ശ്രീനന്ദനം: ഭാഗം 3

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

ചുറ്റും ആരും ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ തന്നെ ഈ പതിനൊന്നു മണി നേരത്ത് അമ്പലത്തിൽ ആരും പതിവില്ലല്ലോ.. ദൂരെ നിന്ന് അവർ സംസാരിക്കുന്നത് കാണാം. ഞാൻ ആൽത്തറയിൽ കയറി ഇരുന്നു. നല്ല കാറ്റുള്ള സ്ഥലം. ഇത്ര ചൂടിലും ഈ ആലിന്റെ ചുവട്ടിൽ തണുപ്പ് ആയിരുന്നു. ആൽത്തറയിൽ അങ്ങനെ വെറുതെ ഇരിക്കുമ്പോൾ നന്ദേട്ടനെ കുറിച്ച് ഓർത്തു.ഞങ്ങളുടെ പ്രണയ നിമിഷത്തെ കുറിച്ച്. പണ്ട് എന്റെ ഒപ്പം നന്ധേട്ടനും ഉണ്ടായിരുന്നു ഇവിടെ ഇരിക്കാൻ.ഈ ആൽത്തറയിൽ ഇരുന്നു ഞങ്ങൾ ഒത്തിരി സംസാരിച്ചിട്ടുണ്ട്.കണ്ണുകൾ കൊണ്ട് കഥകൾ കൈ മാറിയിട്ടുണ്ട്.അതെല്ലാം ഓർക്കുമ്പോൾ ഇന്നും ഒരു നോവ് മാത്രം. "ചേച്ചി...വാ പോവാം." "ഇത്ര പെട്ടന്നോ.." "ഉച്ച നേരം അല്ലെ.. വെയിൽ ഉദിച്ചു തുടങ്ങിയിട്ടുണ്ട്." "ഉം.." അമ്പലത്തിൽ ഒന്ന് കയറി തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ മനസ് മുഴുവൻ അസ്വസ്ഥമായിരുന്നു.നന്ദേട്ടനെ കാണാതെ നെഞ്ചു പിടക്കുന്നു.നന്ദേട്ടനെ കുറിച്ച് ഓർത്തത് കൊണ്ടായിരിക്കാം ഇങ്ങനെ.പക്ഷെ ആ മുഖം ഒന്ന് കാണാൻ ഞാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. വീട്ടിലേക്ക് എത്തിയപ്പോഴേക്കും ഉണ്ണികുട്ടന്റെ കാൾ വന്നിരുന്നു.അത് ഞാൻ പ്രതീക്ഷിച്ചതും ആണ്.എടുക്കാൻ നിന്നില്ല.

അവൻ എന്താണ് പറയാൻ പോകുന്നത് എന്ന് എനിക്ക് അറിയാമായിരുന്നു. വീണ്ടും ഫോൺ ശബ്ധിച്ചതും നമി ഫോൺ എടുക്കാൻ നിർബന്ധിച്ചെങ്കിലും എടുക്കാൻ നിന്നില്ല. "അവിടെ കിടന്ന് അടിക്കട്ടെ.മടുക്കുമ്പോ വെച്ചിട്ട് പൊയ്ക്കോളും." അവൾ ഒന്നും പറയാൻ നിന്നില്ല.അവൾക്കും അറിയാമായിരുന്നു എന്റെ ഉള്ള്. അന്ന് രാത്രി കിടക്കാൻ നേരം അമ്മ എന്നോട് ചേർന്ന് കിടന്നു.അമ്മയുടെ ദേഷ്യം ഒക്കെ പതിയെ പതിയെ ആവിയായി പോയി എന്ന് തോന്നി. "നാളെ ഡോക്ടറുടെ അടുത്ത് ഒന്ന് കൂടി പോണം." കഴിഞ്ഞ പ്രാവശ്യം ചെക്കപ്പിനും മരുന്നിനും കൂടി ഉള്ള കാശ് തികയാത്തത് കൊണ്ട് എല്ലാ ടെസ്റ്റും ചെയ്തിരുന്നില്ലെന്ന് അപ്പോഴാണ് ഞാൻ ഓർത്തത്. "പോകാനുള്ള കാശ് എവിടുന്ന് കിട്ടി." "ഒരാളുടെ അടുത്ത് നിന്ന് കടം വാങ്ങി. കിട്ടുമ്പോൾ തിരിച്ചു കൊടുത്താൽ മതീലോ.." "മ്മ്.." "നിനക്ക് മനം പുരട്ടൽ വല്ലതും ഉണ്ടോ.." "ഇത് വരെ ഇല്ല." "ഇനി ഉണ്ടാവും തലകറക്കോം ഛർദിയും ഒക്കെ. സാധാരണയാണ്." "ഉം." "കിടന്നോ.. നമുക്ക് നാളെ രാവിലെ തന്നെ പോവാം." കിടക്കുമ്പോഴും എന്തോ ഒരു അസ്വസ്ഥത എനിക്ക് ചുറ്റും ഉണ്ടായിരുന്നു. ഒരുപാട് നേരം കണ്ണടച്ച് കിടന്നിട്ടാണ് ഉറക്കം പോലും വന്നത് ****

പിറ്റേ ദിവസം പത്തു മാണിയോട് കൂടി ആശുപത്രിയിൽ പോയി.വന്ന ഗർഭിണികളിൽ മിക്കവരും അവരുടെ ഭർത്താവിന്റെ കൂടെ വന്നത് കണ്ടു ഞാൻ അറിയാതെ വയറിലേക്ക് നോക്കി. എനിക്ക് അതിനുള്ള ഭാഗ്യം ഇല്ല. ഡോക്ടർ ഭർത്താവ് എവിടെ എന്ന് ചോദിച്ചപ്പോഴും എന്തു പറയണം എന്നറിയാതെ തല താഴ്ത്തി നിന്നതെ ഉള്ളു ഞാൻ.. ഭർത്താവ് സ്ഥലത്തില്ല എന്ന് പറഞ്ഞത് അമ്മയാണ്. ചെക്കപ്പും ടെസ്റ്റുകളും ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് എത്തിയപ്പോൾ ആണ് നന്ദേട്ടന്റെ അമ്മ ഓടി കിതച്ചു ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത് കണ്ടത്. ഞാൻ വല്ലാതെ അത്ഭുതപെട്ട് പോയി. കാരണം എന്റെ ഓർമയിൽ ഒരിക്കലും നന്ദേട്ടന്റെ അമ്മ അവരുടെ വീടിന്റെ തൊട്ടടുത്തുള്ള എന്റെ വീട്ടിലേക്ക് വന്നിട്ടില്ലായിരുന്നു!! "മോളെ.." വന്ന ഉടനെ കിതാപ്പോടെ അവർ എന്റെ കയ്യിൽ പിടിച്ചു. അവരുടെ കരച്ചിൽ കണ്ടു എനിക്ക് ആകെ എന്തോ പോലെ തോന്നി. "എന്താ.. എന്തു പറ്റി." "നന്ദൻ ഒരു നിലക്കും അടുക്കുന്നില്ല. വീട്ടിലുള്ള പല സാധങ്ങളും എറിഞ്ഞു ഉടച്ചു. കൊടുക്കുന്ന ഭക്ഷണം ഒന്ന് പോലും കഴിക്കാതെ വലിച്ചെറിയുക ആണ്. മുടി സ്വയം പിച്ചി വലിച്ചു അലറി കരയുന്നത് കണ്ടു സഹിക്കുന്നില്ല." അമ്മ പറയുന്നത് കേട്ട് നന്ദേട്ടന്റെ അവസ്ഥ ആലോചിച്ചു പേടിയാവൻ തുടങ്ങി.

"ഇടക്ക് മോളുടെ പേരും വിളിച്ചു പറയുന്നുണ്ട്. മോള് വന്നാൽ ചിലപ്പോൾ അന്നത്തെ പോലെ ശരിയായെക്കും. അതാണ് ഞാൻ തന്നെ ഓടി വന്നത്. മോള് ഒന്ന് അവിടെ വരെ വരണം" "പക്ഷെ അവൾക്ക് വയ്യാതെ ഇരിക്കുകയാണ് രാധിക ചേച്ചി.." ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് അമ്മ പറഞ്ഞിരുന്നു.പിന്നെ എന്നെ നോക്കി ഒന്ന് കണ്ണുരുട്ടുകയും ചെയ്തു. അപ്പോൾ ആ സ്ത്രീ അമ്മയെ ഒന്ന് നോക്കി കണ്ണ് നിറച്ചു വീണ്ടും എന്നെ നോക്കി. "അറിയാം മോൾക്ക് വയ്യെന്ന്. പക്ഷെ എന്റെ മോനെ ഈ അവസ്ഥയിൽ കണ്ടിട്ട് സഹിക്കുന്നില്ല. മോളെ അവൻ ഒന്നും ചെയ്യില്ല. ആ കാര്യത്തിൽ ഞാൻ ഉറപ്പ് തരുന്നു. അവൻ ഒന്ന് നോർമൽ ആയാൽ മോള് വരണം. ഞാൻ... ഞാൻ വേണമെങ്കിൽ കാല് പിടിക്കാം." രാധമ്മ കരഞ്ഞു കൊണ്ട് എന്റെ കാലുകളിലേക്ക് വീഴാൻ തുടങ്ങിയപ്പോൾ ഞാൻ അവരെ തടഞ്ഞു. അവരുടെ കരച്ചിൽ കണ്ടു അറിയാതെ ഞാനും കരഞ്ഞു പോയിരുന്നു. ഞാൻ ദയനീയം ആയി അമ്മയെ നോക്കി. പക്ഷെ അമ്മ പോകണ്ട എന്നുള്ള നിലപാടിൽ തന്നെ ആണെന്ന് ആ മുഖം കണ്ടപ്പോൾ എനിക്ക് വ്യക്തമായി. "രാധമ്മ പൊയ്ക്കോ.. ഞാൻ വന്നോളും." ഞാൻ പറഞ്ഞത് അവർക്ക് വിശ്വാസം ആയില്ലെന്ന് തോന്നിയത് കൊണ്ട് വീണ്ടും ഒരിക്കൽ കൂടി പൊയ്ക്കോളാൻ പറഞ്ഞു. എന്നെ നോക്കി നന്ദിയോടെ കൈകൾ കൂപ്പി അവർ പോയി.

"നീ എന്തിനാണ് അവരോട് വരാം എന്ന് പറഞ്ഞത്." "അമ്മയും കേട്ടതല്ലേ നന്ദേട്ടന്റെ അവസ്ഥ." "കേട്ടത് കൊണ്ട് തന്നെ ആണ് പറഞ്ഞത്. അവൻ അവിടെ വെച്ചു നിന്നെ എന്തെങ്കിലും ചെയ്യില്ലെന്ന് എന്താ ഉറപ്പ്. അവരുടെ വാക്ക് മാത്രം അല്ലെ ഉള്ളു.. ഒരു ജീവൻ ആണ് നിന്റെ ഉള്ളിൽ ഉള്ളത്.അത് നീ മറക്കരുത്." "ഞാൻ ശ്രദ്ധിച്ചോളാം അമ്മേ.. പ്ലീസ്. ഞാൻ ഒന്ന് പൊയ്ക്കോട്ടെ.." "നടക്കില്ല." അമ്മ ഒരു വിധത്തിലും സമ്മതിക്കുന്നുണ്ടായില്ല. അവസാനം എന്റെ കരച്ചിൽ തന്നെ പുറത്തിറക്കേണ്ടി വന്നു. അതിൽ അമ്മ വീണു. പകുതി സമ്മതത്തോടെ എനിക്ക് പോകാനുള്ള അനുവാദം കിട്ടി. ആ വലിയ വീടിന്റെ മുമ്പിൽ ഒരു നിമിഷം ഞാൻ നോക്കി നിന്നു. പതിയെ ആ വീട്ടിലേക്ക് കയറിയപ്പോൾ എന്തെന്നില്ലാതെ എന്റെ നെഞ്ചിടിപ്പ് വർധിച്ചിരുന്നു. ഹാളിലായി കിടക്കുന്ന ചിതറിയ ടീവിയുടെ ചില്ലുകളും ഫ്ലവർ വേഴ്‌സും ടീ പോയും എല്ലാം നന്ദേട്ടന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി തരുന്നതായിരുന്നു. എന്നെ കണ്ടതും നന്ദേട്ടന്റെ അമ്മ മുകളിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു. മുകളിൽ ആയിരുന്നു നന്ദേട്ടന്റെ മുറി. ഓരോ സ്റ്റെപ്പും സൂക്ഷിച്ചു കയറി. നെഞ്ചു വീണ്ടും വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.ഉടുത്തിരുന്ന സാരിയുടെ തല ഞാൻ നന്നായി മുറുക്കി പിടിച്ചു.

നന്ദേട്ടന്റെ മുറിയുടെ മുമ്പിൽ എത്തിയതും ഞാൻ കുറച്ചു നേരം പുറത്തു തന്നെ നിന്നു. പിന്നെ ഒരു ദീർഘ നിശ്വാസം എടുത്തു മെല്ലെ വാതിൽ തുറന്നു. "നന്ദേട്ട.." ഇടറിയ ശബ്ദത്തോടെ ഞാൻ വിളിക്കുമ്പോഴും മറുപടി ഒന്നും ഇല്ലായിരുന്നു. എന്റെ കണ്ണുകൾ ആ വലിയ മുറിയുടെ ചുറ്റിനും ഓടി നടന്നു.വസ്ത്രങ്ങൾ അടക്കം സർവ്വതും വലിച്ചു വാരി ഇട്ടേക്കുന്നു.ഹാളിലെത് പോലെ ഒരുപാട് കുപ്പിച്ചില്ലുകൾ ഇവിടെയും കാണാം.ഒന്ന് കൂടി കണ്ണോടിച്ചപ്പോൾ ആണ് മുറിയുടെ ഒരു മൂലയിൽ ആയി മുട്ടിൽ മുഖം ഒളിപ്പിച്ചു ഇരിക്കുന്ന നന്ദേട്ടനെ കണ്ടത്. ചില്ലുകളിൽ ഒന്നും കാല് പതിയാത്ത വിധത്തിൽ പതിയെ ഞാൻ അങ്ങോട്ടേക്ക് നടന്നു. നന്ദട്ടന്റെ അവസ്ഥ കണ്ടു പേടിയാവുന്നുണ്ടായിരുന്നു. "നന്ദേട്ടാ.." പ്രതികരണം ഒന്നും ഉണ്ടായില്ല.വർധിച്ച ഹൃദയത്തോടെ ഞാൻ ആ ചുമലിൽ ഒന്ന് തൊട്ടു നന്ദേട്ടൻ എന്റെ കൈകളെ തട്ടി മാറ്റി എനിക്ക് നേരെ ഫ്ലവർ വേർസ് ഉയർത്തിയത് പെട്ടന്നായിരുന്നു അതെന്റെ തലക്ക് വന്നു പതിക്കും എന്ന് ഉറപ്പായപ്പോൾ ഞാൻ പേടിയോടെ കണ്ണുകൾ അടച്ചു. പക്ഷെ ഞാൻ പോലും പ്രതീക്ഷിക്കാതെ ആയിരുന്നു കയ്യിൽ ഉണ്ടായിരുന്ന ഫ്ലവർ വേർസ് ദൂരേക്ക് വലിച്ചെറിഞ്ഞു നന്ദേട്ടൻ എന്നെ ഇറുക്കെ പുണർന്നത്.പെട്ടന്നായത് കൊണ്ട് പേടിച്ചു പോയിരുന്നു അപ്പോൾ...

"ശ്രീക്കുട്ടി..." എന്നെ ആ നെഞ്ചിലേക്ക് അമർത്തി വെച്ചു ആ പേര് വിളിക്കുമ്പോഴും ഞാൻ ഞെട്ടി ഇരിക്കുകയായിരുന്നു "എവിടെ ആയിരുന്നു ശ്രീക്കുട്ടി... ഏഹ്.. "എന്നോട് പറയാതെ എങ്ങോട്ടാ പോയത്. എന്റെ മുഖത്തു എല്ലാം തടവി ചെറിയ കുട്ടികളെ പോലെ പോലെ പറയുന്നത് എനിക്ക് കേട്ടിരിക്കാനെ പറ്റിയുള്ളൂ.. ആ നെഞ്ചിടിപ്പിന്റെ ഉയർച്ചെയും എന്തെന്ന് ഇല്ലാത്ത പരിഭ്രാന്തിയും എനിക്ക് അത്ഭുതത്തോടെ കാണുകയായിരുന്നു. "എവിടെയാ എന്നെ വിട്ട് പോയത്.ഞാൻ എന്തോരം പേടിച്ചു എന്നറിയോ.. ഇനി എന്നെ വിട്ട് പോയാൽ ഞാൻ കൂട്ടില്ല.എന്നെ വിട്ട് പോവോ ശ്രീക്കുട്ടി..." എന്റെ മുഖം കയ്യിലെടുത്തു കരഞ്ഞു കൊണ്ട് ചോദിക്കുന്നത് കേട്ട് ഞാനും കരഞ്ഞു പോയിരുന്നു. പെട്ടന്നാരോ ആരോ ഡോർ തുറക്കുന്ന ശബ്ദം കേട്ട് പേടിയോടെ നന്ദേട്ടൻ എന്റെ മാറിലേക്ക് പറ്റി ചേർന്നു.ഒരു നിമിഷം ഞെട്ടി പോയിരുന്നു ഞാൻ. സെർവന്റ് ആണ് വന്നത് എന്ന് കണ്ടപ്പോൾ ചെറിയ ഒരു ആശ്വാസം തോന്നി.കഞ്ഞി ഉണ്ടായിരുന്നു അയാളുടെ കയ്യിൽ. "പോ... ദൂരെ പോ.." എന്റെ നെഞ്ചിലേക്ക് പേടിയോടെ മുഖം ചേർത്ത് കൊണ്ട് ഉറക്കെ അയാളോട് വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഞാൻ അയാളോട് പൊയ്ക്കോളാൻ പറഞ്ഞു. എന്നിലേക്ക് മാത്രം ചുരുങ്ങി ഇരിക്കുന്ന നന്ധേട്ടനോട് അപ്പോൾ എന്തെന്നില്ലാത്ത വാത്സല്യം തോന്നി.പതിയെ ആ മുടിയിൽ തലോടി. "ദേ നോക്കിയേ.. അയാൾ പോയി." നന്ധേട്ടനോട് എത്ര പറഞ്ഞിട്ടും എഴുന്നേൽക്കുന്നുണ്ടായില്ല.വീണ്ടും ചുരുണ്ട് കൂടി എന്നിലേക്ക് തന്നെ ചേർന്നിരുന്നു.ഒരു നിമിഷം ഞാനും ആസ്വദിക്കുകയായിരുന്നു ആ നിമിഷം.നന്ദേട്ടന് കുഴപ്പം ഒന്നും ഇല്ലാതെ ഞാനും നന്ധേട്ടനും ഞങ്ങളുടെ കുഞ്ഞും ആയുള്ള നിമിഷം വെറുതെ മനസ്സിൽ കണ്ടു. പെട്ടന്ന് രാദമ്മയെ ഓർമ വന്നു. ഇങ്ങോട്ട് എങ്ങാനും കയറി വന്നാൽ പെട്ടു. ഞാൻ പതിയെ എന്നിൽ നിന്ന് നന്ദേട്ടനെ അടർത്തി മാറ്റാൻ ശ്രമിച്ചു. പക്ഷെ നന്ദേട്ടൻ വീണ്ടും എന്നിലേക്ക് പറ്റി ചേർന്ന് ഇരുന്നു. "നന്ദേട്ടാ.. എണീറ്റെ.. ഭക്ഷണം കഴിക്കണ്ടേ.എന്നിട്ട് വേണ്ടേ മരുന്ന് കഴിക്കാൻ." "ആ മരുന്ന് വേണ്ട ശ്രീക്കുട്ടി.. അതിന് കൈപ്പാണ്." "അയ്യടാ.. അതൊന്നും പറ്റത്തില്ല.മരുന്ന് കഴിച്ചേ പറ്റു.." "ശ്രീക്കുട്ടി..." ചെറിയ കുട്ടികളെ പോലെ ഇരുന്നു ചിണുങ്ങുന്നത് കണ്ടു എനിക്ക് ശരിക്കും ചിരി വരുന്നുണ്ടായിരുന്നു. "നന്ദേട്ടാ.. അടി കിട്ടുവെ.. നന്ദേട്ടൻ കഴിച്ചില്ലെങ്കിൽ ഞാനും കഴിക്കുന്നില്ല." "അയ്യോ അങ്ങനെ പറയല്ലേ.. ശ്രീക്കുട്ടി കഴിക്കണം." "എന്നാൽ പോയി കൈ കഴുകി വാ.." നന്ദേട്ടനെ അവിടെ നിന്ന് എഴുന്നേൽപ്പിച്ചു കൈകഴുകാൻ വിട്ടു.ആ നേരം ഞാൻ അടുക്കളയിൽ പോയി ഭക്ഷണവും ആയി വന്നു. നന്ദേട്ടൻ കഴിക്കുന്നുണ്ടായില്ല.അവസാനം വാരി കൊടുക്കേണ്ടി തന്നെ വന്നു.

"നീയും കഴിക്ക്." "ഞാൻ പിന്നെ കഴിച്ചോളാം.." "കഴിക്ക്.." ഇരുന്നു ചിണുങ്ങിയപ്പോൾ ഞാൻ അതിൽ നിന്ന് തന്നെ കഴിച്ചു.ഒരു വിധത്തിൽ കളിയും ചിരിയും ആയി തീറ്റിച്ചു കൈ കഴുകി വന്നു. ഞാൻ ഉറക്കം വരുന്നു.ഞാൻ ശ്രീകുട്ടിയുടെ മടിയിൽ തലവെച്ചു കിടന്നോട്ടെ.. നിഷ്കളങ്കമായ് ചോദിക്കുന്നത് കേട്ടപ്പോൾ അവഗണിക്കാൻ കഴിഞ്ഞില്ല.ചെറുചിരിയോടെ സമ്മതിച്ചപ്പോൾ ആള് വേഗം എന്റെ മടിയിൽ തലവെച്ചു കിടക്കാൻ തുടങ്ങി. അധികം താമസം ഒന്നും വേണ്ടി വന്നില്ല.പുള്ളി വേഗം ഉറങ്ങി.ഉറങ്ങി എന്ന് ഉറപ്പായപ്പോൾ ഒരു തലയണ കൈ കൊണ്ട് ഏന്തി എടുത്തു തലക്ക് താഴെ വെച്ചു.പിന്നെ മെല്ലെ നന്ദേട്ടനെ ഉണർത്താതെ എഴുന്നേറ്റു. വെറുതെ ആ മുഖത്തേക്ക് കുറച്ചു നേരം നോക്കി ഇരുന്നു.എന്റെ കണ്ണുകൾ എന്ത് കൊണ്ടോ നിറഞ്ഞു.തലയിൽ തലോടിയപ്പോൾ ആ നെറ്റിയിൽ ഒന്ന് ചുണ്ടുകളെ ചേർക്കാൻ മനസ് വെമ്പി.പിന്നെ ആ ശ്രമം ഉപേക്ഷിച്ചു താഴെക്ക് ഇറങ്ങി. അവസാന പടികൾ എത്തിയപ്പോഴേക്കും തലക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടു.ചുറ്റും ഭൂമി കറങ്ങുന്നത് പോലെ തോന്നി.വീഴാനായി എന്ന് തോന്നിയപ്പോൾ എവിടെയെങ്കിലും പിടിക്കണം എന്ന് വിചാരിച്ചെങ്കിലും നടന്നില്ല.കുഞ്ഞിനെ മാത്രം ആയിരുന്നു അപ്പോഴത്തെ ചിന്ത.മനസറിഞ്ഞു ദൈവത്തെ വിളിച്ചു. പക്ഷെ വീഴുന്നതിന് മുൻപ് ആരോ എന്നെ താങ്ങി നിർത്തിയിരുന്നു......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story