സിന്ദൂരമായ്‌ ❤: ഭാഗം 22

sinthooramay

രചന: അനു

ഉണ്ടായിരിക്കുമോ നിന്റെ മനസ്സിലും നമ്മൾ ജീവിക്കാതെപോയൊരാജീവിതം ? ഇല്ലാതിരിക്കട്ടെ !... നിൻ കണ്ണിൽ നിന്നെന്‍റെ വെന്ത നിഴലിനെ പിൻവലിക്കുന്നു ഞാൻ.... (കടപ്പാട്) രുദ്രൻ നിശ്വസിച്ചു കൊണ്ട് അവളെ ഉണർത്താതെ മുറി വിട്ടിറങ്ങി.... ഇൗ വീട്ടിൽ നിന്നും അവന് ശ്വാസം ലഭിക്കാത്തത് പോലെ തോന്നിയപ്പോൾ അവൻ ജിപ്സിയുടെ കീ എടുത്ത് മുറ്റത്തേക്ക് ഇറങ്ങി.... പിന്നിൽ കൊല്ലുസ്സിൻ സ്വരം കേൾക്കെ അവൻ തിരിഞ്ഞ് നോക്കി.... ഞാനും വരട്ടെ.... ഓടി വന്ന കിതപ്പിൽ നിന്ന് കൊണ്ട് മാളു ആരാഞ്ഞു... രുദ്രൻ അതിശയത്തോടെ അവളെ ഉറ്റുനോക്കി.... അവളുടെ വദനം അത്രമേൽ വിടർന്നിരുന്നു... ഒരു കണിക പോലും ഭയമോ ആശങ്കയോ ഇല്ലാതെ... അവനോടൊപ്പം പോകാൻ .. അവന്റെ അനുവാദം കേൾക്കാൻ കാത്ത് നിൽക്കുകയായിരുന്നു മാളു... വരട്ടെ.... മൗനം പാലിച്ചു അമ്പരന്നു നിൽക്കുന്ന രുദ്രനോട് ഒരിക്കൽ കൂടി അവളാരാഞ്ഞു... മ്മ്‌.... തൽക്കാലം ആ അമ്പരപ്പിൽ അവനൊന്നു മൂളാനെ കഴിഞ്ഞുള്ളൂ... അവന്റെ സമ്മതം കിട്ടിയതും അവളുടെ മുഖം ഒന്നൂടെ വിടർന്നു.... കുസൃതി നിറഞ്ഞ പുഞ്ചിരിയോടെ വിരലുകൾ പിണച്ചു മാളു ആദ്യമേ കോ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു.... ഇത് വരെ താൻ കാണാത്ത അവളിലെ ഭാവം...

എപ്പോഴും തലതാഴ്ത്തി ഭയം നിറഞ്ഞ സ്വരത്താൽ ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരുവൾ...നാണയത്തിന്റെ മറുവശം പോലെ... രാവും പകലും പോലെ... ആകാശവും ഭൂമിയും പോലെ വ്യത്യസ്തം.... ഭാര്യാ പദവി അത്രയും ഉത്തരവാദിത്തത്തോടെ കൊണ്ട് നടന്നിരിക്കണം അവൾ... താലി കെട്ടിയ പുരുഷന് നൽകുന്ന ബഹുമാനവും ആദരവും കരകവിഞ്ഞ് ഒഴുകിയിരുന്നു.. തന്റെ നോട്ടത്തിൽ പോലും ഭയം പേറി നടന്നവൾ... ഇപ്പോ അതേ മിഴിയിലേക്ക്‌ ഉറ്റുനോക്കുന്നു... പെണ്ണവന് വീണ്ടും അൽഭുതമായി തോന്നി... വരുന്നില്ലേ..... അവൻ കേൾക്കാൻ പാകത്തിന് മാളൂ ചോദിച്ചു... രുദ്രന്റെ ചൊടിയിൽ അറിയാതെയെങ്കിലും മന്ദഹാസം മൊട്ടിട്ടു.... രുദ്രൻ വണ്ടി എടുത്തു.... ജിപ്സി കണിമംഗലം ഗേറ്റ് കടന്നു പോകുന്നതും നോക്കി ബാൽക്കണിയിൽ നിന്ന് കുഞ്ഞുണ്ണി അടുത്ത കരുക്കൾ നീക്കാനുള്ള പണിപ്പുരയിൽ ഏർപ്പെട്ടു... ❇ രാവിൻ പ്രണയം പൂത്തിറങ്ങും നേരം... മാളു രാത്രി കാഴ്ച്ചയിൽ കണ്ണും നട്ട് ഇരിപ്പാണ്... മേനിയിലേക്ക്‌ അരിച്ചിറങ്ങുന്ന തണുപ്പിൽ മാളു കോച്ചി വിറക്കുന്നുണ്ട്.. ആ വിറയൽ മാറ്റാൻ കൈ തിരുമ്മി ചൂട് പകരുന്നുമ്മുണ്ട്.. ഇതെല്ലാം പാളി നോക്കി രുദ്രൻ എങ്ങോട്ടെന്നില്ലാതെ യാത്ര തുടർന്നു... എന്തെങ്കിലും ചോദിക്കണം എന്നുണ്ട്... എന്ത് ചോദിക്കും.

. യാത്ര ആസ്വദിക്കുന്നുണ്ട് എങ്കിലും അവളുടെ മൗനം അവനെ തളർത്തി... അതില്യെ..... അരുമയോടെ ഉള്ള അവളുടെ ശബ്ദം അവന്റെ കാതിൽ വന്ന് പതിച്ചു... മുഖം വെട്ടിച്ച് നോക്കി .... തന്നെ വിളിച്ചിട്ടുണ്ട്... അതോ തോന്നൽ ആണോ... നോട്ടം പുറത്തേക്ക് തന്നെയാണ്... മുഖം തിരിക്കാൻ ശ്രമിക്കവെ അവളുടെ മുഖം അവളവന് അഭിമുഖം ആക്കി നിർത്തി... വിടർന്ന പീലിക്കണ്ണുകളിൽ അത്ഭുതം കൂറി നിൽക്കുന്നു... ഐശ്വര്യം ജ്വലിക്കുന്ന സൗന്ദര്യം തുളുമ്പുന്ന അവളുടെ മുഖത്ത് അവനിലെ വിഷാദത്താൽ നീർത്തിളക്കം നിറഞ്ഞ മിഴികൾ അലസമായി വിട്ടയച്ചു... അവളിൽ വിരിയുന്ന നുണകുഴിയുടെ ആഴം അവനെ ഇക്കിളിപ്പെടുത്തി... കൃഷ്ണമണികൾ നീന്തി തുടിച്ചു.... നേരെ നോക്കി വണ്ടി ഓടിക്ക്‌.... ഗൗരവം കലർന്ന മാളുവിന്റെ വാക്കുകൾ കേട്ടാണ് രുദ്രൻ ബോധതലം തൊട്ടത്... അമളി പറ്റിയത് പോലെ വേഗം ശ്രദ്ധ മുൻപിലേക്ക് പായിച്ചു... ഞാൻ ഇൗ മുഖം ഇതിന് മുൻപും കണ്ടിട്ടുണ്ട്.... എനിക്ക് മുൻപിൽ എപ്പൊഴേലും വന്നിട്ടുണ്ടോ..... അവളുടെ വാക്കുകൾ അവനിൽ കനൽ കോരിയിട്ടു... അവളുമായുള്ള നിമിഷങ്ങൾ ഹൃദയത്തിൽ ഒളിപ്പിച്ച് കൊണ്ടവൻ ഇല്ലെന്ന് തലയാട്ടി... ഹ്‌മ്മ്‌.... ഇയാളെന്തിനാ നിങ്ങടെ അങ്കിളിനെ കൊന്നിട്ട് ജയിലിൽ പോയത്...

മാളു അൽപ്പം കടുപ്പിച്ച് തന്നെ ചോദിച്ചു.... ഇത്തവണ ഞെട്ടി കൊണ്ട് രുദ്രൻ വണ്ടി സഡൺ ബ്രേക്ക് ഇട്ടു നിർത്തി...പെട്ടെന്നായത് കൊണ്ട് ഇരുവരും മുന്നിലേക്ക് ആഞ്ഞു.... മാളു പിന്നിലേക്ക് ആഞ്ഞ് പൂർവ സ്ഥിതിയിൽ ആയെങ്കിലും രുദ്രൻ അതേ ഇരുപ്പ് തുടർന്നു... ഞാൻ .... ബാക്കി പറയാൻ മുതിരാതെ അവളവനേ സാകൂതം വീക്ഷിച്ചു... ചോദിക്കേണ്ടിയിരുന്നില്ല്യ .. അവന്റെ ഇരുപ്പ് കണ്ടപ്പോ അവളാത്മഗതിച്ചു... നീയിത് എങ്ങനെ.... അവളെ നോക്കാതെ അവൻ വണ്ടി സ്റ്റാർട്ട് ആക്കവെ ചോദിച്ചു... ഞാൻ നേരത്തെ ചോദിച്ചില്ലെ നിക്ക് മുന്നിൽ എപ്പോളെളും വന്നിട്ടുണ്ടോ ന്നു... ഇടക്ക് ഒക്കെ ഇൗ മുഖം പോലെ തന്നെ ഉള്ള ഒരാളെ ഞാൻ സ്വപ്നത്തില് കണ്ടിട്ടുണ്ട്... പക്ഷേ ഇത് പോലെ പാവം പിടിച്ച ഭാവം അല്ല... എപ്പോളും ഗൗരവം പേറിയ മുഖം... പെട്ടെന്ന് സ്വപ്നത്തിലെ ആളെ നേരിട്ട് കണ്ടപ്പോ ഞാൻ ശെരിക്കും ഞെട്ടീട്ടോ... പിന്നെ ഒഴിവ് കിട്ടിയപ്പോൾ ലക്ഷ്മിയമ്മ ല്ലാം പറഞ്ഞെന്നു... സാറിന്റെ അച്ഛനെം അമ്മെനേം കൊന്ന ആളാന്നും അയാളൊരു ക്രൂരൻ ആണെന്നും.. അങ്ങനെ ഉള്ളൊരു ആളെ കൊന്നു നല്ലകാലം കളയണമായിരുന്നോ ?!?!? രുദ്രൻ ഹൃദ്യമായി പുഞ്ചിരി തൂകി... ഇങ്ങനെ ഒരു ചോദ്യം ആരാഞ്ഞിട്ടും അവനിൽ നിന്നും ഒരു പുഞ്ചിരി അവള് പ്രതീക്ഷിച്ചിരുന്നില്ല ...

ഇത്ര നേരം അഴലിൽ മുങ്ങിയ അധരങ്ങളിൽ പുഞ്ചിരി വന്നതും ചേല് കൂടിയ പോലെ തോന്നി മാളുവിന്... മിഴികൾ താഴ്ത്താനേ സാധിച്ചില്ല... ഏത് നീതിപീഠത്തിന് അയാളെ വിട്ട് കൊടുത്താലും ചെയ്ത് കൂട്ടിയ തെറ്റുകൾക്ക് അതൊരു പരിഹാരമാവില്ല... മരണവും ഒരു ശിക്ഷയായി എനിക്ക് തോന്നുന്നില്ല... രക്ഷപ്പെടൽ ആയി പോയി... ഇഞ്ചിഞ്ചായി കൊല്ലണമായിരുന്ന്... നടന്നില്ല... ഒരു കണക്കിന് നോക്കിയാൽ പെട്ടെന്ന് മരണം കൊണ്ട് പോയതും നന്നായി... ഇല്ലേൽ എൻ പ്രിയപ്പെട്ടതിനെ വീണ്ടും ദൈവം തട്ടി എടുത്തേർന്നു... രുദ്രൻ അവളെ നോക്കി കണ്ണുചിമ്മി.. ആരായിരിക്കും ഇത്ര പ്രിയപ്പെട്ടത്.... മാളുവിന്റെ കവിളിൽ അവളിൽ നുരയുന്ന അസൂയ പടർന്നു.... ഇന്നുനിൻന്നുടൽ ചേർന്നിരിപ്പുള്ളതെന്നിലെ ചോരയിലാണ്... തുരുമ്പെടുത്ത ചെയ്തികൾക്കിനിയൊരു നോവുനിന്നിൽ ജന്മം കൊള്ളാൻ സാധ്യമല്ല.... പരിഭവം നിറഞ്ഞു സ്വയം പതം പറഞ്ഞ് മിഴിനാട്ടി ഇരിക്കുന്ന മാളുവിനേ പാളി നോക്കിക്കൊണ്ടവൻ മന്ത്രിച്ചു... വാഹനം മുന്നോട്ട് പോക്കൊണ്ടെയിരുന്നു... അടുത്ത് റാന്തൽ വെളിച്ചത്തിൽ ജീവിതത്തിലെ പട്ടിണി അകറ്റാൻ രാത്രിയെ പോലും പകലാക്കി ഉണർന്നിരിക്കുന്ന തട്ടുകടക്ക് മുൻപിൽ ആയി വണ്ടി നിർത്തി... രുദ്രൻ ഇറങ്ങി... പുറകെ ഇറങ്ങാൻ നിന്ന മാളുവിനേ അവൻ തടഞ്ഞു...

അതെന്താ ഞാനും കൂടെ ഇറങ്ങിയാല്... അവൻ തിരിഞ്ഞതും മാളൂ പിറുപിറുത്തു... കടയിൽ ബൈക്കിൽ വന്നിറങ്ങിയ ദമ്പതികളും കമിതാക്കളും നെറെ ഉണ്ട്... എല്ലാവരും ഒരേ കടയിൽ ആണെങ്കിലും അവരവരുടെ സ്വകാര്യ നിമിഷത്തിൽ ആണ്... രുദ്രൻ രണ്ട് ആവിപാറുന്ന ചായയുമായി വന്നു... അവൾക്ക് നേരെ നീട്ടി കൊണ്ട് മറുകയ്യിലെ ചായ അവനൂതി കുടിച്ചു... എന്നോട് എന്താ ഇറങ്ങണ്ടാ പറഞ്ഞെ... ഗ്ലാസ് ചുണ്ടിനോരം ചേർത്ത് പിടിച്ച് അവളുടെ ചോദ്യം വന്നു... രുദ്രൻ കണ്ണ് കൊണ്ട് അവളുടെ പാദങ്ങളിലേക്ക് ആംഗ്യം കാട്ടി...മനസ്സിലാവാതെ മാളുവിന്റെ പിരികകൊടികൾ ഉയർന്നു... രുദ്രൻ താഴേക്ക് കുനിഞ്ഞു അവളുടെ തള്ളവിരൽ കുസൃതിയിൽ പിടിച്ച് വലിച്ചു... അപ്പോഴാണ് മാളു ശ്രദ്ധിക്കുന്നത് ഇറങ്ങി പോരുന്ന തിരക്കിൽ ചെരുപ്പ് ധരിച്ചിട്ടില്ലാന്നുള്ളത്.... അവിടെ ആണെങ്കിൽ മുഴുവൻ ചളിയും.... ഇതെല്ലാം കണ്ട് കൊണ്ടാണ് തന്നോട് ഇറങ്ങണ്ട എന്നതിലെ പൊരുൾ അവൾക്ക് മനസ്സിലായത്... മാളു ചമ്മിയ ഒരു ചിരി നൽകി... പിന്നെ അങ്ങോട്ട് നോക്കാനേ നിന്നില്ല..

നാവ് പൊള്ളുന്ന ചായ വേഗം കുടിച്ച് തീർത്ത് അനുസരണയോടെ അവനായ്‌ കാത്തിരുന്നു... ഗ്ലാസ് കൊടുത്ത് തിരിയവെ രുദന്റെ മിഴികൾ അടുത്തുള്ള ദമ്പതികളിൽ ഉടക്കി... സൽവാറിന്റെ ഹുക്കിൽ കിണഞ്ഞു കിടക്കുന്ന താലി മാല സസൂക്ഷ്മം അഴിച്ച് എടുക്കാൻ ശ്രമിക്കുന്നുണ്ട് ഇരുവരും... ഭർത്താവ് ശകരത്തോടെ കൈകൾ മാറ്റി അത് അഴിച്ച് നൽകാനും.... ഇത് പോലെ ആയിരുന്നു താനും ചെയ്യേണ്ടിയിരുന്നത് ... പകരം ചെയ്തത് കഴുത്തിൽ നിന്ന് തന്നെ പൊട്ടിച്ചറിഞ്ഞു..... നിസ്സഹായത നിറഞ്ഞ ഒരുവളെ അവനോർമ്മ വന്നൂ... അഞ്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ചെയ്തികൾ എല്ലാം ഇപ്പോഴും വേട്ടയാടുന്നത് അവനിൽ നീറ്റൽ ഉണ്ടാക്കി... ശ്വാസം നീട്ടി പുറത്തേക്ക് വിട്ട് അവൻ വണ്ടികരികിലേക്ക്‌ ചെന്നു.... മാളൂവും അതേ ദമ്പതികളെ നോക്കി ഇരിപ്പാണ്...നിർവികാരായായി....ഓർമ്മകളിലേക്ക് ആ മഴയുള്ള രാത്രി കടന്നു വരുമ്പോഴേക്കും രുദ്രൻ ജിപ്സി മുന്നോട്ട് എടുത്ത് കഴിഞ്ഞിരുന്നു... മനസ്സ് അസ്വസ്ഥമായി തോന്നി അവൾക്ക്... സീറ്റിലേക്ക് ചാരി മിഴികൾ അടച്ചു.... വരൾച്ച ബാധിച്ച ഓർമകളെ നനവാർത്ത് കൊണ്ട് മിഴിനീർ ചാലിട്ടോഴുകി... നിന്റെ പുഞ്ചിരിയിൽ എന്റെ കണ്ണീരുറയുന്നതും നിന്റെ നിർവികാരതയിൽ ഞാൻ തളരുന്നതും എന്റെ അറിവോടെതന്നെയായിരുന്നു എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു പക്ഷേ ഞാൻ തടവുകാരിയായിരുന്നു എന്റെ ചിന്തകളുടെ.... (കടപ്പാട്) മുഖം ചെരിച്ച് കൊണ്ടവൾ അവനെ നോക്കി അങ്ങനെയിരുന്നു...

ഓർമ്മകളെ ചങ്ങലകളാക്കി.... അത്രയേറെ പ്രിയത്തോടെ... ഉള്ളിൽ മൊട്ടിടുന്ന നോവറിയാതെ.... തിരികെ വീട്ടിൽ എത്തി മിഴികളാൽ വാചാലമായി മാളു അകത്തേക്ക് കയറി.... തൊട്ട് പിന്നാലെ രുദ്രനും... തനിച്ചൊരു യാത്ര അതായിരുന്നു വിചാരിച്ചത്... കൂടെ കൂട്ടണമെന്ന് ഉള്ള ആഗ്രഹം പൂവണിയില്ലെന്ന്‌ കരുതിയതാണ്... നടന്നു കിട്ടിയപ്പോൾ വല്ലാത്തൊരു മനശാന്തി... അകത്ത് എത്തിയതും ഇരുവരും പിടിക്കപ്പെട്ടവരെ പോലെ നിന്നു.... എവിടെ പോയതാ രണ്ടാളും.... മാറിൽ കൈ പിണച്ചു ക്രോസ് വിസ്താരത്തിനായി നിൽക്കുകയായിരുന്നു കുഞ്ഞുണ്ണി... അടുത്ത് തന്നെ ലക്ഷ്മിയും ഉണ്ട്... അവിടെയും തികഞ്ഞ ഗൗരവം... മാളു പിന്നിലേക്ക് വലിഞ്ഞ് രുദ്രനെ പാളി നോക്കി... എന്താ രണ്ടാൾക്കും ഒരു പരുങ്ങൽ... അങ്ങനെ ഒന്നുമില്ല... ഞങൾ ജസ്റ്റ് പുറത്ത് പോയിട്ട് വന്നതാ... പുറത്തേക്ക് പോവുമ്പോ എന്നെ കൂടെ വിളിക്കാമായിരുന്ന്... ഞാനിവിടെ ബോർ അടിച്ചു ഇരിപ്പായിരുന്നു... നാളെ പോകുമ്പോ കൊണ്ടുവാം അല്ലേ...... മാളു രുദ്രനേ നോക്കി തലയാട്ടി കൊണ്ട് പറഞ്ഞു... ആഹാ നാളേം പോകുന്നുണ്ടോ... കുഞ്ഞുണ്ണി വിടാൻ ഭാവമില്ല... ഞാൻ എന്നാ... നല്ല ക്ഷീണം.... രുദ്രൻ ആദ്യമേ വലിഞ്ഞു.... മാളു ഇരുവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് വേഗം തടിതപ്പി....

ലക്ഷ്മികുട്ട്യേ നമ്മൾ അറിയാതെ രണ്ട് പൂച്ചകൾ പാല് കുടിക്കാൻ തുടങ്ങിയോ എന്നൊരു ഡൗട്ട്... നമ്മുടെ രണ്ട് കണ്ണുകളും തുറന്ന് വേക്കണ്ട സമയം ആയിരിക്കുന്നു മകനെ... കുഞ്ഞുണ്ണി ലക്ഷ്മിയെ നോക്കി തലയാട്ടി... പിന്നെ ചുറ്റും ഒന്ന് നോക്കിയതിനു ശേഷം ഇരുവരും പൊട്ടിച്ചിരിച്ചു... ശബ്ദം കൂടിയപ്പോൾ ഇരുവരും പരസ്പരം വിരൽ ചുണ്ടിൽ തട തീർത്തു... ❇ രുദ്രനെ പഴേ വീറും വാശിയും പ്രതാപവും നിറഞ്ഞവൻ ആക്കാൻ കുഞ്ഞുണ്ണി രാവിലെ തന്നെ പരിശ്രമം തുടങ്ങിയിരുന്നു..... മുടി അധികം ഇല്ലാത്തത് കൊണ്ട് ജോഗിങ്ങിന് പോകുമ്പോൾ രുദ്രൻ തൊപ്പി വെച്ചിരുന്നു.... വിയർപ്പ് താഴുമെന്ന് അറിഞ്ഞിട്ടും മുടി ഇല്ലാത്തത് അവനൊരു ജാള്യത തന്നെ ആയിരുന്നു... അത്യാവശ്യം ശരീരം വിയർത്ത്തിന് ശേഷമാണ് കുഞ്ഞുണ്ണി തിരികെ പോരാൻ സമ്മതിച്ചത് തന്നെ... തിരികെ വീട്ടിൽ എത്തിയതും രുദ്രൻ അവശതയോടെ പടിയിൽ ഇരുന്നു.... ഇതെന്റെ ഏട്ടൻ അല്ല... വയ്യസനെ പോലെ ഇരുന്നു കിതക്കുന്നത് നോക്ക്... അൽപ്പം നീരസത്തൊടെ തന്നെയാണ് കുഞ്ഞുണ്ണി അത് ചോദിച്ചത്... അത് കേട്ടതും രുദ്രൻ എഴുന്നേറ്റ് നിന്നു... നെഞ്ച് വിരിച്ചു തന്നെ... അവൻ അങ്ങനെ നിന്നതും ദർഷിനു നന്നേ ചെറുതാവുന്നത് പോലെ തോന്നി... അഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ഏട്ടനും ഏട്ടന്റെ കുഞ്ഞനിയനും ആവുന്നത് പോലെ...

ദാ ഇത് പോലെ ആവണം ഇനിയും... ഇല്ലേൽ കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും.... അതിന്റെ പൊരുൾ മനസ്സിലാകാത്തത് പോലെ രുദ്രൻ നോക്കി.... ആ ചായ എത്തിയല്ലോ.... ദർഷ് രുദ്രന്റെ തോളിൽ തട്ടി പടികൾ കയറി... ചായുമായി വരുന്ന മാളുവിന്റെ മുഖത്തേക്ക് അവനുറ്റു നോക്കി... കുളിച്ച് നേരെ അടുക്കളയിൽ കേറിയതാണെന്ന് കണ്ടാലേ അറിയാം.... ഈറൻ ഇപ്പോഴും തോർന്നിട്ടില്ല... ഒരു കുഞ്ഞ് ചന്ദനം മാത്രം... പണ്ട് ആയിരുന്നെങ്കിൽ ആ സീമന്ത രേഖയിൽ ഒരു ചുവപ്പ് പുഷ്പം പൂത്ത് നിൽക്കുമായിരുന്നു... രുദ്രൻ അവളുടെ കയ്യിൽ നിന്നും ചായകപ്പ്‌ വാങ്ങി.... പിന്നേ നമ്മുടെ ആ മാഷ് വരുന്നുണ്ട് ഇന്ന്.... ഇത് പോലെ ചായയുമായി വന്നേക്കണം ചമ്മലോന്നും കൂടാതെ.... ഒരു കുഞ്ഞു പെണ്ണ് കാണൽ ആണേ ദർഷിന്റെ വാക്കുകൾ ശ്രവിച്ചതും കുടിച്ചിരുന്ന ചായ നെറീൽ കയറി രുദ്രൻ ചുമക്കാൻ തുടങ്ങി... കേട്ടതിൽ തരിച്ചു നിൽക്കുന്ന മാളുവിനു രുദ്രനേ ദയനീയമായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ..........തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story