ശ്രുതിലയം: ഭാഗം 10

shruthilayam

എഴുത്തുകാരി: വാസുകി വസു

"ദേവേട്ടാ കുറച്ചു പലചരക്ക് സാധനങ്ങൾ വാങ്ങണോല്ലോ" സാധനങ്ങളുടെ പേരെഴുതിയ ലിസ്റ്റ് വിശ്വദത്തിന് നേരെ നീട്ടിക്കിണ്ട് ജാനിക്കുട്ടി പറഞ്ഞു. ദത്തനത് കയ്യിലേക്ക് വാങ്ങി നോക്കിയതും കണ്ണ് തള്ളി.. "ഇതാണോടീ കുറച്ചെന്ന് പറഞ്ഞത്" "അത് പിന്നെ...ഇന്നു മുതലല്ലേ ഇതൊരു വീടായത്...ഇവിടെ ഒന്നും ഇല്ലായിരുന്നല്ലോ" പുരികക്കൊടി വില്ലു പോലെ വളച്ചവൾ മുകളിലേക്ക് ഉയർത്തിയതും ഇടുപ്പിലൂടെ കയ്യിട്ട് ജാനിയെ നെഞ്ചിലേക്ക് ചേർത്തു..എതിർപ്പില്ലാതവൾ അയാളോട് ഒട്ടി നിന്നു.. "അപ്പോൾ അധികം താമസിയാതെ ഞാൻ പണിക്ക് പോയി കാശുണ്ടാക്കേണ്ടി വരൂല്ലൊ പെണ്ണേ" "അയ്യെടാ..പണിക്ക് പോകാതെ എന്നെയും കെട്ടിപ്പിടിച്ചോണ്ട് ഇരിക്കാന്ന് മോൻ കരുതിയോ" "അത് പിന്നെ..."

ദത്തൻ മറുപടിയായി തല ചൊറിഞ്ഞതും അയാളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു.. "വെറുതെ മടി പിടിച്ചൂല്ലെ.." "ഉം.. ഉം..." ദത്തൻ കുസൃതിയോടെ മൂളിയതും ജാനിക്ക് ചിരി വന്നു. "കുറച്ചു ദിവസം കഴിഞ്ഞു പോയാൽ മതീട്ടൊ" രോമരാജികൾ നിറഞ്ഞ വിരിമാറിലൂടെ വിരലോടിച്ചു കൊണ്ട് ജാനി പറഞ്ഞു.. ദത്തൻ പതിയെ അവളുടെ മുഖം കയ്യിലെടുത്തു അധരങ്ങളെ കവർന്നെടുത്തു..അവന് വഴങ്ങിയത് പോലെ അവളങ്ങനെ ലയിച്ചു നിന്നു..ഇടയ്ക്കൊന്ന് ശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ ദത്തൻ ജാനിയുടെ ചുണ്ടുകളെ മോചിപ്പിച്ചു.. ജാനിക്കുട്ടിയുടെ മുഖം അസ്തമന സൂര്യന്റെ മുഖം പോലെ ചുവന്ന് തുടുത്തു..കണ്ണുകളിൽ ലജ്ജയുടെ പൂത്തിരി കത്തി തുടങ്ങി.. കാർമേഘം നിറഞ്ഞ മനസ്സിൽ വസന്തത്തിന്റെ പൂക്കൾ വിരിഞ്ഞു.. "എന്തിനേ ഇങ്ങനെ നോക്കണേ" ഹൃദയമിടിപ്പോടെ തല താഴ്ത്തിയതും വിരൽത്തുമ്പാൽ അവളുടെ മുഖം മുകളിലേക്ക് ഉയർത്തി..

"ഞാനെന്റെ ജാനൂട്ടിയെ കണ്ണ് നിറച്ചു കാണുകയായിരുന്നു" "ഇതിനു മുമ്പ് ദേവേട്ടൻ എന്നെ കണ്ടട്ടില്ലേ" "ഉണ്ടല്ലോ.. പക്ഷേ ഇന്നത്തെ അത്രയും സൗന്ദര്യം അന്ന് ഇല്ലാത്തത് പോലെ" "അതെന്താണെന്ന് അറിയോ ദേവേട്ടന്" പ്രണയത്തോടെ ദത്തനിലേക്ക് കടക്കണ്ണ് എറിഞ്ഞ് ജാനിക്കുട്ടി ചോദിച്ചു.. "അറിയില്ല നീ തന്നെ പറയ്" ഉത്തരം അറിയാമായിരുന്നെങ്കിലും തോൽവി സമ്മതിച്ചു കൊടുത്തു.. ജാനിക്കുട്ടിയിൽ നിന്നത് കേൾക്കാൻ അവനാഗ്രഹിച്ചു.. "അന്നൊനും ദേവേട്ടൻ എന്നെ പ്രണയത്തോടെ നോക്കിയട്ടില്ല..ഞാൻ സ്വന്തവും ആയിരുന്നില്ല.. അതാ ട്ടൊ" "ഹൊ...ഞാൻ കരുതി മറ്റെന്തെങ്കിലും ആയിരിക്കുമെന്ന്" പറഞ്ഞിട്ട് ദത്തൻ ഉറക്കെ ചിരിച്ചതും ജാനിയുടെ മുഖം വാടി. "

എന്റെ പെണ്ണേ..ഞാൻ വെറുതെ പറഞ്ഞതാ" അവളുടെ പിണക്കം മാറ്റാനായി അവന്റെ ശ്രമം...അയാളുടെ കുസൃതികൾ കാണാനായി വെറുതെ മുഖം വീർപ്പിച്ചു നിന്നു.. ജാനിയുടെ ചുണ്ടുകളിൽ വീണ്ടും മുഖം അമർത്തിയതും അവൾ ഒഴിഞ്ഞ് മാറി.. "താലികെട്ട് കഴിഞ്ഞതിൽ പിന്നെ ഉമ്മ വെയ്പ് കുറച്ചു കൂടണുണ്ട്...എന്റെ ചുണ്ട് നീറീട്ട് വയ്യെടാ ദേവേട്ടാ" "എടീ കയ്യെടുക്കെടീ എനിക്ക് നോവുന്നു" നെഞ്ചിലെ വളർന്ന രോമക്കാടിലൂടെ വിരലോടിച്ച് വെറുതെയൊന്ന് അതിൽ വലിച്ചു ചെറുതായി നോവിച്ചു.. "നൊന്തുവോ എന്റെ ദേവേട്ടന്" ജാനിയുടെ മിഴികൾ നിറഞ്ഞു.. "ഉം..." "നോവാനാടാ കുരുങ്ങാ വലിച്ചത്" "അത് ശരി... അടവായിരുന്നല്ലേ"

ഒന്നുകൂടി രോമത്തിൽ പിടിച്ചു വലിച്ചു നോവിച്ച് ചിരിയോടെ മുറിയിലേക്ക് ഓടി... "നിൽക്കെടീ അവിടെ" എന്ന് പറഞ്ഞു ദത്തനും പിന്നാലെ ചെന്നു...കിടപ്പ് മുറിയിലെ കട്ടിലിനു ഇരുവശത്തും കൂടി ഇരുവരും ഓടി...ദത്തൻ പിടികൂടുമെന്ന് ഉറപ്പായതും ജാനിക്കുട്ടി അടവ് മാറ്റി.. "ഞാൻ തോറ്റൂട്ടൊ...നമുക്ക് കടയിലേക്ക് പോകാം" കിതപ്പോടെ പറഞ്ഞവളെ പിന്നിലൂടെ കയ്യിട്ട് വാരിയെടുത്ത് മുകളിലേക്ക് ഉയർത്തി വട്ടം കറക്കി മെല്ലെ കിടക്കയിലേക്ക് കിടത്തി അവൾക്ക് ഇരുവശത്തുമായി കൈമുട്ടിലൂന്നി നിന്നു.. "ദേവേട്ടാ... വേണ്ടാ ട്ടൊ" ലക്ഷ്യം മനസ്സിലായതും മുഖത്ത് ഗൗരവം വരുത്തി ചൂണ്ട് വിരൽ അയാൾക്ക് നേരെ ചൂണ്ടി.. "എന്ത് വേണ്ടെന്ന്" കുസൃതിയായിരുന്നു ദത്തന്റെ മുഖത്ത്...

"അയ്യെടാ ഒന്നും അറിയാത്ത ഇള്ളാക്കുഞ്ഞ്" ജാനിക്കുട്ടിക്ക് മുഴുവിപ്പിക്കാൻ കഴിയും മുമ്പേ അവളുടെ അധരങ്ങളിൽ ദത്തൻ അമർത്തി ചുംബിച്ചതും അവളുടെ ശരീരമാകെ വലിഞ്ഞ് മുറുകി.. "ആദ്യരാത്രി പകലായാൽ കുഴപ്പമുണ്ടോ" ദൈർഘ്യമേറിയ ചുംബനത്തിനു ഒടുവിൽ ജാനിയുടെ അധരങ്ങളെ മോചിപ്പിച്ചു കുസൃതിയോടെ ചോദിച്ചു.. "ഛീ പോടാ" നാണത്താൽ അവൾ മുഖം പൊത്തിപ്പിടിച്ചു...പതിയെ ദത്തൻ ആ കൈകൾ മാറ്റിയതും കണ്ണുകൾ ഇറുക്കിയടച്ചു... "ഡീ പറയെടീ പെണ്ണേ...കുഴപ്പമുണ്ടോന്ന്" കാതരമായ ചുടുനിശ്വാസം ചെവിയിൽ തട്ടിയതൊന്നും ജാനിക്കുട്ടി ദത്തനെ മുറുകെ പുണർന്നു...

സാരിയുടെ മുന്താണി പതിയെ മാറ്റി അവളെ നോക്കിയ ശേഷം ജാനിയുടെ മേനിയിൽ കരങ്ങളാൽ ശ്രുതികൾ മീട്ടി തുടങ്ങി... വിറയ്ക്കുന്ന ചുണ്ടിൽ നിന്ന് മധു പാനം ചെയ്തു അവളുടെ നഗ്നമേനിയിൽ അധരങ്ങളാൽ ചിത്രങ്ങൾ വരച്ചു...പതിയെ പൂവിൽ നിന്ന് പരാഗണം നടത്തിയ വണ്ട് പൂവിതളിലേക്ക് മയങ്ങി കിടന്നു... സമയം പതിയെ ഇഴഞ്ഞ് നീങ്ങി...വിയർപ്പൊട്ടിയ ദത്തന്റെ മാറിൽ ജാനിക്കുട്ടി മുഖം പൂഴ്ത്തിയതും ഇരു കൈകളാൽ അവളെ പൊതിഞ്ഞ് പിടിച്ചു... പ്രിയപ്പെട്ടവന്റെ ചുണ്ടിലൊരു മുത്തം നൽകി ജാനിക്കുട്ടി മെല്ലെ എഴുന്നേറ്റതും ദത്തൻ ഒന്നൂടെ വരിഞ്ഞ് മുറുക്കി.. "കുറച്ചു കൂടി കിടക്കെടീ പെണ്ണേ" "ഫസ്റ്റ് നൈറ്റ് പകലാക്കിയത് പോരാലെ" ജാനിക്കുട്ടി പറഞ്ഞതും വിശ്വദത്തിന്റെ ചുണ്ടിലൊരു കുസൃതി മിന്നി.. "ജാനൂട്ടി ഫ്രഷായിട്ട് വേണം എനിക്കും കയറാൻ... ഇന്ന് ഉച്ചക്ക് വെളിയിൽ നിന്ന് ഫുഡ്...

അതുകഴിഞ്ഞ് നമ്മൾ മലമ്പുഴ ഡാം കാണാൻ പോകുന്നു" "സത്യം..." ജാനിക്കുട്ടിയുടെ മിഴികൾ വിടർത്തി.. "സത്യം" ദത്തൻ പറഞ്ഞു തീർന്നതും സന്തോഷത്താൽ അവന്റെ ചുണ്ടിൽ മുത്തി വസ്ത്രങ്ങളും എടുത്ത് ബാത്ത് റൂമിൽ കയറി... ജാനിക്കുട്ടി ഫ്രഷായി കഴിഞ്ഞു ഒരുങ്ങി കഴിഞ്ഞപ്പോഴേക്കും ദത്തൻ കുളി കഴിഞ്ഞെത്തി... സെറ്റും മുണ്ടും ആയിരുന്നു ജാനിക്കുട്ടിയുടെ വേഷം...അതിലവൾ സുന്ദരി ആയിരുന്നു... തലയിൽ മുല്ലപ്പൂവും ചൂടി.. കസവ് മുണ്ടും ഷർട്ടും ആയിരുന്നു ദത്തന്റെ വേഷം...ജാനിക്കുട്ടി ഇമകൾ ചലിപ്പിക്കാതെ പ്രിയപ്പെട്ടവനെ നോക്കി നിന്നു... നന്ദിനിക്കുട്ടിയുടെ പട്ടടയിൽ ചെന്ന് വിവരങ്ങൾ ധരിപ്പിച്ചു... മെല്ലൊയൊരു കുളിർ തെന്നലായി തഴുകി നന്ദിനിക്കുട്ടി സന്തോഷം പ്രകടിപ്പിച്ചു... ദത്തൻ ബുളളറ്റ് സ്റ്റാർട്ട് ചെയ്തതും ജാനിക്കുട്ടി പിന്നിൽ കയറി ഇരുന്ന് അവന്റെ വയറിലൂടെ കൈ ചുറ്റി‌.. "പോകാം ജാനൂട്ടി" "ഉം.." ജാനിക്കുട്ടിയേയും ദത്തനെയും വഹിച്ചു കൊണ്ട് ബുള്ളറ്റ് ശരവേഗതയിൽ മുന്നോട്ടു നീങ്ങി........ തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story