സിന്ദൂരം: ഭാഗം 6

sindooram

നിഹാ ജുമാന

"ലുക്ക് മീനു...എനിക്ക്..എനിക്ക് നീ എത്ര ടൈം തന്നാലും..ഐ വിൽ..ഐ വിൽ നെവർ ചേഞ്ച്...ഞാൻ ഇങ്ങനെ തന്നെയാകും.. എനിക്ക്..എനിക്ക് നിന്നെ കഷ്ടപ്പെട്ട് ഇഷ്ടപെടേണ്ടി വരും...ഐ കാണ്ട് മീനു..നീ..എന്നെകൊണ്ട് പറ്റില്ല.." അവന് എന്തക്കോ പുലമ്പികൊണ്ടേ ഇരുന്നു..അവൾക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു.. ഇത്രെയും നാൾ കൂടെ നിന്നിട്ടും തനിക്ക്‌ അവനെ മനസിലാക്കാൻ കഴിയുന്നില്ലല്ലോ എന്ന് അവൾക്ക് തോന്നി... സ്നേഹത്തോടെ ഒന്ന് നോക്കിയപ്പോൾ താൻ എല്ലാം മറന്നുപോയി അവനെ ഇഷ്ടപ്പെട്ടോ.. പറ്റില്ല..????!! എന്താണ് അവന് ഉദേശിച്ചത്.. ഉപേക്ഷിക്കണം എന്നോ..പിരിയാനോ... ഞാൻ അവനെ തന്നെ നോക്കി.. "എ..എനിക്ക്...ഒ..ഒന്നും മനസിലായില്ല അക്ഷയ്.."സങ്കടകൊണ്ടോ എന്തോ അവളുടെ ഉള്ളിൽ നിന്ന് വാക്കുകൾ വരുന്നില്ലായിരുന്നു...വിക്കി വിക്കി അവള് ചോദിച്ചു... "മീനുയേച്ചി...." പെട്ടന്ന് കതകും തുറന്ന് ലച്ചു ഇടിച്ചുകേറി വന്നു..അവളെ കണ്ട് അക്ഷയ് ഉടനെ മീനുവിന്റെ കൈയിൽ മുകളിൽ വെച്ചു തന്റെ കൈ പിൻവലിച്ചു.. "മമ്മ്..മ്മ്.." രണ്ടാളെയും നോക്കി ലച്ചു അർഥം വെച്ചു മൂളി.. പെട്ടന്ന് അവളുടെ പുറകിൽ നിന്ന് ഹരി വന്നു..അവന് അവളുടെ തലക്കൊരു കുത്ത കൊടുത്തതിന് ശേഷം അവളെ നോക്കി ചീത്തപറഞ്ഞു...

"നിനക്ക് എന്താ ലക്ഷ്മി..മര്യാദ ഇല്ലേ..ഒരാളുടെ മുറിയിലേക്ക് ഇങ്ങനെയാണ് കേറേണ്ടത്.." അവളെ നോക്കി ദഹപ്പിച്ചുകൊണ്ട് ഹരി അവളോട് ചോദിച്ചു.. കുറ്റവാളിയെപോലെ ലച്ചു തല താഴ്ത്തി നിന്നു..അത് കണ്ട് അക്ഷയയും മീനുവും വേഗം ബെഡിൽ നിന്ന് എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു.. ഹരി വീണ്ടും അവളെ നോക്കി വഴക്കു പറഞ്ഞു.. "മര്യാദഇല്ലാത്തവൾ...അത് എങ്ങനെയാ ഉണ്ടാക...തന്തയുടേതല്ലെ മോള്...അയാളെ പോലെത്തെ..*......" ഹരി വീണ്ടും പറഞ്ഞു..അവളുടെയും അവളുടെ കുടുംബത്തെയും തരംതാഴ്ത്തിയായിരുന്നു അവന് പറഞ്ഞത്.. അതെല്ലാം കേട്ട് അവള് തല താഴ്ത്തി തന്നെ നിന്നു..മീനുവിന് അവളെ കണ്ട് പാവം തോന്നി... "സോറി.." അവരെ രണ്ടുപേരെയും നോക്കി ലച്ചു പറഞ്ഞു..മീനു അവളുടെ അടുത്ത ചെന്നതും അതിന് മുമ്പ് അവള് ഓടി പോയിരുന്നു... "എന്താ ഹരിയേട്ടാ ഇത്‌.." മീനു ഹരിയോട് ആയി പറഞ്ഞു എന്നിട്ട് 'ലച്ചു 'എന്ന് വിളിച്ചുകൊണ്ട് അവളടെ പുറകെ ഓടി...ലച്ചു നേരെ അവരുടെ മുറിയിലേക്കാണ് പോയത്..മീനുവും അവളുടെ പുറകെ തന്നെ പൊയി.. ••••••••••••••©

റൂമിൽ കരഞ്ഞ ഒലിപ്പിച്ച ഇരിക്കാ ലച്ചു എന്ന് കരുതി മുറിയിലേക്ക് കേറിയ മീനുവിന് തെറ്റി.. അവള് അവിടെ തലയണ പിടിച്ചു ഉടക്കുന്ന തിരക്കിലായിരുന്നു.. "നീ ഇത്‌ എന്ത് തേങ്ങയാടി ഈ കാണിക്കുന്നത്...??!" അവളെ നോക്കി അന്തംവിട്ട കൊണ്ടു മീനു ചോദിച്ചു.. "അയാൾ ആരാ ന്നാ ടി അങ്ങേരെ വിചാരം..എന്റെ അച്ഛനെ പറയാൻ മാത്രം എന്തു ധൈര്യ ആ മരകോടൻ.. അല്ലേലും അച്ഛന്റെ തന്നെയാ തെറ്റ്..ഈ കാലൻ ഒക്കെ എന്തിനാ മോളെ കെട്ടിച്ചു കൊടുത്തത്...ഹമ്മ്.." ഹരിയെ പറ്റി വീണ്ടും ഓരോന്ന് പിറുപിറുത്തുകോണ്ട് ലച്ചു ആ തലയണ പിടിച്ചു കടിച്ചു.. അവളുടെ കോക്രി കണ്ട് മീനു പൊട്ടി ചിരിച്ചു.. അത് കണ്ട് ലച്ചു അവളെ കൂർപ്പിച്ചു നോക്കി.. "എന്താടി കോപ്പേ..നോക്കി പേടിപ്പിക്കുന്നെ..??!" മീനു അവളോട് ചോദിച്ചു..അത് കണ്ട് അവള് മുഖം കോട്ടി.. "എന്താണ് പൊന്നെ..??!!! 🎶എന്നോട് ഇണക്കമാണോ..പിണക്കമാണോ🎶"

അവളുടെ കവിളിൽ പിടിച്ചു പിച്ചികൊണ്ട് മീനു ചോദിച്ചു.. അത് കേട്ട് ലച്ചു ചിരിച്ചു..അപ്പോൾ മീനു ആശ്വാസമായി.. ചിരിച്ചല്ലോ.. "ഹാ..അപ്പൊ മോളെ...പ്ലാൻ പറ.." ബെഡിൽ കേറി ഇരുന്നിട്ട് തലയണ മടിയിൽ പിടിച്ചുകൊണ്ട് കൈ താടിക്ക് കുത്തികൊണ്ട് ലെച്ചുവിനോട് മീനു പറഞ്ഞു.. "പ്ലാനോ..എന്ത് പ്ലാൻ..??!" കാര്യം മനസിലാവാതെ അവളെ നോക്കി പുരികം പൊക്കി സംശയത്തോടെ ലച്ചു ചോദിച്ചു.. "യപ്പ്...നമ്മളെ കെട്ടിയോൻമ്മാരെ പാട്ടിലാക്കാനുള്ള പ്ലാൻ..!!!" ••••••••••••••© അവർ രണ്ടുപേരും പോയതിന് ശേഷം അക്ഷയ് ഹരിയുടെ നേരെ തിരിഞ്ഞു.. "എന്താടാ ഇത്‌..നിനക്ക് ഇഷ്ടല്ലേ ആ പാവത്തിനെ പിന്നെ എന്തിനാ വെറുതെ ഒരു പ്ലേയ്.." അക്ഷയ് അവനെ നോക്കി ചോദിച്ചു..അതിന് ഒരു കണ്ണിറുക്കിയുള്ള ചിരി ആയിരുന്നു മറുപടി.. "ഇഷ്ടാ തന്നെയാടാ..പക്ഷെ അത് ഇപ്പൊ പറഞ്ഞാൽ ശെരിയാവില്ല അവൾക്കേ ഇച്ചിരി മാറ്റം വരുത്താനുണ്ട്.."അവള് പോയാ വഴിയേ നോക്കി ഹരി പറഞ്ഞു..അത് കേട്ട് അക്ഷയ് ഒന്ന് മൂളിക്കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു..പുറകെ ഹരിയും...

ആ ലോഡ്ജിന്റെ ബാൽക്കണിയിൽ നിന്ന് തൊട്ടടുത്തുള്ള കോഫി ഷോപ്പിലേക്ക് കാണാമായിരുന്നു..അവിടെ നിൽക്കുന്ന കപിൽസിനെ നോക്കിക്കൊണ്ട് അക്ഷയ് അവനോട് പറഞ്ഞു.. "സ്നേഹിക്കുന്നവരെ വേദനിപ്പിക്കാൻ നോക്കരുത് ടാ..എന്നും കൂടെ ഉണ്ടാക്കണം എന്നില്ല..ഒരിക്കെ അവർ നമ്മളെ വിട്ട് പോകും..അപ്പോഴേ അറിയൂ..അവരുടെ മൂല്യം..കണ്ണു ഉള്ളപ്പോൾ കണ്ണിന്റെ വില മനസിലാകില്ല എന്ന് കേട്ടിട്ടില്ലേ...കണ്ണ് പോയാലേ അതിന്റെ വില മനസിലാകൂ...പക്ഷെ അത് പോയി കഴിഞ്ഞാലുള്ള അവസ്ഥയുണ്ടല്ലോ..ഓർക്കാൻ കൂടി വയ്യാ ഹരി..." ഉള്ളിലെ ഓർമ്മകൾ തട്ടി പൊതിഞ്ഞുകൊണ്ട് അക്ഷയ് പറഞ്ഞു...അവന്റെ കണ്ണുകൾ അടഞ്ഞുപിടിച്ചത് കണ്ടപ്പോൾ തന്നെ ഹരിക്ക് മനസിലായി പഴയതെല്ലാം അവന് ഓർക്കുകയാണ് എന്ന്..കഴിഞ്ഞതെല്ലാം മറക്കാൻ പറയാൻ ഹരിക്ക് കഴില്ലായിരുന്നു കാരണം ആ പഴയ ഓർമ്മക്ക് മറ്റ് എന്തിനേക്കാളും ശക്തി ഉണ്ടായിരുന്നു... "ചേര്ത്ത പിടിചോണ്ടി അവളെ..!!!കൂടെയുണ്ട് എന്ന് അവളുടെ മുഖത്തു നോക്കി പറയണം..!!നിനക്ക് ഇഷ്ടമായിരിക്കാം അവളെ...പക്ഷെ അത് നീ ഉള്ളിൽ കൊണ്ടു ഇടാതെ പുറത്തേക്ക് കാണിക്ക്.. അത് പ്രകടപ്പിക്ക് ഹരി.....!!! എന്നും സ്നേഹം പ്രകടിപ്പിക്കാൻ അവള് ഉണ്ടാക്കണം എന്നുണ്ടോ..??

ഇതുപോലെ നീ ആട്ടി അകറ്റുമ്പോൾ പിന്നെയും ഒരു ഉളുപ്പും ഇല്ലാതെ വരാൻ അവള് ഉണ്ടാകൊ..???!!! നിന്റെ സ്നേഹത്തിന് സാക്ഷിയാകാൻ അവള് ഉണ്ടക്കൊ..??! ഒരിക്കെ..ഒരു ദിവസം..പെട്ടന്ന്..നിന്നെ വിട്ട് അവള് അകന്നാൽ എന്തായിരിക്കും നിന്റെ അവസ്ഥ...??!" അക്ഷയ് പറയുന്നത് കേട്ടിട്ട് ഹരി ഒരു നിമിഷം ലച്ചു വിട്ട് പോകുന്നത് സങ്കൽപ്പിച്ചു...പക്ഷെ ആ നിമിഷം തന്നെ അവന് കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് പറഞ്ഞു..ഇല്ലാ..ഇല്ലാ..അവള് ഇല്ലാതെ പറ്റില്ല..എന്ന് "മ്മ്..ചെല്ല്..അവളുടെ അടുത്തേക്ക്..നിന്റെ സമീപമാണ് അവൾക്ക് ആവിശ്യം.." അക്ഷയ് അവനെ നോക്കി പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു.. ഹരി ആ മുറിവിട്ടിറങ്ങാൻ ഭാവം കാണിച്ചു..പെട്ടന്ന് തന്നെ ഹരി തിരിഞ്ഞുകൊണ്ട് അവനെ വിളിച്ചു... "അക്ഷയ്..." അവന്റെ വിളി കേട്ട് അക്ഷയ് തിരിഞ്ഞു.. ''മ്മ്.."എന്ത് അർത്ഥത്തിൽ അക്ഷയ് അവനെ നോക്കി.. "അപ്പൊ മീനു..????!!!" ആ പേര് കേട്ട് അവന് ഒന്ന് നടുങ്ങി... "മീനു..എന്റെയും ഉള്ളിലെ ചോദ്യചിഹ്നം...." "അവള്..അവളും ഒരിക്കെ നിന്നെ വിട്ട് പോയാൽ...അന്ന് നീ തകരില്ലേ ??!" അക്ഷയ് നേരത്തെ പറഞ്ഞതുപോലെ ഹരി തിരിച്ചു ചോദിച്ചു.. "അകന്നാൽ എന്താ....ഹ.." ഒരു പുച്ഛചിരിയോടെ അക്ഷയ് ചോദിച്ചു.. അവന് തുടർന്നു..

"ഞാൻ അത്രക്ക് ഹാപ്പി..!!! ഒരിക്കെ തകർന്നത് അല്ലേ ടാ ഞാൻ..ഇനിയും വയ്യാ...അതുകൊണ്ട് അവള് ആയിട്ട് അടുക്കുന്നില്ല..പക്ഷെ അവള് എന്നോട് അടുക്കുന്നുണ്ട് എടാ..അത് കാണുമ്പൊൾ പേടി തോന്നാ..ഇനി അവളെ ഞാൻ ഉപേക്ഷിക്കുമ്പോൾ എനിക്ക് വന്ന് അതെ അവസ്ഥ അവൾക്കും വരൂ എല്ലേ ടാ..?!" ബാക്കി പറയാതെ അവള് മുട്ടികുത്തി ഇരുന്ന് തേങ്ങി.. നിലത്തേക്ക് വീണ് അവന് കൈ രണ്ടും മുഖത്തു അമർത്തികൊണ്ട് പറഞ്ഞു.. "ശാലു....ശാലു..!!!!!എനിക്ക് അവളെ കാണണം ഹരി..." കൊച്ചുകുട്ടികളെ പോലെ അവന് കെഞ്ചി ചോദിച്ചു..അത് കണ്ട് അറിയാതെ ഹരിയുടെയും കണ്ണ് നിറഞ്ഞുതുളുമ്പി...! തുടരും... ✍️NEEHA___nechu✍️ സ്നേഹിച്ചവർ അല്ലെങ്കിൽ പ്രാണനായി കണ്ടവർ വിട്ട് പോയിട്ടുണ്ടോ..അങ്ങനെയൊരു വേദന അനുഭവിച്ചിട്ടുണ്ടോ.. ജീവൻ വെടിയുന്ന പോലെയാണ്... അതിലും ഭയങ്കരം ജീവൻ വെടിയാൻ പോലും പറ്റാത്ത അവസ്ഥയാണ്...മരിക്കാനോ പറ്റുന്നില്ല എന്നാൽ ജീവിക്കനോ പറ്റുന്നില്ല... മറക്കാൻ ശ്രേമിക്കുന്നുണ്ട്..പക്ഷെ അത് വീണ്ടും ഉള്ളിൽ കനലായാലോ..(അക്ഷയയുടെ അവസ്ഥ) നമ്മുടെ പാതി മറ്റ് ഒരാളെ നോക്കുന്നത് പോലും ഇഷ്ടപെടാത്തവരാണ് നാം എല്ലാം.. അപ്പൊ ആ സാഹചര്യത്തിൽ തന്റെ പാതിക്ക് പ്രാണനായി ഉള്ളിൽ മറ്റ ഒരാളുണ്ടെങ്കിലുള്ള അവസ്ഥയോ... അത് അറിയുമ്പോൾ ചങ്ക് തകരില്ലേ..??!!...... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story