ശ്രീനന്ദനം: ഭാഗം 9

shree nanthanam part 1

രചന: കടലാസിന്റെ തൂലിക

വേഗത്തിൽ പടി ഇറങ്ങി. അവസാന പടി ശ്രദ്ധിച്ചില്ല.അങ്ങനെ തന്നെ താഴേക്ക് പോയി.പക്ഷെ വീഴുന്നതിന് മുൻപ് ആരോ എന്നെ താങ്ങി നേരെ വെച്ചു. ആ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കി.എവിടെയോ കണ്ടു നല്ല പരിജയം.അവിടെ ഒരു പുഞ്ചിരി മാത്രം ആയിരുന്നു.പെട്ടന്ന് എനിക്ക് ആളെ പിടി കിട്ടി. "വാദ്യാര്" "ആഹാ.. അപ്പോൾ മറന്നിട്ടില്ലല്ലേ.. വീണ്ടും അതേ ചിരി" "വാദ്യാര് എന്താ ഇവിടെ." "എടൊ.. എന്റെ പേര് വാദ്യാര് എന്നല്ല." "സൊറി.. എനിക്ക് നമി പറഞ്ഞുള്ള അറിവേ ഉള്ളു അവളുടെ മാഷിനെ പറ്റി." "നമി പേരൊന്നും പറഞ്ഞില്ലേ.." "മാഷ് എന്നെ പറഞ്ഞുള്ളു.ഞാൻ അത് വാദ്യാര് എന്നാക്കി." "ആഹാ.. ബെസ്റ്റ്.എന്റെ പേര് ജീവൻ എന്നാണ്." "ഓഹ്.. അല്ല,വാദ്യാര് എന്താ ഇവിടെ." "ദാ വീണ്ടും." "സോറി. ശീലം ആയി പോയി" ലച്ചു ഇളിച്ചു കൊണ്ട് പറഞ്ഞപ്പോൾ ജീവൻ പൊട്ടിച്ചിരിച്ചു "മുൻപ് ശ്രീലക്ഷ്മി എന്നെ കണ്ടിട്ടുണ്ടോ" "ഇല്ല.നമി കാണിച്ചു തന്ന അറിവേ എനിക്ക് ഉള്ളു." "ഞാൻ നന്ദന്റെ കസിൻ ആണ്.കുറെ കാലം ഇവിടെ ഉണ്ടായിരുന്നില്ല." അപ്പോഴേക്കും രാധമ്മ വന്നു. എന്നെ ജീവൻ സാറിന്റെ അടുത്ത് കണ്ടിട്ടാണെന്ന് തോന്നുന്നു രാധമ്മ എന്നെ ഒന്ന് തറപ്പിച്ചു നോക്കി.പിന്നെ ജീവൻ സാറിന്റെ നേരെ തിരിഞ്ഞു. "ജീവ.. ഇത് ശ്രീലക്ഷ്മി.ഇവിടുത്തെ അടുക്കളക്കാരി ആണ്."

രാധമ്മ അങ്ങനെ എന്നെ വിശേഷിപ്പിച്ചപ്പോൾ വിഷമം ഒന്നും തോന്നിയില്ല.എന്നാലും ഉള്ളിലെന്തോ വെച്ച് കീറുന്നത് പോലെ. "ഇപ്പോൾ നന്തനെ നോക്കുന്നത് ഇവളാ.." "അറിയാം." "എങ്ങനെ അറിയാം." "നമിയുടെ കസിൻ ആണ് ശ്രീലക്ഷ്മി. അങ്ങനെ അറിയാം." "ഓഹ്.. എന്നിട്ടാണോ ഇവൾ ഈ കുടിലിൽ കഴിയുന്നെ.." രാധമ്മയുടെ ചോദ്യത്തിന് ഞാൻ തലതാഴ്ത്തി. ജീവൻ സാർ നോക്കുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു. "അത് പറഞ്ഞപ്പോഴാ..എന്ന നീയും നമിയും തമ്മിൽ ഉള്ള കല്യാണം." "ഒരു വർഷം കൂടി കഴിഞ്ഞാൽ അവളുടെ ഡിഗ്രി പഠിത്തം കഴിയും.എന്നിട്ട് ആവാമെന്ന് വെച്ചു." "നല്ലത്.അല്ലെങ്കിലും പഠിച്ച പെൺകുട്ടികൾക്ക് സ്ഥാനം ഉള്ളു.. അല്ലാത്തവർ വെറും അടുക്കളക്കാരി" "രാധമ്മ എന്നെ നോക്കി ആണ് ആ പറയുന്നതെന്ന് എനിക്ക് അറിയാമായിരുന്നു.തല ഉയർത്തി നോക്കാൻ പോയില്ല.അല്ലെങ്കിലും ആ പറഞ്ഞത് ശരിയല്ലേ.. ഞാൻ വെറും പ്ലസ് ടു വരെ അല്ലെ പഠിച്ചിട്ടുള്ളു.. ഇപ്പോഴത്തെ കാലത്ത് പഠിച്ചവർ തന്നെയാ വലുത്." "ഡി.. പെണ്ണെ..ഇതാണ് ജീവൻ.എന്റെ അനിയത്തീടെ മോനാ.നന്തനെ ചികിൽസിക്കാൻ പോകുന്നത് ഇനി ഇവന..ജീവന് വേണ്ട എല്ലാ കാര്യങ്ങളും നല്ല വെടുപ്പായി ചെയ്തോളണം.ഒന്നിനും ഒരു കുറവും വരുത്തരുത്" "ഉം."

ഞാൻ വെറുതെ ഒന്ന് മൂളി.എന്നെ വീണ്ടും ഒന്ന് നോക്കി ജീവൻ സാറിനെ നോക്കി ചിരിച്ചു രാധമ്മ പോയി. "അപ്പോൾ ഇയാള് ഡോക്ടർ ആണോ.." രാധമ്മ പോയി എന്ന് ഉറപ്പായപ്പോൾ ഞാൻ ചോദിച്ചു. "ഏയ്.. ഡോക്ടർ ഒന്നും അല്ല. നീ പറഞ്ഞത് പോലെ വാദ്യാര് തന്നെ ആണ്" "അപ്പോൾ രാധമ്മ പറഞ്ഞതൊ ജീവൻ സാർ ആണ് ഇനി നന്ദേട്ടനെ ചികിൽസിക്കുന്നത് എന്ന്." "ജീവൻ സാറോ?" "അത് പിന്നെ..." എന്നെ സാർ എന്നൊന്നും വിളിക്കണ്ട. നമി വിളിക്കുന്ന പോലെ ജീവേട്ടാന്ന് വിളിച്ചോ.. "അയ്യേ.. ജീവേട്ടന്നോ" "എന്തെ.." എന്റെ ആ പറച്ചിൽ കേട്ടിട്ട് ആണെന്ന് തോന്നുന്നു ആള് ചിരിച്ചു കൊണ്ട് ചോദിച്ചു. "ഞാൻ മാഷ് എന്ന് വിളിച്ചോളാം.ഇടക്ക് വേണമെങ്കിൽ ജീവേട്ടന്നും വിളിക്കാം." "ഓഹ്.. മാഷെങ്കിൽ മാഷ്" പുള്ളി അതും പറഞ്ഞു ഇളിച്ചപ്പോൾ ഞാനും കൂടെ ഇളിച്ചു. "നന്ദേട്ടനെ ചികിൽസിക്കുന്ന കാര്യം പറഞ്ഞില്ലല്ലോ.." "ഓഹ്.. അത്‌ ചികിത്സ ഒന്നും അല്ലടോ.. ഞാൻ ഒരു സൈക്കോളജി പഠിപ്പിക്കുന്ന മാഷാണ്. അപ്പോൾ എന്റെതായ രീതിയിൽ നന്തനെ സഹായിക്കുക. അത്രേം ഉള്ളു. എന്ന് വെച്ച് ഒരു സൈക്കറ്റിസ്റ് ന്റെ പണി ഒന്നും എന്നെ കൊണ്ട് എടുക്കാൻ പറ്റില്ലാട്ടോ.." പുള്ളി വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു.

"നന്തനെ ഇപ്പോൾ കാണാൻ പറ്റുമോ..." "നന്ദേട്ടൻ ഉറങ്ങുവാ.." "ഓഹ്.. അപ്പോൾ എന്നെ ജീവേട്ടൻ എന്ന് വിളിക്കാൻ ആണ് പ്രശ്നം. നന്ദേട്ടൻ എന്ന് വിളിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ലല്ലേ.." ഞാൻ ആകെ ചമ്മി. എന്നാലും അത് മറക്കാൻ ആയി നന്നായി ഇളിച്ചു കൊടുത്തു. "നന്ദന് പനി ആണെന്നല്ലേ പറഞ്ഞത്." "അതേ.. ഇപ്പോൾ നേരിയ കുറവുണ്ട്." "ഓ.. ശ്രീലക്ഷ്മിയെ ഭക്ഷണം കഴിക്കാൻ കണ്ടില്ലല്ലോ.. കഴിച്ചാരുന്നോ" "ഇല്ല." "അതെന്താ" "അത്.. പിന്നെ. ഞാൻ കഴിച്ചോളാം." "അത് പറ്റില്ല. ഇപ്പോൾ തന്നെ സമയം 3.30 ആയി. ശ്യാമേച്ചി........." മാഷ് അടുക്കളയിലേക്ക് നീട്ടി വിളിക്കുന്നത് കണ്ടു ഞാൻ എന്തിനാണെന്ന് വെപ്രാളത്തോടെ ചോദിച്ചു. ആള് ഒന്നും മിണ്ടിയില്ല. "എന്താ കുഞ്ഞേ.." "ശ്രീലക്ഷ്മിക്ക് കഴിക്കാൻ കുറച്ചു ചോറ് എടുത്തേ.." മാഷ് പറയുന്നത് കേട്ട് ശ്യാമേച്ചി എന്നെ നോക്കി. പിന്നെ അടുക്കളിലേക്ക് പോയി ചോറ് എടുത്തു കൊണ്ട് വന്നു. മാഷ് എന്നോട് കൈ കഴുകാൻ പറഞ് ടേബിളിൽ പിടിച്ചു ഇരുത്തി. ഭക്ഷണം മുമ്പിൽ വെച്ചു കഴിക്കാൻ പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി. കാരണം നന്ദേട്ടന്റെ കൂടെ അല്ലാതെ ഞാൻ ഒരിക്കലും ഈ ടേബിളിൽ ഇരുന്നു ഭക്ഷണം കഴിച്ചിട്ടില്ലായിരുന്നു. പ്രത്യേകിച്ച് രാധമ്മക്ക് എന്നെ ഇഷ്ടം അല്ലാത്ത നാളുകളിൽ.. ഇത് കണ്ടു കൊണ്ട് വന്നാൽ ഇനി എന്തൊക്കെ സംഭവിക്കുമോ എന്തോ.. "ശ്യാമേച്ചി കഴിച്ചതാണോ.." ഭക്ഷണം കൊണ്ട് വെച്ചു തിരികെ പോകുന്ന ശ്യാമേച്ചിയോട് മാഷ് ചോദിച്ചു. "ഇല്ല.. കഴിക്കണം." "എന്നാൽ ശ്യാമേച്ചിയും ശ്രീലക്ഷ്മിടെ കൂടെ ഇരിക്ക്."

"ടേബിളിലോ.. അയ്യോ. കുഞ്ഞേ അത് വേണ്ട. ഞാൻ അടുക്കളയിൽ ഇരുന്നു കഴിച്ചോളാം." "ഹ.. അതൊക്കെ എന്തിനാ.ഇവിടെ ടേബിളിൽ ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ.." മാഷ് ഒരുപാട് നിർബന്ധിച്ചപ്പോൾ ശ്യാമേച്ചി എന്നോടൊപ്പം ഭക്ഷണം കഴിക്കാൻ ഇരുന്നു.പേടിച്ചു പേടിച്ചു ആണ് ഇരുപ്പ്.വന്നു രണ്ട് ദിവസത്തിന് ഉള്ളിൽ രാധമയുടെ സ്വഭാവം ശ്യാമേച്ചിക്ക് മനസ്സിലായി കാണണം. "ഹ.. നോക്കി ഇരിക്കുവാണോ.നിങ്ങൾ കഴിക്ക്" "ആഹാ.. അടുക്കളയിൽ ഇരുന്നു കഴിച്ചിരുന്നവർ ഇപ്പോൾ ടേബിളിൽ ഇരുന്നാണോ കഴിക്കുന്നത്. പുതിയ രീതികൾ ഒക്കെ ആണല്ലോ.." രാധമ്മ പറയുന്നത് കേട്ടപ്പോൾ ഞങ്ങൾ വേഗം ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. "നിങ്ങൾ ഇരിക്ക്.ഭക്ഷണം ഉണ്ടാക്കുന്നവർക്ക് അത്‌ ടേബിളിൽ ഇരുന്നു കഴിക്കാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ.." "ഞാൻ ഒന്നും പറഞ്ഞില്ലേ.." രാധമ്മ അതും പറഞ്ഞു പോയപ്പോൾ ഞങ്ങൾക്ക് അത്ഭുതം തോന്നി. ഇതേ സ്ഥാനത്ത് നന്ദേട്ടൻ ആണ് പറഞ്ഞത് എങ്കിലും രാധമ്മ വഴക്ക് പറഞ്ഞേനെ.. ഞങ്ങളെ കളിയാക്കുകയും വേണമെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തേനെ. "നിങ്ങൾ പേടിക്കണ്ട.വലിയമ്മേടെ അടവൊന്നും എന്റെ അടുത്ത് ചിലവാവില്ലെന്ന് വലിയമ്മക്ക് നന്നായി അറിയാം. അത് കൊണ്ട് തിരിച്ചു ഒന്നും പറയില്ല.

പക്ഷെ എന്നെ വലിയ കാര്യം ആണ്." മാഷ് അത് പറഞ്ഞപ്പോൾ ഞങ്ങൾ ഒന്ന് ചിരിച്ചു. പിന്നെ സംതൃപ്തിയോടെ കഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ ഏകദേശം കമ്പനി ആയി കഴിഞ്ഞിരുന്നു. *** "ശ്രീക്കുട്ടി..." മുകളിൽ നിന്ന് ശബ്ദം കേട്ടപ്പോൾ ഞാൻ വേഗം അങ്ങോട്ടേക്ക് നടന്നു. കുഞ്ഞിനെ പറ്റി ഓർത്തപ്പോൾ പെട്ടന്ന് വേഗത കുറച്ചു. അല്ലെങ്കിലും ഞാൻ പലപ്പോഴും കുഞ് ഉള്ള കാര്യം മറന്നു പോവുന്നുണ്ട്. "എന്താ നന്ദേട്ടാ.." നന്ദേട്ടൻ അപ്പോഴും കട്ടിലിൽ കിടക്കുകയായിരുന്നു. "എവിടെ പോയതാ.." "ഞാൻ താഴെ ഉണ്ടായിരുന്നല്ലോ.." അതും പറഞ്ഞു ഞാൻ നെറ്റിയിൽ തൊട്ട് നോക്കി. ചൂട് നന്നായി കുറഞ്ഞിരുന്നു. "ആഹാ.. ആള് ഉഷാറായല്ലോ.." "എനിക്ക് ഇവിടെ ഇരുന്നു ശ്വാസം മുട്ടുന്ന പോലെ...പുതപ്പ് ഇടുമ്പോൾ ചൂട് എടുക്കുന്നു.പുതപ്പ് മാറ്റുമ്പോൾ തണുക്കുന്നു." "അത് പനിച്ചു കഴിഞ്ഞാൽ ഉണ്ടാവുന്നതാണ്.നമുക്ക് ഈ മുറിയുടെ പുറത്തേക്ക് ഇറങ്ങാം.അപ്പോൾ ശരിയാവും.വാ..." ഞാൻ നന്ധേട്ടനെയും കൊണ്ട് ബാൽക്കണിയിലേക്ക് പോയി. നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു അപ്പോൾ.ഞാൻ പുഞ്ചിരിയോടെ കൈകൾ കൂട്ടി പിടിച്ചു. "യ്യോ.. എനിക്ക് തണുക്കുന്നു." പിന്നിലൂടെ വന്നു കെട്ടിപിടിച്ചു നന്ദേട്ടൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി.

വേഗം നന്ധേട്ടനിൽ നിന്ന് അടർന്നു മാറി.ആരെങ്കിലും കണ്ടോ എന്ന് നോക്കി.ആരും കണ്ടിട്ടില്ലായിരുന്നു ഭാഗ്യത്തിന്. "എന്താ നന്ദേട്ടാ ഇത്." "എനിക്ക് തണുക്കുന്നു ശ്രീക്കുട്ടി." "ഞാനെ.. ഒരു പുതപ്പ് കൊണ്ട് വരാം." "വേണ്ട.എനിക്ക് ശ്രീക്കുട്ടി മതി." "ദേ.. ആരെങ്കിലും കണ്ടാൽ നമ്മുടെ രണ്ടാൾടേം പണി തീർന്നു.ഇങ്ങോട്ട് വന്നേ.." ഞാൻ പേടിയോടെ നന്ദേട്ടനെ റൂമിലേക്ക് കൊണ്ട് പോയി.നന്ദേട്ടന് പഴയ ഒരു സ്വെറ്റർ ഇട്ട് കൊടുത്തു ഹാളിലേക്ക് കൂട്ടി കൊണ്ട് പോയി.ഇനി സമാധാനം ആവും. "എനിക്ക് ചൂട് എടുക്കുന്നു ശ്രീക്കുട്ടി.." നന്ദേട്ടൻ പറയുന്നത് കേട്ട് ഞാൻ വീണ്ടും ഒന്ന് ഞെട്ടി. "ഈശ്വരാ.. ഞാൻ ഇനി എന്തു ചെയ്യും.ഇവിടെ വെച്ചു എങ്ങാനും കെട്ടിപിടിച്ചാൽ തീർന്നു ഞാൻ." അത് കുറച്ചു കഴിയുമ്പോൾ ശരിയാവുംട്ടോ.. പേടിക്കണ്ട. എങ്ങനെ ഒക്കെയോ സമാധാനിപ്പിച്ചു അവിടെ നിർത്തി.എന്നെ അത്ഭുതപെടുത്തിയത് രാധമ്മ ഇത് വരെ വന്നില്ലല്ലോ എന്നോർത്താണ്.ചിലപ്പോൾ പനി വരും എന്ന് ഭയന്നു ആയിരിക്കും.അല്ലെങ്കിലും രാധമ്മക്ക് സ്വന്തം കാര്യം കഴിഞ്ഞല്ലേ ബാക്കി ഉള്ളു.. പക്ഷെ നന്ദേട്ടൻ ഇങ്ങനെ ആവുന്നതിനു മുൻപ് രാധമ്മക്ക് നന്ധേട്ടനോട് വല്യ സ്നേഹം തന്നെ ആയിരുന്നു.ഇനി നന്ദേട്ടൻ ഇങ്ങനെ ആയത് കൊണ്ടാണോ രാധമ്മക്ക് ആ സ്നേഹം കുറഞ്ഞത്. ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോൾ ക്ലോക്കിൽ ആറു മണിയുടെ അലാറം അടിച്ചു. "ആറു മണി ആയല്ലോ.. വീട്ടിൽ ഒന്ന് പോവാൻ ഇപ്പോൾ എന്താ ചെയ്യാ.."

ആലോചിച്ചു ഇരുന്നപ്പോൾ ആണ് മാഷ് അങ്ങോട്ടേക്ക് വന്നത്. "ആഹാ.. മാഷ് വന്നല്ലോ..നന്ദേട്ടൻ ഇതാ.. ഞാൻ വീട്ടിൽ പോയി നാളെ വരാം.ഒന്ന് ശ്രദ്ധിച്ചേക്കണേ.." മാഷിന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ വേഗം വീട്ടിലേക്ക് പോയി.നന്ദേട്ടനെ വിട്ടു പോവുന്നതിൽ വിഷമം ഉണ്ട്.പക്ഷെ പോയില്ലെങ്കിൽ എന്റെ അമ്മക്ക് ആധി കൂടും. **** രാത്രി കഞ്ഞി കുടിച് കൊണ്ടിരിക്കുമ്പോൾ ആണ് അമ്മയുടെ ഫോണിലേക്ക് ഒരു കാൾ വന്നത്.അമ്മ തന്നെ പോയി അത് എടുത്തു.തിരിച്ചു വന്നത് അത്ര നല്ല മുഖത്തോടെ ആയിരുന്നില്ല. "നന്ദന് പനി ആണോ ലച്ചു.." അമ്മയുടെ കടുപ്പിച്ചുള്ള ചോദ്യം കേട്ട് കുടിച്ച കഞ്ഞി ഇറക്കണോ വേണ്ടയോ എന്ന് വരെ സംശയിച്ചു "അത് പിന്നെ..." "അവന് പനി ആണെന്ന് അറിഞ്ഞിട്ടും നീ എന്തിനാണ് അങ്ങോട്ട് പോയത് ലച്ചു.." നല്ല ദേഷ്യത്തിൽ ആയിരുന്നു അമ്മ.. എന്തു മറുപടി പറയണം എന്ന് അറിയാതെ ഞാൻ ഒരു നിമിഷം കുഴഞ്ഞു. "അവന്റെ വീട്ടിൽ നിന്നാണ് വിളിച്ചത്. അവന് പനി കൂടുതൽ ആണെന്ന്.നിന്നോട് ഒന്ന് ചെല്ലാൻ." "എന്നാൽ ഞാൻ ഒന്ന് പോയി വരാം." "അവിടെ ഇരുന്നോളണം." എഴുന്നേൽക്കാൻ പോയ എന്നെ അമ്മ അവിടെ തന്നെ പിടിച്ചു ഇരുത്തി. "പനി ആണെങ്കിൽ ഡോക്ടറെ വിളിക്കണം. അല്ലാതെ നിന്നെ അല്ല.ഇനി നീ അങ്ങോട്ട് പോകണ്ട.നിന്റെ വയറ്റിൽ ഒരു ജീവൻ ഉണ്ടെന്ന് പോലും നീ മറക്കുക ആണ് ലച്ചു... ഇനി നീ അങ്ങോട്ട് പോയി എന്ന് അറിഞ്ഞാൽ....." അമ്മയുടെ കൈ ചൂണ്ടി ഉള്ള സംസാരത്തിന് മുമ്പിൽ പകച്ചു നിൽക്കുകയായിരുന്നു ഞാൻ.. ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story