സിന്ദൂരമായ്‌ ❤: ഭാഗം 12

sinthooramay

രചന: അനു

ഇഷ്ട്ടം ഒക്കെ തന്നെ... അവള് പോയെന് ശേഷം ഒരു ആഴ്ച തുടർച്ച ആയി മോങ്ങി... പിന്നെ പൊക്കോളാൻ പറഞ്ഞത് അവൾക്ക് വലിയ മെച്ചുരിട്ടി ഒന്നും ഇല്ലല്ലോ ... ആദ്യം അത് വരട്ടെ ... ഒരു വർഷം ഒക്കെ കഴിഞ്ഞിട്ട് ആണ് അവളു ഞാൻ നിർത്തട്ടെ എന്ന് വന്ന് പറഞ്ഞിരുന്നെങ്കിലോ ഏട്ടത്തി... മോങ്ങലിൽ ഒന്നും ഒതുങ്ങില്ല എന്റെ വിഷമം.. കുറച്ച് കഴിഞ്ഞാൽ അവൾക്ക് മെച്ചുരിട്ടി വരും... എന്നിട്ട് ഞാൻ വീണ്ടും പോയി വളക്കും... ഏട്ടത്തി വേണം എന്റെം അവളുടെം കല്യാണം നടത്തി തരാൻ... പിന്നെ ഇതൊന്നും ഇപ്പോ ഏട്ടനോട് പറയല്ലേ... എനിക്ക് വയ്യ ചീത്ത കേൾക്കാൻ...കഴിച്ച് തീർത്ത്തിന്റെയും വയറു നിറച്ചതിന്റെയും സംതൃപ്തിയോടെ കുഞ്ഞുണ്ണി ഏമ്പക്കം വിട്ടു... മാളു ഇപ്പോഴും അവനെ മിഴിച്ച് നോക്കുകയായിരുന്നു ... പക്വത നിറഞ്ഞ ആ ബാലനെ എവിടെ കാണാൻ കിട്ടും... എന്റെ മോളെ മോൾ ഇങ്ങനെ മിഴിച്ച് നോക്കിയിട്ട് ഒന്നും കാര്യമില്ല... ഇവരുടെ അച്ഛൻ ഒട്ടും മോശം അല്ലായിരുന്നു... അച്ഛന്റെ സ്വഭാവം മക്കൾ കാട്ടാതെ ഇരിക്കോ.... ലക്ഷ്മി മാളുവിന്റെ തോളിൽ കൈ വെച്ച് പറഞ്ഞു... കുഞ്ഞുണ്ണി അത് കേട്ട് ഇളിഞ്ഞു... ഏട്ടത്തിക്ക് പറഞ്ഞ് കൊടുക്ക് ലക്ഷ്മികുട്ടീ എന്റെ അച്ഛന്റെം അമ്മെടേം ലവ് സ്റ്റോറി... കുഞ്ഞുണ്ണി കൈ കഴുകി മാളുവിന്റെ അരികിൽ വന്നിരുന്നു മാളു അവരുടെ കഥ കേൾക്കാൻ ആയി കാതോർത്തു... കണിമംഗലത്ത്‌ ദേവരാജൻ ... പ്രമാണി... ഗൗരവം തുളുമ്പുന്ന മുഖം.. കൊത്തി വലിക്കുന്ന മിഴികൾ...

നമ്മുടെ രുദ്രനെ പോലെ.... ലക്ഷ്മി അമ്മ പറയുന്നത് കേട്ട് മാളു രുദ്രനേ മനസ്സിലേക്ക് ആവാഹിച്ചു... ഒരു പുഞ്ചിരി തിളക്കം ആ ചൊഞ്ചോടിയിൽ മിന്നി മാഞ്ഞു... ദേവന്റെ അച്ഛനും അമ്മയും മരിച്ചതിന് ശേഷം ഒറ്റെപ്പെട്ടാണ് ജീവിച്ചിരുന്നത്... ഒറ്റമകൻ... സ്വത്തുക്കൾ എല്ലാം ബന്ധുക്കൾ കൈക്കലാക്കി ...ചെന്നായക്കളാ ...അതോടെ ബന്ധങ്ങൾ എല്ലാം ഉപേക്ഷിച്ചു.... അവന്റെ വലം കൈ ആയിരുന്നു എന്റെ മനോഹരേട്ടൻ... എന്നെ കെട്ടുന്നതിനു മുൻപുള്ള കൂട്ടാ... ഏട്ടനും ഇവനെ പറ്റി പറയാനേ എന്നും നേരമുള്ളൂ... ഒറ്റത്തടി ആയി നിൽക്കുന്ന അവനെ ഞങൾ രണ്ടും കൂടിയാ കെട്ടിക്കാൻ നോക്കിയത്... ആരെ ചെന്ന് കണ്ടാലും പെണ്ണിന് മുടി പോരാ.. മൂക്കിനു നീളം കൂടി... ചുണ്ട് വലിതാ ചെർതാ..എന്റെ അത്ര നിറമില്ല... പിരികത്തിന് കറുപ്പില്ല.. ഇല്ലാത്ത കുറ്റങ്ങൾ ആയിരുന്നു ചുമത്തി വെച്ചിരുന്നത്... അങ്ങനെ ഞങൾ ആ ശ്രമം ഉപേക്ഷിച്ചു... പിന്നെ എങ്ങനെയാ എന്റെ അമ്മയെ കെട്ടിയെന്ന് ചോദിക്ക് ഏട്ടത്തി.... ആടിക്ക് കയ്യും കൊടുത്ത് കഥ കേട്ടിരിക്കുന്ന മാളുവിനെ തോണ്ടി കൊണ്ട് കുഞ്ഞുണ്ണി പറഞ്ഞപ്പോൾ ലക്ഷ്മി അവനെ കണ്ണുരുട്ടി നോക്കി... ഇടയ്ക്ക് കേറാതെ ചെക്കാ... മറുപടി ആയി അവൻ ഇളിച്ചു കാണിച്ചു ലക്ഷ്മിയെ നോക്കി ചിറി കോട്ടി.. അപ്പോ അങ്ങനെ ... വലിയ വയസ്സ് ഒന്നും ആയിട്ടിലേലും അവൻ ഒറ്റക്ക് നീറി കഴിയണത് ഞങ്ങൾക്ക് സഹിച്ചില്ല.. അങ്ങനെയിരിക്കെ ഒരുദിവസം ഏട്ടനെ പോലും കൂട്ടാതെ കാര്യായ കാര്യത്തിന് പോയതാ...

തിരിച്ച് വരുന്നത് ഒരു പെണ്ണിനേം കൂട്ടി.. ഇൗ തെമ്മാടികളുടെ അമ്മേനെ കൂട്ടി... ഞാൻ അങ്ങ് നാട്ടിൽ ആയിരുന്നു.. ഒരു പെണ്ണിനെ കൊണ്ട് വന്നിട്ടുണ്ടെന്ന് ഏട്ടൻ പറഞ്ഞിട്ട് ഞാൻ ഇങ്ങോട്ട് തിരിച്ചു... ഒരു പാവം...പഞ്ചപാവം...ചിരിച്ചിലെങ്കിൽ കൂടി ഐശ്വര്യം നെറെ ആയിരുന്നു... ദേവൻ ആഗ്രഹിച്ചത് പോലെ കണങ്കാൽ വരെ മുടിയും നീണ്ട മൂക്കും കുഞ്ഞു ചുണ്ടും ... ആർക്കും ഇഷ്‌ട്ടാവും... ഒരു മഠത്തിൽ നിന്നാ അവളെ കിട്ടിയേ... ആരോരും ഇല്ലാത്തവർക്ക് ഉള്ള ശരണാലയത്തിൽ നിന്ന്... സ്നേഹിക്കാൻ ആരൊക്കെയോ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ആ പെണ്ണ് കൊതിച്ച് കാണും.... ദേവന്റെ അടുത്ത് പൂച്ച കുഞ്ഞിനെ പോലെ നിൽക്കും... ദേഷ്യം വരുമ്പോ ആ തീച്ചൂളയിൽ നിന്ന് വെന്ത് ഉരുകും... ഒരു പരിഭവവും കൂടാതെ ആണ് യാമിനി ജീവിച്ചത്... ദേഷ്യം വന്നാൽ ആ മുഖത്തേക്ക് നോക്കാതെ പലതും വിളിച്ച് പറയും ദേവൻ... അവളൊന്നു പൊട്ടി കരഞ്ഞാൽ ആ ദേഷ്യം താനേ അടങ്ങും... സ്നേഹിക്കാണെങ്കിൽ പ്രണയം കൊണ്ട് മൂടും... അത് മതിയായിരുന്നു ഇവന്റെ അമ്മക്ക് സന്തോഷിക്കാൻ... അവരുടെ പ്രണയത്തെ ഞങൾ അത്രേം അസൂയോടെ തന്നേയാട്ടോ കണ്ടത്... ദേവന്റെ ബിസിനസ് യാമിനി വന്നതോടെ കുതിച്ച് ഉയർന്നു... തളർന്ന് പോകുമ്പോൾ അവന് താങ്ങായും തണലായും അവളുണ്ടായിരുന്നു....

അവളായിരുന്നു അവന്റെ ശക്തി... യാമിനി ഇല്ലെങ്കിൽ ദേവരാജൻ ഇല്ലെന്ന അവസ്ഥ... അവളെ എത്രത്തോളം കരയിപ്പിച്ചാലും അതിനിരട്ടി ആയി സ്നേഹിക്കുന്ന ഒരുത്തൻ...അവന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ ദേവരാജനേ എല്ലാ കാര്യത്തിലും അസൂയയോടെ നോക്കി കാണുന്ന ദിനങ്ങൾ ആയിരുന്നു പിന്നീട്... കുഞ്ഞുണ്ണി അത് കേട്ട് ലക്ഷ്മി അമ്മയെ അടിമുടി ഒന്ന് നോക്ക് ഒന്നിരുത്തി മൂളി... പിന്നെ എന്ത് പറ്റി... അച്ഛനും അമ്മക്കും എന്താ പറ്റിയെ... മാളു അവളിലെ ശങ്ക ചോദിച്ചതാണ് എങ്കിലും കുഞ്ഞുണ്ണിക്ക് ആ കേൾക്കാൻ പോകുന്ന കഥ നൊമ്പരം നിറക്കുന്നതായിരുന്നു... അങ്ങനെ ഒരു ഭാവം അവൻ നടിച്ചില്ല... മാളുവിനേ പോലെ കേൾക്കാൻ കൊതിച്ച ഒരു വേഷം പകർന്നാടി... ഞങ്ങളുടെ അറിവിൽ അവരിൽ ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല... വഴക്കിടാൻ പോലും യാമിനി അവസരം ഉണ്ടാക്കിയിട്ടില്ല... എന്നിരുന്നാലും തൊട്ടതിനും പിടിച്ചതിനും ദേവൻ ദേഷ്യപ്പെടും ... അത് അവിടെ തീരുകയേം ചെയ്യും... രുദ്രൻ കുഞ്ഞ് ഉണ്ടായതിനു ഒമ്പത് വർഷങ്ങൾക്ക് ശേഷമാ കുഞ്ഞുണ്ണി ഉണ്ടായത്... സന്തുഷ്ട കുടുംബം ... എന്ത് പ്രശ്നം ഉണ്ടെങ്കിലും യാമിനി എന്നോട് പറഞ്ഞിരുന്നു... അനാഥ ആയിരുന്നത് കൊണ്ട് അങ്ങനെ ഉള്ളവരെ സഹായിക്കാൻ അവൾക്ക് പ്രത്യേക ഉത്സാഹമായിരുന്നു ...

ശരണം ചോദിച്ച് വരുന്നവരെ ഇരു കയ്യും നീട്ടി സ്വീകരിക്കും ... അവർക്ക് വേണ്ടത് ചെയ്ത് കൊട്‌ക്കും... ദേവൻ അതിനൊന്നും എതിര് നിന്നിരുന്നില്ല... ഒരിക്കൽ ആരെയോ സഹായിക്കണം... മക്കളെ നോക്കിക്കോളോ ചേച്ചീ എന്ന് പറഞ്ഞവൾ പോയി... ദേവൻ നാട്ടിൽ ഉണ്ടായിരുന്നില്ല... പോണ കാര്യം വന്നിട്ട് പറയാം എടിപിടി ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഞാനും എതിർത്തില്ല... ഇപ്പോ വരാമെന്ന് പറഞ്ഞു പോയ യാമിനി അന്നത്തെ ദിവസം മുഴുവൻ വന്നില്ല... ഇവനേക്കാൾ വാശി ആയിരുന്നു രുദ്രന് അമ്മയെ കണ്ടില്ലെങ്കിൽ... എനിക്കും ഭയം ഏറി... ദേവനേം ഏട്ടനേം വിളിച്ചിട്ട് കിട്ടിയതുമില്ല... ഇൗ കുഞ്ഞുങ്ങളെ വെച്ച് എനിക്ക് അന്വേഷിച്ച് പോകാനും കഴിഞ്ഞില്ല... പിറ്റേന്ന് വന്നൂ ... ആ കോലം കണ്ടാ തകർന്നു പോകും... എന്ത് പറ്റിയെന്നു ചോദിച്ചിട്ടും അവൾ മറുപടി പറഞ്ഞില്ല.. ഒരു തരം നിർവികാരത ... രുദ്രൻ ഒരുപാട് പിന്നാലെ നടന്നു... അത് വരെ ജഡം കണക്കെ നിന്നവൾ അവനെ കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടൂ..... ദേവൻ വന്നൂ... പതിവായി കാണുന്നിടത് അവളെ കണ്ടില്ല ... അവനും അൽഭുതം ആയിരുന്നു ...

ദേവനെ കണ്ടതും ഞാൻ നടന്ന കാര്യങ്ങള് പറഞ്ഞ് കൊടുത്തു... ദേവൻ ദേഷ്യത്തിൽ കുറെ താഴെ നിന്ന് വിളിച്ച് നോക്കി... ഒരൊറ്റ വിളിയിൽ വന്നിരുന്ന പെണ്ണിന് വന്ന മാറ്റം... മുകളിലേക്ക് കയറാൻ തുനിഞ്ഞതും യാമിനിയുടെ നിലവിളി ആണ് കേട്ടത്... മുറിയിലേക്ക് ഓടി കയറുമ്പോൾ ആ നിലവിളിക്ക് ആക്കം കൂടിയതുള്ളൂ... അഗ്നിക്ക് ഇരയാകുന്ന അവളെ കണ്ടതും മറ്റൊന്നും ആലോചിക്കാതെ അവനും പാഞ്ഞ് അടുത്തു... രക്ഷിക്കാൻ ആയില്ല ... രണ്ട് പേരെയും........ ലക്ഷ്മി ദീർഘ നിശ്വാസം നീട്ടി എടുത്തു.. കുഞ്ഞുണ്ണിയുടെ മിഴികൾ ചുവന്നു തുടുത്തു... ഉള്ളിന്റെ ഉള്ളാൽ തികട്ടി വന്ന നോവിനേ ഒരു പുഞ്ചിരിയാൽ അവൻ താഴ്ത്തി കെട്ടി... മൂവരുടെയും ഇടയിൽ നിശ്ശബ്ദത തളം കെട്ടി.... അല്ല ഏട്ടത്തി... ഏട്ടത്തിയുടെ അച്ഛനും അമ്മക്കും ഉണ്ടോ ഇത് പോലൊരു ലവ് സ്റ്റോറി... മൗനത്തിനു അറുതി കുറിച്ച് അവൻ തന്നെ കൗതുകത്തോടെ ആരാഞ്ഞു... കഥയിലെ ദുരൂഹതയിൽ ഉഴലുന്ന മാളു അവന്റെ സ്വരം കേൾക്കെ ഞെട്ടി... മറുപടി ആയ് നിഷേധാർത്ഥത്തിൽ തലയാട്ടി... അപ്പോ അറേഞ്ച്ഡ് ആയിരുന്നോ... അതിനും അവള് നിഷേധാർത്ഥത്തിൽ തലയാട്ടി... കുഞ്ഞുണ്ണി മിഴിച്ച് നോക്കി... അല്ല മോളെ നീ നിന്റെ അമ്മേടെ പേര് മാത്രമല്ലേ പറഞ്ഞുള്ളൂ... അച്ഛനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ... അമ്മ... അച്ഛൻ....

മാളു മിഴികൾ പൂട്ടി ശ്വാസം നീട്ടി എടുത്തു... ഒരു മന്ദഹാസത്തോടെ അവരുടെ ചോദ്യത്തെ വരവേറ്റു... ഗീതമ്മ എന്റെ അമ്മയല്ല ലക്ഷ്മിഅമ്മ... മാളു പറയുന്നത് കേട്ട് ലക്ഷ്മിയും കുഞ്ഞുണ്ണിയും ഒരേ തരംഗദൈർഘ്യത്തിൽ പകച്ചു.... എന്നെ നൊന്തു പെറ്റ സ്ത്രീ അല്ല... പക്ഷേ ഒരേഴു വർഷം ഒരമ്മയുടെ തണലും സ്നേഹവും കരുതലും എനിക്ക് തന്നത് ആ അമ്മയാണ്... സ്വന്തം അമ്മയെ ഇത് വരെ കാണാത്ത എനിക്ക് ദൈവം തന്നതാ ആ അമ്മയെ... പറയുന്നത് വിശ്വസിക്കാൻ കഴിയാതെ ഇരിക്കുകയാണ് ഇരുവരും... അവളിൽ വിരിയുന്ന പുഞ്ചിരി പോലും അവരെ അൽഭുതപ്പെടുത്തി... ചെമ്പോത്ര.... ഞാൻ ജനിച്ച് വളർന്ന നാട്.... അവിടത്തെ പേര് കേട്ട മനയിൽ തന്നെ...* ത്രിക്കേടത്ത്‌ *... മുത്തച്ഛൻ ശങ്കരൻ തമ്പിക്കും മുത്തശ്ശി ശ്രീമംഗലക്കും എട്ട് മക്കൾ ... അതിലെ അഞ്ചാമത്തെ ആണ് എന്റെ അച്ഛൻ... വാസവദത്തൻ ..കൗമാരത്തിന്റെ ചൂടിൽ മുത്തശ്ശനുമായി എന്തിനാ വഴക്ക് ഇട്ട് അച്ഛൻ പെണങ്ങി പോയത്രെ... മുത്തശ്ശനും വല്യ കണിശക്കാരൻ ആയിരുന്നു... പുകഞ്ഞ കൊള്ളി പുറത്ത് അതായിരുന്നു അഭിപ്രായം... അച്ഛൻ വേറെ ഏതോ നാട്ടിൽ ആയിരുന്നു പിന്നീട്... എനിക്ക് ഒന്നര വയസ്സുള്ളപ്പോൾ അച്ഛൻ വീണ്ടും ആ പടി കേറി... എന്നെ കണ്ടോണ്ട് മുത്തശ്ശന്റെം മുത്തശ്ശിടേം മനസ്സ് അലിഞ്ഞു...

എന്റെ അമ്മ ആരാണെന്ന് ഒക്കെ അച്ഛനോട് അവര് ചോദിച്ചു... പക്ഷേ അച്ഛൻ അത് മാത്രം പറഞ്ഞില്ല... എന്നെ അവിടെ ആക്കി അച്ഛൻ എങ്ങോട്ടോ പോയി... പിന്നെ എന്നെ വളർത്തിയത് എന്റെ മുത്തശ്ശനും മുത്തശ്ശിയും ആണ്... അച്ഛനെ പറ്റി ഉള്ള കഥകൾ ഒക്കെ അവരെനിക്ക് പറഞ്ഞ് തന്നു... അമ്മ അപ്പോഴും അജ്ഞാത ആയിരുന്നു...ആഗ്രഹിച്ചിരുന്നു എന്റെ അമ്മ ആരാണെന്ന് അറിയാൻ...കൊതിച്ചിട്ടുണ്ട് നെറെ ....ഒരുപാട് സ്നേഹം തന്നു... ഞാൻ അർഹിക്കുന്നതിനേക്കാൾ... അമ്മ ആരാണെന്ന് അറിയാത്തത് കൊണ്ട് ഞാൻ പിഴച്ചു പെറ്റ സന്തതി ആയി... കൊറേ ബന്ധുക്കൾ ഉണ്ടെങ്കിലും എല്ലാവർക്കും ഞാൻ ഒരന്യ ആയിരുന്നു...കൂടപിറപ്പുകളോട് മിണ്ടാനൊന്നും സമ്മതിക്കില്ല ... കാര്യസ്ഥന്റെ മോള് ഉണ്ടാവും കൂട്ടായി ... മീനു..അവളായിരുന്നു കളിതോഴി... മുത്തശ്ശനും മുത്തശ്ശിയും കാണാതെ ഒളിഞ്ഞും തെളിഞ്ഞും ഒരുപാട് കുത്തുവാക്കുകൾ പറയും... പറഞ്ഞാ മാവിന്റെ ചോട്ടിൽ നിർത്തി പുളിയുറുമ്പിനെ കേറ്റിക്കും... പതിനാല് വയസ്സ് വരെ എനിക്ക് സ്നേഹ ലാളനം അനുഭവിക്കാൻ പറ്റിയുള്ളൂ...

ആദ്യം മുത്തശ്ശി പോയി ഞങ്ങളെ വിട്ട്.. പിന്നെ മുത്തച്ഛനും... പത്ത് വരെയേ പഠിക്കാൻ പറ്റിയൂളൂ... പിന്നെ ആരാ എന്നെ പഠിപ്പിക്കാ ..എന്നെ എങ്ങനേലും പറഞ്ഞ് വിട്ടാൽ മതി അവർക്ക്.... എന്റെം കൂടെ സ്വത്ത് എഴുതി വാങ്ങിച്ചു.. ഒന്നും അറിവ് ഉണ്ടായിരുന്നില്ല... എന്നും ദ്രോഹിക്കും... അവസാനം എനിക്ക് സഹിക്കാൻ പറ്റാതെ ആയി... ജീവനും കൊണ്ട് ഓടി പോന്നതാ അവിടെ നിന്ന്... ഓടി ചെന്ന് നിന്നത് ഗീതമ്മയുടെ മുന്നിലാ... ആ അമ്മ എന്നെ സ്വന്തം മോളെ പോലെയാ സ്വീകരിച്ചെ... അമ്മയേം അച്ഛനേം കണ്ടോർമ്മ പോലും ഇല്ലാത്ത അമ്മ ആരാണെന്ന് പോലും അറിയാത്ത എനിക്ക് എങ്ങന്യാ അറിയാ അവരുടെ വിവാഹം പ്രണയം കൊണ്ടായിരുന്നോ അതോ.... പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുൻപ് മുന്നിൽ നിൽക്കുന്ന രുദ്രനെ കണ്ട് മാളു പറയാൻ വന്നത് വിഴുങ്ങി... ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... രുദ്രന്റെ വലിഞ്ഞ് മുറുകിയ മുഖം കാൺകെ കരുതി വെക്കുന്ന ധൈര്യം മുഴുവൻ ചോർന്നു പോകുന്നനായി അവളറിഞ്ഞു...........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story