സിന്ദൂരം: ഭാഗം 1

sindooram

നിഹാ ജുമാന

* "നിന്റെ പേര് എന്താ..." ഹേ..വൗ..ആദ്യരാത്രിയിൽ ചോദിക്കാൻ പറ്റിയ ചോദ്യം..ഇങ്ങേർ പിന്നെ ഇതൊന്നും അന്വേഷിക്കാതെയാണോ എന്നെ കെട്ടിയത്..എന്തുവാഡേയ് എന്തൊരു തേപ്പേടെ..വീണ്ടും ആ ചോദ്യം ആവർത്തിച്ചപ്പോൾ എന്റെ ചിന്തകൾ എല്ലാം തുടച്ചു കളഞ്ഞിട്ട് ഞാൻ പറഞ്ഞു.. "മീനാക്ഷി.."എന്റെ പേര് കേട്ട് അയാൾ ഒന്ന് കടുപ്പത്തോടെ മൂളി..ഹൊ എന്റെ പേരിന് പോലും ഇത്ര കനമില്ലല്ലോ.. ഞാൻ ഓർത്തു... ഈ അയാൾ അയാൾ എന്ന് പറയാതെ ഞാൻ എന്റെ കെട്ടിയോൻ അങ്ങോട്ടു പരിചയപ്പെടുത്തി തരാം.. ആളൊരു ഡോക്ടർ ആണ് ട്ടോ...അക്ഷയ്..സൽസൗഭാവിയും സമ്പന്നനും..ഇത്രെയും കേട്ടപ്പോൾ വീട്ടുകാർക്ക് വേറെ ഒന്നും അറിയണ്ട ഒറ്റമോള് എന്ന് ഒന്നും നോക്കാതെ എന്നെ അങ്ങോട്ടു പിടിച്ചു കെട്ടിച്ചു വിട്ടു.. കൗസതുഭം വല്യതറവാട്ടുകാരാ...

ഈ വീട്ടിലേക്ക് മരുമകളായി കേറി വരാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ് എന്ന് നാട്ടുകാരും വീട്ടുകാരും ഇരു ചെവിയിൽ വന്നും ഊതി തന്നു.. കൂടുതൽ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഇല്ലാത്തത്കൊണ്ട്..ഒരു പാവപ്പെട്ട കുടുംബത്തിൽ പിറന്നത്കൊണ്ടും ഞാൻ കല്യാണത്തിന് സമ്മതം മൂളി... സമ്മതം മൂളി കഴിഞ്ഞത് മാത്രമേ എനിക്ക് ഓര്മയുള്ളു..ബാക്കിയൊക്കെ ശടപടെ എന്ന് പറഞ്ഞു പോയി..കല്യാണം..കെട്ടും പൊടവയും എല്ലാം പെട്ടന്ന് കഴിഞ്ഞു..കൗസ്തുഭത്തിൽ ഞാൻ നിലവിളക്കും പിടിച്ചുകേറി..ഇപ്പൊ അക്ഷയ്യുടെ റൂമിൽ..ഞങ്ങളുടെ ആദിരാത്രി എന്ന് ചടങ്ങിന്റെ പേരിൽ കൈയിൽ പാൽ ഗ്ലാസും പിടിച്ചു ഇങ്ങനെ നിൽക്കുന്നു ലെ ഞാൻ..!!!!! പുള്ളിക്കാരൻ എന്നെ ഒരു മൈൻഡ്ഉം ചെയ്യുന്നില്ല..ഇപ്പൊ ഞാൻ ആരാ..കൈയിൽ ഗ്ലാസ് പിടിച്ചു നിൽക്കുന്ന എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അങ്ങേര് പുതപ്പും എടുത്തു തലയിൽ കൂടി മുടി ഒറ്റക്ക് കിടന്നു..ഞാൻ ആകെ പ്ലിങ്ങസ്യ മുഖവുമായി അവിടെ നിന്നു..

പാൽ എന്തിനാ കൈയിൽ പിടിച്ചു ഇങ്ങനെ നിൽക്കുന്നത് എന്ന് ഓർത്തു ഞാൻ അത് ടേബിളിൽ കൊണ്ടു പോയി വെച്ചു.. കഴുത്തു വേദനിക്കുന്നുണ്ടായിരുന്നു..നല്ല ക്ഷീണം..ഞാൻ മെല്ലെ കഴുത്തു ഉഴിഞ്ഞുകൊണ്ട് നടു നിവർത്തി കട്ടിലിന്റെ ഒരറ്റത്തു പോയി കിടന്നു... "ഹമ്മേ.." പാതോം.. എന്നൊരു ഒച്ചയിൽ ഞാൻ ചക്കവെട്ടിയിട്ട പോലെ നിലത്തു നടുവും തല്ലി വീണു..വേദനകൊണ്ട് ഞാൻ പുളഞ്ഞഎഴുന്നേറ്റപ്പോൾ കണ്ടത് എന്നെതന്നെ നോക്കി ദഹിപ്പിച്ചു നിൽക്കുന്ന ഒരു രാക്ഷസനായാണ്..ശെരിക്കും ചെകുത്താൻ...!!!! "ആരോട് ചോദിച്ചിട്ട് ആടി പുല്ലേ നീ എന്റെ ബെഡിൽ കേറി കിടന്നേ..." അക്ഷയ് എന്നെ തുറിച്ചു നോക്കികൊണ്ട് അലറി.. "ആരോടും ചോദിച്ചില്ല.."ചുമൽപൊക്കി ഒരു കൂസലും ഇല്ലാതെ ഞാൻ പറഞ്ഞു.. കുറച്ചു നേരം ഒന്നും മിണ്ടാതെ അക്ഷയ് എന്നെ തന്നെ നോക്കി നിന്നു...

എന്റെ സൗന്ദര്യത്തെ കണ്ടിട്ടാണ് ഓൻ അങ്ങനെ നോക്കുന്നത് എന്ന് കരുതിയ എനിക്ക് തെറ്റി..ആ നോട്ടത്തിന്റെ കൂടെ പല്ലുകടിക്കുന്ന ശബ്‌ദം കൂടി കേട്ടപ്പോൾ മനസിലായി.. എന്റെ കാര്യം ഹുദാഗുഹാ.. ഞാൻ നൈസ്ആയിട്ട് ഒരു ഇളികൊടുത്തു മെല്ലെ ആ ബെഡിൽ കിടക്കുന്ന തലയന്നയും ബെഡ്ഷീറ്റും എടുത്ത മുങ്ങാൻ നിന്നപ്പോൾ പെട്ടന്ന് ഒരു ബലിഷ്ഠമായ കൈ എന്റെ കൈയ്യുടെ മുകളിൽ പിടുത്തമിട്ടു... ഈ രാക്ഷസനെയെ ഞാൻ..!!! ഞാൻ അവരെ നോക്കി പിന്നെ എന്റെ കൈഉം പക്ഷെ അങ്ങേരുടെ നോട്ടം എന്റെ മുഖത്തു തന്നെയായിരുന്നു..ഒരു ഭാവവുമില്ലാതെ എന്നെ തന്നെ നോക്കി നിൽക്കുക..ഒരുപാട് നേരം അവന്റെ കണ്ണിലേക്ക് നോക്കാനുള്ള ത്രാണിയില്ലാത്തോണ്ട് മീനാക്ഷി കണ്ണുകൾ താഴ്ത്തി..മെല്ലെ ബെഡ്ഷീറ്റും തലയെണ്ണയും വലിച്ചു..പക്ഷെ അപ്പൊ അവളുടെ കൈയുടെ മുകളിൽ നിൽക്കുന്ന അക്ഷയയുടെ കൈ അവളുടെ കൈയിൽ മുറുകി.... അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു ചുവന്ന് മുറുകിയിരുന്നു.. അവന്റെ കൈക്കൂളിൽ കിടന്ന് അവളുടെ കൈ നെരിഞ്ഞമർന്നു.. തുടരും.

Share this story