സിന്ദൂരമായ്‌ ❤: ഭാഗം 17

sinthooramay

രചന: അനു

നിന്റെ അച്ഛനെ പോലെ ആണ് എന്നെ കണ്ടിട്ടുള്ളത് എങ്കിൽ ഞാൻ പറയുന്നത് നീ കേൾക്കും... നീ ചെല്ല്... അവസാനമായി അവന്റെ മൂക്കിനിട്ട്‌ കൊടുത്ത് രുദ്രൻ അകത്തേക്ക് കയറി പോയി.... അവൻ അങ്ങനെയാ ഒരു ബോധവും ഇല്ല... ഇതൊക്കെ നല്ലൊരു ആശുപത്രിയിൽ പോയി കാണിച്ചാൽ വേഗം മാറും... ഒടുങ്ങി നുറുങ്ങി നിൽക്കുന്ന വെയിറ്റർ പയ്യനെ നേരെ നിർത്തി തോളിൽ തട്ടി .... നിഗൂഢതയോടെ പുഞ്ചിരിച്ച് അവനെയും കൊണ്ട് തമ്പി യാത്രയായി..... രുദ്രനു ദേഷ്യം അപ്പോഴും അടങ്ങിയില്ല... താൻ അവളോട് ചെയ്യുന്നത് പോലെ അല്ല... മറ്റൊരാൾ അവളെ നോട്ടം കൊണ്ട് പോലും നോവിക്കാൻ നോക്കുന്നത് അവന് സഹിക്കാൻ കഴിയാത്ത അവസ്ഥ... ഭർത്താവ് എന്ന അധികാരം അവളിൽ എടുക്കാൻ നോക്കിയിട്ടില്ല... അതിൽ കൂടുതൽ എന്തോ... അവനിൽ വീണ്ടും നിസ്സഹായത നിറഞ്ഞ അവളുടെ നോട്ടം വന്ന് തറഞ്ഞു... ശ്വാസം നീട്ടി വലിച്ച് അവൻ പടികൾ കയറി... മുറിക്ക് പുറത്ത് നിന്നെ മാളുവിന്റെ എങ്ങലടികൾ കേൾക്കാമായിരുന്നു.... അതവന്റെ ദേഹത്തെ പോലും ചുട്ടുപ്പൊള്ളിച്ചു...

അകത്തേക്ക് കയറാൻ മുതിർന്നില്ല... അവളെ ചേർത്ത് പിടിക്കാൻ ഒന്നാശ്വസിപ്പിക്കാൻ നിന്നില്ല... തിരികെ നടന്നു ... അറിയാതെ പോലും തന്നിൽ നിന്നൊരു ചൂടാവൽ ഇന്നുണ്ടായാൽ... കാണാതിരിക്കുന്നതാണ് നല്ലത് ... ഹാളിൽ തന്നെ നിരവധി മദ്യകുപ്പികൾ ഉണ്ടായിരുന്നു... രണ്ട് മൂന്നെണ്ണം എടുത്ത് അവൻ ഗാർഡനിലേക്ക് നടന്നു.... മൂക്ക് മുട്ടെ കുടിച്ചു.... നാവ് കുഴയുന്നത് വരെ ന്തൊക്കെയോ പുലമ്പി.... ബോധം മറയുന്നത് വരെ ദേഹോപദ്രവം ചെയ്തു...... കരഞ്ഞ് തളർന്ന മിഴികളുമായി ഇതെല്ലാം കണ്ട് കൊണ്ട് ബാൽക്കണിയിൽ മാളു ഉണ്ടായിരുന്നു... ഉപേക്ഷിക്കരുത് ഏട്ടാ.... അയാൾ എന്നെ ഉപദ്രവിക്കും... നിക്ക് ഇവിടെ നിന്നാൽ മതി... ഒരു പരാതിയും കൂടാതെ നിക്കും.... അവനെ നോക്കി പറയുമ്പോൾ അവളുടെ ഉള്ളിൽ കടലിരമ്പി... ഭിത്തിയിൽ ചാരി ഊർന്നിറങ്ങി കവിളിലൂടെ ഒഴുകി ഇറങ്ങിയ കണ്ണീരിനെ അമർത്തി തുടച്ചു.... അന്നത്തെ രാത്രി അവരങ്ങനെ ഉറങ്ങി... പിറ്റേന്ന് നേരം പുലരുമ്പോൾ മാളുവിന് കണ്ണുകൾ നീറുന്നത് പോലെ തോന്നി... കരഞ്ഞ് കണ്ണിന്റെ തടം മുഴുവൻ വീർത്ത് കെട്ടിയിട്ടുണ്ട്... ഇൗ മുഖത്തോടെ താഴേക്ക് ചെന്നാൽ എല്ലാവർക്കും വിഷമം ആവും...ഇരുന്നുറങ്ങിയത് കൊണ്ട് ഉടലിന് എല്ലാം ഒരു കോച്ചി പിടുത്തം ഉണ്ടായിരുന്നു കുളിച്ച് ഇറങ്ങി മുടി കോതി ഇട്ടു....

സിന്ദൂരം ചാർത്തി.... മിഴികൾക്ക്‌ അപ്പോഴും ഒരു വാട്ടം ഉണ്ടായിരുന്നു... കണ്ണിൽ കരിമഷി പുരട്ടിക്കൂടെ ചോദിച്ച് ലക്ഷ്മി തന്നെ ഉണ്ടാക്കി തന്ന കരിമഷി അവൾ മടിയോടെ എടുത്തു... നാളുകൾക്ക് ശേഷം എഴുതുന്നത് കൊണ്ടും കരഞ്ഞ് തിണർത്തതായത് കൊണ്ടും മിഴികളിൽ കരിമഷി പുരണ്ടപ്പോൾ കുളിരോടെ ഉള്ളൊരു നീറ്റൽ അവൾക്ക് അനുഭവപ്പെട്ടു ... മിഴികൾ ചിമ്മി ചിമ്മി നിന്നു.... ഇപ്പോ നോക്കിയാൽ ഒരുപാട് കരഞ്ഞൂ എന്നൊരു തോന്നൽ മാറി കിട്ടി.... തോളിൽ വാരി കൂട്ടി വെച്ച സാരി ഞൊറിഞ്ഞ് ഉടുത്ത് മാളു ബാൽക്കണിയിൽ ചെന്ന് നിന്നു... മിഴികൾ രുദ്രനെ തേടി... ബെഞ്ചിൽ തലക്ക് കയ്യും കൊടുത്ത് ഇരിക്കുന്നത് കണ്ടൂ... കുടിച്ചതിന്റെ തലക്കനം കാണും... കാൺകെ നെഞ്ചിലോരു ആന്തൽ .. അടുക്കളയിൽ കയറി നാരങ്ങ വെള്ളം ഉണ്ടാക്കി... കൊണ്ട് കൊടുക്കാൻ ഒരു ഭയം... എങ്കിലും അവനെ അങ്ങനെ കാണുമ്പോൾ ഒരു പിടച്ചിൽ.... ലക്ഷ്മിഅമ്മയോട് പറഞ്ഞിട്ടും കേൾക്കാത്ത പോലെ നടിച്ചു ... കുഞ്ഞുണ്ണി ചക്ക പറയുമ്പോൾ ചുക്ക് എന്ന് കേട്ട് കയ്യൊഴിഞ്ഞു... ആരും പോകില്ല എന്നുറപ്പായപ്പോൾ മാളു തന്നെ മുറ്റത്തേക്ക് ഇറങ്ങി... കൈ വിറക്കുന്നതിനാൽ വെള്ളം സ്വൽപ്പം തൂവി പോയിരുന്നു... ഗ്ലാസ് മുന്താണി ചുറ്റി പിടിച്ചാണ് പിന്നീട് അങ്ങോട്ട് നടന്നത്....

തല...തലവേനിക്കുന്നുണ്ടോ .... ഇടവിട്ട് ചോദിച്ചു അവളവനേ തന്നെ നോക്കി... മ്മ്‌ഹ്‌... ഒരു മൂളൽ മാത്രം മറുപടി ആയ്‌ എത്തി... ഇത് കുടിച്ചോ ... മടിയോടെ ആണെങ്കിലും അത് നീട്ടി.... വാങ്ങാതെ അപ്പോഴും തലക്ക് കൈ കൊടുത്ത് തന്നെയായിരുന്നു അവനിരുന്നത് ... ഇടക്ക് ഒന്ന് തുമ്മും... ഇന്നലെ മഞ്ഞ് കൊണ്ടപ്പോ നീരെറങ്ങി എന്ന് തോന്നുന്നു.... മാളു കൂടുതൽ പറഞ്ഞ് നിർബന്ധിക്കാൻ നിന്നില്ല... കൊണ്ട് വന്നത് അവനോരം വെച്ച് അവൾ തിരിഞ്ഞ് നടന്നു... ഇടക്ക് തിരിഞ്ഞ് നോക്കും... എടുത്ത് കുടിച്ചൊ എന്നറിയാൻ.... മാളു പോയി എന്നുറപ്പായതിന് പിന്നാലെ അവനത് എടുത്ത് കുടിച്ചു....നാരങ്ങയുടെ സത്ത് നാവിൻ തുമ്പിൽ വീണതും പുളിച്ച് അവൻ മിഴികൾ ചിമ്മി...... അടുത്ത പൈപ്പിൽ നിന്നും വെള്ളം ആ ഗ്ലാസിൽ നിറച്ച് അവൻ എഴുന്നേറ്റു... വാതിൽ പടിയിൽ അവൾ നോക്കി നിൽക്കുമെന്ന് അവനുറപ്പ്‌ ആയിരുന്നു... അത് കൊണ്ട് തന്നെ നടന്നു മുറ്റത്ത് വാതിലിനു തൊട്ട് നേരെ നിന്ന് കൊണ്ടവൻ ഗ്ലാസിലെ വെള്ളം ഒഴിച്ച് കളഞ്ഞു... പിന്നിൽ നിന്ന് നോക്കുന്നവളെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ശ്രമം... അത് വിജയം കണ്ടൂ... മങ്ങിയ വാടിയ മുഖം അവളിൽ ദർശിച്ചപ്പോൾ... അന്നത്തെ ദിവസം കൂടുതൽ സംഭവ ബഹുലമാകാതെ കടന്നു പോയി.... ദർഷിന്റെ കളി ചിരിയിൽ മാളുവും പങ്കുചേർന്നു...

നോവെല്ലാം തീരത്തടിഞ്ഞു നോവിൻ കടൽ ശാന്തമായി ... ഗീതയേ വീട്ടിലേക്ക് കൊണ്ട് വന്നെന്ന് രുദ്രൻ തന്നെ എല്ലാവരും കേൾക്കെ പറഞ്ഞു ... കൂട്ടിന് ബൈ സ്റ്റാന്റർ ഉണ്ടെങ്കിലും അവൾക്കൊപ്പം നിക്കണമെന്ന് ആശ ഉണ്ടായിരുന്നു... പക്ഷേ രുദ്രനെ ചൊടിപ്പിക്കാൻ അവളായി മുതിർന്നില്ല... കൊണ്ട് പോകുമെന്ന ഒരു വലിയ വിശ്വാസം... ❇ ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു... കുഞ്ഞുണ്ണി വീണ്ടും ഹോസ്റ്റലിലേക്ക് യാത്രയായി... ക്രിസ്തുമസ് ആഘോഷം ഇങ്ങനെ തീർന്നത് കൊണ്ട് അവനും ന്യൂയർ അടിച്ച് പൊളിക്കാൻ മനസ്സ് ഉണ്ടായിരുന്നില്ല... എല്ലാം ഒരു ആശംസയിൽ ഒതുക്കി... രുദ്രൻ ഒരു പൊടിക്ക് അടങ്ങിയത് കൊണ്ട് ദേഹോപദ്രവങ്ങൾ ഒന്നും തന്നെ മാളുവിന് ഏറ്റുവാങ്ങേണ്ടി വന്നില്ല... ഇതിനിടക്ക് തമ്പി വീട്ടിൽ കയറി ഇറങ്ങുമ്പോൾ മാത്രം മാളുവിന്റെ സമാധാനം നഷ്ടപ്പെട്ടു... വീട്ടിൽ താൻ ഒഴികെ എല്ലാവർക്കും തമ്പിയെ വല്യ കാര്യമാണെന്ന സത്യം ഇതിനോടകം അവൾക്ക് ബോധ്യമായി... അത് കൊണ്ട് തന്നെ സത്യങ്ങൾ എല്ലാം പറഞ്ഞാലും ആരും വിശ്വസിക്കില്ല എന്ന തോന്നൽ അവളിൽ ഉടലെടുത്തു... കുഞ്ഞുണ്ണി പോയതിനു ശേഷം വീട് വീണ്ടും ഉറങ്ങി .. രുദ്രന്റെ ചിട്ടവട്ടങ്ങൾ പഴയത് പോലെ ആയി... തോന്നുമ്പോൾ വീട്ടിൽ കയറും പോകും... ഭക്ഷണം എല്ലാം പുറത്ത് നിന്ന്...

മൂക്കറ്റം കുടിച്ചു എന്നും നാലുകാലിൽ വരും.. പക്ഷേ എന്നത്തേയും പോലെ മാളുവിനേ വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ അവൻ നോവിപ്പിച്ചില്ല... കുടിച്ച് വന്നാൽ ബോധം ഇല്ലാതെ അവളെ എന്തെങ്കിലും ചെയ്യുമോ എന്ന് പേടിച്ച് അവൻ കിടന്നുറങ്ങിയത് പോലും വണ്ടിയിൽ ആയിരുന്നു... അവന്റെ സാമീപ്യം അവൾ ഏറെ കൊതിക്കുന്നുണ്ടായിരുന്നു... മിണ്ടാതെ മുഖം തിരിച്ച് നടക്കുന്നത് കാണുമ്പോൾ ഉള്ളിൽ വല്ലാത്തൊരു നോവ് പടർന്നു കയറുന്നത് പോലെ... ഒരു വേള തന്നെ ദേഷ്യപ്പെട്ട് എങ്കിലും നോക്കിക്കൂടെ എന്നായി... അത് പോലൊരു മാറ്റം ആയിരുന്നു രുദ്രനിൽ.. എല്ലാം എന്നെങ്കിലും ശെരി ആകുമെന്ന വിശ്വാസത്തിൽ മാളുവും ആ വീട്ടിൽ അവൾക്കൊരു ഇടമൊരുക്കി... രണ്ട് മാസം കണ്ണ് ചിമ്മി തുറക്കും മുൻപ് കടന്ന് പോയ്... മാർച്ച് മാസം... പരീക്ഷാ കാലം... കുഞ്ഞുണ്ണിക്കും പരീക്ഷ ആണ്... പ്ലസ് ടൂ ആയത് കൊണ്ട് ആദ്യ വാരം തന്നെ തുടങ്ങിയിട്ടുണ്ട്.... പരീക്ഷ നന്നായി എഴുതാൻ വേണ്ടി ലക്ഷ്മിയും മാളുവും അമ്പലത്തിൽ പോയി... ചുറ്റി കറങ്ങാൻ അല്ലെങ്കിൽ കൂടി ഇങ്ങനെ ഒക്കെ പുറത്ത് വിടാൻ രുദ്രൻ അനുവാദം നൽകിയിരുന്നു.. അമ്പലത്തിൽ ദർഷിനുള്ള പുഷപാഞ്ജലിക്കൊപ്പം രുദ്രനുമുള്ളത്‌ ചെയ്തു... രുദ്രന്റെ കുഞ്ഞിന്റെ ജാതകത്തിന്‌ തന്നെ പ്രത്യേകതയുണ്ട് ...

പണ്ട് യാമിനി പറഞ്ഞ ഓർമ്മയാ... പാതി അസുരനും പാതി ദേവനും ആവുത്രെ ... നീചൻ ആയാൽ അത്രേം നീചൻ... ഒന്നും അവശേഷിപ്പിക്കില്ല.. ചുട്ടെരിക്കും... നല്ലവൻ ആയാൽ അത്രേം നല്ലവൻ.. സത്കർമ്മി... സ്നേഹം കൊണ്ട് മൂടുന്നവൻ.... ആർക്കും മനസ്സിലാക്കാൻ പിടികൊടുക്കില്ല്യ... മാളു എല്ലാം കൗതുകത്തോടെ കേട്ടു.. ഒരു ഭാഗം താൻ ഇത്ര നാളുകൾക്ക് ഉള്ളിൽ കണ്ട് കഴിഞ്ഞിരിക്കുന്നു... മറുഭാഗം തനിക്ക് എന്നാണ് കാണാൻ ആവുക? എന്നാണ് അനുഭവിച്ച് അറിയാൻ ആവുക... നോവുന്ന എൻ മനസ്സിന് സ്നേഹത്തിൻ തേൻ ഒഴുക്കുന്നത് കാത്തിരിക്കുകയാണ് ഞാൻ... ഒരു വേഴാമ്പലിനെ പോൽ.... തൊഴുത് ഇറങ്ങി വീട്ടിലേക്ക് പോകും വഴി അവർ ഗീതയുടെ വീട്ടിൽ കയറി... ബൈപാസ് കഴിഞ്ഞാൽ കുറച്ച് നാൽ വിശ്രമം ആവശ്യമാണ്... അത്രയും പരിചരണം വേണം... ഒരു ചെറിയ അശ്രദ്ധ പോലും ഉണ്ടാകാൻ പാടില്ല... കൂടെ നിർത്തിയിരിക്കുന്ന ആൾ അമ്മയെ നല്ലവണ്ണം നോക്കുന്നുണ്ടെന്ന് ആ തെളിഞ്ഞ മുഖം കണ്ടാൽ അറിയാം... വിശേഷങ്ങൾ കുറച്ചൊക്കെ പറഞ്ഞിരുന്നു .... ഗീതയോടു അവളൊരു പരാതിയും ബോധിപ്പിച്ചില്ല... സന്തുഷ്ട കുടുംബം... പൊന്നു പോലെ നോക്കുന്ന ഭർത്താവ്... അവളിൽ നിന്നു ഗീതക്ക്‌ ലഭിച്ച അറിവുകൾ ഇതെല്ലാം ആയിരുന്നു...

ഇത്ര തന്നെ പര്യാപ്തമായിരുന്നു മനം നിറയാൻ... തന്റെ തെറ്റിന്റെ ഫലം ഇൗ ഒന്നും അറിയാത്ത പെണ്ണിന് അവൻ കൊടുത്തില്ലല്ലോ ... ഗീതയുടെ ഉള്ളിൽ അവർ തമ്മിൽ ഒരു പ്രശ്നവും ഇല്ലായെന്ന് അറിഞ്ഞതും രുദ്രന്റെ നീക്കങ്ങൾ ഒന്നും നടക്കാതെ ആയി... ഗീതക്ക് മുന്നിൽ ചെന്ന് സത്യങ്ങൾക്ക്‌ കെഞ്ചാൻ അവന്റെ വാശി നിറഞ്ഞ മനസ്സും സമ്മതിച്ചില്ല ...എങ്ങനെയെല്ലാം ചോദിച്ചിട്ടും ഗീത യാമിനിയെ അറിയില്ലെന്ന് തന്നെ ഉരുവിട്ടു... പകയുടെ കനൽ പുകയുമ്പോൾ അവളിൽ നോവായി പെയ്ത് ഒഴിയാതെ മൗനം കൊണ്ട് കുത്തി നോവിച്ചു.... ❇ ഇന്നല്ലെ ലക്ഷ്മിഅമ്മേ കുഞ്ഞുണ്ണി വരണേ... എന്തെങ്കിലും കാര്യായിട്ട്‌ ഉണ്ടാക്കണ്ടേ ... ഫ്രിഡ്ജ് പരിശോധിക്കുന്നതിന് ഇടയിൽ മാളു അരി കഴുകുകയായിരുന്ന ലക്ഷ്മിയോടാരാഞ്ഞു... ഒന്നും ഇരിപ്പില്ല എന്തേലും ഉണ്ടാക്കാൻ ആയിട്ട്... രുദ്രൻ കുഞ്ഞ് പുറപ്പെട്ട് കഴിഞ്ഞ് ഞാൻ പോയി വല്ലതും വാങ്ങി കൊണ്ട് വരാം... മാളു പുഞ്ചിരിയോടെ തലയാട്ടി... ഒരുപാട് നേരമായി രുദ്രൻ മുറിക്കകത്ത് കയറിയിട്ട്‌... പോകേണ്ട നേരം ആയിലോ എന്നോർത്ത് മാളു അങ്ങോട്ട് കയറി ... അകത്തേക്ക് കടക്കുമ്പോൾ രുദ്രൻ ബെഡിൽ ഇരിക്കുകയായിരുന്നു... അവളെ കണ്ടതും മുഖമുയർത്തി നോക്കി... കുഞ്ഞുണ്ണിയേ കൊണ്ട് വരാൻ പോകുവാണ് ...

അറിയാലോ... മാളു ഭിത്തിയോട് ചേർന്ന് നിന്ന് നേർമയിൽ മൂളി.... ഞാൻ ആ ഡ്രോയറിൽ കുറച്ച് പേപ്പർ വെച്ചിട്ടുണ്ട്... എടുത്ത് നോക്കണം .. അതിൽ നിനക്ക് ചെയ്യാൻ എന്താ ഉള്ളത് എങ്കിൽ അത് ചെയ്യണം... കേട്ടല്ലോ... അതിനും മാളു മൂളി കൊടുത്തു... എങ്കിൽ ഞാൻ പോയിട്ട് വരാം.... അവൻ മുറി വിട്ട് പുറത്തിറങ്ങി... പിന്നാലെ യാത്രയാക്കാൻ മാളുവും... അവൻ ഗേറ്റ് കടന്ന് പോകുന്നത് വരെ അവളവനെ നോക്കി നിന്നു... പോയി കഴിഞ്ഞതും ധൃതിയിൽ മുറിയിലേക്ക് ഓടി... എന്താകും ആ ഡ്രോയറില് എന്നറിയാൻ.... ഇടം കണ്ണ് തുടിക്കുന്നുണ്ട്... എന്തോ സങ്കടം വരുവാൻ ഉള്ളതിനു മുന്നോടിയായി... സ്വയം ആശ്വസിപ്പിക്കാൻ നെഞ്ചിൽ അമർത്തി തടവി മാളു നിശ്വസിച്ചു... നെഞ്ചിടിപ്പോടെ ഡ്രോയർ തുറന്നു.. ഒരു ഫയൽ ഇരിപ്പുണ്ട് ... മാളു അത് ശ്രദ്ധാപൂർവ്വം എടുത്തു... ഫയൽ എടുത്തതും ഒപ്പം ഒരു കുഞ്ഞ് ബോക്സും അങ്ങ് അറ്റത്ത് നിന്നും തലപൊക്കി... മാളു വെറുതെ ആദ്യം ആ ബോക്സ് എടുത്ത് തുറന്ന് നോക്കി.... മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞ് തുളുമ്പി... എന്റെ താലി ... നാവുരുവിട്ടു... മാളു അതിൽ അരുമയോടെ വിരലോടിച്ചു.... സന്തോഷം ചെഞ്ചൊടികളും ആഘോഷിച്ചു... കഴുത്തിൽ അണിയാനോ ഒന്നിനും നിന്നില്ല... അത് പോലെ തന്നെ എടുത്ത് വെച്ചു...

ഇപ്പോ ലഭിച്ച സന്തോഷത്തിൽ തന്നെ അവൾ ആ ഫയൽ തുറന്ന് അതിനുള്ളിലെ പേപ്പർ എടുത്തു.... തലകെട്ടിൽ തന്നെ മിഴികളുടക്കി .... നീറുമീ പ്രാണനിൽ വീണ്ടുമൊരു പ്രഹരം.... അവളുടെ മിഴികൾ സന്തോഷം വെടിഞ്ഞ് ദുഃഖത്തിന് വഴിമാറി... മിഴികളിൽ ജലത്തരംഗം നീളെ മുഴങ്ങി... ഇറുന്ന് വീണവ ആ പേപ്പറിനേ നനച്ച് കൊണ്ട് ചിന്നി ചിതറി... അവൾക്ക് അവളോട് തന്നെ സഹതാപം തോന്നി... ഇങ്ങനെ ജീവിതം ജീവിച്ച് തീർക്കാൻ വിധിച്ചതിന്... മാളു കരയുന്ന ശബ്ദം കേട്ട് കാര്യം തിരക്കാൻ വന്ന ലക്ഷ്മിയിൽ അവള് അവളുടെ സങ്കടം പെയ്തിറക്കി... ഇൗ വേള രുദ്രൻ ഇവിടെ ഇല്ലെന്ന് അറിഞ്ഞ് കൊണ്ട് തന്നെ തമ്പിയുടെ വാഹനം കണിമംഗലം വീടിന്റെ ഗേറ്റ് കടന്ന് വന്നൂ... ❇ നീയെന്താ കുഞ്ഞുണ്ണി മിണ്ടാതെ ഇരിക്കുന്നെ... ആരുടെ കോൾ ആയിരുന്നു.... മൂകനായി ഇരിക്കുന്ന ദർഷിനേ കണ്ടവൻ ചോദിച്ചു... ലക്ഷ്മിക്കുട്ടി ആയിരുന്നു.... ഒഴുക്കൻ മട്ടിൽ അവൻ പറഞ്ഞു... അതിന് നിന്റെ മുഖത്തിന് എന്താ ഇത്ര വാട്ടം.... ഏട്ടൻ ഇത് എന്ത് ഭാവിച്ചാ.... ഇൗ ഡിവോഴ്‌സിന്റെ ആവശ്യം എന്താ.... പാവമല്ലെ ഏട്ടത്തി.... അടക്കി പിടിച്ച വിദ്വേഷം പുറത്തേക്ക് ചാടി... മ്മ്‌... അപ്പോ അവളെല്ലാവരേയും അറിയിച്ചു.... രുദ്രന്റേ മുഖത്ത് പുച്ഛം കലർന്നു... എന്തിനാ ഏട്ടാ ഇത്... സത്യം... ഏട്ടത്തി പാവാ...

ഏട്ടൻ ഇഷ്ടത്തോടെ അല്ലേ കെട്ടിയത്... പിന്നെ എന്തിനാ ഇത്.... അവൻ ദയനീയമായി ഡ്രൈവ് ചെയ്യുന്ന രുദ്രനെ നോക്കി... നിനക്ക് ഒന്നും അറിയില്ല... ഞാൻ അവളെ... ഒന്നുമില്ല.... പറയാൻ വന്നതവൻ വിഴുങ്ങി... ഏട്ടൻ എന്തോ ഒളിച്ച് വെക്കുന്നുണ്ട്... എനിക്ക് അറിയണം എല്ലാം... രുദ്രൻ നിശ്വസിച്ചു.... വണ്ടി മുന്നോട്ട് പായിച്ച് കൊണ്ട് തന്നെ അവളെ കെട്ടാൻ ഉണ്ടായ സാഹചര്യവും ഇപ്പോ ഡിവോഴ്‌സ്‌ ചെയ്യാനുള്ള സാഹചര്യവും പറഞ്ഞ് കൊടുത്തു... ഏട്ടൻ എന്തൊക്കെയാ പറയുന്നെ... ഏട്ടത്തിയുടെ അമ്മ കാരണം ആണെന്നോ നമ്മുടെ അമ്മയും അച്ഛനും മരിച്ചതെന്ന്.... കേട്ട് കഴിഞ്ഞതും ദർഷ് ചോദിച്ചു... മ്മ്‌ അതേ.... ഹൗ ഇട്സ്‌ പോസിബിൾ.... ഏട്ടത്തിക്ക് ഏട്ടത്തിയുടെ അമ്മ ആരാണെന്ന് പോലും അറിയില്ല... ജനിച്ച് ആ അമ്മയെ കണ്ട ഓർമ്മ ഇല്ല.... ഇപ്പോ കൂടെ ഉള്ളത് ഏട്ടത്തിയുടെ അമ്മ അല്ല ഏട്ടാ.... പിന്നെ എങ്ങനെ ഏട്ടത്തിയെ ഇതിലേക്ക് വലിച്ച് ഇഴച്ചു കാതുകൾ ഇത് വരെ കേൾക്കാതെ സത്യം കേട്ടതും രുദ്രൻ വണ്ടി സഡ്ഡൻ ബ്രേക്ക് ഇട്ട് ചവിട്ടി നിർത്തി..... വിശ്വാസം വരാതെ ദർഷിനെ തന്നെ മിഴിച്ച് നോക്കി... അവൻ അന്ന് മാളു പറഞ്ഞ കഥകൾ എല്ലാം രുദ്രന്‌ പറഞ്ഞ് കൊടുത്തു.... രുദ്രനാകെ വല്ലാതായി.... മനസ്സ് കൊണ്ടവൻ അതിനോട് പൊരുത്തപെടാൻ ശ്രമിച്ചില്ല... കേട്ടത് എല്ലാം അസത്യം ആകണെ എന്ന ചിന്ത.....

ഇനി ഇതെല്ലാം സത്യം ആണെങ്കിൽ താൻ ചെയ്തത് മാപ്പർഹിക്കാത്ത പാപം ആണെന്ന് അവനറിയാം.... ഒരു തെറ്റും ചെയ്യാത്ത പെണ്ണിനെ ... അവൻ ചെയ്ത് കൂട്ടിയത് എല്ലാം ഒരുവേള കൺമുന്നിൽ പ്രത്യക്ഷമായി ... ഇതെല്ലാം അവളും അവളുടെ അമ്മയും ചേർന്ന് ഒരുക്കിയ നാടകം ആണെങ്കിലോ.... ഏട്ടന് ഇപ്പോഴും വിശ്വാസം വരുന്നില്ലെങ്കിൽ നമ്മുക്ക് ഏട്ടത്തിയുടെ ഇപ്പോഴത്തെ അമ്മ ഇല്ലെ ഗീത ആന്റി... അവരോട് ചോദിക്കാം.... അവർ ഒരുക്കിയ നാടകം ആണെങ്കിൽ അവർ സത്യം പറയുമോ.... എങ്കിൽ പിന്നെ എന്താ വഴി... എന്നാ നമ്മുക്ക് ഏട്ടത്തിയുടെ നാട്ടിലേക്ക് പോയി തിരക്കിയാലോ.... അതാവും നല്ലത്... ഇന്നന്നെ വേർതിരിക്കാ മണ്ണും കല്ലുമോക്കെ.... എന്നിട്ട് മതി ഡിവോഴ്സ്‌..... കുഞ്ഞുണ്ണി പറയുന്നത് തന്നെയാണ് ശെരി എന്നവന് തോന്നി.... ഉള്ളിൽ ഒരു ഉൾഭയം ഇതിനോടകം ഉടലെടുത്തിരുന്നു .... വാഹനം മാളുവിന്റെ നാട്ടിലേക്ക് തിരിച്ചു... ചേമ്പോത്ര ഗ്രാമത്തിലെ ത്രിക്കേടത്ത്‌ മനയിലേക്ക്‌.... പോകും വഴി വന്ന തമ്പിയുടെ കൊളിൽ വരാൻ വൈകുമെന്ന് മാത്രം പറഞ്ഞ് രുദ്രൻ കോൾ കട്ട് ചെയ്തു..... അഗ്നി പർവതം പോലെ പുകയുകയാണ് മനസ്സ്...... മാളുവിനെയും മനസ്സിലിട്ടു കൊണ്ടവൻ സ്റ്റിയറിങ് നിയന്ത്രിച്ചു...........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story