ശ്രീനന്ദനം: ഭാഗം 7

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

 "ആഹാ.. ഇത്ര വേഗം തിരിച്ചു വന്നോ.. എന്തു പറ്റി.." അമ്മയുടെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ വേഗം കട്ടിലിലേക്ക് തല ചായ്ച്ചു. കണ്ണുകൾ വീണ്ടും അനുസരണ ഇല്ലാതെ ഒഴുകി. ഓർമയിൽ അപ്പോൾ നന്ദേട്ടൻ മാത്രം ആയിരുന്നു. 'അങ്ങനെ അവസാന പ്രതീക്ഷയും പോയി. പാവം ഒരുപാട് അടിയും വഴക്കും ഞാൻ കാരണം കിട്ടി.ഇനി പഴയത് പോലെ ഞാൻ ഇവിടെയും നന്ദേട്ടൻ അവിടെയും.പക്ഷെ ഞങ്ങളുടെ കുഞ്...' കൈ വയറിൽ തഴുകി. കുഞ്ഞിന്റെ കാര്യം ഇനി എന്താകും എന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല എനിക്കപ്പോൾ.. നന്ദേട്ടനെ ഓർത്തു പെട്ടന്ന്.എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവില്ലേ ആ പാവം. ഒരുപാട് അടി കിട്ടി കാണും.അല്ലെങ്കിലും ഇതെല്ലാം നേരത്തെ ചിന്തിക്കേണ്ടതായിരുന്നു. "എന്താടി.. എന്തു പറ്റി. വല്ല പ്രശ്നവും ഉണ്ടോ അവിടെ." വെപ്ലാളത്തോടെ ശ്രീദേവി ചോദിക്കുന്നുണ്ടായിരുന്നു. "ഒന്നും ഇല്ല അമ്മേ.. പകുതിയിൽ വെച്ചു ഒരു തലവേദന. തിരിച്ചു പോന്നു." നിറഞ്ഞു വരുന്ന കണ്ണുകളെ മറക്കാനായി മുഖത്ത് നോക്കാതെ പറഞ്ഞു

"അത് നന്നായി.അല്ലെങ്കിൽ അസുഖവും വെച്ചു എന്റെ മോള് അവനെ നോക്കേണ്ടി വന്നേനെ.. ഈ നേരത്ത് റസ്റ്റ്‌ ആവിശ്യം ആണ്. ഞാൻ ഒരു സ്ഥലം വരെ പോവാൻ നിൽക്കുവായിരുന്നു. ഞാൻ പൊയ്ക്കോട്ടേ.. അതോ കൂട്ട് ഇരിക്കണോ.." "ഏയ് വേണ്ട. അമ്മ പോയി വാ." "അമ്മ വേഗം വരാട്ടോ.." എന്റെ നെറുകയിൽ ഒന്ന് മുത്തി കൊണ്ട് പറയുന്ന അമ്മയെ ഞാൻ പുഞ്ചിരിയോടെ യാത്ര ആക്കി. കുറച്ചു നേരം പുറത്തേക്ക് തന്നെ നോക്കി നിന്നു. പതിയെ കണ്ണുകൾ നിറയാൻ തുടങ്ങി.വേഗം ബെഡിലേക്ക് ചാഞ്ഞു.അത് വരെ പിടിച്ചു വെച്ചിരുന്ന കണ്ണുനീർ ഒന്നിച്ചു പുറത്തേക്ക് ഒഴുകാൻ തുടങ്ങി. അല്ലെങ്കിലും ഞാൻ ഇത്ര നാളും എന്ത് പ്രതീക്ഷയില ഉണ്ടായിരുന്നെ.. രാധമ്മ എന്നെ സ്നേഹിക്കും എന്നോ.. എനിക്ക് അറിയാത്തത് ഒന്നും അല്ലല്ലോ അവരെ. പിന്നെ എന്തിനാ ഞാൻ അങ്ങനെ ഒക്കെ വിചാരിക്കാൻ പോകുന്നെ.. എല്ലാം എന്റെ തെറ്റാ.. ഞാൻ ഓരോന്ന് ചിന്തിച്ചു കൂട്ടിയിട്ട് ആണ്. വീണ്ടും നിറയുന്ന കണ്ണിനെ വാശിയോടെ തുടച്ചു. നന്ദേട്ടനെ ആഗ്രഹിക്കാൻ മാത്രം അവകാശം ഈ പൊട്ടിക്ക് ഇല്ലല്ലോ.. ഞാൻ ആരാ.. വെറും ഒരു വേലക്കാരി. സ്വന്തം ആയിട്ട് നല്ല വീടോ പണമോ എന്തിന് അച്ഛൻ പോലും ഇല്ല. അനിയനും എന്നെ വേണ്ടാതെ ആയി.

ആകെ ഉള്ളത് ഒരു അമ്മയ.. അത് മാത്രം കൈ മുതൽ ആയി ഉള്ള ഒരു വേലക്കാരിക്ക് നന്ദേട്ടനെ പോലെ ഉള്ള പണക്കാരനെ ആഗ്രഹിക്കാൻ കൂടി പാടില്ല. കണ്ണുനീർ തുടയ്ക്കും തോറും വീണ്ടും വീണ്ടും ഒഴുകി കൊണ്ടിരുന്നു. "എനിക്ക് വേണം എന്റെ നന്ദേട്ടനെ.. പക്ഷെ ഞാൻ.... ഞാൻ ഒന്നും ഇല്ലാത്തവൾ അല്ലെ.." പൊട്ടി കരഞ്ഞു കൊണ്ട് തലയിണയെ ഇറുക്കെ പിടിച്ചു ബെഡിലേക്ക് കിടക്കുമ്പോൾ പഴയ കാര്യങ്ങൾ മനസ്സിലേക്ക് എത്തി.. *** "എടി ഒരുമ്പട്ടവളെ.." രാധികയുടെ ഉറക്കെ ഉള്ള വിളി കേട്ട് അടിച്ചു കൊണ്ട് ഇരുന്ന ചൂൽ മുറ്റത്തിട്ട് ലച്ചു അടുക്കളയിലേക്ക് ഓടി. "എന്താ രാധമ്മേ.." "എന്താടി നീ കാണിച്ചു വെച്ചിരിക്കുന്നെ.." കടുത്ത ദേഷ്യത്തിൽ നിൽക്കുന്ന അവരെ അവൾ പേടിയോടെ നോക്കി. "എന്താ.. എന്തു പറ്റി" "എന്താ പറ്റിയത് എന്ന് നിനക്ക് അറിയില്ലല്ലേ.." അവൾ പേടിയോടെ ഇല്ലെന്ന് തലയാട്ടിയപ്പോൾ രാധിക അവളുടെ മുടികുത്തിന് പിടിച്ചു ഉലച്ചു കൊണ്ട് അടുപ്പിന്റെ അരികിലേക്ക് കൊണ്ട് പോയി. പോകുന്ന വഴിക്ക് അവൾ കരഞ്ഞു കൊണ്ട് വിടാൻ പറഞ്ഞു. അത് കേട്ട് അവർ അവളെ ഊക്കോടെ തല്ലി. എന്തോ കരിഞ്ഞ മണം അവൾക്കും വന്നു. "ഈശ്വരാ സാമ്പാർ." അവൾ വീണ്ടും പേടിയോടെ അവരെ നോക്കി. "ഞാൻ.. ഞാൻ മുറ്റം അടിക്കായിരുന്നു.കണ്ടില്ല"

"സാമ്പാർ കരിച്ചു വെച്ചിരിക്കുന്നു. ദോശക്ക് പിന്നെ എന്ത് കൂട്ടുമടി. ഞങ്ങൾ രാവിലെ പട്ടിണി കിടക്കണം എന്ന് അല്ലെ.." "അല്ല... ഞാൻ അങ്ങനെ ഒന്നും വിചാരിച്ചില്ല. ഞാൻ വേഗം ഉണ്ടാക്കി തരാം." "അത് പോരല്ലോ.. നിനക്കുള്ള ശിക്ഷ കയ്യോടെ തരണ്ടേ.." അവർ ക്രൂരമായി ചിരിച്ചു കൊണ്ട് അടുപ്പത്തു വെച്ച ചട്ടകം കയ്യിലെടുത്തു. അവൾ പേടിയോടെ പിറകോട്ടു നീങ്ങി. "വേണ്ട.. വേണ്ട രാധമ്മേ.. പ്ലീസ്. വേണ്ട................." അവളുടെ അപേക്ഷ ചെവി കൊള്ളാതെ അവളുടെ കൈ അവർ അപ്പോഴേക്കും പൊള്ളിച്ചു കഴിഞ്ഞിരുന്നു. "ആാാാാ..........." ആ വീട് കുലുങ്ങുമാറ് ഉച്ചത്തിൽ അവൾ ഉറക്കെ കരഞ്ഞു. "മതി രാധമ്മേ.. മതി എടുക്ക്.. വേദനിക്കുന്നു." അവളുടെ ഉച്ചത്തിൽ ഉള്ള കരച്ചിലിനെ പോലും വക വെക്കാതെ രാധിക അവളുടെ കയ്യിനെ ഒന്ന് കൂടി അമർത്തി പൊളിച്ചു.അടുക്കള ആകെ കരിഞ്ഞ മനുഷ്യ മാംസത്തിന്റെ മണം പറന്നു. "ആാാ...." അവൾ വേദനിച്ചു നിലവിളിക്കുന്നത് കണ്ടു ആ സ്ത്രീ ക്രൂരമായി ചിരിച്ചു. ചട്ടകം കയ്യിൽ നിന്ന് എടുത്തതും ആ 17 വയസ് കാരി അലറി കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി. ഓടി ഓടി അവൾ ഒരു മരത്തിന്റെ താഴെ വന്നിരുന്നു. പൊള്ളിയ കയ്യുടെ അറ്റത്തു പിടിച്ചു അവൾ ഉറക്കെ നിലവിളിച്ചു.തേങ്ങലിന്റെ ശക്തി കുറക്കാൻ അവൾ ശ്രമിച്ചുവെങ്കിലും ഓരോ നിമിഷം കഴിയും തോറും കൈ നീറി നീറി വന്നു.

കയ്യുടെ തൊലി മുഴുവൻ പോയത് അവൾ അടക്കി പിടിച്ച കരച്ചിലോടെ നോക്കി.പെട്ടന്ന് അതിലേക്ക് വീണ ഒരു തുള്ളി കണ്ണുനീർ അവളുടെ ജീവൻ എടുക്കാൻ പാകത്തിന് വേദന ഉള്ളതാക്കി.അവൾ കരഞ്ഞു കൊണ്ട് വീണ്ടും ഓടി.ഒരു കുളം കണ്ടു അവൾ വേദന സഹിക്ക വയ്യാതെ അതിന് അരികിൽ കിടന്നു.കൈ വെള്ളത്തിലേക്ക് മുക്കി. ഒരുപാട് നീറുന്നുണ്ടായിരുന്നു അവൾക്ക്.ഇപ്രാവശ്യം അവൾ അലറി കരഞ്ഞില്ല.അവളുടെ കണ്ണുനീർ മുഴുവൻ അവൾ ആ മണ്ണിലേക്ക് ഒഴുക്കി. പെട്ടന്ന് ദൂരെ നിന്ന് നന്ദൻ വരുന്നത് കണ്ടപ്പോൾ അവൾ വെള്ളത്തിൽ മുക്കി വെച്ചിരുന്ന കൈ എടുത്തു.അവിടെ നിന്നും എഴുന്നേറ്റു.അപ്പോഴും നീറ്റലിന് ഒരു കുറവും വന്നില്ല.അവളുടെ കണ്ണുനീരിനും. അവൻ ഇങ്ങോട്ടാണ് വരുന്നത് എന്ന് മനസ്സിലായപ്പോൾ അവൾ കൈ അവൻ കാണാതിരിക്കാതിരിക്കാനായി പിന്നിലേക്ക് വെച്ചു.നിറയുന്ന കണ്ണുനീരിനെ അടക്കി നിർത്തി ഒന്നും സംഭവിക്കാത്ത പോലെ നടന്നു. "ശ്രീയോ.. നീയന്താ ഇവിടെ" "ഒന്നുല്ല നന്ദേട്ടാ.. ഞാൻ വെറുതെ." അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. "എന്തോ കള്ളലക്ഷണം ഉണ്ടല്ലോ.." "നന്ദേട്ടന് തോന്നുന്നത.." "നിന്റെ കയ്യിൽ എന്താ.. "മറച്ചു പിടിച്ച അവളുടെ കയ്യിലേക്ക് നോക്കിയവൻ ചോദിച്ചപ്പോൾ അവൾ ഒന്ന് കൂടി ആ കയ്യിനെ മറച്ചു പിടിച്ചു.

"ഏയ്.. ഒന്നുല്ല." "കാണിക്ക്." "ഒന്നുല്ല." അവൾ പറഞ്ഞത് കേൾക്കാതെ അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു. പോളച്ചു കിടക്കുന്ന അവളുടെ കൈ കണ്ടു ഞെട്ടലോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി.കരഞ്ഞു ചുവന്നു കണ്ണുകൾ വീണ്ടും നിറയുന്നത് കണ്ടു അവന് ഒന്നും മനസ്സിലായില്ല. "എന്തു പറ്റി ശ്രീ..." അവൻ വെപ്ലാളത്തോടെ ചോദിച്ചപ്പോൾ അവൾ ഉത്തരം പറയാതെ ഓടി പോയി. ***** പൊള്ളിയടർന്ന കൈ കാണെ വീണ്ടും അവളുടെ കണ്ണിൽ നിന്ന് നീര് ചാലിട്ട് ഒഴുകി. വേദനയും അസഹനീയം ആയിരുന്നു. അവൾ നേരത്തെ ഇരുന്ന മരത്തിന്റെ ചുവട്ടിൽ ഇരുന്നു. ആരും അറിയാതെ കുറെ നേരം ആ കൈ നോക്കി തന്നെ കരഞ്ഞു. ലച്ചുവിന്റെ തോളിൽ വന്നു പതിച്ച കയ്യുടെ ഉടമയെ പേടിയോടെ നോക്കി. "നന്ദേട്ടാ.." "എന്തു പറ്റി ശ്രീ..എങ്ങനെയ നിന്റെ കൈ ഇത്രയും പൊള്ളിയത്.എന്നോട് പറയടാ.." അവനെ കാണെ അവൾക്ക് അവളുടെ കണ്ണുനീരിനെ നിയന്ധ്രിക്കാൻ ആയില്ല.അവളുടെ കണ്ണുനീർ കണ്ടു അവനും കരഞ്ഞു പോയിരുന്നു. "എന്താണെങ്കിലും പറ ശ്രീക്കുട്ടി..." അവന്റെ ചോദ്യത്തിൽ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അലറി കരഞ്ഞു.അവൻ അവളെ ചേർത്ത് പിടിച്ചു മുടിയിൽ തഴുകി.അവളുടെ കണ്ണുനീർ അവന്റെ ഷർട്ട്‌ നെ ആകെ നനയിച്ചു. കരച്ചിൽ ഒന്ന് ഒതുങ്ങി എന്ന് തോന്നിയപ്പോൾ അവൻ വീണ്ടും കാരണം ചോദിച്ചു. അവൾ ഉണ്ടായത് എല്ലാം പറഞ്ഞു. അവൻ അമ്മയോട് വല്ലാത്ത വെറുപ്പ് തോന്നി.

അവൻ ദേഷ്യത്തോടെ എഴുന്നേറ്റപ്പോൾ ശ്രീ അവന്റെ കയ്യിൽ പിടിച്ചു. "എങ്ങോട്ടാ.." "അമ്മയോട് ചോദിക്കണം.എന്തിനാണ് നിന്നെ ഇങ്ങനെ ഉപദ്രവിക്കുന്നതെന്ന്" "വേണ്ട നന്ദേട്ടാ.. പ്ലീസ്.വേണ്ട." "വേണം.എനിക്കറിയണം എന്റെ പെണ്ണിനോട് ഇത്രയും ക്രൂരത കാട്ടുന്നത് എന്തിനാണെന്ന്" "പ്ലീസ്.പോവല്ലേ.." തിരിഞ്ഞു നടക്കുന്ന അവനെ നോക്കി അത് പറഞ്ഞവൾ ഉറക്കെ കരഞ്ഞു.അവളുടെ കരച്ചിൽ കണ്ടു അവൻ വേഗം അവളുടെ അടുത്തേക്ക് എത്തി. "എന്താടാ.." "ചോദിച്ചാൽ ഞങ്ങളുടെ പണി പോവും." "എന്ന് വെച്ചു ഇത് വെച്ച് കൊണ്ട് ഇരിക്കാൻ ആണോ തീരുമാനം.ഞാൻ പറഞ്ഞല്ലോ ഞാൻ നോക്കിക്കോളാം നിങ്ങളെ.. ഇന്ന് അതിനുള്ള ഒരു ജോലി എനിക്കുണ്ട്.വെറുതെ എന്തിനാ അമ്മായുടെ ആട്ടും തൂപ്പും കേട്ട് അമ്മയെ സഹായിക്കാൻ നിൽക്കുന്നെ.." "പ്ലീസ്.. ഇവിടെ ഇരിക്ക്." അവളുടെ പറച്ചിൽ കേട്ട് അവൻ അവളെ ദയനീയം ആയി നോക്കി.അവൾ ഒന്ന് കൂടി അപേക്ഷിച്ചപ്പോൾ അവൻ അവളുടെ അരികിൽ ഇരുന്നു "എനിക്ക് 17 വയസ് അല്ലെ ആയുള്ളൂ നന്ദേട്ടാ..ഒന്നിച്ചു ജീവിക്കാൻ നമ്മൾ ആയിട്ടില്ല.അതിന് മുൻപ് എന്റെ വീട്ടിലേക്ക് നന്ദേട്ടൻ സഹായിക്കുന്നു എന്നറിഞ്ഞാൽ രാധമ്മ കൊന്ന് കളയും ഞങ്ങളെ.. അമ്മയ്ക്കും ഇഷ്ടം അല്ല.ആരുടേയും സഹായം വാങ്ങാതെ പണി എടുത്തു ജീവിക്കണം എന്നാണ് അമ്മക്ക്."

"ആാാ..." അവളുടെ പെട്ടന്നുള്ള കരച്ചിൽ കേട്ട് അവൻ എന്താണെന്ന് നോക്കി.കൈ പോളച്ചു ഇരിക്കുന്നത് കണ്ടു അവൻ അവളുടെ കണ്ണിലേക്കു വീണ്ടും നോക്കി.അത് നിറഞ്ഞിരിക്കുന്നുണ്ടായിരുന്നു. "നീ മരുന്ന് വെച്ചില്ലേ.." "വീട്ടിലേക്ക് പോയിട്ടില്ല.ഇല്ലെങ്കിൽ ഉപ്പോ പേസ്‌റ്റോ തേക്കാമായിരുന്നു.അമ്മ അറിഞ്ഞാൽ സഹിക്കില്ല.അമ്മയെ അറിയിക്കണ്ട. 2ദിവസം ആയിട്ട് അമ്മക്ക് വയ്യ.അത്‌ കൊണ്ട ഞാൻ അടുക്കള പണിക്ക് വന്നത്." "നീ ഇവിടെ ഇരിക്ക്.ഞാൻ പേസ്റ്റ് എടുത്തു കൊണ്ട് വരാം.." അവൻ പേസ്റ്റ് എടുത്തു തിരിച്ചു വരുമ്പോൾ അവൾ മരത്തിൽ ചാരി ഇരിക്കുകയായിരുന്നു.അവൻ അവളുടെ കൈ എടുത്തു മടിയിൽ വെച്ച് പതിയെ പേസ്റ്റ് തേച്ചു കൊടുത്തു. "ഞങ്ങൾക്ക് മാത്രം എന്താ ഇത്രയും അനുഭവിക്കേണ്ടി വരുന്നത്." തേക്കുന്നതിനിടയിൽ ഉള്ള അവളുടെ ചോദ്യത്തിന് അവൻ ഒന്നും പറഞ്ഞില്ല. "ഞങ്ങൾക്ക് ആരും ഇല്ലാത്തത് കൊണ്ട് ആവുമല്ലേ നന്ദേട്ടാ.." അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. "അച്ഛൻ ഉണ്ടായിരുന്നപ്പോൾ ഞങ്ങളെ ഒരിക്കലും പട്ടിണിക്കിട്ടില്ല.ദാരിദ്ര്യം ഉണ്ടായിരുന്നെങ്കിലും അതെല്ലാം ക്ഷമിക്കാൻ പറ്റുന്നതായിരുന്നു.ഇപ്പോൾ സ്ഥിരം പട്ടിണിയ ഞങ്ങൾ.ഇന്നലെയും ഇന്ന് രാവിലെയും ഒന്നും കഴിച്ചിട്ടില്ല.ഒരു നേരത്തെ ഭക്ഷണം കിട്ടാതെ ഒരുപാട് വിശന്നിരുന്നിട്ടുണ്ട്.

അപ്പോഴത്തെ പൈപ്പിലെ വെള്ളം കുടിച്ചു സമാധാനിക്കും.ഉണ്ണികുട്ടനും അത് തന്നെയാ ചെയ്യുന്നത്.അവന് അറിയാം ഞങ്ങളുടെ അവസ്ഥ.വിശപ്പ് സഹിക്കാൻ ഞങ്ങൾ എന്നെ പഠിച്ചു കഴിഞ്ഞു നന്ദേട്ടാ.. പക്ഷെ രാത്രിയിൽ ചിലർ വന്നു വാതിലിൽ മുട്ടും.അന്ന് ഞാനും ഉണ്ണികുട്ടനും പേടിച്ചു അമ്മയുടെ നെഞ്ചിൽ തലവെച്ചു കിടക്കും.അമ്മ ഉറങ്ങുമ്പോൾ പോലും തലയിണക്കടിയിൽ വെട്ടുകത്തി വെച്ചാണ് കിടക്കുന്നത്.അങ്ങനെ മാനം കാത്തിട്ടും ചിലർ വഴിയിൽ കൂടി പോകുമ്പോൾ പിഴ എന്ന് വിളിക്കും.വിഷം കുടിച്ചാലോ എന്ന് ആലോചിച്ചിട്ടുണ്ട് അപ്പോൾ.ഉണ്ണിക്കുട്ടനെ ആലോചിക്കുമ്പോൾ ഞങ്ങൾ ഞങ്ങൾ അത് വേണ്ടെന്ന് വെക്കുന്നതാ.. ഇല്ലായിരുന്നു എങ്കിൽ എന്നെ തീർന്നേനെ.. ഞങ്ങൾക്ക് ആരും.. ആരും ഇല്ലാത്തത് കൊണ്ടല്ലേ.. ഞങ്ങൾ അനാഥർ ആയത് കൊണ്ടല്ലേ.." കരഞ്ഞു കൊണ്ട് അവൾ അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടിയിരുന്നു അവൻ.. "ഞാനുണ്ട് നിനക്ക്.വിട്ട് കൊടുക്കില്ല.ആർക്കും.ഒന്നിന് വേണ്ടിയും..." നെഞ്ചോട് ചേർത്ത് വെച്ചു പറയുമ്പോൾ അവളും അവനോട് ചേർന്ന് നിന്നു. ......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story