ആലോജിക്ക്" അതും പറഞ്ഞു അവർ പേര് ഗൂഗിളിൽ തിരയാൻ തുടങ്ങി.ഞാനും നന്ധേട്ടനും പിന്നെ ആൺകുട്ടിയുടെ പേരിന് ആയുള്ള ചർച്ച തുടങ്ങി "നോ രക്ഷ.ആൺകുട്ടിയുടെ നല്ല ഒരു പേര് പോലും ഇല്ല.ചന്ദ്രൻ എന്ന് ഉണ്ട്. അത് മതിയോ" "അത് പഴയ പേര് അല്ലെ..".നന്ദേട്ടൻ ആയിരുന്നു ചോദിച്ചത് "പഴയത് ആയാൽ എന്താ.. പഴയതിന് വീര്യം കൂടും. വേണമെങ്കിൽ വല്ല ചന്ദ്ര ശേഖർ എന്നോ ആക്കാം. വീട്ടിൽ ചന്തു എന്ന് വിളിക്കാം"

"അത് വേണ്ട. ഒരു വില്ലന്റെ പേര് പോലെ ഉണ്ട്. നമിയാണ്" "വില്ലന് പ്രത്യേക പേരോ.." ജീവേട്ടൻ അവളെ കളിയാക്കി ചിരിക്കാണ് "ആ.. അതേ. വില്ലന് പ്രത്യേകം പേര് ഒക്കെ ഉണ്ടാവും" "ഞാൻ അറിഞ്ഞില്ല" "ഇയാള് അറിയണം എന്നില്ല" "ഏഹ്... "ജീവേട്ടൻ കോക്രി കാട്ടാൻ തുടങ്ങി "ഏഏഏഏഹ്ഹ്ഹ്."അവളു തിരിച്ചും രണ്ടും കൂടി തല്ല് ആവും എന്ന് കണ്ടപ്പോൾ ഞാനും നന്ധേട്ടനും പിടിച്ചു മാറ്റി "പെൺ കുഞ് ആണെങ്കിൽ വെണ്ണിലാ എന്ന് ഇട്ടാലോ.."നമി ആണ് "വെണ്ണിലാ...നല്ല പേരാണ്" "എന്തായി ഇവിടെ പേരിടൽ ചർച്ച" അമ്മ ജ്യൂസ്‌ ഉം കൊണ്ട് വന്നു "പെൺകുട്ടിയുടെ പേര് കിട്ടി. ഇനി ആൺകുട്ടിയുടെ പേരാണ് കിട്ടേണ്ടത്" "ആഹ.. എന്താ പേര്" "നില" " നീലയോ" "നീല അല്ല അമ്മേ.. നില. നിലാവിന്റെ നില" "ഈ ലോകത്ത് ഇത്രയും പേര് ഉണ്ടായിട്ടും നിനക്ക് ഈ ഒരു പേരെ കിട്ടിയുള്ളൂ" അമ്മ എന്നേ നോക്കി പറഞ്ഞപ്പോൾ എന്റെ ചുറ്റും നോക്കി എല്ലാവരും വാ പൊത്തി കളിയാക്കി ചിരിച്ചു.എന്തിന് പറയുന്നു നന്ദേട്ടൻ പോലും.ഞാൻ എല്ലാവരെയും കൂർപ്പിച്ചു നോക്കി വീണ്ടും അമ്മയുടെ നേരെ തിരിഞ്ഞു "അല്ലെങ്കിൽ വെണ്ണിലാ എന്ന് ഇട്ടാലോ" "എന്താ വെത്തിലയോ.." അമ്മയുടെ കമന്റ്‌ കേട്ട് എല്ലവരും നല്ല ചിരി ആയിരുന്നു.ഞാൻ ഒന്നു കൂടി അവരെ കൂർപ്പിച്ചു നോക്കി "വെത്തില അല്ല അമ്മേ.. വെണ്ണിലാ."

"അത് തമിഴത്തി കുട്ട്യോൾടെ പേര് അല്ലെ.. എന്റെ പൊന്ന് മോൾക്ക് മലയാളി കുട്ടികളുടെ പേര് ഒന്നും കിട്ടാത്തത് കൊണ്ടാണോ ഈ പേര് ഇടാൻ പോകുന്നത്." "അമ്മേ....." "എന്റെ പൊന്ന് മോളെ.നീ ഈ നീലയും കറുപ്പും ഒന്നും ഇടാതെ വല്ല ജാനകി എന്നോ നന്ദന എന്നോ മറ്റോ ഇട്" "ഞാൻ അപ്പോഴേ പറഞ്ഞത് ആണ് അമ്മായി ഈ പേര് കൊള്ളൂലാന്ന്" നമി അപ്പോഴേക്കും കാല് മാറി "എടീ.. നീ പറഞ്ഞിട്ടല്ലേ ഞാൻ ഈ പേര് ഇടാൻ വെച്ചത്" "ഞാനൊ.. എപ്പോ" "എടീ എടീ" "മതി മതി. നീ ഒന്നും പറയണ്ട ലച്ചു.. മര്യാദക്ക് നല്ല പേര് കണ്ടെത്താൻ നോക്ക്" ഞാൻ അമ്മയോട് പിണങ്ങിയ പോലെ ചുണ്ട് പിളർക്കി.നന്ദേട്ടൻ അത് കണ്ടു ചിരിച്ചു "അമ്മേ.." "ഞാൻ പോവാ.. അടുക്കളയിൽ പണി ഉണ്ട്" അമ്മ അതും പറഞ്ഞു പോയി.ഞാൻ വീണ്ടും അവരുടെ നേരെ തിരിഞ്ഞു "അല്ലെങ്കിൽ നമുക്ക് അച്ഛന്റെയും അമ്മയുടെയും ആദ്യ അക്ഷരങ്ങൾ ചേർത്ത് പേരിട്ടാലോ" "നന്തന്റെ 'ന' യും ശ്രീലക്ഷ്മിയുടെ 'ശ്രീ' യും കൂട്ടി 'നശ്രീ' എങ്ങനെ ഉണ്ട്" ജീവേട്ടൻ എന്തോ വലിയ കാര്യം കണ്ടു പിടിച്ച പോലെ പറയുന്നത് കേട്ട് ഞങ്ങൾ ഇതേത് എന്ന രീതിയിൽ നോക്കി. ഇതൊക്കെ എങ്ങനെ ആണാവോ ഡോക്ട്ടറേറ്റ് എടുത്തതെന്ന് ചിന്തിച്ചു പോയി "ലന എങ്ങനെ ഉണ്ട്. ലച്ചുവിന്റെ 'ല' യും നന്ദേട്ടന്റെ 'ന' യും."

"ആഹാ.. അത്‌ അടിപൊളി ആയിരിക്കും " നമിയെ പിന്താങ്ങി മാഷ് കൂടെ പറഞ്ഞപ്പോൾ അവൾക്ക് അത് വല്ലാതെ രസിച്ചു. ഞാൻ നോക്കിയത് നന്ദേട്ടന്റെ മുഖത്തേക്ക് ആണ്. അവിടെ നോക്കിയാൽ അറിയാമായിരുന്നു നന്ദേട്ടന് ആ പേര് അത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്ന്. നന്ദേട്ടൻ ഇപ്പോഴും നില എന്ന ആ പേരിൽ ഉറച്ചു നിൽക്കുവാണെന്ന് തോന്നി. "ഇന്നത്തെ ചർച്ച ഇത് മതി. വാ മക്കളെ വല്ലതും കഴിക്കാം." അമ്മ വന്നു വിളിച്ചപ്പോൾ ആ ചർച്ച അതോടെ അവസാനിപ്പിച് ഭക്ഷണം കഴിക്കാൻ പോയി. വൈകുന്നേരം കറങ്ങാൻ പോവാൻ അവർ ഒരുപാട് നിർബന്ധിച്ചു.കാലിൽ നീര് ഉള്ളത് കൊണ്ട് കൊണ്ട് ഞാൻ പോവാൻ തയ്യാറായില്ല.നന്ദേട്ടനെ പറഞ്ഞു വിട്ടു.ഞാൻ ഇല്ലാതെ ഒറ്റക്ക് പോവാൻ അദ്ദേഹത്തിന് നല്ല വിഷമം ഉണ്ടെന്ന് തോന്നി.എങ്കിലും പൊയ്ക്കോളാൻ പറഞ്ഞു.എത്ര എന്ന് വെച്ചാണ് വീട്ടിൽ ഇങ്ങനെ അടഞ്ഞു കൂടിയിരിക്കുന്നത് രാത്രി ആ ആമ്പൽ കുളത്തിന്റെ അടുത്തായി നന്ദേട്ടൻ തോളിൽ തലയും ചേർത്ത് വെച്ചു കിടക്കുമ്പോൾ എല്ലാം ഒരു സ്വപ്നം ആണെന്ന് തോന്നി.പണ്ടെന്നോ ഞാൻ കണ്ടു മറന്ന സ്വപ്നം.എന്നേ ചേർത്ത് പിടിക്കുന്ന നന്ദേട്ടന്റെ കൈകളിൽ ഞാൻ വല്ലാത്ത സുരക്ഷിതത്വം അനുഭവിച്ചിരുന്നു.ലോകം മുഴുവൻ ഉറങ്ങുന്ന നേരത്ത് ഞങ്ങൾ മാത്രം തനിയെ ഇവിടെ..

ചുറ്റും ഉള്ളതിനെ ഒന്നും അറിയുന്നുണ്ടായിരുന്നില്ല.മാവും ചെമ്പകവും ആമ്പൽ പൂക്കളും ഞങ്ങളെ നോക്കി പുഞ്ചിരി തൂകുന്നുണ്ടാകുമോ.. ചീവീടുകൾ കരയുന്നുണ്ടാകുമോ..പൂക്കൾ ഞങ്ങൾക്കായി നൃത്തം ചെയ്യുന്നുണ്ടാകുമോ.. കാറ്റ് അതിന് നേതൃത്വം കൊടുക്കുന്നുണ്ടാകുമോ.. അറിയില്ല.ഒന്നും.. ഞാൻ ഒന്നു കൂടി കുറുകി ആ നെഞ്ചിലേക്ക് ചേർന്നു. "തണുക്കുന്നുണ്ടോടാ.." ആ കൈകൾ എന്നേ ഒന്നു കൂടി പൊതിഞ്ഞു പിടിച്ചു. ഞാൻ ഒന്നു പുഞ്ചിരിചതെ ഉള്ളു.. മനസ് നിറയെ സന്തോഷം മാത്രം ആയിരുന്നു. "പോവണ്ടേ.. പാതിരാ ആയി.ഇങ്ങനെ ഇരുന്നാൽ മരവിച്ചു പോകും" "വേണ്ട. എനിക്ക് തണുക്കുന്നില്ല. ഞാൻ ചിണുങ്ങി "പക്ഷെ എന്റെ കൊച്ചിന് തണുക്കുന്നുണ്ടാവും." ചിരിയാണ് വന്നത്.നന്ദേട്ടൻ ഇത്ര റൊമാന്റിക് ആയിരുന്നോ.. "എന്റെ കുഞ്ഞിന് തണുക്കൊന്നും ഇല്ല.പ്ലീസ് നന്ദേട്ടാ... പോവണ്ട" "അതിന് ഇവിടെ എന്താ ഇപ്പോൾ ഉള്ളത്.ഒരു നിലാവ് പോലും ഇല്ല.ഭൂമി മുഴുവൻ ഇരുട്ട.. ആമ്പലും വിരിഞ്ഞിട്ടില്ല" പെട്ടന്ന് ഉള്ളിലൂടെ ഒരു നോവ് കടന്നു.അത് മാറി പുഞ്ചിരി ആവാൻ അധികം സമയം വേണ്ടി വന്നില്ല.കാരണം നിലാവ് ഉണ്ടെങ്കിലേ ആമ്പൽ പൂർണ്ണമാവു എന്നെനിക്ക് അറിയാമായിരുന്നു.വിരഹത്തിൽ ആണെങ്കിലും അത്രമേൽ ശുദ്ധമാണ് അവരുടെ പ്രണയം എന്ന് വീണ്ടും തെളിയിക്കുക അല്ലെ ചെയ്തത്.

"ആരും വേണ്ട.ഞാനും നന്ധേട്ടനും മാത്രം." ഇരുട്ടിലും അദ്ദേഹം പ്രണയത്തോടെ എന്നേ നോക്കുന്നതും പുഞ്ചിരിക്കുന്നതും എനിക്ക് കാണാമായിരുന്നു നന്ദേട്ടൻ മെല്ലെ ചെവി എന്റെ വയറിന്റെ അരികിലേക്ക് കൊണ്ട് വന്നു. "വാവേ.." പെട്ടന്ന് കുഞ് ചവിട്ടി.എനിക്ക് പൊട്ടി ചിരിക്കണം എന്നുണ്ടായിരുന്നു.ഈ നേരത്ത് പൊട്ടി ചിരിച്ചാൽ യക്ഷി ആണെന്ന് ആൾക്കാർ വിചാരിക്കും എന്നത് കൊണ്ട് ആ ചിന്ത അങ്ങോട്ട് മാറ്റി വെച്ചു.അല്ലെങ്കിലും ഞാൻ എന്തിനാണ് ഈ ചെറിയ കാര്യത്തിന് പൊട്ടി ചിരിക്കുന്നത്.വട്ട് പിടിച്ചോ ദൈവമേ..? "ആൺകുട്ടി ആണെങ്കിൽ എന്തു പേരിടും." എന്റെ മനസ്സിലേക്ക് പെട്ടന്ന് 'അദ്വൈദ്' എന്ന പേരാണ് കടന്ന് വന്നത്.ആ പേര് നന്ധേട്ടനും സ്വീകര്യം ആയിരുന്നു. "അപ്പോൾ ആൺകുട്ടി ആണെങ്കിൽ 'അദ്വൈദ്'. പെൺകുട്ടി ആണെകിൽ 'നില' അല്ലെങ്കിൽ 'വെണ്ണിലാ' എന്തു പറയുന്നു.ഓക്കേ അല്ലെ" "ഡബിൾ ഒക്കെ." ആ കണ്ണുകൾ സന്തോഷം കൊണ്ട് വിടരുന്നുണ്ടായിരുന്നു. എന്റെ വയറ്റിൽ കുഞ് ഉണ്ടെന്ന് അറിഞ്ഞപ്പോഴും കുഞ്ഞിന്റെ അനക്കം ആദ്യമായി കേട്ടപ്പോഴും ഉണ്ടായ അതേ തിളക്കം.അദ്ദേഹം കുഞ്ഞിന് ഒരു ഉമ്മ കൊടുക്കുണ്ടായിരുന്നു.പതിയെ അത് എന്റെ നെറ്റിയിലേക്കും വ്യാപിച്ചു.പ്രണയം ആയിരുന്നു അത്.തന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നവളോടുള്ള പ്രണയ വാത്സല്യം. ഭ്രാന്തൻ നന്ദേട്ടന് അവന്റെ ശ്രീകുട്ടിയോടുള്ള ഭ്രാന്തമായ പ്രണയം.. ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story