സിന്ദൂരം: ഭാഗം 8

sindooram

നിഹാ ജുമാന

എന്നൊരു അലർച്ചയോടെ അവന് അവളുടെ കവിളിൽ കുത്തിപിടിച്ചു...വേദനകൊണ്ട് അവള് പുളഞ്ഞു..നേരത്തെ കൊണ്ടതിന്റെ വേദന തന്നെ മാറിയിട്ടില്ലായിരുന്നു.. "ശാലിനി...!! അതാരാ എന്ന് നിനക്ക് അറിയണോ..??!" അവന്റെ കൈക്കൾ അവളിൽ അമർന്നുകൊണ്ട് അവന് ചോദിച്ചു.. "മ്മ്.." തേങ്ങലിന്റെ ശബ്‌ദം അലയടിച്ചുകൊണ്ട് അവള് മൂളി... "ശാലിനി...എന്റെ ശാലു...എന്റെ പെണ്ണ്..!! എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമന്നവൾ..എനിക്ക് വേണ്ടി ജീവൻ വെടിയാൻ വരെ തയ്യാറായവൾ...! എന്റെ ജീവനും ജീവിതവും എല്ലാമായവൾ..."ബാക്കി പറയാൻ കഴിയാതെ അവന് വിങ്ങിപ്പൊട്ടി... കേട്ടതെല്ലാം വിശ്വസിക്കാൻ കഴിയാതെ.. ജീവൻ നിലച്ചു പോകുന്നത് പോലെ മീനുവിന് തോന്നി.. __________ "ഇനി തല്ലല്ലേ.." മുഖത്തു കൈ വെച്ചുകൊണ്ട് ലച്ചു കാറി.. "തല്ലല്ലാ..നിന്നെ ഒക്കെ......🤬🤬 നാണം ഉണ്ടോടി നിനക്ക് ഒക്കെ...പാതിരാത്രിക്ക് മതിലും ചാടി.." അവളെ നോക്കി പേടിപ്പിച്ചുകൊണ്ട് ഹരി പറഞ്ഞു.. "മതിൽ ചാടാൻ എന്തിനാ നാണം..ആരോഗ്യം അല്ലേ വേണ്ടത്..ഹമ്മോ എന്തൊരു വെല്യ മതില..ചാടിയാ ഞങ്ങൾക്ക് അല്ലേ അറിയൂ.."ഊരക്ക് കൈഉം കൊടുത്ത ലച്ചു പറഞ്ഞ.. "നിന്നെ ഒക്കെ.." അവന് ഷർട്ടിന്റെ സ്ലീവ്‌സ് കേറ്റികൊണ്ട് അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു..

അമ്മ.... എന്നും വിളിച്ചോണ്ട് ലെവള് ഓടി..ഹരി പുറകെയും.. രണ്ടു പേരും ടോം ആൻഡ് ജെറി പോലെ ആ റൂം മൊത്തം കറങ്ങി ഓടി.. അവസാനം ക്ഷീണിച്ചുകൊണ്ട് രണ്ടുപേരും സുല്ലിട്ടു ബെഡിൽ ഇരുന്നു.. @@@@@@@@@@@@@@@@@@@@@ അക്ഷയ മീനുവിനോട് അവന്റെ ഉള്ള് തുറന്നു ആദ്യമായി സംസാരിച്ചു.. ശാലിനി... മെഡിക്കലിൻ പഠിക്കുമ്പോൾ കിട്ടിയ കൂട്ടാണ്..ആദ്യം രണ്ടാളും ബെസ്റ് ഫ്രണ്ട്സ ആയിരുന്നു.. ഒരിക്കെ.. സെക്കന്റ് ഇയർ പഠിക്കുമ്പോൾ..കോളേജിലെ സീനിയർ വന്ന് അവളെ പ്രൊപ്പോസ് ചെയ്തപ്പോളാണ്..ഇതുവരെ ഉള്ളിൽ കിടന്നിരുന്നു പ്രണയം അവന് തുറന്നത്.. അവൾക്കും തിരിച്ച അങ്ങനെയൊരു ഇഷ്ടം ഉണ്ട് എന്ന് അറിഞ്ഞപ്പോളാണ് 💘അക്ഷയ്ശാലിനി💘 പ്രണയകാലത്തിന് തുടക്കമിട്ടത്..!!! "നിനക്ക് അറിയോ മീനു..എന്റെ പാതിയാക്കാൻ നിന്നവളാണ് അവള്..എന്റെ താലിയുടെ അവകാശിയാക്കാൻ.....പക്ഷെ വിധി.....!!!! അതിന് മുമ്പ് തന്നെ എല്ലാ അർത്ഥത്തിലും അവള് എന്റേതായിരുന്നു...എല്ലാ അർത്ഥത്തിലും!!

എന്നിട്ടും..എന്നിട്ടും ദൈവം അവളെ എന്നിൽ നിന്ന് അകറ്റിയില്ലേ..?!" 💘അക്ഷയ്ശാലിനി💘 പ്രണയകഥ കേട്ടു തന്നെ മീനു ആകെ തളർന്നിരുന്നു.. ഇടക്ക് എപ്പഴോ അവള് മുന്നിൽ ഇരിക്കുന്നത് തന്നെ ഭർത്താവല്ല എന്ന് വരെ തോന്നി പോയി.. മനസ്സ് കൊണ്ട് മീനുവും അറിയാതെ പറഞ്ഞുപോയിരുന്നു ശാലിനിയുടെ അക്ഷയ് ആണ് എന്ന്..അത്രയും ഉറച്ചതായിരുന്നു അവരുടെ പ്രണയം.. പക്ഷെ അക്ഷയ് പറഞ്ഞ വിധി എന്തായിരുന്നു..????!!!! ശാലിനി ഇപ്പൊ എവിടെ..??!! മീനുവിന്റെ ഉള്ളിൽ ചോദ്യം കുമിഞ്ഞുകൂടി.. അക്ഷയ് യോട് ചോദിക്കാൻ പോയെങ്കിലും.. മുന്നിൽ ശാലിനിയെ ഓർത്തു മുഖം പൊത്തി കരയുന്ന അവനോട് ഒന്നും ചോദിക്കാൻ അവൾക്ക് തോന്നിയില്ല... (ശാലിനി.. ഈ ചെകുത്താൻ ഇത്രേമേൽ ഓർത്തു കരയണമെങ്കിൽ നീ ഒരു സംഭവം തന്നെയാവുമല്ലോ.. എന്നെ വലിച്ചു നീട്ടി ചുമരിൽ ഒട്ടിക്കാൻ വന്ന് ടീമാണ് ഇപ്പൊ കിടന്ന് മോങ്ങുന്നത് കണ്ടില്ലേ.... നിന്നെ കാണാൻ ഒരു ചെറിയ തോതിൽ ഒരു പൂതിയുണ്ട്...!!) മീനുവിന്റെ മനസ്സ്..!! ഇനിയും ഞാൻ നിങ്ങളുടെ ജീവിതത്തിൽ ഒരു കരടാവില്ല..ഓർമകളിൽ ജീവിക്കാൻ ഇഷ്ടപെടുന്നവൻ ആണേൽ അങ്ങനെ ജീവിക്കട്ടെ..ഇനി അത് അല്ല..അവളെ ഇനിയും സ്വീകരിക്കാൻ ആയിരിക്കും മനസ്സിൽ...

എന്തു തന്നെ ആയാലും ഈ മീനാക്ഷി ഇനി നിങ്ങളുടെ ജീവിതത്തിൽ വേണ്ടാ.. മനസ്സിൽ ഉറച്ച പ്രതിജ്ഞാ എടുത്തിട്ട് മീനാക്ഷി ആ പേപ്പറിൽ സൈൻ ചെയ്തു.. എഴുന്നേറ്റ് ഇരുന്നപ്പോൾ കണ്ടത് നിലത്തു കമന്നുകിടന്ന് കൂർക്കം വലിക്കുന്ന അക്ഷയനെയാണ്.. (ഓ ചെകുത്താൻ ഉറങ്ങുന്നത് കണ്ടില്ലേ....നേരത്തെ മോങ്ങികൊണ്ട് ഇരുന്ന് ആൾ ആണ് എന്ന് തോന്നോ എവിടെ.... ഡോ ചെകുത്താനെ..ഞാൻ പോകുവാ ട്ടോ..എന്നെങ്കിലും വരും നേരിൽ കാണാൻ..അന്ന് കൂടെ ശാലിനി ഉണ്ടാകും എന്ന് വിശ്വസിക്കുന്നു....) അവള് പതിയെ നിലത്തേക്ക് ഇരുന്നു...മുട്ട് കുത്തി അവനെ തിരിച്ചു കിടത്തി.. എന്നിട്ട് അവന്റെ കൂടെ കിടന്നു.. അവന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു ഇരുന്നു.. "മറക്കരുത് ട്ടോ എന്നെ....ഇനി കുസൃതി കാട്ടാനോ തല്ല് കൊള്ളാനോ ഞാൻ ഇല്ലാ ട്ടോ....വെറുതെയെങ്കിലും എന്നെ ഒന്ന് ഓർക്കണം ട്ടോ.." ഉറങ്ങുന്ന അവനെ നോക്കി തേങ്ങിക്കൊണ്ട് അവള് പറഞ്ഞു..അവളിടെ ശബ്‌ദം ഇടറുന്നുണ്ടായിരുന്നു.. ഉറക്കത്തിൽ അവന് അവളെ ചൂറ്റി പിടിച്ചു കിടന്നു..അവള് ഒന്ന് ഞെട്ടി.. പതിയെ അവനെ മാറ്റാൻ നോക്കിയെങ്കിലും അവന് നീങ്ങിയില്ലായിരുന്നു..അവളെ മുറുകെ പിടിച്ചു.. "എന്താ ശാലു അടങ്ങി കിടക്ക.."ഉറക്കപിച്ചയിൽ അവന് പറഞ്ഞു അതുവരെ മീനുവിന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചിരുന്ന പുഞ്ചിരി പെട്ടന്ന് മാഞ്ഞു..

ദുഷ്ടൻ..!! അവള് ചുണ്ടുപിളർത്തി അറിയാതെ പറഞ്ഞു... എന്നിട്ട് അവനെ പിടിച്ച ഉന്തിമാറ്റിയിട്ട് അവള് എഴുന്നേറ്റു.. ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തു...അവള് മാറ്റി അവിടന്ന് പോകാൻ തയ്യാറായി നിന്നു.. ബാഗ് എടുത്ത അവിടന്ന് പോകാൻ നിന്ന മീനു ഒരിക്കെ കൂടി അവനെ തിരിഞ്ഞു നോക്കി.. പോവാ ട്ടോ.. എന്ന് പറഞ്ഞു..അവള് കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി... ശാലിനി നിങ്ങളുടെ രക്തത്തിൽ പോലും അലിഞ്ഞ ചേർന്നിട്ടുണ്ട്...ആ അക്ഷയയുടെ ജീവിതത്തിൽ എനിക്ക് ഇനി സ്ഥാനം ഇല്ലാ... ചങ്ക് പൊടിയുന്ന പോലെ മീനാക്ഷിക്ക് തോന്നിയെങ്കിലും..ഇനിയും അക്ഷയയുടെ കൂടെ നിന്ന് അവനെ കൂടി വേദനിപ്പിച്ചുകൂടാ എന്ന് തോന്നി അവള് അവിടെ നിന്ന് ഇറങ്ങി.. എങ്ങോട്ട് എന്ന് അറിയാതെ.. സ്ത്രീട് ലൈറ്റ് വെളിച്ചത്തിൽ അവള് റോഡിലൂടെ ബാഗും തൂക്കി നടന്നു.. റോഡിലൂടെ നടക്കുമ്പോൾ പുറകെ ഒരു കാൽപെരുമാറ്റം കേട്ട്... അവള് പെട്ടന്ന് തിരിഞ്ഞു നോക്കി... "മഹി..." ആളെ കണ്ട് അവള് അറിയാതെ പറഞ്ഞു.. @@@@@@@@@@@@@@@@@@@@@

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് നോക്കിയപ്പോളാണ് മീനുവിനെ കാണാൻ ഇല്ലായിരുന്നു...!! ഡൽഹി സിറ്റിയിൽ അവർ തിരയാത്ത ഒരു ഇടവും ഇല്ലായിരുന്നു... അവള് എവിടെ പോയി..ആരെങ്കിലും അവളെ തട്ടികൊണ്ടുപോയതാണോ..അതോ അവള് തനിയെ... ഒന്നും മനസിലാകാതെ അവർ വെപ്രാളപ്പെട്ട്..അക്ഷയക്ക് ശാലിനിയെ പറ്റി അവൾക്ക് പറഞ്ഞുകൊടുക്കാൻ തോന്നിയെ നേരത്തെ ശപിച്ചു... ഇന്നലെ ഓവർ ആയി കുടിച്ചുചിട്ട് ഉണ്ടായിരുന്നു...അതാണ് വായയിൽ തോന്നിയത് ഒക്കെ അവളോട് പറഞ്ഞത്.... ഒറ്റക്ക് അവളും ലെച്ചുവും പോയതിന് ദേഷ്യം കൂടി ഉണ്ടായിരുന്നു.. എല്ലാത്തിന്റെയും ദേഷ്യത്തിലായിരുന്നു. രണ്ടു ദിവസത്തെ തിരച്ചിലിന് ശേഷം അവർ തിരിച്ചു നാട്ടിലേക്ക് തന്നെ എത്തി.. "ആ കൊച്ചിനെ നിങ്ങൾ കൊണ്ട് കളഞ്ഞോ..അച്ചു...!!!! നീ എന്താ മിണ്ടാത്ത അവള് എവിടെ മോനെ...!" വീട്ടിൽ എത്തി അക്ഷയയുടെ അമ്മാ അവനെ പിടിച്ചു നിർത്തി വഴക്കു പറഞ്ഞു.. അല്ലെങ്കിൽ തന്നെ പ്രാന്ത് പിടിച്ചിരിക്ക..ഒന്ന് പോ അമ്മാ.. അവന് ദേഷ്യത്തോടെ മുറിയിലേക്ക് കേറി പോയി.... മുറിയിലുള്ള സാധനകൾ എല്ലാം എറിഞ്ഞു ഉടച്ചു...കണ്ണാടിയുടെ ചില്ലുകൾ എല്ലാം തെറിച്ചു നാല് പാടും ആയിരുന്നു... ബാൽക്കണിയിലേക്കുള്ള ഡോർ അവന് കൈകൊണ്ട് കുത്തി തകർത്തു... ദേഷ്യത്തോടെ കൈ ചുമരിൽ ഒരുതി... മീനാക്ഷി...!!!!!!!!!!!!! അവന് അലറി വിളിച്ചു....... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story