ശ്രീനന്ദനം: ഭാഗം 27

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

"അപ്പോൾ ആൺകുട്ടി ആണെങ്കിൽ 'അദ്വൈദ്'. പെൺകുട്ടി ആണെകിൽ 'നില' അല്ലെങ്കിൽ 'വെണ്ണിലാ' എന്തു പറയുന്നു.ഓക്കേ അല്ലെ" "ഡബിൾ ഒക്കെ." ആ കണ്ണുകൾ സന്തോഷം കൊണ്ട് വിടരുന്നുണ്ടായിരുന്നു. എന്റെ വയറ്റിൽ കുഞ് ഉണ്ടെന്ന് അറിഞ്ഞപ്പോഴും കുഞ്ഞിന്റെ അനക്കം ആദ്യമായി കേട്ടപ്പോഴും ഉണ്ടായ അതേ തിളക്കം.അദ്ദേഹം കുഞ്ഞിന് ഒരു ഉമ്മ കൊടുക്കുണ്ടായിരുന്നു.പതിയെ അത് എന്റെ നെറ്റിയിലേക്കും വ്യാപിച്ചു.പ്രണയം ആയിരുന്നു അത്.തന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നവളോടുള്ള പ്രണയ വാത്സല്യം. ഭ്രാന്തൻ നന്ദേട്ടന് അവന്റെ ശ്രീകുട്ടിയോടുള്ള ഭ്രാന്തമായ പ്രണയം.. **** 'നന്തനെ കാണാനില്ല' എന്ന വാർത്ത കേട്ടാണ് ഞാൻ ഉറക്കിൽ നിന്ന് ഉണരുന്നത്.അമ്മ വേവലാതിയോടെ എന്റെ അരികിൽ ഇരിക്കുകയായിരുന്നു. "നന്ദേട്ടൻ എവിടെ പോവാൻ ആണ് അമ്മേ.. അവിടെ എവിടെ എങ്കിലും കാണും" ഉറക്കച്ചടവോടെ പറഞ്ഞു കൊണ്ട് ഞാൻ എഴുന്നേറ്റിരുന്നു. "അല്ല മോളെ.. ഇവിടെ ഒന്നും ഇല്ല.ഞാൻ കുറെ നോക്കി." "പറമ്പിൽ നോക്കിയോ.." അമ്മയുടെ വർത്തമാനം കേട്ട് എനിക്കും പേടിയാവൻ തുടങ്ങിയിരുന്നു അവിടെ എല്ലാം നോക്കി. എവിടെയും കാണാൻ ഇല്ല. ഞാൻ ഞെട്ടി കൊണ്ട് എഴുന്നേറ്റു. "നന്ദേട്ടാ... നന്ദേട്ടാ"

കുറെ വിളിച്ചിട്ടും കേൾക്കാതെ ആയപ്പോൾ പേടി കൂടി "നന്ദേട്ടൻ എവിടെ പോയി അമ്മേ" "എനിക്ക് എങ്ങനെ അറിയാന.. രാവിലെ അവൻ നടക്കാൻ പോവാറുണ്ടല്ലോ.. പോയി വരേണ്ട സമയം കഴിഞ്ഞിട്ടും കാണാതെ ആയപ്പോഴാ ഞാൻ നിന്നെ വിളിച്ചത്. ഇവനെ ഇനി എവിടെ പോയി അനേഷിക്കും. അവന് ഒരു ഫോൺ കൂടി ഇല്ലല്ലോ വിളിച്ചു ചോദിക്കാൻ" എനിക്ക് വീണ്ടും ആധി കേറാൻ തുടങ്ങി.എവിടെ പോയി എന്നാലും.ഇത് വരെ എന്നോട് പറയാതെ നന്ദേട്ടൻ പുറത്തു എവിടേക്കും പോയിട്ടില്ല.ഇത്ര നേരം ആയിട്ടും വരാതെ ആള് എവിടെ പോയിട്ടുണ്ടാവും. എന്റെ മനസ്സിലേക്ക് അനാവശ്യമായ പല ചിന്തകളും കടന്ന് വന്നു.അമ്മ ഫോൺ എടുത്തു ജീവേട്ടനെ വിളിക്കുന്നുണ്ടായിരുന്നു. വിവരം അറിഞ്ഞു ജീവേട്ടൻ വന്നപ്പോഴേക്കും ഞാൻ തളർന്നു ഒരു മൂലയിൽ കിടപ്പായി.അമ്മ എന്നോട് എന്തെങ്കിലും കഴിക്കാൻ പറയുന്നുണ്ടെങ്കിലും ഞാൻ അതിന് ഒന്നും ചെവി കൊടുത്തില്ല.എന്റെ ചിന്ത അപ്പോൾ നന്ദേട്ടനെ ചുറ്റി പറ്റി ആയിരുന്നു. "അവൾ ഒന്നും കഴിക്കുന്നില്ല മോനെ.." "ലച്ചു.. ഉച്ചയാവറായില്ലേ..നീ കുഞ്ഞിന് വേണ്ടിയെങ്കിലും എന്തെങ്കിലും കഴിക്ക്.അവൻ ഇപ്പോൾ വരും.അനേഷിക്കുന്നുണ്ടല്ലോ.." ജീവേട്ടന്റെ വാക്കുകൾ എന്നേ സമാധാനപ്പെടുത്തിയില്ല. 'നിങ്ങളെ സമാധാനം ആയിട്ട് ജീവിക്കാൻ വിടില്ല '

എന്ന രാധമയുടെ വാക്കുകൾ ആണ് മനസ്സിൽ തെളിഞ്ഞത് പെട്ടന്ന് ഒരു കാറിന്റെ ശബ്ദം കേട്ടു. "ആഹാ.. നന്തൻ എത്തിയല്ലോ.." ജീവേട്ടൻ പുറത്തേക്ക് നോക്കി പറഞ്ഞതും ഞാൻ വേഗത്തിൽ മുറ്റത്തേക്ക് പോയി കാറിൽ നിന്ന് ഇറങ്ങി എന്നേ നോക്കി ഇളിച്ചു നിൽക്കുന്ന നന്ദേട്ടനെ ഞാൻ കൂർപ്പിച്ചു നോക്കി. "എവിടെ ആയിരുന്നു ഇത്ര നേരം" "അത് പിന്നെ.. ഞാൻ പുറത്തൊക്കെ" "പുറത്തോ.. എന്നോട് ഒരു വാക്ക് എങ്കിലും പറഞ്ഞോ പോകുമ്പോൾ. ഇവിടെ ഉള്ളവർ എത്ര മാത്രം ടെൻഷൻ അടിക്കുന്നുണ്ടെന്ന് അറിയോ." ഇത്ര നേരം അടക്കി വെച്ചിരുന്ന എന്റെ ദേഷ്യം മുഴുവൻ പുറത്തേക്ക് വരുകയായിരുന്നു. നന്ദേട്ടന്റെ മുഖം വാടുന്നുണ്ടായിരുന്നു. ഞാൻ അത് കാര്യം ആക്കിയില്ല. അത്രത്തോളം ഉണ്ടായിരുന്നു ഞാൻ അനുഭവിച്ച ടെൻഷൻ "ഇനി എന്നോട് മിണ്ടാൻ വരണ്ട. കേട്ടല്ലോ" അത് കൂടി നന്ധേട്ടനോട് പറഞ്ഞു ഞാൻ മുറിയിലേക്ക് പോയി കുറച് നേരം കണ്ണടച്ച് കിടന്നപ്പോൾ അടുത്ത് ആരുടെയോ സാന്നിധ്യം തോന്നി. നന്ധേട്ടനാണ് അത് എന്ന് മനസ്സിലാക്കാൻ എനിക്ക് അധികം നേരം വേണ്ടി വന്നില്ല "എന്താ കാര്യം."

"അത്.." "ഞാൻ പറഞ്ഞതല്ലേ എന്നോട് മിണ്ടാൻ വരേണ്ടന്ന്. പൊയ്ക്കോ ഇവിടെ നിന്ന്" "ശ്രീക്കുട്ടി പ്ലീസ്.. എന്നോട് മിണ്ടു.. പ്ലീസ്" "ഇല്ല." "അല്ലെങ്കിൽ ഇങ്ങോട്ട് ഒന്നു നോക്കെങ്കിലും ചെയ്യ്" ദയനീയം ആയ സ്വരം കേട്ടപ്പോൾ വലിയ താല്പര്യം ഇല്ലാതെ ആണ് ഞാൻ തിരിഞ്ഞു നോക്കിയത്.പക്ഷെ അവിടെ കണ്ട കാഴ്ച ഞെട്ടിച്ചു കളഞ്ഞു കൈ നിറയെ കളിപ്പാട്ടങ്ങൾ.!! ഞാൻ ഇങ്ങനെ ഞെട്ടി നിൽക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു നന്ദേട്ടൻ ചിരിച്ചു കൊണ്ട് ഓരോന്നായി ബെഡിലേക്ക് വെച്ചു. വീണ്ടും എന്തൊക്കെയോ എടുത്തു കൊണ്ട് വരുന്നുണ്ടായിരുന്നു. എല്ലാം കൂടി നിരത്തി വെച്ചപ്പോൾ മുറി നിറഞ്ഞു.കുഞ്ഞുടുപ്പുകൾ മുതൽ തൊട്ടിൽ വരെ ഉണ്ടായിരുന്നു അതിൽ!! "എന്തിനാ ഇതൊക്കെ." "വാവക്ക് വേണ്ടി ഉള്ളതാ..ഇന്നലെ പറഞ്ഞില്ലായിരുന്നോ ഇതൊക്കെ വാങ്ങണം എന്ന്. ഇത് വാങ്ങാൻ വേണ്ടിയാ ഞാൻ കാറെടുത്തു പോയത്." എന്റെ ദേഷ്യം മുഴുവൻ പെട്ടന്ന് അലിഞ്ഞു പോയ പോലെ തോന്നി. പകരം സന്തോഷം ആയിരുന്നു. അച്ഛനാകാനുള്ള അവസാന തയ്യാറെടുപ്പും നന്ദേട്ടൻ നടത്തി എന്നോർത്ത്.. ഒമ്പതാം മാസത്തിലെ സ്കാനിംഗ് ന് പോയപ്പോൾ ഡോക്ടർ പറഞ്ഞിരുന്നു അധികം ഒന്നും പോവേണ്ടി വരില്ല,

ഉള്ളിലുള്ള ആള് പുറത്തേക്ക് വരാൻ തിടുക്കം കൂട്ടി തുടങ്ങി എന്ന് അന്ന് തന്നെ നന്ധേട്ടനെയും ഡോക്ടറെയും കാണിച്ചു.നന്ദേട്ടൻ നല്ല പോലെ റിക്കവർ ആയി എന്നാണ് ഡോക്ടർ പറഞ്ഞത്.അത് ശരി ആയിരുന്നു.പണ്ടത്തെപ്പോലെ വാശി ഇല്ല,കുറുമ്പോ ബഹളങ്ങളോ ഇല്ല. പലപ്പോഴും പക്വതയോടുള്ള പെരുമാറ്റം. കഴിക്കുന്ന മരുന്നിൽ ഒരല്പം മാറ്റം വരുത്തി ആണ് ഡോക്ടർ തന്നത്. അന്ന് രാത്രി നന്ദേട്ടനെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ പോയ ഞാൻ കണ്ടത് ബോർഡിലെ ചാർട്ടിൽ സ്കയിലും പെൻസിലും പിടിച് നിൽക്കുന്ന നന്ദേട്ടനെ ആണ്. പണ്ട് ഇത് പോലെ ബോർഡിലെ ചാർട്ടിൽ കെട്ടിടങ്ങളുടെ പ്ലാൻ വരയ്ക്കുന്ന നന്ദേട്ടനെ ആണ് ഓർമ വന്നത്. ഒരുപാട് സന്തോഷം തോന്നി.അതിലേറെ കൗതുകവും. എല്ലാം വേഗത്തിൽ ശരിയാവും എന്ന് ഡോക്ടർ പറഞ്ഞത് സത്യമായിരിക്കാം അടുത്തേക്ക് ചെന്ന് കുറച് നേരം നിന്നപ്പോൾ ആണ് മനസ്സിലായത് നന്ദേട്ടൻ ഒന്നും വരക്കുന്നില്ലെന്ന്.ഒരുപാട് വരച്ചിരുന്ന ആണ് ഇന്ന് സ്കയിലും പെൻസിലും വെച്ചു വെറുതെ നിൽക്കുന്നത് കണ്ടു വിഷമം തോന്നാതെ ഇരുന്നില്ല.എങ്കിലും എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു

നന്ദേട്ടന്റെ ഓർമ പെട്ടന്ന് തിരിച്ചു കിട്ടും എന്ന്. അന്ന് രാത്രിയും ഞങ്ങൾ നിലാവ് നോക്കി കുറെ നേരം നിന്നു. രാത്രിയുടെ രാജകുമാരി ആയ നിശാഗന്ധി പൂത്തിട്ടുണ്ടായിരുന്നു. ആ വർഷം പൂത്ത ആദ്യ പൂവ്. കുറെ നേരെ അതിനെ നോക്കി നിന്നു. അതിനെ തൊട്ടും തലോടിയും മണത്തും എല്ലാം സമയം പോയത് അറിഞ്ഞില്ല.രാത്രി രണ്ട് മണിയോളം ആയിട്ടുണ്ടാവും നന്ദേട്ടൻ ക്യാമറ എടുത്തു കൊണ്ട് വന്നു. ജീവേട്ടൻ സമ്മാനിച്ചാണ് ആ ക്യാമറ. നന്ദേട്ടന് ഫോട്ടോ എടുക്കാൻ ഒരുപാട് ഇഷ്ടം ആണ്. മികവുറ്റ നല്ല ചിത്രങ്ങൾ ആ ക്യാമെറയിൽ പതിഞ്ഞിട്ടുണ്ട് "ശ്രീക്കുട്ടി ഇങ്ങോട്ട് നോക്കിയേ.." ഞാൻ നന്ദേട്ടനെ നോക്കി ചിരിച്ചു. നന്ദേട്ടൻ അപ്പോൾ തന്നെ അത് ക്യാമെറയിൽ പകർത്തി. നിലാവിന്റെയും നിശാഗന്ധിയുടേയും എല്ലാം ഫോട്ടോ പകർത്തുന്നുണ്ടായിരുന്നു. ഇന്നെന്തോ ആമ്പൽ പൂക്കൾ കുറവ് മാത്രമേ വിരിഞ്ഞിട്ടുള്ളു.. എന്ത് കൊണ്ടായിരിക്കും അത്. നിശാഗന്ധിയോട് ആമ്പലിന് തോന്നിയ അസൂയ ആണോ..? പെട്ടന്ന് കാലുകളിൽ മസിൽ കേറുന്ന പോലെ തോന്നി. വയറ് കുളത്തി പിടിക്കുന്ന പോലെയും തോന്നി.

"മതി നന്ദേട്ടാ.. നമുക്ക് പോകാം. എനിക്ക് വയ്യ." എനിക്ക് വയ്യെന്ന് മനസ്സിലായപ്പോൾ നന്ദേട്ടൻ എന്റെ കൈ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി. കട്ടിലിൽ ഇരിക്കുമ്പോൾ ഞാൻ പഴയ ഓരോ കാര്യങ്ങൾ ഓർത്തു. രാധമ്മ..മകന്റെ വിടവിനെ ഓർത്തു വിലപിക്കുന്നുണ്ടാകുമോ.. അതോ എന്നേ ശപിക്കുന്നുണ്ടാകുമോ? നന്ദേട്ടൻ എടുത്തു ചിത്രങ്ങൾ നോക്കുന്ന തിരക്കിൽ ആണ്. അത് വന്നു എന്നെയും കാണിച്ചു. വളരെ മനോഹരം ആയി ആ ചിത്രങ്ങൾ പകർത്തിയിരിക്കുന്നു. അതിൽ ഞാൻ അറിയാതെ എടുത്ത ചിത്രങ്ങളും ഉണ്ടായിരുന്നു. നിശാഗന്ധി പൂവിനെ ഞാൻ ചുംബിക്കുന്നതും നിലാവിനെ നോക്കി നിൽക്കുന്നതും എല്ലാം അതിന്റെ സന്തോഷത്തിൽ നിന്നപ്പോൾ ആണ് വീണ്ടും വയറ് വേദന വന്നത്. കാലും നന്നായി വേദനിക്കുന്നുണ്ടായിരുന്നു. "നന്ദേട്ടാ.. എന്റെ കാല്.. കാല് ഉഴിഞ്ഞു തരോ..." നന്ദേട്ടൻ ചിരിച്ചു കൊണ്ട് എന്റെ കാലുകൾ ഉഴിഞ്ഞു.

അറിയാതെ ഉറങ്ങി പോയി. സഹിക്കാൻ പറ്റാതെ വേദന വന്നപ്പോൾ ആണ് ഞെട്ടി ഉണർന്നത്. നന്ദേട്ടൻ എന്റെ കാലിൽ തല വെച്ചു കിടക്കുന്നുണ്ടായിരുന്നു "നന്ദേട്ടാ.. നന്ദേട്ടാ.." "എന്താ.. എന്താ പറ്റിയെ.." നന്ദേട്ടൻ ഞെട്ടി എഴുന്നേറ്റു "വയ്യ. വേദനിക്കുന്നു. വയറ്. തല കറങ്ങുന്ന പോലെ" "ഹോസ്പിറ്റലിൽ പോണോ.. ഏഹ്" "വ.. യ്യ" പറയാൻ കിട്ടുണ്ടായില്ല എനിക്ക്. വേദനിച്ചു കണ്ണിൽ നിന്നൊക്കെ വെള്ളം വന്നു തുടങ്ങി. ഓരോ നിമിഷം കഴിയും തോറും ജീവൻ പോകുന്ന പോലെ തോന്നി. "ഒന്നുല്ലടാ.. ഒന്നും ഇല്ല" എന്നേ സമാധാനിപ്പിച്ചു നന്ദേട്ടൻ അമ്മയെ വിളിക്കാൻ പോയി. അമ്മ കൂടെ നന്ദേട്ടൻ വന്നതോടെ കാറിന്റെ കീ എടുത്തു സ്റ്റാർട്ട്‌ ആക്കി. എന്നെയും താങ്ങി അതിലേക്ക് വെക്കുമ്പോൾ പ്രസവ വേദന എന്താണെന്ന് ഞാൻ അറിഞ്ഞു തുടങ്ങിയിരുന്നു ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story