ശ്രീനന്ദനം: ഭാഗം 30

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

"നന്ദേട്ടാ... എന്താ പറ്റിയെ.. കണ്ണ് തുറക്ക്" ലച്ചു ഒരുപാട് വിളിച്ചിട്ടും അവൻ എഴുന്നേൽക്കാതെ ആയപ്പോൾ ശ്രീദേവി ഫോൺ എടുത്തു ജീവനെ വിളിച്ചു വരുത്തി.ജീവൻ ഉടനെ വന്നു അവനെ എടുത്തു കാറിൽ കയറ്റി.കാറിൽ അവരുടെ ഒപ്പം കയറുമ്പോൾ ശ്രീലക്ഷ്മിയുടെ നെഞ്ചു വല്ലാതെ പിടക്കുന്നുണ്ടായിരുന്നു. ആമ്പൽ പൂവിന്റെ വിരഹ വേദന അവളും അറിഞ്ഞു തുടങ്ങിയിരുന്നുവോ...? ** ക്യാഷ്യവാലിറ്റി മുന്നിൽ നിൽക്കുമ്പോൾ അവൾ ഇടയ്ക്കിടെ ഉള്ളിലേക്ക് എത്തി നോക്കിയിരുന്നു.ജീവൻ മാത്രം ആയിരുന്നു കൂടെ ഉണ്ടായിരുന്നത്.ഡോക്ടർ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയപ്പോൾ ജീവനെയും വിളിച്ചു റൂമിലേക്ക് പോയി.അവൾ ഏറെ പ്രതീക്ഷയോടെ നോക്കിയെങ്കിലും അവളിലേക്ക് അവരുടെ നോട്ടം എത്തിയില്ല. കുറച്ചു നേരം ജീവൻ ഡോക്ടറുടെ അടുത്ത് തന്നെ ആയിരുന്നു.അൽപ സമയത്തിന് ശേഷം ലച്ചുവിനെയും അങ്ങോട്ടേക്ക് വിളിച്ചു. "പെട്ടന്ന് എന്തോ കണ്ടതിന്റെ ഷോക്ക് ആണ്.ആള് ഇപ്പോഴും ഒന്നും റെസ്പോണ്ട് ചെയ്യുന്നില്ല.ബോധം തെളിഞ്ഞപ്പോൾ എന്തോ പിച്ചും പോയും പറയുന്നുണ്ടായിരുന്നു.അപകടകാരി ആയപ്പോൾ ഇൻജെക്ഷൻ കൊടുത്തു മയക്കിയിട്ടുണ്ട്.എന്തായാലും ബെറ്റർ റിസൾട്ട്‌ അറിയാൻ ടു ഡേയ്‌സ് പിടിക്കും."

അവൾക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.വെറുതെ ഒന്നു മൂളി കൊടുത്തു "അത് വരെ ഇവിടെ രണ്ടാളും നിൽക്കണം എന്നില്ല. ഒരാൾ മതിയാവും." "രണ്ട് ദിവസത്തെ കാര്യം അല്ലെ.. ഞാൻ നിന്നോളം ലച്ചു പൊയ്ക്കോളൂ.." ജീവൻ ലച്ചുവിനോട് പറഞ്ഞപ്പോൾ അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി "വേണ്ട. രണ്ട് ദിവസം അല്ലെ ഉള്ളു.. ഞാൻ ഇവിടെ നിന്നോളം നന്ദേട്ടന്റെ കൂട്ടായിട്ട്. മാഷിന് കോളേജിൽ പോവേണ്ടതല്ലേ.." "അത്‌ പ്രശ്നം ഇല്ല ലച്ചു.. ഇപ്പോൾ പഴയ പോലെ അല്ല.കുഞ്ഞു കൂടി ഉള്ളതാണ്.അതിന് നീയില്ലാതെ പറ്റില്ല.നീ ഇപ്പോൾ തന്നെ പൊയ്ക്കോളൂ.കുഞ്ഞു വിശന്നു കരയുന്നുണ്ടാവും.ഞാൻ ഇവിടെ ഉണ്ടല്ലോ.." "ഉം." ഒന്നു മൂളി കൊണ്ട് അവൾ എഴുന്നേറ്റു.ഡോക്ടറുടെ മുറി വിട്ടു പോവാൻ നേരം അവൾ ഒന്നു കൂടി തിരിഞ്ഞു അവരെ നോക്കി.ജീവനും ഡോക്ടറും കൂടി അപ്പോഴും എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. അവൾക്ക് എന്തോ വല്ലായ്മ തോന്നാൻ തുടങ്ങിയിരുന്നു. ഒന്നും ഇല്ലെന്ന് മനസ്സിനെ പറഞ്ഞു ബോധിപ്പിച്ചിട്ടും മനസിന് അതൊട്ടും സ്വീകാര്യമാവാത്തത് പോലെ. ഔട്ടോ പിടിച്ചു വീട്ടിൽ എത്തുമ്പോൾ തന്നെ ശ്രീദേവി വീടിന് വെളിയിൽ കുഞ്ഞിനേയും പിടിച്ചു നിൽപ്പുണ്ടായിരുന്നു.നില കരയാതെ നിന്നത് അവൾക്ക് ഒരു വലിയ ആശ്വാസം ആയി തോന്നി.

എങ്കിലും അമ്മയുടെ ചോദ്യങ്ങൾ അവൾക്ക് അലോസരം ആയി തോന്നി "എന്താ നീ ഒറ്റക്ക് മടങ്ങി വന്നത്?നന്ദൻ എവിടെ? അവന് പെട്ടന്ന് എന്താ പറ്റിയത്" "അമ്മ എല്ലാം കൂടി ഒന്നിച്ചു ചോദിക്കല്ലേ..നന്ദേട്ടന് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല.രണ്ട് ദിവസം കഴിയുമ്പോഴേക്കും എല്ലാം ഓക്കേ ആവും. എന്നോട് അപ്പോൾ ചെന്നാൽ മതി എന്ന് പറഞ്ഞു" "അത് വരെ അവിടെ ആരാ" "ജീവേട്ടൻ ഉണ്ടാവും" "ആ.. അത്‌ നല്ലതാ.. അതാവുമ്പോൾ കുഞ്ഞിനെ ഓർത്തു വിഷമിക്കണ്ട. അവൻ അല്ലെങ്കിലും എന്നും നമുക്ക് താങ്ങാണ്" "ഉം. ഞാൻ ഒന്നു കിടക്കട്ടെ. തലവേദനിക്കുന്നു" കുഞ്ഞിന് പാൽ കൊടുത്തു പതിയെ ബെഡിലേക്ക് ചായുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു തരം അസ്വസ്ഥത വന്നു അവളെ മൂടുന്നുണ്ടായിരുന്നു രണ്ട് ദിവസം എങ്ങനെ ഒക്കെയോ ആണ് അവൾ തള്ളി നീക്കിയത്. ഇടക്കിടക്ക് ജീവനെ വിളിച്ചു കൊണ്ടിരിക്കും. കുഴപ്പം ഒന്നും ഇല്ലെന്ന് പറയുമ്പോഴും ഉള്ളിൽ ആധി ആയിരുന്നു അന്ന് രാവിലെ എല്ലാവരും കൂടി ഒന്നിച്ചാണ് നന്തനെ കാണാൻ പോയത്. "നിങ്ങൾ എല്ലാവരും ഉണ്ടോ.. ഈ രണ്ട് ദിവസം നന്ദൻ വലിയ മിണ്ടാട്ടം ഒന്നും ഉണ്ടായിരുന്നില്ല. ഇടക്ക് 'ശ്രീക്കുട്ടി.. എന്റെ ശ്രീകുട്ടിക്ക്' എന്നും പറഞ്ഞു നിലവിളിക്കുന്നുണ്ടായിരുന്നു" ജീവന്റെ ആക്കി പറച്ചിൽ കേട്ട് അവൾ ചമ്മി. 'അവിടെ ഒന്ന് എത്തട്ടെ..

നില വിളിച് ബാക്കി ഉള്ളവരെ കൂടി നാറ്റിച്ചതിന് കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ ' "ഇവളും കണക്കാ മോനെ.. എനിക്ക് സമാധാനം തന്നിട്ടില്ല. നന്ദേട്ടൻ നന്ദേട്ടൻ എന്ന ഒറ്റ പല്ലവി മാത്രം. പിന്നെ കുറെ നേരം വിഷമിച്ചു ഇരിക്കലും. ഇത് തന്നെ പരിപാടി" ജീവൻ പറഞ്ഞതിന് അനുസരിച്ചു ശ്രീദേവിയും പറഞ്ഞു. "ആഹാ ബെസ്റ്റ്. ചക്കിക്കൊത്ത ചങ്കരൻ.അവൻ ഇങ്ങനെ തുടങ്ങിയപ്പോൾ ഞാൻ ആയിട്ട് അവനെ കാണാൻ ചെന്നില്ല. ലച്ചുവിനെ തന്നെ ആദ്യം കാണട്ടെ.. എന്നാലേ സമാധാനം ഉണ്ടാവു... കയറി കണ്ടോളു.." അവൻ ജീവനെ നോക്കി ഇളിച്ചു കാട്ടി തികഞ്ഞ സന്തോഷത്തോടെ ആയിരുന്നു അകത്തേക്ക് കയറിയത് അകത്തു നന്ദൻ കണ്ണ് തുറന്നു കിടപ്പുണ്ടായിരുന്നു കുറച്ചു നേരം അവൾ അവനെ തന്നെ നോക്കി നിന്നു. രണ്ട് ദിവസം പിരിഞ്ഞു നിന്നത് പോലും അവളെ വിരഹ വേദനയിലേക്ക് ആഴ്ത്തിയിരുന്നു. ആ വേദന മുഴുവൻ അവൾ ആ നോട്ടത്തിലൂടെ മാറ്റി. "നന്ദേട്ടാ.." മെല്ലെ പ്രണയാർദ്രം ആയി വിളിക്കുമ്പോൾ അവളുടെ കണ്ണുകളിൽ സന്തോഷം ആയിരുന്നു. അവൻ കഴുത്തു തിരിച്ചു അവളെ നോക്കി.അവളെ കണ്ടപ്പോൾ അവനിൽ ഞെട്ടൽ ഉണ്ടായത് പെട്ടന്ന് ആയിരുന്നു "ശ്രീക്കുട്ടി.." "എന്താ നന്ദേട്ടാ ഇങ്ങനെ നോക്കുന്നെ.." "നീയോ.. നീയെന്ത ഇവിടെ"

അവന്റെ ചോദ്യം കേട്ട് അവൾ നെറ്റി ചുളിച് അവനെ നോക്കി "അമ്മ ഒന്നും ഇല്ലേ ഇവിടെ.. നീയെങ്ങനെ ഇതിനകത്ത് കയറി.അമ്മ കാണുന്നതിന് മുൻപ് വേഗം ഇറങ്ങി പോവാൻ നോക്ക്" "നന്ദേട്ടൻ എന്തൊക്കെയാ ഈ പറയുന്നേ.." "എന്താ എന്താ ഇവിടെ" പെട്ടന്ന് ജീവൻ അങ്ങോട്ടേക്ക് കയറി വന്നു "ജീവനോ.. നീയെപ്പോൾ നാട്ടിൽ എത്തി" അവന്റെ ചോദ്യം അവർ രണ്ട് പേരും ഒരുപോലെ ഞെട്ടി "നന്ദ.. ഞാൻ" "നീയിതു വരെ പോയില്ലേ ശ്രീലക്ഷ്മി" ജീവനെ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ നന്ദൻ അവളോട് ആയി പറഞ്ഞു "പോവാൻ നോക്ക് ശ്രീലക്ഷ്മി.നീയിവിടെ നിൽക്കുമ്പോൾ എനിക്ക് അത് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കുന്നു" അവൾക്ക് ചുറ്റും ഭൂമി നിലച്ചത് പോലെ തോന്നി.നീയില്ലാതെ എനിക്ക് പറ്റില്ലെന്ന് പറഞ്ഞിടത്ത് നീ എനിക്ക് അസ്വസ്ഥത ആണെന്ന് പറഞ്ഞിരിക്കുന്നു!! "നന്ദ ഇവൾ നിന്റെ..." "ഇവൾ ആരാണെന്ന് എല്ലാം ഞാൻ പിന്നീട് പറഞ്ഞു തരാം ജീവ.അമ്മ വരുന്നതിന് മുൻപ് നീ അവളോട് പോവാൻ പറയ്" അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.അപ്പോഴും അവൾ തന്നെ നോക്കി നിന്നു "നിന്നോട് ഞാൻ പറഞ്ഞതല്ലേ ശ്രീലക്ഷ്മി എന്റെ പിന്നാലെ വരരുത് എന്ന്.പിന്നെയും പിന്നെയും എന്തിനാ ഇങ്ങനെ..." അവളുടെ കണ്ണിൽ നിന്ന് ഒരു നീർ തുള്ളി അടർന്നു വീണു.ചുണ്ടുകൾ വിറച്ചു തുടങ്ങി.കാലുകൾ നിലത്ത് ഉറക്കാത്ത പോലെ തോന്നി.

അവളുടെ കണ്ണുനീർ കാണും തോറും അവന് അത് വീണ്ടും അസ്വസ്ഥത ഉണ്ടാക്കാൻ തുടങ്ങി "എനിക്ക് കുഴപ്പം ഒന്നും ഇല്ല ശ്രീലക്ഷ്മി.നീ ഇവളെ പറഞ്ഞു വിടാൻ നോക്ക് .." അവൾ ഒന്നു കൂടി അവനെ നോക്കി.അവൻ അപ്പോഴേക്കും തലതിരിച് കളഞ്ഞു.അവന്റെ ഭാവ മാറ്റം അവൾക്ക് അംഗീകരിക്കാൻ പറ്റുന്നുണ്ടായില്ല.അവൾ വാതിൽ തുറന്നു പുറത്തേക്ക് ഓടി "നന്ദ.." "എനിക്ക് ഇപ്പോൾ ഒന്നും സംസാരിക്കാൻ താല്പര്യം ഇല്ല ജീവ.. കുറച്ചു നേരം ഞാൻ ഒറ്റക്ക് ഇരിക്കട്ടെ" അവന് നന്ദനോട് പെട്ടന്ന് ദേഷ്യം തോന്നി.പിന്നെ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഓർത്തു.ചിലപ്പോൾ അവന് അവന്റെ കഴിഞ്ഞ ഓർമ്മകൾ നഷ്ടപ്പെട്ടിട്ടുണ്ടാവാം അവൻ ചിന്തിച്ചു സമയം കളയാതെ വേഗം ലച്ചുവിന്റെ അടുത്തേക്ക് പോയി. ആശുപത്രിയുടെ ഒരുമൂലയിൽ ആയി കൈകൾ കൊണ്ട് മുഖം പൊത്തി കുനിഞ്ഞു ഇരിക്കുകയായിരുന്നു ലച്ചു. അവൻ അവൾക്ക് അരികിലായി ചെന്നു ഇരുന്നു "ലച്ചു.." അവൾ തല ഉയർത്തി നോക്കി. അവളുടെ ചുവന്ന കവിളും വിറക്കുന്ന ചുണ്ടുകളും അൽപ്പ സമയം കൊണ്ട് തന്നെ ചുവന്ന കണ്ണുകളും അവൻ പ്രതീക്ഷിച്ചത് തന്നെ ആയിരുന്നു.

കണ്മഷി കറുപ്പ് മുഖത്തേക്ക് മുഴുവൻ ആയി വ്യാപിച്ചിരുന്നു. "ലച്ചു.. നീ ഇങ്ങനെ കരയേണ്ട ആവിശ്യം ഇല്ല.അവന് ഓർമ തിരിച്ചു വന്നതാണ്.നീ ആഗ്രഹിച്ചത് പോലെ അവന്റെ അസുഖം എല്ലാം മാറി.അതിൽ സന്തോഷിക്കുക അല്ലെ വേണ്ടത്. പിന്നെ ഓർമ്മ തിരിച്ചു വരുന്നതിന്റെ ഭാഗം ആയി അവന് അസുഖം ഉണ്ടായിരുന്നപ്പോൾ ഉള്ള ആ കാലഘട്ടം അവൻ മറന്നു.ഡോക്ടർ ഇങ്ങനെ ഒരു പോസ്സിബിൽറ്റി പറഞ്ഞിട്ടുണ്ടായിരുന്നു ഇന്നലെ.കുറച്ചു സമയം എടുത്തു കൗൺസലിങ്ങിലൂടെ മാറ്റാവുന്നതെ ഉള്ളു ഇതൊക്കെ." "എന്നാലും ജീവേട്ട.. എനിക്ക്.. എന്നെ ശല്യം ആണെന്ന്..." അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു. അത്‌ അവൻ അപ്പോഴത്തെ സാഹചര്യത്തിൽ പറഞതല്ലേ ലച്ചു..കാര്യം ആക്കാൻ ഇല്ല.ഞാൻ പറഞ്ഞല്ലോ.. കൗൺസിലിംഗ് ലൂടെ മാറ്റാവുന്നതേ ഉള്ളു.. ഇത് പോലെ കുറെ കേസ്കൾ ഞാൻ എടുത്തിട്ടുണ്ട് ലച്ചു.. ഒരാഴ്ച ഏറ്റവും കൂടി പോയാൽ ഒരു മാസം.അത്രയേ വേണ്ടു ഇതിന്" "എനിക്ക്... എനിക്ക് പറ്റുന്നില്ല ജീവേട്ട.." "നീ ഇങ്ങനെ വിഷമിച്ചാൽ എങ്ങനെ ആണ് ലച്ചു.. അവന് തീർച്ചയായും തിരികെ വരാൻ പറ്റും.അവൻ ഇന്ന് ഒരു അച്ഛൻ ആണ്.അവന്റെ പ്രണയത്തെ ഉപേക്ഷിച്ചു സ്വന്തം ചോരയെ മറന്നു ഒരുപാട് കാലം അവന് കഴിയാൻ പറ്റും എന്ന് തോന്നുന്നുണ്ടോ നിനക്ക്"

അവൾ അപ്പോൾ എങ്ങോട്ടോ നോക്കിയിരുന്നു. കരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞിനെ എടുത്തു കൊണ്ട് ശ്രീദേവി അവരുടെ അടുത്തേക്ക് വന്നു. "നീ വിഷമിക്കരുത്.അത് ആ പിഞ്ചു കുഞ്ഞിനെ കൂടി ബാധിക്കും.കുഞ്ഞിനെ എടുക്ക്" കുഞ്ഞിനെ അവളുടെ കയ്യിൽ കൊടുത്തു ശ്രീദേവിയും വിളിച്ചു അവൻ നടന്ന എല്ലാ സംഭവവും വിവരിച്ചു കൊടുത്തു എല്ലാം അറിഞ്ഞപ്പോൾ അവരും ഏറെ വിഷമിച്ചു. വിഷമിക്കണ്ട അമ്മേ.. നന്തനെ എല്ലാം പറഞ്ഞു മനസിലാക്കാം "എന്നാലും മോനെ.. എന്റെ മോള്...അവൾ എങ്ങനെ സഹിക്കും.അവനെന്നാൽ ജീവൻ ആണ് ആണ് അവൾക്ക്.അവൾക്കും അങ്ങനെ ആയിരുന്നില്ലേ.. അവന് ഇപ്പോൾ അവളെ വേണ്ടാതായി എന്ന് പറഞ്ഞാൽ.. സഹിക്കൊ എന്റെ കുട്ടി." "അമ്മയുടെ വിഷമം എനിക്ക് മനസ്സിലാവും.അധികം ഒന്നും വേണ്ടി വരില്ല അമ്മേ.. എല്ലാം ഉടനെ ശരിയാവും" അവൻ അവരെ സമാധാനിപ്പിച്ചു നന്തനെ കാണാൻ പോയി. പക്ഷെ അവർ വിജാരിച്ച പോലെ ആയിരുന്നില്ല കാര്യങ്ങൾ "പെട്ടന്ന് അവനെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കുന്നത് ശരിയാവില്ല ജീവ.. ഇപ്പോഴും നന്ദൻ എന്തൊക്കെയോ ഡിസ്റ്റർബൻസ് അനുഭവിക്കുന്നുണ്ട്.ഒന്നും തുറന്നു പറയുന്നില്ല.കുറച്ചു കൂടി സമയം കൊടുത്താൽ മാത്രമേ അവൻ എല്ലാം തുറന്നു പറയു..

അത്‌ കഴിഞ്ഞു സാവധാനത്തിൽ മാത്രമേ നടന്ന കാര്യങ്ങൾ അവനെ പറഞ്ഞു ബോധ്യപെടുത്താൻ കഴിയു.. കൃത്യമായ പരിചരണം ഉണ്ടെങ്കിൽ ഏകദേശം രണ്ട് മാസത്തിനുള്ളിൽ നന്ദൻ ഒക്കെ ആവും" ഡോക്ടറുടെ വാക്കുകൾ ജീവന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.പക്ഷെ തന്നെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന സമയത്തിനായി ആശുപത്രി വരാന്തയിൽ കാത്തു നിൽക്കുന്ന അവന്റെ ശ്രീകുട്ടിയെ എങ്ങനെ പറഞ് മനസ്സിലാക്കണം എന്ന് ജീവന് അറിയില്ലായിരുന്നു.അവളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങൾ ആയിരുന്നു. അവൻ കാണാതെ അവനെ ഒളിഞ്ഞു നോക്കുന്ന ശ്രീ ലക്ഷ്മിയെ എങ്ങനെ ആശ്വസിപ്പിച്ചിട്ടും കാര്യം ഇല്ലെന്ന് ജീവന് അറിയാമായിരുന്നു ഒരാഴ്ചത്തെ ആശുപത്രി വാസം കഴിഞ്ഞതും ആരൊക്കെയോ പറഞ്ഞു അറിഞ്ഞു രാധിക നന്തനെ തേടി എത്തിയിരുന്നു "എന്റെ മോനാണ്. ഞാൻ പ്രസവിച്ച മകൻ. എന്നേക്കാൾ വലിയ അവകാശം ഒന്നും ഇവിടെ ആർക്കും ഇല്ല" രാധിക നന്തനെയും കൊണ്ട് അവരുടെ വീട്ടിൽ കൊണ്ട് പോകുന്നതിനെ ആശുപത്രി അധികൃതർക്കോ ജീവനോ ഒന്നും ചെയ്യാൻ സാധിച്ചില്ല.ജീവൻ ശ്രീലക്ഷ്മിയുടെ കാര്യം പറയാൻ ആയി ശ്രമിച്ചെങ്കിലും അവളുടെ കാര്യം ഒന്നും കേൾക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞു നന്ദൻ ഒഴിഞ്ഞു.

കൂടുതൽ സ്‌ട്രെയിൻ ചെയ്യിക്കരുതെന്ന ഡോക്ടറുടെ വാക്കിനെ അവന് തള്ളി കളയാൻ കഴിയുമായിരുന്നില്ല എല്ലാ അധികാരത്തോട് കൂടിയും നന്തനെ കൊണ്ട് പോകുന്ന രാതികയെ നോക്കി നിൽക്കാനേ അവൾക്കും കഴിഞ്ഞുള്ളു.. അവളുടെ കണ്ണിൽ നിന്ന് ഒരിറ്റ് പോലും കണ്ണുനീർ ഒഴുകിയില്ല.തീർത്തും നിർവികാരിത ആയിരുന്നു അവൾ.. അന്ന് രാത്രിയിൽ പുറത്തു നിൽക്കുമ്പോൾ അവൾക്ക് കൂട്ടായി നന്ദൻ ഉണ്ടായിരുന്നില്ല.നിലാവും ആമ്പലും ഉണ്ടായിരുന്നില്ല. വശ്യമായ കൂരിരുട്ടിനെയും ഭയക്കാതെ ഒറ്റക്ക് നിൽക്കുമ്പോൾ അവൾക്ക് അപ്പോഴും നിർവികാരം ആയിരുന്നു. വിടരാത്ത ആമ്പലിനെ മാത്രം അവൾ നോക്കി നിന്നു.സങ്കടം വെമ്പുന്നുണ്ടെങ്കിലും അവൾക്ക് കരയാൻ സാധിച്ചില്ല.ആമ്പലും അത് പോലെ ആയിരിക്കില്ലേ..നിലാവ് ഇല്ലാത്തപ്പോൾ ആമ്പലും വിരഹം അനുഭവിക്കുന്നുണ്ടാവില്ലേ.. "നിലാവ് മടങ്ങുമ്പോൾ നീയും മൃതിയടയുകയാണോ വെള്ളാമ്പൽ പൂവേ..." മനസ്സിൽ ഉരുവിട്ട ചോദ്യങ്ങൾ നേരിട്ട് ചോദിക്കാൻ ആവാതെ അവളുടെ ഉള്ളിൽ തെളിഞ്ഞു നിൽക്കുന്ന മുഖത്തെ വീണ്ടും ആവാഹിച് കൊണ്ടിരുന്നു ആ പെണ്ണ്! ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story