ശ്രുതിലയം: ഭാഗം 7

shruthilayam

എഴുത്തുകാരി: വാസുകി വസു

"നന്ദിനിക്കുട്ടി പോയെടോ അവൾ ജാനിക്കുട്ടി... അവൾക്കെന്താ പറ്റിയത്.എനിക്ക് അറിയില്ലടൊ.ഞാൻ തെറ്റായിട്ടൊന്ന് നോക്കീട്ടു കൂടിയില്ല"" വിശ്വദത്ത് ഓടിച്ചെന്ന് നന്ദിനിക്കുട്ടിയുടെ പട്ടടക്ക് മുമ്പിൽ നിന്നു.. അയാൾക്ക് അറിയില്ല എന്താ വേണ്ടതെന്ന്. "പറയ് നന്ദിനിക്കുട്ടി ഞാനെന്താ ചെയ്യേണ്ടത്..എനിക്ക് അറിയില്ല എന്താ വേണ്ടതെന്ന്.തന്നെ മറന്ന് മറ്റാരാളെ പ്രണയിക്കാനും ഉൾക്കൊളളാനും എനിക്ക് കഴിയില്ല.എന്നിലെ പ്രണയം മുഴുവനും നിനക്കായി ഒഴുക്കിയതാണ്." ദത്തൻ പുറമേയ്ക്ക് കരഞ്ഞില്ലെന്നെയുള്ളൂ...അയാൾ മനസ്സിൽ കരയാതെ കരയുകയായിരുന്നു.. "ഇങ്ങനെ പിണങ്ങി നിൽക്കാതെ എന്തെങ്കിലും ഒന്ന് പറഞ്ഞൂടെ നന്ദിനിക്കുട്ടി..

അതോ നിനക്കും എന്നെ ഇഷ്ടമില്ലാണ്ടായോ" നേർത്തയൊരു കാറ്റ് ദത്തനെ തഴുകി പൊള്ളിച്ചു കടന്നുപോയി..ഈർപ്പരഹിതമായ വരണ്ടയൊരു കാറ്റ്.. "ദേവേട്ടാ..." നന്ദിനിക്കുട്ടിയുടെ വേദന നിറഞ്ഞ സ്വരം കാതിലേക്ക് വീണു.. "കഴിയോ ദേവേട്ടനോടെനിക്ക് പിണങ്ങാൻ..കുറച്ചു ദിവസം അകൽച്ച കാണിച്ചു നിന്നത് ജാനിക്കുട്ടിയുമായി ദേവേട്ടനൊരു അടുപ്പമുണ്ടാകാനാ..എനിക്ക് സഹിക്കില്ല എന്റെ ദേവേട്ടൻ എന്നെയോർത്തി നീറി നീറി എരിഞ്ഞ് ജീവിക്കണത് കാണാൻ" തേങ്ങുന്ന അവളുടെ സ്വരം കാതിൽ വന്നലച്ചതും വിശ്വദത്താകെ ഉലഞ്ഞ് പോയി.. "നീ എന്താ നന്ദിനിക്കുട്ടി പറയണത്..നിന്നെ മറന്ന് മറ്റൊരാളുമായി ജീവിക്കാനോ..കഴിയില്ല നന്ദിനിക്കുട്ടി"

"കഴിയണം ദേവേട്ടാ..എന്നെ ജീവനായിരുന്നെങ്കിൽ ആ ആൾ സന്തോഷത്തോടെ ജീവിക്കാനാ എന്റെ ആത്മാവ് ഇഷ്ടപ്പെടണത്..ഞാൻ മരിച്ചു കഴിഞ്ഞ ഒരാളാണ്.. ദേഹിയില്ലാത്ത ആത്മാവ്.. ദേവേട്ടനറിയാലൊ ജാനിക്കുട്ടിയെ പോലൊരു പെൺകുട്ടി തനിച്ചായാൽ എന്താ സംഭവിക്കാന്ന്..പാവാ ട്ടൊ അവൾ..എന്നെക്കാൾ പാവം.അവൾക്ക് ചെന്ന് കയറാനൊരിടം പോലുമില്ല.കൈവിട്ട് കളയരുത് ദേവേട്ടാ..എന്റെ അപേക്ഷയാണ്" വിശ്വദത്താകെ ചുട്ടു പഴുത്ത് പൊള്ളിപ്പിടയാൻ തുടങ്ങി... ശരീരവും മനസ്സും ഒരുപോലെ ചൂടു പിടിച്ചു.. ഒരുവശത്ത് നന്ദിനിക്കുട്ടിയുടെ അപേക്ഷ മറുവശത്ത് ജാനിക്കുട്ടി എഴുതിയ പേപ്പറിലെ വാചകങ്ങൾ.. ഏത് ഉൾക്കൊളളണം തള്ളിക്കളയണം..അറിയില്ല...

"ദേവേട്ടാ സമയമില്ലാ ട്ടൊ..എന്തെങ്കിലും ചെയ്യുന്നെങ്കിൽ വേഗമാകട്ടെ" അടച്ചിരുന്ന മിഴികൾ വലിച്ചു തുറന്നതും വിശ്വദത്ത് വീട്ടിനകത്തേക്കോടി... ദേവേട്ടനറിയാലൊ ജാനിക്കുട്ടിയെ പോലൊരു പെൺകുട്ടി തനിച്ചായാൽ എന്താ സംഭവിക്കാന്ന്..പാവാ ട്ടൊ അവൾ..അവൾക്ക് ചെന്ന് കയറാനൊരിടം പോലുമില്ല. വിശ്വദത്തിന്റെ മനസ്സിൽ നന്ദിനിക്കുട്ടിയുടെ വാക്കുകൾ ചുട്ടു പഴുത്ത് നിന്നു...അയാൾ വേഗം വേഷം മാറ്റി ബുളളറ്റുമായി ഇറങ്ങി.. "ഈശ്വരാ ജാനിക്കുട്ടിയെ എവിടെ ചെന്ന് തിരയും..." അയാൾക്ക് ഒരു ഊഹവും കിട്ടിയില്ല...പ്രാന്തനെ പോലെ പാലക്കാട് ടൗൺ മുഴുവനും അരിച്ചു പെറുക്കി.. ഇതേ സമയം ജാനിക്കുട്ടി ഒരു ബസിലായിരുന്നു..

പാലക്കാട് നിന്നും ഇടുക്കിയിലേക്കുളള ബസിൽ.. വിൻഡോ സീറ്റിന്റെ സൈഡിലിരുന്ന ജാനകിയുടെ മിഴികൾ നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു...മനസ്സ് നിറയെ വിശ്വദത്തിന്റെ മുഖം ആയിരുന്നു.. അവന്റെ കെയറിംഗ്.... അവിടെ ഇനിയും നിന്നാൽ അറിയാതെ അയാളെ സ്നേഹിച്ചു പോകും..മനസ്സ് പതറാൻ തുടങ്ങിയ നിമിഷത്തിലാണ് അവിടെ നിന്ന് ഇറങ്ങിയത്..നന്ദിനിക്കുട്ടിയെ പോലെ ദേവേട്ടനൊരു നോവായി മാറാൻ തനിക്ക് കഴിയില്ല..ജാനിക്കുട്ടി നീറി എരിഞ്ഞു.. എത്രയൊക്കെ നിയന്ത്രിച്ചിട്ടും മിഴികളെ ശ്വാസിച്ചു നിർത്താൻ ജാനിക്കുട്ടിക്ക് കഴിഞ്ഞില്ല.വിശ്വദത്തിന്റെ വീടും ഓർമ്മകളും അവളെ കൊത്തിപ്പറിച്ചു.. "വയ്യ... ഒന്നിന്നും.. പത്ത് വർഷം ഒരാൾക്കായി കാത്തിരിക്കുവാ...

എന്നെങ്കിലും ഒരുനാൾ തിരിച്ച് വരുന്നതും കാത്ത്..തന്റെ ദത്തേട്ടൻ തിരികെ എത്തുമ്പോൾ മനസ്സും ശരീരവും മറ്റൊരാൾക്ക് സ്വന്തമായാൽ ആ പാവത്തിനു ഉൾക്കൊളളാൻ കഴിയില്ല... തലേന്ന് രാത്രിയിൽ തീരുമാനം എടുത്തിരുന്നു ദേവേട്ടന്റെ വീട്ടിൽ നിന്ന് പോരാനായി..രാത്രി മുഴുവനും ഉറങ്ങാതെ കിടന്നു ചിന്തിച്ചാണു തീരുമാനം ഉറപ്പിച്ചത്.. പറയാനുള്ളത് ചെറുതായി കുറിച്ചു ഒരു പേപ്പറിൽ എഴുതി വെച്ചു പുലർച്ചേ ഇറങ്ങി..ദേവേട്ടനിൽ നിന്ന് കുറച്ചു പണവും എടുത്തു..വണ്ടിക്കൂലിക്കായിട്ട്...അത്രമാത്രം. പാലക്കാട് എത്തിയപ്പോൾ എവിടേക്ക് പോകണമെന്ന് അറിയില്ലായിരുന്നു.. എല്ലാവരും ദേവേട്ടനെ പോലെ ആയിരിക്കണമെന്നില്ല..

ഒടുവിൽ മനസ്സിൽ തെളിഞ്ഞത് സ്വന്തം വീടായിരുന്നു.. എന്തും വരട്ടെയെന്ന് കരുതി ഇടുക്കി ബസിനു കയറി... കഴിയുന്നത്രയും നാൾ പൊരുതി നിൽക്കും..കഴിയാതെ വരുമ്പോൾ ഒരുമുഴം കയറിലോ ഒരിറക്ക് വിഷത്തുള്ളിയിലോ ജീവനൊടുക്കം...എന്നാലും ശിവയുടെ താലിക്ക് മുന്നിൽ കഴുത്ത് നീട്ടി കൊടുക്കില്ല... പാലക്കാട് നിന്ന് ഇടുക്കിയിൽ ബസ് ഇറങ്ങുമ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു... വല്ലാത്ത വിശപ്പും ദാഹവും യാത്രയും ശരീരമാകെ തളർത്തിയിരുന്നു...കയ്യിൽ പൈസ ഒന്നും മിച്ചമില്ല..ടിക്കറ്റിനു കഷ്ടിയായിരുന്നു.. ബസ് സ്റ്റോപ്പിൽ നിന്ന് അരമണിക്കൂറോളം വീട്ടിലേക്ക് നടക്കാൻ... പൊരിവെയിലത്ത് തളർച്ച വക വെയ്ക്കാതെ നടന്നു...പൊതുടാപ്പിൽ നിന്നും കുറച്ചു വെള്ളം കുടിച്ചു..

ദാഹം അസഹ്യമായതോടെ... വീട്ടിലേക്ക് കയറും മുമ്പേ അകലെ നിന്ന് കണ്ടിരുന്നു ഉമ്മറപ്പടിയിലെ കസേരയിൽ തളർച്ചോടെ ഇരിക്കുന്ന അച്ഛനെ... "അച്ഛാ.." അലറിക്കരഞ്ഞു കൊണ്ട് ഓടി ചെന്ന് അച്ഛനിലേക്ക് വീണു...അയാളുടെ ശരീരത്തിലൂടെ ചെറിയൊരു വിറയൽ പടർന്നു കയറി.... മകൾ വന്നിരിക്കുന്നു... ഒന്ന് സന്തോഷിക്കാൻ കൂടി കഴിയുന്നില്ല.. "എന്തിനാ മോളേ നീയിങ്ങോട്ട് വന്നത്...നിന്റെ ചെറിയമ്മ കണ്ടാൽ കൊല്ലാൻ പോലും മടിക്കില്ല..നീ ഇവിടുന്ന് പോയ കലിപ്പ് മുഴുവനും അവളെന്നോടാ തീർത്തത്" ഞെട്ടലോടെ തല ഉയർത്തിയ ജാനിക്കുട്ടി കണ്ടു ജരാനരകൾ ബാധിച്ച തലമുടിയും മുഖവും...കണ്ണുകൾക്ക് ചുറ്റും കറുപ്പ് ബാധിച്ചു മിഴികൾ കൂടുതൽ അകത്തേക്ക് കയറി കുഴിഞ്ഞിരിക്കുന്നു..

അച്ഛനു പെട്ടന്ന് പ്രായമായത് പോലെ...ജാനിക്കുട്ടിക്ക് അങ്ങനെ തോന്നി...മകൾ പോയശേഷം ഭാര്യയിൽ നിന്നും ശിവയിൽ നിന്നും അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ വിവരിക്കുമ്പോൾ അയാളുടെ സ്വരമിടറി കണ്ണുകൾ നിറഞ്ഞൊഴുകി.. ജാനിക്കുട്ടിക്ക് മനസ്സിലായി താൻ കാരണം അച്ഛൻ അനുഭച്ചതെത്ര ഭീകരമാണെന്ന്.. 'അച്ഛാ ഞാൻ കാരണം " അവൾ പിന്നെയും ഏങ്ങലടിച്ചു കരഞ്ഞു.. "ചെറിയമ്മേടെ കണ്ണിൽ പെടാതെ വേഗം പോകാൻ നോക്കൂ മോളെ..ഇവിടെ നിന്നാൽ നീയും രക്ഷപ്പെടില്ല" "ഇല്ല അച്ഛാ...അച്ഛനെ തനിച്ചാക്കി ഞാനെങ്ങും പോകില്ല" അച്ഛനെ കെട്ടിപ്പിടിച്ചു പിന്നെയും തേങ്ങിക്കരഞ്ഞു... "ആഹാ തമ്പ്രാട്ടിക്കുട്ടി തിരികെ വന്നോ"

ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി...പരിഹാസച്ചിരിയുമായി ചെറിയമ്മ നിൽക്കുന്നു.. "എവിടെ ആയിരുന്നെടീ..ബിസിനസ്സ് നല്ല പോലെ നടക്കുന്നുണ്ടോ" വാക്കുകളിലെ പരിഹാസം മനസ്സിലായതും അടിമുടി പുകഞ്ഞു.. "എല്ലാവരും നിങ്ങളെ പോലെയാണെന്ന് ധരിക്കരുത്" അഭിമാനത്തിൽ മുറിവേറ്റതും ജാനകി ചീറ്റപ്പുലിയായി.. "ഫാ..അഴിഞ്ഞാടി നടന്നിട്ട വന്ന മൂധേവി ഇറങ്ങെടീ എന്റെ വീട്ടിൽ നിന്ന്" ചെറ്യേമ്മ അട്ടഹസിച്ച് പുറത്തേക്ക് ബാഗ് വലിച്ചെറിയുന്നത് വേദനയോടെ ജാനിക്കുട്ടി കണ്ടു നിന്നു. "എന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയാൻ നിങ്ങൾക്ക് എന്താ അവകാശം" "നിന്റെ വീടോ അതൊക്കെ പണ്ടായിരുന്നു..നിന്റെ തന്ത അതെന്റെ പേരിലാക്കി തന്നു"

ജാനിക്കുട്ടിക്ക് മനസ്സിലായി എല്ലാം.. അച്ഛൻ പറയാതെ തന്നെ.. അച്ഛന്റെ മിഴികൾ നിറഞ്ഞൊഴുകിയത് അവൾ കണ്ടു.. "സാരമില്ല അച്ഛാ..അച്ഛന്റെ ഗതികേട് എനിക്ക് മനസ്സിലാകും" പറഞ്ഞ് തീർന്നതും ജാനിക്കുട്ടി അലറിക്കരഞ്ഞു.. ഹൃദയം നീറ്റിയ വേദനയോൾ....അതെല്ലാം കണ്ട് ആസ്വദിച്ചു അവളുടെ ചെറ്യേമ്മ പരിഹസിച്ചു.. "ഞാനിറങ്ങാ അച്ഛാ" കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ജാനിക്കുട്ടി ബാഗ് കുനിഞ്ഞെടുത്ത് പോകാനായി ഇറങ്ങി.. "അങ്ങനെയങ്ങ് പോയാലോടീ...എന്നെ പറ്റിച്ചു കടന്ന് കളഞ്ഞതല്ലേ" മുന്നിൽ നാവ് കടിച്ചു ആഭാസ ചിരിയുമായി നിൽക്കുന്നു ശിവ...മദ്യപിച്ച് ആടിയാടി നിൽക്കുകയാണ്.. ചെറ്യേമ്മ ശിവയെ വിളിച്ചു വരുത്തിയിരിക്കുന്നു...

ദത്തന്റെ വീട്ടിൽ നിന്ന് പോരാൻ തുടങ്ങിയ ആ നിമിഷത്തെ സ്വയം പഴിച്ചവൾ..എങ്കിലും ധൈര്യം അർജ്ജിക്കാൻ ശ്രമിച്ചു.. "മാറി നിൽക്കെടോ" ശിവയെ അവഗണിച്ചു നടക്കാൻ തുടങ്ങിയ ജാനിക്കുട്ടിയുടെ കയ്യിൽ അധികാരത്തോടെ കടന്നു പിടിച്ചു.. അയാൾ ശിവ... '"ശിവ നിന്നെ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ നീ എന്റെ കൂടെ ജീവിക്കും" അയാൾ അലറിപ്പറഞ്ഞു..ജാനിക്കുട്ടി കുതറാൻ ശ്രമിച്ചെങ്കിലും ശിവയുടെ കരുത്തിനു മുമ്പിൽ കഴിഞ്ഞില്ല...അവൾ അലറിക്കരഞ്ഞു കൊണ്ടിരുന്നു... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ജാനിക്കുട്ടിയെ കാണാൻ കഴിയാതെ നിരാശയിലായി വിശ്വദത്ത്..ആകെ പ്രാന്ത് പിടിച്ചത് പോലെ ആയിരുന്നു.. "എവിടേക്ക് പോയി കാണും അവൾ..ജാനിക്കുട്ടി" അയാൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല..ബുളളറ്റിൽ തലമുടിയിൽ പിടിച്ചു വലിച്ചു നിരാശയും ദേഷ്യവും സഹിക്കാൻ കഴിയാതെ..

മനസ്സിൽ അവളുടെ സങ്കടം നിറഞ്ഞ മുഖമാണ്.. ജാനൂട്ടിയുടെ...അവളുടെ ഓരോ ഭാവങ്ങളും നിറഞ്ഞതും പിന്നെയും നീറിപ്പുകഞ്ഞു.. "ഇനി ജാനിക്കുട്ടി അവളുടെ വീട്ടിലേക്ക് പോയി കാണുവോ?" അങ്ങനെയൊരു ചിന്ത മനസ്സിൽ തെളിഞ്ഞതും പിടഞ്ഞുണർന്നു... അവിടേക്ക് പോകാനെ സാദ്ധ്യതയുള്ളൂ... വിശ്വദത്ത് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു ആക്സിലേറ്ററിൽ കൈ അമർത്തി.. മാക്സിമം സ്പീഡിനേക്കാൾ ബുളളറ്റ് പറപ്പിച്ചു... എത്രയും വേഗം ജാനിക്കുട്ടിയെ കണ്ടെത്തിയെ മതിയാകൂ...ഇല്ലെങ്കിൽ തനിക്കിനി സമാധാനം കിട്ടില്ല..ഇനി അവൾ വീട്ടിൽ ചെന്നില്ലെങ്കിൽ...ആ ഓർമ്മയിലൊന്ന് ഞെട്ടി.. "എന്റെ ഭഗവതി ജാനിക്കുട്ടിക്ക് ഒരാപത്തും വരുത്തല്ലേ" വർഷങ്ങൾക്ക് ശേഷം ആദ്യമായി,,

നന്ദിനിക്കുട്ടിയുടെ മരണശേഷം ആദ്യമായി ദൈവത്തെ വിളിച്ചു... ഇടയ്ക്ക് പെട്രോൾ ബങ്കിൽ കയറി ഫുൾ ടാങ്ക് പെട്രോൾ നിറച്ചു ബുളളറ്റ് പറത്തി...വീടിനെ കുറിച്ച് ജാനിക്കുട്ടി പറഞ്ഞിരുന്ന വഴികളെ കുറിച്ചുള്ള ധാരണയിലാണു വണ്ടി ഓടിച്ചത്.. സംശയം തോന്നിയപ്പോഴൊക്കെ ബുളളറ്റ് നിർത്തി വഴി തിരക്കി..മൂന്നുമണി കഴിഞ്ഞു ഇടുക്കിയിലെത്തുമ്പോൾ...അവിടെയും തിരക്കി ജാനിക്കുട്ടിയുടെ വീട്ടിലേക്കുള്ള വഴി... ആളുകൾ പറഞ്ഞ വഴിയിലൂടെ ബുളളറ്റ് ചീറിപ്പാഞ്ഞു...ഏകദേശം അടയാളം വെച്ച് ബുളളറ്റ് നിർത്തിയതും ഒരുവീടിനു മുന്നിൽ അയാളാ കാഴ്ച കണ്ടു... ഒരുപെൺകുട്ടിയെ സമ്മതമില്ലാതെ വലിച്ചിഴച്ചു കൊണ്ട് പോകാൻ ഒരാൾ ശ്രമിക്കുന്നു...

അതുകണ്ടതും വിശ്വദത്തിന്റെ രക്തം തിളച്ചു... ബുളളറ്റ് ആ വീട്ട് മുറ്റത്തേക്ക് ഓടിച്ചു കയറ്റി..എഞ്ചിൻ പോലും ഓഫ് ചെയ്യാതെ ചാടിയിറങ്ങിയതും വണ്ടി ഒരുവശത്തേക്ക് ചാഞ്ഞു... പെൺകുട്ടിയെ ശ്രദ്ധിക്കാതെ അവളോട് അപമര്യാദയായി പെരുമാറിയവന്റെ മുഖം അടച്ച് ഒരെണ്ണം കൊടുത്തു... കാഴ്ച കണ്ടു ആസ്വദിച്ചു നിന്നിരുന്ന ചെറ്യചെറ്യേമ്മ പുതിയ ഒരാളെ കണ്ട് അന്തം വിട്ടു പോയി... മണ്ണ് പുരണ്ട മുഖവുമയി ആ പെൺകുട്ടി എഴുന്നേറ്റതും ദത്തന്റെ നെഞ്ചം കലങ്ങി... "ജാനൂട്ടി... അവളും കണ്ടു കഴിഞ്ഞിരുന്നു ദത്തനെ...ജാനിയുടെ മുഖത്ത് അവിശ്വസനീയത നിറഞ്ഞു.. " ദേവേട്ടൻ...അവളുടെ ചുണ്ടുകൾ പിറുപിറുത്തു...

താൻ അടിച്ചത് ശിവയെ ആണെന്ന് ഒരുനിമിഷം കൊണ്ട് മനസ്സിലായതും കലിപ്പ് മുഴുവനും അവനിൽ തീർത്തു..ദത്തന്റെ അടിയേറ്റ് ശിവ തളർന്നു വീണു... "ജാനൂട്ടി..." വിശ്വദത്ത് സങ്കടത്തോടെ വിളിച്ചുതും ദേവേട്ടാന്ന് വിളിച്ചു കരഞ്ഞു കൊണ്ട് ഓടിവന്ന് അവനിലേക്ക് വീണു... ദത്തൻ ജാനിക്കുട്ടിയെ ആഞ്ഞു പുൽകി... അപ്പോൾ തോന്നിയ ഭ്രാന്തമായ ആവേശത്തോടെ അവളുടെ മുഖം കയ്യിലെടുത്ത് ഇരുകവിളിലും മാറി മാറി ചുംബിച്ചു.. പിന്നെയും കൈ വിടാതിരിക്കാനയി ഇറുകെ പുണർന്നു... ജാനിക്കുട്ടിയുടെ മിഴികൾ നിറഞ്ഞ് തുളുമ്പി ഒഴുകി അവനിലേക്കിറങ്ങി..................................തുടരും……… 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story