സിന്ദൂരമായ്‌ ❤: ഭാഗം 15

sinthooramay

രചന: അനു

അടുക്കളയിൽ നിന്നും തലയിട്ട്‌ രുദ്രനെ നോക്കുന്ന മാളുവിനേ കയ്യോടെ പിടിച്ച് കുഞ്ഞുണ്ണി ... "അതിന്റെ ഒന്നും ആവശ്യം ഇല്ല.... നീ അത് വിട്ടെ ... രുദ്രൻ എതിർത്തു "പറ്റില്ല...ആഘോഷിക്കണം .. "ഞാൻ പറയുന്നത് കേൾക്കൂ നീ... "ഏട്ടൻ ഒന്നും പറയണ്ട... ഏട്ടനെ കൊണ്ട് പറ്റില്ല... ഞാൻ തമ്പി അങ്കിളിനെ വിളിക്കാം... തമ്പിയുടെ പേര് കേട്ടതും മാളു നിന്ന് വിറക്കാൻ തുടങ്ങി... ദർഷ് വാശിയിൽ ആണ്... അത് കൊണ്ട് തന്നെ രുദ്രൻ പിന്നെ എതിർക്കാൻ നിന്നില്ല ... പക്ഷേ മാളുവിന്റെ മുഖം മാറുന്നത് അവന്റെ ദൃഷ്ടിയിൽ പതിഞ്ഞിരുന്നു... ദർഷ് സമയം കളയാൻ നിന്നില്ല... തമ്പിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞൂ.. എല്ലാം തീരുമാനിച്ച് ഉറപ്പിക്കുമ്പോൾ മാളുവിന് സങ്കടം അണപൊട്ടി കഴിഞ്ഞിരുന്നു...എന്നിരുന്നാലും സന്തോഷം കൊണ്ട് തുടിക്കുന്ന കുഞ്ഞുണ്ണിയേ കാൺകെ അവളും പുഞ്ചിരിക്കാൻ വിഫലശ്രമം നടത്തി.. മറ്റന്നാൾ ആണ് ക്രിസ്തുമസ്... രുദ്രൻ ദർഷിനെ കൂട്ടി ഷോപ്പിങ്ങിനും മറ്റുമായി പോയി.. ഉള്ളിൽ നെരിപ്പോടും ഏന്തി മാളു സമയം തള്ളി നീക്കി... ഗീതയുടെ ഓപ്പറേഷൻ ഇന്നായത് കൊണ്ട് അതും അവളെ അലട്ടി... പോകാമെന്ന് കരുതിയതാണ്... പക്ഷേ ഏട്ടൻ ഇല്ലാതെ എങ്ങനെ പോകും... ഒരേ നിൽപ്പിൽ ഏറെ നേരം നിൽക്കുന്നത് കണ്ടാണ് ലക്ഷ്മി അവളെ തട്ടി വിളിച്ചു..

അമ്മയെ പറ്റി ചിന്തിക്കാവും ലേ.. ഒന്നും പേടിക്കണ്ട എല്ലാം നന്നായി വരും... മേലിൽ ഇരിക്കണ ആളിൽ വിശ്വസിക്കാ.... വ്യസനം അടക്കി മാളു നേർമയോടെ പുഞ്ചിരി തൂകി... മനസ്സിലെ ആധിയെ മാറ്റുവാൻ ശ്രദ്ധ മറ്റൊന്നിലേക്ക് കേന്ദ്രീകരിച്ചു.. കുറച്ച് നേരം അടുക്കളയിൽ സമയം ചിലവിട്ടു... കറിക്ക് അറിയുന്നതിന്റെ ഇടക്ക് വിരലും മുറിച്ചു.. ഉച്ച സമയം ആയത് കൊണ്ട് രക്തം വാർന്നു... ഒരമ്മയെ പോലെ തന്നെ ലക്ഷ്മിയിൽ നിന്നും ശാസന നിറഞ്ഞ വാക്കുകളും അവള് കൈപ്പറ്റി... ഒന്ന് പൊട്ടിക്കരയാൻ ആണ് തോന്നിയത്... എല്ലാം അടക്കി പിടിച്ചു... ഒന്നിന് മേൽ ഒന്നായി... കുറെ നേരം ഒരിടത്ത് ഇരുന്നു... ലക്ഷ്മി ഇരുത്തിയെന്നാണ് സത്യം... ഇരുന്നു മടുത്തപ്പോൾ മുറ്റത്തേക്ക് ഇറങ്ങി... മുറ്റം എല്ലാം നേറെ പുല്ല് വളർന്ന് കിടപ്പാണ്... അതെല്ലാം പിഴുത് അവിടം തൂത്തു... പൂചെട്ടികൾ എല്ലാം യഥാ സ്ഥാനത്ത് വെച്ചു... ഇതിനിടക്ക് സാരിയിലൂടെ മുകളിലേക്ക് അരിച്ച് കേറുന്ന പഴുതാരയേ മാളു ശ്രദ്ധിച്ചില്ല.. മുട്ടിൽ ഇരിക്കുകയായിരുന്നു ... തുടയിലേക്ക്‌ കൈ വെച്ചതും പഴുതാര കയ്യിലേക്ക് കയറി...

ഉറുമ്പുകൾ രണ്ട് മൂന്ന് വട്ടം ദേഹത്തേക്ക് കയറിയത് കൊണ്ട് ഇക്കിളി പെട്ടപ്പോൾ മാളു അതാണെന്ന് കരുതി... കൂടാതെ മനസ്സ് പലപ്പോഴും പലയിടത്തായി ഉഴലുകയായിരുന്നു... പിന്നെ മുകളിലേക്ക് ഇഴഞ്ഞ് കയറുമ്പോൾ മാളു പേടിയോടെ തട്ടി മാറ്റി... ഉപദ്രവം ഏറ്റത്തിനാൽ ആവാം അതിന്റെ കൊമ്പ് കുത്തി ഇറക്കിട്ടാണ് അത് പോയത്... ചട്ടികൾക്ക്‌ ഇടയിലേക്ക് ദ്രുത ഗതിയിൽ പോകുന്ന പഴുതാരയെ കണ്ടപ്പോൾ മാളു ആളിയ നെഞ്ചൊന്ന് തടവി കൊടുത്തു.. കൈ നോക്കിയപ്പോൾ ഇതിനോടകം നീര് വന്ന് വീർത്തിരുന്ന്.... നല്ല കടച്ചിലും പുകച്ചിലും ... മാളു കൈ നീട്ടി ഒന്ന് കുടഞ്ഞു... നിരന്തരമായി കൈ കുടയുന്നത് കണ്ടപ്പോൾ ഉണക്കാൻ ഇട്ടിരുന്ന തുണ്യോൾ എടുക്കുകയായിരുന്ന ലക്ഷ്മി കണ്ടൊണ്ട് വന്നൂ... മാളു കാര്യം പറഞ്ഞപ്പോൾ അവർ അവളുടെ കൈ നോക്കി... ഒരുപാട് വീർത്തിട്ടുണ്ട്...അത്യാവശ്യം വലുപ്പം കൂടിയ ഇനം തന്നെയാവണം... കയ്യിൽ തറഞ്ഞു ഇരിക്കുന്ന കൊമ്പ് ഊരി എടുത്തു... പുകച്ചിലും മറ്റും മാറാൻ ആയി കാവത്തിന്റെ ഇല അരച്ച് പുരട്ടി കൊടുത്തു... ഇന്ന് തൊട്ടതെല്ലാം പിഴക്കുവാണല്ലോ മോളെ... ഇന്നിനി ഒന്നിനും നിക്കണ്ട... മനസ്സ് കയ്യിൽ നിൽക്കിണ്ടാവില്ല... പോട്ടെ.. സാരല്യ... ലക്ഷ്മി അവളുടെ നെറുകയിൽ മുത്തി... അറിയില്ല ഇനി എന്ത് സംഭവിക്കുമെന്ന്... നേരിട്ടെ പറ്റൂ ...

പലരെയും... പക്ഷേ തന്നെ ഭയം വിഴുങ്ങുന്നു... ഒന്നും അല്ലാതാക്കുന്നു... എന്തിനാ തന്നെ ഇൗ ഭൂമിക്ക് ഭാരമായി പെറ്റിട്ടത് അമ്മേ... ന്തിനാ എന്നെ തനിച്ച് ആക്കി പോയത്... കണ്ടോർമ പോലും ഇല്ലാത്ത അവളുടെ അച്ഛനോടും അമ്മയോടും മാളു പരിഭവം ചൊല്ലി... രാത്രി ഒരുകൂട്ടം സാധനങ്ങളും ആയാണ് ഇരുവരും വീട്ടിലേക്ക് വന്നത്... കുഞ്ഞുണ്ണി എല്ലാം കാട്ടി തരുന്നുണ്ട്.... ട്രീ അലങ്കരിക്കാൻ ഉള്ളതും... ബൾബും.. ന്യൂ കർട്ടൻസും... അന്ന് പാർട്ടിക്ക് ഇടാൻ ആയി എല്ലാവർക്കും ഉള്ള വസ്ത്രങ്ങൾ... അങ്ങനെ എല്ലാം... ലക്ഷ്മിക്ക് ഉള്ളത് അവൻ തന്നെ നൽകി... മാളുവിന്‌ വേണ്ട സാരി രുദ്രന്റെ കയ്യിൽ കൊടുത്തു... ഇങ്ങനെ നോക്കി നിൽക്കാതെ ഏട്ടത്തിക്ക്‌ കൊടുക്ക് ഉണ്ണിയേട്ടാ... സാരി കവറും കയ്യിൽ ചുഴറ്റി എങ്ങോട്ടോ നോക്കി നിൽക്കുന്ന രുദ്രനോടായി ദർഷ് പറഞ്ഞു... തിരികെ കണ്ണ് കൂർപ്പിച്ചെങ്കിലും ദർഷ് അതെല്ലാം മാനേജ് ചെയ്തു... മ്മ്‌ പിടിക്ക്... അവളുടെ മുഖത്തേക്ക് മാത്രം നോക്കി കൊണ്ട് അവൻ കവർ നീട്ടി... ഇടത്തെ കയ്യിലെ വിരലിൽ ആണ് മുറിവ് ... ബാന്റെജ് ഇട്ടത് കാണാതെ അവള് കൈ സാരിക്കുളിലേക്ക്‌ ഉൾവലിച്ചു.... വലത്തേ കയ്യിൽ കടചിലും... മാളു ആയാസപ്പെട്ട് കൈ നീട്ടി കവർ വാങ്ങി... രുദ്രൻ ആ കൈകളിലേക്ക് നോക്കാൻ പോലും മുതിർന്നില്ല...

കുഞ്ഞുണ്ണി അവിടെ ഇത് ഏട്ടന്റെ സെലക്ഷൻ ആണെന്ന് എല്ലാം മാളുവിനോടു പറയുമ്പോൾ രുദ്രനു എന്തോ അത് പിടിച്ചില്ല..... ഇഷ്ടപ്പെട്ടോ എന്ന് അവൻ ചോദിക്കുമ്പോൾ ശില ആയി നിൽക്കുന്ന അവളെ കാൺകെ ദേഷ്യം ഇരച്ചു കയറി... വാങ്ങി കൊടുത്തപ്പോൾ അവൾക്ക് അഹങ്കാരം... നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ ഒന്നും പറയാതെ മുകളിലേക്ക് കയറി പോയി... വാതിൽ കൊട്ടി അടക്കുന്ന ശബ്ദം കേട്ടു.. അതൊന്നും ലക്ഷ്മിയും കുഞ്ഞുണ്ണിയും കാര്യമായി എടുത്തില്ലെങ്കിൽ കൂടി മാളുവിന്റെ ഉള്ളം കിടുങ്ങി.. ഇരുവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് മാളു പടികൾ കയറി... വാതിൽ തുറന്നു അകത്തേക്ക് കാൽ വെച്ചതും അവളുടെ കയ്യിൽ മുറുക്കെ പിടിച്ച് രുദ്രൻ അവളെ ഭിത്തിയോട് ചേർത്ത് നിർത്തി.... കയ്യിലെ വേദന കൊണ്ട് കണ്ണിൽ നിന്നും പൊന്നീച്ച പറന്നു... വിറങ്ങലിച്ചു മിഴികളിൽ നിന്നും ഈറൻ അടർന്നു... രുദ്രൻ സംയമനം പാലിച്ചു... അവളിൽ നിന്നും അടർന്നു മാറി... കയ്യിൽ പിടിച്ച കവർ നിലത്തേക്ക് വലിച്ച് എറിഞ്ഞ് രുദ്രൻ ബാത്ത്റൂമിൽ കയറി കതകടച്ചു.... രുദ്രൻ അടുത്ത് ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് മാളു മിഴികൾ തുറന്നത്... പഴുതാര കുത്തിയിടത്ത് രുദ്രന്റെ അഞ്ച് വിരലുകളും ആഴത്തിൽ വീണു കിടപ്പുണ്ട്... മുറിയിൽ നിൽക്കാനവൾക്ക്‌ തോന്നിയില്ല ... ബാൽക്കണിയിൽ ചെന്ന് നിന്നു...

ഒരു നിമിഷം സർവ്വവും മറന്ന് മാളു ആ നിലാവിനെ നെഞ്ചിലേക്കാവാഹിച്ച് നിന്നു... വരുന്ന വെല്ലുവിളികൾ പലതും മനപ്പൂർവം കാറ്റിൽ പറത്തി കൊണ്ട്... ❇ പിറ്റേന്ന് നാൽവരും കൂടി ആ വലിയ വീട് ഒരു ക്രിസ്തുമസ് കൂടാരം പോൽ ഒരുക്കി... ചെയ്യുന്നതിൽ ഒന്നും അവൾക്ക് ശ്രദ്ധ നൽകാൻ കഴിഞ്ഞിരുന്നില്ല... വല്ലാത്ത കിതപ്പ്... ഗീതയുടെ കാര്യം ചോദിച്ച് ചെന്നാൽ രുദ്രൻ ചെവി കൊടുക്കാത്ത അവസ്ഥ... അന്നേ രാത്രി തമ്പിയുടെ കാർ മുറ്റത്ത് വന്ന് നിന്നു.... മിഴികൾ പുറത്തേക്ക് മാറ്റിയപ്പോൾ കണ്ടൂ അതിൽ നിന്നും പ്രൗഢിയോടെ ഇറങ്ങി വരുന്ന തമ്പിയെ..... ഒളിച്ചോട്ടം തന്നെയാണ് മനസ്സിൽ ആദ്യം ഉദിച്ചത്... അകത്തേക്ക് കയറുന്നതിന് മുൻപേ മാളു കുളിക്കാൻ പോവുകയാണെന്ന് പറഞ്ഞ് അവിടെ നിന്നും അവളുടെ സാനിദ്ധ്യം മാറ്റി... ഇങ്ങനെ ഒരു ഒളിച്ചോട്ടം നാളെ നടക്കില്ല എന്നവൾക്ക്‌ ഉത്തമ ബോധ്യം ഉണ്ടായിരുന്നു.. ഇവിടെ നിന്ന് മാറി നിൽക്കാൻ കുഞ്ഞുണ്ണി ഒരിക്കലും സമ്മതിക്കില്ല.... ഒരു വഴിയും മനസ്സിൽ ഉദിക്കാതത് അവൾക്ക് അവളോട് തന്നെ വെറുപ്പ് ഉളവാക്കാൻ വഴിയായി.... ❇ പാർട്ടിക്ക് ആയി എല്ലാം ഒരുങ്ങി.... വൈകീട്ട് ആണ് പരുപാടി... മാളു അവർ വാങ്ങിയ ചുവന്ന കല്ലുകൾ വെച്ച നെറ്റിന്റെ സാരി ആയിരുന്നു...

താലി ഇല്ലാത്തത് കൊണ്ട് അതിനൊപ്പം ഉണ്ടായിരുന്ന വെള്ള സ്റ്റോൺ വെച്ച കൂടുതൽ ആർഭാടം ഇല്ലാത്ത മാല കഴുത്തിൽ അണിഞ്ഞു.... ഹൃദയം പെരുമ്പറ കൊട്ടുന്നത് അവൾക്ക് പുറത്തേക്ക് വൻ ധ്വനിയിൽ കേൾക്കാമായിരുന്നു .... അവക്കൊപ്പം ചെവി ചൂളമടിച്ച് വലച്ചു... എത്ര നേരം മുറിയിൽ ഇരിക്കും... കുഞ്ഞുണ്ണി ഇത് നാലാമത്തെ തവണ ആണ് വിളിക്കാൻ വരുന്നത്... വാതിലിൽ തട്ടി വിളിക്കുന്നത് കേട്ട് മാളു ഓർത്തു... മടിയോടെ നിവൃത്തി ഇല്ലാതെ താഴേക്ക് ഇറങ്ങി.... മിഴികൾ ചുറ്റും ഓട്ട പ്രദക്ഷിണം നടത്തി... തേടിയത് തമ്പിയെ ആയിരുന്നു... പക്ഷേ അങ്ങനെ ഒരു വ്യക്തി ആ ആൾക്കൂട്ടത്തിൽ ഇല്ലായിരുന്നു.... മാളു നെടുവീർപ്പ് ഇട്ടു... പുഞ്ചിരി ചൊടികളിൽ വന്നില്ലെങ്കിലും വരുത്തി... ആർക്കും മുഷിപ്പ് തോന്നാതിരിക്കാൻ... കല്യാണത്തിന് കണ്ട അതേ ആൾക്കാരെ അവളന്നും കണ്ടൂ... പലരുടെയും മുഖത്ത് പുച്ഛം ആണ്... ചിലരിൽ സഹതാപം... ചിലർ ഈർഷ്യയും ലക്ഷ്മി അടുക്കളയിൽ തന്നെ ആയിരുന്നു... അന്ന് കല്യാണത്തിന് ഉണ്ടായത് അവളിന്നു അവരോട് ചോദിച്ചു... ഇതേ ആൾക്കാരെ ആണ് കണ്ടതെന്നും പറഞ്ഞൂ... തിരിച്ച് മറുപടി ആയി ഒരു പുഞ്ചിരി ആണ് ആദ്യം ലഭിച്ചത്... ഇതെല്ലാം ഓരോ ഓഫീസിലെ ജോലിക്കാരാ... കണിമംഗലം ഗ്രൂപ്പിന്റെ... അങ്ങനെ ഒന്നും ആരേം വിളിക്കാറില്ല ...

വരാൻ പറഞ്ഞാൽ വരും... രുദ്രൻ കുഞ്ഞ് ഒന്ന് അലറിയാൽ ടപ്പെന്ന് പറഞ്ഞ് അപ്രത്യക്ഷം ആകും... അതാവും അന്നും നടന്നത്... കണ്ടോ പലരും മോളെ കുശുമ്പ് കുത്തിയാണ് നോക്കുന്നത് തന്നെ.. ഇത്രയും കാണാൻ ചേലുള്ള ചെക്കനെ അടിച്ചോണ്ട് പോയ പെണ്ണല്ലേ നീ.... പൊട്ടിച്ചിരിച്ചു അവളുടെ കവിളിൽ കുത്തി ലക്ഷ്മി കൂൾ ഡ്രിംഗ്സുമായി പാർട്ടി നടക്കുന്ന ഇടത്തേക്ക് നടന്നു... മാളുവിന് പോകണമെന്ന് ഉണ്ടായിരുന്നില്ല... എങ്ങനെ എങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടാൻ ഉള്ളൊരു തോന്നൽ..... കുഞ്ഞുണ്ണി പക്ഷേ പിടിച്ച പിടിയാലേ അവളെ രുദ്രനോപ്പം നിർത്തി.... തന്റെ അടുത്ത് നിന്നിട്ടാണോ ഇവൾ ഇങ്ങനെ വെട്ടി വിറക്കുന്നത്.... രുദ്രൻ സംശയത്തോടെ അവളെ നോക്കി... മാളു ഇൗ സമയം തമ്പി വരരുതേ എന്ന് ആണയിട്ട് പ്രാർത്ഥിക്കുകയായിരുന്നു ... പൊടുന്നനെ അവിടത്തെ ലൈറ്റ് ഓഫ് ആയി.. ഒന്നാമത് പേടിച്ച് ഇരിക്കുന്ന മാളു ഇതോടെ അവളിലെ നല്ല ജീവൻ പോയി.... അടുത്ത് നിൽക്കുന്ന രുദ്രനെ ഇറുകെ കെട്ടിപിടിച്ചു... ഒരു നീല ബീം വെളിച്ചവും സോങ്ങും നടവരാന്തയിലേക്ക്‌ വീണു... പാട്ട് കേട്ടതും മാളു അവനിൽ നിന്നും അടർന്നു മാറി ... നീങ്ങി നിൽക്കാൻ ഓങ്ങവെ രുദ്രൻ അവളുടെ കയ്യിൽ പിടുത്തമിട്ടു ചേർത്ത് നിർത്തി...

ഒരു നിമിഷം കൊണ്ടാണ് എങ്കിലും അവള് വിയർത്ത് ഒഴുകുന്നത് അവന് കാണാമായിരുന്നു... ആ വെണ്ണകല്ല് പോലുള്ള ശരീരത്തിൽ വിയർപ്പ് കണങ്ങൾ വെട്ടി തിളങ്ങി... എല്ലാവർക്കും ഒപ്പം മാളുവും ആ ഭാഗത്തേക്ക് മിഴികൾ പായിച്ചു... ക്രിസ്തുമസ് സാന്റാ എല്ലാവരും ആർപ്പ്‌ വിളിച്ചു.... എന്തോ അതൊരു മരണമണി ആയാണ് മാളുവിന് തോന്നിയത്.... കരോൾ ഗാനത്തിന് ഒപ്പം നൃത്ത ചുവടുകൾ വെക്കുന്ന സാന്റാ എല്ലാവരുടെയും ഹൃദയം കീഴടക്കി... ചേർന്ന് ഇണങ്ങുന്ന ശരീരം പ്രകൃതം... കണ്ടാൽ സാക്ഷാൽ സാന്റാക്ലോസ് തന്നെ... നൃത്തം അവസാനിച്ചതും വെളിച്ചം എല്ലായിടത്തും പരന്നു....സാന്റാ മുഖത്തെ മുഖം മൂടി മാറ്റി...എല്ലാവരെയും നോക്കി പുഞ്ചിരിച്ചു... "ഏഹ്‌ തമ്പി അങ്കിളോ.... അതിശയത്തോടെ രുദ്രന്റെ നാവില്‍‌ നിന്നും വാക്കുകൾ ഉതിർന്നു.... ഇൗ വേള മാളു സ്വയം മരിച്ചിരുന്നു... ഭീതിയിൽ മുങ്ങി.... പതിനഞ്ചാം വയസ്സിൽ തന്നെ വിലക്ക് വാങ്ങാൻ വന്നയാൾ... തന്നെ കാമിക്കാൻ വന്നയാൾ.... തമ്പിയെ നോക്കി അവളുടെ അന്തരംഗം പുലമ്പി... .. .. ആ കഴുകൻ മിഴികൾ തന്നിലേക്ക് വീണു കഴിഞ്ഞിരിക്കുന്നു.... ആശ്രയമെന്നോണം രുദ്രനിൽ പിടിമുറുക്കി.... അവനും കയ്യൊഴിഞ്ഞു.. ആ കൈകൾ അടർത്തി മാറ്റി കൊണ്ട്.............തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story