ശ്രീരാഗപല്ലവി: ഭാഗം 10

shreeragapallavi

എഴുത്തുകാരി: നിഹാരിക

" ഞാൻ ഈ ചായ തരാൻ വന്നതാ " എന്ന് വേറേ എങ്ങോ മിഴി നീട്ടി പറഞ്ഞു... "ന്നാ വരുന്നതൊക്കെ അനുഭവിച്ചോ """ എന്ന് പറഞ്ഞ് ആള് എണീറ്റതും ചായ ടേബിളിൽ വച്ച് ഓടിയിരുന്നു, മുറിക്ക് പുറത്തിറങ്ങി നോക്കിയപ്പോൾ ചെറുചിരിയോടെ മീശ പിരിച്ച് നോക്കുന്നവനെ കണ്ടു... മെല്ലെ ചായ എടുക്കുന്നതും കണ്ടിട്ടാണ് ചിരിയോടെ താഴേക്ക് പോന്നത് .... 🎼🎼 ഇന്ന് ശ്രീയേട്ടൻ എങ്ങും പോയില്ലായിരുന്നു ... മുറിയിൽ ചെന്ന് നോക്കിയപ്പോൾ കണ്ടു ലാപ് ടോപ്പിൽ എന്തോ കാര്യമായി നോക്കുന്നത്.... മെല്ലെ മുറിക്കകത്ത് കയറി... " ഉം.....?" തല ഉയർത്താതെ തന്നെ കനപ്പിച്ചൊരു മൂളല് കേട്ടു .. " മുഷിഞ്ഞ തുണികൾ എടുക്കാൻ വന്നതാ... അലക്കാൻ " എന്ന് പറഞ്ഞപ്പോൾ ലാപ് ടോപ്പിൽ ഫിറ്റ് ചെയ്ത് വച്ച തല തിരിച്ച് കനപ്പിച്ച് നോക്കി.. "എൻ്റെ തുണികൾ ആരും എടുക്കുന്നത് !! എനിക്കിഷ്ടല്ല !! " എന്ന് പറഞ്ഞപ്പോഴേക്ക് ഒന്ന് രണ്ട് ടീ ഷർട്ട് എടുത്ത് കയ്യിൽ പിടിച്ചിരുന്നു.... "പിന്നെ ഇത് എന്ത് ചെയ്യാനാഭാവം??" എന്ന് മുഷിഞ്ഞ തുണികൾ നീട്ടി ചോദിച്ചു, "എന്തായാലും നിനക്കെന്താ ? " എന്ന് പല്ലിറുമ്മി ചോദിച്ചത് കേട്ട് ഇത്തവണ എന്തോ പേടി തോന്നിയില്ല ....

" അതേ, ഞാനിത് തിന്നത്തൊന്നും ഇല്ല.. അലക്കിയിട്ട് സാറിന് തന്നെ തരാം... ഇച്ചിരി വൃത്തിയായി നടന്നു എന്ന് വച്ച് ഇവിടെ മാനം ഒന്നും ഇടിഞ്ഞു വീഴില്ല " എന്ന് പറഞ്ഞതും എല്ലാ കണക്ക് കൂട്ടലും തെറ്റിച്ച് ആള് തൊട്ടു മുന്നിൽ എത്തിയിരുന്നു ... ഒട്ടും പ്രതീക്ഷിക്കാത്ത നീക്കം ആയതു കൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല.. അടുത്തേക്ക് വന്നതും "വേണ്ട!! വേണ്ട!! " എന്നു പറഞ്ഞ് പുറകിലേക്ക് പോയി... കൈ നീട്ടി അടുത്തേക്കടുക്കുന്നയാളെ തടയാൻ നോക്കിയതും രണ്ടു കയ്യും പുറകിലേക്ക് തിരിച്ച് പിടിച്ചിരുന്നു.. അസഹ്യമായ വേദന... പോരാത്തതിന് മുഖത്തേക്ക് അടുത്ത് വരുന്ന ചുണ്ടുകളും ... ഉമിനീരിറക്കി നോക്കി... മിഴികൾ ചാലിട്ട് ഒഴുകാൻ തുടങ്ങിയിരുന്നു, മുഖത്തിന് തൊട്ടടുത്ത് ആ നിശ്വാസം അറിഞ്ഞതും കണ്ണുകൾ ഇറുകെച്ചിമ്മി ഇനിയൊന്നും ചെയ്യാൻ കഴിയില്ല എന്ന ബോധ്യത്തിൽ ... ഏറെ നേരം കഴിഞ്ഞും ഒന്നും സംഭവിക്കാത്തത് കണ്ട് ഇന്ന് കണ്ണു തുറന്ന് നോക്കി.. ആൾ വിജയിച്ച മട്ടിൽ ഒരു പുച്ഛ ചിരിയോടെ നോക്കുന്നുണ്ട്... " കഴിഞ്ഞോടി നിൻ്റെ വിളച്ചിൽ... എന്നു ചോദിച്ചു, മറുപടിയായി അറിയാതൊരു ഏങ്ങൽ പൊന്തി വന്നു... "

മലയാളത്തിൽ പറഞ്ഞതാ നിന്നോട് എന്നെ വന്ന് ചൊറിയരുത് എന്ന്, അപ്പോ നിനക്ക് അഹങ്കാരം, ന്നാ പിന്നെ അതൊന്ന് കാണട്ടെ... ആ മുഖം താഴ്ത്തി കൊണ്ടുവന്നു... ഒന്ന്നും ചെയ്യാൻ ആവാതെ ഞാനും, പെട്ടെന്ന് പിൻമാറി പറഞ്ഞു, " ഇത്രേ ഉള്ളൂ നീ... വെറും പീറ പെണ്ണ് " എന്ന് ... ദേഷ്യവും സങ്കടവും കൊണ്ട് നിന്ന് ഉരുകുകയായിരുന്നു ... നിസഹായത വല്ലാതെ നോവിക്കുകയായിരുന്നു അപ്പോൾ, തിരിഞ്ഞ് നടക്കാൻ പോയപ്പോൾ "ടീ.... " എന്ന് വിളിച്ചു അത് കേട്ട് നിന്നപ്പോൾ അലക്കാനുള്ള തുണികൾ കയ്യിൽ കൊണ്ട് ഇട്ട് തന്നു... " ന്നാ ഇതിന് വന്നതല്ലേ ?? നടക്കട്ടെ ... " എന്നും പറഞ്ഞ്, ഒന്നും മിണ്ടാതെ ആ തുണികളും ആയി പുറത്തിറങ്ങുമ്പോൾ തീരുമാനിച്ചിരുന്നു, ഈ പീറ പെണ്ണിനും ഒത്തിരി ചെയ്യാനുണ്ട് എന്ന് ... കാണാൻ ഇരിക്കുന്നതേ ഉള്ളു എന്ന് .. ഈ മനോഭാവം മാറ്റിത്തരും എന്ന്... 🎼🎼 പിന്നീട് എന്തോ അങ്ങോട്ട് പോവാനേ തോന്നിയില്ല ... ഭാമമ്മയുടെയും ഗീതേച്ചിയുടെയും പുറകേ നടന്ന് നേരം കഴിച്ചു.. ഉച്ചയായപ്പോഴേക്ക് ജോലികളെല്ലാം തീർന്നിരുന്നു, ഗീതേച്ചി അപ്പുറത്തെ വീട്ടിലേക്കും ഭാമമ്മ കിടക്കാനും പോയി, അപ്പോഴാണ് കാളിംഗ് ബെൽ അടിച്ചത് ...

വേഗം പോയി വാതിൽ തുറന്നു, "രാമേട്ടൻ" കല്യാണത്തിൻ്റെ അന്ന് കണ്ടതാണ് പിന്നെ കണ്ടിട്ടില്ല ആളെ, കണ്ടപ്പോൾ തന്നെ ഓർമ്മയിൽ എത്തിയത് ചൈത്രയാണ്... രാമേട്ടൻ്റെ മകളുടെ മകൾ ... ശ്രീയേട്ടൻ കല്യാണം കഴിക്കാൻ ഇരുന്ന കുട്ടിയുടെ മുത്തച്ഛൻ..."""" പേരക്കുട്ടിയെ നഷ്ടപ്പെട്ട വൃദ്ധൻ... എന്തൊക്കെയോ ചിന്തകൾ ഒരു നിമിഷം ഉള്ളിലൂടെ കടന്നു പോയി... "രാമേട്ടൻ ഇത് എവിടെയായിരുന്നു ..?? " വെറുതേ മുന്നിൽ ചിരിയോടെ നിൽക്കുന്നയാളെ നോക്കി ചോദിച്ചു... പെട്ടെന്നാ ചിരി മാഞ്ഞു ... " ഒരിടം:... ഒരിടം വരെ പോയതാ കുട്ടിയേ... ശ്രീക്കുഞ്ഞ് ..... ശ്രീക്കുഞ്ഞില്ലേ ...? " വെപ്രാളത്തോടെ ചോദിക്കുന്നയാൾക്ക് വഴിമാറി കൊടുത്ത് പറഞ്ഞു മുകളിൽ ഉണ്ട് എന്ന്,

"ഒന്ന് വിളിക്കു കുട്ടിയേ.... രാമേട്ടൻ വന്നിട്ടുണ്ട് എന്നൊന്ന് പറയു " അത് കേട്ട് ശരിക്കും ഒന്ന് ഞെട്ടി... ഇനീം അങ്ങോട്ട് പോകണമല്ലോ എന്ന് ഓർത്ത്, മിഴിച്ച് നിൽക്കുന്ന എന്നെ നോക്കി വീണ്ടും രാമേട്ടൻ ചോദിച്ചു, "ന്താ കുട്ടിയേ??" എന്ന് .. "മ് ചൂം... ഇപ്പോ വിളിക്കാം" എന്ന് പറഞ്ഞ് വേഗം മേലേക്ക് കയറി... നേരത്തെത്തേ ദേഷ്യം ഇപ്പഴും മാറിയിട്ടില്ല ... ''പീറ പെണ്ണാത്രെ.... ഹും.. " എന്നോർത്ത് മുറിയുടെ മുന്നിൽ ചെന്നു .. വാതിൽ അടച്ചിട്ടിട്ടുണ്ട് അത് കണ്ട് ഒന്ന് തറഞ്ഞ് നിന്നു... പിന്നെ താഴെ കാത്തിരിക്കുന്ന രാമേട്ടനെ ഓർത്തതും മെല്ലെ വാതിൽ ഉന്തി തുറന്നു... ആദ്യം ആളെവിടെ എന്ന് തല മാത്രം ഉള്ളിലേക്കിട്ടൊന്ന് നോക്കി ... അപ്പോഴേക്ക് മുടിയിൽ പിടിച്ച് അകത്തേക്ക് വലിച്ചിട്ടിരുന്നു ആരോ ........ (തുടരും) നാളെ വല്യേപാർട്ട് ട്ടോ... ഇത്തവണ കൂടെ ക്ഷമിക്കു.... ഞാൻ പാവല്ലേ... വല്യ കമൻ്റ് താ..... ലൈക്കും,....................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story