സിന്ദൂരം: ഭാഗം 29

sindooram

നിഹാ ജുമാന

ആത്മഹത്യാ ആണല്ലോ..രണ്ടു ദിവസം മുമ്പ് ആയിരുന്നു പോലും അവളുടെ പൂർവകാമുകന്റെ ആണ്ട..വിരഹം മൂത്ത ചെയ്തത് ആണ് പോലും..കഷ്ടം..നല്ലൊരു ജീവിതം പോയി.. വന്ന് പോയവരോട് വാക്കുകളായിരുന്നു മീനുവിന്റെ മനസ് നിറയെ.വിരഹമൂത്ത ആത്മഹത്യാ ഒന്നും അവള് ചെയ്യില്ല..പക മൂത്ത ചിലപ്പോൾ കൊലപാതകം ആയേക്കാ..🙊 അക്ഷയ്..അവന് ഒരാളെ കൊല്ലാൻ ഒക്കെ കയ്യോ..ചിലപ്പോൾ സാധിച്ചേക്കാം ലെ..പ്രാണനായി കണ്ടവളെ കൊന്നവൾ അല്ലേ..ഏഹ്..എങ്കിലും ഒരാളെ കൊല്ലാൻ ഒക്കെ..നോ.. മീനു മനസ്സിൽ ഓരോന്ന് പറഞ്ഞകൊണ്ടേ ഇരുന്നു..പെട്ടന്ന് അക്ഷയ് മുറിയിലേക്ക് വന്നു.. മീനു ഞെട്ടികൊണ്ട് ചാടി എഴുന്നേറ്റു.അക്ഷയ് അത് കണ്ട് അവളെ ഒന്ന് സംശയത്തോടെ നോക്കി പിന്നെ ടവൽ എടുത്ത മുഖം തുടച്ചു. "കോഫി..."ടേബിൾ ഇരിക്കുന്ന കോഫി ചൂണ്ടികൊണ്ട് അവള് പറഞ്ഞു.അക്ഷയ് ഒന്ന് മൂളികൊണ്ട് അത് എടുത്തുകുടിച്ചു.സാധാരണ കലപില പറയുന്ന മീനുവിന്റെ സൈലെന്സ എന്തിനാണ് എന്ന് അവന് പെട്ടന്ന് തന്നെ മനസ്സിലായിരുന്നു. മീനു അവനെ അടിമുടി നോക്കുകയായിരുന്നു.. ഒരു കൊലപാതകിക്ക് വേണ്ടത് ഒക്കെയുണ്ടോ.. "ഒരു കില്ലേറിന് വേണ്ടത് എന്തൊക്കെയാണ് മീനു..?!"കോഫി ചുണ്ടോട് അടിച്ചുപിച്ചുകൊണ്ട് അവന് ചോദിച്ചു..

പെട്ടന്ന് അവന്റെ ചോദ്യം കേട്ടപ്പോൾ ആണ് അവള് സൗബോധത്തിലേക്ക് വന്നത്.. തന്റെ ആത്മഗതം അവന് കേട്ടു എന്ന് മനസ്സിലായതും മീനു ഒരു പുളിങ്ങ തിന്ന് ഇളി പാസ്സാക്കി.. "ഹും..ഹരി നിനോട്‌ എല്ലാം പറഞ്ഞുവെന്ന് എനിക്ക് അറിയാം.. അതെല്ലാം എന്റെ പാസ്റ്റ..നിനക്ക് ന്തേലും പ്രോബ്ലെംസ് ഉണ്ടോ എന്റെ കൂടെ ജീവിക്കാൻ..ഉണ്ടെങ്കിൽ..U can leave.."അതും പറഞ്ഞു അക്ഷയ് ബാൽക്കണിയിലേക്ക് പോയി..പുറകെ തന്നെ മീനുവും.. എന്തോ ഓർത്തു പുറത്തേക്ക് നോക്കി കോഫി അവന് കുടിച്ചു..മീനു അവനെ പുറകിലൂടെ കെട്ടിപിടിച്ചു.. "ഞാൻ പോവൂല..ന്നേ പറഞ്ഞയക്കാൻ നോക്കും വേണ്ടാ.."അവനെ മുറുക്കികെട്ടിപിടിച്ചുകൊണ്ട് അവള് പറഞ്ഞു.അത് കേട്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... ❇️❇️❇️❇️❇️❇️ മണിക്കൂറുകൾ കഴിഞ്ഞു..🍂 ലച്ചു വീട്ടിൽ എല്ലായിടത്തും തിരഞ്ഞിട്ടും മീനുവിനെ കണ്ടിട്ടില്ല..അക്ഷയയെയും കാണാത്തത്കൊണ്ട് അവള് തിരിച്ച മുറിയിലേക്ക് തന്നെ പോയി.. "ഹരിയേട്ടാ.."മുറിയിലേയ്ക്ക കേറിയ ഉടൻ അവള് വിളിച്ചു..

"മ്മ്.." "മീനുവും അച്ചുവേട്ടനും എവിടെ..?!ഇവിടെ ഒന്നും കാണുന്നില്ലല്ലോ..?!" "ഹും..അവർ ഒരിടം വരെ പോയതാ...two ഡേയ്സ് കഴിയും ഇവിടെ എത്താൻ.."ഹോസ്പിറ്റലിലേക്ക് പോകാൻ റെഡിയായിക്കൊണ്ട് ഹരി പറഞ്ഞു.. "രണ്ടൂസോ.."ചുണ്ട് പിളർത്തി ലച്ചു പറഞ്ഞു.എല്ലെങ്കിൽ തന്നെ വീട്ടിൽ ഐഷുവും ശ്രീയും പോയതിന്റെ നല്ല കുറവ് ഉണ്ട് പോരാത്തതിന് മീനുവും ഇല്ല.. "മ്മ്..അവർ വരുന്നതിന് മുമ്പ് നമ്മുക്കും പോണം വീട്ടിലേക്ക്..'അമ്മ പോകണം എന്ന് പറഞ്ഞ തിരക്ക് കൂട്ടുന്നുണ്ട്..ഓസ്ട്രേലിയയിൽ നിന്ന് അച്ഛന് ലാൻഡ് ആവനായിട്ടുണ്ട്.."അതും കൂടി കേട്ടപ്പോൾ ലെച്ചുവിന് ആകെ സങ്കടം ആയി.. വീട്ടിലേക്കോ..?! അവിടെ താൻ ഒറ്റക് അല്ലേ..😒 ഹരി അവളെ നോക്കി പുഞ്ചിരിച്ചതിന് ശേഷം വീണ്ടും ഹെയർ സ്റ്റൈൽ സെറ്റ് ആക്കി..കാറിന്റെ കീ എടുത്തു.. "വൈകിട്ട് ഞാൻ വരുമ്പോ റെഡിയായേക്കണം ട്ടോ.."അവന് അവളോട് ആയി പറഞ്ഞു..

അവള് ഒരു താല്പര്യം ഇല്ലാതെ മൂളി..അത് കണ്ട് ഹരി ചിരിച്ചു.. "ടി.." "ഹും.." "എടിയെ.." "ആ..!" "ഒറ്റക്ക് ആകും എന്ന് സങ്കടം ആണേൽ ഞാൻ ഇവിടെ ഒരു ആളെ തരട്ടെ.."അവളുടെ വയറിൽ തടവികൊണ്ട് ഹരി ചോദിച്ചു..ഒരു ഒഴിക്കെ മട്ടിൽ അറിയാതെ ലെച്ചു മൂളി..അത് കേട്ട് ഹരി ചിരിച്ചു..അവന്റെ ചിരി കേട്ടപ്പോൾ ആണ് ലെവൻ എന്താണ് ഉദേശിച്ചത് എന്ന് അവൾക്ക് മനസിലായത്.. "ഒ..ഒറ്റക്ക് ആവുന്നതിൽ ഒരു സങ്കടവും ഇല്ല..ഇപ്പൊ ചെക്കൻ പോവാൻ നോക്ക്..ഹാ..ഹാ.."അവനെ ഉന്തിതള്ളികൊണ്ട് ലെച്ചു പറഞ്ഞു.ഹരി അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചതിന്‌ ശേഷം അവളോട് ബൈ പറഞ്ഞു പോയി..അവന് പോകുന്നത് നോക്കി നിന്നുകൊണ്ട് അവളും ചിരിച്ചു. ❇️❇️❇️❇️❇️❇️❇️❇️❇️ 🎶Neethane Neethane En Nenjai Thattum Satham Azhagai Udaidhen Neeye Artham🎶 🎶Neethane Neethane En Nenjai Thattum Satham Azhagai Udaidhen Neeye Artham 🎶Neethane Neethane En Kangal Thedum Inbam🎶 Uyirin Thiraiyil Un Paal Kinnam Nam Kaadhal Kaatril Pattrum🎶

കാറിൽ കേറിയതും വെച്ചത് ഈ പാട്ടാണ്.അപ്പോൾ തന്നെ എനിക്ക് ഉറക്കം വരാൻ തുടങ്ങി.എന്റെ കെട്ടിയോൻ അതൊക്കെ ആസ്വദിച്ചുകേട്ട് ഡ്രൈവ് ചെയ്യുന്നുണ്ട്.എങ്ങോട്ടാണ് ആവോ ഈ പോക്ക് എന്തോ.ഞാൻ ആയിട്ട് ഒന്നും ചോദിച്ചില്ല സർപ്രൈസ് ആണെലോ..ഹാ ന്തേലും ആട്ടെ ഞാൻ സ്ലീപ്പി.. ഇടയ്ക്ക് ബ്രേക്ക് ഇടുന്നത്കൊണ്ടും ഹോൺ അടിക്കുന്നതും കേട്ട് ഞാൻ ഞെട്ടി എഴുന്നേൽക്കുന്നുണ്ട്.. മുന്നിലേക്ക് നോക്കിയപ്പോൾ കാറിന്റെ മുന്നിൽ വണ്ടി ഒന്നും ഇല്ല..ഞാൻ അക്ഷയയെ കൂർപ്പിച്ചു നോക്കി.. അപ്പൊ മനപ്പൂർവം എന്റെ ഉറക്കം കളയാണ് ലെ..ബ്ലഡി കെട്ടിയോൻ.. മീനു മനസ്സിൽ വിചാരിച്ചു..

എന്നിട്ട് അവനെ നോക്കി പേടിപ്പിച്ചതിന് ശേഷം അവള് സീറ്റ് ബെൽറ്റ് ഇട്ട് ഇരുന്നു. ®®®®®®®®®®®®®®® ആരോ തട്ടിവിളിച്ചപ്പോൾ ആണ് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്..അക്ഷയ് ആണ്..കാറിന്റെ ഡോർ തുറന്നിട്ടുണ്ട്.. അപ്പൊ സ്ഥലം എത്തിയോ.. കണ്ണ് തിരുമ്പികൊണ്ട് മീനു ചോദിച്ചു.. "വാ ഇറങ്.."അക്ഷയ് അവളുടെ കൈ പിടിച്ചു.അവന്റെ കൈ പിടിച്ചു അവള് കാറിൽ നിന്ന് ഇറങ്ങി.കണ്ണ് ഒരുവട്ടം കൂടി തിരുമ്പിയതിന് ശേഷം അവള് മുന്നോട്ട് നോക്കി..താൻ ഇപ്പോ എവിടെ നിൽക്കുന്നത് എന്ന് കണ്ട് അവള് ഞെട്ടികൊണ്ട് അക്ഷയുടെ മുഖത്തേക്ക് നോക്കി.അവന് ചിരിച്ചുകൊണ്ട് അവളോട് മുന്നിലെ ബോർഡ് വായിക്കാൻ പറഞ്ഞു.. "വൃന്ദാവനം.."... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story