ശ്രുതിലയം: ഭാഗം 15

shruthilayam

എഴുത്തുകാരി: വാസുകി വസു

 "പേടിയുണ്ടോ പെണ്ണേ നിനക്ക് ഒറ്റക്കിവിടെ കഴിയാൻ" പ്രിയപ്പെട്ടവളുടെ മുഖം കൈക്കുമ്പിള്ളിലാക്കി ആയിരുന്നു വിശ്വദത്ത് ചോദിച്ചത്. "എന്തിന്" മറുചോദ്യമാണ് നന്ദിനിക്കുട്ടി ചോദിച്ചത്. "അല്ല...ഞാൻ തൃശൂരിലേക്ക് പോയിട്ട് രണ്ടീസം കഴിഞ്ഞല്ലയേ വരൂ...അതുവരെ തനിച്ച് നീയിവിടെ" സ്വരത്തിൽ ആശങ്ക കലർന്നിരുന്നു വിശ്വദത്തിന്റെ... നന്ദിനിക്കുട്ടിയെ തനിച്ചാക്കി പോകാൻ മനസ്സില്ലായിരുന്നു..കൂടെ കൂട്ടാനും കഴിയുമായിരുന്നില്ല.. "അതിനെന്താ ദേവേട്ടൻ പോയിവരൂ..അരുതാത്തതൊന്നും സംഭവിക്കില്ലാ.. ഒന്നൂല്ലേലും പോലീസുകാരന്റെ പെണ്ണല്ലേ ഞാൻ. എത്രയോ രാത്രികളിൽ തനിച്ചു താമസിക്കേണ്ടി വരും" വിടർന്നൊരു പുഞ്ചിരിയോടെ ആയിരുന്നു നന്ദിനിക്കുട്ടിയുടെ മറുപടി... വിശ്വദത്ത് അവളുടെ ഇമകളിലേക്ക് സൂക്ഷിച്ചു നോക്കി..പിരിഞ്ഞു ഇരിക്കേണ്ടി വരുന്നതിന്റെയൊരു വിഷാദ തിരയിളക്കം ആ മിഴികളിൽ തെളിഞ്ഞു നിന്നു... "രണ്ടീസം..പെട്ടന്ന് പോകും...പെട്ടെന്ന് മടങ്ങി വരാം" കേട്ടപ്പോൾ അവളുടെ കണ്ണിമകളിൽ നനവ് പടർന്ന് ചുണ്ടുകൾ വിറയ്ക്കുന്നത് കണ്ടു..കുനിഞ്ഞാ

ചുണ്ടിൽ മുഖം അമർത്തുമ്പോൾ പെരുവിരലിൽ കുത്തി നന്ദിനിക്കുട്ടി കുറച്ചു മേൽപ്പോട്ടുയർന്നതും അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് കൂടുതൽ തന്നിലേക്ക് ചേർത്തമർത്തി കീഴ്ച്ചുണ്ട് സ്വന്തമാക്കി..വിഷാദങ്ങൾ മുഴുവനായും അതിലലിയിച്ചു കളയാനവർ ശ്രമിച്ചു.. "പോയി വരട്ടെ പെണ്ണേ" അങ്ങനെ ചോദിക്കുമ്പോഴേക്കും അവന്റെ സ്വരമിടറിയിരുന്നു...അത് മനസ്സിലാക്കിയത് പോലെ അയാളുടെ കവിളത്ത് ചുണ്ടുകൾ അമർത്തി മന്ത്രിച്ചു.. "ദേവേട്ടൻ ഭയക്കണ പോലൊന്നും എന്റെ അച്ഛൻ ചെയ്യില്ല..ഇനിയാ വീട്ടിൽ കയറ്റില്ലായിരിക്കും..ഇങ്ങനെയൊരു മകളെനിക്കില്ലെന്ന് പറഞ്ഞു പടിയടച്ചു പിണ്ഡം വെച്ചു കാണും..ദത്രേയുള്ളൂ ദേവേട്ടാ..എനിക്കറിയാവണ ആളല്ലേ എന്റെ അച്ഛൻ" വിശ്വദത്തിന് നന്ദിനിയെ തനിച്ചാക്കി പോകാൻ മനസ്സില്ലായിരുന്നു..പോകാതിരിക്കാനും കഴിയുമായിരുന്നില്ല..

"ധൈര്യമായി പോയിട്ട് വാ ദേവേട്ടാ..രണ്ടു ദിവസം വീടിന്റെ പണിയൊക്കെ ഞാൻ നോക്കി നടത്തിക്കോളാം‌.ഏട്ടൻ ഒന്നും ഓർത്ത് സങ്കടപ്പെടണ്ടാ" നന്ദിനിക്കുട്ടിയുടെ വാക്കുകൾ ദത്തനു കൂടുതൽ ഊർജ്ജം നൽകി. ക്യാഷ് ചെക്ക് എടുത്ത് ഒപ്പിട്ട് അയാൾ അവൾക്ക് നേരെ നീട്ടി.. "വീട് പണിക്ക് ചിലവാക്കനുളള തുകയും നിനക്ക് ആവശ്യമാത് എന്തെങ്കിലും കൂടി വാങ്ങാനായി ചേർത്ത് അമ്പതിനായിരം രൂപ എഴുതിയിട്ടുണ്ട്.. നാൽപ്പത്തി അയ്യായിരം കോണ്ട്രാക്റ്റർ കൊടുത്തിട്ട് ബാക്കി കയ്യിൽ വെച്ചേക്ക്" വേണ്ടെന്ന് മറുത്ത് പറഞ്ഞില്ല..എന്തെങ്കിലും ആവശ്യത്തിനു വേണ്ടി വന്നേക്കാം..അതിനാൽ കൂടുതൽ പൈസ വേണ്ടെന്ന് പറയാതെ ചെക്ക് കൈ നീട്ടി വാങ്ങിച്ചു.. "ശരി ദേവേട്ടാ" മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ദത്തനെ അവൾ യാത്രയാക്കി....വീട്ടിലെ ജോലികൾ ഒതുക്കിയ ശേഷം പതിനൊന്നരയോടെ ബാങ്കിലേക്ക് പോയി.ചെക്ക് മാറി ക്യാഷ് അടങ്ങിയ പേഴ്സുമായി വെളിയിലേക്ക് വന്നപ്പോഴാണ് നന്ദിനിക്കുട്ടി അയാളെ കാണുന്നത്... അച്ഛൻ വീട്ടിൽ പുതിയതായി ജോലിക്കുവെച്ചിരുന്ന ദത്തനെ..

പരിചിത ഭാവത്തിൽ അയാൾ അടുത്തേക്ക് വന്നപ്പോഴൊന്ന് പുഞ്ചിരിച്ചു.. "എന്താ നന്ദിനിക്കുട്ടി ഇവിടെ" "ബാങ്കിൽ വരെ വന്നതാണ്..വീടിന്റെ പണി നടക്കാ" മനസ്സിൽ കളളത്തരങ്ങൾ ഇല്ലാത്തതിനാൽ നന്ദിനിക്കുട്ടി പറഞ്ഞതും ദത്തന്റെ തിളങ്ങിയ കണ്ണിലെ കൗശലം അവൾക്ക് കാണാൻ കഴിഞ്ഞില്ല.. "സൂക്ഷിച്ചു പോകണം നന്ദിനിക്കുട്ടി... പിടിച്ചു പറിക്കാർ ഒരുപാടുളളതാ" "ശ്രദ്ധിച്ചോളാം..ഞാനെങ്കിൽ പോകട്ടെ" "നന്ദിനിക്കുട്ടി ഒന്ന് നിന്നേ ..ഒരുകൂട്ടം പറയാനുണ്ട്" പിന്നിൽ നിന്നും അയാൾ പറഞ്ഞതും എന്താണെന്നുളള ഭാവത്തിൽ തിരിഞ്ഞ് നിന്നു.. "നന്ദിനിക്കുട്ടി ഇഷ്ടമുള്ള ആളിനൊപ്പം പോയീന്ന് കരുതി അച്ഛനേയും അമ്മയേയും മറക്കരുത്.. അമ്മയുടെ കണ്ണുകൾ ഇതുവരെ തോർന്നട്ടില്ല.അച്ഛനും ആകെ തളർന്നു" നന്ദിനിക്കുട്ടിക്ക് പെട്ടന്നൊരു തളർച്ച അനുഭവപ്പെട്ടു...അമ്മയെ കുറിച്ച് ഓർത്തപ്പോൾ മനസ്സ് നീറി.ക്ഷേത്രത്തിലേക്കെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങീട്ട് മടങ്ങി ചെന്നില്ല..ഒരുപാട് ആധി പിടിച്ചു കാണുൻ പാവം..അച്ഛന്റെ അവസ്ഥയും ഏകദേശം അതുപോലെ ആണെന്ന് അറിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു..

"ഞാൻ കുറച്ചു ദിവസം കഴിഞ്ഞു വരാമെന്ന് ഒന്ന് പറഞ്ഞേക്കൂ" അങ്ങനെ പറഞ്ഞിട്ട് നന്ദിനിക്കുട്ടി മുന്നോട്ട് നടന്നു..കാലിക്ക് വന്ന ഒരോട്ടോ കൈ കാണിച്ചു നിർത്തി അതിൽ കയറി.. ഓട്ടോയിൽ ഇരിക്കുമ്പോൾ അച്ഛനെയും അമ്മയെയും കുറിച്ചാണ് ഓർത്തത്..ഓർക്കുന്തോറും നെഞ്ച് നീറ്റിപ്പിടയുന്ന വേദന തോന്നി.. "കുഞ്ഞേ വീടെത്തി" പ്രായമുള്ള ഓട്ടോ ഡ്രൈവർ വിളിച്ചപ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത്.വണ്ടിയിൽ നിന്നും ഇറങ്ങി ഓട്ടോക്കൂലിയും കൊടുത്തു അകത്തേക്ക് കയറി.. ഒന്നിനും ഒരു താല്പര്യം തോന്നിയില്ല..കുറച്ചു സമയം അങ്ങനെ കിടന്നു..വിശ്വദത്തിന്റെ മുഖം ഓർമ്മയിൽ ഇരച്ചെത്തിയതും അയാളുടെ സ്വരം കേൾക്കണമെന്നായി..ഫോൺ എടുത്ത് വിളിച്ചു. കിട്ടിയില്ല..രണ്ടു മൂന്ന് പ്രാവശ്യം കൂടി ശ്രമിച്ചിട്ടും പഴയ പല്ലവി... കുറച്ചു സമയം അങ്ങനെ കിടന്നു മയങ്ങി...എഴുന്നേറ്റപ്പോൾ ഉച്ച കഴിഞ്ഞു.. ക്യാഷ് കൊടുത്തില്ലല്ലോന്ന് ഓർമ്മ വന്നതും ബാങ്കിൽ പോയി വന്ന വേഷത്തോടെ ഒരുങ്ങിയിറങ്ങി..അവിടെ ചെന്നപ്പോൾ പണിക്കാർ വന്നട്ടില്ല..വേറെ എവിടെയോ അർജന്റായി കുറച്ചു വർക്ക് തീരാനുണ്ട്..

രണ്ടു മൂന്ന് ദിവസം കഴിഞ്ഞേ അവർ വരൂന്ന് അറിയാൻ കഴിഞ്ഞു..അതോടെ തിരികെ താമസ്ഥലത്തേക്ക് മടങ്ങി.. വീട്ടിൽ ചെന്ന് കയറും മുമ്പേ വിശ്വദത്തിന്റെ ഫോൺ നന്ദിനിക്കുട്ടിയെ തേടിയെത്തി.. "ഹലോ എവിടായിരുന്നു ദേവേട്ടാ.. ഞാനെത്ര സമയം കൊണ്ട് വിളിക്കണൂന്ന് അറിയോ" ഫോൺ അറ്റൻഡ് ചെയ്ത ഉടനെ നന്ദിനിക്കുട്ടി പരിഭവത്തിന്റെ കെട്ടഴിച്ചു.. "പെണ്ണേ ബിസിയായി പോയി ക്ഷമിക്കെടീ" പൊടുന്നനെ നന്ദിനിക്കുട്ടിയുടെ മുഖത്ത് രക്തം ഇരമ്പിയെത്തി ചുവപ്പിച്ചു...ദത്തന്റെ സ്വരം കേട്ടതും അവൾ പുനർജനിച്ചു.. "സോറിയൊന്നും വേണ്ടാ പെട്ടന്നിങ്ങ് വന്നാൽ മതി" "വരാടീ നന്ദിനിക്കുട്ടി.. എന്റെ പെണ്ണവിടെ തനിച്ചാണെന്ന ബോധമുണ്ട്" അയാളുടെ മറുപടി അവളുടെ മനസ്സ് നിറച്ചു... "അതേ ദേവേട്ടാ പണിക്കാരാരും വന്നിരുന്നില്ല..എവിടെയോ രണ്ടു ദിവസത്തെ പണി പെൻഡിംഗാത്രേ..അതുകഴിഞ്ഞ് വരാന്ന്" "എങ്കിൽ ശരി ഞാൻ വന്നിട്ട് കൊടുക്കാം...പൈസ അലമാരയിൽ സൂക്ഷിച്ചേക്ക്" "ശരി ദേവേട്ടാ...അതു പിന്നെ..." അത്രയും പറഞ്ഞു കഴിഞ്ഞതും ഫോൺ ഡിസ്കണക്റ്റായ ശബ്ദം കേട്ടു...

തിരികെ വിളിച്ചിട്ടും കിട്ടിയില്ല..അച്ഛന്റെയും അമ്മയുടെയും കാര്യം പറയാൻ ആയിരുന്നു വീണ്ടും വിളിച്ചത്‌.. വൈകുന്നേരം ആയതോടെ മഴയുടെ വരവ് അറിയിച്ച് കാർമേഘം ഇരുണ്ട് കൂടി... വൈകുന്നേരം സന്ധ്യ പോലെ തോന്നിച്ചു...കുറച്ചു കഴിഞ്ഞപ്പോൾ മഴ ചാറാൻ തുടങ്ങി.. ചാറ്റൽ മഴ പതിയെ ശക്തി പ്രാപിച്ചു പെരും മഴയായി മാറി..കൂടെ ഇടിയും മിന്നലും പുറത്ത് നല്ല കാറ്റും... ഇരുൾ വളർന്ന് തുടങ്ങിയിട്ടും മഴ മറാതെ ചന്നം പിന്നം പെയ്ത് തുടങ്ങി..ഇടക്കിടെയുളള കറന്റ് പോക്കും കൂടി ആയപ്പോഴേക്കും നന്ദിനിക്കുട്ടിയിൽ ചെറിയ ഒരു ഭയം വളർന്നു തുടങ്ങി... എന്തിനെന്ന് അറിയാതെ... അവളുടെ വലത് കണ്ണ് ചെറുതായി തുടിച്ച് ചൊറിയാൻ തുടങ്ങി... കണ്ണുകൾ മെല്ലെ തിരുമ്മിയിട്ടും അസ്വസ്ഥത മാറിയില്ല... കതകും ജനലായും ലോക്കോണോന്ന് പരിശോധിച്ചിട്ട് മാറി കിടന്നു...സമയം പത്ത് മണി കഴിഞ്ഞു കാണും വാതിലിൽ തുരുതുരയുളള തട്ടൽ കേട്ടാണ് നന്ദിനിക്കുട്ടി മയക്കത്തിൽ നിന്നും ഉണർന്നത്... വല്ലാത്തൊരു ഭയം ശരീരമാകെ പടർന്നു കയറി... കതകിലെ മുട്ടൽ അവസാനിച്ചിരുന്നില്ല...

മുറിയിൽ നിന്നും പേടിയോടെ ഹാളിലേക്ക് ഇറങ്ങി... അച്ഛനും അമ്മയും സുഖമില്ലാണ്ട് ഇരിക്കുകയാണെന്നുള്ളൊരു ഓർമ്മ മിന്നലായി നെഞ്ചിലൂടെ പുളഞ്ഞ് കയറി... "ആരാ...." ഹാളിലെ ജനാലക്കരികിലെത്ത് കൊളുത്ത് എടുത്തു ഉറക്കെ വിളിച്ചു ചോദിച്ചു...പുറം തിരിഞ്ഞ് നിന്ന രൂപം മുന്നിലേക്ക് തിരിഞ്ഞു... "ദേവൻ...അച്ഛന്റെ പുതിയ പണിക്കാരൻ" "എന്താ എന്തുവേണം" "നന്ദിനിക്കുട്ടിയുടെ അമ്മക്ക് തീരെ സുഖമില്ലാ..ഹോസ്പിറ്റൽ ആണ്.. അത്യാവശ്യമായി കൂട്ടിക്കൊണ്ട് ചെല്ലാൻ സാറ് വിട്ടതാ" നെഞ്ചിലക്ക് കത്തി കുത്തിയിറക്കിയ വേദന...ഞൊടിയിൽ അവൾ എല്ലാം മറന്ന് ഡോറ് തുറന്നതും ദത്തൻ അകത്തേക്ക് ചാടിക്കയറി കതകടച്ചു...അയാളുടെ ചുണ്ടിലൊരു വില്ലൻ ചിരി നിറഞ്ഞു...നന്ദിനിക്കുട്ടിയാകെ ഭയന്ന് വിറച്ചു തുടങ്ങി പിന്നിലേക്ക് നീങ്ങി ഭിത്തിയിൽ തട്ടി നിന്നു... "ഞാൻ വെറുതെ പറഞ്ഞതാ.. നന്ദിനിക്കുട്ടി കതക് തുറക്കാനായിട്ട്..മുമ്പ് സംസാരിച്ചതും ഒരു പരിചയമുണ്ടാക്കാൻ മാത്രം" "ഇയാൾ പുറത്തേക്ക് പോണം" ധൈര്യം സംഭരിച്ചു ദേഷ്യത്തിൽ പുറത്തേക്ക് വിരൽ ചൂണ്ടി...

"നന്ദിനിക്കുട്ടി പേടിക്കേണ്ടാ ഞാൻ ഉപദ്രവിക്കില്ല...സ്ത്രീ ശരീരത്തോടെനിക്ക് ആസക്തിയില്ല പകരം വേണ്ടത് പണമാണ്..അതിങ്ങ് തന്നാൽ ഞാൻ പൊയ്ക്കോളാം" നന്ദിനിക്കുട്ടി അടിമുടി വിറച്ചു... "ബാങ്കിൽ നിന്നെടുത്ത പണം വീട് പണിക്ക് കൊടുത്തു" വിറയലോടെ പറഞ്ഞതും ദത്തന്റെ ചുണ്ടിലൊരു ചിരി നിറഞ്ഞു.. "നന്ദിനിക്കുട്ടിക്ക് കളളം പറയാനറിയില്ല...അത് മുഖത്ത് അറിയാം..ഞാൻ നീ അറിയാതെ നിന്റെ പിറകെ ഉണ്ടായിരുന്നു.. എനിക്ക് വേണ്ടത് പണം അത് തന്നാൽ പ്രശ്നമില്ലതെ ഞാൻ പൊയ്ക്കോളാം" "ഇവിടെ... ഇവിടെ ഒന്നും ഇല്ല.. നിങ്ങൾ ഇറങ്ങി പോകണം പ്ലീസ്.." കണ്ണുനീരോടെ കൈകൾ കൂപ്പിയെങ്കിലും അയാളുടെ മുഖം ക്രൂരമായിരുന്നു.. "ജീവിക്കാൻ പണം വേണം....ഇടുക്കിയിലെ വലിയൊരു തറവാട്ടിൽ നിന്ന് പണം മോഷ്ടിച്ചു തുടങ്ങിയാണ് ഇന്നിവിടെ എത്തി നിൽക്കുന്നത്...അത്യാവശ്യം ബാങ്ക് ബാലൻസ് ഉണ്ടെങ്കിലും ഇനിയും വേണം പണം...പണം എനിക്കൊരു ലഹരിയാണ്" അയാൾ ആർത്തട്ടഹസിച്ചു ചിരിച്ചു...അതിലും വലിയ ശബ്ദത്തിൽ നന്ദിനിക്കുട്ടി ഉറക്കെ നിലവിളിച്ചു...

ദത്തൻ കയ്യുറ എടുത്ത് ധരിച്ചിട്ട് നന്ദിനിക്കുട്ടിക്ക് സമീപമെത്തി മുടിത്തുമ്പിൽ ചുറ്റിപ്പിടിച്ചു... വേദനയാൽ അവൾ അലറിക്കരഞ്ഞു... "പണത്തിനു വേണ്ടി നിന്റെ അച്ഛനേയും അമ്മയേയും തീർത്തിട്ടുണ്ട്...നീ കൂടി അവരുടെ അടുത്തേക്ക് പോ..മോളെ കാണാതെ അവർ വിഷമിക്കില്ലേ" അച്ഛനും അമ്മയും കൊല്ലപ്പെട്ടൂന്ന്... നന്ദിനിക്കുട്ടി സർവ്വശക്തിയും എടുത്ത് പ്രതിരോധിച്ചെങ്കിലും അയാളുടെ കരുത്തിനു മുന്നിൽ തളർന്നു പോയി... യാതൊരു ധൃതിയും കൂടാതെ നന്ദിനിക്കുട്ടിയുടെ തല ശക്തിയായി പിന്നിലെ ഭിത്തിയിലേക്ക് ഇടുപ്പിച്ചു...പൂക്കുല പോലെ രക്തം ചിതറിത്തെറിച്ചു...മുറിയിൽ അവളുടെ ദയനീയമായ കരച്ചിൽ മുഴങ്ങി...പ്രാണൻ ദേഹിയെ വിട്ടകലുന്ന വേദനയോടെ...മുടിത്തുമ്പിൽ നിന്ന് അയാൾ കൈ എടുത്തതോടെ ഭിത്തിയിലൂടെ ശരീരം നിലത്തേക്ക് ഊർന്നു വീണു... സ്ഥാനം തെറ്റിയ വസ്ത്രങ്ങളുമായി കിടക്കുന്ന നന്ദിനിക്കുട്ടിയെ കണ്ടതും ദത്തനിലെ വികാരം ജ്വലിച്ചിറങ്ങി..

നിശ്ച്ലമായ ശരീരത്തെ ഭോഗിച്ച ശേഷം സിറിഞ്ചിൽ മയക്കുമരുന്നു നിറച്ച് സ്വന്തം ശരീരത്തിലേക്ക് ഇഞ്ചക്റ്റ് ചെയ്തു... മുറിയാകെ അലോങ്കലപ്പെടുത്ത് പണം തിരഞ്ഞു...അലമാരിയിൽ നിന്ന് അതും എടുത്ത് മഴയിലേക്ക് ഇറങ്ങി നടന്നു പോയി... അപ്പോൾ ശരീരത്ത് ശേഷിച്ചിരുന്ന ജീവൻ ചലിച്ചു....നന്ദിനിക്കുട്ടിയിൽ നേരിയ ചലനമുണ്ടായി...രക്ഷിക്കാൻ ആരുമില്ലാതെ രക്തം വാർന്നവിടെ കിടന്നു...ശേഷിച്ച പ്രാണനും ദേഹിയെ വിട്ടകന്നു... കേട്ടത് വിശ്വസിക്കാനാകാതെ ജാനിക്കുട്ടി ദത്തന്റെ മടിയിൽ നിശ്ചലയായി കിടന്നു...ശരീരം ചലിക്കുന്നില്ല...അയാളിൽ നിന്നും സങ്കടങ്ങളൊഴുകി ജാനിയുടെ മുഖത്ത് പതിച്ചു പൊള്ളിച്ചു കൊണ്ടിരുന്നു... "രക്ഷിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ പാതി ഉയരിലും അവൾ ജീവിച്ചേനെ..." ചിലമ്പിച്ച് വാക്കുകൾ ദത്തനിൽ നിന്ന് പുറത്തേക്ക് ചിതറിത്തെറിച്ചു....ജാനിക്കുട്ടി അവനെ ഇറുകെ പുണർന്നു നിലവിളിച്ചു... "എന്റെ ദേവേട്ടനാ ശരി...എന്റെ ദേവേട്ടൻ ചെയ്തതാ ശരി...."....... തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story