ശ്രീരാഗപല്ലവി: ഭാഗം 6

shreeragapallavi

എഴുത്തുകാരി: നിഹാരിക

" അതേ .... ജിഞ്ചർ ടീ ആണ് ഇപ്പോ ചൂട്ണ്ട് പോണേനു മുമ്പ് വേണേൽ കുടിക്കാം" എന്നു പറഞ്ഞ് സ്വയം മുറി വിട്ടിറങ്ങി... പുറത്തിറങ്ങി ഒരു ദീർഘനിശ്വാസം എടുത്തു... ഉള്ളിൽ ഭയം വച്ച് താൻ ഇത്രേം ചെയ്ത് കൂട്ടിയത് കണ്ട് അത്ഭുതം തോന്നി... ഒപ്പം ഭാമമ്മയുടെ മുഖവും... " ഭാമമ്മേടെ ശ്രീക്കുട്ടൻ ,ആള് പാവാ തോന്നുന്നു... ട്ടോ..... :" എന്ന് തനിയെ പതുക്കെ പറഞ്ഞപ്പോൾ വെറുതെ ഒരു നാണം വന്ന് പൊതിഞ്ഞിരുന്നു, 🎼🎼 ഗീതേച്ചി.. """" അടുക്കളയിൽ വൈകീട്ടത്തേക്ക് ചപ്പാത്തി ഉണ്ടാക്കുന്ന ഗീതേച്ചി ഒന്ന് തിരിഞ്ഞ് നോക്കി.. ''ന്താ മോള് വിളിച്ചേ?" ചോദിക്കാൻ വന്ന കാര്യം നാക്കിൻ തുമ്പിലിരുന്ന് പൊള്ളുന്നുണ്ടെങ്കിലും, ""ഏയ് ഒന്നൂല്യ" എന്ന് പറഞ്ഞു, മെല്ലെ അരികിൽ നിന്ന് ചപ്പാത്തി മാവ് ഉരുളകളാക്കി കൊടുത്തു, ഒന്ന് ചിരിച്ച് കാണിച്ച് പരത്താൻ തുടങ്ങിയ ഗീതേച്ചി യോട് സ്വരം താഴ്ത്തി ചോദിച്ചു, "ഈ ചൈത്ര ആരാ " എന്ന് ചപ്പാത്തി പരത്തുന്നത് നിർത്തി എന്നെ ഒന്ന് നോക്കി മെല്ലെ പറഞ്ഞു

" രാമേട്ടൻ്റെ മകൾടെ കുട്ടിയാ... ഒരു കുറുമ്പി പെണ്ണ്, ശ്രീക്കുഞ്ഞുമായി ഇഷ്ടാരുന്നു..... കല്യാണത്തിന് നാള് വരെ തീർച്ചയാക്കി.. രണ്ടാളും കൂടെ കല്യാണത്തിന് നാളുകൾ ബാക്കി ഉള്ളപ്പോ ആരോടും മിണ്ടാണ്ട് കറങ്ങാൻ പോയതാ...... പിന്നെ തിരിച്ച് വന്നത് ആ കുഞ്ഞിൻ്റെ ജീവൻ ഇല്ലാത്ത ശരീരമാ..... ഒപ്പം ഭ്രാന്തനായി തീർന്ന ശ്രീക്കുട്ടനും ..."" മിഴികൾ നിറഞ്ഞ് വന്നു അത് കേട്ട് .. ചങ്കിനകത്ത് വല്ലാത്ത പിടപ്പ്, "എങ്ങനെ.? ഗീ... ഗീതേച്ചി എങ്ങനെ??" " ആക്സിഡൻ്റ് ആണ് .. അല്ല മറ്റെന്തോ ആണ് എന്നൊക്കെ പറയുന്നുണ്ട് നിക്കറീല്യ കുട്ടിയേ.... അതിന് ശേഷം ശ്രീക്കുഞ്ഞ് ഭ്രാന്തനെ പോലെ ആയി... വല്യ മുതലാളിള്ള കാലാ... അദേഹത്തെ ശത്രുവിനെ പോലെ കാണാൻ തുടങ്ങി... ശ്രീക്കുഞ്ഞിൻ്റെ അമ്മ എല്ലാം കേട്ട് കണ്ണീർ വാർത്തു... ഭാമ കുഞ്ഞിനോട് മാത്രം പകയില്ല വേറേ എല്ലാരും ശ്രീക്കുട്ടന് എന്തോ ശത്രുക്കളായി ഈ ഞാൻ പോലും.... ഭ്രാന്തിന് ഒന്നിനും കാരണം വേണ്ടല്ലോ...""

എന്നിട്ട്...... ഉള്ളിലെ പിടച്ചിൽ മറച്ച് വീണ്ടും ചോദിച്ചു, """വലിയങ്ങുന്ന് പോയി.. ശ്രീ കുഞ്ഞിനെ ഓർത്ത് നീറി നീറി .. അപ്പഴോക്കെയും ശ്രീക്കുഞ്ഞ് വല്ലാത്ത അക്രമവാസനയോടെ കഴിഞ്ഞു മുറിയിൽ, ആളുകൾ ശ്രീകുഞ്ഞാണ് ഭ്രാന്ത് മൂത്ത് അദ്ദേഹത്തെ ......... ആൾക്കാർക്ക് പറയാൻ പാടാത്തത് എന്താ ഉള്ളേ ?... സ്വന്തം അച്ഛൻ്റെ മരണത്തിനും പഴി കേട്ടു ആ കുട്ടി ...... പക്ഷെ അദ്ദേഹത്തിൻ്റെ മരണശേഷം ആള് ശരിയായി ..... പണ്ടത്തെ പോലെ ആയില്ലേലും ആരേം ഉപദ്രവിക്കാതെയായി:. ശ്രീ കുഞ്ഞിൻ്റെ അമ്മ... മാലതി തമ്പുരാട്ടി പക്ഷെ എന്നേന്നേക്കുമായി പടിയിറങ്ങി.. അവരുടെ വീട്ടിൽ പോയി .. എല്ലാം കഴിഞ്ഞ് മൂന്നാല് വർഷായി, ഇന്നും ശ്രീക്കുഞ്ഞ് ആ അമ്മയെ കാണാൻ ഒരു നോക്ക് പോയിട്ടില്ല ....""" എല്ലാം കേട്ടപ്പോൾ ഇപ്പഴത്തെ ഉള്ളിലെ ഭാവം എന്താണ് എന്നറിയില്ല ... ഭയമാണോ? അതോ ഭ്രാന്തൻ്റെ തലയിൽ കെട്ടിവച്ച വല്യച്ഛൻ്റെ സമർത്ഥത ഓർത്തുള്ള നിസ്സംഗതയോ ...???

അറിയില്ല ... സ്വന്തം അച്ഛനെ കൊന്നവൻ... മറ്റൊരു പെണ്ണിനെ ചങ്കിൽ കൊണ്ട് നടന്നവൻ.. ശ്രീരാഗ് എന്നത് ദേവന്നോ അസുരനോ എന്ന് മുന്നിൽ വലിയൊരു കടമ്പയാണ് ... അതനുസരിച്ചിരിക്കും ഇനിയുള്ള തൻ്റെ ജീവിതത്തിൻ്റെ ഗതി .... പുറത്ത് ബുള്ളറ്റ് സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ടു ... ആൾ പോയി എന്നറിഞ്ഞ് മുറിയിലേക്ക് നടന്നു... കൊടുത്ത ജിഞ്ചർ ടീ കുടിച്ചിട്ടുണ്ട് .. അത് കണ്ടപ്പോൾ ചെറുതെങ്കിലും എന്തോ ഒരാശ്വാസം.... തോന്നി പെട്ടെന്ന് വീണ്ടും ഗീതേച്ചിയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങി.. വീണ്ടും മനസ് അസ്വസ്ഥമായി... "മോളെ.... പല്ലവീ ....." താഴെ നിന്നും ഭാമമ്മ നീട്ടി വിളിക്കുന്നത് കേട്ട് ഒന്ന് ഞെട്ടി താഴേക്ക് നടന്നു... മുറിയിൽ വീൽ ചെയറിൽ പുറം തിരിഞ്ഞിരിക്കുന്നു ഭാമമ്മ.... "ഗീത ചേച്ചി എല്ലാം പറഞ്ഞോ?" കേട്ടപ്പോ ഞെട്ടി, ഭാമമ്മ ഇല്ലാത്ത നേരം നോക്കി പാത്തും പതുങ്ങിയുമാണ് ചോദിച്ചത് ഗീതേച്ചിയോട് എല്ലാം ...

" അത്യാവശ്യം വേണ്ടത് അറിഞ്ഞൂലോ നീയ്..... ഭയണ്ടോ ൻ്റ കുട്ടിയേ....??" വീൽചെയർ തിരിച്ച് കത്തുന്ന മിഴികളോടെ നോക്കിയവരോട് യന്ത്രികമായി തല ചലിപ്പിച്ച് ഇല്ല എന്ന് കാട്ടി .... " ഭയക്കണ്ട... ഇന്നേ വരെ ൻ്റെ കുട്ടി ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ല ... " അത് പറയുമ്പോൾ ആ കണ്ണിൽ നിന്നും പൊഴിഞ്ഞത് രക്ത തുളളിയാണെന്ന് തോന്നി... "എല്ലാം നീയറിയും ഒരിക്കൽ അന്ന് അന്നറിഞ്ഞാൽ മതി കുട്ടി... മുന്നേ ഉള്ള ഈ ആകാംഷ നല്ലതിനല്ല...." ഇത്രേം മുഖത്ത് നോക്കി കനപ്പിച്ച് പറയുന്നവരെ നോക്കി തല കുനിച്ച് നിന്നു...... അപ്പഴേക്ക് പോയ ആൾ തിരിച്ചെത്തിയിരുന്നു ....................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story