ശ്രീരാഗപല്ലവി: ഭാഗം 8

shreeragapallavi

എഴുത്തുകാരി: നിഹാരിക

നേരെ മുറിയിലേക്ക് വച്ച് പിടിച്ചു.... പോവാൻ നേരം ഒരു ഗ്ലാസ് പാൽ കൂടെ ഗീതേച്ചി കയ്യിൽ പിടിപ്പിച്ചു... "ഗീതേച്ചിയുടെ മുഖത്ത് എന്നെ ഓർത്ത് ഒരു പരിഭ്രമമില്ലേ എന്ന് ഓർത്ത് എനിക്ക് പരിദ്രമം തോന്നി... മുറിയിൽ കേറിയപ്പോൾ കണ്ടു ചുമരിൽ വച്ച വയലിൻ്റെ സ്ട്രിംഗ് ടൈറ്റ് ചെയ്യുന്നവനെ, പ്രതീക്ഷിക്കാതെ ചെന്നതിനാലാവണം ആ മിഴികൾ നെറ്റി ചുളിഞ്ഞ തോടൊപ്പം എന്നിൽ വന്ന് വീണത്... " പാ... പാല് " എവിടുന്നോ വിരുന്നു വന്ന വിക്കോട് കൂടി പറഞ്ഞു.... കേട്ട ഭാവം നടിക്കാതെ ആൾ വയലിൻ വീണ്ടും ചുമരിൽ തൂക്കിയിട്ടു... അടുത്തേക്ക് നടന്നു വന്നു... ഇപ്പോ ബോധം പോവും എന്ന മട്ടിൽ ഞാനും, ഞെക്കി കൊന്നോട്ടേ എന്ന മട്ടിൽ കഴുത്തും നീട്ടി നിന്നു കൊടുത്തു... വാതിൽ അടയുന്ന ശബ്ദം കേട്ടതും ഞെട്ടി ഒന്ന് നോക്കി, ആൾ വാതിലടച്ച് എൻ്റെ നേരെ വരുന്നുണ്ട്... ശ്വാസം പോലും വരുന്നില്ല.... "ദാ ... പാ... പാല് " വിസില് പോലെ ഒരു ശബ്ദത്തിൽ പറഞ്ഞൊപ്പിച്ചു... പാല് വാങ്ങി അപ്പുറത്തെ ടേബിളിൽ വച്ച് ആൾ എൻ്റെ നേരെ അടുത്തു, "എന്ത് ധൈര്യമുണ്ടായിട്ടാടി നീ ചുമ്മാ എന്നെ ചൊറിയാൻ വരുന്നേ.. മ്മ്മ് ???"

അടുത്തേക്ക് വരും തോറും ചോദിച്ചു, എന്ത് പറയണം എന്നറിയാതെ പുറകിലേക് നീങ്ങിക്കൊണ്ടിരുന്നു, ഒടുവിൽ ചുമരിൽ തട്ടി നിന്നതും ഒരു വശത്തൂടെ ഇറങ്ങി ഓടാൻ ശ്രമിച്ചു രണ്ട് വശങ്ങളിലും കൈ വച്ച് ലോക്ക് ചെയ്ത് നിർത്തി അപ്പോഴേക്ക്.... "എന്തിനാ നീയെൻ്റെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെടുന്നേ ?? ഞാൻ പറഞ്ഞോ നിന്നോട് മുറി വൃത്തിയാക്കാൻ? എൻ്റെ സാധനങ്ങളിൽ തൊടാൻ "??. മിഴിച്ച് നിന്നതേ ഉള്ളു മറുപടിയായി.... അപ്പോ കേട്ടു ഉച്ചത്തിൽ "പ റ യ ടീ!!!""" എന്ന്, "ഭാ .... ഭാമ... ഭാമമ്മ.. പ..പറഞ്ഞിട്ടാ.... " ചോദ്യഭാവത്തിൽ ഒന്ന് നോക്കി ചോദിച്ചു ഭാമമ്മ എന്തു പറഞ്ഞു എന്ന്, ?? ''ശ്രീ.... ശ്രീയേട്ടൻ്റ കാര്യങ്ങൾ നോക്കാൻ " ശ്രീയേട്ടൻ എന്ന് ആദ്യമായി വിളിച്ചതിൻ്റെ യാവണം ഒരു ഞെട്ടൽ ആമുഖത്ത് കണ്ടു... "ഓഹ്, ഭാര്യാധർമ്മം ..... നീയെൻ്റെ ഭാര്യയാണല്ലോ പറഞ്ഞ പോലെ ... എങ്കിൽ ഭർത്താവിൻ്റെ ചില അവകാശങ്ങളും ഉണ്ട് കാണിക്കട്ടെ ഞാനങ്ങ് "

അതും പറഞ്ഞ് ആ മുഖം കഴുത്തിൽ പൂഴ്ത്തി..... താടി മെല്ലെ കഴുത്തിൽ തൊട്ടതും കരച്ചിലോടെ ആളെ ഉന്തി മാറ്റി വാതിൽ തുറന്ന് പുറത്തേക്കോടി... അപ്പോ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞിരുന്നു " ഇനി കളിച്ചാൽ സായന്തനത്തിലെ ശ്രീരാഗ് ആരാന്ന് നീയറിയും " എന്ന് അപ്പുറത്തെ മുറിയിൽ ചെന്ന് പൊട്ടിക്കരഞ്ഞപ്പോഴും ശബ്ദം പുറത്ത് വരാതെ നോക്കി... ആരും അറിയണ്ട എന്ന് കരുതി... ആരും ഇല്ലല്ലോ എന്ന് തോന്നി... അപ്പോഴും കഴുത്തിൽ ശ്രീയേട്ടൻ ചുണ്ടു ചേർത്തിടം പൊള്ളുന്ന പോലെ തോന്നി:... എന്തോ ഒരു നോവ്, പറയാനോ ആശ്വസിപ്പിക്കാനോ ആരും ഇല്ലാതായിരിക്കുന്നു പല്ലവിക്ക് .... സങ്കടം കൂടി വന്നു, അച്ഛമ്മയുടെ മുഖം മനസിൽ വന്നു... എന്നെ ഓർത്ത് കിടക്കാവും പാവം... വല്യമ്മ ഇട്ട് നരകിപ്പിക്കുന്നുണ്ടാവും, ആരോരുമില്ലാത്തവൾക്ക് ഏക ആശ്രയമാണ് അച്ഛമ്മ ... ഒന്ന് അരികെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി....

കെട്ടിപ്പിടിച്ചൊന്ന് പൊട്ടിക്കരയാൻ മനസ് കൊതിച്ചു.... 🎼🎼 രാവിലെ എണീറ്റ് കുളിച്ച് അടുക്കളയിൽ എത്തിയപ്പോഴേക്ക് അവിടെ ഗീതേച്ചിയും ഭാമ മ്മയും ഉണ്ടായിരുന്നു ... ഇഡ്ഡലിത്തട്ടിൽ നിന്നും ഇഡ്ഡലി പാത്രത്തിൽ ഇടുന്നുണ്ട് ഗീതേച്ചി... ഭാമമ്മ ചമ്മന്തിക്കുളള ഉള്ളി തോല് കളയുന്നു, "ഇന്ന് വൈകിയോ കുട്ടി" എന്ന് ഗീതേച്ചി ചോദിക്കുമ്പോഴാ ഭാമമ്മ ഞാൻ ചെന്നത് കണ്ടത്... "ആ ഫ്ലാസ്കിലെ തിളച്ച വെളളം കാണും ദേ ആ ഗ്രീൻ ടീ ബാഗ് ഇട്ട് ശ്രീക്കുട്ടന് ഗ്രീൻ ടീ ജ ഇട്ട് കൊണ്ട് കൊടുക്കൂ മോളേ " എന്ന് പറഞ്ഞ് ഭാമമ്മ ചെയ്ത് കൊണ്ടിരുന്ന ജോലി തുടർന്നു... എന്താ പറയണ്ടേ എന്നുള്ള വെപ്രാളത്തിൽ ഞാനും...... "എനിക്ക് വയ്യ '' എന്ന് ഉറക്കെ പറയണം എന്നുണ്ടായിരുന്നു .. പക്ഷെ.... നാവ് മാത്രം പൊന്തുന്നില്ല ... ഒന്നു കൂടി ഭാമമ്മ നോക്കിയപ്പോൾ വേഗം ഗ്രീൻ ടീ ഇട്ട് മേലേക്ക് നടന്നു... ആകെ കൂടി മിന്നൽ പിണറുകളായിരുന്നു ഉള്ളിൽ, നിസ്സഹായയായ ഒരു പെൺകുട്ടിയുടെ ദയനീയാവസ്ഥ ..... വാതിൽ ഉള്ളിൽ നിന്ന് ലോക്കാണ്.... എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്നു -- .

പിന്നെ മെല്ലെ വാതിൽ തട്ടി ... ഇത്തിരി നേരത്തിന് ശേഷം വാതിൽ തുറന്നു " ചായ " ശ്വാസം വിലങ്ങിയെങ്കിലും പറഞ്ഞൊപ്പിച്ചു... ആ മുഖത്ത് വല്ലാത്ത ഒരു ചിരി സ്ഥാനം പിടിച്ചു.. ചായ വാങ്ങി മെല്ലെ ചെവിയോരം വന്ന് പറഞ്ഞു സ്വകാര്യം പോലെ, "വെരി ഗുഡ്.... ഇന്നലെ കൊണ്ട് നീ ഗിവ് അപ് ചെയ്യും എന്നാ കരുതിയേ.. സോ യുവാർ സ്പെഷ്യൽ, ലെറ്റ്സ് ബിഗിൻ ദ ബാറ്റിൽ ""'' എന്ന് ... സർവ്വവും നഷ്ടപ്പെട്ട് അടിയറവ് പറഞ്ഞ പെണ്ണിനോട് യുദ്ധമോ എന്ന മട്ടിൽ ഞാനും നോക്കി.. മരണത്തിൻ്റെ തണുപ്പോടെ ഒരു നോട്ടം.. തുറിച്ച് നോക്കി ചായ മെല്ലെ മൊത്തി... തീക്ഷ്ണമായ ആ കണ്ണുകൾ നേർക്ക് നീണ്ടതും മിഴികളെ താഴ്ത്തി നിന്നു... " ചേട്ടൻ്റെ മോള് ബാ.... എന്ന് പറഞ്ഞ് പെട്ടെന്നായിരുന്നു പിടിച്ച് വലിച്ചത് ... ആ നെഞ്ചിൽ തട്ടി നിന്നതും ആൾ എന്നിലേക്ക് ചാഞ്ഞു ... എന്താ ചെയ്യണ്ടത് എന്ന് ഒരു നിമിഷം പകച്ചു ... ഞാൻ പോലുമറിയാതെ എൻ്റെ കൈകൾ ആ മുഖത്ത് വീണിരുന്നു .. ശക്തമായി ..... എന്നിലെ പെണ്ണിൻ്റെ ആത്മാഭിമാനം വ്രണപ്പെട്ടപ്പോൾ അറിയാതെ ചെയ്ത് രിക്കുന്നു.... പ്രത്യാഘാതം താങ്ങാൻ പറ്റുന്നതിലും അപ്പുറത്താകാം... എന്തും സംഭവിക്കാം എന്നറിഞ്ഞും അവിടെ തന്നെ തറഞ് നിന്നു കൊടുത്തു..... ശ്രീരാഗ് എന്ന അസുരന് വേണ്ടി........................... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story