ശ്രുതിലയം: ഭാഗം 5

shruthilayam

എഴുത്തുകാരി: വാസുകി വസു

"എന്തൊരു പുളിപ്പാ ദത്തേട്ടാ ഈ മാങ്ങക്ക്" കടിച്ച മാങ്ങായുടെ പുളിപ്പിനാൽ മുഖമൊന്ന് ചുളിക്കിയാണങ്ങനെ ചോദിച്ചതും..ദത്തന്റെ ചുണ്ടിലൊരു മന്ദഹാസം വിടരുന്നത് കണ്ടപ്പോൾ മനസ്സിലായി അറിഞ്ഞോണ്ട് പറ്റിച്ചതാണെന്ന്. "അതിപ്പോ എനിക്കെങ്ങനാ ജാനിക്കുട്ടി അറിയാ മാങ്ങാക്ക് പുളിപ്പാണെന്ന്" ചുണ്ടിലൂറിയ പുഞ്ചിരിയോടെ ദത്തൻ കുറുമ്പെടുത്തതും പിണക്കം നടിച്ച് മുഖം വീർപ്പിച്ചു നിന്നവൾ.. "നോക്കിക്കോ ഞാനിനി മിണ്ടൂല്ലാ..കൂട്ടില്ലാ" ഇടുപ്പിൽ കുത്തിയിരുന്നാ പാവാടയുടെ തുമ്പ് വലിച്ചു താഴേക്കിട്ട് കെറുവോടെ നടന്നവൾ ജാനിക്കുട്ടി..കണ്ണെത്താ ദൂരത്തോളം വിളഞ്ഞ് കിടക്കുന്ന നെൽപ്പാടത്തിലെ ഇടവരമ്പിലൂടെ നടക്കുമ്പോഴും പിന്നിൽ നിന്നവളുടെ ദത്തേട്ടന്റെ പിൻ വിളിക്കായി കാതോർത്തു...

പ്രതീക്ഷിച്ചത് പിന്നാലെ വരാതിരുന്നതും നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു വാശിയോടെ നടന്നു. തെല്ല് നേരം നടന്നതും നിഴലനക്കം കണ്ട് പിന്തിരൊഞ്ഞൊന്ന് നോക്കി..പിന്നാലെ ദത്തന്റെ മുഖം കണ്ടതും ആയിരം സൂര്യനുദിച്ചത് പോലാമുഖം അരുണാഭമായി തീർന്നു.. "നന്ദിനിക്കുട്ടി പിണങ്ങി പോവാണോ" വേദന നിഴലിച്ചാ സ്വരം കാതിലേക്ക് ഊർന്നിറങ്ങിയതും ഹൃദയം വരഞ്ഞു കീറി..പിടിച്ചു നിൽക്കാൻ കഴിയാതെയോടി ചെന്നാ മാറിൽ വീണു മുഖമിട്ടുരുട്ടി.. "ന്തേലും പറഞ്ഞാൽ ന്തിനാ ദത്തേട്ടാ കടിച്ചു കീറാൻ വരണത്..നിക്ക് സഹിക്കാൻ കഴിയില്ലാ ട്ടൊ" നെഞ്ചിനെ നനയിച്ച മിഴികളുടെ ഉടമയുടെ മുഖം കൈകളിൽ വാരിയെടുത്തതും വിറയ്ക്കുന്ന ചുണ്ടുകളിൽ അമർത്തിയൊന്ന് മുത്തി..

പിടഞ്ഞു പോയവളുടെ മിഴികൾ താനെ കൂമ്പിയടഞ്ഞതും വലിച്ചു നെഞ്ചിലേക്കിട്ട് ഗാഢമായി ആലിഗനം ചെയ്തു.. "എന്തിനാ ജാനിക്കുട്ടി വാല്യക്കാരന്റെ മകനെ ഇത്രയോളം സ്നേഹിക്കണത്?" "ചെമ്പോത്ത് തറവാട്ടിലെ പെണ്ണായി പിറന്നതെന്റെ തെറ്റാണോ ദത്തേട്ടാ" എന്ന് ചോദിച്ചവന്റെ നാവ് അടപ്പിച്ചതും കുസൃതിച്ചിരിയിൽ ദത്തനെ നോക്കി.. "ഉത്തരം മുട്ടിയല്ലേ ദത്തേട്ടാ" കുപ്പിവള കിലുങ്ങും പോലെയാസ്വരം കാതിലേക്ക് വീണതും ദത്തൻ പുഞ്ചിരിച്ചു.. "അത് പിന്നെ ഇങ്ങനെയൊക്കെ തിരിച്ച് ചോദിച്ചാലെന്താ മറുപടി പറയാ" ഇരുവരും പരിസരം മറന്ന് ആലിംഗനം ചെയ്തു പാടവരമ്പിലങ്ങനെ നിന്നു...സമയം മെല്ലെ കടന്നു പോയി ഇരുൾ പടർന്നതും സ്വബോധത്തിലേക്ക് വീണു..

"സമയം സന്ധ്യയാകണു ദത്തേട്ടാ വാ പോകാം" ദത്തന്റെ കയ്യിൽ തൂങ്ങി നടന്നു നീങ്ങുമ്പോൾ പാതയോരത്ത് രക്തവർണ്ണം ചാലിച്ചു നിൽക്കണ ചെമ്പരത്തിയിൽ മിഴികളെത്തി.. "ദത്തേട്ടാ ഒരു ചെമ്പരത്തി പൂ എന്റെ തലയിൽ ചൂടി തര്യൊ" പെണ്ണിനു കൊഞ്ചൽ കൂടിയതും ഇറുത്തെടുത്ത് അവളുടെ മുടിയിൽ ചൂടി കൊടുത്തു.. "രക്തവർണ്ണം ചാലിച്ചെഴുതിയ ഭ്രാന്തിന്റെ ചുവപ്പിൻ ലഹരി എന്നിലേക്ക് പ്രണയമാക്കി ഒഴുക്കിയത് നീയാണ്..ന്റെ മാത്രം ദത്തേട്ടൻ" "ജാനിക്കുട്ടി നിനക്ക് പ്രാന്തന്നയാ" "അതേ ദത്തേട്ടാ എനിക്ക് പ്രാന്തന്നെയാ...നീയെന്ന പ്രാന്തും ചോപ്പിൻ ലഹരി നിറഞ്ഞ ചെമ്പരത്തിയും" പറഞ്ഞിട്ടാ പെണ്ണ് കിലുകിലെ ചിരിച്ചു...

"ദത്തേട്ടാ" ഉറക്കത്തിലായിരുന്ന ജാനി എഴുന്നേറ്റു ഉറക്കെ നിലവിളിച്ചു.രാത്രിയിൽ ജാനിക്കുട്ടിക്ക് അത്യാവശ്യം എന്തെങ്കിലും വന്നാൽ റൂമിൽ പോയി കിടന്നാൽ ശരിയാകില്ലെന്ന് കരുതി ഹാളിലിരുന്ന് മയങ്ങിയ ദത്തന്റെ ചെവിയിൽ അവളുടെ അലറിക്കരച്ചിൽ തുളച്ചു കയറി ..പിടഞ്ഞെഴുന്നേറ്റ് ഒരോട്ടമായിരുന്നു അകത്തെ മുറിയിലേക്ക്.. "എന്ത് പറ്റി ജാനിക്കുട്ടി" വിശ്വദത്തിന്റെ ആശങ്ക നിറഞ്ഞ സ്വരം അവളിലേക്ക് ഒഴുകിയെത്തി.. "അത് പിന്നെ..അത് പിന്നെ" വാക്കുകൾക്കായി അവൾ പരതി.. അയാൾ അവളെ സൂക്ഷിച്ചു നോക്കി... വിയർപ്പ് വെട്ടിയൊഴുകുന്നുണ്ട്...ആൾ പേടിച്ചൂന്ന് വ്യക്തം.. "എന്തുപറ്റി ജാനിക്കുട്ടി" ആശങ്ക നിറഞ്ഞതും ഒപ്പം കരുതലിന്റെ സ്വരവും..

"അത് പിന്നെ ഞാനൊരു സ്വപ്നം കണ്ടതാ" മുഖം തിരിച്ചാണ് മറുപടി കൊടുത്തത്... "അതുശരി..ബാക്കിയുളളവന്റെ നല്ല ജീവനങ്ങ് പോയി ട്ടാ" അങ്ങനെ പറയുമ്പോൾ വിശ്വദത്തിന്റെ സ്വരമൊന്ന് ഇടറിയിരുന്നു...ജാനിക്കുട്ടി തിരിഞ്ഞൊന്ന് നോക്കി..ദത്തൻ പറയണത് ശരിയാണെന്ന് ബോദ്ധ്യം വന്നു.. "ശരി..ഞാൻ ഹാളിലുണ്ട്...എന്തെങ്കിലും അത്യാവശ്യം വന്നാൽ ഉറക്കെ വിളിച്ചാൽ മതി" അയാൾ പോകാനായി തിരിഞ്ഞതും ജാനിക്കുട്ടി വിളിച്ചു... "ദേവേട്ടാ...." നന്ദിനിക്കുട്ടി വിളിക്കണ ഈണത്തിൽ... ഒരുനിമിഷം പാദങ്ങൾ നിശ്ചലമായി... ദേഷിച്ച് തിരിഞ്ഞു നോക്കി...രൂക്ഷമായി തന്നെ.. "അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞതല്ലേ " "അറിയാതെ നാവിൽ നിന്ന് വീണുപോയതാ..

അതിനെന്താ ഇത്ര ദേഷിക്കണത്" ചൊടിച്ചോടെ ജാനികിയും പറഞ്ഞു.. വിട്ടു കൊടുത്തില്ല ഒട്ടും..എന്തോ ദത്തനൊന്നും മിണ്ടിയില്ല.. "എന്തേ വിളിച്ചതെന്ന് പറയ്" മറുപടിക്ക് പകരം കണ്ണുകളടച്ച് ഒരു വിരൽ ഉയർത്തി കാണിച്ചു... ദത്തനു കാര്യം മനസ്സിലായതും പുഞ്ചിരിയോടെ അവളെ കോരിയെടുത്തതും നാണക്കേടിനാൽ മിഴികൾ ഇറുക്കി പൂട്ടി.. "ഡോ കണ്ണ് തുറക്ക്...ബാത്ത് റൂം ആണ്" അതിനു മുമ്പിൽ പതിയെ നിർത്തിയതും ജാ നിക്കുട്ടി പല്ലുകൾ കൂട്ടി ഞെരിച്ചു ഡോറ് തുറന്ന് അകത്ത് കയറി.. നല്ല പെയ്നുണ്ട് ഇപ്പോഴും... ജാനിക്കുട്ടി വെളിയിലേക്ക് വരണത് വരെ കാവൽ നിന്നു...പുറത്തേക്ക് ഇറങ്ങിയ അവളുടെ മിഴികളിൽ വേദനയുടെ ആഴം വ്യക്തമായിരിന്നു...

ദത്തനു അരികിലെത്തിയും വീണ്ടും മിഴികൾ പൂട്ടിക്കളഞ്ഞു..കോരിയെടുത്ത് മെല്ലെ കിടക്കയിലേക്ക് കിടത്തിയട്ടും കണ്ണുകൾ തുറന്നില്ല.. "എടോ മൂത്രശങ്ക തോന്നണതും പറയണതും തെറ്റൊന്നും അല്ല...പ്രത്യേകിച്ച് വയ്യാണ്ട് നീയിങ്ങനെ കിടക്കണ സമയം" "ഈശ്വരാ ഇയാളെ കൊണ്ട് തോറ്റൂലൊ..." മനസ്സിലാണത് പറഞ്ഞത്...കുറച്ചു സമയം കഴിഞ്ഞു ദത്തന്റെ ശബ്ദം കേൾക്കാതെ വന്നപ്പോൾ മിഴികൾ തുറന്നു..ആൾ പോയിരിക്കുന്നു.. തനിച്ചങ്ങനെ കിടക്കുമ്പോഴെന്തൊ ഒരു നഷ്ടബോധം ഉടലെടുത്തു.. ചെറിയൊരു ഭയം അകാരണമായി മനസ്സിനെ പിടികൂടിയതു പോലെ.. "ദത്തേട്ടനു എന്തെങ്കിലും... ആപത്ത്..." ആ ഓർമ്മയിലൊന്ന് ഞെട്ടി... "ദേവേട്ടാ...."

ജാനിക്കുട്ടിയുടെ ഭീതി നിറഞ്ഞ സ്വരം കാതിലേക്ക് ഒഴുകിയതും പിടഞ്ഞുണർന്നു.. "ഇനിയിപ്പോൾ അടുത്ത കുരിശ് എന്താവോ " അങ്ങനെ ചിന്തിച്ചാണു വീണ്ടും ജാനകിയുടെ റൂമിൽ എത്തിയത്.. "എന്താ...." "ദേവേട്ടാ അതു പിന്നെ.." വീണ്ടും അവൾ വിക്കി...ദേവേട്ടാന്ന് വിളിക്കണത് ആൾക്ക് തീരെ പിടിക്കണില്ലാന്ന് മുഖത്ത് നിന്നും വ്യക്തമാണു.. "ഡീ പിശാചേ നിന്നോടല്ലെ എന്നെ അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞത്" "ഞാൻ അങ്ങനെയെ വിളിക്കൂ...നിക്ക് ദത്തേട്ടാന്ന് വിളിക്കാൻ മേലാ..എന്റെ ആളെ ഞാൻ അങ്ങനെ വിളിക്കൂ" വീറോടെ ജാനിക്കുട്ടിയും പറഞ്ഞു.. "ശ്ശെടാ ഇത് വല്യ..കുരിശായല്ലോ...വീട്ടിൽ ഒരു അഭയം തന്നെന്ന് കരുതി ഭരിക്കാൻ വരുവാ അല്ലേ" കേട്ടപ്പോൾ മനസ്സിലൊരു നീറ്റൽ...പുറമേക്ക് കാണിച്ചില്ല..

"എന്നെ കിടപ്പിലാക്കിയത്..ദേവേട്ടനല്ലേ..സഹിച്ചോണം" "ഡീ മറുതേ" "ഞാൻ മറുത ആണെങ്കിൽ താൻ കാലമാടനാ" ദേഷിച്ചു വിരൽ ചൂണ്ടിയവനോട് അതേ ടോണിൽ മറുപടി കൊടുത്തു.... "എടീ പിശാചേ വിളിച്ചത്.എന്തിനാണെന്ന് പറഞ്ഞു തുലയ്ക്ക്" നെറ്റിയിൽ മേൽ കൈ മുട്ടിച്ചു നിൽക്കുന്ന അയാളെ കണ്ടു ചിരി പൊട്ടിയെങ്കിലും അടക്കി പിടിച്ചു.. "അതേ എനിക്ക് തനിച്ചു കിടക്കാൻ പേടിയാ..." "ദേ...പിന്നെയും... അടുത്ത കുരിശ്" ഒരുനിമിഷം തറപ്പിച്ചവളെ നോക്കിയട്ട് തന്റെ റൂമിൽ ചെന്ന് പുതപ്പും തലയണയും എടുത്തോണ്ട് വന്ന് ജാനിക്കുട്ടിയുടെ കട്ടിലേക്ക് കയറി കിടന്നു..അവളൊന്ന് ഞെട്ടി.. "ഡോ മനുഷ്യ..ഇവിടെ കിടക്കാനല്ല പറഞ്ഞത്...താഴെ" "ഓ..പിന്നേ എന്നെക്കൊണ്ട് പറ്റൂല്ലാ..

നീ വേണേൽ താഴെ കിടന്നോ" ജാനിക്കുട്ടിക്ക് ആലോചിക്കാൻ ഒന്നും ഇല്ലായിരുന്നു.. "താഴെ ഒരു പാ വിരിച്ചു താ..ഞാൻ അവിടെ കിടന്നോളാം" "ഇവളെ കൊണ്ട് വല്യ ശല്യമായല്ലോ" പിറുപിറുത്ത് കൊണ്ട് എഴുന്നേറ്റു താഴെ പാ വിരിച്ചു ജാനിയെ അതിലേക്ക് മെല്ലെ കിടത്തി... രാത്രിയിൽ വലിയ മഴ പെയ്തു..ഒപ്പം ഇടിമിന്നലും‌..ഉറങ്ങിയ ജാനിക്കുട്ടി അലറിക്കരഞ്ഞതിൽ ഉറക്കം പോയ ദത്തൻ ചാടി എഴുന്നേറ്റു.. "എനിക്ക് ഇടിമിന്നൽ പേടിയാ" "ഡീ പ്രാന്തി ഒറ്റച്ചവിട്ടിനു ഞാൻ കൊല്ലും" ഉറക്കം നഷ്ടമായ കലിപ്പിൽ കാലുകൾ ഉയർത്തിയെങ്കിലും പിൻ വലിച്ചു... ജാനിക്കുട്ടി ഏങ്ങലടിച്ചു കരഞ്ഞു... വിശ്വദത്തിനു സങ്കടം തോന്നി..അവളുടെ കരച്ചിൽ കണ്ടപ്പോൾ...

ജാനിയെ എടുത്തു ബെഡിൽ കിടത്തിയട്ട് അയാൾ താഴെ കിടന്നു..മഴ നല്ലോണം തകർത്തു പെയ്യണുണ്ട് പുറത്ത്...മുറിയിലാകെ തണുപ്പ് നിറഞ്ഞു.. "അതേ ദേവേട്ടാ നല്ല തണുപ്പ് ഉണ്ട്..കട്ടിലിൽ കയറി കിടന്നോളൂ.." "എനിക്ക് മനസ്സില്ല" ദേഷ്യത്തോടെ വിശ്വദത്ത് അലറിയതും തലവഴി പുതപ്പ് മൂടി ജാനിക്കുട്ടി അനങ്ങാതെ കിടന്നു.. "തനി കാട്ടാളൻ..അസുരൻ..പാവം നന്ദിനിക്കുട്ടി എങ്ങനെയാണോ ഇതിനെ സ്നേഹിച്ചത്" മനസ്സിൽ അങ്ങനെ പറഞ്ഞു.... മഴ തോരണ ലക്ഷണമില്ല...തറയിലെ തണുപ്പ് അസ്ഥിയിലേക്ക് പടർന്നതും ദത്തൻ വിറയലോടെ എഴുന്നേറ്റു കട്ടിലിൽ കയറി കിടന്നു... ജാനിക്കുട്ടി ഇതെല്ലാം കാണുന്നുണ്ടായിരുന്നു..

അവൾക്ക് ചിരി വന്നു ഉറക്കെ ചിരിച്ചു.. "അടങ്ങി കിടക്കെടീ..അവളുടെയൊരു ചിരി" "എങ്ങനെ ചിരിക്കാതിരിക്കും...എപ്പോഴെ ഞാൻ പറഞ്ഞതല്ലെ" ",ഹും" പെട്ടെന്ന് ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു ശക്തമായൊരു മിന്നലും ഇടിയും...സൈഡ് ചരിഞ്ഞു ദത്തനെ നോക്കി കിടന്നിരുന്ന ജാനിക്കുട്ടി ഭയന്ന് അവനെ കെട്ടിപ്പിടിച്ചു മിഴികൾ പൂട്ടി.മ്..അങ്ങനെ കിടന്ന് അവൾ ഉറങ്ങിപ്പോയി... രാവിലെ ജാനിക്കുട്ടിയാണു ആദ്യം ഉണർന്നത്...ദത്തന്റെ കൈകൾ തന്നെ ചുറ്റിയിരിക്കുന്നത് ഞെട്ടലോടെ കണ്ടു..ആൾ നല്ല ഉറക്കത്തിലാണു.. ജാനിക്കുട്ടിക്ക് വല്ലായ്മ അനുഭവപ്പെട്ടു.. താനും അയാളെ കെട്ടിപ്പിടിച്ചു ആണ് കിടന്നതെന്ന് ഓർമ്മ വന്നതും അവൾക്ക് ചമ്മൽ തോന്നി..ഒന്ന് അനങ്ങിയതും ദത്തൻ കണ്ണുകൾ തുറന്നു.... "സോറി...രാത്രിയിൽ അറിയാതെ" ജാനിക്കുട്ടി ഒന്നും മിണ്ടിയില്ല...ദത്തൻ കൈ വേർപ്പെടുത്തി എഴുന്നേറ്റു പോയതും അവൾ മിഴികൾ പൂട്ടി. ഇമകളിൽ നിന്ന് കണ്ണുനീർ ചാലിട്ടൊഴുകി തുടങ്ങി.... അവളിലൊരു കുറ്റബോധം ഉടലെടുത്തതും നീറിപ്പുകഞ്ഞു................................തുടരും……… 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story