ശ്രീനന്ദനം: ഭാഗം 28

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

"നന്ദേട്ടാ.. നന്ദേട്ടാ.." "എന്താ.. എന്താ പറ്റിയെ.." നന്ദേട്ടൻ ഞെട്ടി എഴുന്നേറ്റു "വയ്യ. വേദനിക്കുന്നു. വയറ്. തല കറങ്ങുന്ന പോലെ" "ഹോസ്പിറ്റലിൽ പോണോ.. ഏഹ്" "വ.. യ്യ" പറയാൻ കിട്ടുണ്ടായില്ല എനിക്ക്. വേദനിച്ചു കണ്ണിൽ നിന്നൊക്കെ വെള്ളം വന്നു തുടങ്ങി. ഓരോ നിമിഷം കഴിയും തോറും ജീവൻ പോകുന്ന പോലെ തോന്നി. "ഒന്നുല്ലടാ.. ഒന്നും ഇല്ല" എന്നേ സമാധാനിപ്പിച്ചു നന്ദേട്ടൻ അമ്മയെ വിളിക്കാൻ പോയി. അമ്മ കൂടെ നന്ദേട്ടൻ വന്നതോടെ കാറിന്റെ കീ എടുത്തു സ്റ്റാർട്ട്‌ ആക്കി. എന്നെയും താങ്ങി അതിലേക്ക് വെക്കുമ്പോൾ പ്രസവ വേദന എന്താണെന്ന് ഞാൻ അറിഞ്ഞു തുടങ്ങിയിരുന്നു അവൾ അമ്മയുടെ കൈകളിൽ മുറുക്കെ പിടിച്ചിരുന്നു.ഇടയ്ക്കിടെ വേദന സഹിക്കാൻ ആവാതെ ഒച്ച എടുക്കുമ്പോൾ നന്തൻ പേടിയോടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിൽ എത്തി സ്‌ട്രെക്ചറിലേക്ക് അവളെ എടുത്തു വെക്കുമ്പോൾ അവൾ അവന്റെ കൈ വിടാതെ പിടിച്ചു. "നന്ദേട്ടാ.. എനിക്ക് വയ്യ.പേടിയാവുന്നു" "എടോയ്.. പേടിക്കണ്ട.ഏഹ്.ഞാനില്ലേ കൂടെ.ഒന്നും വരൂല"

"എനിക്ക് സഹിക്കാൻ പറ്റുന്നില്ല." അവളുടെ കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീർ അവനെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു "ഞാൻ.. ഞാൻ ഇവിടെ തന്നെ ഉണ്ട്.നമ്മുടെ കുഞ്ഞിന് വേണ്ടി അല്ലെ.. ഒന്നും ഇല്ല.കരയല്ലേ.." അപ്പോഴേക്കും ഡോക്ടർ വന്നു.പരിശോധിച്ച ശേഷം ഉടനെ ലേബർ റൂമിലേക്ക് കൊണ്ട് പോവാൻ ആവിശ്യ പെടുകയും ചെയ്തു. ലേബർ റൂം എത്തുന്നത് വരെ അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ടേ ഇരുന്നു.രണ്ടാളുടെയും കണ്ണിൽ നിന്ന് നീര് വരുന്നുണ്ടായിരുന്നു.അമ്മയും അവരുടെ കൂടെ തന്നെ നിന്നു അകത്തേക്ക് കൊണ്ട് പോകുന്നതിന് തൊട്ട് മുൻപ് അവൾ അവനെ ദയനീയം ആയി നോക്കി. അവളുടെ ആ നോട്ടത്തിൽ അവൻ കൂടുതൽ വിഷമത്തിൽ ആവുകയാണ് ചെയ്തത്. റൂമിലേക്ക് കയറ്റിയപ്പോൾ അവൻ കണ്ണുനീരോടെ നിലത്തേക്ക് ഊർന്നിരുന്നു.അവൾക്കും കുഞ്ഞിനും ഒന്നും വരുത്തരുതെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. "അവർക്ക് ഒന്നും പറ്റില്ല മോനെ.. ധൈര്യം ആയി ഇരിക്ക്.ലച്ചുവും കുഞ്ഞും ഒരു കുഴപ്പവും ഇല്ലാതെ ഇപ്പോൾ വരും." ശ്രീദേവിയുടെ വാക്കുകൾ അവനിൽ ചെറിയ രീതിയിൽ മാത്രമേ ആശ്വാസം നൽകിയുള്ളു.. അവൻ പുറത്തു നിന്ന് അവർക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു. കുറച് കഴിഞ്ഞു ശ്രീദേവി പറഞ്ഞത് അനുസരിച്ചു ജീവൻ എത്തിച്ചേർന്നു.

കുഴപ്പം ഒന്നും ഇല്ലെന്ന് എത്ര പറഞ്ഞിട്ടും നന്തൻ അപ്പോഴും ലേബർ റൂമിന്റെ ഉള്ളിലേക്ക് എത്തി നോക്കി കൊണ്ടിരുന്നു അതിന്റെ ഉള്ളിൽ നിന്ന് കേൾക്കുന്ന ശബ്‌ദങ്ങളും കുഞ്ഞുങ്ങളുടെ കരച്ചിലും അവൻ ശ്രദ്ധയോടെയും പേടിയോടെയും വീക്ഷിച്ചു. അവന്റെ അടുത്ത് നിന്ന ആള് അയാളുടെ പൊടി കുഞ്ഞിനെ സന്തോഷത്തോടെ കുഞ്ഞിനെ ഏറ്റു വാങ്ങുന്നതും സ്നേഹത്തോടെ ആദ്യമായ് കുഞ്ഞിന് മുത്തം കൊടുക്കുന്നതും അവൻ കൗതുകത്തോടെ നോക്കി നിന്നു. കുഞ് ആൺകുട്ടി ആണെന്ന് അയാൾ മറ്റുള്ളവരെ ഫോൺ വിളിച്ചു അറിയിക്കുന്നത് കണ്ടപ്പോൾ അവൻ വീണ്ടും ലേബർ റൂമിന്റെ മുന്നിലേക്ക് നോക്കി. "ശ്രീലക്ഷ്മിയുടെ കൂടെ വന്നത് ആരാ.." ഒരു നേഴ്സ് പുറത്തേക്ക് വന്നു കൊണ്ട് ചോദിച്ചു. "ഞാനാ.." നന്തൻ വേഗത്തിൽ പറഞ്ഞു.അവന്റെ നെഞ്ചു വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു "ശ്രീലക്ഷ്മി പ്രസവിച്ചു.പെൺകുട്ടി ആണ്.അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു." അവന്റെ കണ്ണുകൾ വല്ലാതെ വിടർന്നു. സന്തോഷം കൊണ്ട് അവന് അപ്പോൾ എന്തു ചെയ്യണം എന്ന് ഉണ്ടായിരുന്നില്ല.

"കൺഗ്രറ്റ്സ് നന്ദ.. നിന്റെ കുഞ് ഇപ്പോൾ വരുംട്ടോ.." ജീവൻ പറഞ്ഞപ്പോൾ അവൻ മനോഹരം ആയ ഒരു പുഞ്ചിരി ചുണ്ടിൽ വിടർത്തി. എല്ലാവർക്കും സന്തോഷം ആയിരുന്നു. അമ്മ എന്തിനോ വേണ്ടി കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു അതികം വൈകാതെ ഒരു കുഞ്ഞു മാലാഖ മറ്റൊരു മാലാഖയുടെ കൈകളിൽ ഏന്തി വന്നു. അവൻ ആകാംഷയോടെ ആ കുഞ്ഞിനെ വാങ്ങാൻ ആയി കൈ നീട്ടി.പിന്നെ ആ നീട്ടിയ കൈകൾ പിൻവലിച്ചു. "അമ്മ വാങ്ങു.." അവൻ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ പെട്ടന്ന് ശ്രീദേവിയിൽ അത്ഭുതം നിറഞ്ഞു.പിന്നീട് തികഞ്ഞ സന്തോഷത്തോടെ ആ കുഞ്ഞിനെ ഏറ്റു വാങ്ങി. ശ്രീദേവി കുഞ്ഞിനെ രണ്ട് മിനിറ്റ് നേരം കൊഞ്ചിച്ച ശേഷം ഉടനെ നന്തന്റെ കൈകളിലേക്കു വെച്ചു കൊടുത്തു.വാങ്ങാൻ നേരം അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.നെഞ്ചു വല്ലാതെ പിടച്ചു. മേഘങ്ങൾക്കിടയിൽ രൂപം കൊള്ളുന്ന പഞ്ഞി കെട്ടുകൾ പോലെ ഉള്ള അവന്റെ ചോര കുഞ്ഞിനെ കാണും തോറും അവനിൽ പേരറിയാത്ത വികാരങ്ങൾ രൂപം കൊണ്ടു.ജീവനും അമ്മയും ആ കാഴ്ച്ച സന്തോഷത്തോടെ നോക്കി നിന്നു.അവൻ ആദ്യം ആയി അവന്റെ മകളുടെ നെറ്റിയിൽ മുത്തി.

അവന്റെ ഇത്രയും നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട സന്തോഷവും ഒരച്ഛന്റെ വത്സല്യവും ആ ചുംബനത്തിൽ ഉണ്ടായിരുന്നു കുഞ്ഞിനെ തിരികെ കൊടുക്കുമ്പോഴും അവനിൽ സന്തോഷം ആയിരുന്നു. "ആ.. സുഖപ്രസവം ആയിരുന്നു. അവൾക്ക് കുഴപ്പം ഒന്നും ഇല്ല.ഇപ്പോൾ ഗ്ളൂക്കോസ് കേറ്റി കിടത്തിരിക്കുക ആണെന്ന തോന്നുന്നേ.." ശ്രീദേവി ജനനിക്ക് വിളിച്ചു പറയുന്നതായിരുന്നു.അവർ ഉടനെ തന്നെ അങ്ങോട്ടേക്ക് വരും എന്ന് അറിയിച്ചു. ലച്ചുവിനെ കാണാൻ ഉള്ള അനുമതി കിട്ടിയപ്പോൾ നന്തൻ തന്നെ ആയിരുന്നു അവളെ പോയി കണ്ടത്. അവനെ കണ്ടപ്പോൾ അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.അവൾക്ക് നല്ല വേദന ഉണ്ടെന്ന് അവളുടെ മുഖം കണ്ടപ്പോൾ അവന് മനസ്സിലായിരുന്നു "നമ്മുടെ നിലയെ കണ്ടോ.." അവൾ അടുത്ത് കിടക്കുന്ന കുഞ്ഞിനെ നോക്കി പറഞ്ഞു അവൻ ചിരിയോടെ തലയാട്ടി അപ്പോൾ. "വേദനയുണ്ടോ നിനക്ക്." അവൻ അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു "ഉണ്ടായിരുന്നു.ഇപ്പോൾ ഇല്ല.ഇവളെ കണ്ടപ്പോൾ എല്ലാ വേദനയും എങ്ങോട്ടോ പോയി" അവന് അവളോട് വല്ലാത്ത ബഹുമാനം തോന്നി.പെട്ടന്ന് അവൻ രാധിയകയെ ഓർത്തു. "എന്താ നോക്കുന്നെ.." "ഏയ്.. ഒന്നുല്ലടോ.രണ്ട് ദിവസം കഴിഞ്ഞാൽ വീട്ടിൽ പോവന്ന പറഞ്ഞെ..

എന്റെ ശ്രീകുട്ടിയെയും കുഞ്ഞിനേയും അപ്പോൾ ഞാൻ വിശദമായി കണ്ടോളാംട്ടോ.." അവൻ അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു. പോകുന്നതിന് മുൻപ് അവൻ ലച്ചുവിനും മോൾക്കും നെറ്റിയിൽ ഓരോ മുത്തം കൊടുത്തു കൊണ്ട് പുഞ്ചിരിയോടെ പുറത്തിറങ്ങി. *** രണ്ട് ദിവസത്തിന് ശേഷം ലച്ചുവിനെയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ട് വന്നു. അപ്പോഴേക്കും വീട് മുഴുവൻ കുഞ്ഞിനായുള്ള സാധങ്ങൾ കൊണ്ട് നന്തൻ അലങ്കരിച്ചിരുന്നു കയറുന്നതിനു മുൻപ് നന്തൻ ലച്ചുവിനെയും അമ്മയുടെ കയ്യിൽ ഇരിക്കുന്ന നിലയെയും ആരതി ഒഴിഞ്ഞു. അവന്റെ ഓരോ കാട്ടി കൂട്ടലുകൾ കണ്ടു അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു. "ഇനി ഐശ്വര്യം ആയിട്ട് കയറിക്കോ.." "ഈ നന്ദേട്ടന്റെ ഒരു കാര്യം" അവൾ അതും പറഞ്ഞു ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി റൂമിൽ നിറച്ച ബലൂണുകൾ കണ്ടു ലച്ചുവും ശ്രീദേവിയും അന്തം വിട്ടു നിന്നു. പിന്നെ കൂർപ്പിച്ചു നന്തനെ നോക്കി "എന്താണ് ഈ മുറി മുഴുവൻ ബലൂൺ" "അത് പിന്നെ കുഞ്ഞിന് കളിക്കാൻ.." അവൻ തലചൊറിഞ് കൊണ്ട് പറഞ്ഞു "ഈ പ്രായത്തിൽ കുഞ്ഞിന് കളിക്കനോ.." "എന്നോട് ജീവൻ ആണ് പറഞ്ഞത് ബലൂൺ നിറക്കാൻ" "ആഹാ.. ബെസ്റ്റ്.അതിന്റെ ബോധം കൂടി പോയോ." "അത് പിന്നെ പെങ്ങളെ..

പെങ്ങൾക്ക് ഒരു സർപ്രൈസ്.. പിന്നെ കുഞ്ഞിനെ അത് വെച്ചു കളിപ്പിക്കലോ.." എന്നിട്ട് ഇത് എങ്ങാനും പൊട്ടുന്ന ശബ്ദം കേട്ടിട്ട് വേണം കുഞ് അലറി കരയാൻ. ഇപ്പോൾ തന്നെ ഉറങ്ങിയതേ ഉള്ളു എന്റെ കുഞ്.മര്യാദക്ക് രണ്ടും കൂടി ഇപ്പോൾ എടുത്തോണ്ട് പൊയ്ക്കോണം ഈ ബലൂൺ ഒക്കെ അവളിലെ ഭദ്ര കാളി ഉണരുന്നതിനു മുൻപ് അവർ പേടിച്ചു ബലൂൺ എല്ലാം വാരി എടുത്തു അടുത്ത മുറിയിലേക്ക് എത്തിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ജനനിയും സന്തോഷും ശിവാനിയും എത്തി. ശിവാനി ജനനിയുടെ കയ്യിൽ നിന്ന് ഊർന്ന് ഇറങ്ങി ലച്ചുവിന്റെ അടുത്തേക്ക് ഓടി അവിടെ കണ്ട പുതിയ അതിഥിയെ അവൾ സൂക്ഷിച്ചു നോക്കി "ഇതാരാ മ്മി.." "ഇത് ശിവാനിയുടെ കുഞ്ഞാവ അല്ലെ.." "എന്റെ...." "അതേല്ലോ..ശിവാനിയുടെ തന്നെ. വാവയെ ഒന്നും ചെയ്യരുത് ട്ടോ.." "തൊതട്ടെ" "പതിയെ തൊട്ടോ.." ശിവാനിയുടെ കണ്ണുകൾ വിടർന്നു. അവൾ അൽപ്പം പേടിയോടെ എന്നാൽ ഏറെ സന്തോഷത്തോടെ കുഞ്ഞിനെ തൊടാൻ ആയി പോയി. ആദ്യം കൈ പിൻവലിച്ചു എങ്കിലും പിന്നെ തൊട്ടു. ഒരു കുഞ് ടർക്കിക്കുള്ളിൽ ചുരുണ്ട് കൂടി കിടക്കുന്ന കുഞ്ഞിനെ അവൾ കുറെ നേരം നോക്കി നിന്നു. "ചെറിയമ്മയെ വിളിച്ചു പറഞ്ഞിരുന്നു നന്തൻ. വന്നില്ല അല്ലെ.."

ജനനി പറയുന്നത് കേട്ട് ശ്രീലക്ഷ്മിയുടെ മുഖം വാടി.. അൽപ്പം കഴിഞ്ഞു കുഞ്ഞിനെ ജനനിയെയും അമ്മയെയും ഏല്പിച്ചു അവൾ നന്തനെ തേടി ഇറങ്ങി പുറത്തു ആകാശത്തേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു നന്തൻ. ലച്ചു അവന്റെ പിന്നിൽ വന്നു നിന്നു. പതിയെ അവന്റെ തോളിൽ തൊട്ടു. അവൻ തിരിഞ്ഞു നോക്കി. അവൾ ആണെന്ന് കണ്ടപ്പോൾ അവൻ പുഞ്ചിരിച് വീണ്ടും തിരിഞ്ഞു നിന്നു. "അമ്മ വന്നില്ല അല്ലെ..." അവളുടെ ചോദ്യം കേട്ട് നന്തൻ അവളുടെ നേരെ തിരിഞ്ഞു. അവന്റെ കണ്ണിൽ നിറഞ്ഞു നിൽക്കുന്ന കണ്ണുനീർ അവൾ അപ്പോൾ മാത്രം ആണ് കണ്ടത് "എന്താ നന്ദേട്ടാ.. എന്താ പറ്റിയെ" "എന്നേയും കഷ്ടപ്പെട്ട് പ്രസവിച്ചു വലുതാക്കിയതല്ലേ രാധമ്മ. ആ അമ്മയോട് ഞാൻ തെറ്റ് ചെയ്തോ ശ്രീക്കുട്ടി..." അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി നിന്നു. പ്രസവിച്ചു എന്നല്ലാതെ ആ അമ്മ നിങ്ങൾക്ക് എന്നും ദുഃഖം മാത്രം ആണ് തന്നത് എന്ന് അവൾക്ക് ഉറക്കെ വിളിച്ചു പറയണം എന്ന് തോന്നി. പക്ഷെ എന്തു കൊണ്ടോ അവളുടെ നാവ് ചലിച്ചില്ല. അവളും ആകാശത്തേക്ക് വെറുതെ നോക്കി നിന്നു.. നീല നിറമുള്ള മേഘങ്ങൾക്ക് ഇടയിലേക്ക് ഒരു വെള്ള കീറുള്ള മേഘം വന്നു ചേരുന്നുണ്ടായിരുന്നു അപ്പോൾ  ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story