സിന്ദൂരമായ്‌ ❤: ഭാഗം 2

sinthooramay

രചന: അനു

"ആരേലും ഉണ്ടോ ..... ശബ്ദം തേങ്ങി... കാതോരം കൂർപ്പിച്ചു.... ഇല്ല പുറത്തും ആരുമില്ല.... ഇവിടെ താൻ തനിച്ചാണ്... ഏട്ടൻ എവിടെ പോയി... എല്ലാവരും എവിടെ പോയി അവളിൽ നിന്നും എങ്ങലടികൾ ഉയർന്നു... ഇനിയും ഒരൊറ്റപെടൽ ആണോ തനിക്ക് വിധിച്ചിരിക്കുന്നത് ... മിഴിനീർ ചാലിട്ടൊഴുകി... വിശപ്പ് അസഹനീയമായി മാറി... ഒരിറ്റ് വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽ... നിലത്തെല്ലാം ആളുകൾ ഇറങ്ങി നിരങ്ങിയ പൊടി ആയിരുന്നു ... മാളു ഓരോ മുറിയും തുറന്ന് നോക്കാൻ ശ്രമിച്ചു.. പക്ഷേ അതെല്ലാം പൂട്ടിയിരിക്കുകയായിരുന്നു... സങ്കടം ഏറി വന്നു.... തൊണ്ട പൊട്ടുമാം വിധം അലറി .... തിരിച്ചറിഞ്ഞു ഇൗ നിമിഷം താൻ ഒറ്റക്കാണെന്ന് .... മാളു ലിവിങ് ഏരിയയിൽ കണ്ട സെറ്റിയിൽ ചെന്നിരുന്നു.... വാതിക്കലിലേക്ക് കണ്ണ് നട്ടു ... തന്നെ ഇവിടെ ആക്കി പോയ ആൾ തിരികെ വരുമെന്ന പ്രതീക്ഷയിൽ .... "ല്ലാം ഗീതമ്മക്ക്‌ വേണ്ടി ആയിരുന്നില്ലേ ... ന്നിട്ടിപ്പോ എന്നെ കാണാൻ കൂടി വന്നില്ല.. മാളു തനിച്ചാ ഇവിടെ... തനിച്ച്.. ഒന്നും കഴിച്ചിട്ടില്ല... കുടിച്ചട്ടില്ല.... അവളാരോടെന്നില്ലാതേ പുലമ്പി.. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു.... ഏഴ് മണി എന്ന് വിളിച്ച് പറഞ്ഞ് മണിമുഴക്കം സൃഷ്ടിക്കുന്ന ക്ലോക്കിലേക്കവൾ സാകൂതം നോക്കി.... വിശപ്പ് കെട്ടെടങ്ങി.. തല ചെറുതായി കനം കേറി വരുന്നത് അറിഞ്ഞിട്ട് കൂടി മുകളിലേക്ക് ഉള്ള പടികൾ കയറി.... കണ്ണുകളിൽ ക്ഷീണം കൊണ്ടുള്ള മയക്കം സ്ഥാനം പിടിച്ചിരുന്നു....

"നിനക്ക് അറിയില്ലേ മാളു... നമ്മുടെ കല്യാണം ഒക്കെ കഴിഞ്ഞാൽ നമ്മൾ കെടക്കുന്ന മുറി ഒക്കെ മുല്ലപൂവിട്ട് ഒരുക്കും... നല്ല ചേലാവും അന്നേരം കാണാൻ.... കളിക്കൂട്ടുക്കാരി മീനുവിന്റെ വാക്കുകൾ അവളിലേക്ക് ഇരച്ചു കയറി.... പൂവില്ല... പൂമണം ഇല്ല.... എന്തിനേറെ പറയുന്നു കഴുത്തിൽ താലി കെട്ടിയ ഭർത്താവ് പോലും ഇല്ല ... മണിയറ എന്ന് പറയത്തക്ക വണ്ണം ഒരവശേഷിപ്പ്‌ ഇല്ല....ഇത് വെറും ഒരു മുറി.... നീണ്ടു നിവർന്നു നിൽക്കുന്ന വീട്ടിലെ വെറും മുറി ... കയ്യിലും കഴുത്തിലും മറ്റും കിടക്കുന്ന ആഭരണങ്ങൾ അവൾക്ക് അസഹ്യമായി ..... അഴിച്ച് വെക്കാൻ ആയി അവൾ കണ്ണാടിക്ക് സമീപം ചെന്നു നിന്നു.... കല്യാണവേഷം പോലും ഒരു കോമാളി വേഷമായി തോന്നി... ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ ഒരു വേഷവിധാനം.... ആഗ്രഹിച്ചത് കിട്ടി എങ്കിലും ഇന്നാ സന്തോഷം ഏറ്റുവാങ്ങാൻ പഴേ മാളവിക അല്ലെന്ന് അവളോർത്തു... താലി ഒഴികെ മറ്റാഭരണങ്ങൾ ഊരി മാറ്റി... നെഞ്ചോട് പറ്റി ചേർന്ന് കിടക്കുന്ന ആ പുണ്യ ലോഹത്തെ കണ്ണിമ ചിമ്മാതെ നോക്കി.... സിന്ദൂരമായ്‌ പടർന്ന സീമന്ത്തരേഖയിൽ വിരലോടിച്ചു ... ഒരുപാട് മാറി പോയിരിക്കുന്നു ഞാൻ ... ഇവ രണ്ടും എനിക്ക് ഒരുപാട് മാറ്റം തന്നത് പോലെ.... മുടിയിലെ മുല്ലപ്പൂ അഴിച്ച് മാറ്റി ...

അൽപ്പം തലക്കനം കുറഞ്ഞതായി അവൾക്കനുഭവപ്പെട്ടു... മുറിയുടെ ഇങ്ങേ ഓരത്തായ്‌ കുനിഞ്ഞ് കൂനി കൂടി ഇരുന്നു.... എപ്പോഴോ മയക്കം പിടിച്ച് ഉറക്കത്തിലേക്ക് വഴുതി വീണു... സമയം പത്ത് മണി കഴിഞ്ഞതും രുദ്രൻ മുറിയിലേക്ക് കയറി വാതിലടച്ചു.... അവന്റെ കാലുകൾ കുഴഞ്ഞിരുന്നു... മുറിയാകെ മദ്യത്തിന്റെ രൂക്ഷ ഗന്ധം പടർന്നു... ഇരുന്നു ഉറങ്ങുന്ന മാളവികയെ കൂർപ്പിച്ച് നോക്കി... നിഷ്കളങ്ക തുളുമ്പുന്ന അവളുടെ മുഖം അവനിൽ അൽപ്പം പോലും വേരോടിയില്ല ... ഷെൽഫിൽ നിന്നും മദ്യകുപ്പി എടുത്ത് ഗ്ലാസിലേക്ക് പകർത്തി.... വെള്ളം പോലും ഒഴിക്കാതെ മുഴുവൻ തൊണ്ടയിലേക്ക് കമഴ്ത്തി... തല ശക്തി ആയി കുടഞ്ഞതിന് ശേഷം മാളവികക്ക്‌ അരികിൽ ആയി മുട്ടുകുത്തിയിരുന്നു.... മദ്യ ഗന്ധം കലർന്ന വായു അവളുടെ മുഖത്തേക്ക് നോക്കി ഊതി .... പക്ഷേ അവളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.... "എങ്ങനെ അറിയാനാ... നാല് നേരവും ഇത് മോന്തുന്ന ഇവൾക്ക് ഇതൊക്കെ...@#@"@... അമർഷം കൊണ്ട് അവന്റെ ചുണ്ടും പിരികവും വിറകൊണ്ടു.... "ഉറങ്ങ് നീ.... ഇന്നെ നീ ഉറങ്ങൂ.. അലേൽ ഇൗ രുദ്രദേവരാജൻ ഉറക്കൂ... എസി യുടെ തണുപ്പ് കൂട്ടി ഇട്ടു ... "തണുത്ത് വിറക്കട്ടെ പുന്നാര മോൾ.. അവളിലേക്ക് പുച്ഛം വാരി വിതറി അവൻ ബെഡിലേക്ക് കമഴ്‍ന്നടിച്ച് വീണു...

ഇടക്ക് എപ്പോഴോ തണുത്ത് മരവിച്ച് മാളു കണ്ണുകൾ തുറന്നു.... ചുറ്റും ഇരുട്ട്...നിലത്ത് ഒരേ ഇരിപ്പ് ഇരിക്കുന്നത് കൊണ്ട് കാൽ തരിച്ചിരുന്നു... ചുണ്ടുകൾ കോച്ചി... ക്ഷീണം കാരണം എഴുന്നേൽക്കാൻ ഉള്ള കെൽപ്പ് ഉണ്ടായിരുന്നില്ല ... തലപ്പ് കുത്തിയ പിൻ അഴിച്ച് മാറ്റി.... സാരി കൊണ്ട് ദേഹം മുഴുവൻ മറച്ചു ... കൈകൾ കൂട്ടി തിരുമ്മി... തണുപ്പ് മാറ്റാൻ ശ്രമിച്ചു എങ്കിലും അതിലവൾ പരാജയപ്പെട്ടു ... അവസാനം ബോധം മറഞ്ഞ് തറയിലേക്ക് വീഴുമ്പോഴും രുദ്രന്റെ കണ്ണുകളിൽ ആ ദൃശ്യം പകർന്നു കഴിഞ്ഞിരുന്നു... ✳ മുഖത്തേക്ക് വീശി അടിച്ച വെള്ളത്തിന്റെ ഫലമായി മാളു കണ്ണുകൾ തുറന്നു.... ഏതോ രൂപം മുറിവിട്ട്‌ പോകുന്നതെ അവൾക്ക് തോന്നിയുള്ളൂ... സ്വപ്നം ആണോ താൻ കണ്ടത്... അല്ല ദേഹം നനഞ്ഞിരിക്കുന്നു .... കൂട്ടി പിടിച്ച സാരി മാറിൽ നിന്നും മാറിയിരിക്കുന്നു ... മാളു ചുവരിനോട് ചാരി ഇരുന്നു സാരി പിൻ ചെയ്തു... രുദ്രൻ ആകുമോ ഇതിന് പിന്നിൽ എന്ന് അവളൂഹിച്ചു... ഇന്നലെ എപ്പോ വന്നൂ... വന്നിട്ടെന്താ എന്നെ വിളിക്കാഞത്...എഴുന്നേൽക്കാൻ ഇൗ മാർഗമെ ഉള്ളൂ ... അവഗണനയേ ആ മിഴികളിൽ ഞാനും കണ്ടിട്ടുള്ളൂ... ഇതിൽ കൂടുതൽ താൻ എന്ത് മോഹിക്കാൻ ആണ്... നേട്ടം കിട്ടേണ്ടവർ അത് നേടിയിരിക്കുന്നു ... മാളു ഓരോന്ന് ആലോചിച്ച് ദീർഘനിശ്വസിച്ചു....

നനഞ്ഞ വസ്ത്രത്തിൽ മാളു മിഴികൾ ഊന്നി.... മാറി ഉടുക്കാൻ തന്റെൽ ഒന്നും തന്നെയില്ല... ഇത് കൂടെ നനഞ്ഞാ... ഇന്നലത്തെ തണുപ്പിനാൽ ഉള്ള് കൊടച്ചിൽ അവൾക്ക് അനുഭവപ്പെട്ടു എങ്കിലും അവളത് കാര്യമായി എടുത്തില്ല... കഴിക്കാൻ എന്തെങ്കിലും കിട്ടണം... മാറാൻ എന്തെങ്കിലും കിട്ടണം... അത് മാത്രമാണ് ആ മനസ്സ് പോലും ഉരുവിട്ടത്... വേച്ചു വേച്ചു താഴേക്ക് ഇറങ്ങി.... വാതിൽ തുറന്ന് കിടപ്പുണ്ട്... സന്തോഷം കൊണ്ട് ഉള്ളം തുള്ളിച്ചാടി... ഔദ് ഇല്ലെങ്കിലും അവളോടി വാതിൽ പടിയിൽ ചെന്ന് നിന്നു.... രുദ്രനേ തേടി എങ്കിലും കാണാൻ കഴിഞ്ഞില്ല... പതിയെ വെളിയിലേക്ക് ഇറങ്ങി... സൂര്യ രശ്മികൾ ദേഹത്ത് പതിച്ചപ്പോൾ ഒന്ന് വെട്ടിവിറച്ചു ... വീടിനുള്ളിൽ നിന്നും കുക്കർ വിസിൽ അടിക്കുന്ന ശബ്ദം കേട്ട് മാളു ഒരു നിമിഷം പകച്ചു... അൽപ്പം ഭീതിയോടെ ആണെങ്കിലും മാളു അടുക്കള ലക്ഷ്യമാക്കി നീങ്ങി... അകത്ത് നിന്ന് മൂളിപ്പാട്ട്‌ കേൾക്കാം... ഏതോ സ്ത്രീയുടെതാണ് ശബ്ദം... മാളു അകത്തേക്ക് തലയിട്ടു നോക്കി... മുടിയിൽ നര ബാധിച്ച് തുടങ്ങിയ ഒരു സ്ത്രീ കാര്യമായ പാചകത്തിൽ ആണ്... ഇങ്ങനെ ഒരാളെ ഇന്നലെ കണ്ടതേ ഇല്ലല്ലോ ... അമ്മ ആകുമോ... അമ്മ ആണെങ്കിൽ മകന്റെ വിവാഹത്തിന് പങ്കെടുക്കില്ലെ..... എന്തായാലും നല്ല ഐശ്വര്യം നിറഞ്ഞ മുഖം...

അവളാ അമ്മയെ മൊത്തത്തിൽ വീക്ഷിച്ചു വിലയിരുത്തി "ഹല്ല മോൾ എഴുന്നേറ്റോ... ഇതെന്ത് കോലമാ മോളെ... കറിക്ക് അരിയുന്ന കത്തിയുമായി ആ അമ്മ വന്നതും ചിന്തയിൽ നിന്ന് മാളു ഭീതിയോടെ ഉണർന്നു... "പേടിക്കണ്ട... മോളിങ് വാ .... അവളുടെ വിളറി വെളുത്ത മുഖം കണ്ടിട്ടാകണം ആ അമ്മ കത്തി ഒരിടത്ത് വെച്ചു... അവർ അവളുടെ മുടിയിഴകളിൽ തലോടി... "ഞാൻ ഇവിടെ ജോലിക്ക് നിൽക്കുന്നതാ... പേര് ലക്ഷ്മി... ലക്ഷ്മ്യമ്മേ ന്ന്‌ രുദ്രൻ വിളിക്കും..ന്റെ മോനേ പോലെ തന്നെയാട്ടോ രുദ്രനും ... മോളും അങ്ങനെ വിളിച്ചാൽ മതി.. അവർ ചിരിച്ച് കൊണ്ട് പറഞ്ഞു... മറുപടി ആയി മാളുവും പുഞ്ചിരിച്ചു... "നിക്ക് കഴിക്കാൻ വല്ലതും തെരോ.... ഇന്നലെ ഒന്നും കഴിച്ചില്ല... നിറ കണ്ണുകളോടെ പറയുന്ന അവളെ ലക്ഷ്മി സംശയത്തോടെ നോക്കി... നനഞ്ഞ സാരിയിലേക്കും വരണ്ട ചുണ്ടിലേക്കും ക്ഷീണിച്ച കണ്ണിലേക്കും മാറി മാറി നോക്കി.... "മോളാദ്യം ഇൗ വേഷം ഒക്കെ മാറി വാ... ചൂട് ഇഡലി ഉണ്ട്.. തരാം.... മാളുവിന്റെ മുഖം പിന്നെയും വാടി... "മാറി ഇടാൻ ന്റെൽ ഒന്നും ഇല്ലാ... അകത്തും ഒന്നൂലാ ..

എക്കൊരു സാരി തരോ... മാളുവിന്റെ സ്വരത്തിൽ അപേക്ഷ ആയിരുന്നു... "അതെങ്ങനെ ഇല്ലാതിരിക്കണെ... കല്യാണം ല്ലാം പെട്ടന്ന് ആയിരുന്നില്ലേ.. വാങ്ങി കാണില്ല.. ഇന്ന് മോളെ കൊണ്ട് പോയി വാങ്ങാൻ ആകും... മാളു ഒന്ന് മൂളി.... "ന്റെല് നല്ലതൊന്നും കാണില്ല കുട്ടി... "സാരല്യ ... സാരി എടുക്കാൻ പോയ നേരം അവൾ ഭക്ഷണത്തിലേക്ക്‌ നോക്കി... കൊതി തോന്നി.... കാൺകെ കാൺകെ വിശപ്പ് കൂടി വന്നു... തിരികെ വന്ന ലക്ഷ്മി അവരുടെ കയ്യിൽ ഉള്ള നല്ല സാരി തന്നെ നൽകി... നരച്ച് തുടങ്ങി എങ്കിലും പെട്ടെന്ന് കണ്ടാ മനസ്സിലാവില്ല... കയ്യിൽ തന്ന വസ്ത്രം പിടിച്ച് കുളിക്കാൻ കയറി.... ലക്ഷ്മി അമ്മയോട് ഒരുപാട് കാര്യങ്ങള് ചോദിക്കാൻ കണക്ക് കൂട്ടി... ഇന്നലെ വന്നവരും തന്നെ പൂട്ടി ഇട്ട് പോയതും.. അങ്ങനെ എല്ലാം... അതിൽ ഉപരി ഏട്ടനെ പറ്റിയും... കുളി കഴിഞ്ഞ് ഇറങ്ങിയതും കേട്ടു താഴെ നിന്ന് ലക്ഷ്മി അമ്മയെ ചീത്ത പറയുന്ന രുദ്രന്റെ ശബ്ദം.... കാര്യം അറിയാൻ തല പോലും തുവർത്താതെ പോകാൻ ഒരുങ്ങുമ്പോൾ ആണ് ഗാംഭീര്യത്തോടെ മാളവികെ എന്നുള്ള രുദ്രന്റെ വിളി അവളുടെ കാതിൽ വന്ന് മുഴങ്ങിയത്... നെഞ്ചിൻ തളികയിൽ കൊള്ളിയാൻ മിന്നി...................തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story