ശ്രീരാഗപല്ലവി: ഭാഗം 3

shreeragapallavi

എഴുത്തുകാരി: നിഹാരിക

ഈ കാണുന്നതൊന്നും അല്ല സായന്തനത്തിലെ ശ്രീരാഗ് """ എന്നൊരു തോന്നൽ..... അപ്പഴേക്കും ഗീതേച്ചിയെ ഭാമമ്മ വിളിച്ചു.... കുളിച്ചിട്ട് താഴേക്ക് പോന്നോളൂ കുട്ടിയേ എന്ന് പറഞ്ഞ് അവർ പോയി .... അപ്പോഴും ഞാനവർ പറഞ്ഞതിൽ കുരുങ്ങി കിടക്കുകയായിരുന്നു, "അസുരൻ ......" ദേവൻ്റെ രൂപം ഉള്ള അസുരനിൽ ... അസാമാന്യം വലിയ ഒരു മുറി:... അതിലെ സൗകര്യം മതി ഒരു കുടുംബത്തിന് ജീവിക്കാൻ .. ബാഗിൽ നിന്ന് ഒരു ചുരിദാർ എടുത്ത് ബാത്ത് റൂമിൽ കയറി... കുളിച്ചിറങ്ങിയപ്പഴാ ഒരാശ്വാസമായേ ... രാവിലെ ചുറ്റി നിക്കണതായിരുന്നു ആ കനമുള്ള പട്ടുസാരി ... ആഭരണങ്ങൾ അഴിച്ച് പെട്ടിയിൽ വക്കുമ്പോൾ മിഴി നിറഞ്ഞു ..... ഇവയുടെ എല്ലാം അവകാശികൾ തനിക്ക് പ്രിയപ്പെട്ടവരായിരുന്നല്ലോ എന്നോർത്ത് ... എല്ലാം കൂടെ കൊണ്ടു വന്ന ബാഗിൽ വച്ചു... ബാഗ് ഒരു മൂലക്ക് വച്ച് താഴേക്ക് ചെന്നു .. നേരം സന്ധ്യയാവുന്നു.. ഗീതേച്ചി സന്ധ്യാ ദീപം കാട്ടുന്നുണ്ട്...

അവിടെ അതിനരികെ ഇരുന്ന് ഭാമമ്മ നാമം ജപിക്കുന്നു... അടുത്ത് രാമേട്ടനും നെഞ്ചിൽ കൈവച്ച് എന്തൊക്കെയോ ഉരുവിടുന്നുണ്ട്... വേഗം ഭാമമ്മയുടെ അരികെ ചെന്നു നിന്നു.. അവർ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു... മെല്ലെ പൂജാമുറിയിലേക്ക് നോക്കി സന്ധ്യാ നാമം ജപിച്ചു, രാമ രാമ പാഹിമാം :- 🙏🙏🙏🙏🙏🙏🙏🙏🙏 രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണം മുകുന്ദ രാമ പാഹിമാം രാഘവാ മനോഹര മുകുന്ദ രാമ പാഹിമാം രാവണാന്തക മുകുന്ദ രാമ രാമ പാഹിമാം (രാമ രാമ) ഭക്തി മുക്തി ദായക പുരന്ധരാദി സേവിത ഭാഗ്യവാരിധേ! ജയ, മുകുന്ദ രാമ പാഹിമാം (രാമ രാമ) ദീനതകൾ നീക്കി നീ അനുഗ്രഹിക്ക സാദരം മാനവാഷികാമനെ മുകുന്ദ രാമ പാഹിമാം (രാമ രാമ) നിൻ ചരിതമോതുവാൻ നിനവിലോർമ തോന്നണം പഞ്ചസായകോപമ മുകുന്ദ രാമ പാഹിമാം (രാമ രാമ) ശങ്കര സദാശിവ നമശ്ശിവായ മംഗള ചന്ദ്രശേഖര ഭഗവൽ ഭക്തി കൊണ്ടു ജ്ഞാനിത (രാമ രാമ)

രാമമന്ത്ര മോതിടുന്നി-താമയങ്ങൾ നീങ്ങുവാൻ രാമ രാഘവ മുകുന്ദ രാമ രാമ പാഹിമാം (രാമ രാമ ) ഭക്ത വത്സല മുകുന്ദ പദ്മനാഭ പാഹിമാം പന്നഗാരി വാഹന മുകുന്ദ രാമ പാഹിമാം (രാമ രാമ ) കാൽതളിരടിയിണ കനിഞ്ഞു കൂപ്പുമെന്നുടെ കാലദോഷമാകവേ കളഞ്ഞു രക്ഷ ചെയ്കമാം (രാമ രാമ ) പാരിതിൽ ദരിദ്ര ദുഃഖ-മേകിടാതെനിക്കുനീ ഭൂരിമോദ മേകണം മുകുന്ദ രാമ പാഹിമാം (രാമ രാമ ) ശ്രീകരം ഭവിക്കണം എനിക്കു ശ്രീപദേ വിഭോ ശ്രീ‍നിധേ ദയാനിധേ മുകുന്ദ രാമ പാഹിമാം (രാമ രാമ ) വിഘ്നമൊക്കെയും അകറ്റി വിശ്വതീതി പൂർത്തിയായ് വന്നിടാനനുഗ്രഹിക്ക രാമ രാമ പാഹിമാം (രാമ രാമ ) വിത്തവാനുമാകണം വിശേഷബുദ്ധിതോന്നണം വിശ്വനായകാ വിഭോ മുകുന്ദ രാമ പാഹിമാം (രാമ രാമ ) രോഗപീഢ വന്നണഞ്ഞു രോഗിയായ് വലഞ്ഞിടാതെ ദേഹരക്ഷ ചെയ്യണം മുകുന്ദ രാമ പാഹിമാം. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🎼🎼🎼🎼🎼🎼

സ്വയം മറന്നവൾ പാടുന്നതിൽ ലയിച്ച് മൂവരും നിന്നു... ഒടുവിൽ മിഴി തുറന്നപ്പോൾ ഭാമമ്മയുടെ മിഴികൾ നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു, ഭക്തി രസത്തിന് അങ്ങനെയും ഒരു പ്രത്യേകതയുണ്ട് ആളുകളെ സന്തോഷിപ്പിച്ച് മിഴി നിറക്കാൻ കഴിയും .... "അസലായി മോളേ "... ഭാമമ്മ അവളുടെ നെറുകിൽ തലോടി പറഞ്ഞു.... " ശരിക്ക് ശ്രീരാമ ദർശനം ലഭിച്ച പോലെ " എന്ന് പറഞ്ഞ് അവളെ കെട്ടി പിടിച്ചു ... ഭാമമ്മക്ക് അമ്മയുടെ മണം ഉള്ളത് പോലെ തോന്നി പല്ലവിക്ക് ... ഈ നേരം കൊണ്ട് തന്നെ വല്ലാത്ത അടുപ്പം .... ഇരുട്ടും വരെ ഭാമമ്മ ഓരോ കാര്യങ്ങൾ പറഞു..... ഇവിടുത്തെ മച്ചിലെ ദേവിയെ പറ്റിയും ഭക്തി രസത്തെ പറ്റിയും ..കൃഷ്ണനെ പറ്റിയും... ഒടുവിൽ കാത്തിരുന്ന് മടുത്ത വിരഹിണി രാധയെ പറ്റിയും.... എന്നും ഉദാത്ത സ്നേഹത്തിന് ഉദാഹരണമാകുന്നവൾ .... കണ്ണനോടുള്ള പ്രണയം ജീവിതത്തിൽ നിറച്ച വൾ.''

ഒടുവിൽ തൻ്റെ പ്രണയം തന്നിൽ നിന്നും അകന്നപ്പോൾ പിന്നെയും ഓർമ്മകളെ പ്രണയിച്ചവൾ... കണ്ണൻ്റെ മാത്രം രാധ ... ഭാമമ്മ അത് പറഞ്ഞപ്പോൾ മിഴിയൊന്ന് പിടഞു... രാധയുടെ കൃഷ്ണ സങ്കല്പം, പക്ഷെ അതിനോട് മാത്രം എന്തോ യോജിക്കാൻ തോന്നിയില്ല ... ശരീരമടുത്തില്ലാതെ വെറുതെ സങ്കൽപിച്ച് പ്രണയിക്കുന്നതിൽ അർത്ഥം ഇല്ല ...... രാത്രി ഭക്ഷണം കഴിക്കാൻ ഗീതേച്ചി വന്ന് പറഞ്ഞു... അപ്പോഴും ശ്രീരാഗ് എത്തിയില്ലായിരുന്നു, "വരൂ കുട്ടി വന്ന് കഴിച്ചോളു എന്ന് ഭാമമ്മ പറഞ്ഞു, ഒടുവിൽ കഴിക്കാനിരുന്നു.. രാമേട്ടൻ വീൽ ചെയർ നീക്കി എൻ്റെ അരികിൽ ഇരുത്തി ഭാമമ്മയെ.. അടുത്തിരുന്നു വിളമ്പിത്തന്നു.. അത്യധികം സ്നേഹത്തോടെ, എന്തോ കഴിക്കാതെ തന്നെ നിറയുന്ന പോലെ .... മിഴിക്കോണിൽ ഒരു തുള്ളി കണ്ണീർ ഉരുണ്ടു കൂടി... ഇത്തവണ സന്തോഷത്തിൻ്റെ .... " പല്ലവിമോൾ കഴിക്കൂ, " എന്ന് പറഞ്ഞപ്പഴാ ഞാൻ ഭാമമ്മയെ തന്നെ നോക്കിയിരിക്കുകയായിരുന്നു എന്ന് മനസിലായത് ... മെല്ലെ ഒരുരുള വായിൽ വച്ച് തന്നു... വാങ്ങുമ്പോൾ പൊട്ടിപ്പോയിരുന്നു ... അത് കണ്ട് ഭാമമ്മ വല്ലാണ്ടായി ... "ന്താ... ന്താ പല്ലവി മോള് കരഞ്ഞേ ?"

എന്ന് ചോദിച്ചപ്പോ, "നിക്കെൻ്റെ അമ്മയെ ....." എന്ന് മാത്രമേ പറയാൻ കഴിഞ്ഞുള്ളൂ.. "ന്നെ അങ്ങനെ കണ്ടോളൂ". എന്ന് പറഞ്ഞപ്പോൾ ആ കണ്ണിലും കണ്ടിരുന്നു അത് പോലൊരു നീർത്തിളക്കം.. ഇത്തിരി നേരം കൂടെ ഭാമമ്മയുടെ അരികെ ഇരുന്നു, പിന്നെ ഭാമമ്മയുടെ നിർദ്ദേശപ്രകാരം ഗീതേച്ചി ഒരു മുണ്ടും നേര്യതും കൊണ്ടു ത്തന്നു. അതുടുത്ത് ഗീതേച്ചി മെല്ലെ ശ്രീരാഗിൻ്റെ മുറിയിൽ ആക്കിത്തന്നു... പേടി തോന്നാൻ തുടങ്ങി... "കുഞ്ഞ് അകത്തേക്ക് കേറിക്കോളൂ ഞാൻ ഇത് വരെയേ ഉള്ളൂ.... പിന്നെ ഒന്ന് സൂക്ഷിക്കണേ കുഞ്ഞേ? " എന്ന് ഒരു മുന്നറിയിപ്പും തന്ന് ഗീതേച്ചി പോയപ്പോൾ ശരിക്കും വിറക്കുന്ന അവസ്ഥയായി ആ വീട്ടിലെ ഏറ്റവും വിശാലമായ മുറി... പക്ഷെ ഒരടുക്കും ചിട്ടയുമില്ലാണ്ട് ... നിലത്ത് നിറയെ എന്തൊക്കെയോപേപ്പർ വലിച്ച് വാരി ഇട്ടിട്ടുണ്ട്... എല്ലാം അടുക്കും ചിട്ടയോടും മാത്രം ഇരിക്കുന്ന ഈ വീട്ടിൽ ഇങ്ങനെ ഒരു മുറി അത്ഭുതമായി തോന്നി.....

വേഗം കണ്ടതെല്ലാം ഒരു വിധം പെറുക്കി മടക്കി അവിടെ കണ്ട മേശമേൽ വച്ചു... ബെഡ്ഷീറ്റ് ചുരുണ്ടുകൂടി കിടക്കുന്നത് നേരെ വിരിച്ചു .. ബ്ലാങ്കറ്റ് നിലത്ത് കിടന്നത് മടക്കി ബെഡിൽ വച്ചു... അവിടെ മേശയുടെ മുകളിൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു ... കമഴ്ന്ന് കിടക്കുന്ന രൂപത്തിൽ ... ഒപ്പം ഒരു അളുക്ക് നിറയെ മഞ്ചാടിമണികളും.. പാതി മുറിഞ്ഞ് പോയൊരു മയിൽപ്പീലിത്തുണ്ടുംi '' എല്ലാം വല്ലാത്ത ഒരു കൗതുകമാണ് തന്നത്, മെല്ലെ ആ ഫോട്ടൊ എടുത്ത് നേരെ വച്ചു.. കുസൃതിയോടെ പിണങ്ങി നിൽക്കുന്ന ഒരു സുന്ദരി പെണ്ണ്, ഒരു നൂറ് സംശയം വീണ്ടും മുളപൊട്ടി... ആരെന്നും... എന്തെന്നും ...???? സ്വന്തം കഴുത്തിൽ താലി കെട്ടിയവനെ പറ്റിയുള്ള അറിവ് പോലും തനിക്ക് അജ്ഞാതമാണ്.... പിന്നെയാണോ ഇതെന്ന് ചിന്തിച്ചു, പെട്ടെന്നാണ് മുറിയുടെ വാതിൽ തുറക്കപ്പെട്ടത്... " ശ്രീരാഗ് " തന്നെ അവിടെ പ്രതീക്ഷിക്കാത്ത പോലെ അയാൾ ഒന്ന് ഞെട്ടി.. പിന്നെ ചുറ്റും ഒന്ന് കണ്ണോടിച്ചു.. അടുക്കി ഒതുക്കി വച്ചതിൻ്റെ മുകളിൽ ദൃഷ്ടി ചെന്ന് നിന്നു.. വല്ലാത്ത ഭാവം പൂണ്ട് അയാൾ അരികിലേക്ക് നടന്നു.. ഞാൻ ഭയത്താൽ പുറകിലേക്കും..... അയാൾ മെല്ലെ തൊട്ടടുത്ത് എത്തി... വന്യമായ ഭാവത്തിൽ... ഉമിനീരിറക്കി ഞാൻ അയാളെ നോക്കി... ഇനി പോകാൻ പുറകിൽ സ്ഥലമുണ്ടായിരുന്നില്ല ..... അയാൾ ഒന്നുകൂടെ അടുത്തുവന്നു... ഒരു നിശ്വാസത്തിനപ്പുറത്ത്............................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story