സിന്ദൂരം: ഭാഗം 3

sindooram

നിഹാ ജുമാന

ആരെയും സ്നേഹിക്കരുത്..അത് വേണ്ടാ അക്ഷയ്...ഇവള് ശെരിയല്ല..അക്ഷയ്..ഞാൻ ശാലിനിയാണ് പറയുന്നേ അവള് വേണ്ടാ അക്ഷയ്..അവള് വേണ്ടാ...ആരെയും നീ സ്നേഹിക്കരുത് ആരെയും...നിനക്ക് ഞാൻ മാത്രം... ചെവിയിൽ വീണ്ടും വീണ്ടും അവളുടെ ശബ്‌ദം കേട്ടുകൊണ്ടേ ഇരുന്നു..അക്ഷയ് കൈ രണ്ടും ചെവിയിൽ അമർത്തി വെച്ചു.. ഞെട്ടികൊണ്ട് അക്ഷയ് കണ്ണ് തുറന്നു..താൻ കണ്ടത് സ്വപനമാണ് എന്ന് അവന് വിശ്വസിക്കാൻ ആയില്ല..ഇല്ലാ ശാലിനി ഇവിടെ തന്നെയുണ്ട്... അക്ഷയ് എഴുന്നേൽക്കാൻ നോക്കിയപ്പോൾ തന്റെ മാറിൽ പറ്റി ചേര്ന്ന കിടക്കുന്ന മീനാക്ഷിയെ അവന് കണ്ടത്.... പൂച്ചകുട്ടിയെ പോലെ ഭാഗിയായിരുന്നു അവള് കിടക്കുന്നത്..പക്ഷെ അവളെ കണ്ട് അക്ഷയ്യുടെ ഉള്ളിലെ ചെകുത്താൻ ഉണർന്നു.... അവന്റെ കൈ യന്ധ്രികമായി അവളുടെ കഴുത്തിലേക്ക് പോയി..കഴുത്തു നെരിക്കാൻ എന്തോ അവന്റെ മനസ്സ് പറഞ്ഞു..കൈ അവളുടെ എടുത്ത എത്തിയതും എന്തോ ഓർത്തു അവന് കൈ പിൻവലിച്ചു.. ബെഡിൽ നിന്ന് എഴുന്നേറ്റു അക്ഷയ് ബാൽക്കണിയിലേക്ക് ചെന്നു..അവന് ആരോ അവന്റെ ഉള്ളിൽ നിന്ന് വീണ്ടും വീണ്ടും ഓരോന്ന് പറഞ്ഞു തരുന്നത് പോലെ തോന്നി.

അക്ഷയ് സിഗ്രെറ്റ് എടുത്ത കത്തിച്ചു ചുണ്ടൊണ്ട് അടുപ്പിച്ചു.. പഴയ ഓർമ്മകൾ ഒരു നോവായി അവന്റെ ഉള്ളിൽ കിടന്നു നീറി.... ❇️❇️❇️❇️❇️❇️ പിറ്റേദിവസം കാലത്ത മീനാക്ഷി എഴുന്നേറ്റപ്പോൾ തൊട്ടടുത്ത അക്ഷയ് ഇല്ലാ..താഴെ അമ്മയുടെ അടുത്ത പോയപ്പോളാണ് അക്ഷയ് അത്യാവശ്യം എന്തോ ഹോസ്പിറ്റലിൽ പോയതാണ്..അക്ഷയ്യുടെ ഏതോ ഒരു പേഷ്യന്റ്ന് സീരിയസാണ് എന്ന് അറിഞ്ഞത്.. മീനാക്ഷി അടുക്കളയിൽ കേറി അമ്മയെ സഹായിച്ചു ഓരോന്ന് സംസാരിച്ചിരുന്നു...അക്ഷയ്യുടെ അച്ഛന് ഒരു കാൻസർ പേഷ്യന്റ് ആയിരുന്നു..അഞ്ചുവർഷങ്ങൾക്ക് മുമ്പ് മരിച്ചതാണ്..അമ്മ ഒരു റിടൈർഡ് ടീച്ചറാണ്..പേര് സരസ്വതി.. ആളൊരു പാവമാണ്..പെൺകുട്ടികൾ ഇല്ലാത്തതുകൊണ്ട് അമ്മക്ക് അവളെ ഭയങ്കര ഇഷ്ടായി..മീനുന്റെ ചളിയും കോമഡിയുമെല്ലാം കേട്ട് സരസ്വതി അന്ന് ഒരുപാട് ചിരിച്ചു.. അമ്മയുടെ ചിരി കേട്ടിട്ടായിരുന്നു കിച്ചു അങ്ങോട്ടു വന്നത്...അച്ഛന് പോയതിന് ശേഷം അമ്മയെ ഇത്ര ഹാപ്പി ആയിട്ട് അവന് കണ്ടിട്ടില്ലായിരുന്നു.. ചായ കുടിച്ചുകൊണ്ട് കിച്ചുവും അവിടെ ഏട്ടത്തിയമ്മയുടെ വർത്താനം കേട്ടിരുന്നു.. അവരോടെല്ലാം സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് മീനുന് വീട്ടിലേക്ക് വിളിക്കാൻ ഓർമ്മ വന്നത്..

അവള് വേഗം റൂമിലേക്ക് പോയി അച്ഛനെയും അമ്മയെയും വിളിച്ചു..ഒരുപാട് സംസാരിച്ചു.. അവരുടെ വീട്ടിൽ ഒന്നും ഇല്ലാത്ത ഒട്ടേറെ സൗകര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു... മീനു അതെല്ലാം ഓരോന്നായി ഓരോന്നായി അവർക്ക് പറഞ്ഞുകൊടുത്തു.. മോള്ക്ക് കിട്ടിയത് ഭാഗ്യമാണ് എന്ന് അറിഞ്ഞ ആ മാതാപിതാക്കൾ സന്തോഷിച്ചു.... ❇️❇️❇️❇️❇️❇️❇️ ദിവസങ്ങൾ പെട്ടന്ന് കടന്നുപോയി...അക്ഷയും മീനു തമ്മിൽ തമ്മിൽ സംസാരിച്ചിട്ട് ഒരുപാട് നാളായി...എന്നും ജോലി..വർക്ക്..ഹോസ്പിറ്റൽ.. എന്ന് പറഞ്ഞ അക്ഷയ് എപ്പോഴും തിരക്കിലായിരുന്നു..അല്ല തിരക്ക് അഭിനയിക്കുകയായിരുന്നു... മീനു കോളേജിൽ പോകാൻ തുടങ്ങിയതും പതിയെ അവളും അവനെ ഓർക്കാതെയായി.. കിച്ചു പഠനത്തിന് വിദേശത്തേക്ക് പോയപ്പോൾ രണ്ടുപേരും രണ്ടുമുറിയിലായി.... പതിനെട്ടാമത്തെ വയസിൽ കല്യാണം കഴിഞ്ഞതുകൊണ്ട് എന്തോ പക്വത ഇല്ലാത്ത പ്രായമായതുകൊണ്ട് മീനുന് അക്ഷയ് യെ അക്‌സെപ്റ് ചെയ്യാൻ കഴിയുന്നില്ലായിരുന്നു..

പക്ഷെ അവന്റെ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നതെല്ലാം അവള് തന്നെയായിരുന്നു.. താൻ അറിയാത്തൊരു വല്യ പാസ്ററ് അക്ഷയ്ക്ക് ഉണ്ട് എന്ന് മീനുവിന് മനസ്സിലായിരുന്നു അതുകൊണ്ട് തന്നെ അവള് അവനിൽ നിന്ന് ഒരു ഡിസ്റ്റൻസ് ഇട്ടിരുന്നു..അത് താൻ അവനിൽ നിന്ന് അകലാൻ അല്ലായിരുന്നു അവന് ഇച്ചിരി സമയം കൊടുത്തതായിരുന്നു.. പക്ഷെ അക്ഷയ്ക്ക് വേണ്ടത് അവളുടെ അകൽച്ച അല്ലായിരുന്നു..അവന് പറയുന്നത് കേൾക്കാൻ ഒരു ആളായിരുന്നു.. ❇️❇️❇️❇️❇️❇️❇️ "ഗുമാർ ട്ടപ്പർ ഗുമാർ ട്ടപ്പർ ഗുമാർ ഗുമാർ ഗുമ്മയാ..യോ.." പാട്ടും പാടി അക്ഷയയുടെ റൂം ക്ലീൻ ചെയുകയായിരുന്നു മീനാക്ഷി പെട്ടന്ന് എന്തോ അവളുടെ കൈയ്യിൽ തടഞ്ഞു... അതൊരു ഡയറി ആയിരുന്നു.. വൗ..കൊള്ളാല്ലോ.. അത് കൈയിൽ എടുത്തുകൊണ്ട് മീനു പറഞ്ഞു അത് അവള് തിരിച്ചും മറിച്ചും നോക്കി.. ഈ രാക്ഷസൻ എഴുതുന്ന ശീലം ഒക്കെയുണ്ടോ.. മീനു മനസ്സിൽ കരുതി... അവള് തുറന്ന് നോക്കിയപ്പോളാണ് അവൾക്ക് മനസിലായത് അത് അക്ഷയയുടെത് അല്ല എന്ന്...

അവള് ആ പേജിലുള്ള പേര് വായിച്ചു.. ശാലിനി... കൂടെ അവളുടെ ഫോട്ടോയും ഉണ്ടായിരുന്നു..അത് കൈയിൽ എടുത്ത നോക്കിയ മീനുവിന്റെ കണ്ണ് നിറഞ്ഞു..അതിൽ എഴുതിയിരുന്നു..മൈ വേൾഡ്...എന്ന് ആ ബുക്കിൽ ഒരുപാട് ചോരയിൽ മുങ്ങിയ പാടുകളുണ്ടായിരുന്നു..അതിൽ ചോരകൊണ്ട് ശാലിനി എന്ന് എഴുതിയത് കണ്ട് മീനുവിന് ദേഷ്യവും സങ്കടവും വന്നു... ദുഷ്ടൻ....കണ്ടാ പെണ്ണ്ങ്ങൾക്ക് വേണ്ടി യാണ് അല്ലേ എന്നെ ഒഴിവാക്കുന്നത്..തെണ്ടി...തു..ശാലിനി..ആരാ ഇവള്... മീനുവിന് ദേഷ്യം വന്നിരുന്നു...അവള് ആ ഡയറി കീറി...ആ ഫോട്ടോ പിച്ചിചീന്തി അവള് കാലുകൊണ്ട് ഞെരിച്ചു... "ഡീ..." പിന്നിൽ നിന്ന് പെട്ടന്ന് അങ്ങനെയൊരു അലർച്ച കേട്ടതും മീനാക്ഷി ഞെട്ടി തിരിഞ്ഞു നോക്കി..അവിടെ.. അക്ഷയ്....

കണ്ണ് രണ്ടും ചുവന്ന് മുഖത്തു പേശികൾ എല്ലാം വലിഞ്ഞുമുറുകി തന്നെ കൊല്ലാനുള്ള പകയോട് നോക്കുന്ന അക്ഷയ കണ്ട് അവളുടെ ഉള്ളിലെ പേടി കൂടി.. ദേവിയെ..പണി പാളിയോ... അക്ഷയ് മുഷ്ടിചുരുട്ടി അവളുടെ അടുത്തേക്ക് പാഞ്ഞുവന്നു..മീനു പേടിച്ചുകൊണ്ട് ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു... അക്ഷയ് ഓടി വന്ന് അവളുടെ കഴുത്തിന് പിടിച്ചു ഭിത്തിയിൽ ചേർത്തു നിർത്തി ഉയർത്തി..ശ്വാസം എടുക്കാൻ വേണ്ടി മീനു പ്രയാസപ്പെട്ടു... അവള് ആവുന്ന വീതം അവനെ തള്ളി മാറ്റാൻ ശ്രേമിച്ചു പക്ഷെ അവന്റെ കൈ കരുത്തിന്റെ മേൽ അവൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആ സമയം അക്ഷയയുടെ ഉള്ളിലെ ചെകുത്താൻ ആയിരുന്നു....ചെകുത്താൻ!!! ........ തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story