ശ്രുതിലയം: ഭാഗം 8

shruthilayam

എഴുത്തുകാരി: വാസുകി വസു

"ദേവേട്ടാ..." അതുവരെ അടക്കിപ്പിടിച്ചിരുന്ന സങ്കടങ്ങൾ മുഴുവനും ഉരുക്കി തീർക്കാനായി കരഞ്ഞലറി വിളിച്ചു കൊണ്ട് ദത്തനെ ആലിംഗനം ചെയ്തു.. അവളിലൊരു നോവ് ഉണർന്ന് പെയ്യുന്നത് അയാൾക്ക് അറിയാൻ കഴിഞ്ഞു.. "എന്തിനാ ജാനൂട്ടി പറയാതെ പോണത്..എന്തോരം തീ തിന്നൂന്ന് അറിയോ കാണാതെ..പ്രാന്ത് പിടിച്ചത് പോലെയാ ബുളളറ്റ് ഓടിച്ചത്..എങ്ങും ചെന്ന് തീരാഞ്ഞത് ആരുടെയോ ഭാഗ്യം" "അങ്ങനെയൊന്നും പറയരുത് ദേവേട്ടാ നിക്ക് സഹിക്കൂല്ലാ" അവന്റെ നെഞ്ചിൽ മുഖമുരുട്ടി അവൾ വിങ്ങിപ്പൊട്ടി കരഞ്ഞു.. ഒഴുകിയിറങ്ങിയ മിഴിധാരകൾ അയാളെ പൊള്ളിക്കണുണ്ടായിരുന്നു.. "ഏട്ടനെ ഞാൻ സ്നേഹിച്ചു പോകോന്ന് പേടിച്ചാ അവിടെ നിന്ന് പോണത്"

"എന്തേ ജാനൂട്ടി എന്നെ സ്നേഹിക്കാൻ കൊള്ളൂല്ലേ അത്രയ്ക്ക് കൊള്ളാത്തവനാണോ ഞാൻ' പൊടുന്നനെ കൈകൾ ഉയർത്തി ദത്തന്റെ വായ് പൊത്തി പിടിച്ചു.. "ഇങ്ങനെയൊന്നും എന്നോട് പറയരുത് ദേവേട്ടാ എനിക്ക് സഹിക്കില്ല..ഞാൻ കണ്ടതിൽ ഏറ്റവും ദയയും സ്നേഹമുളള മനുഷ്യനാ നിങ്ങൾ" ജാനിക്കുട്ടി പിന്നെയും കരഞ്ഞു കൊണ്ടിരുന്നു... എന്തിനോ വേണ്ടി എന്തിനെന്ന് അറിയാതെ... വലിയൊരു ഭാരം ഇപ്പോഴും നെഞ്ചിലിരുപ്പുണ്ടെന്നൊരു തോന്നൽ.. "അവിടെ നിന്ന് പുറപ്പെടുന്ന നിമിഷം വരെ ഞാൻ ജാനൂട്ടിയെ എന്റെ നന്ദിനിക്കുട്ടിയുടെ സ്ഥാനത്ത് കണ്ടിരുന്നില്ല..പക്ഷേ ഇപ്പോൾ ഞാൻ നന്ദിനിക്കുട്ടിയായി തന്നെയാണ് ജാനൂട്ടിയെ കാണണത്"

പറഞ്ഞു തീർന്നതും ജാനിക്കുട്ടിയുടെ ഇരുകവിളിലും തുരുതുരെ ചുബിച്ചു...പ്രാന്തമായി പ്രണയ തീവ്രതയോടെ.. ങേ... അവളുടെ അടിവയറ്റിലൂടെയൊരു മിന്നൽ പിണർ പാഞ്ഞു കയറി.. അപ്പോൾ ഞാൻ തെറ്റിദ്ധരിച്ചു പോയതാണോ?.. പക്ഷേ എന്റെ മനസ്സ് ദേവേട്ടനിലേക്ക് ചാഞ്ഞിരുന്നു...അതാണ് അവിടെ നിന്ന് വിട്ടു പോണത്.. ജാനിക്കുട്ടി വേദനയോടെ ഓർത്തു... പ്രാന്തമായി ചുംബിക്കുന്ന അവന്റെ ചുണ്ടുകൾ അവളെ പൊള്ളിച്ചു കൊണ്ടിരുന്നു... തട്ടി മാറ്റണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും കഴിയുമായിരുന്നില്ല.. ഉള്ളുകൊണ്ട് അയാളുടെ സാമീപ്യം ആഗ്രഹിക്കണുണ്ടു... അപ്പോൾ ജാനിക്കുട്ടിയുടെ മനസ്സിൽ മിഴിവുറ്റൊരു ചിത്രം തെളിഞ്ഞു... അവളുടെ മാത്രം ദത്തന്റെ....

ഒരുവശത്ത് ദേവേട്ടൻ... മറുവശത്ത് കാത്തിരിക്കാമെന്ന് പ്രതീക്ഷ നിറച്ച ദത്തേട്ടന്റെ മുഖം... ഏത് ഉൾക്കൊളളണം തളളണനെന്ന് അറിയാതെ ഉമിത്തീയിലെന്ന പോലെ നീറാൻ തുടങ്ങി... ജാനിക്കുട്ടിയേയും ചേർത്ത് പിടിച്ചോണ്ട് വിശ്വദത്ത് ചെമ്പോത്ത് തറവാടിന്റെ പടികൾ കയറി.. അയാളുടെ ചുവട് വെയ്പിൽ തറവാട് വിറയ്ക്കണുണ്ടായിരുന്നു...അർത്ഥങ്ങളുടെ പൊരുളറിഞ്ഞതും... ദത്തൻ ജാനകിയുടെ അച്ഛനു മുമ്പിലായി നിന്നു.. "അച്ഛാ...അങ്ങനെ വിളിക്കാൻ അർഹതയുണ്ടോന്ന് അറിയില്ല....എന്നാലും കൊണ്ട് പോകാ ഞാൻ എന്റെ ജാനൂട്ടിയെ..." ജാനിക്കുട്ടിയുടെ ഉടലാകെ വിറച്ചു.... "തന്നെ കൊണ്ട് പോകാണെന്ന്...ദേവേട്ടൻ..

. "ഈശ്വരാ ആളെ തടയണമെന്നുണ്ട്...നാവ് പൊന്തണില്ലല്ലോ" മനസ്സിലവൾ തേങ്ങിക്കരഞ്ഞു...ബന്ധിക്കപ്പെട്ട നാവുമായി... "കൊണ്ടു പൊയ്ക്കോളൂ മോനേ ഇവിടെ നിന്നാൽ എന്റെ കുട്ടീടെ കണ്ണ് നിറയണത് കാണാൻ വയ്യ" ഒഴുകിയിറങ്ങിയ മിഴിനീർ കണങ്ങൾ ഒപ്പിയെടുത്തു സന്തോഷത്തോടെ അനുവാദം നൽകി.. "അങ്ങനെ കണ്ട വരത്തന്മാർക്ക് കൊണ്ട് പോകാനുളളതല്ല ചെമ്പോത്ത് തറവാട്ടിലെ കുട്ടിയെ" "ഓഹോ..അത് പറയാൻ നിങ്ങൾ ആരാണാവോ?" ചീറ്റപ്പുലിയായി തനിക്ക് മുമ്പിലേക്ക് വന്ന ജാനിക്കുട്ടിയുടെ ചെറ്യേമ്മയെ വിശ്വദത്ത് പരിഹസിച്ചു.. "ഞാനിവളുടെ അമ്മ...അതായത് ചിറ്റമ്മ" "അത് ശരി..നിങ്ങളാണല്ലേ അവർ...സ്ത്രീ ആയതോണ്ട് ക്ഷമിക്കാ.എന്റെ കൈ വെറുതെ മിനക്കെടുത്തരുത്"

ദത്തൻ രൂക്ഷമായി സംസാരിച്ചതും അവരൊന്ന് പരുങ്ങി..എന്നാലും തോറ്റ് കൊടുക്കാൻ മനസ്സ് അനുവദിച്ചില്ല.. "അച്ഛന്റെ അനുഗ്രഹം വാങ്ങീട്ട് വാ ജാനൂട്ടി" ജാനകി അച്ഛന്റെ കാലിൽ തൊട്ടു തൊഴുത് അനുഗ്രഹം വാങ്ങി..അദ്ദേഹം മകളെ ചേർത്ത് പിടിച്ചു നിറുകയിൽ മുത്തി..കൈകൾ തലയിൽ വെച്ച് ആശീർവദിച്ചു.. "നന്നായി വരും മോളേ നിന്റെ മനസ്സിന്" അച്ഛനോട് ചേർന്ന് നിന്ന് ആ ചുമലിൽ തല ചായിച്ചു ഒന്ന് വിങ്ങിപ്പൊട്ടി.. "വാ ജാനൂട്ടി..." അധികാരത്തോടെ ദത്തൻ നന്ദിനിക്കുട്ടിയുടെ വലതുകരം ഗ്രഹിച്ചു.. "കൊണ്ടു പോകാൻ പറ്റില്ലന്നല്ലേ പറഞ്ഞത്..നിനക്ക് ബിസിനസ് നടത്താൻ ഇവളെ വിട്ടു തരാൻ പറ്റില്ല" "അത് ശരി" വിശ്വദത്തിന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു.... "ഠപ്പേ..."

കൈ നിവർത്തി ആഞ്ഞൊരടി ചെറ്യേമ്മക്കിട്ട് കൊടുത്തു.. "ഇത് നിങ്ങൾ ചോദിച്ചു വാങ്ങീതാ..പെണ്ണിന്റെ രൂപവും വൃത്തികെട്ട മനസ്സുമായി നടക്കണ ജന്തു" കിട്ടിയ അടിയുടെ ചൂടിൽ മുഖം പൊത്തിപ്പിടിച്ചു ചെറ്യേമ്മ താഴേക്കിരുന്ന് പോയി..അത്രയേറെ ശക്തമായിരുന്നാ അടിക്ക്... "ഇവൾ എന്റെ പെണ്ണാ...വിശ്വദത്തിന്റെ പെണ്ണ്..ഇവൾക്ക് വില ഇടുവാനായി ഏതെങ്കിലും ഒരെണ്ണം ഇനിയും തുനിഞ്ഞിറങ്ങിയാൽ വീട്ടിൽ യാത്രാമൊഴി ചൊല്ലിയട്ട് വേണം വരാൻ‌...വിശ്വദത്തിനു മറ്റൊരു മുഖം കൂടിയുണ്ട്... അത് കാണാൻ ഇടവരരുത്...താങ്ങൂല്ലാ" നിലത്ത് നിന്ന് എഴുന്നേൽക്കാൻ കഴിയാതിരുന്ന ശിവയുടെ നെഞ്ചിലൊരു ചവിട്ടു കൂടി കൊടുത്തിട്ട് ദത്തൻ പറഞ്ഞു..

അട്ട ചുരുളും പോലെ അയാൾ ചുരുണ്ട് കൂടി... മറിഞ്ഞ് കിടക്കുന്ന ബുളളറ്റ് എടുത്തു ഉയർത്തിയ ശേഷം അതിൽ കയറി ഇരുന്നു... "കേറെടീ...ഇനിയും പ്രത്യേകം പറയണോ" വിശ്വദത്ത് കലിപ്പോടെ അലറിയതും ഭയന്ന് ജാനിക്കുട്ടി ബുളളറ്റിനു പിറകിൽ കയറി..വണ്ടി സ്റ്റാർട്ട് ചെയ്തു അയാൾ ഓടിച്ചു തുടങ്ങി... ജാനിക്കുട്ടിയാകെ ഭയന്ന് വിറച്ചു പോയിരുന്നു...വിശ്വദത്തിന്റെ കോപാകുലമായ മുഖം അവൾക്ക് തീരെ പരിചയമില്ലായിരുന്നു...അതാണ് അവൻ ദേഷിച്ചതും ചാടിക്കയറി ഇരുന്നതും... ഒരേ സമയം രണ്ടു പുരുഷന്മാർ മനസ്സിൽ...ആരെയും തളളാനും കഴിയണില്ല..ആ നോവിലവൾ പിടഞ്ഞു തീർന്നു... വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുവാണ് ഒരാൾക്കായി ...

എന്നെങ്കിലും ഒരുനാൾ ഇത്രയും വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് എത്തുമെന്ന് കരുതി... മറ്റൊരാൾ അനുവാദത്തിനു കാത്ത് നിൽക്കാതെ ഹൃദയത്തിലേക്ക് ഇടിച്ചു കയറി.. താൻ പോലും അറിയാതെ.അയാളെ പിഴുതെറിയാൻ കഴിയാതെ... ഈ പ്രാവശ്യം സാവധാനമാണ് ദത്തൻ ബുളളറ്റ് ഓടിച്ചത്...കൂടെ ജാനിക്കുട്ടിയുണ്ടെന്ന് ഓർമ്മയുണ്ട്...ആ ഓർമ്മയിലൊരു പുഞ്ചിരി ചുണ്ടിൽ തെളിഞ്ഞു.... രാത്രി പതിനൊന്ന് മണി കഴിഞ്ഞു പാലക്കാട് വീട്ടിലെത്തുമ്പോഴേക്കും... "നിൽക്ക്" അകത്തേക്ക് കയറാനായി തുനിഞ്ഞ ജാനിക്കുട്ടിയെ ദത്തന്റെ വാക്കുകൾ തടഞ്ഞു നിർത്തി... "വാ...." അവളുടെ കയ്യും പിടിച്ചു നന്ദിനിക്കുട്ടിയുടെ പട്ടടയ്ക്ക് അരികിലാണു എത്തിയത്...

പോക്കറ്റിൽ നിന്ന് തീപ്പെട്ടി തപ്പിയെടുത്ത് ഉരച്ച് തിരിയിൽ അഗ്നിനാളം പകർന്നു.. "നന്ദിനിക്കുട്ടി..." വിശ്വദത്ത് നോവോടെ വിളിച്ചതും മറുപടിയായി ഒരു കുളിർ തെന്നൽ അവരെ തഴുകി കൊണ്ടിരുന്നു... "നന്ദിനിക്കുട്ടി...തന്റെ ആഗ്രഹം പോലെ ജാനൂട്ടിയെ കൊണ്ടു വന്നിട്ടുണ്ട്..." "സന്തോഷമായി ദേവേട്ടാ...ഇനി എനിക്കായി കരുതിയ താലിമാല അവളുടെ കഴുത്തിൽ ചാർത്തിയാൽ മതി..ഞാൻ സന്തോഷവതിയാകും" ഉള്ളിലാരൊ ഇരുന്ന് വിളിച്ചു പറയും പോലെ ദത്തനുലഞ്ഞ് പോയി...അടച്ചിരുന്ന മിഴികൾ വലിച്ചു തുറന്നു... അയാളാകെ വിയർത്തു തുടങ്ങി... നന്ദിനിക്കുട്ടി പറഞ്ഞിട്ടാണത്രേ ദേവേട്ടൻ തന്നെ തേടിയെത്തിയതെന്ന്...ജാനിക്കുട്ടിയുടെ ചുണ്ടുകൾ വിതുമ്പി.. "ദേവേട്ടാ..."

തേങ്ങലോടെ അയാളുടെ മാറിലേക്ക് ചാഞ്ഞവൾ വിതുമ്പി.. "മതി ജാനൂട്ടി കരഞ്ഞത്...ഇനിയും നിന്റെ മിഴികൾ നിറയണത് കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല" അവളുടെ മിഴിനീര് ചുണ്ടുകളാൽ അവന്റെ അധരങ്ങൾ ഒപ്പിയെടുത്തു... പതിയെ ജാനിക്കുട്ടിയുടെ ചൊടികൾ കവർന്നതും ഒന്നു പിടഞ്ഞു... ദൈർഘ്യമേറിയ ചുംബനത്താൽ കണ്ണുകൾ മിഴിഞ്ഞതും പതിയെ തള്ളി മാറ്റി.. "സോറി...അറിയാണ്ട്" ദത്തൻ ക്ഷമാപണം നടത്തി...ജാനിക്കുട്ടി ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നതും അയാൾ പിന്നാലെ ചെന്നു... താക്കോലെടുത്ത് ലോക്ക് തുറന്നു വാതിൽ പാളികൾ മലർക്കേ തുറന്നിട്ടതും തണുപ്പുള്ളൊരു കാറ്റ് അകത്തേക്ക് ആഞ്ഞ് വീശി... "ഞാനൊന്ന് മയങ്ങാൻ പോവാ...ഈശ്വരനെ ഓർത്ത് ഓടിപ്പോകരുത്"

ദത്തൻ കൈകൾ ഉയർത്തി തൊഴുതുകൊണ്ട് പറഞ്ഞതും ജാനിക്കുട്ടിക്ക് ചിരിപൊട്ടി..... "ഇല്ല ദേവേട്ടാ പോകില്ല" "താനൊന്ന് ഫ്രഷാകുന്നെങ്കിൽ അകത്തെ ബാത്ത് റൂം യൂസ് ചെയ്തോളൂ...ഞാൻ പുറത്ത് കിണറ്റിൻ കരയിലാ കുളി.." തോർത്ത് എടുത്ത് തോളിലേക്കിട്ട് വിശ്വദത്ത് പുറത്തേക്ക് നടക്കുന്നത് നെടുവീർപ്പോടെ ജാനിക്കുട്ടി നോക്കി നിന്നു... അവളും ഫ്രഷാകാനായി ഒരുങ്ങി... വിശ്വദത്ത് കുളി കഴിഞ്ഞു വരുമ്പോഴേക്കും ജാനിക്കുട്ടിയും ഫ്രഷായി വന്നു... "കഴിക്കെടോ" ഹോട്ടലിൽ നിന്ന് വാങ്ങിയ പാഴ്സൽ എടുത്ത് വെച്ചു ദത്തൻ പറഞ്ഞു.. "എനിക്ക് വിശപ്പില്ല ദേവേട്ടൻ കഴിച്ചോളൂ" "വിശന്ന് കിടക്കരുതെന്ന് പഴമക്കാർ പറഞ്ഞിട്ടുണ്ട് ജാനൂട്ടി" അയാളുടെ ശാഠൃത്തിനു മുമ്പിൽ അവൾ വഴങ്ങി...

ചപ്പാത്തി ചെറു പീസാക്കി കുറുമയിൽ മുക്കി ജാനിക്കുട്ടിയുടെ വായിൽ വെച്ചു കൊടുത്തതും അവളുടെ മിഴികൾ നിറഞ്ഞു...സ്വാദോടെ അവളത് കഴിച്ചു...സ്നേഹത്തിന്റെയും കരുതലിന്റെയും തൃപ്തിയോടെ... കഴിച്ചു കഴിഞ്ഞു ശുഭരാത്രി ആശംസിച്ച് ഇരുവരും അവരുടെ മുറിയിൽ പോയി കിടന്നു... ജാനിക്കുട്ടിക്ക് ഉറക്കം വന്നില്ല...തിരിഞ്ഞും മറിഞ്ഞും കിടന്നു... മനസ്സിന്റെ രണ്ടു വശത്ത് ദത്തനും ദേവനും ആണ്... ചങ്ക് പൊട്ടുമെന്ന് തോന്നിയപ്പോൾ ദേവനെ കാണണമെന്ന് തോന്നി... ഇതേസമയം ഉറക്കം വരാത്ത അവസ്ഥയിൽ ആയിരുന്നു വിശ്വദത്തും...മനസ്സിൽ നന്ദിനിക്കുട്ടിയും ജാനൂട്ടിയുമാണ്...

രണ്ടെണ്ണം വീശാതെ ഉറക്കം വരില്ലെന്ന് കരുതി ഒരു പൈന്റ് എടുത്തു വായിലേക്ക് കമഴ്ത്താനായി ഒരുങ്ങി..അപ്പോഴാണ് ചാരിയിട്ട വാതിൽ തള്ളി തുറന്ന് ജാനിക്കുട്ടി അകത്തേക്ക് വന്നത്..ദത്തന്റെ കയ്യിൽ കുപ്പി ഇരിക്കണത് അവൾ കണ്ടു... "എന്താ ദേവേട്ടാ ഇങ്ങനെ കുടിക്കണത്..എന്നെ കരയിക്കാനാണോ" ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് ചോദിച്ചു...അതുവന്ന് അയാളുടെ നെഞ്ചിൽ തറച്ചു... "അതുപിന്നെ ജാനൂട്ടി കിടന്നിട്ട് ഉറക്കം വരണില്ല" "അതിനാണോ മദ്യപിക്കണത്" "അത് പിന്നെ..." വിശ്വദത്ത് നിന്ന് പരുങ്ങി..ഓർമ്മകൾ കൊത്തി പറിക്കുന്നുണ്ട്.. "ജാനൂട്ടിയുടെ സ്നേഹം നഷ്ടപ്പെട്ട് പോകുമോന്നൊരു പേടി...അതാ ഞാൻ.." നാവിൽ നിന്ന് അറിയാണ്ട് വീണുപോയി മനസ്സിലേത്....

"ഇല്ല ഞാൻ വിട്ടു പോകില്ലാ...എനിക്ക് പോകാൻ കഴിയില്ലിനി എന്റെ ദേവേട്ടനെ..അത്രയേറെ ആഴത്തിൽ പതിഞ്ഞു പോയീ മുഖം" ദത്തന്റെ മാറിൽ മുഖമിട്ടുരുട്ടി ഏങ്ങലടിച്ചു ജാനിക്കുട്ടി.... അയാൾ അവളെ മുറുകെ പുണർന്നു പ്രണയത്തോടെ.... തന്റെ നെഞ്ചിൽ കിടന്ന് വിങ്ങിപ്പൊട്ടുന്ന സങ്കടങ്ങൾക്ക് ഒരുഅവധി ചോദിക്കാനെത്തിയ ജാനിക്കുട്ടി ദത്തൻ മദ്യപിക്കാൻ ഒരുങ്ങണ കണ്ട് വന്ന കാര്യം പോലും മറന്നു പോയി.. തുടരും........

മക്കളേ ഇനിയാണ് ശരിക്കുളള കഥ തുടങ്ങണെ....😁😁😁 ദത്തൻ ഒരാളാണോ രണ്ടു പേരാണോ എന്നുളളത് അധികം താമസിയാതെ അറിയാം...നന്ദിനിക്കുട്ടി മരിക്കാനിടയായതും എല്ലാം...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story