ശ്രീരാഗപല്ലവി: ഭാഗം 14

shreeragapallavi

എഴുത്തുകാരി: നിഹാരിക

" അച്ഛനോടും അമ്മയോടും തനിക്ക് കിട്ടിയ കൊല്ലാൻ കൂടെ മടിയില്ലാത്ത ഭ്രാന്തനെ പറ്റി പറയണോ? എന്ന് ചോദിച്ചു... അപ്പോഴേക്ക് ആ നെഞ്ചിലേക്ക് വീണു... അറിയാതെ.... വല്യമ്മ പറഞ്ഞത് ആ മനസിനേക്കാൾ എൻ്റെ ഉള്ളിൽ നോവ് പടർത്തിയിരുന്നു.... പുറത്ത് കൂടെ ഇരു കൈകൾ മുറുകി പുണരുന്നത് അറിഞ്ഞു ...... വല്ലാത്ത ഒരാശ്വസം നൽകി കൊണ്ട് ...... "പേടിണ്ടോ പല്ലവീ തനിക്കെന്നെ??" എന്ന് നിഷ്കളങ്കമായി ചോദിക്കുന്നവനോട് ഇല്ല എന്ന് മെല്ലെ തലയാട്ടി മറുപടി പറഞ്ഞു.. "ഈ ആൾക്ക് ആരേം നുള്ളി പോലും നോവിക്കാൻ കഴിയില്ല " എന്ന് ആ മുഖത്ത് നോക്കാതെ പറഞ്ഞപ്പോൾ കണ്ടിരുന്നു ആ കണ്ണുകളിലെ തിളക്കം ... "

പക്ഷെ... തനിക്കവിടെ തെറ്റി.... ഒത്തിരി പ പിഴച്ചു പോയെടോ എനിക്ക്.... ഞാനറിയാതെ " എന്ന് പറഞ്ഞപ്പോൾ ആ മിഴികൾ ചുവന്ന് നീർത്തിളക്കം കാണായി, ആ മുഖത്തേക്ക് തന്നെ ഉറ്റു നോക്കിയപ്പോൾ പറഞ്ഞു, "ചില നഷ്ടങ്ങൾ എന്നേക്കുമാണെടോ... ഒന്നു തിരുത്താൻ പോലും അവസരം തരാതെ കുത്തിനോവിക്കുന്നു... അവയാണ് എൻ്റെ ഭ്രാന്ത് ..." എന്ന്,, ഒന്നും മനസിലാവാതെ ആ മുഖത്തേക്ക് നോക്കി ചോദിച്ചു... " ചൈത്ര...... ചൈത്രയെ പറ്റി ആണോ" എന്ന് .. ഒന്ന് നോക്കി ചിരിച്ച ശേഷം, "പോവാം" എന്ന് മാത്രം പറഞ്ഞു... ആ പേര് പറഞ്ഞ് ഞാൻ വേദനിപ്പിച്ചോ എന്നായിരുന്നു എൻ്റെ ആവലാതി.. കാറിൽ കയറുമ്പോഴും ആ മുഖം വല്ലാതെ അസ്വസ്ഥമായതു പോലെ തോന്നി....

ചരിത്ര യുടെ ഓർമ്മകൾ ആകാം മനസ്സിൽ എന്ന് മാത്രം വിചാരിച്ചു "" നഷ്ടപ്പെട്ടിട്ട് ഏറെ കഴിഞ്ഞും ഇത്രമേൽ അവളെക്കുറിച്ച് മാത്രം ഒരാൾ ചിന്തിക്കുന്നുണ്ടെങ്കിൽ സ്നേഹിക്കപ്പെടുന്നുണ്ടെങ്കിൽ അവൾ എത്രമാത്രം ഭാഗ്യവതിയാണ് എന്ന് ചിന്തിച്ചു.... ഇപ്പോൾ തന്നോട് കാണിക്കുന്ന ഈ പരിഗണന പോലും തനിക്ക് അർഹതപ്പെട്ടതല്ലല്ലോ.... എന്നെല്ലാം ചിന്തിച്ച് വീടെത്തിയത് അറിഞ്ഞില്ല.... ഭാമമ്മ ഉമ്മറത്തു തന്നെ കാത്തു നിന്നിരുന്നു.... "എവിടെക്കാ കുട്ട്യോളെ പോയെ"" എന്നും ചോദിച്ച്... ശരിയാണ് അവരോടാരോടും പറഞ്ഞിരുന്നില്ല എവിടേക്കാണെന്നു പോലും.... "എന്റെ അച്ഛമ്മയെ കാണാൻ പോയതാ ഭാമമ്മേ..."" എന്ന് പറഞ്ഞപ്പോ ""ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ കുട്ട്യോളെ """ എന്ന് പറഞ്ഞു പരിഭവം കാട്ടി ഭാമമ്മ.... അസൂയ തോന്നി ശ്രീയേട്ടനോട് എത്ര പേരാ സ്നേഹിക്കാൻ....

എനിക്കാകെ ഒരച്ഛമ്മ മാത്രം അതാണെങ്കിൽ ഇപ്പോ നരകിച്ചു... നരകിച്ചു വല്യച്ഛന്റെ വീട്ടിൽ... ഓർത്തപ്പോൾ മിഴി നിറഞ്ഞു... 🎼🎼 മെല്ലെ മുകളിൽ മുറിയിലേക്ക് ചെന്നപ്പോൾ കാത്തു നിക്കും പോലെ നിൽപ്പുണ്ടായിരുന്നു ശ്രീയേട്ടൻ.... ""മാന്തടത്തിലെ ഹരീടെ വിരട്ട് കണ്ട് പേടിച്ചിട്ടൊന്നുമല്ലടോ ഞാൻ തിരികെ പോന്നത്.... തന്റെ അച്ഛമ്മയെ നമുക്ക് ഇങ്ങു കൊണ്ടുപോരാടോ...""" എന്ന് പറഞ്ഞപ്പോ മിഴിയും മനസ്സും ഒരുപോലെ നിറഞ്ഞിരുന്നു... കൈ കൂപ്പി നന്ദി പറഞ്ഞപ്പോ പകരം ഒരു കുഞ്ഞു പുഞ്ചിരിയേകി ആൾ താഴേക്ക് നടന്നു... മനസ്സറിഞ്ഞു ആ മനുഷ്യൻ പറഞ്ഞിട്ട് പോയതിലായിരുന്നു ഞാൻ അപ്പോഴും.... എനിക്കായി.... 🎼🎼

രാവിലെ ശ്രീയേട്ടനുള്ള ചായയുമായി ചെന്നപ്പോഴാ ആരോടോ ഫോണിൽ സംസാരിച്ച് നില്കുന്നത് കണ്ടത്... മുഖമൊക്കെ വലിഞ്ഞു മുറുകി വല്ലാത്ത ഒരു ഭാവം കട്ട്‌ ചെയ്ത് പറഞ്ഞു ഒരുങ്ങടോ.... ഒരിടം വരെ പോകാം എന്ന്..... എന്തിനാ എന്നറിയാതെ മനസ്സ് കിടന്നു വെപ്രാളപ്പെട്ടു.... വേഗം ഒരുങ്ങി ഇറങ്ങിയപ്പോ ശ്രീയേട്ടൻ ഭാമമ്മയോടും രാമേട്ടനോടും കൂടെ നിന്നു സംസാരിക്കുന്നുണ്ടായിരുന്നു.... ഒരുങ്ങി ഇറങ്ങി വരുന്നത് കണ്ടതും അവർ സംസാരം നിർത്തി.... എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കിയെങ്കിലും ആരും ഒന്നും പറഞ്ഞില്ല... ""വാ " എന്ന് പറഞ്ഞു ശ്രീയേട്ടൻ ഇറങ്ങി.... വല്ലാത്ത ഒരു മനസ്സോടെ ഞാൻ പുറകിലും......................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story