സിന്ദൂരമായ്‌ ❤: ഭാഗം 13

sinthooramay

രചന: അനു

പതിനാല് വയസ്സ് വരെ എനിക്ക് സ്നേഹ ലാളനം അനുഭവിക്കാൻ പറ്റിയുള്ളൂ... ആദ്യം മുത്തശ്ശി പോയി ഞങ്ങളെ വിട്ട്.. പിന്നെ മുത്തച്ഛനും... പത്ത് വരെയേ പഠിക്കാൻ പറ്റിയൂളൂ... പിന്നെ ആരാ എന്നെ പഠിപ്പിക്കാ ..എന്നെ എങ്ങനേലും പറഞ്ഞ് വിട്ടാൽ മതി അവർക്ക്.... എന്റെം കൂടെ സ്വത്ത് എഴുതി വാങ്ങിച്ചു.. ഒന്നും അറിവ് ഉണ്ടായിരുന്നില്ല... എന്നും ദ്രോഹിക്കും... അവസാനം എനിക്ക് സഹിക്കാൻ പറ്റാതെ ആയി... ജീവനും കൊണ്ട് ഓടി പോന്നതാ അവിടെ നിന്ന്... ഓടി ചെന്ന് നിന്നത് ഗീതമ്മയുടെ മുന്നിലാ... ആ അമ്മ എന്നെ സ്വന്തം മോളെ പോലെയാ സ്വീകരിച്ചെ... അമ്മയേം അച്ഛനേം കണ്ടോർമ്മ പോലും ഇല്ലാത്ത അമ്മ ആരാണെന്ന് പോലും അറിയാത്ത എനിക്ക് എങ്ങന്യാ അറിയാ അവരുടെ വിവാഹം പ്രണയം കൊണ്ടായിരുന്നോ അതോ.... പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുൻപ് മുന്നിൽ നിൽക്കുന്ന രുദ്രനെ കണ്ട് മാളു പറയാൻ വന്നത് വിഴുങ്ങി... ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... രുദ്രന്റെ വലിഞ്ഞ് മുറുകിയ മുഖം കാൺകെ കരുതി വെക്കുന്ന ധൈര്യം മുഴുവൻ ചോർന്നു പോകുന്നനായി അവളറിഞ്ഞു.... രുദ്രനെ കണ്ടതും കുഞ്ഞുണ്ണി ചാടി തുള്ളി എഴുന്നേറ്റു... ഏട്ടാ ഏട്ടന് അറിയോ. .. ഏട്ടത്തിയുടെ യഥാർത്ഥ അമ്മ.... ബാക്കി പറയാൻ അവനോങ്ങുന്നതിന് മുൻപേ രുദ്രന്റെ കൈകൾ തടസ്സം സൃഷ്ടിച്ചു..

ദർഷ് പിണക്കത്തോടെ അവനെ നോക്കി കൊണ്ട് ചുമരിലേക്ക്‌ മിഴികൾ പായിച്ചു... വേഗം ഒരുങ്ങി വാ... മാളുവിനോടായി പറഞ്ഞ് കൊണ്ട് രുദ്രൻ മുറ്റത്തേക്ക് ഇറങ്ങി... മറ്റൊന്നും പറയാത്തത് കൊണ്ട് മാളു നെടുവീർപ്പ് ഇട്ടു... കുഞ്ഞുണ്ണി ആണെങ്കിൽ കുലുങ്ങി ചുമച്ച് കൊണ്ട് മാളുവിന് അരികിലേക്ക് വന്നു... ഏട്ടത്തിക്ക്‌ അറിയോ എങ്ങോട്ട് പോകാനാ ഉണ്ണിയേട്ടൻ വിളിക്കുന്നതെന്ന്.... പുരികം പൊക്കി അവനത് ചോദിക്കുമ്പോൾ ചുണ്ട് പിളർത്തി മാളു ഇല്ലെന്ന് തലയാട്ടി... എനിക്ക് അറിയാം .. പറയട്ടെ... കറങ്ങാൻ അല്ലാണ്ട് എന്താ ... ഏട്ടത്തിയെ ഒറ്റക്ക് കിട്ടാൻ വേണ്ടി.. മാളുവിന്റെ മുഖം വിടരുന്നത് കണ്ടൂ... നിക്കണ്ട വേം പോയി ഒരുങ്ങിക്കോ... ഏട്ടന്റെ കണ്ണ് തള്ളട്ടെ... അവൻ അവളെ പറഞ്ഞയിച്ചു.... ചിരിച്ച് കൊണ്ട് തിരിഞ്ഞപ്പോൾ ലക്ഷ്മി അർത്ഥം വെച്ച് നോക്കുന്നത് കണ്ട് അവൻ മിഴികൾ കൂർപ്പിച്ചു... മ്മ്‌.. മ്മ്... ചെക്കന് എല്ലാ കാര്യങ്ങളും അറിയാം... മൂത്തട്ടില്ല... ലക്ഷ്മികുട്ടീ ഗോ ടു യുവർ കിച്ചൺ... അവന്റെ ആക്കി ഉള്ള സംസാരം കേട്ടതും കണ്ണുരുട്ടി കാട്ടി ലക്ഷ്മി അടുക്കളയിലേക്ക് കയറി പോയി... ടേബിളിൽ ഇരുന്ന കായവറുത്തത് കൈക്കലാക്കി അവന്റെ മുറിയിലേക്കും പോയി... മാളു അധികം ഒരുങ്ങാൻ ഒന്നും നിന്നില്ല..... ഉടുത്തിരിക്കുന്നതും നല്ലൊരു സാരി ആയി അവൾക്ക് തോന്നി... മിഴികളിൽ കരിമഷി പുരട്ടാനോ നെറ്റിയിൽ പൊട്ട് തൊടാനോ നിന്നില്ല... എങ്കിലും ഐശ്വര്യമാർന്ന അവളുടെ മുഖത്തിന് ഇതെല്ലാം ആർഭാടം തന്നെയായിരുന്നു...

കഴുത്തിലേക്ക് നോക്കും തോറും നോവ് ഉണർന്നു പെയ്തു... വല്ലാത്തൊരു ശൂന്യത ഉണ്ടെകിൽ അതവിടെ മാത്രമായിരുന്നു... വാർഡ്രോബ് തുറന്ന് കയ്യിൽ ഒരു സ്വർണ വളഇട്ടു...കല്യാണത്തിന് അണിഞ്ഞ ആഭരണങ്ങളിൽ ഇന്നിതെ അവശേഷിക്കുന്നുള്ളൂ ... ബാക്കി ഒന്നും അഴിച്ച് വെച്ചിടത് ഇല്ല.. രുദ്രൻ എടുത്ത് മാറ്റി വെച്ച് കാണും.. അവളിൽ അതിനായി പരിഭവം പൊങ്ങിയില്ല... താൻ ഇറങ്ങി വരുന്നത് കണ്ടതും ഗാർഡനിലെ ബെഞ്ചിൽ നിന്നെഴുന്നേറ്റു രുദ്രൻ വണ്ടിയെടുത്തു... എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാൻ അതിയായ ആകാംഷ ഉണ്ടായിരുന്നു...എന്നിരുന്നാലും ചോദിക്കാൻ അവളിൽ ഭീതിയും ആലസ്യവും നിറഞ്ഞു... അതേ ആലസ്യതോടെ അവളുടെ മിഴികൾ അവനെ തേടി അനുസരണ ഇല്ലാതെ പോയി... വലിഞ്ഞ് മുറുകി കിടക്കുന്ന അവന്റെ മുഖത്തെ പേശികൾ കാണുമ്പോൾ മിഴികളെ ബലമായി തടഞ്ഞ് വെക്കും... അവന്റെ ദേഷ്യത്തിന് പാത്രാമാകാതിരിക്കാൻ ... യാത്രയുടെ ദൈർഘ്യമേറി... എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാൻ മാളു വ്യഗ്രതപ്പെട്ടു... ഇത് വരെ താൻ താണ്ടാത്ത വഴികൾ... ആളുകൾ... പരിസരം... വാഹനം ഗേറ്റ് കടന്നു മുന്നോട്ട് കയറി... അമ്പരചുംബി ആയി നിൽക്കുന്ന ആ വമ്പൻ ആശുപത്രി സമുച്ചയത്തിലേക്ക് മാളു പകപ്പോടെ തന്നെ മിഴികൾ നാട്ടി... രുദ്രൻ അപ്പോഴും മൗനം തുടർന്നു...

കാരണം അറിയാതെ നിന്നിടത്ത് തറഞ്ഞു പോയെങ്കിലും അവളോട് വരാൻ പോലും പറയാതെ അകത്തോട്ടു കയറി പോകുന്ന രുദ്രന് പിന്നാലെ അവളും നടന്നു... നടക്കുന്നതെന്തെന്ന് അറിയാൻ... നടക്കാൻ പോകുന്നത് എന്തെന്ന് അറിയാൻ... ഉള്ളം വാശിയോടെ ആരാഞ്ഞ് കൊണ്ടിരുന്നു... നടന്നു നടന്നു ഒരു മുറിക്ക് മുൻപിൽ ആയി വന്നു നിന്നു... രുദ്രന് പിന്നാലെ അകത്ത് കയറിയ മാളുവിന്റെ മിഴികൾ ബെഡിലേക്ക്‌ ഇഴഞ്ഞു... അവിടെ പുഞ്ചിരിയോടെ തങ്ങളെ കണ്ട് എഴുന്നേൽക്കാൻ ശ്രമം നടത്തുന്ന ഗീതയെ കണ്ടതും മാളു ഓടി ചെന്ന് താങ്ങി.... മോളെ കൊണ്ടരുംന്ന്‌ പ്രതീക്ഷിച്ചില്ല ... അവളെ അടുത്തേക്ക് ഇരുത്തി കൊണ്ട് ഗീത രുദ്രനോടു പറഞ്ഞു... വലിയ ഭാവ വ്യത്യാസം ഇല്ലാതെ അവൻ മാറിൽ കൈ പിണച്ചു കൊണ്ട് ചുമരിലേക്ക് ചാഞ്ഞു... ഗീതയിൽ നിന്നും മാളു ഇന്നാണ് അമ്മയുടെ ഓപ്പറേഷൻ എന്നറിഞ്ഞു... ഓപ്പറേഷന് ആയി പണം നൽകിയത് മുതൽ ഗീതയെ ഇവിടെ എത്തിച്ചത് ഉൾപ്പെടെ എല്ലാം രുദ്രന്റെ മേൽനോട്ടം.. മാളു ആരാധനയോടെ അവനെ നോക്കി കണ്ടൂ... പക്ഷേ അവനിൽ പുച്ഛം സ്ഥായി ആയി തന്നെ തുടർന്നു... അത് കാണാൻ ആ അമ്മയോ മകളോ ശ്രമിച്ചില്ല...മറ്റാരേക്കാളും ദൈവതുല്യൻ ആണ് ഇന്നവൻ... ബൈപാസ് ആണ്... അതിന്റെ ഭയം ഗീതയുടെ മുഖത്ത് ഇല്ലെങ്കിലും മാളുവിന്റെ മുഖത്ത് പ്രകടമായിരുന്നു... അമ്മ വാൽത്സല്യം അറിഞ്ഞ് തന്ന സ്ത്രീയാണ്... സ്വന്തം അമ്മ തന്നെ... മനസ്സിൽ വേവലാതി നുരഞ്ഞു പൊന്തി..

ഗീത ആയിരുന്നു അവളെ ആശ്വസിപ്പിച്ചത്... നറു പുഞ്ചിരിയോടെ .. നാളെയാണ് ഓപ്പറേഷൻ ... രണ്ട് ദിവസം മുൻപേ അഡ്മിറ്റ് ചെയ്യണമായിരുന്നു .... രുദ്രൻ ഇപ്പോ വരാമെന്ന് പറഞ്ഞു അവരെ അവിടെ ആക്കി പുറത്തേക്ക് ഇറങ്ങി... വണ്ടി എടുത്ത് ആശുപത്രിക്ക് സമീപം അൽപ്പം മാറി ഉള്ള ബാറിൽ ചെന്നിരുന്നു... കണ്ണിൽ ആ അമ്മയും മകളും മായുന്നില്ല... നുരഞ്ഞു പൊന്തുന്ന മിഴിയാംഗ്നിയിൽ അവരെ ചുട്ടെരിച്ചു രുദ്രൻ ... പകയെ ആളി കത്തിക്കാൻ എന്നോണം മദ്യം ആവേശത്തോടെ കുടിച്ചു.... മദ്യം ഒരു തീ ആയി അന്നനാളത്തിലൂടെ പൊള്ളി പിടഞ്ഞു താഴേക്ക് ഇറങ്ങി... കുറച്ച് നേരം കഴിഞ്ഞതും മരുന്നിന്റെ ബില്ലുമായി നേഴ്സ് കടന്നു വന്നൂ... മാളു അത് കൈപ്പറ്റി...ഓപ്പറേഷന്റെ പണത്തിൽ കൂട്ടാത്ത ബില്ലായിരുന്ന് അത്... ഉടനെ അടക്കാൻ പറഞ്ഞ് കൊണ്ട് അവർ പോയി.. മോള് മോനേ ഒന്ന് വിളിച്ച് നോക്ക്... താഴെ എവിടെ എങ്കിലും കാണും... ബില്ലിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന മാളുവിനൊടായി ഗീത പറഞ്ഞു... മാളു ആശങ്ക മറച്ച് വെച്ച് പുഞ്ചിരിച്ചു ഗീതമ്മ ഇവിടെ ഇരിക്ക്. . ഞാൻ ദാ പെട്ടെന്ന് വരാം ... കണ്ണുചിമ്മി ശ്വാസം നീട്ടി എടുത്തവൾ മുറിക്ക് വെളിയിൽ ഇറങ്ങി... ബില്ലിലെക്ക്‌ നോക്കി മാളു വീണ്ടും ശങ്കിച്ചു... കയ്യിൽ ഫോണില്ല...വിളിക്കാവുന്ന ശ്രമം നടക്കില്ല.. ഏട്ടനെ എവിടെ ചെന്ന് ഞാൻ നോക്കും...

മാളു ബിൽ ഭദ്രമായി കയ്യിൽ കരുതി ആ വലിയ ഹോസ്പിറ്റൽ ആകെ തിരഞ്ഞു.. ലിഫ്റ്റിൽ കയറാൻ പേടി ആയത് കൊണ്ട് തന്നെ പടികൾ ആയ പടികൾ എല്ലാം കയറി... നിരാശ മൂടി അവസാനം ഒരു കിതപ്പോടെ തിരികെ മുറിയിലേക്ക് എത്തുമ്പോൾ തനിക്ക് നേരെ ആയി വരുന്ന അതേ നേഴ്‌സിനെ കണ്ട് അവിടെ നിന്നു... അടച്ചോ.... ഏയ്...പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അവള് പറഞ്ഞു... ഒന്ന് വേഗം അടക്ക്... എന്നിട്ട് വേണം മരുന്ന് നൽകാൻ... അവളെ തറപ്പിച്ച് നോക്കിക്കൊണ്ട് അവർ നടന്നകലുമ്പോൾ മാളു ഗദ്ധ്യന്തരമില്ലാതെ തിരികെ നടന്നു... സ്വകാര്യ ആശുപത്രി... ഇവിടെ പലതും സർവസാധാരണം ... (ഇങ്ങനെ ഒക്കെ നടക്കുമോ എന്നറിയില്ല.... സാങ്കല്പിക സൃഷ്ടി) അവിടെ ഒന്നും അവനെ കാണാഞിട്ട് മാളു ആശുപ്രതിക്ക് പുറത്തേക്ക് ഇറങ്ങി... വാഹനങ്ങൾ ചീറി പാഞ്ഞ് പോകുന്ന വഴിയിലേക്ക് മിഴികൾ നാട്ടി...വഴിയോരത്തെ പണ്ടം പണയം കടയിലേക്ക് മിഴികൾ ഉടക്കി...മരുന്ന് നൽകാൻ ഇനിയും വൈകിക്കൂടാ... വിരലുകൾ കയ്യിലെ ആ കുഞ്ഞു വളയിൽ അമർന്നു... മറ്റൊന്നും ആലോചിക്കാൻ നിന്നില്ല... വള വിറ്റു... വിറ്റ് കിട്ടിയ പണത്തിൽ നിന്നും ബില്ലടച്ചു... മിച്ചം വന്നത് ഗീതയുടെ കവറിനുള്ളിൽ അവരറിയാതെ തന്നെ വെച്ചു... നേരം ഇരുട്ടി തുടങ്ങിയതിനു ശേഷമാണ് രുദ്രൻ മടങ്ങി എത്തിയത്... കുടിച്ചതിന്റെ കെട്ട് ഇറങ്ങിയതിന് ശേഷം... എവിടെ പോയെന്നോ എന്തിന് പോയേന്നോ ഇരുവരും ആരാഞ്ഞില്ല...

അവന് മുൻപിൽ ഇരുന്നു കൊണ്ട് മാളുവിനേ പറ്റി വാതോരാതെ പറയുന്നത് കേൾക്കെ കേൾക്കെ സിരകൾ വലിഞ്ഞ് മുറുകി.... മുഖം ചുളിഞ്ഞു... മാളു നിർത്താൻ പറയുന്നുണ്ട് എങ്കിലും ഗീത അത് കേൾക്കാതെ അവളുടെ തലയിൽ തലോടി കൊണ്ട് ആവേശത്തോടെ പറഞ്ഞ് കൊണ്ടിരുന്നു... അവരുടെ ഇടയിലേക്ക് മിതപ്രായ ആയ ഒരു സ്ത്രീ കടന്നു വന്നു.. എന്നാ ഞങൾ ഇറങ്ങാ... ബൈസ്റ്റാണ്ടർ വന്നതും രുദ്രൻ പറഞ്ഞതും മാളു പകപ്പൊടെ അവനെ നോക്കി... കൈകൾ ഗീതയുടെ വിളറി തുടങ്ങിയ കൈകളിൽ പിടുത്മിട്ടു... നേരം കൊറേ ആയി... പൊക്കോ മോളെ.. കൈകൾ വിടുവിച്ച് കൊണ്ട് ഗീത തിരിഞ്ഞ് ഇരുന്നു... മാളു മിഴികൾ നിറച്ച് നിഷേധാർത്ഥത്തിൽ തലയനക്കി ... പക്ഷേ രുദ്രൻ അതൊന്നും കണക്കിൽ എടുത്തില്ല ... കീയുടെ കൂടെ ഉള്ള മണികൾ കിലുക്കി ഒന്ന് അമർത്തി ഞരങ്ങി കൊണ്ട് യാത്ര പറഞ്ഞ് ഇറങ്ങി.... ഗീതയുടെ കവിളിൽ മാളു അമർത്തി മുത്തി... ഗീത തിരിച്ചും... നാളെ വന്നാ മതി... അമ്മക്ക് ഒരു പെടീം ഇല്ല... മരിച്ചു കിട്ടിയാൽ മുക്തി കിട്ടും.... പോയി വാ... വേഗത്തിൽ ഓടിക്കണ്ട പറഞ്ഞോളൂ അവനോട്... കുറ്റബോധത്തിന്റെ നെരിപ്പോട് ഉള്ളിന്റെ ഉള്ളിൽ എരിയുന്നുണ്ട്... സ്വന്തം അമ്മയെ കുരുതി കൊടുത്തവൾ... അത് മുഖേന ആ മക്കളുടെ അച്ഛന്റെ തണലിയെയും വെട്ടി മാറ്റിയവൾ... മാപ്പില്ല... ഇൗ ജന്മത്തിൽ... ചെയ്ത പാപത്തിന് അനുഭവിച്ചേ തീരൂ... തീ തിന്നാൻ ആണ് വിധി എങ്കിൽ അങ്ങനെ...

ഉരുണ്ട് കയറിയ നെഞ്ചിലേക്ക് തടവി കൊണ്ട് കണ്ണുകൾ അടച്ച് ഗീത ബെഡിലേക്ക്‌ അമർന്നു... ❇ തിരികെ പോകുമ്പോൾ ഈറനണിഞ്ഞ മിഴികളെ മാളു മുന്താണിയാലെ അമർത്തി തുടച്ചു... ആകാശ ദേവതകളെ വിളിച്ച് മനമുരുകി... അമ്മക്ക് ഒന്നും വരുത്തരുത്... ഇങ്ങനെ ഒരു പ്രാർത്ഥന ദൈവം കേട്ട് തുടങ്ങിയത് പോലും ഒരേഴ് വർഷങ്ങളിൽ ആവും... നിനക്ക് അവരുടെ കൂടെ നിൽക്കണം എന്നുണ്ടോ... രാത്രിയുടെ നിശ്ശബ്ദയിൽ നിലവിളിക്കുന്ന ചീവിടുകൾക്ക്‌ ഒപ്പം അവന്റെ ധ്വനി ഉയർന്നു... മാളു തല താഴ്ത്തി... ചോദിച്ചത് കേട്ടില്ലേ... വീണ്ടും ഗൗരവം നിറഞ്ഞ ശബ്ദം... വളരെ നേർമയോടെ അവൾ മൂളി... തൊട്ടുടനെ വണ്ടി ആ വിജനമായ വഴിയിൽ നിന്നു... മാളു ഭീതിയോടെ സ്റ്റിയറിങ്ങിൽ കൈ ഞെരിച്ച് ഇരിക്കുന്ന രുദ്രനെ കണ്ടൂ... ഇറങ്ങ്.... ഛി നിന്നോട് അല്ലെടി പറഞ്ഞെ ഇറങ്ങാൻ... അവളെ നോക്കി അലറി കൊണ്ടവൻ പറയവെ വിറ പൂണ്ട മാളു താഴേക്ക് ഇറങ്ങി... അവളെ നോക്കി ദഹിപ്പിച്ച അവൻ വണ്ടി മുന്നോട്ട് എടുത്തു... ഏട്ടാ ഞാൻ.... ശബ്ദം തൊണ്ടകുഴിയിൽ തടഞ്ഞു... രാത്രിയിലെ ഇരുട്ട് അവളിലേക്ക് വ്യാപിച്ചു... കുടുങ്ങുന്ന തൻ ഉള്ളിനെ അവൾക്ക് കടിഞ്ഞാൺ ഇടുക പ്രയാസം ആയിരുന്നു... അവന്റെ പ്രവൃത്തിയിൽ തികട്ടി വന്ന നോവിൽ അവളിൽ നിന്നും എങ്ങലടികൾ ഉയർന്നു... ഒറ്റക്ക് ഞാൻ.... ആ ചിന്ത അവളിൽ വലിയൊരു ഭാരവും തിരയിളക്കവും സൃഷ്ടിച്ചു... തണുപ്പ് അരിച്ച് ഇറങ്ങുന്ന രാത്രിയിൽ ആ വഴിയിൽ അവൾ മാത്രമായി...

അവൻ വരുമെന്ന പ്രതീക്ഷയോടെ മിഴികൾ പോയ വഴിയിലേക്ക് നീണ്ടു ... രാത്രിയിലെ നിശബ്ദത അവളെ കൂടുതൽ ഭയചകിതയാക്കി.... ഹൃദയം ദ്രുത ഗതിയിൽ മിടിച്ചു... വിയർത്ത് ഒട്ടി.... കഴുത്തിൽ നിന്നും ഒലിച്ച് ഇറങ്ങുന്ന വിയർപ്പ് കണങ്ങൾ അവളുടെ മാറിലെ വസ്ത്രത്തെ പോലും നിറച്ചു... കുറുക്കന്റെയും നായ്ക്കളെയും മത്സരിച്ച് ഉള്ള ഓരി ഇടൽ അവളിൽ ദയനീയ ഭാവം നിറച്ചു... എന്ത് ചെയ്യണം എന്നറിയാതെ മാളു ചുറ്റും കണ്ണോടിച്ചു... ഇത് പോലൊരു രാത്രി ആണ് താൻ രക്ഷപെട്ടു ഓടി വന്നത്... അന്നത്തേക്കാൾ താനിന്ന് തളർന്ന് പോകുന്നു... വിരലുകൾ ഞൊടിച്ച് മാളു വിതുമ്പാൻ തുടങ്ങി... ❇ ആ പുന്നാര മോൾ അവിടെ നിന്ന് പഠിക്കട്ടെ... അവൾക്ക് അവിടെ നിക്കണം പോലും... ലോകത്ത് ഇല്ലല്ലോ ഇത് പോലൊരു അമ്മയും മോളും...@#@₹@₹#..... രാത്രി തന്നെ അല്ലേ അവളുടെ അഴിഞ്ഞാട്ടം... ഭയം അത് തെല്ലും ഉണ്ടാകില്ല പുന്നാര മോൾക്ക്... പക ക്രൂരമായി .... അവനിലെ ബോധത്തെ തല്ലി കെടുത്തും വിധം.. അവർ കെട്ടിപ്പടുത്ത ബന്ധനം ഏതായാലും ഒരുനാൾ അതെല്ലാം തകർത്ത് എറിയും ഞാൻ...

എന്റെ കുടുംബത്തെ ഇല്ലാതാക്കിയവരുടെ കുലം മുടിക്കാൻ...രുദ്രൻ പല്ലിറുമ്മി... തിരികെ വീട്ടിലെ ഗേറ്റ് കടക്കുമ്പോൾ അവൻ കണ്ടൂ അവരെ കാത്തിരിക്കുന്ന ലക്ഷ്മിയേയും കുഞ്ഞുണ്ണിയെയും... രുദ്രൻ വണ്ടി പയ്യെ ആക്കി... അവരോട് എന്ത് പറയും.... കുഞ്ഞുണ്ണി ഉള്ള കാര്യം താൻ എങ്ങനെ മറന്നു... രുദ്രൻ പിഴവ് പറ്റിയത് പോലെ വിരലുകൾ നെറ്റിയിൽ ഉടച്ചു.... വേഗം വണ്ടി തിരിച്ചു.... ഒരുവേള തോന്നിയ പകക്ക്‌ ശമനം വന്നൂ... അവളെ താൻ എങ്ങനെ ... അവനാകെ വയ്യാതെ ആയി.... ഇറക്കി വിട്ടിടതിലേക്ക്‌ അവന്റെ വാഹനത്തിന് എത്താൻ കഴിയാത്തത് പോലവന് തോന്നി.... വാഹനം എത്തിയതും അകലെ നിന്നവൻ കണ്ടൂ...അവിടത്തെ കാഴ്ച്ച കണ്ട് അവന്റെ നെഞ്ചകം നിശ്ചലമായി... ഒരുകൂട്ടം തെരുവ് നായ്ക്കൾക്കിടയിൽ മാളവിക... ഉറക്കെ കരഞ്ഞ് കൊണ്ട് ആട്ടി ഓടിക്കാൻ ശ്രമിക്കുന്നുണ്ട്... സാരി കീറി പറഞ്ഞിട്ടുണ്ട്... അവൾക്ക് നേരെ കുതിച്ച് ചാടാൻ നോക്കുന്ന നായ്ക്കളെ കാൺകെ രുദ്രന് സ്റ്റിയറിങ്ങിൽ താളം തെറ്റി.... .........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story