സിന്ദൂരമായ്‌ ❤: ഭാഗം 18

sinthooramay

രചന: അനു

വാഹനം മാളുവിന്റെ നാട്ടിലേക്ക് തിരിച്ചു... ചേമ്പോത്ര ഗ്രാമത്തിലെ ത്രിക്കേടത്ത്‌ മനയിലേക്ക്‌.... പോകും വഴി വന്ന തമ്പിയുടെ കൊളിൽ വരാൻ വൈകുമെന്ന് മാത്രം പറഞ്ഞ് രുദ്രൻ കോൾ കട്ട് ചെയ്തു..... അഗ്നി പർവതം പോലെ പുകയുകയാണ് മനസ്സ്...... മാളുവിനെയും മനസ്സിലിട്ടു കൊണ്ടവൻ സ്റ്റിയറിങ് നിയന്ത്രിച്ചു ❇ രുദ്രന്റെ ജിപ്സി ചെമ്പോത്രാ ഗ്രാമം തൊട്ടു ... അടുത്ത് കണ്ട ചായക്കടയിൽ ചോദിച്ചു അവർ തൃക്കേടത്ത് മന കണ്ടെത്തി... രുദ്രനു ശാരീരികമായും മാനസികമായും തളർച്ച സംഭവിക്കുന്നത് ഒര് വിറയലോടെ അവനറിഞ്ഞിരുന്നു... താൻ കരുതിയത് തെറ്റാണെങ്കിൽ എന്ന ചിന്ത അവനെ ഉടലോടെ വിഴുങ്ങി... വിശാലമായ മുറ്റം .... പതിനാറു കെട്ട് തറവാട്... മണൽ തരികൾ പറത്തി മുൻപരിചയം ഇല്ലാത്ത വാഹനം കണ്ടതും നടുമുറ്റത്ത് കളിച്ചിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികൾ എല്ലാം പരിഭ്രമത്തോടെ കളി നിർത്തി ഒതുങ്ങി നിന്നു...

രുദ്രന്റെ പാദം ആ മണ്ണിൽ പതിഞ്ഞതും ഉമ്മറകോലായയിൽ നാട്ടുവർത്താനം പറയുകയായിരുന്ന പുരുഷ കേസരികൾ എഴുന്നേറ്റ് അണിനിരന്നു നിന്നു... അതിൽ അല്പം പ്രായം ചെന്ന വ്യക്തി ഏവരിൽ നിന്നും മുന്നോട്ട് ആഞ്ഞു വന്നു... ആരാ.... ഇവിടെ ഒന്നും കണ്ടട്ടില്ല്യാലോ... ഞങൾ കുറച്ച് ദൂരത്ത് നിന്നാണ് ... രുദ്രൻ മറുപടി പറഞ്ഞു... കേറി വരാ.... ഒരു പുഞ്ചിരിയോടെ അയാൾ അവരെ ക്ഷണിച്ചു... കൂടെ മറ്റുള്ളവരും... രുദ്രന്റെ മുഖത്ത് നിർവികാരത ആയിരുന്നു... പക്ഷേ കുഞ്ഞുണ്ണിയുടെ മുഖത്ത് ദേഷ്യം മിന്നി മാഞ്ഞിരുന്നു... ഇവരുടെ ഒരു മുഖം പറഞ്ഞ് കേട്ട അറിവ് ഉള്ളത് കൊണ്ട്... ഞങ്ങള്ക്ക് അങ്ങിട് മനസിലായില്ല്യ... ആരാ... വരവിന്റെ ഉദ്ദേശ്യം ... ഞങൾ ഇവിടത്തെ മാളവികയെ പറ്റി അറിയാൻ....പതർച്ചയോടെ അവൻ പറഞ്ഞ് നിർത്തി...

അത്ര നേരം പുഞ്ചിരിച്ച് തൂകി നിന്നവരുടെ മുഖത്ത് കാർമേഘം മൂടിയത് പോൽ കറുത്തു... രൂക്ഷ ഭാവം ..... ഏത് മാളവിക ... ഇവിടെ ഒരു മാളവികയും ഇല്ല.. പിന്നിൽ നിന്നൊരാൾ ചീറി... വിശ്വം പറഞ്ഞത് നേരാ ... അങ്ങനെ പേരുള്ള ഒരാളും ഇവിടെ ഇല്ല്യ... പ്രായം ചെന്നയാൾ അയാൾക്കൊപ്പം കൂടി മുൻപ് ഉണ്ടായിരുന്നോ ... കുഞ്ഞുണ്ണി ഉള്ളിലെ ദേഷ്യം അടക്കി പിടിച്ചു ചോദിച്ചു... കല്ലുവെച്ച നുണകൾ ആണ് തങ്ങളോട് പറയുന്നത് എന്ന് ഉത്തമ ബോധ്യം അവന് ഉണ്ടായിരുന്നു... ഇവിടെ അങ്ങനെ ഒരു പെൺകുട്ടി ഇല്ല... നിങ്ങൾക്ക് വീട് മാറിയതാകും ..... ഇവര് നുണ പറയുവാ ഏട്ടാ... ഇവർ മനപ്പൂർവം പറയാതെ ഇരിക്കുന്നതാണ്.......

കുഞ്ഞുണ്ണി അവരെ എല്ലാം കണ്ണ് കൂർപ്പിച്ചു കാണിച്ചു... മക്കളെ ഞങ്ങള് എന്തിന് നുണ പറയണം.. അങ്ങനെ പേരുള്ള ഒരു പെൺകുട്ടി ഞങ്ങളുടെ കുടുംബത്തിൽ ജന്മം കൊണ്ടട്ടില്ല്യ... ക്ഷമിക്കണം... ഞങ്ങൾക്ക് തെറ്റ് പറ്റിയതാകും... ഞങ്ങള് എന്നാൽ ഇറങ്ങുവാണ്‌... രുദ്രൻ കൈകൂപ്പി പറഞ്ഞ് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... ഇവർക്ക് ആയി കൊണ്ട് വന്നിരുന്ന സംഭാരം തിരികെ കൊണ്ട് പോക്കൊളാൻ കൂട്ടത്തിൽ നിന്നൊരാൾ കണ്ണ് കൊണ്ട് ആംഗ്യം കാണിക്കുന്നതും അവന്റെ ശ്രദ്ധയിൽപ്പെട്ടു കുഞ്ഞുണ്ണി അപ്പോഴും എഴുന്നേൽക്കാൻ തയ്യാറായിരുന്നില്ല .... നെറ്റിയിൽ കളഭവും ദേഹത്ത് പൂണൂലും ധരിച്ചത് കൊണ്ട് ഒന്നും ഒരു നല്ല മനുഷ്യൻ ആകില്ല.... ഓർത്ത് ഇരുന്നോ... കുഞ്ഞുണ്ണി ശൗര്യത്തോടെ പറഞ്ഞ് പടികൾ ഇറങ്ങി...

നിൽക്കുന്നവർക്ക് രക്തം തിളച്ചു കയറുന്നുണ്ടായിരുന്നു... അത് കൊണ്ട് തന്നെ അവർ പോകുന്നത് പോലും നോക്കാതെ അവരെല്ലാം അകത്തേക്ക് കയറി കതകടച്ചു.... എനിക്ക് ഉറപ്പാ ഏട്ടാ ഇവരെല്ലാം നുണ പറയുവാ.... പല്ല് ഞെരിച്ചു കുഞ്ഞുണ്ണി പറയുമ്പോൾ രുദ്രൻ അവനെ തറപ്പിച്ചൊന്ന് നോക്കി... ഏട്ടൻ തന്നെ പറ... അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും എന്തോ പന്തികേട് തോന്നിയില്ലേ... രുദ്രൻ മറുപടി പറഞ്ഞില്ല... കാരണം അവന് അങ്ങനെ ഒരു തോന്നൽ ഉണ്ടായിരുന്നു.... ഉള്ളിലെ തിരയിളക്കം അവരുടെ മറുപടി കേട്ടിട്ടും ശമിച്ചിരുന്നില്ല ... ഇനി ഇവിടെ നിന്നിട്ട് എന്താ കാര്യം... വാ പോകാം.... എന്നാലും ഒരു വട്ടം കൂടെ നമ്മുക്ക് ഒന്ന്..... പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി... ദർഷ് ദേഷ്യം മൂലം ആ മുറ്റത്ത് ആഞ്ഞ് ചവിട്ടി...

എന്നിട്ട് രുദ്രന് പിന്നാലെ നടന്നു... പോകും നേരം പിന്നിൽ നിന്നും മുരടനക്കുന്നത്‌ പോലുള്ള ശബ്ദം കേട്ട് ഇരുവരും തിരിഞ്ഞ് നോക്കി... കൈ കുഞ്ഞിനെയും തോളിൽ ഏന്തി ഒരുവൾ അവർക്ക് നേരെ വരുന്നു...വരുമ്പോഴും പിന്നിലേക്കും മറ്റും പാളി നോക്കുന്നുണ്ട്... മാളുവിനേ തിരക്കി വന്നവർ അല്ലേ... അവൾ നിങ്ങടെ ഒപ്പം ഉണ്ടോ... ആ മുഖത്ത് ആധി ആയിരുന്നു.... വിടർന്ന മിഴികളിൽ സന്തോഷം ആയിരുന്നു... അവരെ നോക്കി കൊണ്ട് അവൾ ആരാഞ്ഞു.... രുദ്രൻ പകപ്പൊടെ തന്നെ നിന്നു... ഇത് വരെ അങ്ങനെ ഒരാളെ അറിയില്ലെന്ന് പറഞ്ഞ വീട്ടിൽ നിന്ന് തന്നെ ആ പേര് ഇങ്ങോട്ട് ചോദിച്ചിരിക്കുന്നു.... കുഞ്ഞുണ്ണിക്കും ഇരട്ടി സന്തോഷം.... അതേ... നിങ്ങള്.... നമ്മുക്ക് ഇവിടെ നിന്ന് സംസാരിക്കണ്ട.. രണ്ടടി നടന്നാൽ ഞങ്ങളുടെ വീടാ... വരൂ.....

അവൾ മുന്നോട്ട് നടന്നു... പോകും നേരവും അവൾ പിന്തിരിഞ്ഞ് നോക്കാൻ മറന്നില്ല ശില ആയി നിലയുറപ്പിച്ച് നിൽക്കുന്ന രുദ്രനെ തട്ടി വിളിച്ചു കുഞ്ഞുണ്ണി... ഇരുവരും സമയം കളയാതെ വാഹനത്തിൽ കയറി ... പോയവൾക്ക്‌ പിന്നിലായി വണ്ടി എടുത്തു... ഒരു കുഞ്ഞു വീടിന് മുറ്റത്ത് അവൻ വാഹനം നിർത്തി ഇട്ടു... കൈ കുഞ്ഞിനെ അടുത്ത് നിൽക്കുന്ന പ്രായമായ സ്ത്രീക്ക് നൽകി അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു... നമ്മുടെ മാളുവിനേ ഇവർക്കറിയാം അമ്മേ... അതാ ഇങ്ങോട്ട് കൂട്ടിയത്... തൃക്കെടത്ത് നിന്നു ഒന്നും പറയാൻ പറ്റില്ലല്ലോ... അമ്മ പോയി ചായ എടുക്ക്‌... വന്നിരിക്കുന്നവരെ ഉറ്റുനോക്കുന്ന ആ അമ്മയോട് അവൾ പറഞ്ഞു... മാളു എന്ന പേര് ആ സ്ത്രീയിൽ ഉണ്ടാക്കിയ സന്തോഷം അവരുടെ പുഞ്ചിരിയിൽ പ്രകടമായി...

മാളവികയെ എങ്ങനെ അറിയാം.. ആരാ അവളുടെ... ആ വീട്ടിൽ ഉള്ളവർ പറഞ്ഞത് പക്ഷേ.... രുദ്രൻ വെപ്രാളം പൂണ്ടു... ചോദിക്കാൻ ഉള്ളതെല്ലാം പാതിക്ക്‌ വേച്ച് മുറിഞ്ഞു പോയി... ഞാൻ മീനാക്ഷി .... മീനു ചേച്ചി അല്ലേ... എന്നോട് പറഞ്ഞിട്ടുണ്ട്... കാര്യസ്ഥന്റേ മകൾ.. മാളു ഏട്ടത്തിയുടെ കളി കൂട്ടുകാരി... ആഹാ... എന്നെ പറ്റി എല്ലാം പറഞ്ഞിട്ടുണ്ട് ലോ.... കുഞ്ഞുണ്ണി പറയുന്നത് കേട്ട് മീനു അൽഭുതപ്പെട്ടു അത്യന്തം സന്തോഷം പൂണ്ട് കുഞ്ഞുണ്ണി പറയുന്നത് കേൾക്കെ രുദ്രനും അറിയാതെ വാ പൊളിച്ചു പോയി... ഇതൊക്കെ ഇവന് അറിയാം... തനിക്ക് ഒന്നും അറിയില്ല... തെല്ലും ജാള്യതയോടെ അവൻ ഇരുവരെയും നോക്കി... കണ്ടോ ഏട്ടാ ഞാൻ പറഞ്ഞില്ലേ അവർ നുണ പറയുന്നതാണ്. .. മീനു ചേച്ചിയെ പറ്റി മാളു ഏട്ടത്തി പറഞ്ഞിട്ടുണ്ട് എന്നോട്...

ഏട്ടത്തി... അവളുടെ ആരാ നിങ്ങള്... ഇപ്പോ ഇങ്ങോട്ട് വന്നത് എന്തിനാണ്.. അവൾ നിങ്ങൾക്ക് ഒപ്പം ഇല്ലെ !????!? എന്റെ ഏട്ടത്തിയാണ്... ഞങ്ങടെ കൂടെ തന്നെ ഉണ്ട്...ഏട്ടത്തിയെ പറ്റി ഞങ്ങൾക്ക് കൂടുതൽ ഒന്നും അറിയില്ല... അത് അറിയാൻ ആണ് ഇങ്ങോട്ട് വന്നത്... അപ്പോ അവര് പറയാ ഏട്ടത്തിയെ അറിയെ ഇല്ലായെന്ന്... തെല്ലും അമർഷത്തോടെ അവൻ പറഞ്ഞ് നിർത്തി... മ്മ്‌ഹ്‌... അവരങ്ങനെ അല്ലേ പറയൂ... അവിടത്തെ ഒരുവൾ ആയി അവളെ കണ്ടിട്ട് കൂടി ഇല്ല.... മ്മ്‌ അതും ഏട്ടത്തി പറഞ്ഞിട്ടുണ്ട്... പെട്ടെന്ന് ഒരു ദിവസം അവളെ കാണാതായപ്പോൾ ... അത്രയും വിഷമം തട്ടി കാണും... അത്രക്കും ക്രൂരന്മാർ ആണ് ആ മനേൽ ഉള്ളത്.... ഏട്ടത്തി എന്തിനാ ഇവിടെ നിന്നും പോയത്.... അതൊന്നും ഞങ്ങളോട് പറഞ്ഞില്ല..

. മീനു അവൾക്ക് അറിയാവുന്ന കാര്യങ്ങള് എല്ലാം പറഞ്ഞു... ബന്ധുക്കൾ കാട്ടി കൂട്ടിയ ചെയ്തികളും അവളെ വിറ്റതും എല്ലാം.... കുഞ്ഞുണ്ണി പലതും കേട്ടതായിരുന്ന്.. എന്നാൽ രുദ്രനെല്ലാം പുതിയ അറിവുകൾ ആയിരുന്നു... കറ പറ്റാത്ത സത്യങ്ങൾ... അവളെ വിറ്റു എന്ന് കേട്ടപ്പോൾ ഇരുവരും ഞെട്ടി... ഒരു പെണ്ണിനെ അവളുടെ ശരീരത്തിന് വിറ്റ നരാധനന്മാരെ ആണ് തങ്ങൾ മുൻപേ കണ്ടതെന്ന് അവരോർത്തു... മാളുവിനേ വാങ്ങാൻ വന്നവർ അവളെ കൊണ്ട് പോയി കൊന്നെന്നാ ഞങ്ങള് കരുതിയിരുന്നത് .... ഇപ്പോഴാ സമാധാനം ആയത്... അവളവിടെ സന്തോഷത്തോടെ അല്ലേ... കല്യാണം കഴിഞ്ഞ് എത്രനാൾ ആയി... അവളെ കാണാൻ കൊതി ആവുന്നുണ്ട്... അവളെയും കൊണ്ട് വരാമായിരുന്നു ...

മീനു അവിടെ വാചാലയാകുമ്പോൾ രുദ്രനൊന്നും പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല .. തരിച്ചിരുന്നു.. കുറ്റബോധം തികട്ടി വരുന്നു... അവളെ ഒന്നറിയാൻ ശ്രമിച്ചിരുന്നു എങ്കിൽ... എന്തൊക്കെയാണ് താൻ ചിന്തിച്ച് കൂട്ടിയത്.... ഗീതയുടെ മകൾ അല്ലെന്ന സത്യം അവനെ തളർത്തി കളഞ്ഞു... ആ പ്രായത്തിൽ തന്നെ അവളനുഭവിച്ച കഷ്ട്ടതകൾ കേട്ടപ്പോൾ അവന് അവനോട് തന്നെ അറപ്പും വെറുപ്പും തോന്നി.... താനും അവളെ കൊല്ലാക്കൊല ചെയ്യുകയായിരുന്നില്ലെ... കുറ്റബോധം കൊണ്ട് തല താനെ താണു.. നോക്ക് ഏട്ടാ... ഏട്ടത്തിയുടെ മുഖത്തിന് ഒരു മാറ്റവും വന്നട്ടില്ലാ അല്ലേ... ദർഷ് രുദ്രനുനേരെ മാളുവിന്റെ ഇൗ നാട്ടിൽ അവസാന നാളുകളിൽ എപ്പോഴോ എടുത്ത ചിത്രം കാണിച്ച് കൊടുത്തു.... മുടി ഇരുവശത്തും പിന്നി പാവാടയും കുപ്പായവും ഇട്ട് മീനുവിനൊപ്പം നിൽക്കുന്ന മാളു.... അതേ മാളു തന്നെ... ആ മുഖഛായക്ക് ഒരു മാറ്റവും ഇല്ല...

ചിത്രം കണ്ടതോടെ അവനുറപ്പായി അവൾ ഗീതയുടെ മകൾ അല്ലെന്ന്.... പക്ഷേ താൻ ചോദിച്ച് അറിഞ്ഞതാണ്... ഗീതക്ക് ഒരു മകൾ ഉണ്ട്.... മാളവിക എന്ന് പേര് തന്നെ ആയിട്ട്... അത് അറിവ് ഉള്ളത് കൊണ്ടാണ് താൻ മുന്നും പിന്നും നോക്കാതെ എല്ലാം ചെയ്ത് കൂട്ടിയത്.... ന്യായികരിക്കാൻ ശ്രമിക്കുമ്പോൾ സംശയത്തിന്റെ കുരുക്കുകൾ മുറുകുകയാണ്‌ ചെയ്തത്.... പിന്നൊരിക്കൽ വരാമെന്ന് പറഞ്ഞ് ഇരുവരും യാത്രയായി.... യാത്രയിൽ ഉടനീളം കുഞ്ഞുണ്ണി മാളുവിനേ അപലപിച്ചു കൊണ്ടും അവളുടെ ബന്ധുക്കളെ കുറ്റപ്പെടുത്തി കൊണ്ടും സംസാരിച്ചു... രുദ്രന്റെ മനസ്സിൽ സംശയത്തിന്റെ കൂമ്പാരം ആയിരുന്നു.... സങ്കടവും ദേഷ്യവും കുറ്റബോധവും മറുവശത്ത്... അതിനൊരു പരിഹാരം ഇനിയില്ല.... ഇപ്പോ ഏട്ടന്റെ തെറ്റിദ്ധാരണ മാറിയില്ലേ...

ഏട്ടത്തി പാവാ... ഡിവോഴ്സ് ഒന്നും ചെയ്യണ്ട... ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ .... നമ്മുക്ക് ഒരിടത്ത് കൂടെ പോകണം കുഞ്ഞുണ്ണി.... എന്നാലേ ഇൗ കുരുക്ക് പൂർണമായും അഴിയൂ... കലങ്ങിയ മിഴികൾ അമർത്തി തുടച്ചു അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു... ❇ മോളിങ്ങനെ കരയുമ്പോൾ ഞാൻ എങ്ങനെയാണ് സാർ പോകുന്നത്.... കടയിലേക്ക് പോകാൻ ലക്ഷ്മിയെ നിർബന്ധിച്ച് കൊണ്ടിരിക്കുന്ന തമ്പിയോടായി ലക്ഷ്മി പറഞ്ഞു.... അതൊക്കെ ഞാൻ മാറ്റി കൊടുക്കാം ... ഇപ്പോഴത്തെ പിള്ളേർക്ക് വിവാഹം എന്നുപറയുന്നത് ഒരു കളി അല്ലേ... തോന്നുമ്പോൾ കെട്ടാ മതിയാകുമ്പോൾ നിർത്താ... അവനെ ഞാൻ പറഞ്ഞ് മനസ്സിലാക്കിപ്പിക്കാം ...

എന്റെ വാക്ക് അവൻ എതിർക്കില്ല... അത് അറിയാലോ ലക്ഷ്മിക്ക്.... കുഞ്ഞിന് എങ്ങനെ തോന്നിയോ ഇത്... പാവം പിടിച്ച ഒന്നാ ആ അകത്ത് ഇരുന്നു കരയുന്നത്... ശാപം കിട്ടും ഇനിയും ആ മോളെ കരയിപ്പിച്ചാൽ ... ലക്ഷ്മിയുടെ കവിളലൂടെ മിഴിനീർ ചാലിട്ടൊഴുകി... ലക്ഷ്മി എന്നാല് പോകാൻ നോക്കിക്കോളൂ... കുറച്ച് നേരം കൂടെ കാക്കാം... കുഞ്ഞിനെ കണ്ടിട്ടേ എന്തായാലും പോകുന്നുള്ളൂ.... ആ മോളുടെ കണ്ണീർ എന്നെ കൊണ്ട് കണ്ട് നിക്കാൻ ആവില്ല...... സാർ ഇരിക്ക്... ഞാൻ മോളുടെ അടുത്ത് ഉണ്ടാവും.... നാശം.... പടികൾ കയറി പോകുന്ന ലക്ഷ്മിയെ നോക്കി തമ്പി മുഷ്ട്ടി ചുരുട്ടി...... എങ്ങനെ എങ്കിലും ഇൗ @#"₹₹# നേ പറഞ്ഞ് വിടണം... ഇത്രയും നല്ലൊരു അവസരം തനിക്ക് ഇനി ലഭിക്കാൻ ഇല്ല.......

ഇൗ കരച്ചിൽ ഒക്കെ ഞാൻ തരുന്ന സുഖത്തിൽ പോകുമെടി പെണ്ണേ.... ചുണ്ടിൽ ഞെരടി ഒരു പ്രത്യേക ഭാവത്തിൽ തമ്പി മുറിയിലേക്ക് മിഴികൾ പായിച്ചു... ❇ പോയതിനേക്കാൾ ഇരട്ടി വേഗതയിൽ ആണ് രുദ്രൻ വാഹനം ഓടിച്ചത്...വാഹനത്തിന്റെ സ്പീഡിൽ കോരി തരിച്ച് ഇരിക്കുകയായിരുന്നു കുഞ്ഞുണ്ണി... വീട്ടിലേക്ക് ഉള്ള വഴിയിലേക്ക് കടക്കാതെ വാഹനം മുന്നോട്ട് നീങ്ങി... ഇടവഴിയിലൂടെ കടന്ന് ജിപ്സി ഗീതയുടെ വീടിന് മുന്നിൽ നിർത്തി... വാഹനം ഓഫ് പോലും ചെയ്യാതെ രുദ്രൻ ചാടി ഇറങ്ങി.... അവന്റെ പോക്ക് കണ്ടിട്ട്‌ ദർഷിൽ ഭീതി ഉളവാക്കി.... എഞ്ചിൻ ഓഫ് ആക്കി ഇറങ്ങാൻ നേരം ലാൻഡ് ഫോൺ കോൾ അവനിലേക്ക് എത്തി... ഞങൾ ദാ എത്തി... ഹാ പോകുവാൻ ആണെങ്കിൽ പോയിട്ട് വേം വന്നോ...

അങ്കിൾ ഉണ്ടല്ലോ... കുഴപ്പമില്ല... ഞങ്ങള് ദാ വരുന്നൂ.... ഇത്രയും പറഞ്ഞ് കോൾ കട്ടാക്കി.... രുദ്രൻ അകത്ത് കയറുമ്പോൾ ഗീത കിടക്കുകയായിരുന്നു .... വിയർത്തോലിച്ച് കിതക്കുന്ന അവനെ കണ്ടതും ഗീത ഹോം നേഴ്സിനോട് പറഞ്ഞ് എഴുന്നേറ്റ് ഇരുന്നു...എന്താ മോനെ... ആകെ വല്ലാതായിണ്ടല്ലോ.... നിങ്ങൾക്ക് ഒരു മകൾ ഉണ്ടായിരുന്നു... മാളവിക എന്ന് പേരുള്ള... അവൾ എവിടെ.... മോൻ ഇതെന്താ ചോദിക്കുന്നത്... മോൾ അല്ലെ കണിമംഗലത്തുള്ളത്... മോന്റെ ഭാര്യ... ഛെ.... നിങ്ങളുടെ നുണകൾ കേൾക്കാൻ ഉള്ള മാനസിക അവസ്ഥയിൽ അല്ല ഞാൻ... നിങ്ങളുടെ മകൾ അല്ല എന്റെ ഭാര്യ ആയ മാളവിക... അവളുടെ തറവാട്ടിൽ പോയിട്ടാണ് ഞാൻ വരുന്നത്... മോനേ അത്.... ഗീത ഞൊടിയിടയിൽ വിയർത്ത് കുളിച്ച്....

നിങൾ ഇങ്ങനെ ഒന്നും സംസാരിക്കാൻ പാടില്ല.... ഹോം നേഴ്സ് ഇടക്ക് കയറിയതും രുദ്രൻ അവരെ പിടിച്ച് പുറത്താക്കി കതക് അടച്ച് കുറ്റിയിട്ടു... എന്റെ സമനില തെറ്റി നിൽക്കുവാണ്... പറയുന്നത് അക്ഷരംപ്രതി സത്യമാകണം .. നിങ്ങളുടെ മകൾ എവിടെ...??!!? അവൾക്ക് എന്ത് സംഭവിച്ചു...?!!!! ഇതിലുപരി എന്റെ അമ്മയുടെ മരണത്തിന് നിങ്ങൾക്ക് ഉള്ള പങ്ക്‌ എന്താണ്....??!!!! മകൾ ഇല്ലെന്ന് നിങൾ കള്ളം പറയരുത്.... ഞാൻ കണ്ടതും കേട്ടതും ആണ് ... നാട്ടുക്കാർ വേശ്യ ആണെന്ന് പറഞ്ഞ് നിങ്ങളെ ഇരുവരെയും കല്ലെടുത്ത് എറിയുമ്പോൾ ആ കൂട്ടത്തിൽ കാഴ്ച്ചക്കാരൻ ആയി ആ പന്ത്രണ്ട് വയസുക്കാരൻ ഉണ്ടായിരുന്നു... പിന്നെ എന്റെ അമ്മയെ അറിയില്ലെന്ന് കൂടെ കൂടെ പറയുന്ന കള്ളവും വേണ്ട...

എന്റെ അമ്മയോടൊപ്പം ഞാൻ കണ്ടിട്ടുള്ളതാണ് നിങ്ങളെ... അന്നന്നെ നോക്കി പുഞ്ചിരിക്കുമ്പോ അറിഞ്ഞിരുന്നില്ല പലതും.... രുദ്രൻ രൗദ്ര ഭാവം പൂണ്ട് ആളികത്തി ... മോൻ ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ..... ഞാൻ ഒന്നും അറിഞ്ഞിട്ടില്ല... എന്തിനാ നിങ്ങള് കള്ളം പറയുന്നത്... ഞാൻ ഇൗ കാൽക്കൽ വീണ് അപേക്ഷിക്കാം... സത്യങ്ങൾ അറിയാൻ ഉള്ള അവകാശം എനിക്കില്ലെ... രുദ്രൻ ഗീതയുടെ കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു... അവന്റെ കണ്ണീർ ആ വരണ്ട കാലിനെ നനച്ച് ഒഴുകുമ്പോൾ ഗീത പിടഞ്ഞു... ഓർക്കാൻ നിനക്കാത്ത പലതും ഓർത്തെടുത്ത് കൊണ്ട്... ഞാൻ പറയാം... എല്ലാം പറയാം.... ഗീത നിവർന്നു എഴുന്നേറ്റ് കൊണ്ട് അവന്റെ മുഖം ഒപ്പി കൊടുത്തു... മോൻ പറഞ്ഞത് ശെരിയാണ്... മോന്റെ ഭാര്യ എന്റെ ചോര അല്ല.. എന്നാ ഒരു മകൾ ഉണ്ടായിരുന്നു...

ഇതേ പേരുള്ള ഒരു കുഞ്ഞ്.. ന്റെ മാളൂട്ടി... ആ വാക്കുകൾ ഉചരിക്കുമ്പോൾ ചുണ്ടുകൾ വിറച്ചു... ഞാനും മോളും മാത്രം അടങ്ങുന്ന കുടുംബം... ഭർത്താവ് പണ്ടെക്ക്‌ പണ്ടെ ഉപേക്ഷിച്ച് പോയി... സ്വത്ത് എന്ന് പറയാൻ വീട് പോലും ഇല്ലാത്ത കാലം ഉണ്ടായിരുന്നു...മറ്റുള്ളവരുടെ വിഴിപ്പ്‌ അലക്കിയും എച്ചിൽ പാത്രം കഴുകിയും അന്നത്തെ വക കണ്ടെത്തിയവൾ... എനിക്ക് അവളും അവൾക്ക് ഞാനും മതി വിഷമങ്ങൾ ല്ലാം മറക്കാൻ .. എട്ട് വയസ്സ് തികഞ്ഞു എന്റെ മാളൂന്... നെഞ്ചിനു വല്ലാത്ത വേദന ഉണ്ടെന്ന് മോള് കരഞ്ഞ് കൊണ്ട് വരും. . ഒന്നുമില്ലെന്ന് കരുതി ഞാൻ നെഞ്ചൊക്കെ തടവി കൊടുക്കും... കുറേശ്ശെ കുറേശ്ശെ മോൾക്ക് ശ്വാസം വലിക്കാൻ ബുദ്ധിമുട്ട് ആയി തുടങ്ങി... രുദ്രൻ എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു...

ഉള്ളിൽ മിടിക്കുന്ന ഹൃദയത്തിൻ ധ്വനി മുറുക്കെ പിടിച്ചു കൊണ്ട്... ഹൃദയത്തിന് വന്ന തുള....അതായിരുന്നു ന്റെ മോളുടെ വല്ലായ്മക്ക് കാരണം... സ്വകാര്യ ആശുപത്രിയിൽ കേറി ചെല്ലാൻ ഉള്ള ത്രാണി ഇല്ലായിരുന്നു... സർക്കാർ ആശുപത്രിയിൽ ആണേൽ അതിന് ഉള്ള ചികിത്സേം ഇല്ലാ... നെട്ടോട്ടം ഓടി ഞാൻ മോളേം കൂട്ടി.... എല്ലാവർക്കും മുന്നിൽ കൈ നീട്ടി... ആരും കനിഞ്ഞില്ല..... പകരം ആയി ചോദിക്കുന്നത് മാനം...പകരമില്ലാതെ ന്റെ മോളുടെ മുഖം കണ്ട് ആരെങ്കിലും കനിയുമെന്ന് എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു... അങ്ങനെ ആണോ എന്റെ അമ്മേ പരിചയപ്പെട്ടത് .... രുദ്രൻ ഇടക്ക്‌ കയറി... അവന്റെ വ്യഗ്രത കണ്ടപ്പോൾ ഗീത ആ നെറുകയിൽ പയ്യെ തലോടി... അങ്ങനെ ഇരിക്കെ ആണ് ഒരാൾ എന്നെ തേടി ഇങ്ങോട്ട് വന്നത്...

ഞങളുടെ സങ്കടം തീർക്കാൻ എത്തിയ ദൈവദൂതൻ ... അയാളാണ് എനിക്ക് നിന്റെ അമ്മയെ പറ്റി പറഞ്ഞ് തന്നത്... നിന്റെ അമ്മയെ ചെന്ന് സങ്കടം ബോധിപ്പിക്കാൻ അല്ല എന്നോട് പറഞ്ഞത് മറിച്ച് അവരെ അവർ പറയുന്നിടത്ത് എത്തിക്കാൻ ആയിരുന്നു... സംശയം തോന്നി... ചോദിച്ചു... അവരുടെ ഒറ്റ പെങ്ങൾ ആണെന്ന്... കെട്ടിച്ചയച്ച വീട്ടിൽ നിന്നും അവളെ പുറത്തേക്ക് വിടില്ല..കല്യാണത്തിന് സമ്മതിക്കാത്തത് കൊണ്ട് ഞങ്ങളോട് ദേഷ്യത്തിൽ ആയിരിക്കും.. ഒന്ന് കണ്ട് മിണ്ടിയാൽ ഞങ്ങളുടെ ഇടയിലെ പരിഭവം തീരും.... അവളെ ഒരു നോക്ക് കാണാൻ ആണ് അത് നീ ഞങ്ങൾക്ക് വേണ്ടി ചെയ്ത് തരണം... നിന്റെ മോളുടെ കാര്യം തന്നെ ചെന്ന് പറഞ്ഞാൽ മതി.... മോളെ ഒന്ന് കാണാൻ വരാൻ പറയുക...

നിർബന്ധിക്കേണ്ടി വരില്ല... അവരുടെ കണ്ണീരിലും മറ്റും ഞാൻ വിശ്വസിച്ചു പോയി... ഇത് ചെയ്താൽ എന്റെ മകളുടെ ഓപ്പറേഷൻ അവർ നടത്തി തരുമെന്ന് ഉറപ്പ് തന്നത് മുതൽ ഞാൻ തീർത്തും അന്ധയായി... നിന്റെ അമ്മയെ ഞാൻ വന്ന് കണ്ടൂ... സംസാരിച്ചു... സ്വന്തം മകളെ പോലെ കണ്ട് വേവലാതി പെടുന്ന നിന്റെ അമ്മയെ കണ്ടപ്പോൾ എനിക്ക് ആദരവ് ആണ് തോന്നിയത്... കാണാൻ വരുന്നതിനു മുമ്പ് തന്നെ എനിക്ക് പണം തന്ന് ഓപ്പറേഷൻ നടത്തി തരാമെന്ന് നിന്റെ അമ്മ ഏറ്റു... പിന്നെ നിന്റെ അമ്മയെ എന്തിന് അവരുടെ അടുക്കൽ എത്തിക്കണം എന്നായിരുന്നു എന്റെ ചിന്ത... പിന്നീട് അവർ വീട്ടിലേക്ക് വന്നപ്പോൾ ഞാൻ പറഞ്ഞു നടന്നതെല്ലാം... എന്റെ മനസ്സിൽ ഉള്ളത് അവരുടെ അടുത്ത് പറഞ്ഞപ്പോൾ മട്ടും ഭാവവും മാറി...

യാമിനി പണം തന്ന് എന്റെ മോളുടെ ഓപ്പറേഷൻ അവർ നടത്തിക്കില്ലെന്ന് സമർത്ഥിച്ചു... നിന്റെ അമ്മയുടെ വാക്കുകളിൽ എനിക്ക് ഉറച്ച ബോധ്യം ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അവരുടെ വാക്കുകളെ കണക്കിൽ എടുത്തില്ല... ഞാൻ ചെയ്യില്ലെന്ന് തീർത്ത് പറഞ്ഞപ്പോൾ പോകും നേരം അവരെന്റെ മോളെ കൂടെ കൊണ്ട് പോയി... തടയാൻ നോക്കിയ എന്നെ ദാക്ഷിണ്യവും കൂടാതെ തല്ലി മുറിവേൽപ്പിച്ചു... എന്ത് ചെയ്യണമെന്ന് അറിവ് ഉണ്ടായിരുന്നില്ല... എന്റെ മോള്... അതായിരുന്നു മനസ്സ് നിറയെ.. അവരെന്ത് ചെയ്തിട്ടുണ്ടാകും എന്റെ മോളെ.... വരുന്നിടത്ത് വെച്ച് കാണാമെന്ന് കരുതി നിന്റെ അമ്മയെ കണ്ട് ഇത് വരെ ഉള്ള കാര്യങ്ങള് എല്ലാം തുറന്നു പറഞ്ഞു... ശാന്തം ആയിരുന്നു ആ മുഖം..

അങ്ങനെ ഒരു ആങ്ങളമാർ ഇല്ലെന്ന് അറിഞ്ഞിട്ട് കൂടി യാമിനി എനിക്ക് വേണ്ടി എന്റെ മോൾക്ക് വേണ്ടി അവർ പറഞ്ഞിടത്തേക്ക്‌ എന്റൊപ്പം വന്നൂ... അവിടെ എത്തുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു അത് അവരുടെ കെണി ആണെന്ന്... നിന്റെ അമ്മ പോലും എന്നെ തിരുത്താൻ ശ്രമിച്ചില്ല.... വലിയ ഒരു വീട്ടിൽ കയറി ചെല്ലുമ്പോൾ നിന്റെ അമ്മയിൽ തെല്ലും ഭയം ഞാൻ കണ്ടില്ല... പക്ഷേ അകത്ത് കയറി ഞങ്ങളുടെ ഇരുവരുടെയും ഹൃദയം നീറി...... മദ്യ സേവക്ക് മധ്യേ എന്റെ മോളെ എല്ലാവരും ചേർന്ന് കമ്പി കൊണ്ട് തല്ലുകയായിരുന്നു ... അവളുടെ കരച്ചിലിൽ ആർത്ത് ആർത്ത് അവർ അട്ടഹസിച്ചു... ശരീരം മുഴുവൻ നീലിച്ച് ഞങ്ങളെ കണ്ടതും ഓടി വന്നു... പൊട്ടിക്കരയാനേ എനിക്ക് കഴിഞ്ഞുള്ളൂ...

ദുർബല ആയിരുന്നു ഞാൻ... ഒന്ന് പ്രതികരിക്കാൻ പോലും കഴിയാതെ മരവിച്ചു നിന്നിട്ടുണ്ട്.... മോളെയും കൊണ്ട് തിരികെ പോകാൻ ഒരുങ്ങിയതേ എനിക്ക് ഓർമ്മ ഉള്ളൂ... മിഴികൾ തുറക്കുമ്പോൾ ദേഹം മൊത്തം നീറി പുകഞ്ഞു... എന്റെ ദേഹത്ത് പേരിനു പോലും തുണി ഇല്ല... വിറങ്ങലിച്ചു പോയി... എന്റെ അവസ്ഥ കണ്ടിട്ട് അല്ല .... അപ്പുറത്ത് ഞാൻ കാരണം അകപെട്ട ഒരു പെണ്ണിന്റെ നിലവിളി കേട്ടിട്ടു... നായ്ക്കൂട്ടം ആയിരുന്നു.... മൃഗങ്ങൾ.... നിന്റെ അമ്മയെ..... ബാക്കി പറയാൻ ആവാതെ ഗീത രുദ്രനെ ഉറ്റുനോക്കി.... അനക്കം ഏതുമില്ലാതെ ഇരിക്കുന്ന അവനോട് നടന്നത് പച്ചക്ക് പറയാൻ ഗീതക്ക് നാവ് പൊന്തിയില്ല... സ്വന്തം അമ്മയെ പിച്ചി ചീന്തിയ കാര്യം ആ മകനോട് പറയാൻ പറ്റില്ല... ഒരിക്കലും കഴിയില്ല...

ഒരു ദിവസം മുഴുവൻ.... ഞാൻ ആ കാഴ്ച്ച കാണാൻ ആവാതെ തലകുബിട്ട്‌ ഇരുന്നു... കാലുകൾ ചങ്ങലകളാൽ ബന്ധിതം ആയിരുന്നു... അവരെ അവളിൽ നിന്നും പിടിച്ച് മാറ്റാൻ ഉള്ളം മാത്രം വെമ്പൽ കൊണ്ടു... അവളിലെ അവസാന കണികയും ഊറ്റി എടുത്തതിനു ശേഷം ഞങ്ങളെ പുറത്തേക്ക് വിട്ടു... തളർന്ന് വരാന്തയിൽ കിടക്കുന്ന എന്റെ മോളെ നിന്റെ അമ്മ തലോടി... എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെ നിന്നും നടന്നിറങ്ങി..... ഞാൻ കാരണം ആണ് എല്ലാം ... നിന്റെ അമ്മയെ കൂട്ടി കൊടുത്തതും കൊന്നതും എല്ലാം ഞാൻ കാരണം... എന്തിന് വേണ്ടി ആണോ ഇതിനെല്ലാം ഇറങ്ങി തിരിച്ചത് അത് നടന്നതുമില്ല ... ചെയ്ത് കൂട്ടിയത്തിന്റെ ശിക്ഷ വിധി എഴുതിയത് അതേ ദൈവം തന്നെ ...

എന്റെ മോളെ എന്നിൽ നിന്നും തിരിച്ചെടുത്ത് കൊണ്ട് ... രണ്ട് ദിവസം കഴിഞ്ഞതും തീർത്തും വയ്യാതെ ഇൗ മടിയിൽ കിടന്നു അവൾ പോയി... വേദന സഹിച്ച് സഹിച്ച്... ഗീത ഒരു അലർച്ചയോടെ പൊട്ടിക്കരഞ്ഞു. ...... പറ ആരൊക്കെ ആയിരുന്നു അവർ.... പറയാൻ......ആലോചനയിൽ നിന്ന് ഉയർത്ത് എഴുന്നേറ്റ് കൊണ്ട് അവൻ അലറി... കരഞ്ഞ് കൊണ്ടിരുന്ന ഗീത ഞെട്ടി വിറച്ചു.... ചുവന്നു കലങ്ങിയ കണ്ണിലൂടെ രക്തമാണോ പ്രവഹിക്കുന്നത് എന്ന് വരെ തോന്നി... തമ്പി.... ശങ്കരൻതമ്പി.... നിന്റെ അച്ഛന്റെ ഉറ്റ സുഹൃത്ത്.... അയാളുടെ കയ്യാളുകളും ആ പേര് അവനിലേക്ക് ആഴ്‌ന്ന് ഇറങ്ങി...... നിന്റെ അമ്മ ആയിരുന്നു നിന്റെ അച്ഛന്റെ ശക്തി... നിന്റെ അച്ഛനെ തളർത്താൻ ആയിരുന്നു അയാളിതെല്ലാം ചെയ്തത്...

എന്നോട് കള്ളം പറഞ്ഞത്... നിന്റെ അമ്മയെ... അങ്കിൾ ... ഇല്ല ഒരിക്കലുമില്ല... എല്ലാവർക്കും മുന്നിൽ അയാളൊരു കുഞ്ഞാടിന്റെ വേഷം കെട്ടി .... മനസ്സ് മുഴുവൻ വികൃതമാണ് .... യാമിനി ഇത് പോലെ ഞെട്ടുന്നത് ഞാൻ അവിടെ വെച്ചും കണ്ടതാണ് ... കൂടെ നിന്ന് കൊണ്ട് വഞ്ചിക്കുകയായിരുന്നു ആ കാപാലികൻ... രുദ്രന്റേ മിഴികളിൽ കത്തി കരിഞ്ഞ യാമിനിയുടെയും ദേവരാജന്റെയും ജഡം തെളിഞ്ഞു.... അവന്റെ അമ്മക്ക് സംഭവിച്ച കാര്യങ്ങൾ അവനിൽ ചിത്രങ്ങൾ ആയി പതിഞ്ഞു... വെറുതെ വിടില്ല @#@₹#₹@₹####### മോനേ...... എണ്ണി എണ്ണി ചോദിക്കും..... കഴുത്തിലെയും നെറ്റിയിലെയും ഞരമ്പുകൾ വലിഞ്ഞ് മുറുകി..... പല്ലുകൾ ഞെരിഞ്ഞു ഉടഞ്ഞു.... തമ്പിയെ വകവരുത്തണം...

അതായിരുന്നു ആ ഹൃദയം പോലും തുടി കൊട്ടിയത്.... വാതിൽ തുറന്ന് രുദ്രൻ പുറത്തേക്ക് കടന്നതും കലങ്ങിയ കണ്ണുകളുമായി കുഞ്ഞുണ്ണി പുറത്ത് നിൽപ്പുണ്ടായിരുന്നു.... ഉള്ളിൽ പറഞ്ഞതെല്ലാം കേട്ടിരിക്കും.... ചതിക്കപെടുകയായിരുന്ന്.... കൂടെ നിന്ന് കൊന്നു തള്ളി.... നിറമിഴികൾ കുഞ്ഞുണ്ണിക്ക് മുന്നിൽ കരകവിഞ്ഞു .. ആ @###@#@@ ക്കുള്ള ശിക്ഷ ഇൗ രുദ്രൻ എഴുതും.... ആ വാക്കുകൾ ഉറച്ചതായിരുന്നു.... ഏട്ടാ അയാള് നമ്മുടെ വീട്ടിൽ ഉണ്ട്.... ഏട്ടത്തിക്കൊപ്പം ഒറ്റക്ക്.... വിതുമ്പി പറയുന്ന അവനിലെ വാക്കുകൾ രുദ്രനിൽ കൂരമ്പ് പോൽ തുളഞ്ഞു.... നെഞ്ച് ആളി.... മുന്നിൽ നിൽക്കുന്ന അവനെ തട്ടി മാറ്റി കൊണ്ട് അവൻ മുറ്റത്തേക്ക് ചാടി ഇറങ്ങി വണ്ടി എടുത്തു.... കുഞ്ഞുണ്ണി ഏട്ടാ എന്ന് വിളിച്ച് വരുമ്പോഴേക്കും അവന്റെ വാഹനം പൊക്കളഞ്ഞിരുന്നു.... ❇ പിടച്ചിലൊടെ അവൻ കണിമംഗലം വീട്ടിലേക്ക് കയറുമ്പോൾ അവിടം രക്തത്തിൻ ഗന്ധം ആയിരുന്നു... മുന്നിൽ കണ്ട കാഴ്ച്ചയിൽ അവൻ നിലത്തേക്ക് ഊർന്നു ഇരുന്നു...........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story