ശ്രുതിലയം: ഭാഗം 11

shruthilayam

എഴുത്തുകാരി: വാസുകി വസു

"ശ്ശൊ..എനിക്ക് തന്നെ നാണം വരുന്നു" ശിൽപ്പി കാനായി കുഞ്ഞിരാമൻ പണി കഴിപ്പിച്ച സിമിന്റ് പ്രതിമയായ മലമ്പുഴ യക്ഷിയെ നോക്കി നാണിച്ച് ജാനിക്കുട്ടി മുഖം പൊത്തി വിശ്വദത്തിന്റെ വിരിമാറിലേക്ക് മുഖം പൂഴ്ത്തി വെച്ചു.. "ഇതൊക്കെ എന്തോന്ന് നാണിക്കാനാടീ പെണ്ണേ..വിനോദ സഞ്ചാരികളുടെയും ഫോട്ടോഗ്രാഫറുടെയുമൊക്കെ ഇഷ്ട ശിൽപ്പമാണ്" മാറിലേക്ക് മുഖം ഒളിപ്പിച്ചവളെ പൊതിഞ്ഞ് പിടിച്ചോണ്ട് ദത്തൻ പറഞ്ഞു.. എന്നിട്ടും ജാനിക്കുട്ടി മുഖം ഉയർത്തിയില്ല. "ഇങ്ങനെ ആയാൽ പെണ്ണിന്റെ നാണം മാറ്റാൻ ഞാൻ കുറേ കഷ്ടപ്പെടേണ്ടി വരൂലൊ ജാനൂട്ടി" "വഷളൻ..നാവ് എടുത്താൽ വഷളത്തരമേ പറയൂ" ചിരിയോടെ പറഞ്ഞവന്റെ മുഖത്ത് ചൂണ്ടു വിരലാൽ നോവിക്കാതെ ചെറുതായൊന്ന് കുത്തിക്കൊണ്ട് അവൾ പറഞ്ഞു.. അതിനു ഒരു ചെറുപുഞ്ചിരി ആയിരുന്നു മറുപടി.. മലമ്പുഴ ഡാമും പ്രകൃതി ഭംഗിയും ആസ്വദിച്ചു സമയം പോയതറിഞ്ഞില്ല ഇരുവരും...

ടൗണിലെ ഹോട്ടലിൽ നിന്നും ഫുഡും കഴിഞ്ഞാണ് ഇറങ്ങിയത്.. "നമുക്ക് പാലക്കാട്ടെ പ്രമുഖ സ്ഥലങ്ങളെല്ലാം ഒന്ന് ചുറ്റി കറങ്ങണം" "അതിനു സമയം കിടക്കുകയല്ലേ ദേവേട്ടാ..കേട്ടറിവേയുള്ളൂ .കഴിയുന്ന ഇടങ്ങളിലെല്ലാം പോകണം" "അതിനല്ലേ ശ്രീമതി ഞാനുളളത്" "ശരി ഭവാൻ" പറഞ്ഞിട്ട് ജാനകി പൊട്ടിച്ചിരിച്ചു...ആ ചിരിയിൽ ദത്തനും കൂടെ ചേർന്നു... വൈകുന്നേരങ്ങളിലെ കാറ്റ് ചെറുതായി വീശി തുടങ്ങി... തണുപ്പിന്റെ അംശത്തോടെ. "നമുക്ക് പോകാം ജാനൂട്ടി" "ഹ്മ്മ്മ്മ്" ദത്തനെ പുണർന്ന് നിന്നിരുന്ന ജാനി ചെറുതായി മൂളി...അവനിൽ നിന്ന് ഒഴിഞ്ഞ് മാറാതെ അങ്ങനെ നിൽക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും തിരികെ മടങ്ങണമെന്നുളളതിനാൽ ബുളളറ്റിനു പിന്നിൽ കയറി.. ബുളളറ്റ് ഇരമ്പലോടെ മുന്നോട്ട് കുതിച്ചു... ടൗണിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് മാളിനു മുമ്പിലായി വിശ്വദത്ത് ബുളളറ്റ് നിർത്തി.

"ഇറങ്ങ്" പിന്നിലേക്ക് നോക്കി പറഞ്ഞതും ജാനിക്കുട്ടി ബുളളറ്റിൽ നിന്നും ഇറങ്ങി..ദത്തൻ എന്തിനാണ് ഇവിടെ വണ്ടി നിർത്തിയതെന്ന് മനസ്സിലായില്ലെങ്കിലും കൂടെ ചെല്ലാൻ വിളിച്ചപ്പോൾ മടി കൂടാതെ ചെന്നു.സാമാന്യം ഭേദപ്പെട്ടൊരു സ്വർണ്ണക്കടയിലേക്കാണ് അവർ കയറിയത്.. "ആവശ്യമുള്ളതൊക്കെ വാങ്ങിക്കോളൂ" എന്ന് പറയാതെ ജാനൂട്ടിക്ക് ആവശ്യം എന്തൊക്കെ ആണെന്ന് മനസ്സിലാക്കി ദത്തൻ തന്നെ പറഞ്ഞു.. "ഒന്നരപ്പവന്റെ ഒരു മാലയും മുക്കാൽ പവന്റെ നാല് വളകളും ഒരുപവന്റെ മോതിരവും മുക്കാൽ പവൻ വീതമുള്ള രണ്ടു ജിമിക്കിയും കമ്മലും വേണം" ഓർഡർ നൽകിയ ആഭരണങ്ങൾ മുന്നിൽ എടുത്ത് വെച്ചതും ദത്തൻ ജാനൂട്ടിയുടെ കാതിലടക്കം ചൊല്ലി.. "മോഡലും തൂക്കവും ഇഷ്ടമായില്ലെങ്കിൽ മാറ്റി വാങ്ങാം" അവളുടെ മിഴികൾ പുറത്തേക്ക് ഉന്തി.. "എനിക്ക് ഇതൊന്നും വേണ്ട ദേവേട്ടാ..ആഗ്രഹവും ഇല്ല..അണിഞ്ഞ് ശീലവുമില്ല"

"ഇങ്ങനെയൊക്കെ ആണ് ശീലമാകാ" ദത്തൻ പിന്നെയും നിർബന്ധിച്ചു.. "എനിക്ക് മനസ്സിലാകും ജാനൂട്ടിയെ നിന്നെ..പക്ഷേ എന്റെ പെണ്ണിന് ഇപ്പോൾ ഇതൊക്കെ ആവശ്യമാണ്" അവളുടെ മൊട്ടു പോലുളള കമ്മലിലേക്കും നൂലു പോലെയുളള മാലയിലേക്കും അയാൾ വ്യസനത്തോടെ നോക്കി.. "ദേവേട്ടാ....." കണ്ണുകൾ നിറച്ച് ദത്തന്റെ ചുമലിലേക്ക് ജാനകി തല ചായിച്ചു...ഗദ്ഗദത്താൽ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.. "എനിക്കറിയാം ജാനൂട്ടി നിനക്കിതിനോടൊന്നും മോഹമില്ലാന്ന്..സ്നേഹത്തോടെ ഞാൻ തരുമ്പോൾ വേണ്ടാന്ന് പറയരുത്.ഇതൊക്കെ നിന്റെ അവകാശമാണ് ജാനൂട്ടി..വാങ്ങി തരാൻ ഈശ്വരൻ സഹായിച്ചു എന്റെ കയ്യിൽ പണമുണ്ട്" ദത്തൻ മനസ്സറിഞ്ഞ് ചെയ്യുന്ന സന്തോഷത്താൽ മെല്ലെയൊന്ന് തേങ്ങിയവൾ... കടയിൽ വെച്ച് അതെല്ലാം ജാനകിയെ അണിയിപ്പിച്ചിട്ടാണ് ദത്തൻ അവിടെ നിന്നും ഇറങ്ങിയത്...

വിവാഹ ദിവസം ആഭരണങ്ങളൊന്നും ധരിക്കാതെ വധുവായി നിന്ന അവൾ അവനൊരു സങ്കടമായിരുന്നു...അതാണ് ഇപ്പോൾ തീർത്തതും... ബുളളറ്റ് വീട്ട് മുറ്റത്ത് നിന്നതും ജാനകി മെല്ലെ ഇറങ്ങി...ദത്തനോട് കൂടുതൽ ചേർന്നാണ് അകത്തേക്ക് നടന്നതും.. "ദേവേട്ടാ..." കണ്ണുകൾ നിറച്ച് സന്തോഷത്തോടെ വിളിച്ചതും തുളുമ്പിയ ജാനകിയുടെ നയനങ്ങളിൽ നോട്ടമുറപ്പിച്ചു.. "എന്തൂട്ടാ ജാനൂട്ടി" "സന്തോഷത്താലാ ദേവേട്ടാ" ആർത്ത് പെയ്ത് അയാളുടെ മാറിലേക്ക് വീണവളെ ഇരു കൈകളാലും പൊതിഞ്ഞ് പിടിച്ചു.. "സന്തോഷം വന്നാലും സങ്കടം വന്നാലും കരയൊ താൻ" "ഹ്മ്മ്ം " മെല്ലെയൊരു മൂളലായിരുന്നു മറുപടി..പ്രിയപ്പെട്ടവളുടെ സങ്കടങ്ങൾ ചുണ്ടുകളാൽ ഒപ്പിയെടുത്ത ശേഷം അധരങ്ങളെ കവർന്നു..അവളും അതാസ്വദിച്ചു ഇഴുകി ചേർന്ന് നിന്നു.. ദൈർഘ്യമേറിയ ചുംബനം.. ഇരുവരും വാശിയാൽ മത്സരിച്ചു എങ്കിലും ഒടുവിൽ ജാനി സ്വയം തോൽവി സമ്മതിച്ചു..

"എന്നെ കൊല്ലൂലൊ " ശ്വാസം കിട്ടാതെ പിടഞ്ഞതും ദത്തനെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു.. "അങ്ങനെ ചെയ്യൊ ജാനൂട്ടി ഞാൻ.. ഇനിയും വേണ്ടതല്ലേ നിന്നെ" കളള പുഞ്ചിരിയോടെ അർത്ഥം വെച്ച് പറഞ്ഞവനെ ഗോഷ്ടി കാണിച്ചു തുടങ്ങി.. "നിൽക്കെടീ അവിടെ" പിന്നാലെ ഓടിച്ചെന്നതും ജാനൂട്ടി അകത്തേക്ക് ഒറ്റയോട്ടമായിരുന്നു... "വേണ്ട ദേവേട്ടാ പ്ലീസ്" അവന്റെ ലക്ഷ്യം മനസ്സിലയതും മെല്ലെ അവൾ കുറുകി.. "എന്ത് വേണ്ടാന്ന്" മറുപടി പറയാതെ ലജ്ജയാൽ മുഖം താഴ്ത്തി...നാണത്താൽ അവളുടെ മുഖം അരുണാഭമമായി തീർന്നിരുന്നു.മെല്ലെ അസ്തമയ സൂര്യനെ കൈക്കുമ്പിളിലെടുത്ത് അധരങ്ങൾ താഴ്ത്തി...പിടച്ചിലിലോടെ കുറുകി നിന്നു..വാടിയ താമരമൊട്ടായി കൂമ്പിയടഞ്ഞു അവനിലേക്ക് വീണു. "ബാക്കി രാത്രിയിൽ" കാതിലടക്കം ചൊല്ലിയതും ശരീരമാകെ കോരിത്തരിച്ചത് പുറമേക്ക് പ്രകടിപ്പിച്ചില്ല.. "എന്റെ ചുണ്ട് നീറണുണ്ട് ട്ടാ" "നീറട്ടെ" "പോടാ..."

ദത്തനെ തള്ളി മാറ്റിയിട്ട് കുശുമ്പ് കാണിച്ചു... അയാൾ അവളുടെ കുസൃതി ആസ്വദിച്ചു.. "അതേ ഒന്ന് പുറത്തേക്ക് ഇറങ്ങോ..എനിക്ക് ഡ്രസ് ഒന്ന് മാറ്റണം" കൂസലില്ലാതെ പറയുന്ന ജാനകിയെ നോക്കി ദത്തനൊന്ന് അമ്പരന്നു..കുറച്ചു നിമിഷം വരെയുള്ള അവളുടെ മുഖഭാവം മാറിയട്ടുണ്ട്. "എന്തേ ഇത്ര പുതുമ?" "അതേ ഇവിടെ നിന്നിനി വേണ്ടാത്തതൊന്നും തോന്നാതിരിക്കാനാ" ചിരിയോടെ അവനെ ഉന്തിത്തള്ളി മുറിക്ക് പുറത്തേക്ക് ഇറക്കിയട്ട് കതകടച്ചവൾ ഡ്രസ് മാറി..ഒരു ചുരീദാർ ആണ് ധരിച്ചത്. "ഇനി വന്നോളൂ ശ്രീമാൻ" കതക് തുറന്ന് ദത്തന്റെ അരികിലേക്ക് ചെന്നു.. "ഇപ്പോഴേ നീയെന്നെ പിടിച്ചു പുറത്താക്കിയാൽ ഞാൻ കഷ്ടപ്പെട്ട് പോകൂല്ലൊ ജാനൂട്ടി" "അതേ ഞാൻ കഷ്ടപ്പെടാതിരിക്കാനാ..ഇന്ന് നൈറ്റ് എന്നെ ഉറക്കുമെന്ന് തോന്നണില്ല ലക്ഷണം കണ്ടിട്ട്" "അപ്പോൾ അറിയാം ല്ലേ " "അറിയാലൊ രാവിലെ മുതൽ കാണണുണ്ട് ഓരോ മാറ്റങ്ങളും"

കുസൃതിച്ചിരിയോടെ ദത്തന്റെ ടോണിൽ തന്നെ മറുപടി നൽകി... "അതേ ദത്തേട്ടാ നമുക്ക് ഫ്രഷായിട്ട് കടയിൽ വരെ പോകാം..കുറച്ചു പലചരക്ക് സാധനങ്ങൾ വാങ്ങണം...എന്റെ കയ്യോണ്ട് വല്ലതും വെച്ചുണ്ടാക്കി തരണത് ദേവേട്ടൻ കഴിക്കണതാ എനിക്ക് ഇഷ്ടം" കഴുത്തിലൂടെ കൈകൾ കോർത്ത് പറ്റി നിന്ന് പ്രണയപൂർവ്വം ദത്തന്റെ കണ്ണിലേക്ക് ജാനിക്കുട്ടി നോക്കി നിന്നു...ശാന്തമായ കണ്ണിമകൾക്കപ്പുറം പ്രണയതീവ്രതയുടെ തിരയിളക്കമവൾ കണ്ടു... "ശരി ജാനൂട്ടിയുടെ ഇഷ്ടം എന്റെയും...നീ സന്തോഷവതി ആയിരിക്കണം.. എനിക്കത്രയെ വേണ്ടൂ..." "എന്റെ ദേവേട്ടൻ ഹാപ്പി ആയിരിക്കണതാ എന്റെ സന്തോഷം" ഇടറിയ സ്വരത്തിൽ പറഞ്ഞിട്ട് അവന്റെ നെറ്റിയിൽ അവൾ ചുംബിച്ചു....പ്രണയപൂർവ്വം... നന്ദിനിക്കുട്ടിയിൽ നിന്നും ദേവേട്ടൻ എന്തൊക്കെയോ ആഗ്രഹിച്ചുവോ അതെല്ലാം തന്നാൽ കഴിയും വിധം സാധിച്ചു കൊടുക്കണം..അതായിരുന്നു ജാനിയുടെ ആഗ്രഹം...

"എഗ്രീഡ്" ദത്തൻ വാക്ക് നൽകിയതും അയാളുടെ ചുണ്ടിൽ മുത്തി അവൾ സന്തോഷം പ്രകടിപ്പിച്ചു... ഫ്രഷായി കഴിഞ്ഞു ഇരുവരും വീണ്ടും പുറത്തേക്കിറങ്ങി...പലചരക്ക് സാധനങ്ങൾ വാങ്ങാനായി പോയി.. "എന്താ സർ വേണ്ടത്" വിശ്വദത്തിനെ മനസ്സിലായതും കടക്കാരൻ ബഹുമാനം പ്രകടിപ്പിച്ചു.. ജാനിക്കുട്ടിയത് പ്രത്യേകം നോട്ട് ചെയ്തു.. ദത്തൻ കണ്ണുകളാലെന്തൊ മുന്നറിയിപ്പ് നൽകിയത് മനസ്സിലായത് പോലെ അയാൾ തല കുലുക്കി.. "വേണ്ടത് എന്തൊക്കെ ആണെന്ന് വെച്ചാൽ വാങ്ങിക്ക് ജാനൂട്ടി... ഒന്നും മിസ്സാകരുത്" "ശരി ദേവേട്ടാ" ഒരുവീട്ടിലേക്ക് ആവശ്യമായതെല്ലാം ജാനിക്കുട്ടി വാങ്ങിച്ചു..ഒരോട്ടോ വിളിച്ചാണ് എല്ലാം വീട്ടിൽ കൊണ്ടു വന്നത്... ജാനിക്കുട്ടി ഉത്സാഹത്തോടെ ഓടി നടന്ന് എല്ലാം ചെയ്തു... രാത്രിയിലേക്ക് രണ്ടു കൂട്ടം കറികളും പയറ് മെഴുക്കു പെരുട്ടിയും കൂട്ടി ചോറുണ്ടു...ഭാര്യയിൽ നിന്ന് ആഹാരം വാങ്ങി കഴിച്ചതിന്റെ ഒരു സംതൃപ്തി ദത്തനിൽ ഉണ്ടായിരുന്നു...

രാത്രിയിൽ ദത്തന്റെ വിയർപ്പൊട്ടിയ മാറിൽ നെഞ്ചിൽ തല ചായിച്ചു കിടന്നപ്പോൾ മനസ്സിലെ സംശയം ചോദിച്ചു.. '"എന്തിനാ ദേവേട്ടാ കടക്കാരൻ സാറെന്ന് വിളിച്ചത്" "എന്നെ കണ്ടപ്പോൾ വലിയ ജോലിക്കാരനാണെന്ന് തോന്നിച്ചിരിക്കും" കുസൃതിയോടെ വിശ്വദത്ത് മറുപടി നൽകിയെങ്കിലും അതവളെ തൃപ്തിപ്പെടുത്തിയില്ല..മനസ്സിലതൊരു സംശയമായി കിടന്നു... രണ്ടാഴ്ച മെല്ലെ കടന്നു പോയി...പരസ്പരം മൽസരിച്ചു പ്രണയിച്ചു ഇരുവരും..പിരിഞ്ഞിരിക്കാൻ കഴിയാത്ത വിധം തമ്മിലൊരു അടുപ്പം ഇരുവർക്കും ഇടയിലുണ്ടായിരുന്നു... നന്ദിനിക്കുട്ടിയുടെ പട്ടടയിൽ ജാനിക്കുട്ടി ആണ് ഇപ്പോൾ ദീപം തെളിയിക്കുന്നത്... അവർ തമ്മിൽ കുറെസമയം സംസാരിക്കുക പതിവായി...ക്രമേണ നന്ദിനിക്കുട്ടിയുടെ ഭാഷ ജാനിക്ക് കാണാപ്പാഠമായി... ഒരുദിവസം രാവിലെ ദത്തനാണു ആദ്യം ഉണർന്നത്...അയാൾ കുളി കഴിഞ്ഞു വന്നപ്പോഴാണു ജാനി ഉണർന്നത്.. "ആഹാ..ഇന്നെന്ത് പറ്റി ദേവേട്ടാ"

ആശ്ചര്യത്തോടെ ചോദിച്ചു... "പണിക്ക് പോകണ്ടേ പെണ്ണേ...എന്നും ഇങ്ങനെ കുത്തിയിരുന്നാൽ മതിയോ" "എന്ത് പണിക്കാ പോണേ" "മാന്യമായ ജോലിയെന്തും ചെയ്യും" അവളുടെ മനസ്സ് നിറഞ്ഞു.. "കൂലിപ്പണി ആയാലും സന്തോഷമേയുള്ളൂ...എനിക്ക് എന്നും എന്റെ ദേവേട്ടന്റെ പെണ്ണായി ഇരുന്നാൽ മതി" "അതങ്ങനെയുള്ളൂ" കുനിഞ്ഞ് അവളുടെ മൂർദ്ധാവിൽ ചുംബിച്ചു... ജാനിക്കുട്ടി ദത്തനെ പിരിയാൻ മനസ്സിലാതെ പുണർന്നു.. "വൈകിട്ട് ഞാനിങ്ങ് വരില്ലേ ജാനൂട്ടി " "ഹ്മ്മ്ം ഹ്മ്മ്ം" അവളുടെ കണ്ണുനീര് ചുണ്ടിനാൽ ഒപ്പിയെടുത്ത ശേഷം അധരങ്ങളെ കവർന്നു.... "പോയിട്ട് വരട്ടെ" "ഹ്മ്മ്ം" ജാനിയെ ഒന്നൂടെ ആലിംഗനം ചെയ്ത ശേഷം ബുളളറ്റ് സ്റ്റാർട്ട് ചെയ്തു ദത്തൻ പോയി... ജോലിയെല്ലാം കഴിഞ്ഞപ്പോൾ ജാനിക്കുട്ടിക്ക് തനിയെ ഇരുന്ന് വെറുപ്പ് തോന്നി...ദേവന്റെ സ്വരം കേൾക്കണമെന്ന് ആഗ്രഹിച്ചെങ്കിലും ജോലിസമയത്ത് ശല്യം ചെയ്യണ്ടാന്ന് കരുതി.... വൈകുന്നേരം നാലുമണിക്ക് കിടന്ന് മയങ്ങുമ്പോഴാണു മുറ്റത്തൊരു വാഹനത്തിന്റെ ഇരമ്പൽ കേട്ടുണർന്നത്...ആരെന്ന് അറിയാനായി വാതിൽ തുറന്നതും ജാനിക്കുട്ടി അന്തം വിട്ട് കണ്ണുമിഴിച്ചു..

മുറ്റത്തൊരു പോലീസ് ജീപ്പ്...അതിൽ നിന്ന് ബൂട്ടിട്ടൊരു കാൽപ്പാദം വെളിയിലേക്ക് വന്നു..പിന്നാലെ പോലീസ് യൂണിഫോമിൽ ഒരു മനുഷ്യനും...വിശ്വദത്ത്... "ദേവേട്ടൻ... ജാനിക്കുട്ടിയുടെ ചുണ്ടുകൾ പിറുപിറുത്തു...താൻ സ്വപ്നം കാണുകയാണോന്ന് കൈകളിൽ നുള്ളി നോക്കി...വേദനിക്കണുണ്ട്....അപ്പോൾ കാണുന്നത് സത്യമാണ്... കണ്ണുമിഴിച്ചു നിൽക്കുന്ന ജാനിക്കുട്ടിക്ക് അരികിലേക്ക് ദത്തൻ പതിയെ നടന്നടത്തു... " എന്താ ജാനൂട്ടി വിശ്വാസമാകണില്ലേ" ഇല്ലെന്ന് അവൾ തലയാട്ടി.... "വിശ്വദത്ത്... ഏ സി പി വിശ്വദത്ത്.. ഇപ്പോൾ ജാനൂട്ടിയുടെ ഹസ്ബെന്റ് കൂടിയാണ്" ചിരിയോടെ ദത്തൻ പറഞ്ഞതും ഏങ്ങലടിച്ചു കരഞ്ഞോണ്ട് ഓടിവന്ന് അവനെ കെട്ടിപ്പിടിച്ചു...അയാളുടെ മാറിൽ മുഖമിട്ടിരുട്ടി സങ്കടപ്പെട്ടു.. "പറയാരുന്നില്ലേ ദേവേട്ടാ എന്നോടൊരു വാക്ക്...എന്തിനാ ഇങ്ങനെ പറ്റിക്കണെ" "പറ്റിച്ചതല്ല..എന്റെ പെണ്ണിനു ഒരു സർപ്രൈസ് ആകട്ടെയെന്ന് കരുതി" പിന്നെയും ഏങ്ങലടിച്ചു... ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു...മുഷ്ടി ചുരുട്ടി അവന്റെ നെഞ്ചിലിടിച്ചു... "ഡീ വേദനിക്കുന്നു" "വേദനിക്കട്ടെ..എന്നെ പറ്റിച്ചതല്ലേ" ദത്തന്റെ മാറിൽ മുഖം പൂഴ്ത്തി വെച്ചു..അയാൾ പ്രണയത്തോടെ അവളെ പൊതിഞ്ഞ് പിടിച്ചു.......... തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story