സിന്ദൂരം: ഭാഗം 26

sindooram

നിഹാ ജുമാന

 (ഹരി) "ഹരിയേട്ടാ..." മുത്തശ്ശിയെ ഹോസ്പിറ്റലിൽ ചെന്ന് കാണിച്ചതിന് ശേഷം തിരിച്ച വീട്ടിലെത്തി. മുറിയിലേക്ക് കേറുമ്പോൾ ആയിരുന്നു പുറകിൽ നിന്ന് മീനുവിന്റെ വിളി... "എന്ത് മീനു.."തിരിഞ്ഞുനോക്കി അവളോട് ഞാൻ ചോദിച്ചു... "ഹരിയേട്ടാ..പ്ലീസ്..ഒഴിഞ്ഞു മാറരുത്..ഇനിയെങ്കിലും എന്നോട് കള്ളം പറയാതെ എല്ലാ സത്യങ്ങൾ പറഞ്ഞോടെ പ്ലീസ്..താരയുമായി എന്തിനാ അക്ഷയ് പോയത്...ഹേ..?പ്ലീസ് ഏട്ടാ പറ..ഇനിയും ഞാൻ അറിയാത്ത ഒരുപാട് ഉണ്ട്..ഒന്ന് പറ.."കൈകൂപ്പി എന്നോട് കേണുകൊണ്ട് മീനു പറഞ്ഞു.നിസഹായത അവസ്ഥ ആയിപോയി എന്റെ കാര്യം..എന്ത് പറയണം എന്ന് അറിയാതെ ഞാൻ നിന്ന് വിയർത്തു.. "ഏയ്..അവന് നിന്നോട് എല്ലാം പറഞ്ഞതല്ലേ മീനു.."അവളുടെ മുഖത്തു നോക്കാതെ ഞാൻ പറഞ്ഞോയിയാൻ നോക്കി.. "ഇല്ല..നിങ്ങൾ ഒരുപാട് എന്നിൽ നിന്ന് മറച്ചു..എനിക്ക് ഒന്നും മനസിലാകുന്നില്ല..എന്താണ് ഇതിനൊക്കെ അർഥം..." വൃന്ദാവനം തറവാടിന്റെ ഫോട്ടോ ഫ്രെയിം എടുത്ത കാണിച്ചുകൊണ്ട് അവള് ചോദിച്ചു..

ആ ഫോട്ടോ കണ്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി.. കോളേജിൽ പഠിക്കുമ്പോൾ ശാലുന്റെ കൂടെ പോയതാണ് അങ്ങോട്ട്..അപ്പോൾ എടുത്ത ഫോട്ടോ ആണ്... തറവാടിന്റെ മുന്നിൽ നിന്നുകൊണ്ട് ശാലിനിയുടെ കഴുത്തില് കൂടി കൈ ഇട്ടുകൊണ്ട് നിൽക്കുന്ന അക്ഷയും അവളോട് കോക്രി കാട്ടി ഇപ്പൊറുത്ത നിൽക്കുന്ന ഞാനും താരയും ആണ് ആ ഫോട്ടോയിൽ.. അതു കൂടി കണ്ടതും എന്ത് പറയണം എന്ന് അറിയാതെ ഞാൻ തല താഴ്ത്തി.. "പറ..." അവളുടെ നിറഞ്ഞകണ്ണുകൾ കണ്ട് ഇനിയും അതെല്ലാം അവളിൽ നിന്ന് മറക്കുന്നത് ശെരിയല്ല എന്ന് എനിക്ക് തോന്നി.. "പറ ഏട്ടാ.." "പറയാം.."ദീർഖശ്വാസം എടുത്ത വിട്ടതിന് ശേഷം ഞാൻ പറഞ്ഞു.അവളുടെ കണ്ണ് വിടർന്നു.. മോങ്ങൽ ഒക്കെ തീർന്നോ..🙄 "എന്നാ എൻക്കും കേൾക്കണം.."എവിടെ നിന്നോ പൊട്ടിമുളച്ച പോലെ എന്റെ കെട്ടിയോൾ ഓടി ചാടി വന്നുകൊണ്ട് പറഞ്ഞു... എന്തായാലും പറയാൻ ഉദ്ദേശിച്ചതല്ലേ പറയാം.. എന്ന് മനസ്സിൽ വിചാരിച്ചു..ഞാൻ ഒന്ന് കണ്ണടച്ച് തുറന്നു..എന്റെ മുന്നിൽ ഉണ്ടക്കണ്ണുകൾ കാട്ടി രണ്ടണ്ണം ഇരിക്കുന്നുണ്ട്..

കൂടുതൽ ലാഗ് അടിപ്പിക്കാതെ ഞാൻ പറയാൻ തുടങ്ങി.. "മെഡിക്കൽ കോളേജിലെ...." "നിർത്ത നിർത്ത..നോവൽ വേണ്ട...ഷോർട് സ്റ്റോറി മതി..."പറഞ്ഞ തുടങ്ങീല്ല അതിന് മുമ്പ് തന്നെ എന്റെ പെമ്പറന്നോത്തി വാ തുറന്ന്.. "ഫ്ലോ കളയല്ലേ പോത്തേ.."അവളെ നോക്കി പല്ലുകടിച്ചുകൊണ്ട് ഞാൻ പറഞ്ഞു..ഒരു പുച്ഛഭാവത്തോടെ അവള് മൂളി.ഞാൻ മീനുവിന്റെ മുഖത്തേക്ക് നോക്കി.അവിടെ എല്ലാം അറിയാനുള്ള ആകാംഷയാണ്... ®®®®®®®®®®®® ബെഡിൽ ഇരുന്ന് താടിക്ക് കൈ കുത്തികൊണ്ട് ആകാംഷപരുവമായി അവർ രണ്ടുപേരും ഇരുന്നു.ഹരി പറയാൻ തുടങ്ങി.. "ഞാൻ,അക്ഷയ്,താര,ശാലിനി...കട്ട ചങ്ക്സ് എന്ന് വേണം പറയാൻ..ആരും അസൂയപെടുന്ന സൗഹൃതം..ആരും കൊതിക്കുന്ന കോളേജ് നാളുകൾ.. ശെരിക്കും അടിച്ചു പൊളിച്ചു ദിനങ്ങൾ.. നിങ്ങൾ ഈ കാണുന്ന താര ഒന്നും അല്ല അവള് അപ്പൊ..ഞങ്ങളുടെ ചങ്കും കരളും ഒക്കെ ആയിരുന്നു..ഇപ്പോഴും ആണ്.. ഇതുപോലെ എപ്പോഴും മൂടി ആയി അല്ലായിരുന്നു അവള് അന്ന്..ഒരു ഫ്ലൈ ബേർഡ്..ഞങ്ങളുടെ വായാടി ചെല്ലാ..💛

" മീനുവും ലെച്ചുവും കണ്ണുകൾ വിടർത്തി ഇരുന്നു.. "സാധാരണ ഫ്രണ്ട്ഷിപ് കാണുന്ന ഒരു അപൂർവം കാഴ്ച്ച അല്ല ഇത്‌ എന്ന് എനിക്ക് അറിയാം..എന്താണ് എന്ന് വെച്ചാൽ.."ഹരി പറഞ്ഞു.. "പ്രേമം....!!" അത് കേട്ട് കേൾക്കാൻ വെല്ല ഇന്റെരെസ്റ്റ് ഇല്ലാത്ത പോലെ മീനു മുഖം തിരിച്ചു.. ഭർത്താവിന്റെ ആദ്യ പ്രേമം കേൾക്കാൻ ഏതു വൈഫും ആഗ്രഹിക്കില്ല എന്നത് ഒരു പുതിയ കാര്യം അല്ലല്ലോ.. ഹരിക്കും ലച്ചുവിനും അത് കണ്ട് ചിരി വന്നു.. "മ്മ്...ഇതൊക്കെ എനിക്കും അറിയ..."മുഖം കോട്ടി മീനു പറഞ്ഞു.. "താരയുടെ കാര്യം ഒഴികെ..എനിക്ക് അറിയേണ്ടത് ഇതല്ല.." മീനു പറഞ്ഞു.. "താര എങ്ങനെ ഇപ്പോ ഇങ്ങനെ ആയി..?! whats the reason..?!..ശാലിനിക്കും വൃന്ദാവനം ആയിട്ട് എന്താ കണക്ഷൻ..?!!അവള് അവിടെത്തെ കുട്ടിയാണോ..അവള് എന്റെ കസിൻ വല്ലതും ആണോ..??!!..." ...... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story