സിന്ദൂരം: ഭാഗം 21

sindooram

നിഹാ ജുമാന

"ലച്ചു...!!!" പെട്ടന്ന് ഹരിയുടെ ശബ്‌ദം കേട്ട് ലച്ചു ഞെട്ടിധരിച്ച തിരിഞ്ഞുനോക്കി.അവളെ തന്നെ രൂക്ഷമമായി നോക്കുന്ന ഹരിയെ കണ്ടതും പേടിച്ചുകൊണ്ട് ലച്ചു ഉമീനീർ ഇറക്കി.നിലത്തു വീണു കിടക്കുന്ന ശീതൾ അവളെ പുച്ഛിച്ചുകൊണ്ട് ചിരിച്ചു.അത് കണ്ട് ലെച്ചുവിന് ദേഷ്യം ഇരട്ടിച്ചിരുന്നു..ശീതളിനെ അവള് നോക്കി പേടിപ്പിച്ചു.ശീതൾ നിലത്തു തിരിഞ്ഞു ഇരിക്കുന്നത് കൊണ്ട് ഹരിക്ക് ശീതളിന്റെ മുഖം കാണുന്നില്ലായിരുന്നു.അവന് ശീതളിനെ ദേഹാപ്പിച്ചു നോക്കികൊണ്ടിരിക്കുന്നു ലെച്ചുവിനെ മാത്രമാണ് കാണുന്നത്.. അടുക്കളയിൽ നിന്ന് ഇവിടെത്തെ ശബ്‌ദം കേട്ട് അമ്മയും മുത്തശ്ശിയും ചെറിയമ്മ (ഹരിയുടെ അമ്മ)യും ഹാളിലേക്ക് വന്നു.കാര്യം മനസിലാവാതെ അവർ ഇതെല്ലാം കണ്ടനിന്നു.മീനുവിനോട് ചോദിച്ചപ്പോൾ ആണ് അവരും കാര്യങ്ങൾ മനസിലാക്കിയത്.എല്ലാവരുടെയും നോട്ടം തന്നിൽ ആണ് എന്ന് മനസ്സിലായതും ലച്ചു പതിയെ തല താഴ്ത്തി.കുറ്റവാളിയെ പോലെയുള്ള അവളുടെ നിൽപ്പ് കണ്ടതും ഹരിക്ക് കൂടുതൽ ദേഷ്യം വന്നു.തെറ്റ് അവളിടെ ഭാഗത്തു ഉള്ളത്കൊണ്ട് ആണല്ലോ ആ ഭാവം.ശ്രീക്ക് ഒന്നും വേണ്ടില്ലായിരുന്നു എന്ന് തോന്നി പോയി..

മുത്തശ്ശിയുടെയും അമ്മയുടെയും ശബ്‌ദം ലെച്ചുവിന്റെ നേരെ ഉയരും എന്ന് വിചാരിച്ചു ഹരി ആദ്യം തന്നെ ലെച്ചുവിന്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് മുറിയിലേക്ക് പോയി. 🍃🍃🍃🍃🍃🍃🍃🍃🍃 "മീനു.." ഹോസ്പിറ്റലിലേക്ക് ഇറങ്ങാൻ നിന്ന് അക്ഷയ അവളെ വിളിച്ചു..വിളി കേട്ട് മീനു ഫോൺ ടേബിളിൽ വെച്ചു അവന്റെ അടുത്തേക്ക് വന്നു..എന്ത് എന്ന് അർത്ഥത്തിൽ അവനെ നോക്കി.. അവളോട് എന്തോ പറയാൻ വന്ന് അവന് അവളുടെ വരവ് ഫോണുമായി ആണ് എന്ന് കണ്ട് ദേഷ്യം വന്നു.. "ഏതുനേരവും ഈ സാധനം പിടിച്ച ഇരിക്കുന്നത് എന്തിനാ..." ദേഷ്യത്തോടെ അവന് ചോദിച്ചു..... "ഒ..ഒന്നും ഇല്ലല്ലോ...അക്ഷയ് എന്തിനാ വിളിച്ചേ..?!" വിഷയം മാറ്റണം എന്ന് പോലെ മീനു ചോദിച്ചു.. "ഹോസ്പിറ്റളിൽ ക്യാമ്പ് എന്ന് പറഞ്ഞ ഏതോ ഒരു പട്ടികാട്ടിലേക്ക് പോകുന്നുണ്ട്...മെയിൻ ഡോക്ടർസിൽ എന്നെയും അച്ഛന് ഉൾപ്പെടുത്തിയിട്ടുണ്ട്..അച്ഛനും ചെറിയച്ഛനും ഒക്കെ ഓസ്ട്രേലിയ അല്ലേ അപ്പൊ ഹോസ്പിറ്റൽ ആവിശ്യത്തിന് ഞാനും ഹരിയും തന്നെ വേണം..ഹരി എന്തായാലും വരുന്നില്ല..അതുകൊണ്ട് എനിക്ക് പോവണം.."അവളെ ഒന്ന് അമർത്തി നോക്കിയതിന് ശേഷം അക്ഷയ് തിരിഞ്ഞ നിന്നു ഷർട്ടിന്റെ ബട്ടൻസ് കണ്ണാടിയിൽ നോക്കി ഇട്ടുകൊണ്ട് പറഞ്ഞു..

. "അല്ല..എവിടേക്ക്..എത്ര ദിവസം.."തന്നെ നോക്കാതെ സംസാരിക്കുന്ന അവനോട് അവള് മെല്ലെ ചോദിച്ചു... "ആവോ ഡേയ് ഒക്കെ അവിടെ ചെന്നാലേ അറിയൂ..എത്ര ദിവസം നിക്കണം എന്ന്....സ്ഥലം എനിക്ക് അറിയില്ല..എന്തോ ഒരു ഇന്ദിരപട്ടണം....ഒരു ശിവ് ക്ഷേത്രത്തിന്റെ അടുത്താണ്..." കൈയിൽ വാച്ച് കെട്ടികൊണ്ട് അക്ഷയ് പറഞ്ഞു... ഇന്ദിരപട്ടണം...!!! ഇന്ദിര ലക്ഷ്മിയുടെയും ഇന്ദ്രാന്റെയും പ്രണയകാല സാക്ഷിയായ നാട്..പടർന്ന് പന്തലിച്ച പ്രണയമധുര നാളുകൾ ഒരു ദക്ഷണയും ഇല്ലാതെ അറുത്തെടുത്ത നാട്.. വൃന്ദാവൻ തറവാട്ടിലെ ഇളയമകൾ ഇന്ദിര ലക്ഷ്മി..തന്റെ അമ്മയുടെ നാട്..തന്നെ അവിടെ നിന്ന് അകറ്റിയിട്ട് നാൾ എന്തോരം.. "മുത്തശ്ശി പറയുന്നത്..ഞാൻ മാത്രം പോകണ്ട..നിന്നെയും കൊണ്ടുപോകാൻ.." അക്ഷയ് പറഞ്ഞത് കേട്ട് ഒരു തളർച്ചയോടെ അവള് ബെഡിൽ ഇരുന്നു..പിന്നെയും അവന് ഓരോന്ന് പറയുന്നു ഉണ്ടെങ്കിലും അവള് ഒന്നും കേൾക്കുന്നിലായിരുന്നു.. താൻ പറയുന്നതിന് മറുപടി കിട്ടാത്തത് കണ്ട് അവനെ അവളെ നോക്കി.

.ഏതോ ലോകത്ത എന്ന് പോലെ കണ്ണീർ വാര്ത്ത ഇരിക്കാണ് അവള്...അക്ഷ അവളുടെ അടുത്ത ചെന്ന് ഇരുന്നു.. "മീനു.." അവന്റെ വിളി കേട്ട് അവള് ഞെട്ടി.. പെട്ടന്ന് അവിടെ നിന്ന് എഴുന്നേൽക്കാൻ നിന്ന് അവളെ അവന് ബലമായി പിടിച്ചു ഇരുത്തി.. "മീനാക്ഷി..എനിക്ക് അറിയണം..എന്താ നിന്റെ പ്രെശ്നം കൊറെ ദിവസമായി കാണുന്നു..എനിക്ക് ഇപ്പൊ എല്ലാമാറിയാണം.."അവളുടെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് വാശിയിൽ അവന് പറഞ്ഞു.. "അത് ഒ.." "ഇനിയും ഒന്നും ഇല്ലാ എന്ന് പറഞ്ഞാൽ നിന്റെ കരണം അടിച്ചു പൊട്ടിക്കും ഞാൻ.."മീനു പറഞ്ഞ പൂർത്തിയാക്കും മുമ്പ് അക്ഷയ് പറഞ്ഞു. ഹൊ ചെകുത്താൻ തെണ്ടി...!! അവന്റെ കൈ മീനാക്ഷിയുടെ കൈ തണ്ടയിൽ എത്തിയതും ഇനിയും അവന്റെ വാശിയിൽ തനിക്ക്‌ എതിർക്കാൻ കയില്ല എന്ന് കണ്ട് മീനു അവനോട് എല്ലാം പറയാൻ തന്നെ തീരുമാനിച്ചു.. അവള് ഓരോന്ന് പറയാൻ തുടങ്ങി... "അക്ഷയ്... ഞാൻ..നിങ്ങൾ വിചാരിക്കുന്നത് പോലെ ആ വീട്ടിലുള്ളത് എന്റെ അച്ഛനോ അമ്മയോ അല്ല..

അവർ എന്റെ ആരും അല്ല..എന്നെ വളർത്തിയത് ഒന്നും അവർ അല്ല..വേറെ ഒരാളെക്ക് എന്നെ കൈപിടിച്ചു ഏല്പിക്കാൻ വേണ്ടി മാത്രം എനിക്ക് വേണ്ടി വന്ന് എന്റെയല്ലത്ത എന്റെ മാതാപിതാക്കൾ..."അവളുടെ വാക്കുകൾക്ക് കേട്ട് പ്രേതേകിച് മാറ്റം ഒന്നും അവന് ഉണ്ടായില്ല..കാരണം അവന് ആദ്യം തന്നെ അത് പ്രേതിക്ഷിച്ചതാണ്..അവൾക്ക് ഒരിക്കെ പോലും അവിടേക്ക് പോണം എന്നില്ലയിരുന്നു..അപ്പോൾ തന്നെ അവന് ഡൌട്ട് തോന്നിയതാണ് അത്.. "എന്നെ നോക്കിയതും വളർത്തിയതും ഒക്കെ എന്റെ ഏട്ടനാ..എന്റെ അമ്മയുടെ കുഞ്ഞ അനിയൻ..എനിക്കായി എപ്പോഴും ഉണ്ടാകും സ്വന്തം ഏട്ടൻ...എന്റെ തണലായി എന്നും ഉണ്ടാകും..എന്റെ അരുണേട്ടൻ..."അവളുടെ കണ്ണുകളിലെ ഏട്ടനോടുള്ള ആരാധനകണ്ട് ചെറിയ കുശുമ്പ് അവനിൽ മുളപൊട്ടിയില്ലാതില്ല..അവള് വീണ്ടും തുടർന്നു..അക്ഷയ് കാതോർത്തു.. "ഞാൻ ജനിച്ച രണ്ട് നാൾ കഴിഞ്ഞപ്പോഴേക്കും അമ്മാ പോയി.. വൃന്ദാവൻതറവാട്ടിലെ ഇളയ പുത്രിയെ നഷ്ട്ടപെട്ട നിമിഷം ആ തറവാട് ശെരിക്കും ഉണങ്ങിപോയിരുന്നു..

അമ്മയുടെ മരണവും..അമ്മയുടെ മരണത്തിന്റെ രണ്ട് ദിവസം മുമ്പുള്ള എന്റെ അച്ഛന്റെ ആക്സിഡന്റ്ഉം തമ്മിൽ എന്തക്കയോ സംശയങ്ങൾ ഉണ്ടായിരുന്നു..പക്ഷെ അന്ന് അതൊന്നും ആരും ശ്രേധിച്ചില്ല.. " "വൃന്ദാവനം തറവാടോ.." പെട്ടന്ന് അക്ഷയ് അമ്പരന്നുകൊണ്ട് ചോദിച്ചു.. "അതെ...എന്റെ അമ്മാ..ഇന്ദിര ലക്ഷ്മി..അമ്മയുടെ തറവാട് ആണ് വൃന്ദാവനം..ഞാൻ കണ്ടിട്ടില്ല.. അച്ഛന് ഇന്ദ്രൻ..അമ്മയുടെയും അച്ഛന്റെയും പ്രണയവിവാഹമായിരുന്നു.. മുത്തശ്ശി മാത്രമായിരുന്നു സപ്പോർട്ട്..അമ്മയുടെ വല്യ രണ്ട് ഏട്ടൻമ്മാർ..ശേഖരനും രാജേന്ദ്രനും..ഇവർക്ക് ആയിരുന്നു കൂടുതൽ എതിർപ്പ്.. അമ്മാ മരിച്ചതിന് ശേഷം എന്നെ നോക്കിയത് മുത്തശ്ശി ആയിരുന്നു..എന്നെ നോക്കാൻ മുത്തശ്ശി വയ്യാതെ ആയപ്പോൾ മുത്തശ്ശി എന്നെ അരുണേട്ടന്റെ കൈയിൽ നോക്കാൻ ഏല്പിച്ചതാണ്..അങ്ങനെയാ ഞങ്ങൾ ഈ നാട്ടിൽ എത്തിയത്..."അവള് ഒന്ന് നിർത്തി..വീണ്ടും തുടർന്നു... "ഞാൻ അറിയാത്ത വേറെയും കാര്യങ്ങൾ ഉണ്ട് എന്ന് എനിക്ക് മനസിലായത് ഈ ഇടയാണ്..നമ്മുടെ കല്യാണത്തിന് തൊട്ട് മുമ്പ്..

ഏട്ടനെ ആരൊക്കെ കൊല്ലാൻ നോക്കുന്നുണ്ട്...ഏട്ടനോടാണ് ഞാൻ ഫോണിൽ മെസ്സേജ് ചെയ്യുന്നത് ഒക്കെ... ഏട്ടൻ എന്നോട് ഒന്നും പറഞ്ഞ തന്നിട്ടില്ല..പക്ഷെ എനിക്ക് ഒക്കെ അറിയണം..!! ഇപ്പോൾ ഞാൻ ഏട്ടൻ പറയുന്നത് പോലെയാണ് കാര്യങ്ങൾ ഒക്കെ ചെയ്യുന്നത്..."ചുരുക്കി പറഞ്ഞ കൊടുത്തതിന് ശേഷം അവള് ശ്വാസം എടുത്ത വിട്ടു..അക്ഷയ് അപ്പോഴും അവളുടെ കൈയിൽ പിടിച്ചു നിൽക്ക ആയിരുന്നു..അവന്റെ മനസ് വേറെ എവിടെ ആയിരുന്നു.. "അതെ..."അവള് പതിയെ അവനെ വിളിച്ചു.. "മ്മ്.."എന്ത് എന്ന് അർത്ഥത്തിൽ അവന് അവളെ നോക്കി.. "ഞാൻ പറഞ്ഞല്ലോ..ഇനി കൈ വിട്.."അവള് പറഞ്ഞു..അവന് അപ്പോൾ തന്നെ കൈ വിടിപ്പിച്ചു.. "വൃന്ദാവനം..ഇന്ദിരാപട്ടണത്തിലാണോ..?!"കുറച്ചു നേരത്തെ മൗനത്തിന് ശേഷം അക്ഷയ് അവളോട് ചോദിച്ചു... "ഹ്മ്മ്മ്.."അവള് മൂളി.. അക്ഷയ് ഫോൺ എടുത്ത അച്ഛനെ വിളിച്ചു..ബാൽക്കണിയിൽ പോയി അവന് ഫോണിൽ സംസാരിച്ചു..അവന്റെ മുഖത്തു എന്തക്കോ ഭാവങ്ങൾ മിന്നിമറയുന്നുണ്ടായിരുന്നു..

അത് എന്തിനാണ് എന്ന് അവൾക്ക് മനസിലായില്ല.. കുറച്ചു കഴിഞ്ഞ അക്ഷയ് വന്നു.. "അതേയ്.." മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോവാൻ നിന്നാ അക്ഷയയെ അവള് വിളിച്ചു..എന്ത് എന്ന് അർത്ഥത്തിൽ അവന് തിരിഞ്ഞു നോക്കി.. "അല്ല..ഡ്രസ്സ് പാക്ക് ചെയ്യേണ്ടേ..ഒന്നും പറഞ്ഞില്ല.." "അത് വേണ്ടാ..ഞാൻ പോകുന്നില്ല..ക്യാമ്പിന്റെ place മാറ്റണം..എന്നിട്ടേ പോക്കുന്നോള്ളൂ.."ഗൗരവത്തിൽ അവന് അത് പറഞ്ഞ ഡോർ അടച്ചു പോയി.. അത് എന്തിന് എന്ന് മാത്രം അവൾക്ക് മനസിലായില്ല.. പെട്ടന്നാണ് അവൾക്ക് ലെച്ചുവിന്റെ കാര്യം ഓർമ്മ വന്നത്.. അയ്യോ..ഹരിയേട്ടൻ അവള് എന്തെങ്കിലും ചെയ്തിട്ട് ഉണ്ടകൊ.. മീനു മുറിയിൽ നിന്ന് ഇറങ്ങി.. 🍂🍂🍂🍂🍂🍂🍂🍂 ഹരിയുടെ പിടിയിൽ നിന്ന് അവള് കുതറിമാറാൻ ശ്രമച്ചില്ല.അവള് ഒന്നും മിണ്ടാതെ അവന്റെ കൂടെ മുറിയിലേക്ക് നടന്നു.. മുറി കേറിയതും ചെവികല്ല് പൊട്ടുന്നപോലെ ഒരു തല്ല് ആയിരുന്നു.. അയ്യോ..ന്റെ അമ്മസ്കി..!! കണ്ണിൽ നിന്ന് പൊന്നീച്ച പറി..ഹരി എന്തക്കയോ പറയുന്നുണ്ടെങ്കിലും അവൾക്ക് ഒന്നും കേൾക്കുന്നില്ലയിരുന്നു..

ഒരു പീ എന്ന് ഒച്ച മാത്രമേ കേൾക്കുനുള്ളയിരുന്നു.. അവന് ദേഷ്യത്തോടെ അവളെ പിടിച്ചു ഉന്തിയതിന് ശേഷം ബാൽക്കണിയിലേക്ക് പോയി... 🍃🍃🍃🍃🍃🍃 ലച്ചുവിനെ അന്വേഷിച്ച ചെന്ന് മീനു കണ്ടത്..നിലത്തു ചോരയിൽ വാര്ത്ത കിടക്കുന്ന ലെച്ചുവിനെയാണ്.. ഒരുനിമിഷം കൈ നെഞ്ചത് വെച്ചു അവള് അറിയാതെ അലറി പോയി.. ലച്ചു..!!! എന്ന് വിളിച്ചു അവള് നിലത്തേക്ക് മുട്ട്കുത്തയിരുന്നു... മീനുവിന്റെ ശബ്‌ദം കേട്ട് ബാൽക്കണിയിൽ നിന്ന് ഹരി വന്നു..അതുപോലെ വീട്ടിലുള്ള ബാക്കിയുള്ളവരും അങ്ങോട്ട് എത്തിയിരുന്നു..നിലത്തു വീണ് കിടക്കുന്ന ലെച്ചുവിനെ കണ്ട് ഹരി ഞെട്ടി..തലയിൽ നിന്ന് നിക്കാതെ ചോര വീണുകൊണ്ടിരുന്നു.. ഹരി പെട്ടന്ന് ലെച്ചുവിന്റെ അടുത്തേക്ക് ഓടി..അവളെ ഒരു കൈകൊണ്ട് പിടിക്കാൻ നോക്കിയത്..മീനു ഹരിയെ രൂക്ഷമമായി നോക്കി..... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story