ശ്രീരാഗപല്ലവി: ഭാഗം 4

shreeragapallavi

എഴുത്തുകാരി: നിഹാരിക

" ശ്രീരാഗ് " തന്നെ അവിടെ പ്രതീക്ഷിക്കാത്ത പോലെ അയാൾ ഒന്ന് ഞെട്ടി.. പിന്നെ ചുറ്റും ഒന്ന് കണ്ണോടിച്ചു.. അടുക്കി ഒതുക്കി വച്ചതിൻ്റെ മുകളിൽ ദൃഷ്ടി ചെന്ന് നിന്നു.. വല്ലാത്ത ഭാവം പൂണ്ട് അയാൾ അരികിലേക്ക് നടന്നു.. ഞാൻ ഭയത്താൽ പുറകിലേക്കും..... അയാൾ മെല്ലെ തൊട്ടടുത്ത് എത്തി... വന്യമായ ഭാവത്തിൽ... ഉമിനീരിറക്കി ഞാൻ അയാളെ നോക്കി... ഇനി പോകാൻ പുറകിൽ സ്ഥലമുണ്ടായിരുന്നില്ല ..... അയാൾ ഒന്നുകൂടെ അടുത്തുവന്നു... ഒരു നിശ്വാസത്തിനപ്പുറത്ത് ..... "നീയത് തൊട്ടോ ???" മേശപ്പുറത്തിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി പല്ലിറുമ്മി അയാൾ ചോദിച്ചു... ശ്വാസം വിലങ്ങി നിന്നു എന്തു പറയും എന്നറിയാതെ... "ഹാവ് യു ടച്ച്ഡ് ഇറ്റ് ??" വീണ്ടും ചോദിച്ചപ്പഴാ, "ഞാ..... ഞാൻ, വീണു, -വീണു -കിടക്കുന്നത് ക... -കണ്ടപ്പോ " എന്ന് വിക്കി വിക്കി പറഞ്ഞത്, """"""""""ഇനഫ് """"""""

മുഴുവൻ പറയാൻ സമ്മതിക്കാതെ അയാൾ അലറി... പേടിച്ച് കണ്ണുകൾ ഇറുകെച്ചിമ്മി ഞാൻ.. " ഗെറ്റ് ലോസ്റ്റ് " എന്ന് പറഞ്ഞ് അവിടെ കിടന്ന ചില്ലിൻ്റെ മേശമേൽ ശക്തിയിൽ ഇടിച്ചു.... ഗ്ലാസ് പലതായി ചിതറി..... ഒപ്പം അയാളുടെ കൈയ്യിൽ നിന്ന് ചുവന്ന കട്ടച്ചോരയും '' എന്താ ചെയ്യണ്ടേന്നറിയാതെ സ്തബ്ധയായി നിന്നു..... അപ്പോഴൊക്കെയും അയാളിൽ ദേഷ്യം ഇരച്ച് കയറി... ഗെറ്റ് ഔട് ഐ സേ, എന്ന് പറഞ്ഞ് അലറിയപ്പോൾ പേടിച്ച് കരയാൻ പോലും ഭയപ്പെട്ട് പുറത്തേക്ക് നടന്നു. അപ്പോഴും അയാൾ അവിടെ ഇരു കൈകളും കൊണ്ട് മുടി കൊരുത്ത് വലിക്കാരുന്നു... ഭയപ്പെട്ട് കരയാൻ പോലും ആവാതെ മുറിക്ക് പുറത്ത് നിന്നു..... എന്താ സംഭവിക്കുന്നതെന്ന് പോലും അറിയാത്ത അവസ്ഥ, വിറങ്ങലിച്ച്.... ശ്വാസം പോലും ശ്രമപ്പെട്ടു എടുക്കാൻ .... ഇത്തരമൊരു സംഹാരരൂപം മുമ്പെങ്ങും ആർക്കും കണ്ടിട്ടില്ല എന്നവൾ ഓർത്തു.... മെല്ലെ ചുവരിലേക്ക് ചാഞ്ഞ് നിലത്തൂർന്നിരുന്നു..

ശബ്ദം പുറത്ത് വരാതെ മിഴിനീർ വാർത്തു.. ആരോടും പറയാതെ ഇവിടെ നിന്നിറങ്ങി ഓടിയാലോ എന്ന് വരെ തോന്നിപോയി .... 🎼🎼 ഒരു പുക മണ്ഡലത്തിനപ്പുറത്ത് അവളുടെ അമ്മ ... തൻ്റെ ഇഷ്ടപ്പെട്ട കീർത്തനം പാടുന്നുണ്ട്, "രാഗസുധാരസ ..... പാനമുചേസീ.... " അതിൽ ലയിച്ചങ്ങനെ നിന്നു.. പെട്ടെന്ന് പുകച്ചുരുൾ എങ്ങോ പോയി മറഞ്ഞു ..... പിന്നെ അവിടെ ആരേയും കണ്ടില്ല ..... പാട്ട് മാത്രം കേൾക്കാം: ... അമ്മ.. അമ്മ... അവൾ പതുക്കെ ഉരുവിട്ട് കൊണ്ടിരുന്നു.. ഒരു ബലിഷ്ടമായ കരങ്ങൾ വന്ന് അമ്മയെ വലിച്ച് കൊണ്ട് പോകുന്നു അങ്ങ് ശൂന്യതയിലേക്ക് ... " അമ്മേ.. " ഉറക്കെ വിളിച്ചവൾ ഞെട്ടിയുണർന്നു ... സ്വപ്നത്തിൻ്റെ ലോകത്ത് നിന്ന് യാഥാർത്ഥ്യത്തിലേക്ക് ഞെട്ടിയുണർന്നതും ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു.... നേരം പുലർന്നിരിക്കുന്നു ഇന്നലെ സംഭവിച്ചതെല്ലാം ഓർമ്മയിൽ തെളിഞ്ഞു ... വേഗം താഴേക്കിറങ്ങി ചെന്നു ..

ഭാമമ്മയെ കണ്ടില്ല പകരം ഗീതേച്ചിയുണ്ട് അടുക്കളയിൽ " ആ മോള് ജീവനോടെയുണ്ടോ? " എന്ന് മുഖത്ത് നോക്കി ചോദിച്ചു... ഞാൻ എന്താ ചെയ്യണ്ടേ എന്നറിയാതെ നിന്നു.... " ശ്രീ ... ശ്രീയേട്ടൻ???, " അങ്ങനെ വിളിക്കാനാണ് തോന്നിയത്, ഗീതേച്ചി തിരിഞ്ഞ് മുഖത്തേക്ക് നോക്കി... " അതിരാവിലെ എണീച്ച് പോവുന്നത് കണ്ടു... കയ്യിൽ ഒരു കെട്ടും... ന്താ ണ്ടായേ ക്കുട്ടിയേ???" ഉണ്ടായത് മുഴുവൻ പറഞ്ഞപ്പോ‌ ആ മുഖത്തും കണ്ടു ഭീതി ... "ന്തിനാ ആ പടവൊക്കെ എടുക്കാൻ പോയേ കുഞ്ഞേ?? നിന്നെ കൊല്ലാതെ വിട്ടത് തന്നെ ഭാഗ്യം" എന്ന് പറഞ്ഞപ്പോൾ മെല്ലെ ചോദിച്ചു, "അത് , അതാരുടെയാ ആ ഫോട്ടോ " "ചൈത്രക്കുഞ്ഞിൻ്റെയാ... ശ്രീക്കുഞ്ഞിൻ്റെ ... " ബാക്കി പറയാൻ നിന്നപ്പോഴക്ക് ഭാമമ്മ സ്വയം വീൽചെയർ ഉരുട്ടി അവിടേക്കെത്തിയിരുന്നു .. പെട്ടെന്ന് ഗീതേച്ചി നിർത്തി..... ഞാനും പിന്നെ ചോദിക്കാൻ പോയില്ല. പക്ഷെ ഗീതേച്ചി,

"അറിഞ്ഞോ ഭാമ മോളെ ഇന്നലെ ശ്രീക്കുഞ്ഞ് കൈ മേശമേലിടിച്ച് മുറിച്ചെന്ന് .. " ആ മുഖത്ത് ദൈന്യത നിറഞ്ഞു... " അവൻ ... ൻ്റെ ശ്രീക്കുട്ടൻ അവനിങ്ങനെ ഒന്നും അല്ലായിരുന്നു ... എല്ലാം വിധിയാ... അല്ലെങ്കിൽ പിന്നെ, ൻ്റെ കുട്ടി ക്ഷമിക്കണം അവനോട് .. " " കൈ.... കൈയ്യൊരുപാട് മുറിഞ്ഞിട്ടുണ്ട് ഭാമമ്മേ!! " അവളിലെ നിഷ്കളങ്കതയും കാരുണ്യവും ഒരു നിമിഷം നോക്കിക്കണ്ടു ഭാമ... "സാരല്യ ടാ .... ഡോക്ടറല്ലേ? സ്വയം ചികിത്സിച്ചോളും.. നീ വിഷമിക്കണ്ട " അപ്പറഞ്ഞത് പുതിയ ഒരറിവായിരുന്നു... : ഡോക്ടർ ആണെന്ന്... ഗീതേച്ചി തന്ന കടും കാപ്പിയും ഊതിക്കുടിച്ച് മെല്ലെ അകത്തേക്ക് നടന്നു... 🎼🎼 എന്തൊക്കെയോ ശ്രീരാഗ് എന്ന വ്യക്തിയുടെ ജീവിതത്തിൽ നടന്നിട്ടുണ്ട് എന്നത് വ്യക്തമായിരുന്നു .. ഇത്രേം ഒരാളെ പിടിച്ചുലക്കാൻ പോന്നത്... യഥാർത്യം അറിഞ്ഞാൽ ചിലപ്പോൾ ഈ താലിയുടെ മുന്നിൽ താൻ തോറ്റ് മടങ്ങേണ്ടി വരുമായിരിക്കാം.....

പക്ഷെ തോറ്റു കൊടുക്കരുത് എന്ന് ഉള്ളിലിരുന്നാരോ പറയുന്ന പോലെ.... ചിലതെല്ലാം ആലോചിച്ച് ഒരു തീരുമാനത്തിലെത്തി.. 🎼🎼 ശ്രീരാഗിൻ്റെ മുറിയുടെ മുന്നിൽ ചെന്ന് മെല്ലെ ഒന്ന് ഉന്തി നോക്കി... തുറക്കുന്നില്ല .. ആരെങ്കിലും കയറുമെന്ന് ഭയപ്പെട്ടിട്ടാവണം ഇത്തവണ പൂട്ടിയിട്ട് പോയത്, എല്ലാടത്തും ഒന്ന് കണ്ണോടിച്ചപ്പോൾ കണ്ടു, കീഹോൾഡറിൽ തൂക്കിയിട്ട ഒരു ജോഡി താക്കോൽ... വേഗം അതെടുത്ത് വാതിൽ തുറക്കാൻ നോക്കി... സക്സസ് .... ഇത് ഇതിൻ്റെ തന്നെ താക്കോൽ ആണ്... മെല്ലെ മുറി തുറന്നു.. കണ്ടപ്പോൾ ഞെട്ടിപ്പോയി ഇന്നലെ കണ്ടതിനേക്കാൾ വൃത്തികേടാക്കി ഇട്ടിരിക്കുന്നു .. എല്ലാം വലിച്ച് വാരി.. പൊട്ടിക്കിടക്കുന്ന ചില്ലുകൾക്ക് മീതെ ചോരക്കറ നിറം മങ്ങി കിടക്കുന്നു, പെട്ടെന്നാണ് ഫോട്ടോയുടെ കാര്യം ഓർത്തത്.... " ചൈത്ര " ഗീതേച്ചി പറഞ്ഞ ആ പേര് വെറുതേ ഒന്ന് ഉരുവിട്ടു... "ആരാ.. എന്താ എന്നറിയണം..."

എന്നോർത്ത് നോക്കിയപ്പോൾ കണ്ടു കട്ടിലിനു മുകളിലായി.... വേഗം പോയി എടുത്ത് നോക്കി... അതിൽ മുഴുവൻ ചോര കട്ടപിടിച്ചിരിക്കുന്നു.... മുഖം പോലും കാണാൻ വയ്യാത്ത വിധം ... മെല്ലെ അത് തുടച്ചു നീക്കിയപ്പോൾ പരിഭവിച്ച സുന്ദരിക്കുട്ടിയുടെ മുഖം കാണായി ....: " ചൈത്ര ല്ലേ?? ഗീതേച്ചി പേര് മാത്രം പറഞ്ഞു തന്നു... പക്ഷെ എൻ്റെ മുന്നിൽ നീയിപ്പഴും ഒരു കടംങ്കഥയാണ് ... " എന്നു പറഞ്ഞ് ആ ഫോട്ടൊ അവിടെ വച്ചു.. "ഇന്നത്തോടെ ഇവിടെ നിന്നിറങ്ങേണ്ടി വരാം... എന്നാലും ഞാൻ മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ .. എന്ന് മനസിൽ വിചാരിച്ച് കൊണ്ടുവന്ന ചൂല് എടുത്തു... ഒന്ന് കണ്ണടച്ച് പ്രാർത്ഥിച്ച് തൂത്ത് വരാൻ തുടങ്ങി..... എന്തും വരട്ടെ എന്ന് കരുതി........................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story