ശ്രീരാഗപല്ലവി: ഭാഗം 11

shreeragapallavi

എഴുത്തുകാരി: നിഹാരിക

വേഗം മേലേക്ക് കയറി... നേരത്തെത്തേ ദേഷ്യം ഇപ്പഴും മാറിയിട്ടില്ല ... ''പീറ പെണ്ണാത്രെ.... ഹും.. " എന്നോർത്ത് മുറിയുടെ മുന്നിൽ ചെന്നു .. വാതിൽ അടച്ചിട്ടിട്ടുണ്ട് അത് കണ്ട് ഒന്ന് തറഞ്ഞ് നിന്നു... പിന്നെ താഴെ കാത്തിരിക്കുന്ന രാമേട്ടനെ ഓർത്തതും മെല്ലെ വാതിൽ ഉന്തി തുറന്നു... ആദ്യം ആളെവിടെ എന്ന് തല മാത്രം ഉള്ളിലേക്കിട്ടൊന്ന് നോക്കി ... അപ്പോഴേക്ക് മുടിയിൽ പിടിച്ച് അകത്തേക്ക് വലിച്ചിട്ടിരുന്നു ആരോ ........ എന്താ പറ്റിയേ എന്ന് ഓർക്കുന്നതിന് മുമ്പ് ആൾ ചുമരോട് ചേർത്ത് നിർത്തിയിരുന്നു, " വീണ്ടും വന്നോ?? സമ്മതിച്ചു നിൻ്റെ ധൈര്യം " എന്ന് മീശ പിരിച്ച് പറയുന്നവനെ നോക്കി, ഇത്തിരി പുച്ഛം ഇട്ടു തന്നെ പറഞ്ഞു , "രാമേട്ടൻ വിളിക്കാൻ പറഞ്ഞതാ.. അതാ വന്നേന്ന് " പെട്ടെന്ന് ആ മുഖത്തും വല്ലാത്ത ഒരു മാറ്റം കാണായി, കണ്ണുകൾ ചുവന്നു... പിടി വിട്ടിട്ട് വാതിൽ തുറന്ന് വേഗത്തിൽ താഴേക്ക് പോയി...

ചുമരിലെ ആ അസുരൻ്റെ ഫോട്ടോയിലേക്ക് ചുണ്ടുകൂർപ്പിച്ച് ഒന്ന് നോക്കി... എവിടെയോ എന്തോ ഒരു മാറ്റം ..... ഈ മുഖം കവിളിൽ ചുവപ്പ് പടർത്തുന്നു, ചുണ്ടിൽ ചിരി വിടർത്തുന്നു ... വേഗം താഴേക്ക് നടന്നു... രണ്ടു പേരേയും ഹാളിൽ കാണാനില്ല... ആ അസുരനേയും മുഖം കാണിക്കാൻ വന്ന രാമേട്ടനെയും .... ഒന്ന് ചുറ്റും കണ്ണോടിച്ചപ്പോൾ കണ്ടു തൊടിയിൽ നിന്ന് ഭയങ്കര ഡിസ്കഷൻ.. " എല്ലാ ആഭ്യന്തര പ്രശ്നോം ഇപ്പോ സംസാരിച്ച് തീർപ്പ് കൽപ്പിക്കും രണ്ടും എന്ന് തോന്നും..... ഇത്തിരി പുച്ഛം വാരി വിതറി കിച്ചണിലേക്ക് നടന്നു.. ഇപ്പഴും എത്തിയിട്ടില്ല ഗീതേച്ചി, ഇതിനു മാത്രം പരദൂഷണമോ പറയാൻ..? എന്ന് ചിന്തിച്ച് നിക്കുമ്പോഴാ, "ചോറെടുത്ത് വക്ക് " എന്നൊരു അന്ത്യശാസനം കേട്ടത് , പെട്ടെന്ന് പുറകിൽ നിന്നായത് കൊണ്ട് ഞെട്ടി തിരിഞ്ഞു ... അപ്പഴേക്ക് ആള് സ്ഥലം വിട്ടിരുന്നു, എല്ലാം മേശമേൽ വച്ചപ്പോഴാ ഗീതേച്ചി എത്തിയത്..

ഭാമമ്മക്ക് ആയില്ല എന്ന് പറഞ്ഞത് കൊണ്ട് ശ്രീയേട്ടൻ മാത്രമേ കഴിക്കാൻ ഉണ്ടായുള്ളൂ... "രാമേട്ടനെ വിളിച്ചില്ലേ??" എന്ന് കസേരയിൽ വന്നിരുന്ന് ഗൗരവത്തോടെ ചോദിച്ചു... "ദാ ഇപ്പോ വിളിക്കാം" എന്ന് പറഞ്ഞപ്പോഴേക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടം തന്ന്, സ്വയം എണീറ്റു പോയി... എന്തോ അത് കണ്ട് ഉള്ളിൽ ഒരു നോവ്, വെറുതേ അറിയാണ്ടാണെങ്കിൽ പോലും അനിഷ്ടമായത് ചെയ്തല്ലോ എന്നൊരു വ്യഥ.... രാമേട്ടനെയും കൂട്ടി വന്നപ്പോൾ വേഗം ചോറ് വിളമ്പി , വിളമ്പുന്നതിനിടയിലാ രാമേട്ടൻ, " മോൾടെ അച്ഛൻ, രവി എങ്ങനാ ????" എന്ന് ചോദിച്ച് നിർത്തിയത്... " ആക്സിഡൻ്റ് ആയിരുന്നു... "" എന്ന് മാത്രം പറഞ്ഞു .... " അപ്പോ അമ്മയുടെം??" എന്ന് വീണ്ടും ചോദിച്ചപ്പോ " ഉം'' എന്നൊന്നു മൂളി ... പകരം കണ്ണുകൾ നിറയുന്നുണ്ടായിരുന്നു, ആരും കാണാതിരിക്കാൻ വേഗം അടുക്കളയിലേക്ക് പോന്നു.. കാരണം ഉള്ളിൻ്റ ഉള്ളിൽ നേർത്ത മതിലിനാൽ തടഞ്ഞിട്ട നോവുകളാണ് അവയെല്ലാം, കരഞ്ഞാലും അലറി വിളിച്ചാലും ആശ്വാസം ലഭിക്കാത്തവ...

ജീവിതത്തിൽ തന്നെ മാത്രം ഒറ്റപ്പെടുത്തിട്ട് ഇടക്ക് വന്ന് ആകെ തന്നെ ചുട്ടെരിക്കുന്നവ. നഷ്ടങ്ങളുടെ പട്ടിക മാത്രമേ ജീവിതത്തിൽ നേട്ടമായുള്ളൂ എന്ന് ഓർമ്മിപ്പിക്കുന്നവ, "ന്താ കുട്ടി കരയാ?" എന്ന് ഗീതേച്ചി വന്ന് ചോദിച്ചതും, "ഏയ് കണ്ണില് പൊടി വീണതല്ലേ?" എന്ന് പറഞ്ഞാ കവിളിൽ നുള്ളി, "ഈ പൊടി കുട്ടീടെ കണ്ണിൽ ഇടക്കിടക്ക് വീഴുന്നുണ്ടല്ലോ " " എന്ന് തിരിച്ച് പറഞ്ഞപ്പോൾ നേർത്ത ഒരു ചിരി മറുപടിയായി നൽകി.... കഴിച്ചെഴുന്നേറ്റ് രണ്ടാളും എവിടെയോ പോകാനായി ഇറങ്ങിയിരുന്നു ..... "എങ്ങടാ രാമേട്ട?" എന്ന് ചോദിച്ചപ്പോഴേക്ക് രാമേട്ടൻ ശ്രീയേട്ടൻ്റെ മുഖത്തേക്ക് നോക്കി .... ഉണ്ടക്കണ്ണ് തുറിപ്പിച്ചൊരു നോട്ടമല്ലാണ്ട് അവിടെ നിന്നൊന്നും കിട്ടിയില്ല, വേഗം ഭാമമ്മയുടെ മുറിയിലേക്ക് സ്ക്കൂട്ടായി ... 🎼🎼 പതിനൊന്ന് മുപ്പത്, ഇത്രേം ഇരുട്ടിയിട്ടും കാണാഞ്ഞ് വല്ലാത്ത ഒരു ടെൻഷൻ... വൈകിയാലും പത്ത് മണിയിൽ കവിഞ്ഞ് ആള് വൈകാറില്ല....

ഇന്നെന്തോ ടെൻഷൻ, വെറുതേ മുറിയിൽ ചുറ്റി നടന്നു... ജനൽ മെല്ലെ തുറന്നതും ദൂരെയാ കല്ലറയിൽ ഒരു വെളിച്ചം, മൊബൈൽ ടോർച്ച് ആണ് , വ്യക്തമാവുന്നില്ല ... എന്തോ ഭയം വന്ന് മൂടും പോലെ... ഒന്നുകൂടി നോക്കിയതും വാതിൽ ശബ്ദത്തിൽ തുറന്നു, ഞെട്ടി പിടഞ്ഞ് നോക്കി... " ശ്രീ യേട്ടൻ... """ "വൈകിയപ്പോ ഞാൻ പേടിച്ചു ട്ടോ '' എന്ന് അറിയാതെ നിഷ്കളങ്കമായി നാവിൽ നിന്ന് വീണപ്പോൾ "തട്ടിപ്പോയിക്കാണും എന്ന് കരുതിയോ?" എന്ന് മറുപടി തന്നു... ഇത്രേം നേരം മനസമാധാനം എന്താ എന്നറിയാതെ കാത്തിരുന്നിട്ട് ഇതുപോലെ പറഞ്ഞപ്പോൾ സങ്കടം തോന്നി... " കുളിച്ചിട്ട് വരുമ്പോഴേക്കും കഴിക്കാൻ ഉള്ളത് എടുത്തു വക്കട്ടെ??" എന്ന് ചോദിച്ചത് മറുപടിയായി ചീത്ത കേൾക്കും എന്ന് കരുതി തന്നെ ആണ്... പക്ഷെ ഞെട്ടിച്ച് കൊണ്ട്, "ഉം'' എന്നൊരു സമ്മതം മാത്രമായിരുന്നു പറഞ്ഞത് ...

അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ അത് കണ്ടില്ല എന്ന് നടിച്ച് ആള് ബാത്റൂമിൽ കയറി... രാമേട്ടൻ വന്നത് മുതൽ എന്തൊക്കെയോ മാറ്റം.. ഒരു നിമിഷം ചിന്തിച്ച് നിന്ന് താഴേക്ക് നടന്നു ഭക്ഷണം എടുത്ത് വക്കാൻ ..... കുളി കഴിഞ്ഞ് വന്ന് മിണ്ടാതെ കഴിച്ച് പോകുന്നവനെ തീർത്തും അത്ഭുതത്തോടെയാണ് നോക്കി കണ്ടത്... ഇങ്ങനൊരു ശാന്ത ഭാവം ആദ്യമായാണല്ലോ എന്ന് ചിന്തിച്ചു ... ഒന്നിനും അർത്ഥം കണ്ടു പിടിക്കാനാവുന്നില്ല, ഇനി നന്നാവാൻ തുടങ്ങിയോ?? എന്ന് ചിന്തിച്ചു ... മെല്ലെ പാത്രങ്ങൾ കഴുകി വച്ച് മുകളിലേക്ക് ചെല്ലുമ്പോൾ ജനൽ തുറന്ന് കല്ലറയുടെ അടുത്തേക്ക് നോക്കി നിൽക്കുന്നവനെ കണ്ടു .. മരിച്ചെങ്കിലും ആ മനസ്സിൽ മുഴുവൻ ഇപ്പോൾ ചൈത്രയാവും എന്ന ബോധം വെറുതേ മനസിനെ അലട്ടി.... """" പ്രണയം അങ്ങനാണ് വിട്ട് പോയാലും ഓർമ്മയുടെ വേരുകൾ ഉള്ളിൽ പാകിയിട്ടേ അത് വിട്ടൊഴിയൂ ... ആ വേരുകൾ തളിർക്കും ചിലപ്പോൾ മുള്ളുകൾ ഉള്ള ഒരു ചെടിയായി മാറും.... തൊട്ടിടത്തെല്ലാം നോവ് തരും... ചോര പൊടിക്കും.... " പെട്ടെന്നാണ് ശ്രീയേട്ടൻ തിരിഞ്ഞ് നോക്കിയത് :... അപ്പോഴും ഞാൻ തറഞ്ഞ് അങ്ങോട്ട് തന്നെ നോക്കി നിൽക്കുകയായിരുന്നു,...................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story