സിന്ദൂരമായ്‌ ❤: ഭാഗം 14

sinthooramay

രചന: അനു

ആ പുന്നാര മോൾ അവിടെ നിന്ന് പഠിക്കട്ടെ... അവൾക്ക് അവിടെ നിക്കണം പോലും... ലോകത്ത് ഇല്ലല്ലോ ഇത് പോലൊരു അമ്മയും മോളും............... രാത്രി തന്നെ അല്ലേ അവളുടെ അഴിഞ്ഞാട്ടം... ഭയം അത് തെല്ലും ഉണ്ടാകില്ല പുന്നാര മോൾക്ക്... പക ക്രൂരമായി .... അവനിലെ ബോധത്തെ തല്ലി കെടുത്തും വിധം.. അവർ കെട്ടിപ്പടുത്ത ബന്ധനം ഏതായാലും ഒരുനാൾ അതെല്ലാം തകർത്ത് എറിയും ഞാൻ... എന്റെ കുടുംബത്തെ ഇല്ലാതാക്കിയവരുടെ കുലം മുടിക്കാൻ...രുദ്രൻ പല്ലിറുമ്മി... തിരികെ വീട്ടിലെ ഗേറ്റ് കടക്കുമ്പോൾ അവൻ കണ്ടൂ അവരെ കാത്തിരിക്കുന്ന ലക്ഷ്മിയേയും കുഞ്ഞുണ്ണിയെയും... രുദ്രൻ വണ്ടി പയ്യെ ആക്കി... അവരോട് എന്ത് പറയും.... കുഞ്ഞുണ്ണി ഉള്ള കാര്യം താൻ എങ്ങനെ മറന്നു... രുദ്രൻ പിഴവ് പറ്റിയത് പോലെ വിരലുകൾ നെറ്റിയിൽ ഉടച്ചു.... വേഗം വണ്ടി തിരിച്ചു.... ഒരുവേള തോന്നിയ പകക്ക്‌ ശമനം വന്നൂ... അവളെ താൻ എങ്ങനെ ... അവനാകെ വയ്യാതെ ആയി.... ഇറക്കി വിട്ടിടതിലേക്ക്‌ അവന്റെ വാഹനത്തിന് എത്താൻ കഴിയാത്തത് പോലവന് തോന്നി.... വാഹനം എത്തിയതും അകലെ നിന്നവൻ കണ്ടൂ...അവിടത്തെ കാഴ്ച്ച കണ്ട് അവന്റെ നെഞ്ചകം നിശ്ചലമായി... ഒരുകൂട്ടം തെരുവ് നായ്ക്കൾക്കിടയിൽ മാളവിക... ഉറക്കെ കരഞ്ഞ് കൊണ്ട് ആട്ടി ഓടിക്കാൻ ശ്രമിക്കുന്നുണ്ട്... സാരി കീറി പറഞ്ഞിട്ടുണ്ട്... അവൾക്ക് നേരെ കുതിച്ച് ചാടാൻ നോക്കുന്ന നായ്ക്കളെ കാൺകെ രുദ്രന് സ്റ്റിയറിങ്ങിൽ താളം തെറ്റി....

രുദ്രൻ വണ്ടി അവൾക്ക് നേരെ എടുത്തു... ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിലും ഹോണടിയിലും നായ്ക്കൾ ഓരി ഇട്ട് കൊണ്ട് കൂട്ടം തെറ്റി പാഞ്ഞൊടി... വണ്ടി ഓഫ് പോലും ചെയ്യാതെ അവൻ ഇറങ്ങി അവൾക്കരികിലേക്ക് ചെന്ന് നിന്നു... മാളു നിറ മിഴിയാലെ അവനെ നോക്കി... ഞാൻ.... രുദ്രൻ പറയാൻ തുടങ്ങിയതും മാളു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു ... രുദ്രൻ ഒന്ന് പകച്ചു.. അവളുടെ അവസ്ഥയും അവളുടെ സാമീപ്യവും അവനെ വല്ലാതാക്കി... തിരികെ പുണരാൻ ഉയർന്ന കരങ്ങളെ നിർബന്ധപൂർവം താഴ്ത്തി.... അവളുടെ കവിൾത്തടം നനച്ച് ഒഴുകുന്ന മിഴിനീർ തുള്ളികൾ നെഞ്ചിനേ ചുട്ടു പൊള്ളിച്ചു ... ഒരുപാട് ഭയന്നിട്ടുണ്ട്... ഒരുപാട് ഒരുപാട്..... താൻ ഇത്രയും ക്രൂരൻ ആയി മാറിയോ... അവനിലെ മനുഷത്വത്തിൽ കളങ്കം ഏൽക്കുന്നത് അവനിൽ വീണ്ടും നീറ്റം നൽകി... രുദ്രൻ മാളുവിനെ ചേർത്ത് പിടിച്ചു.... വിതുമ്പി കരയുന്ന മാളുആ നെഞ്ചില് മുഖം പൂഴ്ത്തി... ശരീരം ഇപ്പോഴും വിറക്കുന്നുണ്ട്... കിതപ്പ് അടങ്ങാത്ത നിമ്ന്നോതങ്ങളിൽ വിയർപ്പ് തുള്ളികൾ ഉരുണ്ട് കളിച്ചു.. ഒരു തൊട്ടാവാടി ഇല പോലെ കൂമ്പി അടഞ്ഞ് ഒരു വിറയലോടെ അവനൊരം തന്നെ നിന്നു.. .... അവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തു...

നിക്ക് ... പേടി... കടിക്കാൻ.... വന്നപ്പോ... എന്നെ.. ഒറ്റക്ക്... പരിഭവത്തോടെ ഇടറി വീഴുന്ന വാക്കുകൾ അവന്റെ ആത്മാവിനെ കീറി മുറിച്ചു... ഒരുപാട് പേടിച്ചോ... ഞാൻ അപ്പോഴത്തെ ദേഷ്യത്തിന്... സോറി മോളെ... രുദ്രൻ അവളെ വീണ്ടും പുണർന്നു... ഇറുകെ... ആ ഗാഢതയിൽ അവൾക്കൊപ്പം അവന്റെ മിഴികളും കൂമ്പി അടഞ്ഞു... മിഴി നനവുകൾ ജ്വലനമാർന്ന് ചാരമടഞ്ഞു... ഭയന്നിട്ട്‌ കാലുകൾ പോലും നിലത്ത് വേരുറക്കുന്നില്ല ... പോകാൻ ഒരുങ്ങിയ മാളു അവനെ ദയനീയമായി നോക്കി... രുദ്രൻ അവളിൽ നിന്നും കണ്ണിമ വെട്ടാതെ തന്നെ നോക്കിയിരുന്നു .. അവളെ കൈകളിൽ കോരി എടുത്തു... വണ്ടിക്ക് അരികിലേക്ക് ചെന്നു അവളെ സീറ്റിൽ ഇരുത്തി... നിർവികാരത വന്ന് മൂടിയ മാളുവിനേ കാൺകെ രുദ്രന് മരിച്ചു പോകുന്നത് പോലെ.. ആത്മാവ് തൻ ദേഹം വെടിയുന്നത് പോലെ... തളർന്ന് മിഴികൾ അടച്ച് മാളു സീറ്റിലേക്ക് ചാരി ഇരുന്നു .... ഡ്രൈവിങ്ങനിടെയിലും അവന്റെ നോട്ടം മുഴുവൻ ആ പാവം പെണ്ണിൽ ആയിരുന്നു... കണ്ണീർ ചാലിട്ടൊഴുകിയ പാട് കാറ്റിനാൽ ഉണങ്ങിയ അവളുടെ കവിളിൽ കാണാമായിരുന്നു...

എന്ത് കൊണ്ടോ ആ മുഖത്തേക്ക് നോക്കും തോറും അവനിലും നോവ് പടരുന്ന പോലൊരു തോന്നൽ ..... ആദ്യമായി അവളോട് അനുകമ്പ തോന്നി... പകയേക്കാൾ വേഗത്തിൽ അവളിലേക്ക് മനസ്സ് സഞ്ചരിക്കുന്നുവോ... വീട്ടിൽ എത്തിയതും രുദ്രൻ ഉമ്മറത്തേക്ക് പാളി നോക്കി.... ആരും ഇല്ല... കാത്തിരുന്നു ഉറങ്ങി കാണണം...വണ്ടിയിൽ കയറിയത് മുതൽ കണ്ണുകൾ അടച്ച് ഒരേ ഇരുപ്പാണ് മാളു... അവൻ തട്ടി വിളിച്ചു.... ആയാസപ്പെട്ട്‌ കണ്ണുകൾ വലിച്ച് തുറന്ന് മാളു ചുറ്റും നോക്കി... അവിടെ ഇരിക്ക്... ഇറങ്ങാൻ നോക്കുന്ന മാളുവിനോട് പറഞ്ഞ് കൊണ്ട് രുദ്രൻ വണ്ടിയിൽ നിന്നിറങ്ങി.. അവൾക്ക് അരികിൽ വന്നു നിൽക്കുമ്പോൾ മാളു തലതാഴ്ത്തി ...അവളുടെ അരക്കെട്ടിൽ പിടി വീണപ്പോൾ ഒരു പിടച്ചിലോടെ കരങ്ങൾ അവന്റെ തോളിൽ മുറുകി.. മാളുവിനേ എടുത്ത് കൊണ്ട് തന്നെ വീട്ടിനുളിലേക്ക് കയറി.. സ്റ്റെപ്പുകൾ കയറി ... മുറിയിലേക്ക് ചെന്നു കട്ടിലിൽ കിടത്താൻ നോക്കവെ... നിക്ക്....മേലെഴുകണം .... രുദ്രൻ അവളെ ബാത്ത്റൂമിൽ കൊണ്ടിറക്കി... പുറത്ത് ഇറങ്ങിയതും മാളു കതക് അടച്ച് ഭിത്തിയിലേക്ക് ചാഞ്ഞു....

ശബ്ദം പുറത്തേക്ക് ഉയരാതിരിക്കാൻ സാരി തലപ്പ് വായയിലേക്ക് തിരുകി കയറ്റി.... പൊട്ടിക്കരഞ്ഞു .... ഹൃദയം പൊട്ടുമാം വിധം... അവളിലെ തിരയിളക്കം കെട്ടടങ്ങുന്നത് വരെ... അൽപ്പ നേരം മുഖം പൊത്തി പിടിച്ചു അതേയിരിപ്പിരുന്നു... ബോധ മനസ്സിൽ എല്ലാം കടിച്ച് കീറാൻ വരുന്ന നായ്ക്കൂട്ടങ്ങൾ ആയിരുന്നു... ഒരുപാട് നേരത്തിനു ശേഷമാണ് മാളു തിരികെ ഇറങ്ങിയത്.... മുടിയിൽ നിന്നും വെള്ളം ശരം പോലെ നിലത്തേക്ക് വീണുടയുന്നുണ്ട്... തല തുവർത്തിയിട്ടെ ഇല്ല... രുദ്രൻ അവൾക്ക് മുന്നിലായി വന്ന് നിന്നു... മാളു ഭീതിയോടെ ഒരടി പിന്നിലേക്ക് വേച്ചു.... നീ തല തുവർത്തിയില്ലെ... അവന്റെ ശാസനയോടെ ഉള്ള ചോദ്യം വന്നതും വിളംബം കൂടാതെ മാളു തലയാട്ടി... ഹുംം.... ഇവിടെ വാ.... തിന്നാനും കൊല്ലാനും അല്ല ... വാ.... മടിച്ച് നിൽക്കുന്ന അവളോട് പറഞ്ഞ് രുദ്രൻ വാർഡ്രോബ് തുറന്ന് ടവ്വൽ എടുത്തു... അവളെ ബെഡിൽ ഇരുത്തി അവൻ ബലം നൽകാതെ തല തുവർത്തി കൊടുത്തു... രാസ്നാദി തേക്കാറുണ്ടോ ... എവിടെയാ ഇരിക്കുന്നത്... മാളു മിററിന്റെ ടേബിളിലേക്ക് കൈ ചൂണ്ടി....

രുദ്രൻ ടവ്വൽ തോളിൽ ഇട്ടു... രാസ്നാധി നെറുകയിൽ തേച്ച് പിടിപ്പിച്ചു.... ഇതിന് പകരമായി തനിക്ക് ആ സിന്ദൂരം ചാർത്തി തരുമോ എന്ന ആഗ്രഹം ആയിരുന്നു അവളിൽ...മ്മ്‌ ... വാ ഭക്ഷണം കഴിക്കാം... തിരികെ എല്ലാം വെച്ച് കൊണ്ട് അവൻ വാതിൽക്കൽ നിന്ന് ശിലയായി ഇരിക്കുന്ന അവളോട് വളരെ സൗമ്യം ആയി പറഞ്ഞു... മാളു അതിശയത്തിൽ ആയിരുന്നു... നടക്കുന്നത് സ്വപ്നം ആണോ... അതോ മായയോ... നിക്ക് വിശപ്പില്ല... ഏട്ടൻ കഴിച്ചോ... രുദ്രൻ തിരികെ കനപ്പിച്ച് ഒന്ന് നോക്കി... എന്നിട്ട് മുറി വിട്ടു... മാളു നിശ്വസിച്ചു.... വല്ലാത്തൊരു തളർച്ച ദേഹം മുഴുവൻ... വിറക്കുന്നു .. നാവ് വരളുന്നു... കിടക്കയിൽ നിന്നെഴുന്നേറ്റു തറയിൽ കിടക്കാൻ ഓങ്ങവേ കയറി വന്ന രുദ്രനെ കണ്ട് മാളു പകച്ചു... കയ്യിലെ ഭക്ഷണത്തിലേക്കും അവന്റെ മുഖത്തേക്കും മാറിമാറി നോക്കി.... ഇവിടെ വന്നിരിക്ക്... നീയെന്താ പൊട്ടിയെ പോലെ എന്നെ നോക്കുന്നത്... പിരികകൊടികൾ ഉയരവെ മാളു വേഗം വന്ന് ചെയറിൽ ഇരുന്നു.... അവൾക്ക് ഓരമായി അവനും ... ഇത് എനിക്ക് ആണോ.... നേർമയോടെ അവളവനെ നോക്കി...

നിനക്ക് അല്ലേ വേണ്ടാ എന്ന് പറഞ്ഞത് ... രുദ്രൻ ചപ്പാത്തി കറിയിൽ മുക്കി കഴിക്കാൻ തുടങ്ങി... മാളു ചുണ്ട് പിളർത്തി ....ചുമ്മാ പറഞ്ഞതായിരുന്നു... വിശപ്പ് ഉണ്ട്... നല്ലോണം ഉണ്ട്... ഉച്ചക്ക് കിട്ടിയത് ഒരാൾക്ക് ഉള്ള കഞ്ഞി ആയിരുന്നു... അത് ഗീതമ്മക്ക് കൊടുക്കേം ചെയ്തു... ക്യാന്റീനിൽ നിന്ന് കഴിക്കേം ചെയ്തു എന്ന് നുണെം പറഞ്ഞു... ഒറ്റക്ക് കഴിക്കാൻ ആയിരുന്നേൽ എന്നെ പിടിച്ച് ഇരുത്തിയത് എന്തിനാ.... അവളിൽ ചോദ്യം ഉയർന്നു... എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ... അവളുടെ മുഖഭാവം കണ്ട് അവൻ ചോദിച്ചതും മാളു ചുമൽ കൂച്ചി... പിന്നെ അങ്ങോട്ട് നോക്കാൻ നിന്നില്ല... എഴുന്നേറ്റ് മാറാൻ നിന്നവളെ അവൻ ഗൗരവത്തിൽ നോക്കി കൊണ്ട് തന്നെ പിടിച്ച് ഇരുത്തി... രുദ്രൻ അവൾക്ക് നേരെ ചപ്പാത്തി നീട്ടി... മാളു മിഴിച്ച് മിഴിച്ച് നോക്കി... തിരിഞ്ഞും മറിഞ്ഞും... ഉണ്ടക്കണ്ണുകൾ തള്ളി വരുന്നത് രുദ്രൻ അറിയുന്നുണ്ടായിരുന്നു.. കഴിക്കുന്നോ അതോ കുത്തി ഇറക്കണോ... കഴിച്ചിലേൽ പറഞ്ഞത് പോലെ ചെയ്യും.. മാളു വേഗം പോയി വായ്ക്കകത്താക്കി... ബാക്കി ഉള്ളത് ഒന്നും അവൻ കഴിച്ചില്ല.. എല്ലാം കഴിപ്പിക്കൽ ആയിരുന്നു.. എന്തെങ്കിലും ചോദിക്കാൻ വരുന്നതിനു മുൻപേ അവൻ ചപ്പാത്തി വെച്ച് കൊടുക്കും.... ഇനി നീ കിടക്കാൻ നോക്ക്.... രുദ്രൻ പാത്രം എടുത്ത് എഴുന്നേറ്റു ഏട്ടൻ ഒന്നും...

നിലത്ത് കിടക്കണ്ട... ഇനി അതാണ് ഭാവം എങ്കിൽ ആ മുറ്റത്ത് കൊണ്ട് പോയി ഇടും പറഞ്ഞേക്കാം ... കണ്ണുകൾ കൂർപ്പിച്ച് അത് പറയുമ്പോൾ മാളു നിഷ്കളങ്കമായി തലയാട്ടി... അവൻ പോയതും പോയി വായ കഴുകി.. കുറച്ച് നേരം നിലത്തേക്കും കിടക്കയിലേക്കും മിഴികൾ ഊന്നി... രുദ്രന്റെ വാക്കുകൾ കാതിൽ മാറ്റൊലി തീർത്തപ്പോൾ വേഗം കിടക്കയിൽ ഒരൊരത്തായി ചുരുണ്ട് കൂടി കിടന്നു... രുദ്രൻ തിരികെ വന്നതവൾ അറിഞ്ഞിരുന്നു... എന്നാലും മിഴികൾ തുറന്നു നോക്കാൻ ഒരു ഭയം... കണ്ണുകൾ ഇറുക്കയടച്ചു... നാവിൽ രാമജപം ഉരുവിട്ടു... അവളുറങ്ങുന്നത് വരെ രുദ്രൻ ചെയറിൽ ഇരുന്നു... ഒരു പിഞ്ച് കുഞ്ഞിനെ പോലെ തോന്നി അവനവളെ... അത്രയും നിഷ്കളങ്കത നിറഞ്ഞ അവളിലേക്ക് വീണ്ടും വീണ്ടും അവന്റെ കൺപീലികളാൽ നിറഞ്ഞ മിഴികൾ ഉടക്കി... തന്റെ ജീവിതത്തിലെ രണ്ടാമത്തെ പാപം... അത് രണ്ടും ഇവളൊട്‌ തന്നെ... ഇറക്കി വിടണം എന്ന് കരുതിയതല്ല... മുൻ കൂട്ടി നിശ്ചയിച്ചതുമല്ല... അവരുടെ സ്നേഹ പ്രകടനം ആണ് കൺമുന്നിൽ വന്നത്... ഇത് പോലെ സ്നേഹം അനുഭവിക്കാൻ യോഗം ഞങ്ങൾക്കും ഉണ്ടായിരുന്നു... അത് തട്ടി തെറിപ്പിച്ചത് ഇവളുടെ അമ്മയാണ്... അവർക്ക് അരികിൽ തന്നെ ഇരിക്കണം എന്ന് കേട്ടപ്പോ നിയന്ത്രിക്കാൻ കഴിഞ്ഞില്ല...വേണ്ടിയിരുന്നില്ല...

ആ നായ്ക്കൾ അവളെ എന്തെങ്കിലും ചെയ്തിരുന്നു എങ്കിലോ... വേണ്ട ഇൗ കാലം എനിക്ക് അറിയാവുന്നത് തന്നെ അല്ലേ... ഒരു സ്ത്രീയെ കണ്ടാൽ കൊത്തി പറിക്കുന്ന കണ്ണുകൾ ആയി കഴുകന്മാർ ഉള്ള കാലം... സ്വന്തം അല്ലെങ്കിൽ കൂടി ഏത് പെണ്ണിനെയും സംരക്ഷിക്കേണ്ടവൻ.. ദേഷ്യത്തിൽ ആയിരുന്നു... ഒരുപാട്... തനിക്ക് ചുറ്റുമുള്ളത് ഒന്നും കാണാനായില്ല. .. ചെയ്ത് കഴിഞ്ഞ് ചിന്തിച്ചിട്ട് എന്താണ് പ്രയോജനം... രുദ്രൻ ശ്വാസം നീട്ടി എടുത്തു... ഇവളെന്ത് തെറ്റാണ് ചെയ്തത്... ആ നശിച്ച സ്ത്രീയുടെ മകൾ ആയി ജനിച്ചു..... ഇൗ ജന്മത്തിൽ ദൈവം കൊടുത്ത ശാപം ആണ് അത്... ഉപദ്രവിക്കാൻ തന്നെയാണ് കഴുത്തിൽ കുരുക്ക് ഇട്ടത്... പക്ഷേ ഇത്ര നീചമായ പ്രവൃത്തിയിലൂടെ അല്ല... സ്നേഹിക്കാൻ എനിക്ക് കഴിയില്ല... അതിനുള്ള യോഗ്യത... ബാക്കി പറയുവാൻ നാവ് പൊങ്ങിയില്ല... ഇൗ വാക്കുകൾ പിന്നീട് അവനെ നോവിക്കും എന്ന് ഉള്ളിന്റെ ഉള്ളിൽ ആരോ മന്ത്രിക്കും പോലെ... രുദ്രൻ അവളുടെ കാൽക്കൽ ആയി ചെന്നിരുന്നു.... കുറ്റബോധം കൊണ്ട് മനസ്സ് വിങ്ങുന്നു... അമ്മയെ സ്നേഹിക്കുവൻ ആണ് ഞാൻ... ഒരു പെണ്ണിനേയും ചെയ്യാൻ പാടില്ല... മാപ്പ്.... അഹഭാവം വെടിഞ്ഞ് അവൻ അവളുടെ കാലിൽ സ്പർശിക്കാതെ കരങ്ങൾ വെച്ചു... ഇടത്തെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണീർ അവളുടെ കാൽത്തടം നനച്ചു....

രുദ്രൻ അത് തുടച്ച് മാറ്റുവാൻ ആയി വിരൽ തൊട്ടു... കാലിന് വല്ലാത്ത തണുപ്പ്... രുദ്രൻ വലിയൊരു അന്താളിപ്പോടെ അവളുടെ ഇരു കാലിനെയും തൊട്ട് നോക്കി.... മരവിപ്പ് കയറിയത് പോലെ തണുക്കുന്നു... അവൻ പിന്നിലേക്ക് തിരിഞ്ഞ് എസി ഓൺ ആണോയെന്ന് നോക്കി... അല്ല ഓഫ് ആണ്.... പിന്നെ എങ്ങനെ ആണ് ഇത്രയും തണുപ്പ്... രുദ്രൻ ആധിയിൽ അവളുടെ കഴുത്തിലും നെറ്റിയിലും തൊട്ട് നോക്കി... ചെറു ചൂട് ഉണ്ട്... പോ... പോ.... നിക്ക് .. പേടി.... ഉറക്കത്തിന്റെ ഇടയിലും അവളിൽ നിന്ന് സ്വരം അടർന്നു വീണു... മുറിവേറ്റ വാക്കുകൾ അവനിൽ അലയടിച്ചു... കഴിഞ്ഞ് പോയത് സ്വപ്നം ആയ് ഉരുത്തിരിഞ്ഞിട്ടുണ്ട്.... കുത്തി തുളക്കുന്ന വേദന അവനിൽ പടർന്നു... നെഞ്ചോട് ചേർത്ത് പിടിച്ച് തലയിൽ തലോടി... ഒരു മാടപ്രാവെന്നോണം കുറുകി മാളു ആ നെഞ്ചില് ശരണം പ്രാപിച്ചു... ആ വിരിനെറ്റിയിൽ അവൻ ചുണ്ട് ഉരുമി... ❇ രാവിലെ എഴുന്നേൽക്കാൻ കഴിയാതെ വന്നപ്പോൾ ആണ് ഉറക്കച്ചടവുള്ള മിഴികൾ മാളു തുറന്നത്... വിടാതെ പിടിച്ചിട്ടുണ്ട്... മാളു കരങ്ങൾ എടുത്ത് മാറ്റി.... അവനെ കിടത്തി... പുതപ്പ് പുതപ്പിച്ചു... വികാരങ്ങൾ എല്ലാം കെട്ടടങ്ങി... ആ മുഖത്തേക്ക് നോക്കാൻ പോലും മുതിർന്നില്ല.... മുഖം തിരിച്ച് നടക്കാൻ ഒരുങ്ങി... എല്ലാം താൻ ആയി കെട്ടി പടുത്തത്... വേണ്ടാന്നു വെക്കാനും കഴിയുന്നില്ല...

അടുത്ത് ഇരുന്നു ഭക്ഷണം കഴിക്കാൻ വിലക്കിയ പുരുഷൻ തനിക്ക് ഇന്നലെയൂട്ടി തന്നു... ശാസനയോടെ തല തുവർത്തി തന്നു... എല്ലാം ആ ദേഷ്യത്തിൻ പുറത്താകാം... കാരണം അറിഞ്ഞാലും മതി.. പരിഭവം കൂടാതെ ഏറ്റുവാങ്ങും എന്തും... ലക്ഷ്മി അമ്മ പറഞ്ഞത് പോലെ എന്നോട് മാത്രമേ ഇൗ ഭാവം കാട്ടുന്നുള്ളൂ... തക്കതായ ന്യായം ഉണ്ടാകും... ഇല്ലെങ്കിൽ പിന്നെ എന്തിനു... മാളു തിരിഞ്ഞ് നടന്നു.... ആ മുഖത്തേക്ക് തന്നെ ഇമ വെട്ടാതെ നോക്കി ഇരുന്നു... മിഴികൾ ഈറൻ അണിഞ്ഞു.. മുന്നിലേക്ക് വീണു കിടക്കുന്ന കുറുനിരകളെ വകഞ്ഞ് മാറ്റി..... പരിഭവങ്ങൾ മാറി പതിയെ ആ ചെഞ്ചോടിയിൽ പുഞ്ചിരി മഞ്ഞായുത്തിർന്നു... ❇ രാവിലേക്കുള്ള പണികൾക്കിടയിൽ മാളു തന്നെ ഇന്നലെ എങ്ങോട്ടാണ് അവർ പോയത്തെന്ന വിവരം ലക്ഷ്മിയെ അറിയിച്ചു... അടുക്കളയിൽ കൂട്ടിനായി ദർഷും ഉണ്ടായിരുന്നു... അവന് വേറെ നേരമ്പോക്ക് ഇല്ലാത്രെ... രുദ്രൻ വൈകി കിടന്നത് കൊണ്ട് എഴുന്നേൽക്കാൻ നേരമെടുത്ത്.. ആശുപത്രിയിലേക്ക് പോണ കാര്യം ചോദിക്കണം എന്നുണ്ട്...

കണ്ടറിഞ്ഞ് കൊണ്ട് പോയാലോ എന്നൊരു തോന്നൽ ഉള്ളതിനാൽ ആ ഉദ്യമം അവളുപേക്ഷിച്ചു ... ദർഷ് ഉള്ളത് കൊണ്ട് രുദ്രൻ എങ്ങും പോയില്ല... അവന്റെ സംസാരം കേട്ടിരുന്നു.. മാളുവിന്റെ പദവിന്യാസം കേട്ടാലും രുദ്രൻ അവളെ നോക്കാൻ മുതിർന്നില്ല... കുറ്റബോധം കൊണ്ട് തല താഴ്ന്നു തന്നെ ഇരുന്നു.. സംസാരത്തിന്റെ ഇടക്ക് ക്രിസ്തുമസ് ആഘോഷം നടത്തുന്നതിന്റെ കാര്യവും അവനായി തന്നെ എടുത്തിട്ടു... "ഏട്ടത്തി വന്നിട്ടുള്ള ആദ്യ ക്രിസ്തുമസ് അല്ലേ ഉണ്ണിയെട്ടാ ഗംഭീരമാക്കണം... അല്ലേ ഏട്ടത്തി... അടുക്കളയിൽ നിന്നും തലയിട്ട്‌ രുദ്രനെ നോക്കുന്ന മാളുവിനേ കയ്യോടെ പിടിച്ച് കുഞ്ഞുണ്ണി ... "അതിന്റെ ഒന്നും ആവശ്യം ഇല്ല.... നീ അത് വിട്ടെ ... രുദ്രൻ എതിർത്തു "പറ്റില്ല...ആഘോഷിക്കണം .. "ഞാൻ പറയുന്നത് കേൾക്കൂ നീ... "ഏട്ടൻ ഒന്നും പറയണ്ട... ഏട്ടനെ കൊണ്ട് പറ്റില്ല... ഞാൻ തമ്പി അങ്കിളിനെ വിളിക്കാം... തമ്പിയുടെ പേര് കേട്ടതും മാളു നിന്ന് വിറക്കാൻ തുടങ്ങി....  .........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story