സിന്ദൂരം: ഭാഗം 5

sindooram

നിഹാ ജുമാന

അക്ഷയ അവളോട് അടുത്ത ഇടപെടുന്നതും ലച്ചു തിരിച്ചു അവനോട് സൗമ്യമായി സംസാരിക്കുന്നതും ഇഷ്ടപ്പെടാതെ അവർ രണ്ടുപേരെയും ദഹിപ്പിച്ചു നോക്കിക്കൊണ്ട് വേറെ രണ്ടുപേർ അവിടെ ഉണ്ടായിരുന്നു.. ഹരിയും മീനുവും.. രണ്ടാളുടെയും ഉള്ളിൽ ചെറുതായിട്ട് ഒരു കുശുമ്പ് മുളപൊട്ടി..!! മീനു വേഗം ലെച്ചുവിന്റെയും അക്ഷയയുടെയും നടുവിൽ പോയി നുഴഞ്ഞകേറി ഇരുന്നു.. അവളുടെ കാട്ടികൂട്ടൽ കണ്ട് ലച്ചുവും അക്ഷയും ഒന്നും മനസിലാവാതെ അവള് നോക്കി..മീനു ഒരു ഭാവമാറ്റവും ഇല്ലാതെ അക്ഷയയുടെ കൈന്റെ ഇടയിലൂടെ കൈ ഇട്ട് ഇരുന്നു..അക്ഷയ അവളെ തുറിച്ചു നോക്കി.. ലെച്ചുവിന് കാര്യം മനസിലായി അവള് അമർത്തി മൂളിയത്തിന് ശേഷം അവിടെന്ന് എഴുന്നേറ്റ് അപ്പുറത്തെ സൈഡിൽ പോയി ഇരുന്നു..ഹരിയുടെ അടുത്ത.. ഹരി അവളെ നോക്കാതെ ഫോണിൽ തോണ്ടി ഇരുന്നു..അത് കണ്ട് ലച്ചു ശശിയായി..താടിക്കു കൈഉം കൊടുത്ത വഴിയിൽ പോകുന്നവരെ നോക്കിയിരുന്നു... അത് കണ്ട് അക്ഷയയുടെ അടുത്തിരിക്കുന്നു മീനു അവളെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചും..

അക്ഷയയുടെ അടുത്ത ഒട്ടിയിരുന്നു ഉം കാണിച്ചുകൊടുത്തു.... അത് കണ്ട് ലച്ചു ഹരിയെ നോക്കിയതിന് ശേഷം മീനുവിനെ തന്നെ നോക്കിയിട്ട് കൈകൊണ്ട് 'ഇതൊരു നടക്ക പോണ് ലക്ഷണം ല്ലാ' എന്ന് കാണിച്ചു..മീനു അത് കണ്ട് അവളെ നോക്കി ആക്കി ചിരിച്ചതിന് ശേഷം അക്ഷയയുടെ തോളിൽ ചാരി.. 'എന്റെ മാവും പൂക്കുമെടി..' അവളെ പുച്ഛിച്ചുകൊണ്ട് ലച്ചു തിരിഞ്ഞു ഇരുന്നു..അവള് ഹരിയെ നോക്കി.. ഹരി അവളെ നോക്കുന്നത് പോലും ഇല്ലാ... 'ദൈവമേ..എന്നെങ്കിലും പൂക്കുമായിരിക്കും ലെ...ഇങ്ങനെ ആണേൽ ഞാൻ വേറെ ആണമ്പിള്ളാരെ നോക്കേണ്ടി വരുമല്ലോ..' ലച്ചു മനസ്സിൽ കരുതി.. ഹരിയുടെയും ലെച്ചുവിന്റെയും വിവാഹം വീട്ടുകാരുടെ നിർബന്ധകാരണമാണ് നടത്തിയത്..ഹരിക്ക് ഒട്ടും താല്പര്യമില്ലാത്ത കല്യാണമായിരുന്നു അത്..ലച്ചു അവന്റെ മുറപെണ്ണായിരുന്നു.. അവളെയും അവളുടെ അച്ഛനെയും കണ്ണ് എടുത്താൽ കണ്ണടൂടായിരുന്നു ഹരിക്ക്.. അമ്മയുടെ നിർബന്ധംകൊണ്ടാണ് കെട്ടിയത് തന്നെ...

പൂർണമായിയും ഹരിക്ക് അവളെ അക്‌സെപ്റ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അവന് അതിന് ശ്രേമിക്കുന്നുണ്ടായിരുന്നു... പക്ഷെ അവളുടെ പൊട്ടത്തരങ്ങളും വിവരില്ലയായ്മയുമായിരുന്നു അവനെ ഏറെ ദേഷ്യപെടുത്തിയിരുന്നത്... ••••••••••• " **മോളെ..നീ കൂടുതൽ പുച്ഛിക്കല്ലേ..എന്റെ എടുത്ത താ ഇങ്ങനെ.. നരകിച്ചു ജീവിക്കാനാണ് നിന്റെ വിധി..ദേ..നിന്റെ ആ ചെറുക്കൻ വന്ന് രക്ഷിക്കും എന്ന് കരുതിയോ നീ..മാസം എത്രെ ആയെടി നീ ഇവിടെ കിടക്കാൻ തുടങ്ങിയിട്ട് എവിടെ അവന്..ഹാ..അവന് വരത്തില്ല.."അവളുടെ രണ്ട് കവിളിലും മാറി മാറി ആഞ്ഞടിച്ചുകൊണ്ട് അയാൾ പറഞ്ഞു.. അടിയുടെ ആഗതയിൽ അവള് പുറകോട്ട് മറിഞ്ഞു തലഇടിച്ചു വീണു.. ആഹ്.. അയാൾ വീണ്ടും അവളുടെ അടുത്തേക്ക് നടന്നു..പെട്ടന്ന് പുറകിൽ നിന്ന് ഒരു പ്രകാശം ആ ഇരുട്ട് മുറിയിലേക്ക് കുത്തികേറി.. അയാൾ നൊടിയിടയിൽ തിരിഞ്ഞു നോക്കി..അവിടെ..!!! അക്ഷയ്..!!! പേടിയോടെ അയാൾ പറഞ്ഞു... അക്ഷയ് ഉള്ളിലേക്ക് കേറി വന്നു...

പൂർണ്ണആരോഗ്യത്തോടെയുള്ള അവന്റെ വരവ് കണ്ട് അയാൾ പേടിച്ചു വിറച്ചു.. "അക്ഷയ് എന്ന് ചെകുത്തന്റെ അന്ത്യം തനിക്ക്‌ നിഷ്ഠയിക്കാൻ കഴിഞ്ഞില്ല..!!!" അയാൾ പേടിയോടെ മനസ്സിൽ ഓർത്തു.. അച്ചു..!!! അവനെ കണ്ട് സന്തോഷത്തോടെ ശാലിനിയുടെ ചുണ്ടുകൾ മൊഴിഞ്ഞു..അവളുടെ നോട്ടം അയാളിൽ ചെന്ന് അവസാനിച്ചു...ഒരു പുച്ഛചിരി അയാളിലേക്ക് എറിഞ്ഞുകൊടുക്കാൻ അവള് മറന്നില്ല... ആഹ്...!!!! കാതുകളിൽ അയാളുടെ അലർച്ച മാത്രം..!! ചങ്ങലയിൽ നിന്ന് സ്വാതന്ത്രിയായ ശാലിനി വേഗം തന്നെ ആ കോട്ടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.. കുറച്ചുനേരം ആ കോട്ടയുടെ ഉള്ളിൽ അയാളുടെ അലർച്ച മാത്രം കേട്ടു..ജീവൻ വേണ്ടി അയാൾ യാചിച്ചു കരയുന്നത് മാത്രം..അതെല്ലാം പുറത്തു നിന്ന് അവള് ആസ്വദിച്ചു.. കഴിഞ്ഞ 3 മാസം അവള് അനുഭവിച്ചതിനെല്ലാം അക്ഷയ് കൺക്ക് കൂട്ടികൊടുത്തിരുന്നു.. കോട്ടയുടെ ഉള്ളിൽ നിന്ന് അക്ഷയ് പുറത്തേക്ക് വന്നു..കൈയിൽ കർചീഫ് ചുരുട്ടി പിടിച്ചിരുന്നു അതിൽ എല്ലാം രക്തകര പൂണ്ടിരുന്നു...

അവന്റെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞു മുറുകിയിരുന്നു... പൈപ്പിന്റെ ചുവട്ടിൽ നിന്ന് മുഖം അമർത്തി തുടച്ചുകൊണ്ട് അവന് നടന്നു..അവളുടെ കൈ മുറുകെ പിടിച്ചുകൊണ്ട് ബൈക്കന്റെ അടുത്ത എത്തി..ബൈക്കിൽ കേറിയതിന് ശേഷം അവന് പറഞ്ഞു.. "കുറച്ചു ജീവൻ വെച്ചിട്ടുണ്ട്...ആ സെല്ലിൽ പൂട്ടിയിട്ടു..ഇനി പട്ടിണി കിടന്ന് ചത്തോളും.." അവളുടെ മുഖത്തേക്ക് നോക്കാതെ ബൈക്കിന്റെ മിററിൽ നോക്കി മുടി ശെരിയാക്കിക്കൊണ്ട് അവന് പറഞ്ഞു... "ഹമ്..ഭാവി അമ്മായിയപ്പൻ ആണ് എന്ന് പരിഗണനയാണൊ.."ബൈക്കിൽ കേറി ചിരിച്ചുകൊണ്ട് അവന്റെ ഷോൾഡറിൽ തട്ടി അവള് ചോദിച്ചു.. "ഹൗ കാൻ യൂ സെ ദാറ്റ്..!!! എങ്ങനെ ശാലു നിനക്ക് അയാളെ നിന്റെ തന്തയായി പറയാൻ തോന്നി..നീ അയാളുടെ ചോരയല്ലേ എന്നിട്ടും അയാൾ..ബ്ലാസ്റ്റർ..!!!" പല്ലുനേരിച്ചുകൊണ്ട് അക്ഷയ് വിളിച്ചു.. "ജനിച്ചുപോയില്ലേ..ഇനി തന്തയെ മാറ്റാൻ പറ്റോ.." കളിയാക്കി ചിരിച്ചുകൊണ്ട് അവള് പറഞ്ഞു..പക്ഷെ ഉള്ളിൽ ഒരു നീറ്റലോടെയാണ് അവള് പറയുന്നത് എന്ന് അവന് മനസ്സിലായിരുന്നു..

ഒന്നും മിണ്ടാതെ അവന് വണ്ടിയെടുത്തു.. 🔹🔹🔹🔹🔹🔹🔹🔹🔹 പഴയ ഓർമ്മകൾ അവന്റുള്ളിൽ കനലായി എറിഞ്ഞു.. അക്ഷയയുടെ തോളിൽ ചാരി കിടക്കുന്ന മീനു..!!ഒന്നും അറിയാതെ അവള് അവന്റെ മേൽ ചാരി ഉറങ്ങി.. അവളെ നോക്കികൊണ്ട് ദൂരെ ഒരു കഴുകൻ കണ്ണുകൾ ഉണ്ടായിരുന്നു എന്ന് അറിയാതെ... അവളെ വേട്ടയാടൻ കാത്തുനിൽക്കുന്ന ഒരു കഴുകൻ... പക്ഷെ ആ കഴുകാൻ അറിയില്ലായിരുന്നു തന്റെ ഇര ഇപ്പോൾ ചെകുത്താന്റെ എടുത്താണ് ആണ് എന്ന്...അവളിൽ നിന്ന് അകലാൻ നിൽക്കുന്ന അതോ നിറയാനോ പോകുന്ന ചെകുത്താൻ..!!! ടെക്സി വന്നതും അവർ നാലുപേരും അതിൽ കേറി.. നേരെ ലോഡ്ജിൽ എത്തി..രണ്ടുകപ്പിൾസും രണ്ടു മുറിയിലേക്ക് പോയി... റൂമിൽ എത്തിയ ഉടനെ ലച്ചു ബെഡിലേക്ക് മറിഞ്ഞു..ഡ്രസ്സ് മാറ്റി ഫ്രഷ് ആയി വരാൻ പറയാൻ വേണ്ടി ഹരി വന്നതും അതിന് മുമ്പേ ലെവള് ഫ്ലാറ്റ് ആയിരുന്നു.. ഹൊ..കട്ടിൽ കണ്ട് പിന്നെ ഈ പെണ്ണ് ശവാണ്..!!! അവളെ നോക്കി മുറുമുറുത്തുകൊണ്ട് ഹരി തോർത്തുമെടുത്തു ബാത്റൂമിലേക്ക് കേറി... മറ്റുമുറിയിൽ എത്തിയ അക്ഷയയും മീനുവും.... റൂമിന്റെ ഡോർ വരെ കൈഉം പിടിച്ചു നടന്ന അക്ഷയ റൂമിൽ എത്തിയതും അവളുടെ കൈ വിടുപ്പിച്ചു..പെട്ടന്നുള്ള അവന്റെ മാറ്റം കണ്ട് അവൾക്ക് ഒന്നും മനസിലായില്ല...

"അക്ഷയ്..." അവള് അവന് പതിയെ വിളിച്ചു.. "മീനാക്ഷി പ്ലീസ്...എന്നെ ഒന്ന് വെറുതെ വിട്..."അവളെ നേരെ ഷൗട്ട് ചെയ്‌തുകൊണ്ട് അക്ഷയ് പറഞ്ഞു..അവന്റെ പെട്ടന്നുള്ള മാറ്റം കണ്ട് അവൾക്ക് അത്ഭുതം തോന്നി.. അവളുടെ ഞെട്ടൽ കണ്ട് അവന് ഒന്ന് ശ്വാസം എടുത്ത വിട്ടതിന് ശേഷം അവളുടെ കൈ പിടിച്ചു ബെഡിൽ ഇരുത്തി...ഒന്നും മനസിലാവാതെ അവനെ തന്നെ ഉറ്റിനോക്കിക്കൊണ്ട് അവളും കൂടെ ബെഡിൽ ഇരുന്നു.. "ലുക്ക് മീനു...എനിക്ക്..എനിക്ക് നീ എത്ര ടൈം തന്നാലും..ഐ വിൽ..ഐ വിൽ നെവർ ചേഞ്ച്...ഞാൻ ഇങ്ങനെ തന്നെയാകും.. എനിക്ക്..എനിക്ക് നിന്നെ കഷ്ടപ്പെട്ട് ഇഷ്ടപെടേണ്ടി വരും...ഐ കാണ്ട് മീനു..നീ..എന്നെകൊണ്ട് പറ്റില്ല.." അവന് എന്തക്കോ പുലമ്പികൊണ്ടേ ഇരുന്നു..അവൾക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു.. ഇത്രെയും നാൾ കൂടെ നിന്നിട്ടും തനിക്ക്‌ അവനെ മനസിലാക്കാൻ കഴിയുന്നില്ലല്ലോ എന്ന് അവൾക്ക് തോന്നി... സ്നേഹത്തോടെ ഒന്ന് നോക്കിയപ്പോൾ താൻ എല്ലാം മറന്നുപോയി അവനെ ഇഷ്ടപ്പെട്ടോ.. പറ്റില്ല..????!! എന്താണ് അവന് ഉദേശിച്ചത്.. ഉപേക്ഷിക്കണം എന്നോ..പിരിയാനോ... ഞാൻ അവനെ തന്നെ നോക്കി.. "എ..എനിക്ക്...ഒ..ഒന്നും മനസിലായില്ല അക്ഷയ്.."സങ്കടകൊണ്ടോ എന്തോ അവളുടെ ഉള്ളിൽ നിന്ന് വാക്കുകൾ വരുന്നില്ലായിരുന്നു...വിക്കി വിക്കി അവള് ചോദിച്ചു........ തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story