ശ്രീരാഗപല്ലവി: ഭാഗം 13

shreeragapallavi

എഴുത്തുകാരി: നിഹാരിക

അശ്വതി കോളേജിൽ നിന്നും വന്നപ്പഴായിരുന്നു ഉമ്മറത്ത് ഒരാൾ ഇരിക്കുന്നത് കണ്ടത്.. ദൂരേന്നേ ആളെ മനസിലായി തൻ്റെ ഉറക്കം കെടുത്തുന്നവൻ.. മിഴികൾ വിടർത്തി അവൾ നടത്തത്തിന് വേഗം കൂട്ടി... ശ്രീരാഗിനരികെ എത്തുമ്പോഴും അവളുടെ മിഴികൾ വിടർന്ന് തന്നെ ഇരുന്നു, ഹൃദയം വല്ലാതെ മിടിച്ചു... ഇന്ദിര മകളുടെ വരവ് കണ്ട് അസ്വസ്ഥയായി... അവരുടെ മനസിൽ അപ്പോഴും ഭർത്താവ് പറഞ്ഞ കാര്യങ്ങളായിരുന്നു നിറഞ്ഞ് നിന്നത് ... " അശ്വതി അകത്തേക്ക് പോ" എന്ന് മകളെ നോക്കി അക്ഷമയായി പറഞ്ഞതും അവൾ തിരിച്ച് ദഹിപ്പിക്കുന്ന നോട്ടം നോക്കി... അതു കണ്ട് ചൂളി പ്പോയിരുന്നു ഇന്ദിര, സ്വന്തം മകളുടെ മുന്നിൽ അവർക്ക് വിജയം കിട്ടാറില്ലായിരുന്നു ... " എപ്പഴാ... എപ്പഴാ വന്നേ??" അത്രമേൽ ശ്വാസമടക്കിക്കൊണ്ടവൾ ചോദിച്ചു.. "കുറച്ച് നേരായി അശ്വതി ചേച്ചീ.... " എന്ന് പറഞ്ഞ് പല്ലവി അകത്ത് നിന്ന് വന്നു നിറചിരിയോടെ, മുഖത്ത് വല്ലാത്ത ഭാവം നിറഞ്ഞിരുന്നു അപ്പഴേക്ക് അശ്വതിയുടെ... വിദഗ്ദമായി അത് മറച്ചു വച്ചവൾ ചിരി മാത്രം പുറത്ത് കാട്ടി .

"ചായ കൊടുത്തില്ലേ അമ്മേ ശ്രീരാഗേട്ടന്??" എന്ന് ചോദിച്ചപ്പോൾ മകളുടെ കണ്ണിലെ തിളക്കം നോക്കി കാണുകയായിരുന്നു ഇന്ദിര.... " ഞാൻ ചായയെടുക്കാം " എന്ന് പറഞ്ഞവൾ അകത്തേക്ക് പോയതും ഇന്ദിര പുറകേ വച്ചുപിടിച്ചു, 🎼🎼 ഫോണിൽ നോക്കിയിരിക്കുന്ന ആളിൻ്റെ അരികെ ചെന്ന് നിന്നു.... ഒപ്പം അച്ഛമ്മയും ... അച്ഛമ്മയെ കണ്ടതും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി ശ്രീയേട്ടൻ... അച്ഛമ്മേടെ കണ്ണ് നിറഞ്ഞു, " ൻ്റെ കുട്ടി ഇത്രേം സന്തോഷിച്ച് കണ്ടിട്ടില്യ കുട്ടിയേ അടുത്തിടയൊന്നും.... സന്തോഷായി... എന്നും ണ്ടാവും ഈ വൃദ്ധയുടെ പ്രാർത്ഥന... " എന്ന് പറഞ്ഞ് നേര്യത് കൊണ്ട് കണ്ണ് തുടച്ചു ... " അച്ഛമ്മ വല്ലാണ്ട് ക്ഷീണിച്ചു ... എല്ലാ പണീം അച്ഛമ്മയെ കൊണ്ട് എടുപ്പിക്കാ" എന്ന് പറഞ്ഞ് അച്ഛമ്മയെ കെട്ടിപ്പിടിച്ചപ്പോഴേക്ക് വാക്കുകൾ ഇടറിയിരുന്നു... അത് കേട്ടാവണം " അച്ഛമ്മ കൂടെ വരണം " എന്ന് ശ്രീയേട്ടൻ നിർബന്ധം പിടിച്ചത് ... ഉള്ളിൽ ഉള്ള കാര്യമായിരുന്നു... പക്ഷെ പറയാൻ പേടിച്ച് നിന്നതായിരുന്നു, ആ വായിൽ നിന്നും കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി, അപ്പോഴേക്കും വല്യമ്മയും അശ്വതി ചേച്ചിയും ചായയും കൊണ്ട് വന്നു...

വല്യമ്മയുടെ മുഖത്ത് നിറഞത് പുച്ഛമാണെങ്കിൽ , അശ്വതി ചേച്ചിയിൽ നിറഞ്ഞത് നിറഞ്ഞ ചിരിയായിരുന്നു ... " അച്ഛമ്മ കൂടെ വരുന്നുണ്ട് ഞങ്ങളുടെ കൂടെ " എന്ന് വല്യമ്മയോട് ശബ്ദം താഴ്തി പറഞ്ഞു, " ന്നട്ട് നിൻ്റെ ഭ്രാന്തൻ ഭർത്താവിന് കൊല്ലാൻ കൊടുക്കാനോ??" എന്ന് തിരിച്ച് ചോദിച്ചപ്പോൾ നെഞ്ചിൽ ഇടിവെട്ടൽ ഏറ്റത് പോലെ നിന്നു... " അമ്മേ......"""" എന്നപ്പഴേക്ക് ആശ്വതി ചേച്ചി അലറി വിളിച്ചിരുന്നു, "അമ്മക്ക് എന്താ എപ്പഴാ ആരോടാ എന്നൊന്നും ഇല്യ... സ്കൂൾ പടി കാണാത്തേൻ്റയാ.... ശ്രീയേട്ടന് ഒന്നും തോന്നല്ലേ ട്ടോ " എന്ന് അശ്വതി ചേച്ചി പറഞ്ഞു... അത്ഭുതം തോന്നി ചേച്ചിയുടെ മാറ്റം കണ്ടിട്ട് ... ചേച്ചിക്ക് മാത്രം സ്നേഹം തോന്നി തുടങ്ങിയോ എന്ന് ചിന്തിച്ചു, അപ്പഴേക്ക് വല്യച്ഛൻ എത്തിയിരുന്നു, "ഇതാര് ശ്രീരാഗ് സാറോ" എന്ന് പറഞ്ഞ് കേറി വന്ന ആളോട്.... "ആ സാറ് നിങ്ങടെ അമ്മയെ കൊണ്ടോവാത്രെ എന്ന് പറഞ്ഞു വല്യമ്മ " അത് കേട്ട് വല്യച്ഛൻ്റെ മുഖം ചുവന്ന് വന്നു... "അതൊന്നും വേണ്ട ശ്രീരാഗ് സാറെ.... മാന്തടത്തിലെ ഹരി തള്ളേ നോക്കാൻ കഴിവില്ലാണ്ട് കണ്ടവൻ്റെ കൂടെ ഇറക്കിവിട്ടു എന്നറിഞ്ഞാൽ ഹരിക്ക് അത് നാണക്കേടാ സാറെ... സാറ് ചെല്ല്... "

എന്ന് പറഞ്ഞു... വല്ലാത്ത വന്യമായ ഭാവമായിരുന്നു ആ മുഖത്ത്, "നിങ്ങൾക്ക് സുഖവാസത്തിന് പോണോ തള്ളേ ??" എന്ന് പറഞ്ഞ് അച്ഛമ്മയോട് ചീറി... " വേണ്ട..... നിങ്ങൾ പൊയ്ക്കോ മക്കളേ.... നിക്കിവിടെ സുഖാ ന്ന് പറഞ്ഞു അച്ഛമ്മ ' തേങ്ങി കരയാനല്ലാതെ എനിക്ക് മറ്റൊന്നും കഴിയുന്നുണ്ടായിരുന്നില്ല ... ചേർത്ത് പിടിച്ച്, ശ്രീയേട്ടൻ ഇറങ്ങാടോ""" എന്ന് പറഞ്ഞ് കൂട്ടിയപ്പോൾ കത്തുന്ന രണ്ട് മിഴികൾ ആരും ശ്രദ്ധിച്ചിരുന്നില്ല ... 🎼🎼 കാറിൽ കേറിയത് മുതൽ കരച്ചിലായിരുന്നു .. കുറച്ച് ദൂരം ചെന്നപ്പോ ശീയേട്ടനോട് ' ഇവിടെ ഒന്നു നിർത്തുമോ? എന്ന് ചോദിച്ചു, നാല് സെൻ്റിൽ കമ്പിവേലി കെട്ടി തിരിച്ച ഒരു കുഞ്ഞു വീട്... ഒരിക്കൽ തങ്ങളുടെ സ്വർഗ്ഗമായിരുന്നിടം... പ്രിയപ്പെട്ട രണ്ട് പേർ ഉറങ്ങുന്നിടം... മെല്ലെ അങ്ങോട്ട് നടന്നു ചെന്നു ... കല്യാണത്തിൻ്റെ തലേ ദിവസം വന്നിരുന്നു അനുഗ്രഹം വാങ്ങാൻ , പിന്നെ ഇന്നാ വരുന്നത് ....

രണ്ട് അസ്ഥിത്തറകൾ, ഒന്ന് ഒരു എട്ടാം ക്ലാസ് കാരിയായിരുന്നപ്പോഴും, ഒന്ന് പ്ലസ് ടു കഴിഞ്ഞപ്പോഴും നിർമ്മിക്കപ്പെട്ടവ .... കണ്ണ് നിറഞ്ഞൊഴുകി.... പെട്ടെന്നാണ് തോളിൽ ഒരു കയ് അമർന്നത്.'' ''ശ്രീയേട്ടൻ ...... " അച്ഛനോടും അമ്മയോടും തനിക്ക് കിട്ടിയ കൊല്ലാൻ കൂടെ മടിയില്ലാത്ത ഭ്രാന്തനെ പറ്റി പറയണോ? എന്ന് ചോദിച്ചു... അപ്പോഴേക്ക് ആ നെഞ്ചിലേക്ക് വീണു... അറിയാതെ.... വല്യമ്മ പറഞ്ഞത് ആ മനസിനേക്കാൾ എൻ്റെ ഉള്ളിൽ നോവ് പടർത്തിയിരുന്നു.... പുറത്ത് കൂടെ ഇരു കൈകൾ മുറുകി പുണരുന്നത് അറിഞ്ഞു ...... വല്ലാത്ത ഒരാശ്വസം നൽകി കൊണ്ട് ......................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story