ശ്രീരാഗപല്ലവി: ഭാഗം 2

shreeragapallavi

എഴുത്തുകാരി: നിഹാരിക

ആകെ കൂടെ വീർപ്പ് മുട്ടുന്ന അവസ്ഥയിലായിരുന്നു ഞാൻ... പേടിച്ച് കൈ ഐസ് പോലെ ആയി... വിറക്കാനും തുടങ്ങി... കണ്ണടച്ച് പ്രാർത്ഥിച്ചു.. ദേവിയോട് കൂടെ ണ്ടാവണേ എന്ന് .. അപ്പഴേക്കും കഴുത്തിൽ താലിയേറിയിരുന്നു ... കൊല്ലാനോ വളർത്താനോ എന്നറിയാത്ത താലി ...... അപ്പഴും ഉരുവിട്ടു മനസിൽ നല്ലത് വരുത്തണേ എന്ന്.... എൻ്റെ സീമന്തരേഖയിൽ ചുവപ്പ് ചാർത്തുമ്പോഴും അയാൾ മറ്റെങ്ങോ നോക്കി നിന്നിരുന്നു... വല്യച്ഛനാണ് കന്യാദാനം നടത്തിയത്... ഒരു വെറ്റില ഇടയിൽ വച്ച് അയാളുടെ കയ്യിലേക്ക് എൻ്റെ കൈ ചേർത്ത് കൊടുത്തു, അയാൾ അപ്പോഴും മറ്റെങ്ങോ ദൃഷ്ടി പായിച്ച് നിൽക്കുകയായിരുന്നു ... ഇടക്ക് അയാളുടെ മുഖത്തേക്ക് നോക്കുന്നുണ്ടെങ്കിലും അയാൾ ഒരു തവണ പോലും തന്നെ ഒന്ന് നോക്കിയിട്ടില്ല... അമ്പലം പ്രദക്ഷിണം വച്ച് വരാൻ പറഞ്ഞപ്പോൾ അയാൾ മുന്നിൽ നടന്നു.. കൈ ചേർത്ത് ഞാൻ പുറകേയും.... ഒടുവിൽ എല്ലാവരും സദ്യ കഴിക്കാനായി ഇരുന്നു ..

അമ്പലത്തിലെ ചെറിയ ഊട്ടുപുരയിൽ തന്നെ ആയിരുന്നു ... തൊട്ടടുത്ത് ഇരിക്കുന്നയാളാണ് തൻ്റെ കഴുത്തിൽ താലി കെട്ടിയത്... ഇനി മുതൽ ഞാൻ ഒരു ഭാര്യയാണ് എന്നെല്ലാം ചിന്തിച്ചു കൂട്ടി... മെല്ലെ ഇടം കണ്ണിട്ട് ശ്രീരാഗിനെ ഒന്നു നോക്കി അവിടെ ഫോണിൽ എന്തോ കാര്യായി നോക്കുന്ന തിരക്കിലായിരുന്നു .. തൊട്ടു മുന്നിൽ തന്നെ ഇരുന്ന് അഭിരാമിയും അശ്വതിച്ചേച്ചിയും ഇമവെട്ടാതെ ശ്രീരാഗിനെ തന്നെ നോക്കി ഇരിക്കുന്നു,... എന്തോ അത് കാണെ ഉള്ളിൽ പേരറിയാത്തൊരു നൊമ്പരം.... വിളമ്പിയതൊന്നും തൊട്ട് പോലും നോക്കാതെ എഴുന്നേറ്റ് പോയി ആള്.... ഞാനും എണീറ്റു ..... പുറത്തേക്ക് നടന്നു... അല്ലേലും എനിക്കും ഒന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല ....

അപ്പഴേക്കും വല്യച്ഛനും വല്യമ്മയും യാത്ര അയക്കാൻ വന്നു... ആ വലിയ കാറിൽ അയാളോടൊപ്പം കയറുമ്പോൾ മിഴികൾ നിറഞ്ഞ് ഒഴുകി തുടങ്ങിയിരുന്നു, ദേവിയുടെ നടയിലേക്ക് ഒന്നു കൂടെ നോക്കി... പറഞ്ഞു ഈ പാവത്തിന് കൂട്ടായി വരണേ എന്ന് ... വല്യമ്മയുടെ മുഖത്ത് വല്ലാത്ത ആഹ്ലാദം ഉണ്ടെന്ന് തോന്നി... വല്യച്ഛൻ അയാളുടെ മുന്നിൽ വിനയപൂർവ്വം പെരുമാറുന്നുണ്ട്... ഡോർ തുറന്ന് പിടിച്ച് അതിലേക്കയാളെ ആനയിച്ച് കേറ്റുന്നുണ്ട്... "മോളും കേറ്" എന്ന് എന്നോടും പറഞ്ഞു... ഒരു പിടച്ചിലോടെ വല്യച്ഛനെ നോക്കി... അച്ഛൻ്റെ ഛായ നല്ലോണം ഉണ്ട്... ഒന്ന് കെട്ടിപ്പിടിച്ച് കരയാനെങ്കിലും ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു... അപ്പോ അച്ഛമ്മയെ കുറിച്ച് ഓർത്തു... വീട്ടിലിരുന്ന് ഉരുകുന്നുണ്ടാവും പാവം.. " അച്ഛമ്മ ...." എന്ന് മാത്രം വല്യച്ഛനോട് പറഞ്ഞു... "അതൊക്കെ ഞാൻ നോക്കിക്കോളാം നീ കയറ്" എന്ന് പറഞ്ഞ് കാറിലേക്ക് കയറ്റി...

അച്ഛമ്മക്ക് ഇനി ദുരിതം മാത്രമാവും എന്ന് ഓർത്തപ്പോൾ ചങ്ക് പിടഞ്ഞു, കാറിൽ അയാളുടെ അരികെ ഇരിക്കുമ്പോഴും തോന്നി ഞങ്ങൾ തമ്മിൽ ഒരു പാട് അന്തരമുണ്ടെന്ന് .... എന്തോ ഒരു വഴിപാട് തീർക്കും പോലെ ഒരു താലികെട്ട്, "ഇനി എന്നെ ഇഷ്ടായില്യേ?? പിന്നെന്തിനാ കല്യാണം കഴിച്ചേ? ഇയാൾക്ക് അമ്മയും അച്ഛനും ഒന്നുമില്ലേ... ആരേം കണ്ടില്ല .. ഡ്രെവറും പ്രായം ആയൊരാളും മാത്രമാണ് വന്നത്... അവർ രണ്ടു പേരും മുന്നിൽ ആണ് ഇരിക്കുന്നത് ... ബാക്കി ഉള്ളവർ എന്താ വരാത്തത്...?? ഒരു പാട് ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാത്രമാണ് ഇപ്പോ കൂട്ട് ,... വലിയ ഗേറ്റ് കടന്ന് പോയിരുന്നു കാർ അപ്പഴേക്ക്... ബംഗ്ലാവ് പോലൊരു വീടിനു മുന്നിൽ ചെന്ന് നിന്നു... കാർ നിർത്തിയ പാട് ആൾ ഇറങ്ങി പോയി...

അത് കണ്ട് വയസായ ആൾ എന്നെ നോക്കി ദയാ പുർവ്വം ഒന്നു ചിരിച്ചു... " കുട്ടിയേ...... അവരെത്തി...." എന്ന് അകത്തേക്ക് നോക്കി വിളിച്ചു ... എന്നിട്ട് എൻ്റടുത്ത് വന്ന് ഡോറ് തുറന്ന് പിടിച്ച് ഇറങ്ങിക്കോളൂ എന്ന് പറഞ്ഞു, അപ്പഴേക്ക് അകത്ത് നിന്ന് ഒരു സ്ത്രീ മാംഗല്യത്തട്ടുമായി സ്വീകരിക്കാൻ എത്തിയിരുന്നു ... പുറകിലായി വീൽ ചെയറിൽ ഐശ്വര്യം തുളുമ്പുന്ന ഒരു സ്ത്രീയും.... അവരെ കണ്ടപ്പോ എന്തോ അമ്മയെ ഓർമ്മ വന്നു ... വാത്സല്യപൂർവ്വം ആ ചുണ്ടിൽ ഒരു ചിരി വിടർന്നു, അവരെ കണ്ടതും പ്രായമായ ആൾ... ഓടി ചെന്ന് വീൽ ചെയർ നിരക്കി കൊണ്ടുവന്നു.. "ന്തിനാ ഭാമക്കുഞ്ഞേ വയ്യാത്തപ്പോ....." എന്ന് വാത്സല്യപൂർവ്വം അവരെ ശാസിച്ചു, "ഇയ്ക്ക് ഒന്നൂല്യ രാമേട്ടാ" എന്ന് അതേ സ്നേഹത്തോടെ അവർ മറുപടി നൽകി, പിന്നെ അവിടെ ആകെ തിരയാൻ തുടങ്ങി... "എവിടെ രാമേട്ടാ ശ്രീക്കുട്ടൻ??"

എന്ന് ഒടുവിൽ അയാളോട് ചോദിച്ചു, " ശ്രീക്കുഞ്ഞ് ആദ്യമേ അകത്ത് കയറി പോയി: എന്ന് അയാൾ പറഞ്ഞപ്പോൾ ആ മുഖത്തെ നിറഞ്ഞ ചിരി ഒരല്പം മാഞ്ഞത് പോലെ തോന്നി... "ഇവനെന്ത് പണിയാ ഈ കാട്ടിയേ " എന്നു പറഞ്, വീണ്ടും എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു... താലമേന്തി നിൽക്കുന്ന സ്ത്രീയോട് ആരതി ഉഴിഞ് അകത്തേക്ക് വിളിക്കാൻ പറഞ്ഞു, വലത് കാല് വച്ച് കയറുമ്പോൾ ഉള്ള് ഭീതിയോടെ മിടിക്കുന്നുണ്ടായിരുന്നു ... അവർ തന്ന നിലവിളക്കു മേന്തി അകത്തേക്ക് നടന്നു ... പൂജാമുറിയിൽ കൊണ്ട് പോയി വക്കാൻ പറഞ്ഞ പ്പോൾ അത് പോലെ ചെയ്തു ... വീട് എന്ന് പറയാമോ എന്നറിയില്ല അത്ര വലുതും മനോഹരമായിരുന്നു അവിടം... നിലവിളക്ക് അവിടെ വച്ചു... തൊഴുത് പുറത്തിറങ്ങുമ്പോഴും അവിടെ ആ സ്ഥാനത്ത് തന്നെ അതേ ചിരിയോടെ അവർ ഉണ്ടായിരുന്നു ... "ആരേം മനസ്സിലായി കാണില്യ ല്ലേ മോൾക്ക്? എല്ലാം ഞാൻ പറഞ്ഞു തരാട്ടോ... ഞാൻ ഭാമ ""

ശ്രീ രാഗിൻ്റെ അച്ഛൻ്റെ അനിയത്തി, പിന്നെ ഇത് രാമേട്ടൻ... ഇവിടെത്തെ എല്ലാം, ഞങ്ങൾക്ക് ഒരച്ഛനെ പോലെ തന്നെ, " അത് പറഞ പോഴേക്ക് ആ വൃദ്ധൻ വിതുമ്പി പോയിരുന്നു ... "അല്ലാട്ടോ കുട്യേ വെറും കാര്യസ്ഥനാ ഞാൻ ബാക്കി ഒക്കെ ഈ കുട്യോൾടെ നല്ല മനസോണ്ട് കൽപിച്ച് തന്ന സ്ഥാനാ, അതും പറഞ്ഞയാൾ എങ്ങോ മിഴി നീട്ടി നിന്നു - ഭാമ തുടർന്നു ... പിന്നെ ഇത് ഗീത.. മോൾക്ക് എല്ലാ സഹായത്തിന്നും ഗീത കാണും .... നിക്ക് കൂടെ നടന്ന് ൻ്റ ശ്രീക്കുട്ടൻ്റെം മോൾടെം കാര്യം ചെയ്ത് തരാൻ ആവില്ലലോ, കണ്ടില്ലേ ആരേലുമുന് തണം ഒന്ന് മുന്നോട്ട് പോകാൻ കൂടെ... " അത് പറഞ്ഞപ്പോൾ ആ സ്വരം ഇടറിയിരുന്നു ... അത് കേട്ട് രാമേട്ടൻ വാത്സല്യപൂർവ്വം ശാസിച്ചു അവരെ,

"മോൾ എന്നെ ഭാമമ്മ എന്ന് വിളിച്ചോളൂ ശ്രീക്കുട്ടൻ അങ്ങനെയാ വിളിക്കാറ്..." എന്ന് പറഞ്ഞപ്പോൾ തലയാട്ടി സമ്മതം അറിയിച്ചു... ഭാമമ്മ"""" വെറുതേ വെറുതേ അങ്ങനെ ഉരുവിടാൻ തോന്നി, പെട്ടെന്നാണ് അയാൾ അങ്ങോട്ട് വന്നത്... " ശ്രീരാഗ് " വേഷം ഒക്കെ മാറിയിട്ടുണ്ട് ... ഒരു ടീ ഷർട്ടും ജീൻസിൻ്റെ ട്രൗസർസും ഇട്ട്, ഭാമമ്മയുടെ മുന്നിൽ വന്ന് നിന്നു, ഒന്നും മിണ്ടാതെ ഒരു നിമിഷം നിന്ന് തിരികെ നടന്നു... "നീയെങ്ങടാ ശ്രീക്കുട്ടാ ഇപ്പോ പോണേ??? എന്ന് ഭാമമ്മ ചോദിച്ചതിന് കേട്ട ഭാവം പോലും നടിക്കാതെ നടന്നകന്നു.. എന്തോ അയാൾക്ക് ഇവിടത്തെ ആരുമായും ഒരു ബന്ധവും ഇല്ലാത്ത പോലെ തോന്നി... അയാളെ തന്നെ സംശയത്തോടെ നോക്കുന്നത് കണ്ടിട്ടാവണം' "

ശ്രീക്കുട്ടൻ വെറും പാവാണ് , അടുത്തറിയുന്നവർക്കേ മനസിലാവൂ" എന്ന് ഭാമമ്മ എന്നെ നോക്കി പറഞ്ഞത് .. നേർത്ത ഒരു ചിരി അതിന് മറുപടിയെന്നോണം ഞാനും നൽകി... ഗീതേച്ചിയോട് പറഞ്ഞത് പ്രകാരം അവർ മുകളിലെ ഒരു മുറിയിൽ എത്തിച്ചു, " തൽക്കാലം കുട്ടീടെ സാധനങ്ങൾ ഇവിടെ വച്ചോളൂ, തൊട്ടടുത്തുള്ളതാ ശ്രീക്കുഞ്ഞിൻ്റെ മുറി... അവിടെക്ക് വൈകീട്ട് മാറാം ട്ടോ... " എന്ന് പറഞ്ഞ് എൻ്റെ ഉള്ളതിൽ നല്ലത് നോക്കിയെടുത്ത ഡ്രസ് അടങ്ങിയ ബാഗ് അവർ ആ മുറിയിലേക്ക് വച്ചു തന്നു... ചിരിയോടെ അവരെ നോക്കി.. "കുട്ടിടെ വീട്ടുകാർക്ക് കുട്ടിയോട് ഒട്ടും സ്നേഹല്യലേ" എന്ന് എന്നെ നോക്കി ഗീതേച്ചി ചോദിച്ചു... സംശപൂർവ്വം നോക്കിയപ്പോൾ പറഞ്ഞു " അല്ലെങ്കിൽ ഈ നരകാസുരന് കെട്ടിച്ച് കൊടുക്കുമോ" എന്ന് ... അത് കേട്ടപ്പോൾ ഒരു ഞെട്ടൽ...... ഈ കാണുന്നതൊന്നും അല്ല സായന്തനത്തിലെ ശ്രീരാഗ് """ എന്നൊരു തോന്നൽ..... അപ്പഴേക്കും ഗീതേച്ചിയെ ഭാമമ്മ വിളിച്ചു.... കുളിച്ചിട്ട് താഴേക്ക് പോന്നോളൂ കുട്ടിയേ എന്ന് പറഞ്ഞ് അവർ പോയി .... അപ്പോഴും ഞാനവർ പറഞ്ഞതിൽ കുരുങ്ങി കിടക്കുകയായിരുന്നു, "അസുരൻ ......" ദേവൻ്റെ രൂപം ഉള്ള അസുരനിൽ ................................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story