ശ്രുതിലയം: ഭാഗം 6

shruthilayam

എഴുത്തുകാരി: വാസുകി വസു

"എന്തിനാ പെണ്ണേ നീയിങ്ങനെ കരയണത്" മുറിയിലേക്ക് കയറി വന്ന വിശ്വദത്ത് ഏങ്ങലടിച്ചു കരയുന്ന കണ്ട ജാനിക്കുട്ടിയോടെ ചോദിച്ചു.. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അയാളെ സൂക്ഷിച്ചു നോക്കി.. ദത്തന്റെ ഹൃദയത്തിലെവിടെയോ ആ നോട്ടം തറച്ചു.. ജാനിക്കുട്ടിക്ക് അരികിലേക്കിരുന്ന് അരുമയായി മുടിയിഴകളിൽ തലോടി..പെട്ടന്നൊരു ഉൾപ്രേരണയാൽ കുനിഞ്ഞ് അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി.. വാത്സല്യത്തോടെ.രണ്ടു തുള്ളി കണ്ണുനീരിറ്റ് ജാനിക്കുട്ടിയുടെ നെറ്റിയിൽ പതിച്ചതും അവൾക്കത് പൊള്ളിത്തുടങ്ങി.. സ്വഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം എവിടെയോ നന്ദിനിക്കുട്ടിയുടെ സ്മരണകളുണർത്തി..

ദത്തൻ തലോടിയതും മുത്തിയതും എല്ലാം ഒരു പകപ്പോടെ നോക്കി കിടന്നു..തട്ടി മാറ്റണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല..ശരീരം ദുർബലമായി തളർന്നു കിടന്നു.. ദത്തന്റെ മിഴികളെ എതിരിടാൻ കഴിയാതെ ഒരുവശത്തേക്ക് തല ചരിച്ചു കിടന്നു...മിഴികളിൽ നിന്നും ധാരധാരയായി മിഴിനീര് ഒഴുകിയിറങ്ങി. "എന്തിനാടോ കരയണത്..എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞൂടെ" ജാനിയിലെ നോവേറ്റുവാങ്ങിയതേ തീവ്രതയോടെ ചോദിച്ചു.. മറുപടി കൊടുക്കാതെ വേദനയോടെ ജാനിക്കുട്ടി മിഴികൾ ഇറുക്കി പൂട്ടി.. ഇടുപ്പിനും നല്ല വേദന കാണും അല്ലെങ്കിൽ അവളുടെ ദത്തന്റെ ഓർമ്മകൾ കൊത്തിപ്പറിക്കണുണ്ടാകും നോവോടെ വിശ്വദത്ത് ഓർത്തു..

നന്ദിനിക്കുട്ടിയും തന്നിലൊരു നീറ്റലാണ്..മറക്കാൻ കഴിയാത്തൊരു നോവ്..അതുപോലെയാണ് ജാനിക്കുട്ടിക്ക് അവളുടെ ദത്തനും..അയാൾ അങ്ങനെ കരുതി.. "എന്നെക്കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടോ?" ഇല്ലെന്ന് തലയാട്ടി..അപ്പോഴും അടച്ചിരുന്ന മിഴികൾ തുറന്നില്ല.. "ഒരുവിളി അകലത്തിൽ ഞാനുണ്ടായിരിക്കും ജാനൂട്ടി" പറഞ്ഞിട്ട് അയാൾ മുറിവിട്ടിറങ്ങി... "ജാനൂട്ടി... അതൊരു തീഗോളമായി അടിവയറ്റിലേക്ക് പാഞ്ഞു കയറി.. അവളുടെ ജാനിക്കുട്ടിയുടെ.. സ്നേഹം കൂടുതൽ അവളുടെ ദത്തൻ പ്രണയത്തോടെ അങ്ങനെയാണ് വിളിക്കാ..ജാനൂട്ടി... സമയം ഇഴഞ്ഞു നീങ്ങിയെങ്കിലും ജാനിക്കുട്ടിയുടെ വിളി വന്നതേയില്ല... വിശ്വദത്ത് അസ്വസ്ഥനാകാൻ തുടങ്ങി.

പതിയെ അയാൾ ജാനിക്കുട്ടിയുടെ മുറിയിലേക്ക് കയറി.. കറങ്ങുന്ന സീലിംഗ് ഫാനിൽ അവളുടെ മിഴികൾ ഉടക്കിയിരിക്കുന്നത് അയാൾ കണ്ടു... " ജാനൂട്ടി.... " ഈണത്തിലുളള വിശ്വദത്തിന്റെ വിളികേട്ട് മുഖം തിരിച്ചു...ആർദ്രമായിരുന്നാ സ്വരം..മിഴികളിൽ സഹാന ഭൂതി..ജാനിയോടുളളത്... ജാനിക്കുട്ടി വീണ്ടും ഏങ്ങലടിച്ചു കരഞ്ഞു... വിശ്വദത്തിനത് ശരിക്കും നൊന്തു..അയാൾ അവൾക്ക് അരികിലേക്ക് നീങ്ങി നിന്നു.. "എടോ ഞാൻ ശരിക്കും മനപ്പൂർവം തള്ളിയിട്ടതല്ല..അങ്ങനെ പറ്റിപോയതാണ്..സോറി റിയലി സോറി" "ഈശ്വരാ ആൾ കരുതണത് തള്ളിയിട്ടതിന്റെ സങ്കടാണെന്ന് തനിക്കെന്ന്...ദേവേട്ടന് അറിയില്ലല്ലോ തിളയ്ക്കണ തന്റെ മനസ്സ്"

"താൻ വന്ന് കയറിയതോടാ ഈ വീടിനൊരു ഉണർവ് ഉണ്ടായത്..ചിരികളികൾ നിറഞ്ഞത്..അതുവരെ വീട് ഉറങ്ങി കിടക്കയാരുന്നു..ന്റെ നന്ദിനിക്കുട്ടി പോയതോടെ എല്ലാം പോയെടോ" ജാനിക്കുട്ടിക്ക് മുമ്പിൽ നിന്ന് സ്വരമിടറി പറഞ്ഞ ദത്തിനെ ആർദ്രതയോടെ നോക്കി..മരിച്ചിട്ടും പ്രണയത്തെ മറക്കാതെ മുറുക്കി പിടിച്ചു നെഞ്ചോട് ചേർത്തുവെച്ച മനുഷ്യന്റെ സങ്കടം അവളുടെ ഹൃദയമേറ്റു വാങ്ങി പതിയെ പതിയെ...ജാനിക്കുട്ടിക്കത് നല്ലോണം മനസ്സിലാകണുണ്ട്.. "ദേവേട്ടാ...ഞാൻ അതിനൊന്നും അല്ല കരഞ്ഞത്" എങ്ങനെയോ വാക്കുകൾ ചേർത്തുവെച്ച് പറഞ്ഞ് ഒപ്പിച്ചു.. "പിന്നെന്തിനാ ജാനൂട്ടി നീ കരയണത്...

തന്നോട് വഴക്ക് കൂടി തന്റെ കുറുമ്പ് കാണുമ്പോൾ എന്റെ നന്ദിനിക്കുട്ടിയെ ഓർമ്മ വരാ.ആരൊക്കയോ വേണ്ടപ്പെട്ടവർ ഉണ്ടെന്നൊരു തോന്നൽ" "ഈശ്വരാ...ദേവേട്ടൻ എന്തൊക്കെയാ പറയണത്..എനിക്ക് എനിക്കൊരു പ്രണയമുണ്ട്..കാത്തിരിക്കയാ ആൾക്കായി.." ഒരിക്കൽ കൂടി വിളിച്ചലറി പറയണമെന്നുണ്ട് കഴിയണില്ല അവൾക്ക്...ദേവേട്ടന്റെ ജാനൂട്ടിയെന്ന വിളിയാകെ തളർത്തി കളഞ്ഞു.. "എഴുന്നേൽക്കണില്ലേ താൻ...സമയം ഒരുപാടായി" മറുപടിക്ക് കാത്ത് നിൽക്കാതെ വിശ്വദത്ത് ജാനിക്കുട്ടിയെ കോരിയെടുത്ത് നെഞ്ചോട് ചേർത്തതും അവളുടെ പൊള്ളുന്ന ഉടലിന്റെ ചൂട് അവന്റെ മാറിലേക്ക് വ്യാപിച്ചു... ജാനിക്കുട്ടിയുടെ ഉടലൊന്ന് ഞെട്ടിവിറച്ചു..

ദയനീയതയോടെ അയാളെ നോക്കി.. "ഇങ്ങനെ കിടന്നാൽ പെയിൻ കൂടുകയുള്ളൂ...ചെറുതായൊന്ന് നടന്നാൽ ശരിയാകും" ജാനിക്കുട്ടിയെ മുറ്റത്തേക്ക് നിർത്തി അനുവാദം ചോദിക്കാതെ ഇടുപ്പിലൂടെ കൈകൾ കയ്യിട്ട് തന്നിലേക്ക് ചേർത്ത് നിർത്തി നടത്തിച്ചു...നടന്നപ്പോൾ ചെറിയ വേദനയുണ്ടായിരുന്നു... "ഇന്നിത്രയും മതി ബാക്കി നാളെ..." അങ്ങനെ കോരിയെടുത്ത് കിണറ്റിൻ കരയിൽ നിർത്തി...കിണറ്റിൽ നിന്ന് തൊട്ടിയിൽ വെളളം കോരി ജാനിയുടെ മുഖം കഴുകി..കയ്യിൽ കുറച്ചു വെളളമെടുത്ത് അവളുടെ ചുണ്ടോട് അടുപ്പിച്ചു.. "വായ് കഴുക്" കൊച്ചുകുട്ടിയെന്ന പോലെ കരുതലോടെ ഓരോന്നും പറഞ്ഞു ചെയ്യിച്ചു... ജാനികിയെ എടുത്തു അകത്തേക്ക് കൊണ്ടുപോയി കിടത്തി...

കാപ്പിയിട്ട് അവൾക്ക് കൊണ്ടു കൊടുത്തു.. "എന്റെ കയ്യിൽ നിന്ന് വന്ന വീഴ്ചയല്ലേ...രണ്ടു ദിവസം ഞാൻ പരിചരിച്ചോളാം" ദത്തൻ ചിരിയോടെ പറഞ്ഞെങ്കിലും ജാനിക്കുട്ടിക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.. എല്ലാം തടയണമെന്നുണ്ട്..കഴിയണില്ല..ഏതോ അദൃശ്യ ശക്തി നാവിനു ചങ്ങലപ്പൂട്ട് ഇട്ടതു പോലെ... രണ്ടു ദിവസങ്ങൾ പതിയെ കടന്നുപോയി.....ജാനിക്കുട്ടിക്ക് പരസഹായമില്ലാതെ നടക്കാൻ കഴിയണുണ്ട്.. പെയിൻ നന്നേ കുറവുണ്ട്... വിശ്വദത്ത് ആകെ അസ്വസ്ഥനായിരുന്നു..ജാനിക്കുട്ടിക്ക് പഴയ കളിചിരികളോ മിണ്ടാട്ടമോ ഇല്ല...ഒരെയൊരു കിടപ്പ്...അതവനെയാകെ ഭ്രാന്ത് പിടിപ്പിച്ചു... "എന്തിനാ ജാനൂട്ടി എന്നോടിങ്ങനെ പെരുമാറണത്..എന്ത് തെറ്റാ ഞാൻ ചെയ്തത്..."

ഒഴുകുന്ന മിഴികൾ ചരിച്ച് നോവോടെ നോക്കി.ദത്തനിലെ അതേ നോവ് അവളിലുമുണ്ട്..അതൊന്ന് പറയാൻ കഴിയാതാ പെണ്ണ് പിടഞ്ഞു മരിച്ചോണ്ടിരുന്നു.. "എന്നോട് ഒന്ന് മിണ്ടിക്കൂടെ ജാനൂട്ടി..." വീണ്ടുമാ സ്വരം നീറ്റലായി ഒഴുകിയിറങ്ങിയതും നോവോടെ മിഴികളടച്ചു..കുറച്ചു സമയം കഴിഞ്ഞു ദത്തൻ ഇറങ്ങിപ്പോയി... പുറത്തേക്ക് ഇറങ്ങിപ്പോയ ദത്തൻ തിരികെ വന്നത് നാലുകാലിൽ ആയിരുന്നു... വാങ്ങിയ മദ്യക്കുപ്പികൾ കിടക്കയിലേക്കിട്ട് കട്ടിലിലേക്ക് മലർന്ന് കിടന്നങ്ങനെ ഉറങ്ങിപ്പോയി.. ജാനിക്കുട്ടി എല്ലാം കാണുന്നുണ്ടായിരുന്നു...ദത്തന്റെ മുറിക്ക് മുന്നിൽ വന്നു നിന്ന് അയാളുടെ അവസ്ഥ കണ്ടു കണ്ണുകൾ നീറി..ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചിട്ട് മുറിയിലേക്ക് കയറിപ്പോയി...

ഉറങ്ങിപ്പോയ ദത്തൻ ഉണരുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു...വെപ്രാളത്തോടെ ചാടി എഴുന്നേറ്റു ഒരോട്ടമായിരുന്നു കിണറ്റിൻ കരയിലേക്ക്... എത്ര വൈകിയാലും നന്ദിനിക്കുട്ടിയുടെ പട്ടടയിൽ വിളക്കു തെളിയ്ക്കുമായിരുന്നു...ഓർമ്മ വന്നതോടെയാണ് ഓടിയതും... ശ്രീഘ്രത്തിൽ കിണറ്റിൻ കരയിൽ നിന്ന് വെള്ളം കോരി തലയിലൊഴിച്ചു..വേഗത്തിൽ പേരിനു മാത്രം കുളിച്ചെന്ന് വരുത്തി നന്ദിനിക്കുട്ടിയുടെ പട്ടടയിലേക്കോടി...ഇരുൾ വളർന്നു തുടങ്ങിയിരുന്നു.... പട്ടടക്ക് സമീപം എത്തിയതും ദത്തന്റെ മിഴികളിൽ അമ്പരപ്പ് നിറഞ്ഞു... ദീപം കൊളുത്തിയിരിക്കുന്നു...കുറച്ചു കൂടി അടുത്ത് ചെന്നപ്പോൾ വ്യക്തമായി അതിനു മുമ്പിലാരോ നിൽക്കുന്നു... നന്ദിനിക്കുട്ടി..അല്ല ജാനിക്കുട്ടി...

ജാനിക്കുട്ടി ദത്തന്റെ എല്ലാമെല്ലാം ആയിരുന്ന നന്ദിനിക്കുട്ടിയോട് സംസാരിക്കുക ആയിരുന്നു... "ജാനിക്കുട്ടി..." ദത്തൻ വിളിച്ചതും ഞെട്ടലോടെ പിന്തിരിഞ്ഞ് നോക്കി... "ദേവേട്ടൻ...." ദേവേട്ടൻ ഉറങ്ങുകയാണ്...നന്ദിനിക്കുട്ടിക്ക് ദീപം തെളിയ്ക്കണത് മുടങ്ങിക്കൂടാന്ന് കരുതിയാണ് വിളക്ക് തെളിയിച്ചത്...ഇപ്പോൾ ആൾ ദാ വന്നിരിക്കണൂ.. ധൃതിയിൽ പോകാൻ തിരിഞ്ഞവളുടെ കൈക്ക് പിടിച്ചു നിർത്തി...എന്തിനാണെന്നൊരു ഭാവം അവളുടെ മുഖത്ത് തെളിഞ്ഞിരുന്നു... നന്ദിനിക്കുട്ടിയുടെ പട്ടടക്ക് സമീപം നിന്നിരുന്ന ചെമ്പരത്തിയിൽ നിന്നൊരെണ്ണം ഇറുത്തെടുത്ത് ദത്തൻ ജാനിയുടെ തലയിൽ ചൂടിയതും വായ് പൊത്തി കരഞ്ഞോണ്ടവൾ അകത്തേക്ക് ഓടിക്കയറി... നിലക്കാത്ത പ്രവാഹമായി....

ചാലിട്ടൊഴുകിയ കണ്ണുനീരും വിങ്ങിപ്പൊട്ടിയ ഹൃദയവും അലച്ചു തല്ലി കരഞ്ഞവൾ ജാനിക്കുട്ടി... "എന്താ നന്ദിനിക്കുട്ടി ജാനൂട്ടി ഇങ്ങനെ പെരുമാറാണത്...പഴയത് പോലെ എന്നോട് മിണ്ടാറില്ലെടോ".. നന്ദിനിക്കുട്ടിക്ക് മുമ്പിൽ വിശ്വദത്ത് തന്റെ ഹൃദയം തുറന്നെങ്കിലും മറുപടി ഉണ്ടായില്ല..പകരം നേർത്തൊരു കാറ്റ് അവനെ തഴുകി തലോടി കടന്നു പോയി... " തനിക്ക് അറിയാവണതല്ലേ നന്ദിനിക്കുട്ടി എന്നെ..പുറമേയ്ക്കുളള ഗൗരവമല്ലേ എനിക്കുള്ളൂ...അവൾ വന്ന് കയറിയതിൽ പിന്നാടൊ നമ്മുടെ വീടോന്ന് ഉണർന്നത്..താൻ പോയതിൽ പിന്നെ." ദത്തനൊരു നിമിഷം തുടർന്നിട്ട് വീണ്ടും നിർത്തി.. "എനിക്കറിയാടൊ ജാനൂട്ടിയുടെ മനസ്സ്...എന്നെ വാശി കയറ്റാൻ എന്തെങ്കിലും പറയൂന്നെയുള്ളൂ...

പാവാ തന്നെ പോലെ..ദേ ഇപ്പോൾ ദേവേട്ടാന്ന് വിളിക്കരുതെന്ന് വിലക്കിയട്ടും അവകാശം പോലെ തീറെഴുതിയെടുത്ത് അവൾ‌‌..കണ്ടുപിടിച്ചു കൊടുക്കോടൊ ഞാൻ അവളുടെ ദത്തനെ..അത്രത്തോളം ജാനൂട്ടി അയാളെ പ്രണയിക്കണുണ്ട്..അതു കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിയില്ല നന്ദിനിക്കുട്ടി.. വിരഹത്തിന്റെ വേദന ഏറ്റവും കൂടുതൽ മനസ്സിലാക്കിയവനല്ലേ ഞാൻ" നന്ദിനിക്കുട്ടിയുടെ ഓർമ്മച്ചൂടിൽ ദത്തന്റെ കണ്ണുകൾ നിറഞ്ഞു തൂവി... എത്രയൊക്കെ ശ്രമിച്ചിട്ടും തൊണ്ടക്കുഴിയിൽ നിന്നൊരു ആർത്തനാദം വെളിയിലവെളിയിലേക്ക് പ്രവഹിച്ചു... കുറച്ചു മാറി നിന്ന് എല്ലാം ശ്രദ്ധയശ്രദ്ധയോടെ കേട്ടു നിന്ന ജാനിക്കുട്ടിയുടെ മിഴികളും നിറഞ്ഞു...

അവന്റെ സങ്കടം അവളുടെ കൂടി ആണെന്ന് അവൾക്ക് തോന്നിപ്പോയി... "എന്താടൊ താനൊന്നും മിണ്ടാത്തത്...ഇത് പതിവുളളതല്ലോ.." വിശ്വദത്ത് വീണ്ടും അസ്വസ്ഥനായി...എന്താണിങ്ങനെ.. ഒന്നും മനസിലാകണില്ല..നന്ദിനിക്കുട്ടിയും പിണങ്ങിയോ.... കുറച്ചു സമയം കൂടി നിന്നിട്ട് പോകാനായി പിന്തിരിഞ്ഞതും ദത്തൻ കണ്ടു മിന്നായം പോലെ കയറി പോണ ജാനിക്കുട്ടിയെ... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 "ദേവേട്ടാ ഒന്നും കഴിക്കണില്ലേ" വാതിക്കൽ തലയിട്ട് ജാനിക്കുട്ടി നോവോടെ വിളിച്ചു... "ഒന്നും വേണ്ടാ...വിശപ്പില്ല.." കുഴഞ്ഞ ശബ്ദത്തിൽ മറുപടി കൊടുത്തു... ജാനിക്കുട്ടിക്ക് മനസ്സിലായി ദത്തൻ നന്നായി മദ്യപിച്ചിരിക്കുന്നു...ശരിക്കും നൊന്തവൾക്ക്...

അടുത്ത കുപ്പി എടുക്കാനായി കാൽ നീട്ടിയതും നിലത്തേക്ക് വീണു പോയി ദത്തൻ...ഓടിച്ചെന്ന് അയാളെ താങ്ങി പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് കഴിഞ്ഞില്ല.. "എന്തിനേ ഇങ്ങനെ കുടിച്ചു നശിക്കണത്" വേദനയോടെ ചോദിച്ചു പോയി...അറിയാതെ തന്നെ.. "ഞാൻ കുടിക്കണതിൽ നിനക്കെന്താടീ നഷ്ടം.. നീയതിനു എന്റെ ആരാ" ജാനിക്കുട്ടിയിലൊരു നടുക്കമുണ്ടായി... നീയാരാടീ..... ശരിയാണ്... ഞാനാരാണ്....ദത്തേട്ടനെ തടയാൻ... ഒരുവിധം നിലത്ത് നിന്ന് എഴുന്നേറ്റു ദത്തൻ ആടിയാടി നിന്നു... "ദേവേട്ടാ പ്ലീസ് ഇനിയും കുടിക്കരുതേ" കൈകൾ കൂപ്പി തൊഴുകൈകളോടെ അപേക്ഷിച്ചു... "അതിനു നീ എന്റെ ആരാണന്നല്ലേ ചോദിച്ചത്..."

"ഞാൻ... ഞാൻ.... എനിക്ക് അറിയില്ല ദേവേട്ടാ ഒന്നും...പക്ഷേ നിങ്ങൾ കുടിക്കുമ്പോൾ എന്റെ നെഞ്ചാ പൊട്ടാ" പറഞ്ഞിട്ടവൾ തിരിച്ചോടി കിടക്കയിലേക്ക് വീണു പൊട്ടിയൊഴുകി... എന്തിനോ വേണ്ടി നെഞ്ഞ് പിന്നെയും വിങ്ങിപ്പൊട്ടി ഒഴുകി... "ങേ ... ജാനിക്കുട്ടി ഓടിപ്പോയ ഭാഗം നോക്കി അന്തം വിട്ടു നിന്ന ശേഷം ശേഷിച്ച കുപ്പി തപ്പിയെടുത്ത് കുടിച്ചു..ബോധം മറഞ്ഞു താഴേക്ക് വീണു അവിടെ കിടന്നുറങ്ങി... പുലരി വരേക്കും ജാനിക്കുട്ടിയുടെ മിഴികൾ തോർന്നിരുന്നില്ല...എഴുന്നേറ്റു അവൾ വെളളപേപ്പറിൽ എന്തോ എഴുതി നാലായി മടക്കി ടേബിളിൽ വെച്ചു... ദത്തൻ എഴുന്നേൽക്കുമ്പോൾ രാവിലെ എട്ടുമണി കഴിഞ്ഞിരുന്നു... ഇമകൾ വലിച്ചു തുറന്നതും വല്ലാത്ത പുളിപ്പ്...

ശരീരമാകെ വേദനയും അനുഭവപ്പെട്ടു.. തലേന്നത്തെ സംഭവങ്ങൾ മനസ്സിൽ തെളിഞ്ഞതും കുറ്റബോധം ഉടലെടുത്തു.. " വേണ്ടിയിരുന്നില്ല ജാനിക്കുട്ടിയോട് അങ്ങനെ പറയേണ്ടിയിരുന്നില്ല" വേച്ചു പോയ കാലുകളുമായി ജാനിയുടെ മുറിയിലേക്ക് നടന്നു...കതക് തുറന്നു കിടപ്പുണ്ട്.. അവളെ അവിടെയെങ്ങും കണ്ടില്ല... "ജാനൂട്ടി... നീട്ടി വിളിച്ചു എങ്കിലും വിളി അവൾ കേട്ടില്ല.കാണാതെ പരിസരമാകെ തിരിഞ്ഞിട്ട് വീണ്ടും ജാനിയുടെ മുറിയിലേക്കെത്തി..മുറിയിലെ ടേബിളിൽ മടക്കിവെച്ച പേപ്പറിൽ കണ്ണുകളുടക്കി...നാലായി മടക്കിയ പേപ്പർ തുറന്നു വായിച്ചതും ഒരുതുള്ളി കണ്ണുനീരിറ്റ് അതിലേക്ക് വീണു... " പ്രവൃത്തിയിലെല്ലാം എന്റെ ദത്തേട്ടനായി തോന്നാ എനിക്ക് ദേവേട്ടൻ...അതോണ്ട് പോവാ...എന്നെ തിരക്കി വരരുത്.അപേക്ഷയാണ്..ഇവിടെ നിന്നാൽ ദേവേട്ടനെ ഞാൻ സ്നേഹിച്ചു പോകും" കണ്ണുനീർ അയാളുടെ കാഴ്ചയെ മറച്ചു...പേപ്പറിൽ മിഴിനീരിറ്റ് വീണു നനഞ്ഞു കുതിർന്നു താഴെക്ക് വീണു.................................തുടരും……… 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story