ശ്രീരാഗപല്ലവി: ഭാഗം 9

shreeragapallavi

എഴുത്തുകാരി: നിഹാരിക

" ചേട്ടൻ്റെ മോള് ബാ.... എന്ന് പറഞ്ഞ് പെട്ടെന്നായിരുന്നു പിടിച്ച് വലിച്ചത് ... ആ നെഞ്ചിൽ തട്ടി നിന്നതും ആൾ എന്നിലേക്ക് ചാഞ്ഞു ... എന്താ ചെയ്യണ്ടത് എന്ന് ഒരു നിമിഷം പകച്ചു ... ഞാൻ പോലുമറിയാതെ എൻ്റെ കൈകൾ ആ മുഖത്ത് വീണിരുന്നു .. ശക്തമായി ..... എന്നിലെ പെണ്ണിൻ്റെ ആത്മാഭിമാനം വ്രണപ്പെട്ടപ്പോൾ അറിയാതെ ചെയ്ത് രിക്കുന്നു.... പ്രത്യാഘാതം താങ്ങാൻ പറ്റുന്നതിലും അപ്പുറത്താകാം... എന്തും സംഭവിക്കാം എന്നറിഞ്ഞും അവിടെ തന്നെ തറഞ് നിന്നു കൊടുത്തു..... ശ്രീരാഗ് എന്ന അസുരന് വേണ്ടി.... നേരെ ഒരു പുച്ഛ ചിരി തന്ന് വാതിൽ തുറന്ന് പുറത്തേക്ക് പോയി ആൾ... തല്ലിയതിൽ സ്വയം നഷ്ടപ്പെട്ട് നിൽക്കുകയായിരുന്നു ഞാൻ...... തളർന്ന് ചുമരിലൂടെ ഊർന്നിറങ്ങി.... വർദ്ധിച്ച് വരുന്ന എങ്ങലടികളോടെ ... 🎼🎼 , എത്ര നേരം അങ്ങനെ ഇരുന്നു എന്നറിഞ്ഞില്ല, വാതിൽ തള്ളി തുറന്ന ശബ്ദം കേട്ട് ഞെട്ടി എണീറ്റു, വാതിൽ തള്ളി തുറന്ന ആളെ, പെട്ടെന്നാണ് കണ്ടത് ..... തീർത്തും അസുര ഭാവത്തിൽ ... ശ്വാസം വിലങ്ങി മെല്ലെ എണീറ്റു, അപ്പോഴേക്ക് അരികിൽ എത്തിയിരുന്നു, ഒറ്റ കുതിപ്പിന് കഴുത്തിൽ പിടിമുറുക്കി, വിടാൻ വേണ്ടി പിടഞ്ഞു,

ഒരു ദയയും ഇല്ലാതെ കൈ മുറുകി, ശ്വാസം മുട്ടി ചുമച്ചു... അപ്പോഴും വന്യമായ ചിരി ആ മുഖത്ത്... കണ്ടു... "ടീ..... ടി....." എന്ന് കേട്ടാണ് കണ്ണ് തുറന്നത്... മുന്നിൽ ശ്രീയേട്ടൻ ..... ആ വന്യമായ ഭാവത്തിന് പകരം പരിഭ്രമം, ""അയ്യോ, എന്നെ കൊല്ലല്ലേ!!"" എന്ന് കൈ കൂപ്പി പറഞ്ഞു, ഒന്നും മനസിലാവാത്ത പോലെ ആൾ "ന്ത് ???" എന്ന് ചോദിച്ചു, ശരിയാണല്ലോ, എൻ്റെ കഴുത്തിൽ മുറുക്കിയ കൈ എവിടെ, തീക്ഷ്ണമായ ആ ചോരക്കണ്ണുകൾ എവിടെ, ? " ൻ്റെ കൃഷ്ണാ സ്വപ്നായിരുന്നോ ??" "നിനക്ക് ഭ്രാന്തുണ്ടോ ടി ??" എന്ന് പല്ല് ഞെരിച്ച് പറയുന്നവനെ നോക്കി "ഞാനൊരു സ്വപ്നം കണ്ടതാ "" എന്ന് ശബ്ദം താഴ്ത്തി പറഞ്ഞു... " അവൾടെ ഒരു സ്വപ്നം, ഇറങ്ങിക്കോണം ഇവിടന്ന്, മേലാൽ ഈ മുറിയിൽ കയറരുത് " എന്നും പറഞ്ഞ് കട്ടിലിലേക്ക് നടന്നു.. അപ്പഴാ നേരത്തെ സംഭവിച്ചതെല്ലാം ഓർത്തത്.. " അ .... അതേ, " തിരിഞ്ഞ് നിൽക്കുന്ന ആളിനെ മെല്ലെ വിളിച്ചു, "ന്താടീ !!" അലറി ചോദിച്ചതും ഒന്ന് പേടിച്ചു എന്നാലും ധൈര്യം സംഭരിച്ച് പറഞ്ഞു, "ഞാൻ അറിയാണ്ട് ചെയ്തതാ... ൻ്റെ ദേഹത്ത് തൊട്ടോണ്ടാ " എന്ന് ... "ഓ നിൻ്റെ ദേഹത്ത് തൊടാൻ പാടില്ല അപ്പോ...

എൻ്റെ മുറിയിലേക്ക് വലിഞ്ഞ് കേറി വന്നാ ഇനീം ഞാൻ തൊടും ...." എന്ന് വീറോടെ പറഞ്ഞപ്പോ, "ന്നാ ഞാൻ ഇനീം അടിക്കും" എന്ന് അതു പോലെ തന്നെ പറഞ്ഞ് പോയിരുന്നു ... അത് കേട്ട് ആ ചുണ്ടിൽ ഒരു ചെറിയ ചിരി ഊറി വന്നത് അവ്യക്തമായി കണ്ടിരുന്നു... അത്രമേൽ മനോഹരമായ നേർത്ത പുഞ്ചിരി.. ദുഷ്ടൻ""" അത് കാണാതിരിക്കാൻ വേഗം തിരിഞ്ഞ് നിന്നു... എങ്കിലും എന്തോ ഉള്ളിൽ ഒരു കുളിർമഴ പെയ്ത് തീർന്ന സുഖം... കട്ടിലിൽ ഇരുന്ന് കൂർപ്പിച്ച് നോക്കുന്ന ആളിന് ചുണ്ട് കൂർപ്പിച്ചൊരു നോട്ടം തിരികെ യും നൽകി, ആള് ഫ്ലാറ്റ് വേഗം ബ്ലാങ്കറ്റ് പുതച്ച് കിടന്നു.... " ഇത് അസുരനല്ല.... അസുര വേഷം കെട്ടിയാടുന്ന ഒരു പാവം ദേവനാ " എന്ന് ഞാൻ തന്നെ എൻ്റെ മനസിനോട് പറഞ്ഞു, 🎼🎼 പുലരാൻ ഏറേ ഉണ്ടായിരുന്നില്ല... വേഗം എണീറ്റ് അപ്പുറത്തെ മുറിയിൽ പോയി കുളിച്ചു .. ഇപ്പോഴും എൻ്റെ സാധനങ്ങൾ മുഴുവൻ ഈ മുറിയിലാ, ഇതാണ് സേഫ്, അപ്പുറത്ത് നിന്ന് എപ്പഴാ ഇറക്കിവിടാ എന്ന് അറിയില്ല .... കുളി കഴിഞ്ഞ് ചുരിദാർ ധരിച്ചു... ഒരു കുഞ്ഞു പൊട്ടും, സീമന്തരേഖയിൽ കുങ്കുമം ചാർത്തുമ്പോൾ മനസ് ആർദ്രമായിരുന്നു,

ചൊടിയിൽ ഒരു ചിരി മെല്ലെ വിരുന്നു വന്നിരുന്നു.... ആ വാതിൽ മെല്ലെ തുറന്ന് നോക്കി, ഒരു കുഞ്ഞിനെ പോലെ ആള് കിടന്നുറങ്ങുന്നുണ്ട്... ഇന്നലെ രാത്രി ഉറങ്ങാൻ വൈകിയ കാരണമാണ് ഇന്ന് ജോഗ്ഗിങ്ങിന് പോവാത്തത്... വെറുതേ, ഇന്നലെത്തെ ആ ചെറിയ പുഞ്ചിരി മനസിൽ തെളിഞ്ഞു .... അത് ഓർക്കെ എന്തോ ഒരു സന്തോഷം ഉള്ളിൽ നിറഞ്ഞു... അടുക്കളയിൽ ചെന്ന് ജിഞ്ചർ ടീ വേഗം ഇട്ടു... ദോശയുണ്ടാക്കുന്ന ഗീതേച്ചിയുടെ സംശയത്തോടെയുള്ള നോട്ടത്തെ ചിരിയോടെ കവിളിൽ നുള്ളി മറുപടി നൽകി; അപ്പോൾ ആ മുഖത്തും അതേ ചിരി പടർന്നിരുന്നു.... 🎼🎼 കമഴ്ന്ന് കിടന്ന് ഉറങ്ങുന്നവനെ മെല്ലെ നോക്കി നിന്നു... വല്ലാത്ത ഓമനത്തം, എന്തു പറഞ്ഞാ വിളിക്കണ്ടത് എന്ന് അറിയില്ലായിരുന്നു ... " ശ്രീ .... ശ്രീയേട്ടാ..." എന്ന് വിളിച്ചു.. രണ്ട് തവണ വിളിച്ചപ്പോഴേക്ക് ആള് എണീറ്റു, എൻ്റെ മുഖത്തേക്ക് കൂർപ്പിച്ച് നോക്കി ചോദിച്ചു, " നിന്നോട് ഇവിടെ കേറരുത് എന്ന് പറഞ്ഞതല്ലേ?" എന്ന് ... " ഞാൻ ഈ ചായ തരാൻ വന്നതാ " എന്ന് വേറേ എങ്ങോ മിഴി നീട്ടി പറഞ്ഞു... "ന്നാ വരുന്നതൊക്കെ അനുഭവിച്ചോ """ എന്ന് പറഞ്ഞ് ആള് എണീറ്റതും ചായ ടേബിളിൽ വച്ച് ഓടിയിരുന്നു, മുറിക്ക് പുറത്തിറങ്ങി നോക്കിയപ്പോൾ ചെറുചിരിയോടെ മീശ പിരിച്ച് നോക്കുന്നവനെ കണ്ടു... മെല്ലെ ചായ എടുക്കുന്നതും കണ്ടിട്ടാണ് ചിരിയോടെ താഴേക്ക് പോന്നത് .............................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story