സിന്ദൂരം: ഭാഗം 12

sindooram

നിഹാ ജുമാന

അക്ഷയയുടെ റൂമിന്റെ മുന്നിൽ എത്തിയതും മീനു ഒരു ചെറിയ ആശങ്കയിൽ അവിടെ നിന്നു.. കേറണോ???വേണ്ടേ...?? കേറാം ലെ.. ദൈവത്തെ മനസ്സിൽ ധാനിച്ച..ചെകുത്താന്റെ കോട്ടയിലേക്ക് രണ്ടും കലപ്പിച്ചു.. എന്തിനും തയ്യാറായി അവള് കേറി.. ഒരു അങ്കത്തിന്റെ തയ്യാറി..അവളെ ആദ്യപ്രേതിക്ഷപോലെ... കൈ രണ്ടും മാറിൽ കെട്ടി..ചുമരിൽ ചാരി അക്ഷയ് അവിടെ നിൽക്കുന്നുണ്ടായിരുന്നു..!! സബാഷ്‌..!! "ന്തെ ഭവതി ഇങ്ങോട്ടി എഴുന്നള്ളിയത്..അന്ന് ഇറങ്ങി പോയവന്റെ കൂടെ തന്നെ പോക്കോടായിരുന്നോ.."കൈ രണ്ടും മാറിൽ കെട്ടി അവളെ ഒന്ന് പുച്ഛിച്ചു നോക്കിക്കൊണ്ട് അക്ഷയ് പറഞ്ഞു.. അയാളോ..?!ആരുടെ കൂടെ.. ഇനി മഹിയെ ആയിരിക്കോ... മീനു മനസ്സിൽ വിചാരിച്ചു.. അക്ഷയയെ മൈൻഡ് ആക്കാതെ മീനു അവളുടെ ബാഗ് എടുത്ത ഷെൽഫിൽ വെച്ചു..എന്നിട്ട് കാബോർഡിൽ നിന്ന് ബ്ലാങ്കറ്റും എടുത്ത ബെഡിൽ പോയി കിടന്നു.. അക്ഷയ് അവിടെയുണ്ട് എന്ന് കൂടി അവള് നോക്കിയില്ല.. ഇപ്പൊ ഞാൻ ആരായി..! ഭിത്തിയിൽ ചാരി നിന്ന് മീനുവിനെ നിരീക്ഷിക്കുന്ന അക്ഷയ് വിചാരിച്ചു.. അവന് മെല്ലെ ബെഡിൽ കേറി കിടന്നു..അക്ഷയ് ബെഡിൽ കിടന്നത് അവള് അറിഞ്ഞെങ്കിലും അറിയാത്ത ഭാവത്തിൽ കണ്ണ് അടച്ചു കിടന്നു..

എന്തോ മുഖത്തേക്ക് വീഴുന്ന പോലെ തോന്നി മീനു പെട്ടന്ന് കണ്ണ് തുറന്നു..കണ്ണ് തുറന്നതും സ്പോട്ടിൽ മീനുവിന്റെ മേൽ ആകെ വെള്ളമായിരുന്നു.. കൈകൊണ്ട് മുന്നിലേക്ക് വീണ് നനഞ്ഞ മുടി പുറകിലേക്ക് ആക്കിയട്ട് മീനു മുന്നിൽ ജഗുമായി ഇളിച്ചുകൊണ്ട് നിൽക്കുന്ന അക്ഷയയെ കൂർപ്പിച്ചു നോക്കി... "ന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നത്..?!" അവളെ നോക്കി പുരികം പൊക്കി അക്ഷയ് ചോദിച്ചു.. മീനു അവളുടെ മേൽ ഒന്നാകെ നോക്കി..മുഴുവനും നനഞ്ഞിട്ടുണ്ട്..കിടക്കുന്ന ബെഡും നനഞ്ഞിട്ടുണ്ട്... അവൾക്ക് അക്ഷയനോട്‌ ദേഷ്യം തോന്നി... അക്ഷയ്ക്ക് അവളുടെ കുറുമ്പപിടിച്ചുള്ള നോട്ടം കണ്ട് ചിരി പൊട്ടി.. അവന് അവളെ നോക്കി പൊട്ടിച്ചിരിച്ചു..ഇത്‌ കണ്ട് മീനു ദേഷ്യത്തോടെ മുഖം തിരിച്ചു..മേൽകൂടെ ബ്ലാങ്കറ്റ് പുതച്ചു കിടന്നു.. "ടി..ടി പോത്തേ..എണീക്ക്..പോയി ഡ്രസ്സ് മാറി കിടന്നോ..പനി വരും.."അവളുടെ ബ്ലാങ്കറ്റ് പിടിച്ചു വലിച്ചുകൊണ്ട് അക്ഷയ് പറഞ്ഞു.. "വിട്.."അക്ഷയ്യിൽ നിന്ന് ബ്ലാങ്കറ്റ് അവള് പിടിച്ചു വാങ്ങി.. "ഞാൻ അല്ലാലോ വെള്ളമാക്കിയേ..പനി വരുന്നുണ്ടേൽ വരട്ടെ..ഹും.."മീനു ദേഷ്യത്തോടെ പുതപ്പു മൂടി കിടന്നു.. ശ്ശെടാ..പെണ്ണ് സീരിയസ് ആയോ... വെറുതെ തമാശക്ക് ചെയ്തത് അല്ലേ..ഇവൾക്ക് എന്താണ്.. അക്ഷയ് ജഗ്ഗ് ടേബിളിൽ വെച്ചു..

ചിലപ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത്കൊണ്ട് ആവാം..എന്ന് കരുതി വെള്ളം എടുക്കാൻ അക്ഷയ് താഴേക്ക് ഇറങ്ങി.. ആ നേരം കൊണ്ട് മീനു ഡ്രസ്സ് മാറിക്കോളും എന്ന് കരുതി.. പക്ഷെ വെള്ളം എടുത്ത അക്ഷയ് വന്നിട്ടും മീനു ഡ്രസ്സ് മാറിയില്ലായിരുന്നു.. ഒ..ആൾ വാശിയിലാണ്.. ബ്ലാങ്കറ്റ് പതിയെ മാറ്റിനോക്കിയപ്പോൾ മീനു നല്ലാ ഉറക്കമാണ്.. അവളുടെ ഉറക്കം കണ്ട് അക്ഷയ് ഒരു നിമിഷം അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു പോയി.. ചെമ്പൻ നിറമുള്ള നീണ്ട മുടി കാറ്റിൽ പാറുന്നുണ്ടായിരുന്നു..തുടുത്ത കവിളുകൾ..എപ്പോഴും ഉയർത്തികളിക്കുന്ന അവളുടെ കട്ടിയില്ലാത്ത പുരികം..മുടി ഇടങ്ങളിലെ നിറം പോലെ തന്നെയായിരുന്നു അവളുടെ പുരികനിറവും.. ശാലിനിക്കും ഇതുപോലെ തന്നെയായിരുന്നുയെങ്കിലും അതെല്ലാം ആർട്ടിഫിഷിയിലിയ് ഉണ്ടാക്കിയതല്ലേ..മീനു ഇന്നേവരെ ബ്യൂട്ടി പാർലറിലോ കെയർ റൂട്ട് ഒ അങ്ങനെ ഒന്നും തന്നെ ചെയ്യുന്നത് കണ്ടിട്ടില്ല... അവളുടെ പിങ്ക് കളർ ചെറിയ ചുണ്ട് എന്തോ മന്ത്രിക്കുന്നത് പോലെ അവന് തോന്നി.. അവന് മുഖം കുഞ്ഞിൻ ഇരുന്ന് അവള് പറയുന്നത് കാത് അടുപ്പിച്ചു കേൾക്കാൻ ശ്രേമിച്ചു..

പെട്ടന്ന് അവളുടെ കൈ അക്ഷയയുടെ ഷർട്ടിൽ പിടുത്തം ഇട്ടു..അവന് അത് വിടിക്കാൻ നോക്കിയെങ്കിലും അവള് മുറുകെ പിടിച്ചു.. ഉറക്കത്തിൽ മീനു അവന്റെ പേര് വിളിക്കുന്നുണ്ടായിരുന്നു... അക്ഷയ് അത്ഭുതത്തോടെ അവളെ നോക്കി നിന്നുപോയി.. മീനുവിന്റെ പിടി മുറുകുന്നത് അവന് അറിഞ്ഞില്ല..അവന് അറിയാതെ തന്നെ അവളിടെ അടുത്ത കിടന്നിരുന്നു... "ഡോ കാലമാടാ ഡോക്ടറെ.." അവളുടെ വിളി കേട്ട് ഞെട്ടികൊണ്ട് അക്ഷയ് അവളുടെ മുഖത്തെക്ക് നോക്കി.. കണ്ണ് തുറന്നിട്ടില്ല..മീനു അക്ഷയ്യെ പറ്റി ചേർന്നാണ് കിടക്കുന്നത്.. "ഐ ലാബ്‌ യൂ കെട്ടിയോനെ.." എന്ന് പറഞ്ഞ അക്ഷയയൂടെ നെഞ്ചിൽ മുഖം അമർത്തി അവള് കിടന്നു..അവളുടെ നനഞ്ഞ മേനി അവന്റെ മേൽ ഒട്ടിനിന്നു.. ഈ നനഞ്ഞ ഒട്ടിയുള്ള ഡ്രസ്സ് ഇട്ട് കിടന്നാൽ രാവിലെ ആക്കുമ്പോൾയേക്കും പനി പിടിച്ചു നീ ഒരു മൂലയിൽ ആകൂലെ പോത്തേ.. ആ ഇവള് പറഞ്ഞിട്ട് എന്ത്..ഞാൻ അല്ലേ വെറുതെ വെള്ളം ഒഴിച്ച... ശേ വേണ്ടായിരുന്നു..!! അല്ലെങ്കിൽ നിനക്ക് അല്ലേ ബോധം വേണ്ടത്..ചെറിയ കുട്ടി അല്ലല്ലോ..വല്യ പെണ്ണ് അല്ലേ..നനഞ്ഞ വസ്ത്രം ഇട്ട് കിടക്കാൻ പാടില്ല എന്ന് അറിയില്ലേ.. അവളുടെ മൂക്ക് പിടിച്ചു നുള്ളികൊണ്ട് അക്ഷയ് ചോദിച്ചു..ഉറക്കത്തിൽ മീനു ഒന്ന് കുറുകി.. •••••••••••••••••••••

വേദനകൊണ്ട് ബെഡിൽ വയറും അമർത്തി പിടിച്ചുകൊണ്ട് പുളയുന്ന ലച്ചുവിനെയാണ് ഹരി കിടക്കാൻ വേണ്ടി മുറിയിലേക്ക് വന്നപ്പോൾ കണ്ടത്... ഇവള് ബ്രേക്ക് ഡാൻസ് നിർത്തി ബെഡിൽ ഉരുളുന്നോ..ഇത്‌ ന്ത് ഡാൻസ് ആണ് ആവോ.. അവളെ ഒന്ന് അടിമുടി നോക്കിയിട്ട് ഹരി മനസ്സിൽ വിചാരിച്ചു... ലാപ് ടേബിളിൽ വെച്ചതിന് ശേഷം തല ഉഴിഞ്ഞുകൊണ്ട് അവന് ബെഡിൽ കിടന്നു..ഹോസ്പിറ്റലിലെ എന്തക്കോ തീരുമാറി പ്രശ്നങ്ങളുണ്ട് അതിന്റെ ഫയൽ നോക്കിയതായിരുന്നു..മൊത്തത്തിൽ ആലോചിച്ചിട്ട് തല പെരുക്കുന്നുണ്ടായിരുന്നു ഹരിക്ക്.. അവന് മെല്ലെ ബെഡിൽ കിടക്കാൻ തുനിഞ്ഞപ്പോളാണ് ആണ്..ബെഡിന്റെ ഒരു സൈഡിൽ കിടന്ന് നെരുങ്ങുന്ന ലച്ചുവിനെ വീണ്ടും ശ്രേദ്ധിച്ചത്.. ബെഡ് ഷീറ്റിൽ ചുവപ്പ് പടർന്ന് കിടക്കുന്നത് കണ്ടപ്പോളാണ് ഹരിക്ക് കാര്യം പെട്ടന്ന് കത്തിയത്.. അവന് മെല്ലെ ലച്ചുവിനെ തട്ടി വിളിച്ചു.. "എന്താണ്.." ദേഷ്യത്തോടെ അവള് ഹരിയോട് ചോദിച്ചു.. അസഹനീയമായ വേദന കാരണം ആയിരുന്നു അവള് അവന്റെ നേരെ ശബ്‌ദം ഉയർത്തിയത്..

പക്ഷെ അത് ഹരിക്ക് മനസിലായില്ല.. ഹൊ കൊരങ്ങാതി..വേദന കണ്ടപ്പോൾ ആശ്വസിപ്പിക്കാൻ തോന്നിയ നിമിഷം..ഹും.. ഹരി ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു... അവനെ നോക്കിയ സമയം ആണ്..ബെഡിൽ ചുവപ്പ് നിറം പടർന്ന് കിടക്കുന്നത് അവള് കണ്ടത്.. പെട്ടന്ന് തന്നെ ബെഡിൽ നിന്ന് എഴുന്നേറ്റ് ലച്ചു ബെഡ് ഷീറ്റ വലിച്ചു.. "അമ്മേ.." എന്ന് പറഞ്ഞു അപ്പുറത്തു സൈഡിൽ കിടക്കുന്ന ഹരി നടുവും തല്ലി വീണു... "എന്താടി ഈ കാണിച്ചേ.." നിലത്തു നിന്ന് ചാടി എഴുന്നേറ്റികൊണ്ട് ഹരി അവളോട് അലറി.. "സൊ..സോറി..ഞാൻ..ഇത്‌..അഴക്ക് ആയോണ്ട്..മാറ്റാൻ..നിങ്ങൾ ഇവിടെ ഉള്ളതല്ലേ..അപ്പൊ..വൃത്തി..സോറി.." എന്തക്കോ വിക്കി വിക്കി അവള് പറഞ്ഞു..പറയുന്നതിന് ഇടക്ക് വയർ പിടിച്ചു അമര്തുന്നുണ്ടായിരുന്നു... പാവം നല്ലോണം വേദനയുണ്ട് എന്ന് തോന്നുന്നു... ഹരിക്ക് കുറ്റബോധം തോന്നി..പാവം വേദന എടുത്തിട്ട് ആവും.. അവന് അവളിൽ നിന്ന് ബെഡ് ഷീറ്റ് വാങ്ങി അലക്കാൻ ഇടുന്ന വസ്ത്രത്തിന്റെ സൈഡിൽ വെച്ചു..

എന്നിട്ട് അവന് തന്നെ പുതിയ് ഷീറ്റ് എടുത്ത വിരിച്ചു... അവളോട് കിടക്കാൻ പറഞ്ഞു.. വേദനകൊണ്ട് എന്നോ ബെഡിൽ കിടന്ന് കുറച്ചു നിമിഷം തന്നെ അവള് ഉറങ്ങി പോയി.. ഉണർന്നത്..അടിവയറ്റിൽ ചൂട് അനുഭവപ്പെട്ടപോളാണ്..കണ്ണ് തുറന്ന് നോക്കിയപ്പോൾ ഹോട് ബാഗ്.എടുത്ത തന്റെ വയറിൽ തടവി തരൂന്ന ഹരി ആയിരുന്നു..അത് അവൾക്ക് ഒരു ആശ്വാസമായി തോന്നിയെങ്കിലും ഉറക്കം ഒഴിച്ചു തനിക്ക്‌ വേണ്ടി ചെയ്യുന്ന ഹരിയ കണ്ട് അവള് എഴുന്നേറ്റു ഇരുന്നു.. അവള് എണീറ്റത കണ്ട് ഹരി അവളോട് കണ്ണ്കൊണ്ട് ഒന്നും ഇല്ലാ കിടന്ന് എന്ന് കാണിച്ചു.. അവള് അറിയുകയായിരുന്നു അവന്റെ കരുതൽ..!!! ലച്ചു ഉറക്കത്തിലേക്ക് വഴുതി..പതിയ പതിയ ഹരിയും.. അവന് ഉറക്കം തൂങ്ങി തൂങ്ങി..അവസാനം ലച്ചുവിന്റെ വയറിൽ മുഖം അമർന്നു ഉറങ്ങി പോയി.. •••••••••••••••••••••• പിറ്റേന്ന് രാവിലെ എഴുന്നേറ്റ് മീനു താൻ ഇട്ട് ഡ്രസ്സ് കണ്ട് വായയും പൊളിച്ചു നിന്നു പോയി.. തൊട്ടടുത്ത കൂർക്കം വലിച്ചു കിടക്കുന്ന അക്ഷയയെയും അവളുടെ ഡ്രെസ്സിനെയും മാറി മാറി അവള് നോക്കി.... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story