സിന്ദൂരമായ്‌ ❤: ഭാഗം 1

sinthooramay

രചന: അനു

ഒരു വേശ്യപ്പേണ്ണിനെയേ സാറിന് കെട്ടാൻ കിട്ടിയുള്ളൂ കഷ്ട്ടം തന്നെ..... കതിർ മണ്ഡപത്തിലേക്ക് ഇരിക്കാൻ കയറുന്ന മാളവികയുടെ കാതിലേക്ക്‌ അവരുടെ പതിഞ്ഞ സ്വരത്തിൽ ഉള്ള വാക്കുകൾ വന്നടിച്ചു...വാക്കുകളുടെ തീവ്രതയിൽ അവൾക്ക് തലയുയർത്തി ശബ്ദത്തിന് ഉടമകളെ നോക്കുവാൻ കഴിഞ്ഞില്ല... ഉള്ളം അതിന് വിപരീതമായി അലറി വിളിക്കുന്നത് ആരും കേൾക്കാൻ കൂട്ടാക്കിയില്ല ... മനസ്സിൽ നിർവികാരത തളം കെട്ടി ദിവസം മൂന്നായി ..... കരഞ്ഞില്ല ... അതിന് മാത്രം ദയ ആ കണ്ണുകൾ പോലും കാട്ടിയില്ല എന്നത് സാരം... കയ്യിൽ പിടിച്ച് കൂടെ കൊണ്ടിരിത്താൻ സഹായിക്കുന്നവരെ അറിയില്ല ... എന്തിന് പറയുന്നു കഴുത്തിൽ താലി കെട്ടാൻ പോകുന്ന മനുഷ്യനെ കൂടി...

അടുത്ത് ചെന്നിരിക്കുമ്പോൾ ദേഹം വിറപൂണ്ട്...ആശ്രയത്തിന് എന്നോണം കണ്ണുകൾ ആരെയോ തേടി ... ആളുകളുടെ തിക്കിലും തിരക്കിലും കാണാൻ ആഗ്രഹിച്ച ആളെ കണ്ട് കിട്ടാൻ മാളു പാട് പെട്ടു... വിവാഹം ഉറപ്പിച്ച ബ്രോക്കർ എല്ലാം ഓടി നടന്നു ചെയ്യുന്നത് കണ്ടൂ.. പൂജാരി പറയുന്നതെല്ലാം ഒരു യന്ത്രം കണക്കെ ഇരുന്നവൾ ചെയ്തു.... ഒടുവിൽ താലി കഴുത്തിൽ വീഴുമ്പോൾ മാളു ഞെട്ടലോടെ അവക്ക് ഉടമയെ നോക്കി....വിജയഭാവം ആയിരുന്നു ആ കണ്ണുകളിൽ .... എന്തിന്? ... ചുണ്ടിലെ പുച്ഛത്തോടെ മാത്രം വിരിഞ്ഞ പുഞ്ചിരി അവളെ നോക്കി കളിയാക്കി... സിന്ദൂരമായ്‌ സീമന്തരേഖയിൽ ചുവപ്പ് രാശി പടർന്നു... അങ്ങ് അകലെ മാറി നിന്ന് സാരി തല കൊണ്ട് മുഖം മറച്ച സ്ത്രീയെ വേദനയോടെ നോക്കി.... "ഗീതാമ്മ.... ഒന്നിന്റെ അടുത്തേക്ക് വരാമായിരുന്നു എന്ന പരിഭവം അവളിൽ നിറഞ്ഞു....

മാളുവിന്റെ ചുണ്ടിന്റെ അനക്കം മനസ്സിലായത് പോലെ ആ സ്ത്രീ അകലെ നിന്നും അവളെ അനുഗ്രഹിച്ചു...... അന്നേരം അവളുടെ കണ്ണുകളിൽ ആശ്വാസത്തിൻ അശ്രുക്കൾ പൊടിഞ്ഞു... മുന്നിൽ ഫ്ലാഷ് അടിച്ചപ്പോൾ ആണ് മാളു നോട്ടം മാറ്റിയത്... ഒര് കൂട്ടം ക്യാമറ കണ്ണുകൾ തനിക്ക് ചുറ്റും ഉണ്ടെന്ന് കണ്ടപ്പോൾ അവൾക്കിത്തിരി ജാള്യത പരന്നു... ഒരുപാട് നേരത്തെ നിന്ന് തിരിയലിനോടുവിലാണ് അയാളെന്നെ കാറിൽ കയറ്റിയത്.... പോകുന്ന വേളയിൽ എല്ലാം കനത്ത നിശ്ശബ്ദത... അടുത്ത് ഇരിക്കുന്ന പാതിയെ പാളി നോക്കാൻ പോലും മറന്നു... കാർ വലിയ ഒരു ഗേറ്റ് കടന്ന് ഉള്ളിലോട്ട് കയറി .... നീണ്ട് നിവർന്ന മുറ്റത്തൂടെവൾ മിഴികൾ പായിച്ചു ... വലിയ ഒരു വീട്... അല്ല ബംഗ്ലാവ് എന്ന് പറയുന്നതാകും ശരി.... നടുമുറ്റത്ത് കാർ ചെന്ന് നിന്നു... ബ്രോക്കർ ചേട്ടൻ വന്നു തന്നെ ഡോർ തുറന്ന് തന്നു... "ന്തീനാ പെടിക്കണെ ...

എല്ലാം മോളുടെ സൗഭാഗ്യം ആണ് ... രുദ്രൻ സാർ നല്ല ചെറുക്കനാ.... "രുദ്രൻ.... ആ പേര് അവളുടെ കാതിൽ മാറ്റൊലി തീർത്തു... അകത്ത് കയറി എങ്ങോട്ട് പോകണമെന്ന് അറിയാതെ മാളു ശങ്കിച്ചു ..... മുകളിലെ പടികൾ ഇറങ്ങി വരുന്ന രുദ്രനെ കണ്ടതും മിഴികൾ താഴ്ന്നു.... തന്നോട് എന്തെങ്കിലും പറയുമെന്ന് കരുതിയ അവൾക്ക് തെറ്റി... ഒന്ന് നോക്കുക പോലും ചെയ്യാതെ മുറ്റത്ത് നിൽക്കുന്ന ബ്രോക്കർ ചേട്ടന് കയ്യിൽ കരുതിയ പണം വീശി എറിഞ്ഞു... "പാതി തനിക്കും പിന്നെ ഇവളുടെ തള്ളക്കും ഉള്ളതാ..... അതും നൽകി അവൻ പുറത്തേക്ക് ഇറങ്ങി പോയി.... മാളുവിന് ആ വീട് പോലും കൊഞ്ഞനം കുത്തി കാണിക്കുന്നത് പോലെ തോന്നി..... കഴുത്തിൽ കിടക്കുന്ന താലിയിൽ അമർത്തി മുത്തി... എന്ത് ചെയ്യണം എന്നറിയാതെ പടിയിൽ ചെന്നിരുന്നു.... ഇന്നലത്തെ കരഞ്ഞ് തീർത്തത് ഉൾപെടെ ഇന്ന് നിന്ന് തീർത്ത ക്ഷീണം വരെ അവളെ വന്നു മൂടി...

പോരും നേരവും ഒന്നും കഴിച്ചില്ല... വിളമ്പിയത് എല്ലാം ആ ഇലയിൽ തന്നെ ഉണ്ടായിരുന്നു... മാളു മെല്ലെ തലചായച്ചു .. ആരോ തട്ടി വിളിച്ചപ്പോൾ പേടിച്ച് കണ്ണുകൾ വേഗം തുറന്നു... "കല്യാണപ്പെണ്ണ് ഇവിടെ ഇരുന്നു ഉറങ്ങുവാണോ .... മുന്നിൽ നിൽക്കുന്ന സ്ത്രീയെ സാകൂതം നോക്കി... മണ്ഡപത്തിൽ എവിടെയോ കണ്ടിരുന്നു.... ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു... ചുറ്റും നോക്കി ഒരു അമ്പരവ് അവളിൽ ഉടലെടുത്തു... താൻ വരുമ്പോ ഉള്ള വീട് അല്ല ഇത്.... ആ നിമിഷം താനും ഏട്ടനും മാത്രം ആയിരുന്നു... ഇൗ വേളയിൽ മണ്ഡപത്തിൽ ഉള്ളത് പോലെ തിക്കും തിരക്കും... "വാ വേഷം മാറ്റാം. നിന്ന് മുഷിഞ്ഞു കാണും ... ടീ പാർട്ടി ഉണ്ട്... തന്നോട് ഇപ്പോ സംസാരിക്കുന്ന സ്ത്രീ ആരാണെന്ന് അറിയാൻ ആകാംഷ തോന്നി എങ്കിലും മറ്റൊന്നും സംസാരിക്കാൻ അവർ നിന്ന് കൊടുത്തില്ല...

"ഇതാണ് രുദ്രന്റെ മുറി... ഇനി മുതൽ മാളവികയുടെയും... മാളു മുറിയാകെ വീക്ഷിച്ചു.... താൻ താമസിച്ചിരുന്ന വീട് ഇത്രയേ ഉള്ളൂ ... എല്ലാം വെള്ളമയം ആണ്... അതെങ്കിലും അവൾക്ക് തെല്ലും സമാധാന അന്തരീക്ഷം നൽകി... എല്ലാം നോക്കുന്നതിന്റെ ഇടയിൽ ആണ് അറിഞ്ഞത് ഇൗ വീട്ടിൽ തനിക്ക് മാറി ഉടുക്കാൻ ഒരു കഷ്ണം തുണി പോലും ഇല്ലായെന്ന് ... രാവിലെ ഗീതാമ്മ തന്റെ വസ്ത്രം അടങ്ങിയ ബാഗ് ബ്രോക്കറെ ഏൽപ്പിച്ചിരുന്നു ... അതിൽ പാർട്ടിക്ക് ഇടാൻ തക്ക നല്ലതൊന്നും കാണില്ല എന്നുള്ളത് മാളു മറ്റൊന്നും പറയാൻ നിന്നില്ല... "നിക്ക് ഇത് മതി .... ഉടുത്തിരുന്ന കല്യാണവേഷം കാണിച്ച് അവളത് പറഞ്ഞപ്പോൾ ആ സ്ത്രീയും എതിർത്തില്ല.... താഴേക്ക് ഇറങ്ങി രുദ്രനൊപ്പം ചേർത്ത് നിർത്തി... അവളെ പരിഗണിക്കുന്നു കൂടി ഇല്ലായെന്ന സത്യം പതിയെ ഉള്ളിലേക്ക് അരിച്ച് ഇറങ്ങി തുടങ്ങിയിരുന്നു ...

രുദ്രൻ എന്ന് പേര് പോലെ രൗദ്ര ഭാവം ആണ് മുഖത്തും സംസാരത്തിലും ... ആരെയും വലിയ പരിചയം ഇല്ലാത്തതിനാൽ മാളു രുദ്രനോപ്പം തന്നെ നിന്നു... നിന്ന് കാൽ കടഞ്ഞത് അല്ലാതെ പച്ചവെള്ളം കുടിക്കാൻ പോലും കിട്ടിയില്ല.... അതിനൊപ്പം ഏറി വരുന്ന മൂത്രശങ്കയിൽ അവളുടെ നെറ്റി ചുളിഞ്ഞു... പറയാതെ എങ്ങനെയാ പോകാ.... ഉയർന്നു പൊങ്ങി അവന്റെ കാതോരം പറഞ്ഞു...അനിഷ്ട്ടത്തോടെ ഉള്ള മൂളൽ ആണ് തിരികെ ലഭിച്ചത്.... വേഗം മുറിയിലേക്ക് ഓടി.... ബാത്ത്റൂമിൽ പോയി വന്നതും വിശപ്പ് എന്ന വെല്ലുവിളി ഉയർന്നു.... മുറി വിട്ട് ഇറങ്ങുമ്പോൾ അവളിൽ നിശ്ശബ്ദത വന്നടിഞ്ഞു...സംശയത്തോടെ നോക്കിയപ്പോൾ താൻ മുറിയിലേക്ക് പോകുന്നത് വരെ നിന്നിരുന്ന ഒരാൾ പോലും ഇപ്പോ ഇല്ല.... താഴേക്ക് ഇറങ്ങി നോക്കിയപ്പോൾ ആ വലിയ വാതിൽ പുറത്ത് നിന്നും പൂട്ടിയിരിക്കുന്നു.... "ആരേലും ഉണ്ടോ ..... ശബ്ദം തേങ്ങി.... കാതോരം കൂർപ്പിച്ചു.... ഇല്ല പുറത്തും ആരുമില്ല.... ഇവിടെ താൻ തനിച്ചാണ്... ഏട്ടൻ എവിടെ പോയി... എല്ലാവരും എവിടെ പോയി..... അവളിൽ നിന്നും എങ്ങലടികൾ ഉയർന്നു... തുടരും

Share this story