സിന്ദൂരമായ്‌ ❤: ഭാഗം 19

sinthooramay

രചന: അനു

പിടച്ചിലൊടെ അവൻ കണിമംഗലം വീട്ടിലേക്ക് കയറുമ്പോൾ അവിടം രക്തത്തിൻ ഗന്ധം ആയിരുന്നു... മുന്നിൽ കണ്ട കാഴ്ച്ചയിൽ അവൻ നിലത്തേക്ക് ഊർന്നു ഇരുന്നു.... "രക്തത്തിൽ കുളിച്ച് കിടക്കുന്ന മാളവിക" .... അവളിൽ മിഴികൾ ഉടക്കി ❇ * അൽപ്പ സമയം മുൻപ് * മോളെ ഞാൻ ന്നാ ന്തെലും വാങ്ങിട്ട് വരാം... മോള് ആ മുഖം ഒക്കെ നനച്ച് തുടച്ചെ.... നിർവികാരത തുളുമ്പുന്ന അവളുടെ മുഖം കൈകളിൽ കോരി എടുത്ത് ലക്ഷ്മി പറഞ്ഞു... കരഞ്ഞ് കണ്ണീർ തടം വീർത്ത് കെട്ടിയിട്ടുണ്ട്.. ഭാരം താങ്ങാൻ ആവാത്ത വിധം ആ മിഴികൾ ചിമ്മി അടഞ്ഞു... നോട്ടം പോലും ലക്ഷ്മിക്ക് നേരെ എറിയാതെ ശില കണക്കെ ചുവരിലേക്ക്‌ നോട്ടം പായിച്ചു... മനസ്സ് മറ്റൊരിടത്ത് തളച്ചിട്ട് കൊണ്ട്... പോയിട്ട് വരാം ലക്ഷ്മി അമ്മ... രുദ്രൻ കുഞ്ഞ് ഇപ്പോ വരും... അവരെത്താറായിട്ടുണ്ട്... പറയുന്നത് ഒന്നും ഗൗനിക്കാതെ അവളായിരുപ്പ് തുടർന്നു.. ഇങ്ങനെ പാവം ആവരുത് പെണ്ണുങ്ങള്... കുറച്ച് തന്റേടം വേണം... കുഞ്ഞ് ഡിവോഴ്സ് നോട്ടീസ് തരുമ്പോ കരഞ്ഞ് കണ്ണീർ ഒലുപ്പിച്ച് ഇരിക്ക്യല്ല വേണ്ടെ...സ്വന്തമായി അഭിപ്രായം വേണം.. വ്യക്തിത്വം വേണം.. നിലപാട് വേണം... വേണ്ടിടത്ത് താഴ്ന്നു കൊടുക്കുന്നതിൽ അമ്മ തെറ്റ് പറയണില്ല്യ... ന്നാ ആഞ്ഞടിക്കേണ്ട ഇടത്ത് ആഞ്ഞടിച്ച് തന്നെ പ്രതികരിക്കണം ....

മനസ്സിലാവണുണ്ടോ... ചെവി കൂർപ്പിച്ചു കേട്ട മാളു അവർക്കായി ഒരു പുഞ്ചിരി പൊഴിച്ചു... ജീവിതത്തിൽ തോറ്റ് കൊടുക്കാൻ ഇനീം വയ്യ... നാവിൽ പലവുരുവിട്ടു... ലക്ഷ്മി മുടി മാടി ഒതുക്കി ആ വിരിനേറ്റിയിൽ മുത്തമിട്ടു... ലക്ഷ്മി മുറി വിട്ട് ഇറങ്ങിയതും ഇരുന്നിടത്ത് കൈ കുത്തി അവളെഴുന്നെറ്റു... മുഖം കഴുകാൻ ആയി ബാത്ത്റൂമിൽ കയറി... സാർ എന്നാ കുഞ്ഞുങ്ങളെ കണ്ടിട്ട് അല്ലേ പോണുളു.. മോള് ഇവിടെ ഒറ്റക്കാവും.. ഞാൻ വേഗം പോയിട്ട് തിരിച്ച് വരാം... ഉടുത്തിരുന്ന സാരി നേരെയാക്കി ഒരു ബിക്ക്ഷോപ്പർ കയ്യിൽ കരുതി ലക്ഷ്മി ഹാളിൽ ഇരിക്കുന്ന തമ്പിയുടെ അടുത്ത് വന്ന്... ഞാൻ ഉണ്ടാവും... ആയത്തിൽ വന്നാ മതി... ആവേശത്തോടെ പറഞ്ഞ് കൊണ്ടയാൾ ചാടി എണീറ്റു... യാത്ര പറഞ്ഞ് ലക്ഷ്മി കണിമംഗലം ഗേറ്റ് കടന്നു... അവസാന നിഴലും ആ മണ്ണിൽ നിന്നും പോയതും തമ്പി ഉടുത്തിരുന്ന മുണ്ട് അഴിച്ചു ഉടുത്ത് മടക്കി കുത്തി... ടേബിളിൽ ഇരുന്ന ജഗ്ഗിലെ വെള്ളം വായയിൽ കമഴ്ത്തി ... മുകളിലേക്ക് പോകാൻ ഉള്ള ദൃതിയിൽ പകുതിയും അയാളുടെ നെഞ്ചിനെ നനച്ച് ഒഴുകി...

വിരലുകൾ ഉടച്ച് മൂരി നിവർന്നു കൊണ്ട് കയ്യിലെ വാച്ചും ഫോണും ടേബിളിൽ വെച്ചയാൾ മുകളിലേക്ക് പടി കയറി വല്ലാത്തൊരു ആവേശത്തോടെ.... കൊതിച്ചത് രുചിച്ച് നോക്കാൻ പോകുന്ന നിർവൃതിയോടെ ... തമ്പി അകത്തേക്ക് പ്രവേശിച്ചതും മാളു ബാത്ത്റൂമിൽ നിന്നിറങ്ങിയതും ഒരുമിച്ചായിരുന്നു ... മുഖം തുടച്ച് ഇറങ്ങുന്ന അവളെ തമ്പി കൊത്തി വലിച്ച് നോക്കി.... മുഖത്തെ ടവ്വൽ മാറ്റിയപ്പോൾ ആണ് തനിക്ക് മുന്നിൽ നിൽക്കുന്ന ചെന്നായയെ അവൾ കണ്ടത്... സിരകളിൽ ദേഷ്യം നുരഞ്ഞു പൊന്തി.. അവ ജ്വലന വേഗമാർന്ന് അവളുടെ മിഴികളിൽ അലതല്ലി... ലക്ഷ്മി അമ്മേ..... ലക്ഷ്മി അമ്മേ.... തമ്പിയെ തറപ്പിച്ച് നോക്കിക്കൊണ്ട് മാളു ഉച്ചത്തിൽ വിളിച്ചു... പോകുന്ന കാര്യം പറയുമ്പോൾ മാളു ശ്രദ്ധിച്ചിരുന്നില്ല... അത് കൊണ്ട് തന്നെ ലക്ഷ്മി ഇവിടെ ഉണ്ടാകുമെന്ന് ആയിരുന്നു അവളുടെ കരുതൽ... കിടന്നു കാറല്ലെ പെണ്ണേ... ലക്ഷ്മി ഒക്കെ പോയി.... ചുണ്ട് ഉഴിഞ്ഞ് തമ്പി അവളുടെ അടുത്തേക്ക് നടന്നു... മാളു ഞെട്ടി തരിച്ചു നിന്നു പോയി... താൻ ഇവിടെ ഒറ്റക്കാണെന്ന ബോധം അവളുടെ ധൈര്യത്തെ ചോർത്തുന്നുണ്ടായിരുന്നു.. എങ്കിലും അവളത് മുഖത്ത് പ്രകടിപ്പിച്ചില്ല... * സ്വന്തമായി അഭിപ്രായം വേണം.. വ്യക്തിത്വം വേണം.. നിലപാട് വേണം...

വേണ്ടിടത്ത് താഴ്ന്നു കൊടുക്കുന്നതിൽ അമ്മ തെറ്റ് പറയണില്ല്യ... ന്നാ ആഞ്ഞടിക്കേണ്ട ഇടത്ത് ആഞ്ഞടിച്ച് തന്നെ പ്രതികരിക്കണം .... മനസ്സിലാവണുണ്ടോ...... ലക്ഷ്മിയുടെ വാക്കുകളെ മനസ്സിൽ ആവാഹിച്ചു... വെളിയിൽ ഇറങ്ങു..... ഇൗ മുറിയിൽ നിന്നിറങ്ങാൻ.... മാളു ചീറി.... തമ്പിക്ക് അത് വെറുമൊരു കോപ്രായമായെ തോന്നിയുള്ളൂ.. അത് കൊണ്ട് തന്നെ അത് വിലക്കെടുക്കാതെ അയാൾ അട്ടഹസിച്ചു.... അട്ടഹാസം കേൾക്കെ മാളുവിന്റെ ദേഷ്യം ഇരട്ടി ആയി... ഇവിടെ ഇപ്പോ ഞാനും നീയും മാത്രം... ഇത് പോലെ നമ്മൾ തനിച്ച് ആയ രാത്രി ഓർമ്മ ഉണ്ടോ പെണ്ണേ ... അന്ന് നീ കിളുന്ത്... ഇന്ന് മൂത്ത് പാകമായിട്ടുണ്ട്.... അവളുടെ സാരിക്കുളിലെക്ക് അശ്ലീലത നിറഞ്ഞ അയാളുടെ മിഴികൾ പാഞ്ഞെത്തി... നോട്ടം താങ്ങാൻ ആവാതെ മാളു അറപ്പോടെ മുഖം തിരിച്ചു... തമ്പി അവൾക്ക് അടുത്തേക്ക് വെച്ചടി വെച്ചടി നടന്നു നീങ്ങി... ആ നീക്കത്തിന് അനുസരിച്ച് മാളു പിന്നിൽ ഭിത്തിയിൽ തട്ടി നിന്നു... എന്റെ അടുത്തേക്ക് വരണ്ട... വെറുതെ വിട്ടേക്കൂ എന്നെ.. ഞാൻ എന്ത് നഷ്ട്ടമാണ് വരുത്തിയത്...

കേഴലോടെ അയാൾക്ക് നേരെ കൈ കൂപ്പി... അത് കേൾക്കെ തമ്പി കൈ മാറിൽ പിണച്ചു നിന്നു വെറുതെ വിടാൻ അല്ലല്ലോ പെണ്ണേ നിന്നെ ഞാൻ മോഹിച്ചത്... ഞാൻ ഒരുപാട് മോഹിച്ചതിൽ ഒരുവൾ... ഇത് പോലെ എത്രയോ പേര് അവരുടെ തുണി എനിക്ക് മുന്നിൽ ഉരിഞ്ഞിരിക്കുന്ന്... തമ്പി വെളുത്ത് നരച്ച് തുടങ്ങിയ താടി ഉഴിഞ്ഞു... സ്ത്രീ എന്ന പരിഗണന തരുന്നില്ല...എന്നെ ഒരു മോളെ പോലെ എങ്കിലും കണ്ടൂടെ... ഹിയ്യോ പെണ്ണ് കെട്ടാത്ത എനിക്ക് മോളോ.. നാട്ടുക്കാർ എന്ത് പറയും കൊച്ചെ... പരിഹാസ രൂപേണ അയാൾ അവളുടെ ചോദ്യത്തിന് മറുപടി നൽകി... പിന്നെ നീ എന്തിനാ പേടിക്കുന്നത്.. ഇതൊക്കെ ലോകത്ത് നടക്കുന്ന കാര്യങ്ങള് തന്ന്യാ.. ഒന്നാമത് നിനക്ക് വേശ്യ എന്ന് പേര് വീണു കഴിഞ്ഞു... രണ്ടാമത് നിന്റെ ഭർത്താവിന് നിന്നെ വേണ്ട... എന്നാ പിന്നെ നിനക്ക് നിന്റെ ദേഹം അങ്ങ് കാഴ്ച്ച വെച്ചൂടെ.. നല്ല ചൂടൻ കൈ മടക്ക് കയ്യിൽ വരും... ഇവിടെ നിന്ന് ഇറങ്ങിയാലും നിനക്ക് വിശപ്പ് അകറ്റാം... ഹ്മ്മ്‌.... ആരോരും ഇല്ലാത്ത പെണ്ണിന് വിശപ്പടക്കാൻ അവളുടെ ദേഹം തന്നെ ഭോഗിക്കാൻ കൊടുക്കണം അല്ലേ...

അന്നേരം അവളിൽ മിന്നി മറഞ്ഞ ഭാവം അയാൾക്ക് ഗ്രഹിച്ചെടുക്കാൻ കഴിഞ്ഞില്ല... അല്ലാതെ പിന്നെ... നിനക്ക് ചെലവിന് തരാൻ ആരെങ്കിലും കാത്ത് കെട്ടി കിടപ്പുണ്ടോ.. വേശ്യ ആവാൻ നിനക്ക് എന്താണെടി മടി... നിന്റെ കുടുംബക്കാർ തന്നെ നിന്നെ എനിക്ക് തീറെഴുതി തന്നതാണ് .. എന്നിൽ നിന്നും വഴുതി പോയെന്ന് കരുതി ഞാൻ വിലകൊടുത്ത് മേടിച്ച വസ്തു എന്റേത് അല്ലാതാവില്ല.... പുച്ഛം കലർന്നു വാക്കുകളിൽ.. ഒരു പെണ്ണും സുഖത്തിന് വേണ്ടി ഇറങ്ങി പുറപ്പെട്ടവർ ആവില്ല.... അവൾക്ക് അവളുടെ മാനം തന്നെയാവും വലുത്.... അതിന് പിന്നിൽ അവരുടെ നൊമ്പരങ്ങൾ കാണും... വലിയൊരു ആഴകടൽ കാണും... കഷ്ടതകൾ ഒളിപ്പിച്ച് പട്ടിണി മാറ്റാൻ വരുന്നവരെ പണം നൽകി ഭോഗിക്കുന്ന തന്നെ പോലുള്ളവരെ എന്ത് വിളിക്കണം... ആവശ്യം കഴിഞ്ഞ് വേശ്യ എന്ന് വിളിക്കാൻ നിങ്ങൾക്ക് എന്ത് കാരണം ആണ് ഉള്ളത്... എന്ത് യോഗ്യത ആണ് ഉള്ളത്... ഒരു പെണ്ണും ഒറ്റക്ക് വഴോ പിഴക്കില്ല.. ഒറ്റക്ക് വ്യഭിചരിക്കില്ല... ഗർഭവും അവിഹിതവും കളങ്കവും തനിച്ച് ഉണ്ടാകില്ല... പെണ്ണിന് മാത്രം എന്തിനു അങ്ങനെയൊരു നാമം.... പുരുഷൻമാർ എല്ലാം പകൽ മാന്യന്മാർ... രാത്രിയിൽ സുഖം തേടി പെണ്ണിന്റെ മടികുത്ത് അഴിച്ച് ആനന്ദം കണ്ടെത്തുന്നവർ ... ആ രാവ് ഉണരുമ്പോൾ ദാഹം അവസാനിച്ച് സദാചാരം കൈ മുതൽ ആക്കുന്നവൻ...മാന്യതയുടെ മൂട് പടം അണിയുന്നവൻ... താനും അതേ ഗണത്തിൽ പെട്ടവൻ... അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത നരാധനൻ...

നിങ്ങളുടെ വിയർപ്പ് ഒഴുക്കി കളയാൻ ഉള്ള ഓവ് ചാലല്ല ഒരു പെണ്ണും... തന്റെ പട്ടികയിൽ എന്റെ പേര് ചേർക്കാൻ ഞാൻ അനുവദിക്കില്ല... .. പറ... നാണം ഉണ്ടോ തനിക്ക്.. പണം കൊടുത്ത് വാങ്ങിയതാണ് പോലും.... ഇനി ആ കണക്കും പറഞ്ഞ് എന്റെ അടുത്ത് വന്നാൽ.... സകലതും കൈ വിട്ടു നിൽക്കുന്ന ഞാൻ എന്റെ നില മറന്നു പോകും... കൊല്ലും നിങ്ങളെ.... ഡീ ... അധികം ആളാവാൻ നോക്കരുത് നീ... കൂടുതൽ നെഗളിച്ചാൽ... പുന്നാരെ മോളെ നിന്നെ പരലോകം കാണിക്കും ഇൗ തമ്പി.... പറഞ്ഞ് തീർന്നു ശ്വാസം എടുക്കുന്നതിന് മുൻപേ അവളുടെ കഴുത്തിന് പിടിച്ച് തല ഭിത്തിയിൽ ശക്തമായി അമർത്തി കൊണ്ട് അയാൾ അലറി... വേദന കൊണ്ട് പുളഞ്ഞ് മിഴികൾ സജലമായി... ആ കരങ്ങൾ കൊള്ളുന്ന അവളുടെ ശരീര ഭാഗത്തിൽ അവൾക്ക് നന്നായി പൊള്ളി... നൊന്തു.. തട്ടി മാറ്റാൻ ആവുന്നതും നോക്കി... ക്രൂരതയുടെ അങ്ങേ തലത്തിൽ ആയിരുന്നു തമ്പി.. അയാളുടെ ഊർജ്ജം മുഴുവൻ ആ കരങ്ങളിൽ ഉണ്ടായിരുന്നു..... ആരെ കണ്ടിട്ട് ആണെടി നിന്റെ നെഗളിപ്പ്‌... നിന്നെ ചവച്ച് തുപ്പിയിട്ട്‌ പോയാൽ പോലും ഒരു പട്ടിയും തിരിഞ്ഞ് നോക്കില്ല... നിന്റെ കഴുത്തിൽ താലി കെട്ടിയവൻ പോലും...അവർക്ക് എന്നെ അത്രയും വിശ്വാസം ആണ്... നീ ക്രൂശിൽ ഏറ്റപ്പെടും... ഒറ്റപ്പെടും...

ആ മിഴികൾ മൃഗീയമായി ... വിരലുകൾ കഴുത്തിലേക്ക് ആഴ്ന്നിറക്കി... എന്റെ ച... ത്ത്‌ പോയാ... പോ... പോലും... നിഴലിൽ... തൊടാൻ.... അവളിൽ നിന്നും വാക്കുകൾ അടർന്നു ...... കൈകൾ അയഞ്ഞതും മാളു ശ്വാസത്തിനായി പിടഞ്ഞു... മോഹിച്ചത്‌ എനിക്ക് കിട്ടിയേ തീരൂ... അതിനായി ഏതറ്റവും ഞാൻ തീണ്ടും.. വാക്കുകൾ കേൾക്കെ മാളു ചുമച്ച് കൊണ്ട് തലയുയർത്തി ... ദേഷ്യം കൊണ്ട് പല്ല് ഞെരിച്ച് ശ്രദ്ധ മാറി നിൽക്കുന്ന തമ്പിയെ അവസരം മുതൽ എടുത്ത് മാളു തട്ടി മാറ്റി മുറിയിൽ നിന്നോടാൻ ശ്രമിച്ചു... ആ ശ്രമത്തിന് തടയിട്ടോണം തമ്പി അവളുടെ മുന്താണിയിൽ പിടുത്തമിട്ടു പിന്നിലേക്ക് ആച്ചു... മാറിൽ നിന്നും സാരി ഉതിർന്നു മാറി അവൾ ബെഡിലേക്ക് മറഞ്ഞു വീണു... അവളിലേക്ക് ചാടി വീഴാൻ നിന്ന തമ്പിയുടെ വയറിൽ തൊഴിച്ച് മാളു പൊള്ളി പിടഞ്ഞു എഴുന്നേറ്റു... വയറിൽ കയ്യമർത്തി നിലവിളിച്ച് തമ്പി നിലം പതിച്ചു... മാളു ഒരു കിതപ്പോടെ പിന്നിലേക്ക് തിരിഞ്ഞ് നോക്കി.. കത്തുന്ന കണ്ണുകളോടെ തമ്പി നോക്കുന്നത് കണ്ടിട്ടാണ് മാളു മുറിയിൽ നിന്നും കുതറി ഓടിയത്...

പിന്നിലേക്ക് നോക്കി വേഗത്തിൽ പടികൾ ഇറങ്ങുമ്പോൾ കാൽ മടങ്ങി ... പെരുവിരൽ തൊട്ട് ഊർന്നു കയറുന്ന വേദനയിൽ നടക്കാൻ പോലും ആവാതെ മാളു താഴേക്ക് ഇരുന്നു.... തനിക്ക് പാഴാക്കാൻ സമയമില്ല... ഇവിടെ നിന്നും രക്ഷപ്പെടണം ... ഒന്നിങ് വാ ഏട്ടാ.... ആരേലും.... വിതുമ്പി കൊണ്ട് അവള് മടങ്ങി പോയ കാലിനെ ഒറ്റ ആച്ചലിൽ വലിഞ്ഞു... തുളഞ്ഞ് കയറുന്ന വേദനയിൽ അവളിൽ നിന്നും ശബ്ദം ഉയർന്നു... കവിൾത്തടം നനച്ച് ഉരുണ്ട് കൂടിയ ജലകണികകൾ താഴേക്ക് പതിച്ചു... ഒന്ന് വേച്ച് കൊണ്ടവൾ വാതിലിനു അരികിലേക്ക് കടന്നു... തുറന്ന് കിടക്കുന്ന വാതിൽ കാൺകെ ആശ്വാസത്തിൻ തരിപ്പ് ശരീരമാകെ പടർന്നു ... പക്ഷേ വാതിലിനു മുന്നിൽ എത്തുന്നതുന്നതിന് തൊട്ട് പിന്നാലെ അവളുടെ അരക്കെട്ടിൽ തമ്പിയുടെ പിടി മുറുകി... വിട്.... വിടാനാ പറഞ്ഞെ.... കയ്യും കാലും നീട്ടി കുതറി... അവളെ സോഫയിലേക്ക് തള്ളിയിട്ടു തമ്പി വാതിൽ അടക്കാൻ ആയി തിരികെ നടന്നു... രക്ഷപ്പെടണം... മാനം സംരക്ഷിക്കണം... പ്രിയന് മുന്നിൽ മാത്രം കിടന്നു കൊടുത്ത പച്ചയായ സ്ത്രീ തന്നെയാണ് ഞാൻ... ഇതിന് താൻ അനുവദിക്കില്ല.... സോഫയിൽ നിന്നെഴുന്നേറ്റു പിറകിൽ ആയി ഒളിച്ച് ഇരുന്നു... ആദ്യം മിഴികൾ അരികിൽ ഇരിക്കുന്ന വിളക്കിൽ ഉടക്കി...

മറ്റൊന്നും ചിന്തിക്കാതെ അത് കയ്യിൽ എടുത്തു... ഭീതി അകറ്റി ധൈര്യം സംഭരിച്ചു... ശബ്ദം കേട്ട് വാതിൽ അടക്കാതെ തിരിഞ്ഞ് നോക്കിയ തമ്പിക്ക് അവിടെ ഒന്നും മാളുവിനേ കാണാൻ സാധിച്ചില്ല...സംശയത്താൽ അയാൾ ഓടി വന്നു... അവള് ഒളിച്ചിരുന്ന സ്ഥലം മറികടന്ന് പോയതും മാളു മുന്നിലേക്ക് വന്നു... ഊർജ്ജം മുഴുവൻ ആ വിളക്കിലേക്ക് സംഭരിച്ച് മാളു തമ്പിയുടെ തലയിൽ വീശി അടിച്ചു.... അടിയുടെ ആഘാതത്തിൽ രക്തം തല തുളച്ച് ചീറ്റി...രക്തത്തുള്ളികൾ അവളുടെ മുഖത്തേക്ക് വീണുടഞ്ഞു... വീടിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് തമ്പിയുടെ നിലവിളി അലയടിച്ചു.... തലയിൽ കൈ വെച്ച് അയാൾ അവളെ തിരിഞ്ഞ് നോക്കി.... മിഴികൾ രക്തവർണം ആയി.... വേദനയിൽ ചുണ്ട് കടിച്ചു പിടിച്ച് ചുണ്ടിൽ നിന്നും രക്തം പൊടിഞ്ഞ് ഒഴുകി... പിടഞ്ഞ് നിലത്തേക്ക് വീണു .... ഞൊടിയിടയിൽ നിലത്ത് രക്തപ്രവാഹം നടന്നു... മാളു സ്തബ്ദ ആയി തീർന്നിരുന്നു... അവളുടെ കൈകൾ വിറച്ചു... നിലവിളക്ക് താഴേക്ക് പതിച്ചു... വിറയാർന്ന കൈകളിലെ രക്തം കാൺകെ ഒരു ഭ്രാന്തിയെ പോലെ മാളു അലറി... ജീവന് വേണ്ടി മുന്നിൽ ഒരുവൻ പിടയുന്നു... പക്ഷേ മാളു അട്ടഹസിച്ചു ചിരിക്കുകയായിരുന്നു... പതിയെ ബോധം മറഞ്ഞ് അയാൾക്കോരം തന്നെ അവളൂർന്നു വീണു... അയാളിൽ നിന്നും പ്രവഹിക്കുന്ന രക്തം അവളുടെ ഉടലിനെ നനച്ചു... ❇ മാളുവിനേ അങ്ങനെ കണ്ടതും രുദ്രന്റെ മുഖം വിളറി വെളുത്തു....

അവൾക്ക് അരികിൽ ചെല്ലുമ്പോൾ ആണ് രക്തം വാർന്നു പിടയുന്ന തമ്പിയെ അവന്റെ ശ്രദ്ധയിൽ പെട്ടത്... പക്ഷേ അവൻ അയാളെ ഗൗനിക്കാൻ നിന്നില്ല....മാളുവിനേ അവന്റെ മടിയിലേക്ക് കിടത്തി.. തട്ടി വിളിച്ചു.... പ്രതികരണം ഉണ്ടായിരുന്നില്ല .. രുദ്രന്റേ ശബ്ദം കേട്ട് തമ്പിയിൽ നിന്നും ഞെരക്കം ഉണർന്നു... തീ പാറുന്ന മിഴികളാൽ നോട്ടമെറിഞ്ഞ് അവൻ മാളുവിനേ നെഞ്ചോട് ചേർത്ത് പിടിച്ചു... മോളെ.... അവനിൽ നിന്നും വിളി ആർദ്രമായി നെഞ്ചിടിപ്പ് ഉണ്ട്...ഭയന്നതാകാം.... തന്റെ അമ്മയെ പോലെ ഇവളെയും... ജീവന് വേണ്ടി പിടയുന്ന തമ്പിയെ നോക്കി പല്ല് ഞെരിച്ചു... അവളെയും കൈകളിൽ കോരി എടുത്തു മുറിയിലേക്ക് നടന്നു... പോകും നേരം തമ്പിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടാനും അവൻ മറന്നില്ല... ആ ചവിട്ടിൽ തന്റെ അമ്മയോട് ചെയ്തതും ഇപ്പോ തന്റെ ഭാര്യയോട് ചെയ്യാൻ പോയതും മനസ്സിൽ വെച്ചിരുന്നു... അത്രതന്നെ ശക്തി ആ കാൽവെപ്പിന് ഉണ്ടായിരുന്നു... രക്തം പടർന്ന അവളെ അവൻ നേരെ ബാത്ത്റൂമിൽ കൊണ്ട് പോയി... വെള്ളം ധാരയായി വീണിട്ടും അവളിൽ ബോധം ഉണർന്നില്ല... കണ്ണുകൾ തൂവാല കൊണ്ട് മറച്ച് അവൻ അവളുടെ നനഞ്ഞ വസ്ത്രം മാറ്റി... ആ ശരീരം കാണുവാനോ പുൽകുവാനോ തനിക്ക് അർഹതയില്ല... വസ്ത്രം മാറ്റി ഇട്ടതിനു ശേഷമാണ് അവനിലെ കെട്ടഴിച്ചത്...

നിഷ്കളങ്കത തുളുമ്പുന്ന മുഖം അവൻ ആവോളം നോക്കി.... വിളിച്ച് എഴുന്നെൽപ്പിക്കാൻ ശ്രമിച്ചിട്ടും പരാജിതനായി... ചെയ്തു പോയ തെറ്റിന് ബലിയാടായത് നീ ആണല്ലോ പെണ്ണേ... അതിനിനി എനിക്ക് മാപ്പില്ല... ഒന്നറിയാൻ ശ്രമിച്ചില്ല...... എന്നെ ഭയന്ന് കാണും... ഒന്നും നീയും പറഞ്ഞില്ല... സഹിച്ച് പോന്നു...എന്തിനായിരുന്നു.... അത്രയും ആത്മാർത്ഥത ...വേണ്ടായിരുന്നു... ഇപ്പോ അത് എന്നെ വേട്ടയാടുന്നുണ്ട്.... വാക്കുകൾക്ക് അതീതമായി അവനിലെ കലങ്ങിയ മിഴികൾ അവളുടെ മുഖം നനച്ചിറങ്ങി... അവൻ അവളെ പുതപ്പിച്ച് കൊടുത്ത് പുറത്തേക്ക് ഇറങ്ങി... താഴെ രക്തത്തിൽ കിടക്കുന്ന ആ മൃഗത്തിന്റെ ചലനം അറ്റിരിക്കുന്നു... അവസാന ശ്വാസവും വലിച്ച് എടുക്കാൻ ശ്രമിക്കുന്ന തമ്പിക്ക് അരികിലേക്ക് അവൻ ഇരുന്നു.... മോ...... നേ... വിളിക്കരുത് അങ്ങനെ... തൂഫ്.... അറിഞ്ഞൂടോ ഞാൻ എല്ലാം.... തന്റെ ക്രൂരമായ മുഖം ഇന്നറിഞ്ഞു... എന്റെ അമ്മയെ താൻ പിച്ചി ചീന്തി അല്ലെടോ... എന്റെ പെണ്ണിനേയും താൻ ആ കണ്ണുകൾ കൊണ്ടു കണ്ടൂ.... ചതിച്ചു ഞങ്ങടെ കുടുംബത്തെ ഒന്നടങ്കം... തനിക്ക് ഞാൻ വിധിച്ചത് മരണം തന്നെയാ .. പക്ഷേ ഇങ്ങനെ ആയിരുന്നില്ല... താൻ രക്ഷപെട്ടു ... തന്നെ പോലൊരു മൃഗത്തിനെ മൃഗീയമായി തന്നെ കൊല്ലണം...

അതിന് ഇൗ കൈകൾക്ക് ഭാഗ്യം ഉണ്ടായില്ല... ഉണ്ടായില്ല...ഉണ്ടായില്ല....അമർഷത്തോടെ പറഞ്ഞ് അവൻ കൈകൾ കൊണ്ട് തലയിൽ തല്ലി... രുദ്രൻ അവനോരം കിടന്നിരുന്ന നിലവിളക്കിന്റെ പിടിയിൽ തൂവാല കൊണ്ട് അമർത്തി തുടച്ചു... ശേഷം അവന്റെ വിരലുകൾ അതിൽ പതിപ്പിച്ചു... താഴെ പടർന്ന രക്തം മുഖമാകെ തേച്ചു.... വീണ്ടും അയാൾക്ക് അരികിൽ തന്നെ ചെന്നിരുന്നു .. പിടഞ്ഞ് പിടഞ്ഞു അയാളുടെ അന്ത്യ ശ്വാസവും അവൻ കണ്ടൂ.... അത് കാൺകെ അവൻ പുഞ്ചിരി തൂകി... ആദ്യമായി ഒരു മൃത ദേഹത്തെ അവൻ അപമാനിച്ചു .. ഏട്ടാ......... പതർച്ചയോടെ വാതിക്കലിൽ നിന്നും കുഞ്ഞുണ്ണിയുടെ സ്വരം പൊങ്ങി... തൊട്ട് പിന്നിൽ കാഴ്ച്ച കണ്ട് കയ്യിൽ കരുതിയ സഞ്ചി ലക്ഷ്മിയുടെ കയ്യിൽ നിന്നും താഴേക്ക് വീണു.. അതിൽ നിന്നും പച്ചക്കറികൾ ചിതറി മാറി.... കൊന്നു കളഞ്ഞു ഇൗ നീചനെ ഞാൻ.... കൊന്നു..... രുദ്രന്റെ അധരം പുലമ്പി..........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story