💕മൗനാനുരാഗം💕: ഭാഗം 15

maunanuragam

എഴുത്തുകാരി: ദിവ്യ സാജൻ

ടീ......ഗീതു.....നീ എന്താ സ്വപ്നം കാണുവാ....നാഥുവിന്റെ ഒച്ചയാണ് ഗീതുവിനെ സ്വബോധത്തിലെത്തിച്ചത് ... ഏയ് ഒന്നൂല്ല ഏട്ടാ.....ഞാനോരോന്നോർത്ത് പോയി.....വിഷയം മാറ്റാനെന്നോണം അവൾ വീണ്ടും തുടർന്നു .... അപ്പോ നിന്റെ മനസ്സിൽ നാഥുവേട്ടനായിരുന്നല്ലേ......എന്നിട്ട് മിണ്ടാ പൂച്ച ആരോടും ഒന്നും പറയാതെ കൊണ്ടു നടന്നല്ലേ......എന്നോടു പോലും നീ ഇതേപറ്റി പറഞ്ഞില്ലലോ....ഗൗരിയുടെ കവിളിൽ പിച്ചിക്കൊണ്ട് ചോദിച്ചു...... അ..ആ...അ..(അതൊക്കെ നിന്നോട് പിന്നെ പറയാം ).... കുറേ നേരം പത്മനാഭത്തിൽ ചിലവഴിച്ച ശേഷം ഗീതുവും മുത്തശ്ശിയും തിരികെ പോയി....അവർ തിരികെ പോയപ്പോൾ ഗൗരിക്ക് വിഷമമായി.....

നാഥു അവരെ യാത്രയാക്കിയ ശേഷം റൂമിൽ വന്നപ്പോഴാണ്....മുത്തശ്ശി ഗൗരിക്ക് കൊടുത്ത ആമാട പെട്ടി കാണുന്നത്.... നന്ദാ.....ഇതൊക്കെ എന്താ....ഇപ്പൊ ഇതെവിടെ നിന്ന് വന്നതാ.... അ....ആ...അ...(ഇത് മുത്തശ്ശി വന്നപ്പോൾ കൊണ്ട് വന്നതാ എനിക്ക് വേണ്ടി വാങ്ങിയ ആഭരണങ്ങളാ....). നീ എന്തിനാ ഇതൊക്കെ വാങ്ങാൻ പോയത്..... നിനക്കിപ്പോ ഇതിന്റെ ആവശ്യമെന്താ...നിനക്ക് വേണ്ടതൊക്കെ ഞാൻ വാങ്ങി തരില്ലേ.....ഗൗരവത്തോടെയാണ് അവനത് പറഞ്ഞത്.... അ....ആ...അ...(വാങ്ങിയില്ലേൽ മുത്തശ്ശിക്ക് സങ്കടാവും....അതാ ഞാൻ....)

പറഞ്ഞു കഴിഞ്ഞതും മുഖം താഴ്ത്തിയിരുന്നവൾ... നന്ദാ...ഇനീപ്പോ....ഞാൻ പറഞ്ഞത് കേട്ട് വിഷമിക്കേണ്ട....ഞാൻ ഇതിനൊന്നും വേണ്ടി യല്ല നിന്നെ ഇഷ്ടപ്പെട്ടതും....വിവാഹം കഴീച്ചതും....മുത്തശ്ശിയോടും പറഞ്ഞിട്ടുളളതാ......ഹാ.....അതൊക്കെ പോട്ടെ നിനക്ക് ഇതൊക്കെ അണിയാൻ ആഗ്രഹം ഉണ്ടെങ്കിൽ അണിഞ്ഞോ....ഞാൻ എതിരു പറയുന്നില്ല.ആ.....പിന്നെ ഞാൻ ഇന്ന് നീ പഠീപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ പോയിരുന്നു....നീ നാളെ തന്നെ റീ ജോയിന്റ് ചെയ്യണം....കേട്ടല്ലോ.... അതു കേട്ടപ്പോൾ അവളുടെ മുഖം വീണ്ടും തെളിഞ്ഞു.....ഒരിക്കലും ആരുടേയും മുന്നിൽ കൈനീട്ടേണ്ട സാഹചര്യം ഉണ്ടാവാതിരിക്കാനാ.....

താൻ ഇതു പോലുള്ള ചെറിയ ചെറിയ ജോലികളൊക്കെ ചെയ്തിരുന്നത്.....ഇന്ന് തന്റെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കുന്ന നാഥുവേട്ടനോട് ബഹുമാനം തോന്നുന്നു.....(ഗൗരി ആത്മ). ______💕💕💕💕💕 ഗീതു പത്മനാഭത്തിൽ നിന്ന് വന്നിട്ട് റൂമിൽ കിടക്കുകയായിരുന്നു.... മനസ് മുഴുവൻ ജോണിനെ കുറിച്ചുള്ള ചിന്തകളായിരുന്നു...അപ്പോഴേക്കും അവിടേക്ക് ശാരദാമ്മ വന്നു.... ഗീതൂ.....എന്താ മോളേ......എന്തൊരു കിടപ്പായിത്.....ന്റെ കുട്ടിക്ക് മുത്തശ്ശിയോടെന്തേലും പറയാനുണ്ടോ.... മ്മ്......ഉണ്ട് മുത്തശ്ശി പക്ഷെ മുത്തശ്ശിക്കെങ്ങനെ മനസ്സിലായി......

നിന്നെ.....ഞാൻ കാണാൻ തുടങ്ങിട്ട് കൊല്ലം കൊറേ ആയില്ലേ കുട്ട്യേ..... മുത്തശ്ശി...അത് ഞാൻ.......എനിക്ക് ഒരാളെ ഇഷ്ടാ.....തെല്ലൊരു പരിഭ്രമത്തോട് കൂടിയാണ് ഗീതു അത് പറഞ്ഞത്.... ആരാ.....മോളുടെ ആ കൂട്ടുകാരനാണോ.....ആ എ.സി.പി.....മുഖത്ത് ഭാവ വ്യത്യാസമൊന്നുമില്ലാതെ തന്നെ ശാരദാമ്മ അത് പറയുന്നുണ്ടായിരുന്നു..... അതേ....പക്ഷെ....മുത്തശ്ശി.....എങ്ങനെ...അതിശയത്തോടവൾ ചോദിച്ചു.... കാള വാല് പൊക്കണ കാണുമ്പൊ തന്നെ അറിയാലോ...എന്തിനാന്ന്......ഇത്രയും നാൾ ഹോസ്പിറ്റലും വീടുമായി മാത്രം ഒതുങ്ങിയിരുന്ന നിന്റെ ലോകത്തേക്ക് ഒരാൾ വന്നെന്ന്....നീ അയാളെ കുറിച്ച് വാചാലനാവാൻ തുടങ്ങിയപ്പോ മുതൽ എനിക്ക് മനസ്സിലായതാ.....പിന്നെ ഒരീസം നീ തന്നെ എല്ലാം എന്നോട് തുറന്നു പറയൂന്ന് നിക്കറിയാരുന്നു....

അതുകൊണ്ടാ....ഞാൻ ഇതേ പറ്റി നിന്നോടൊന്നും ചോദിക്കാത്തത്..... മുത്തശ്ശി.....മുത്തശ്ശിക്ക് എതിർപ്പില്ലേ.....ഞാൻ ജോണിനെ ഇഷ്ടപ്പെടുന്നതു കൊണ്ട്.......ജോൺ ക്രിസ്ത്യനാണ്....മാത്രല്ല....അമ്മ മാത്രമേ ഉളളൂ......സ്വന്തമെന്ന് പറയാൻ... അതിനിപ്പോ എന്താ കുട്ട്യേ. ......നിന്നെ ആര് വിവാഹം കഴിക്കുന്നോ അവൻ നിന്നെ സംരക്ഷിക്കാൻ കഴിവുളളവനായിരിക്കണം,ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും കൈവിടാതെ കൂടെ കൂട്ടുന്നവനാവണം......അങ്ങനുളള ഒരാളാണെങ്കിൽ ജാതിയും മതവും എനിക്കൊരു പ്രശ്നമല്ല കുട്ടി. .....ജോണിന്റെ കരങ്ങളിൽ നീ സുരക്ഷിതയാണെന്ന് നിനക്ക് ഉറപ്പുണ്ടെങ്കിൽ നിന്റെ ഇഷ്ടം തുറന്നു പറയാൻ വൈകിക്കണ്ട.......

..ദൃഡ ചിത്തയായി ശാരദാമ്മ അത് പറഞ്ഞതിനു പിന്നിൽ മഹേന്ദ്രന്റെ വാക്കുകൾ അവരുടെ മനസ്സിൽ പാകിയ ഭയത്തിന്റെ വിത്തുകൾ നാമ്പിട്ടിരുന്നതായിരുന്നു..... ഗൗരിയെ സുരക്ഷിതമായ കരങ്ങളിൽ ഏൽപിച്ചത് പോലെ ഗീതുവിനെയും ആണൊരുത്തന്റെ കൈപിടിച്ചേൽപിക്കണമെന്ന് മാത്രേ ആ വൃദ്ധ അപ്പോൾ കരുതിയിരുന്നുളളൂ..... ഗീതുവിന് വളരെ സന്തോഷമായി.....അവൾ ഓടിച്ചെന്ന് മുത്തശ്ശിയെ ഇറുകെ പുണർന്ന് ഉമ്മവെച്ചു....... ഈ മരംകേറി പെണ്ണ് ഇതുപോലെന്തെങ്കിലും കുരുത്തക്കേടും ഒപ്പിച്ചോണ്ട് വരൂന്ന് നിക്ക് അറിയാരുന്നു....അതുകൊണ്ടാ അശ്വിൻ നിന്നെയാ വിവാഹം കഴിക്കാനിഷ്ടം ന്ന് പറഞ്ഞിട്ടും വാക്കു കൊടുക്കാത്തത്.....

അതും പറഞ്ഞു കൊണ്ട് അവർ അവളെ തലോടി...... _____💕💕💕💕💕💕 നാഥുവിന്റെ നെഞ്ചിൽ തലവച്ച് കിടക്കാരുന്നു ഗൗരി......അവന്റെ നെഞ്ചിൽ പച്ചകുത്തിയിരിക്കുന്ന ശിവ പാർവ്വതിമാരുടെ ചിത്രത്തിൽ വിരലോടിക്കുന്നുണ്ടായിരുന്നവൾ..... നന്ദാ..... മ്മ്.......ഗൗരി തലയുയർത്തി അവനെ നോക്കി എപ്പോ മുതലാടീ....നീ എന്നെ ഇഷ്ടപ്പെടാൻ തുടങ്ങിയത്...... അ....ആ...ബ...(അറിയില്ല നാഥുവേട്ടാ....എപ്പോഴാന്ന്.....പക്ഷെ അറിഞ്ഞപ്പോഴേക്കും പറിച്ച് മാറ്റാൻ പറ്റാത്ത വിധം ഈ വഴക്കാളി ചെക്കൻ എന്റെ ഹൃദയത്തിൽ വേരൂന്നിയിരുന്നു.)..... വഴക്കാളിയോ.....ഞാനോ......🤨🤨🤨 മ്മ്. ...അ....ആഅ....(എന്നോടെപ്പോഴും വഴക്കുണ്ടാക്കാനല്ലേ നാഥുവേട്ടന് നേരംണ്ടായിരുന്നുളളൂ..).....

നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ കാന്താരീ.....അതും പറഞ്ഞു കൊണ്ട് അവളുടെ അധരം കവർന്നിരുന്നവൻ.... _____💕💕💕💕💕 രാത്രി ഏറെ വൈകിയിട്ടും ഗീതുവിന് ഉറക്കം വന്നില്ല....നാളെ ജോണിനോട് എങ്ങനെ തന്റെ പ്രണയം തുറന്നു പറയാമെന്നവൾ മനസ്സിൽ കണക്കു കൂട്ടുന്നുണ്ടായിരുന്നു..... ജോണിനെ ആദ്യമായി കണ്ടതു മുതലുള്ള കാര്യങ്ങൾ അവളുടെ മനസിലേക്ക് വന്നു...അവന്റെ കുസൃതി നിറഞ്ഞ നോട്ടവും ആരെയും കൂസാതെയുളള പെരുമാറ്റവും.....എല്ലാം ഓർക്കെ അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു......... കുറേ സമയത്തിനു ശേഷം എപ്പോഴോ അവൾ ഉറങ്ങുകയും ചെയ്തു..... _____💕💕💕💕💕💕

ഗൗരി രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചു ഫ്രഷ് ആയി വന്ന് കണ്ണാടിക്ക് മുന്നിൽ നിക്കാരുന്നു..... ഈ സമയം നാഥുവും ഉണർന്നിരുന്നു.....കണ്ണെഴുതി ഒരു കുഞ്ഞ് പൊട്ടും തൊട്ട്....അരക്കൊപ്പം നീളമുള്ള മുടി പിരിച്ചിട്ടിട്ടുണ്ടാരുന്നു...... .അവൻ പതിയെ ശബ്ദമുണ്ടാക്കാതെ വന്ന് അവളുടെ വയറിലൂടെ കൈചേർത്തു അവളെ നെഞ്ചോട് ചേർത്തണച്ചു.... അവന്റെ നോട്ടം അവളുടെ പീലികണ്ണുകളിലും വെളളക്കൽ മൂക്കുത്തി ഇട്ട മൂക്കിലും നനുത്ത ചുണ്ടുകളിലും ഒഴുകി നടന്നു..... അവന്റെ ആ നോട്ടം അവളിൽ ജാള്യത ഉളവാക്കി....അവൾ കൈകൾ കൊണ്ട് മുഖം പോത്തി നിന്നു....നാഥു അവളുടെ കൈപിടിച്ചു മാറ്റി....അവളുടെ ചുണ്ടുകളിൽ മൃദുവായി തലോടി......

ഗൗരി അവനിൽ നിന്നും കുതറി മാറി പുഞ്ചിരിയൊടെ ....അടുക്കളയിലേക്ക് ഓടിയിരുന്നു.... അപ്പോഴേക്കും നാഥുവിന്റെ ചുണ്ടുകളിലും പുഞ്ചിരി മൊട്ടിട്ടു...... _____💕💕💕💕💕 ഗീതു രാവിലെ തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു........അവിടിരുന്നിട്ടും സമാധാനമില്ലാഞ്ഞിട്ട് ജോണിനെ ഫോണിൽ.....വിളിക്കാൻ തുടങ്ങി..ഉടനെ തന്നെ ജോൺ കോൾ അറ്റണ്ട് ചെയ്തു..... ഹലോ ഗീതു.....എന്താടോ....ഇത്ര രാവിലെ. .. 8 മണി ആയല്ലോ....ഇനിയെന്താ....ജോൺ എനിക്ക് തന്നോട് കുറച്ചു സംസാരിക്കാനുണ്ട് താനിപ്പോ ഫ്രീയാണോ...... ഞാൻ ഓഫീസിലേക്ക് പോവാ......എന്താടോ....ഇപ്പൊ ഞാൻ വരണോ....... ആ.....വേണം ജോൺ തന്നെ എനിക്കിപ്പോ തന്നെ കാണണം....

.ഹോസ്പിറ്റലിന്റെ ഓപ്പോസിറ്റുളള റെസ്റ്റോറെന്റിൽ വരാവോ..... അതിനെന്താ......ഞാൻ ദേ ഇപ്പൊ എത്തും.... അതും പറഞ്ഞുകൊണ്ട് കോൾ കട്ടാക്കി കുറച്ചു സമയം കഴിഞ്ഞ് പറഞ്ഞതു പോലെ ജോൺ റെസ്റ്റോറന്റിനു മുന്നിലെത്തി അവിടെ നിന്നു കൊണ്ട് ഗീതുവിനെ ഫോണിൽ വിളിച്ചു...... ഗീതു അവനെക്കാണാനായി പുറത്തേക്ക് വന്നു....ഗീതു ഹോസ്പിറ്റൽ ഗേറ്റ് കടന്നതും റോഡിന്റെ മറുവശത്തായി ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുന്നവനെ കണ്ടു.....വേഗം അവനടുത്തേക്ക് പോകാനായി....റോഡുമുറിച്ചു കടക്കാൻ തുടങ്ങിയതും ഗീതുവിനെ ഇടിച്ച് തെറുപ്പിച്ച് കൊണ്ട് അശ്വിന്റെ കാർ കടന്നുപോയി...........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story