ശ്രീരാഗപല്ലവി: ഭാഗം 7

shreeragapallavi

എഴുത്തുകാരി: നിഹാരിക

"ഗീത ചേച്ചി എല്ലാം പറഞ്ഞോ?" കേട്ടപ്പോ ഞെട്ടി, ഭാമമ്മ ഇല്ലാത്ത നേരം നോക്കി പാത്തും പതുങ്ങിയുമാണ് ചോദിച്ചത് ഗീതേച്ചിയോട് എല്ലാം ... " അത്യാവശ്യം വേണ്ടത് അറിഞ്ഞൂലോ നീയ്..... ഭയണ്ടോ ൻ്റ കുട്ടിയേ....??" വീൽചെയർ തിരിച്ച് കത്തുന്ന മിഴികളോടെ നോക്കിയവരോട് യന്ത്രികമായി തല ചലിപ്പിച്ച് ഇല്ല എന്ന് കാട്ടി .... " ഭയക്കണ്ട... ഇന്നേ വരെ ൻ്റെ കുട്ടി ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ല ... " അത് പറയുമ്പോൾ ആ കണ്ണിൽ നിന്നും പൊഴിഞ്ഞത് രക്ത തുളളിയാണെന്ന് തോന്നി... "എല്ലാം നീയറിയും ഒരിക്കൽ അന്ന് അന്നറിഞ്ഞാൽ മതി കുട്ടി... മുന്നേ ഉള്ള ഈ ആകാംഷ നല്ലതിനല്ല...." ഇത്രേം മുഖത്ത് നോക്കി കനപ്പിച്ച് പറയുന്നവരെ നോക്കി തല കുനിച്ച് നിന്നു...... അപ്പഴേക്ക് പോയ ആൾ തിരിച്ചെത്തിയിരുന്നു ... 🎼🎼 " ഇന്ദിരേ....." ഹരി അകത്തേക്ക് നോക്കി വിളിച്ചു.. "ഹരീ " ആ വൃദ്ധ അരികിൽ വന്നിരുന്നതും എന്തെന്ന ഭാവത്തിൽ അയാൾ ഇരുന്നു ...

"ൻ്റെ പവിമോൾക്ക് സുഖല്ലേ? നീ വിളിച്ചുവോ... ?? ആ സായന്തനത്തിലെ കുട്ടി.... നിക്കാക്കെ പേടിയാവാ " "നിങ്ങളൊന്ന് അകത്ത് പോയി കിടക്കുവോ തള്ളേ.... " ഹരിയോട് പരിഭ്രമത്തോടെ ചോദിക്കുന്ന അമ്മായി അമ്മയെ കണ്ട് വർദ്ധിച്ച് വന്ന ദേഷ്യത്തോടെ ഇന്ദിര പറഞ്ഞു ... ഹരി മൗനം പാലിച്ചു... " അവക്കവടെ പ്രശ്നമുണ്ടേൽ നിങ്ങൾ തീർത്ത് കൊടുക്കുവോ?" ഇന്ദിര വീറോടെ ചോദിച്ചതും കണ്ണു തുടച്ചാ പാവം അകത്തേക്ക് കയറി... " ഒരു ചായ... " എന്ന് ഇന്ദിരയയോട് പറഞ്ഞ് കസേരയിൽ ചാരിയിരുന്ന ഹരിയെ ഇന്ദിര വെറുപ്പോടെ നോക്കി... "ചായ ... പറയിപ്പിക്കരുത് എന്നെ കൊണ്ട് .... നല്ല ഒരാലോചന വന്നപ്പോ അനിയൻ്റെ മകൾക്ക് തരപ്പെടുത്തി കൊടുത്തിരിക്കുന്നു... ഇവിടെ സ്വന്തം മക്കളുണ്ട്... അതിലും പ്രായം കൂടുതൽ ഉള്ളവൾ അതൊന്നും കാണാണ്ട് ... " "നീയിതെന്തറിഞ്ഞിട്ടാ... " വെറുപ്പോടെ പറഞ്ഞവളെ നോക്കി ഹരി പറഞ്ഞു

" അറിഞ്ഞിടത്തോളം മതി... ൻ്റെ അശ്വതി മോൾ പിന്നെ മിണ്ടിയിട്ടില്ല ഇന്നേരം വരെ... അവൾക്കാ ചെക്കനെ അത്രേം ബോധിച്ചു..... അവളെ പറഞ്ഞിട്ടെന്താ, കണ്ട് കണ്ണ് മിഴിച്ചു അത്രേം സുന്ദരൻ... ആ കീഴ്ജാതിക്കാരി പെറ്റവൾക്ക്.... പാവം ൻ്റെ കുട്ടി.. അതിന്. ശേഷം ആകെ ഒരു വിഷമവാ..." "ഓ.... കഴിഞ്ഞോ നിൻ്റെ പ്രസംഗം... സ്വന്തം അച്ഛനെ കൊന്നവന് മുഴുഭ്രാന്തന് പിന്നെ ഞാൻ എന്ത് വേണായിരുന്നു... സ്വന്തം മകളെ കുരുതി കൊടുക്കണമായിരുന്നോ? " ഞെട്ടിത്തരിച്ച് നോക്കി ഭർത്താവിനെ ഇന്ദിര, അതേ ഞെട്ടലോടെ അപ്പുറത്ത് നിന്ന് അശ്വതിയും കേട്ടു ... പക്ഷെ അതൊന്നും അവളുടെ തലയിൽ കയറുന്നില്ലായിരുന്നു, ആ മനസിൽ ശ്രീരാഗിൻ്റെ മനോഹരമായ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ... സ്വന്തമാക്കും എന്ന പക മാത്രം ... കണ്ണിൽ എരിഞ്ഞ കനലോടെ അവൾ മുറിയിലേക്ക് നടന്നു.. 🎼🎼 " ശ്രീക്കുട്ടാ....." ഏറെ നേരം മുമ്പ് മുറിയിലേക്ക് കയറി പോയവനെ നോക്കി ഭാമമ്മ വിളിച്ചു....

" കഴിക്കാൻ വരൂ കണ്ണാ " എന്ന് വാത്സല്യത്തോടെ വിളിച്ചപ്പോൾ ഭാമമ്മയെ അത്ഭുതത്തോടെ നോക്കി... ഒരു പിഞ്ചുകുഞ്ഞിനെ വിളിക്കുന്ന അതേ ഭാവത്തോടെ ഇരുന്നു അവർ... ഒരു പത്ത് മിനിട്ടിന് ശേഷം ആൾ ഇറങ്ങി വന്നു... അതിൻ്റെ സന്തോഷം മുഴുവൻ ഭാമമ്മയുടെ മുഖത്ത് അറിയാമായിരുന്നു..... വന്ന് കഴിക്കാൻ ഇരുന്നപ്പോൾ ഭാമമ്മ കണ്ണുകൾ കൊണ്ട് വിളമ്പാൻ കാണിച്ചു ..... ഒന്ന് മടിച്ച് അടുത്തേക്ക് ചെന്ന് പെയിറ്റ് നിവർത്തിവച്ചു കൊടുത്തു... രണ്ട് ചപ്പാത്തി ഇട്ടപ്പോഴേക്ക് മതി എന്ന് കൈക്കൊണ്ട് കാണിച്ചു ... സ്റ്റൂ"" കൂടി എന്റെ കയ്യിൽ തന്ന് ഗീതേച്ചി സ്ഥലം വിട്ടു.. അതു കൂടി വാങ്ങി വിളമ്പി , കുറച്ച് കൂടുതൽ വിളമ്പിയതും കണ്ടു തുറിച്ചൊരു നോട്ടം... വേഗം അതും അവിടെ വച്ച് അടുക്കളയിലേക്ക് വിട്ടു... "മോളേ.. ശ്രീക്കുഞ്ഞിനുള്ള ജിഞ്ചർ ടീ ... ഇതൂടെ കൊടുത്തേക്ക്.... " എന്ന് പറഞ്ഞ് ഗീതേച്ചി ഒരു ഗ്ലാസ് കയ്യിൽ വച്ച് തന്നു..

ദയനീയമായി ചേച്ചിയെ ഒന്ന് നോക്കി അവിടെക്ക് കൊണ്ടു പോയി... ജിഞ്ചർ ടീക്ക് എന്താ ഒരാട്ടം,? സംശയിച്ച് നോക്കിയപ്പോഴാണ് അത് ടീയുടെ പ്രശ്നല്ല എൻ്റെ കൈയ്യുടെ വിറയലാണ് എന്ന് മനസിലായത് ... വേഗം കൊണ്ടു വച്ച് കൊടുത്ത് പോന്നു ആഹാരം കഴിച്ച് കയ് കഴുകി ഒരക്ഷരം മിണ്ടാതെ ആൾ മേലേക്ക് കയറി... വേഗം കഴിച്ചു, കഴിഞ്ഞ് കിടക്കാൻ പോകും നേരം ഭാമ പറഞ്ഞിരുന്നു ശ്രീക്കുട്ടന്റെ മുറിയിൽ മതി എന്ന്, "പേടി ണ്ടോ നിനക്ക് " എന്നു കൂടെ ചോദിച്ചപ്പോൾ " ഇല്യ" എന്നു തന്നെയേ മറുപടി പറയാൻ പറ്റിയുള്ളൂ... നേരെ മുറിയിലേക്ക് വച്ച് പിടിച്ചു.... പോവാൻ നേരം ഒരു ഗ്ലാസ് പാൽ കൂടെ ഗീതേച്ചി കയ്യിൽ പിടിപ്പിച്ചു...

"ഗീതേച്ചിയുടെ മുഖത്ത് എന്നെ ഓർത്ത് ഒരു പരിഭ്രമമില്ലേ എന്ന് ഓർത്ത് എനിക്ക് പരിദ്രമം തോന്നി... മുറിയിൽ കേറിയപ്പോൾ കണ്ടു ചുമരിൽ വച്ച വയലിൻ്റെ സ്ട്രിംഗ് ടൈറ്റ് ചെയ്യുന്നവനെ, പ്രതീക്ഷിക്കാതെ ചെന്നതിനാലാവണം ആ മിഴികൾ നെറ്റി ചുളിഞ്ഞ തോടൊപ്പം എന്നിൽ വന്ന് വീണത്... " പാ... പാല് " എവിടുന്നോ വിരുന്നു വന്ന വിക്കോട് കൂടി പറഞ്ഞു.... കേട്ട ഭാവം നടിക്കാതെ ആൾ വയലിൻ വീണ്ടും ചുമരിൽ തൂക്കിയിട്ടു... അടുത്തേക്ക് നടന്നു വന്നു... ഇപ്പോ ബോധം പോവും എന്ന മട്ടിൽ ഞാനും, ഞെക്കി കൊന്നോട്ടേ എന്ന മട്ടിൽ കഴുത്തും നീട്ടി നിന്നു കൊടുത്തു... ....................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story