ശ്രുതിലയം: ഭാഗം 4

shruthilayam

എഴുത്തുകാരി: വാസുകി വസു

കുറഞ്ഞ ദിവസങ്ങളാലുളള താമസം ജാനിക്കുട്ടി വിശ്വദത്തിന്റെ വീടും പരിസരവുമായി നന്നേ ഇണങ്ങി കഴിഞ്ഞു.. വീടനകവശവും പുറവുമെല്ലാം അടിച്ചു വൃത്തിയാക്കി..ഇപ്പോൾ പരിസരം കണ്ടാൽ ആൾ താമസമുളള വീടാണെന്ന് മനസ്സിലാകും.. "അല്ല എന്താ തന്റെ ഉദ്ദേശം.. ഇവിടെ സ്ഥിര താമസമാക്കാനുളള പുറപ്പാടാണോ" മൂന്നാല് ദിവസങ്ങൾ കഴിഞ്ഞു ദത്തൻ ഗൗരവത്തോടെ ചോദിച്ചതും ജാനിക്കുട്ടിയുടെ മുഖം വാടി സങ്കടം നിറഞ്ഞു.. പോകാനൊരിടമോ പരിചയസ്ഥമോ ഇല്ല..വീട് കഴിഞ്ഞു ഇപ്പോൾ ആകെയുള്ള പരിചയം വിശ്വദത്തനാണ്.എല്ലാം അറിയാമായിറ്റുന്നിട്ടും ചോദിക്കണ കേട്ടില്ലേ പോണില്ലേന്ന്" "ഞാൻ എങ്ങട്ടേക്ക് പോകാൻ" നാവിൽ വന്നത് അവിടെയിട്ട് കുഴിച്ചു മൂടി..

ചിലപ്പോൾ ആൾക്ക് ഇഷ്ടപ്പെട്ടില്ലങ്കിലോ" "സർ ഒരു ജോബ് ശരിയാക്കി തരാമെന്ന് പറഞ്ഞത് മറന്നോ?" "ഞാൻ അങ്ങനെ പറഞ്ഞിരുന്നോ..." വിശ്വദത്തിനു തന്നെ സംശയമായതും ജാനിക്കുട്ടിയതിൽ നിലയുറപ്പിച്ചു നിന്നു.. "സർ.. പറഞ്ഞൂല്ലോ" എന്തോ ആലോചിക്കണത് പോലൊരു നിമിഷം താടിക്ക് കയ്യും ഊന്നി നിന്നു.. "ചിലപ്പോൾ പറഞ്ഞു കാണുമായിരിക്കും" "ചിലപ്പോഴല്ല പറഞ്ഞു.. എനിക്ക് വാക്കും തന്നതാ" "ശ്ശെടാ ഇത് വല്യ കുരിശായല്ലോ" ജാനിക്കുട്ടിക്ക് ചിരി വരണുണ്ട്..അവളത് കടിച്ചമർത്തി പിടിച്ചു നിന്നു.. പാവം മനുഷ്യനാണ്...പുറമേയുളള ഗൗരവം അകമേയില്ല..ഇത്രയും കുറഞ്ഞ ദിവസം കൊണ്ട് മനസ്സിലാക്കിയിരുന്നു.. "സർ..പ്ലീസ്.."

അയാളൊന്നും മിണ്ടാതെ വന്നപ്പോൾ ജാനി വിളിച്ചു. "എന്നെ സർ എന്നൊന്നും വിളിക്കരുത് കൊച്ചേ..ഒരു ഇറിട്ടേഷനാകുന്നു..പേരോ ദത്തേട്ടാന്നൊ വിളിക്കാം" ...ദത്തേട്ടൻ... നാവ് ഉരുവിട്ടതും ഉള്ളൊന്ന് ഉലഞ്ഞു പോയി..അസഹ്യമായൊരു നോവിലവൾ പിടഞ്ഞു തീർന്നു.. "വയ്യ...തന്റെ ദത്തേട്ടനെയല്ലാതെ മറ്റൊരാളെ അങ്ങനെ വിളിക്കാൻ.. മനസ്സ് സമ്മതിക്കില്ല.തന്റെ ദത്തേട്ടൻ വേറെയാണ്..കാത്തിരിക്കയാ ആളെ ഒരുനോക്ക് കാണാനായി' " ഞാൻ.. ഞാൻ ദേവേട്ടാന്ന് വിളിച്ചോട്ടെ" വിക്കി വിക്കി ചോദിച്ചതും വിശ്വദത്തിൽ നിന്നൊരു അലർച്ച ഉയർന്നു.. "വേണ്ടാ...അങ്ങനെ വിളിക്കണ്ടാ..എനിക്ക് ഇഷ്ടമല്ല..എന്റെ നന്ദിനിക്കുട്ടിക്ക് മാത്രമേ അങ്ങനെ അവകാശം തീറെഴുതി കൊടുത്തിട്ടുള്ളൂ"

പൊടുന്നനെ ആയിരുന്നു ആളുടെ ഭാവമാറ്റം..ജാനിക്കിട്ടി നടുങ്ങി പിന്നോട്ടൊരു ചുവട് വെച്ചു കരഞ്ഞോണ്ട് അകത്തേക്കോടി.. "നാവിൽ നിന്ന് അറിയാണ്ട് വീണതാ ..അതിനിത്ര ചാടി കടിക്കണോ.. സങ്കടം സഹിക്കാൻ കഴിയാതെ അവൾ പൊട്ടിയൊഴുകി... " ഒരുപാട് ഇഷ്ടമാ ആ പേരിനോട്..എന്തോ ഒരിഷ്ടം..." വിശ്വദത്തിന് ആകെ ദേഷ്യം പിടിച്ചു.. "ഓരോന്നും ഇന്നലെയെന്ന പോലെ കുത്തി നോവിക്കാ..അതിനിടയിലാ നന്ദിനിക്കുട്ടി അല്ലാതെ മറ്റൊരാളുടെ വിളി..ദേവേട്ടാന്ന് സ്നേഹം കൂടുമ്പോഴാ അവൾ വിളിക്കാ..ഒരു അവകാശം പോലെയങ്ങ് തീറെഴുതി എടുത്തു തന്റെ പെണ്ണ്...

ഉടലും മനസ്സും ഒരുപോലെ എരിഞ്ഞമർന്ന് ചുട്ടു പൊള്ളിക്കാൻ തുടങ്ങിയതും വാങ്ങി വെച്ചിരുന്ന മദ്യക്കുപ്പിയുടെ അടപ്പ് കടിച്ചു തുറന്നു മടുമടാന്ന് കുടിച്ചു..കാലിയാ കുപ്പി മുറിയിൽ തന്നെ വലിച്ചെറിഞ്ഞിട്ട് കിടക്കയിലേക്ക് വീണു.. ചേതനയറ്റവുളുടെ മുഖം ഓർക്കുമ്പോൾ ഹൃദയം കിനിഞ്ഞ് രക്തം വരുകയാ...ഇതുവരെ നന്ദിനിക്കുട്ടിയുടെ കൊലപാതകികളെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.. തൊട്ടടുത്ത മുറിയിൽ നിന്ന് നെഞ്ചുരുക്കും അലറിക്കരച്ചിൽ ഹൃദയത്തിൽ കൊളുത്തിയതും ദത്തനൊന്ന് പിടഞ്ഞു പോയി.. " വേണ്ടായിരുന്നു അപ്പോഴത്തെ കലിപ്പിനു പറഞ്ഞു പോയതാണ്..വിളിക്കട്ടേയെന്ന് ചോദിച്ചതല്ലേയുള്ളൂ...അല്ലാതെ ജാനകി തെറ്റൊന്നും ചെയ്തട്ടില്ലല്ലോ"

കുറ്റബോധം മനസ്സിനെ അലട്ടി തുടങ്ങിയപ്പോൾ എഴുന്നേറ്റു... "ജാനിക്കുട്ടി... ജാനിക്കുട്ടി കതക് തുറക്ക്" കതകിൽ തട്ടി ഒച്ച ഉയർത്തി... "ജാനിക്കുട്ടി... നെഞ്ചിൽ വന്ന് തറച്ചാ വിളി...ദത്തേട്ടൻ മാത്ര അങ്ങനെ വിളിക്കാറുള്ളൂ...മറ്റൊരാൾ അങ്ങനെ വിളിക്കുന്നത് കേൾക്കുമ്പോൾ വെറുപ്പാകുന്നു... " ഡീ ജാനിക്കുട്ടി..കതക് തുറക്കുന്നോ ഞാൻ ചവിട്ടി പൊളിക്കണോ" പുറത്ത് നിന്ന് വിശ്വദത്തിന്റെ ഗർജ്ജനം മുഴങ്ങി കേട്ടു..ഇനിയും താമസിച്ചാൽ അയാൾ ചവിട്ടിപ്പൊള്ളിച്ച് വന്നെന്നിരിക്കും... കണ്ണുകൾ അമർത്തി തുടച്ചിട്ട് വന്ന് കതക് തുറന്നുതും ദത്തൻ ശക്തമായി തട്ടിയതും ഒരുമിച്ച് ആയിരുന്നു... രണ്ടും കൂടി പധിം ന്ന് പറഞ്ഞു താഴെ...

ജാനകി നടുവടിച്ച് താഴെയും അവൾക്ക് മുകളിൽ വിശ്വദത്തും... "ഡോ കാലമാടാ എഴുന്നേൽക്കടോ...എന്നെ കൊല്ലാതെ" ജാനിക്കുട്ടി വലിയ വായിൽ നിലവിളി തുടങ്ങിയതും ദത്തൻ ചാടിപ്പിടഞ്ഞു എഴുന്നേറ്റു.. "അത് പിന്നെ ഞാൻ... കതക് തുറക്കാത്ത ദേഷ്യത്തിനു.." ചമ്മലും അമ്പരപ്പും കൂടി ആയപ്പോഴേക്കും തല ചൊറിഞ്ഞു... "എന്നെയൊന്ന് പിടിച്ചു എഴുന്നേൽപ്പിക്കടോ" ജാനിക്കുട്ടി കൈ നീട്ടിയതും പിടിച്ചു ഒരൊറ്റ വലി...വേദന സഹിക്കാൻ കഴിയാതെ അലറിക്കൂവി.. "എടോ എന്നെ ഇനിയും കൊല്ലാനല്ല പറഞ്ഞത്..ഒന്ന് എഴുന്നേൽപ്പിക്കാനാ തന്നോട് പറഞ്ഞത്" ദേഷിച്ചു കണ്ണുകൾ കൂർപ്പിച്ചു അവൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും നല്ല പെയ്നുളളതിനാൽ കഴിഞ്ഞില്ല..

"എടോ പൊക്കിയെടുക്കടോ" പിന്നൊന്നും ആലോചിക്കാതെ ഇടുപ്പിലൂടെ കയ്യിട്ടു ജാനിയെ പൊക്കിയെടുത്തു..അഭിമുഖമായി തിരിഞ്ഞതും ഇരുമുഖങ്ങളും ചുടുനിശ്വാസം പതിച്ചു..കണ്ണുകൾ ഒരുനിമിഷം കോർത്തുവെങ്കിലും പിൻവലിച്ചു അനുവാദത്തിനു കാത്ത് നിൽക്കാതെ ജാനിയെ കോരിയെടുത്ത് കിടക്കയിലേക്ക് കിടത്തി... "എന്നെ ഇങ്ങനെ കൊല്ലാൻ മാത്രമുള്ള തെറ്റൊന്നും ഞാൻ ചെയ്തട്ടില്ല..ദേവേട്ടാന്ന് വിളിക്കാനുള്ള അനുവാദമല്ലേ ചോദിച്ചുള്ളൂ" കോപത്തോടെ ദത്തനെ നോക്കിയവൾ മുരണ്ടു.. "സോറി ജാനിക്കുട്ടി.. ഇങ്ങനെയൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല" ഉള്ളിൽ തട്ടിയാണു ദത്തനങ്ങനെ പറഞ്ഞത്...ജാനിക്ക് അത് മനസ്സിലായെങ്കിലും വിട്ടു കൊടുക്കാനുള്ള ഭാവമില്ല..

"അതേ എനിക്ക് നല്ല പെയ്നുണ്ട്..ഹോസ്പിറ്റലിൽ കൊണ്ടോണം" വേദനയുടെ ആഴം സ്വരത്തിലും നിറഞ്ഞിരുന്നു... അയാൾക്ക് അവളുടെ അവസ്ഥ മനസ്സിലായി..വെളിയിലേക്ക് ഇറങ്ങി ആർക്കോ ഫോൺ ചെയ്തു. പത്ത് മിനിറ്റ് കഴിഞ്ഞപ്പോളൊരു ഓട്ടോ വന്നെത്തി.. "വാ വണ്ടി വന്ന്" വിശ്വദത്ത് പറഞ്ഞപ്പോൾ എഴുന്നേൽക്കാൻ ഭാവച്ചപ്പോഴാണ് മനസ്സിലായത് നല്ല പെയിൻ ഉണ്ടെന്ന്..ഒരു ചുവട് മുന്നോട്ട് വെയ്ക്കാൻ കഴിയാതെ നിസ്സഹയായി നിന്നു.. "എനിക്ക് നല്ല പെയിൻ ഉണ്ട്..നടക്കാൻ പറ്റണില്ല" വിശ്വദത്തിനു മനസ്സിലായി ജാനിക്കുട്ടി അനുഭവിക്കുന്ന വേദന അവളുടെ മുഖഭാവത്ത് നിന്നും...പിന്നെയൊന്നും ചിന്തിച്ചില്ല ഇരുകൈകളാലും കോരിയെടുത്ത് മുന്നോട്ടു നടന്നു..

ജാനിക്കുട്ടി അന്ധാളിച്ചു പോയി..വിശ്വദത്തിൽ നിന്നും അങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചില്ല.. അതോണ്ട് തെല്ല് ജാള്യത അനുഭവപ്പെട്ടു അയാളുടെ മാറിലൊട്ടി കിടക്കുമ്പോൾ... ദത്തൻ ഓട്ടോയുടെ പിൻ സീറ്റിലേക്ക് ജാനിയെ ഇരുത്തിയട്ട് കൂടെ കയറി ഇരുന്നു...ഒരുമണിക്കൂറോളം ഹോസ്പിറ്റൽ ചിലവഴിച്ചു.. പെയിൻ മാറാൻ ഒരു ഇഞ്ചക്ഷൻ എടുത്തു. കുറച്ചു ടാബ്‌ലെറ്റും കിട്ടി..തിരികെ അതേ ഓട്ടോയിൽ തന്നെയെത്തി.. "ഡീ നടന്നു വേദന കൂട്ടണ്ടാ" ഓട്ടോയിൽ നിന്നും ജാനി ഇറങ്ങി നടക്കാൻ ശ്രമിച്ചു.. കഴിയണില്ല പക്ഷേങ്കിൽ ദത്തൻ എടുക്കുമോന്ന് വെപ്രാളപ്പെട്ടു.. "സാരമില്ല ഞാൻ നടന്നോളാം" അയാളുടെ മുഖത്ത് നോക്കാതെ മറുപടി കൊടുത്തു..

പക്ഷേ മൂന്നാലു സ്റ്റെപ്പ് നടന്നതും വേദനയാൽ പുളഞ്ഞു. "ഡീ മറുതേ ഞാൻ പറഞ്ഞതല്ലേടീ" ദേഷിച്ച് അടുത്തേക്ക് വന്ന അയാൾ കല്ലിച്ച സ്വരത്തിൽ പറഞ്ഞു.. "മറുത നിങ്ങളുടെ കെട്ടിയോൾ" ജാനിക്കുട്ടി മുറുമുറുത്തു.. "നീ എന്തെങ്കിലും മൊഴിഞ്ഞോ" "ഇല്ലെന്ന് കണ്ണടച്ചു കാണിച്ചു.. ദത്തൻ ജാനിയെ പൊക്കിയെടുത്തു അകത്തേക്ക് നടന്നു..അവളുടെ മിഴികൾ അവനിൽ തറഞ്ഞു.. സൗമൃതയും ഗൗരവും തുല്യ അനുപാതത്തിൽ ആണ്.. ഭാവമേതെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.. ഒരുനിമിഷം വിശ്വദത്ത് കണ്ടു തന്നെ നോക്കി കിടക്കുന്ന ജാനിക്കുട്ടിയെ.. " എന്താടീ ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നത്" തന്റെ നോട്ടം അയാൾ കണ്ടെന്ന് മനസ്സിലായതും ചമ്മലിൽ നോട്ടം മാറ്റി...

ജാനിയെ കിടക്കയിലേക്ക് കിടത്തിയിട്ട് ദത്തൻ ഹാളിൽ വന്നിരുന്നു..അവളുടെ ഒരുവിളിക്ക് അകലത്തിൽ കാവൽ ഇരുന്നു... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 രാത്രി വളർന്നു തുടങ്ങിയപ്പോൾ പതിവുപോലെ കുളികഴിഞ്ഞു വന്നു പട്ടടയിൽ വിളക്കു കൊളുത്തി നന്ദിനിക്കുട്ടിയുമായി സംസാരിച്ചു... "നിന്റെ ചില വട്ടുകൾ ജാനിക്കുട്ടിക്കും ഉണ്ട് നന്ദിനിക്കുട്ടി" "ഏട്ടനു അവളെ വിവാഹം കഴിച്ചു കൂടെ...എന്നും ഒറ്റക്ക്..എനിക്കതൊരു തീരാവേദനയാ" നോവൂറിയ നന്ദിനിക്കുട്ടിയുടെ സ്വരം കാതിൽ വന്നലച്ചതും ദത്തനൊന്ന് നടുങ്ങിപ്പിടഞ്ഞു.. "എന്താ നന്ദിനിക്കുട്ടി നീ പറയണത്..നിന്നെ മറന്നൊരു വേറൊരു പെണ്ണിനൊപ്പം ജീവിക്കാൻ എനിക്ക് കഴിയോ" "ദത്തേട്ടാ...ഞാൻ.. ക്ഷ് " എനിക്കറിയാം നന്ദിനിക്കുട്ടി നിന്റെ നോവ്...അവളും നമ്മളെ പോലെയാ..അസ്ഥിക്ക് പിടിച്ചൊരു പ്രണയമുണ്ട്..

പാവം പത്തുവർഷമായി ഒരാൾക്കായി കാത്തിരിക്കാ..എങ്ങനേലു അയാളെ കണ്ടെത്തി അവരെ ഒരുമിപ്പിക്കണം" കുറച്ചു സമയം കഴിഞ്ഞട്ടും നന്ദിനിക്കുട്ടിയുടെ മറുപടി ലഭിച്ചില്ല.. "നന്ദിനിക്കുട്ടി... " നീറ്റണ സ്വരത്തിൽ വിളിച്ചതും തേങ്ങലിന്റെ ശബ്ദം കാതിൽ വന്നലച്ചു.. "തന്റെ നന്ദിനിക്കുട്ടി കരയണത് സഹിക്കാൻ കഴിയില്ല.. " എന്താ പറ്റിയത്... പറയ്..." "അയാൾ വരില്ല ദത്തേട്ടാ...ഒരിക്കലും മടങ്ങി വരില്ല..വരാൻ കഴിയില്ല" "നീയെന്താ നന്ദിനിക്കുട്ടി പറയണത്" മറുപടി ലഭിച്ചില്ല...അവൾ പോയി കഴിഞ്ഞു.. വിശ്വദത്ത് ഞെട്ടലോടെ മിഴികൾ വലിച്ചു തുറന്നു... എന്തൊക്കെയൊ സമസ്യ...എവിടെയൊക്കയൊ...എന്താണെന്ന് മാത്രം മനസ്സിലായില്ല... അയാളുടെ ചെന്നിത്തടത്തിലൂടെ വിയർപ്പുചാലുകൾ ഒഴുകുമ്പോൾ തന്റെ ദത്തന്റെ ഓർമ്മയുടെ പൊളളലിൽ ആയിരുന്നു ജാനിക്കുട്ടി................................തുടരും……… 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story