സിന്ദൂരം: ഭാഗം 14

sindooram

നിഹാ ജുമാന

അവർ എല്ലാവരും ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു.. ചായ കുടിച്ചോണ്ടിരിക്കുമ്പോൾ മുഴുവനും റാമിന്റെ കണ്ണ് മീനുവിന്റെ മേൽ ആയിരുന്നു.. പക്ഷെ മീനുവിന്റെ കണ്ണ് തന്റെ കെട്ടിയോനെ നോക്കി ചോരയൂറ്റി കുടിക്കുന്ന ആ രണ്ട് രാക്ഷസിമാരുടെ മേൽ ആയിരുന്നു..(ശീതൾ,താര) അവരുടെ നോട്ടം കൂടുംന്തോറും മീനു ഇഡലി ചപ്പാത്തി മാവ് കുഴക്കുന്നത് പോലെ കുഴക്കുന്നുണ്ട്... അവളുടെ ആ പ്രവർത്തിയെല്ലാം അക്ഷയ് കാണുന്നുണ്ടായിരുന്നു... അവന് ചിരി അടക്കി പിടിച്ചു ഇരുന്നു.. എല്ലാരും ഭക്ഷണം കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു പോയി.. മീനുവും അക്ഷയയുടെ പുറകെ എഴുന്നേറ്റ് പോയി.. തന്റെ പുറകെ തന്നെ നടക്കുന്ന മീനുവിനെ കണ്ട അക്ഷയ്ക്ക് ചിരി ആയിരുന്നു... ©©©©©©©©©©©©©©©©©©©©©© "എടി..ഒന്ന് വേഗം ഇറങ്..മുത്തശ്ശിയും കുരിപ്പുക്കൾ ഒക്കെ എപ്പോയോ അവിടെ എത്തിയുട്ടുണ്ട്..നീ ഒന്ന് വേഗം ഇറങ്..മതി കുളിച്ചത്..." ബാത്റൂമിലെ ഡോർ തുരതുരാ തട്ടികൊണ്ട് ഹരി പറഞ്ഞു.. "നീ തുറക്കുന്നുണ്ടോ..അതോ ഞാൻ ചവിട്ടി തുറക്കണോ..?!"

ഡോറിൽ ചവിട്ടികൊണ്ട് ഹരി ചോദിച്ചു... അവസാനം ലച്ചു ഡോർ തുറന്ന്.. അവളടെ കോലം കണ്ട് ഹരി ഞെട്ടി.. ബാത്ത്ടവൽ ഇട്ടുകൊണ്ടായിരുന്നു അവള് ഇറങ്ങിയത്..മുഖത്തു ഒക്കെ സോപ്പിന്റെ പതയും ഉണ്ട്.. "എന്താണ്.." ദേഷ്യത്തോടെ അവള് ചോദിച്ചു..മനപ്പൂർവം അവന്റെ നോട്ടം കണ്ടില്ല എന്ന് നടിച്ചു.. ദൈവമേ ഇവൾക്ക് നാണവും മാനവും ഒന്നും ഇല്ലേ..?! "നിങ്ങളുടെ കൂടെ അല്ലേ ജീവിക്കുന്നത് പിന്നെ എങ്ങനെ ഉണ്ടാകും.." ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള അവളുടെ മറുപടി കേട്ടപ്പോൾ ഹരിക്ക് മനസിലായി ആത്മഗതം ഉറക്കെ ആയിരുന്നു എന്ന്.. "എന്തിനാ വിളിച്ചത് എന്നെ ഇങ്ങനെ കാണാൻ ആണോ.." ആദ്യം ഗൗരവത്തിൽ ചോദിച്ചതണങ്കിലും പതിയെ ടോൺ മാറ്റി കണ്ണിറുക്കികൊണ്ട് ലച്ചു ചോദിച്ചു... ഗോഡെ ഇത്‌ എന്ത് ഐറ്റം... അയ്യേ..ഇത്‌ എന്റെ ലച്ചു അല്ല.. ഹരി വേഗം മുഖം തിരിച്ചു തോർത്തും എടുത്ത പുറത്തേക്ക് ഇറങ്ങി പോയി..അവന്റെ പോക്ക് കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട് ലച്ചു ബാത്റൂമിലേക്ക് തന്നെ കേറി...പോകുമ്പോൾ അറിയാതെ അവളുടെ കുസൃതിത്തരം ഓർത്തു ഹരിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... ©©©©©©©©©©©©©©©©©©©©©©®®® "ആ ശാലിനി ആയിരുന്നു ആദ്യത്തെ കുരിശ്..ഇപ്പൊ ഇതാ വേറെ ഒന്ന്..."

കൈചുരുട്ടികൊണ്ട് ദേഷ്യത്തിൽ ശീതൾ ഫോണിലൂടെ പറഞ്ഞു.. "മോളെ നീ ഒന്ന് അടങ്..അവളെ നീ കാര്യമാക്കണ്ട..നീ അക്ഷയയിൽ ശ്രേധിക്ക്..." "ഞാൻ മാത്രം അല്ലാലോ എന്റെ കൂടെ അവന്റെ ബാക്കി മുറപ്പെണ്ണ്മാറും ഇല്ലേ..അവൾക്ക്..ആ താരക്ക്.. ഇപ്പോഴും അവനെ വേണം...ആ ശ്രീബാലക്കും ഐശ്വര്യക്കുമാണ് ഇപ്പൊ അവനിൽ ഇന്റെരെസ്റ്റ് ഇല്ലാത്തത്..ഒന്ന് കെട്ടിയതല്ലേ അവന് അതുകൊണ്ടാവും..പക്ഷെ മമ്മി..എനിക്ക് പറ്റില്ല..എനിക്ക് അവനെ വേണം...!!!" "മോളെ..അതിന് ഒക്കെ വഴിയുണ്ട്..." "ഹൗ മമ്മി..?!" "ഇപ്പോഴും അവന് ശാലിനിയോട് ഒരു ഇത്‌ കാണും..അക്ഷയ്‌ക്ക് അവളെ എത്രാമത്തെ ഇഷ്ടം ആണ് എന്ന് അറിയാല്ലോ..അതിൽ പിടിച്ചു തുങ്ങണം..മീനാക്ഷിയുടെയും അക്ഷയയുടെ ഇടയിൽ അവരുടെ പേര് വെച്ചു നീ കളിക്കണം...

ഭർത്താവ ഇപ്പോഴും വേറെ പെണ്ണിന് മനസ്സിൽ ഇട്ട് നടക്കുന്നത് എത്ര ശീലാവതിക്കൾക്കും പറ്റില്ല മോളെ... നിനക്ക് ഞാൻ പറയുന്നതെല്ലാം മനസിലാവുന്നുണ്ടല്ലോ ലെ.." "യാ മമ്മി.." ഒരു ഗൂഢചിരിയോടെ ശീതൾ പറഞ്ഞു... നീയും കൂടിക്കോ..പക്ഷെ അവന് എന്റേത് മാത്രം ആയിരിക്കും...നീ എത്ര കടിഞ്ഞ ശ്രേമിച്ചാലും അവനെ നിനക്ക് സ്വന്തമാക്കാൻ ആവില്ല..... അപ്പുറത്തു മുറിയിൽ ഇരുന്ന് ഫോണിൽ സംസാരിക്കുന്ന താരയെ നോക്കികൊണ്ട് ശീതൾ മനസ്സിൽ പറഞ്ഞു.. ആൻഡ് ഇട്സ് യൂവർ ടേൺ ms.മീനാക്ഷി!!!!! ©©©©©©©©©©©©©©©©©©©©©®® ഹൊ..മുറപ്പെണ്ണ് പോരെ..ഇത്‌ ഒരുമാതിരി.. മുറപ്പെണ്ണ്ക്കൾ..ബ്ലാഹ്.. ദൈവമേ എനിക്ക് ക്ഷമ തരൂ...!!! മീനു എന്തക്കയോ പിറുപിറുത്തുകൊണ്ട് മുറിയിലേക്ക് കെറിപോയി.. അവളുടെ സംസാരം കേട്ടുകൊണ്ട് പുറകെ നടന്ന വന്ന് റാം ഉറക്കെ ചിരിച്ചു.. അത് കേട്ട് മുറിയുടെ ഉള്ളിലേക്ക് കടക്കാൻ നിന്ന് മീനു ഒരുനിമിഷം നിന്ന് തിരിഞ്ഞു നോക്കി... റാം..!..... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story